2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

Topless കേറ്റ് and "മുസ്ലിം നിരപരാധിത്വം" :ഒരു പാശ്ചാത്യന്‍ ഇരട്ടത്താപ്പ്

-Abid Ali Padanna

ഇപ്പോള്‍ ദൈവം ഒന്നിനും കൂടുതല്‍ കാത്തിരിക്കാറില്ല എന്നാണ് പറയപ്പെടുന്നത്‌ .
ഏതു
വിവരക്കേടിന്നും തോന്നിവാസത്തിന്നും മറുപടി അപ്പപ്പോള്‍ തന്നെ നല്‍കുന്നുണ്ട് .

ഇതിന്റെ മികച്ച ഒരു ഉദാഹരമാണ് മുഹമ്മദ്‌ നബിയെ (Peace Be Upon Him ) വളരെ ആഭാസകരമായി ചിത്രീകരിച്ച സിനിമയും അതുമായി  ബന്ധപ്പെട്ടു ഇപ്പോള്‍ ആഗോള വ്യാപകമായി നടക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റും.സിനിമ പ്രകോപനപരവും ,അപഹാസ്യവും ആണെന്ന് ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകില്ല. ഇതിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും മാഡം ഹിലാരി പറയുന്നു :
"ഞങ്ങള്‍ക്ക് ഇതില്‍ വേദനയുണ്ട് ....എന്നാല്‍ ഈ സിനിമക്ക് എതിരെ എന്തെങ്കിലും ചെയ്യാന്‍ നമുക്ക് സാധ്യമല്ല ."
Read here......


എന്നാല്‍ നിങ്ങള്‍ നോക്കൂ ....
മുമ്പ് സൂര്യനസ്തമിക്കാത്തതും പിന്നെ സൂര്യന്‍സ്തമിച്ചു പോയതുമായ  സാമ്രാജ്യത്തിന്റെ ഉടമ സാക്ഷാല്‍ Great (മഹത്തായ ???) ബ്രിട്ടന്‍ ലോകം മുഴുവന്‍ ജനാധിപത്യം കൊണ്ട് വന്നപ്പോള്‍ രാജാധിപത്യം കുലം കുത്തി ഒലിച്ചു പോയി .

എന്നാല്‍ ഇന്നും ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി സ്വയം അവരോധിച്ചവര്‍  രാജധിപത്യത്തിന്റെ വേരുകള്‍ തലിയില്‍ ഏറ്റി നടക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാകുന്നു കേറ്റ് മിഡ്ലെട്ടോണ്‍ (Kate Middleton)എന്ന പുതുരാജ കുമാരി.
 

William And Kate

വില്ല്യം(William) രാജകുമാരന്റെ പ്രിയ പത്നി കേറ്റിന്റെ ഒരു ടോപ് ലെസ്സ് (നഗ്ന ) ഫോട്ടോ  രാജ്യത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു പോലും ..!!!!
രാജ കുടുമ്പതിന്നു ആകെ  അപമാനം ...മൊത്തം ബ്രിട്ടന്‍കാര്‍ക്ക് നാണക്കേട്‌ ....ലോക മാധ്യമങ്ങള്‍ക്കൊക്കെ ആകെ മൊത്തം ടോട്ടല്‍ .....ഷെയിം ,ഷെയിം ...
ഇപ്പോള്‍ ഇതാ അവര്‍ പത്രത്തിന്നു എതിരെ നിയമ നടപടിക്കു ഒരുങ്ങുന്നു ...
വാര്‍ത്ത ഇവിടെ വായിക്കാം ....


ഈ നിയമോപദേശത്തിനു കാരണം അറിയില്ലേ ???കുറച്ചു നാള്‍ മുമ്പ് നെപ്പോളിയന്‍ ഫ്രെഞ്ചിലെ പ്രഥമ വനിതയുടെ(Valerie Trierweiler) ഒരു ബിക്കിനി ഏതോ ഒരു മഞ്ഞ പത്രത്തില്‍ വന്നുവത്രേ ...!!!.ഉടന്‍ കേസായി.....അപ്പോള്‍ തന്നെ വിധിയും വന്നു.

അല്ല, ഈ ആവിഷ്ക്കാര സ്വതന്ത്രം എന്നത് എന്താ?? ...ഉലക്കയാണോ ? നിങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലേ ??
പാശ്ചാത്യന്റെ  സ്വന്തം ആളുകളുടെ നഗ്നത
പ്രസിദ്ധീകരിക്കുന്നത് നിയമ വിരുദ്ധവും , ആവിഷ്ക്കര ദുര്‍വിനയോഗവും  ,ശിക്ഷ ലഭിക്കേണ്ട കുറ്റവും ആകുന്നതു എങ്ങിനെ ????

കോടിക്കണക്കിന്നു  മനുഷ്യരുടെ കണ്ണിലെ കൃഷ്ണമണിയും,ഹ്രദയത്തിന്റെ സ്പന്ദനവും ,കരളിന്റെ കഷ്ണവും .....സര്‍വ്വോപരി ,നഗ്നതയെ നിരുല്സാഹപ്പെടുത്തുകയും ,"അശ്ലീലത സംസ്ക്കാരല്ല" എന്ന വേദ പഠനം ജീവിതത്തില്‍ പകര്‍ത്തി ലോകത്തിനു മാതൃക കാണിച്ചു കൊടുത്ത  പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌  നബി(സ)യെ അശ്ലീലത്തിന്റെ പര്യായമായി അവതരിപ്പിച്ചത് എന്തേ നിങ്ങള്‍ക്ക് നിയമ വിരുദ്ധം ആകുന്നില്ല ...?? കേസെടുക്കാനും ...നിരോധിക്കാനും നിയമ നടപടി സ്വീകരിക്കാനും ആരെയാണ് കാത്തിരിക്കുന്നത്‌ ? ഇതു ആവിഷ്ക്കര  സ്വാതന്ത്രത്തിന്റെ ദുര്‍വിനയോഗം ആവാത്തത് എന്തേ ?? മത സ്പര്‍ധ ഇളക്കി വിടല്‍ ആകാത്തത് എന്തേ ??
ഇതു വിശ്വാസ സംരക്ഷണത്തിന്‍റെ ഹത്യയല്ലേ ?? 

അല്ല, വെള്ളക്കാരാ ...താങ്കള്‍ ഇതൊക്കെ   തൈംസ് നദിയില്‍ ഒഴുക്കിക്കളഞ്ഞോ??
അല്ല ,യാങ്കീ ..ഇതൊക്കെ താങ്കള്‍ മിസ്സിസിപ്പി നദിയില്‍ വെലിച്ചെരിഞ്ഞോ   ???

ഇപ്പോള്‍ നമുക്ക്  മനസ്സിലായി എന്താണ് ഈ ആവിഷ്കാര സ്വാതന്ത്രം എന്നത് ......!!
ഈ ഇരട്ടത്താപ്പ്  നിങ്ങള്‍ തന്നെ തെളിയിച്ചതിന്നു  നിങ്ങളോട്  നമുക്ക് അത്യപൂര്‍വ്വങ്ങളായ ആദരവുണ്ട്  ......

ആവിഷ്ക്കര സ്വാതന്ത്രത്തിന്റെ കപട പാശ്ചാത്യന്‍  Versions മുടിയട്ടെ !!!!!

18 അഭിപ്രായങ്ങൾ:

  1. ടൈറ്റില്‍ കടപാട് :പടന്നക്കാരന്‍ ബ്ലോഗ്ഗര്‍

    മറുപടിഇല്ലാതാക്കൂ
  2. പ്രതിഷേധിക്കാന്‍ ഏതൊരു മനുഷ്യന്നും അവകാശം ഉണ്ട് .

    എന്നാല്‍ പ്രതിഷേധം ഭീകരമാവാതിരിക്കട്ടെ ..
    സിനിമാ നിര്‍മ്മാതാക്കള്‍ അത് തന്നെയാണ് മുസ്ലിംകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ...

    പ്രകോപനം സൃഷ്ടിക്കുക ........ഭീകരത വളര്‍ത്തുക .....ദാ കൊയ്യാന്‍ കിടക്കുന്നു ....ഒബാമയുടെ പതനം .....പിന്നെ

    വിശാലമായ എണ്ണപ്പാടങ്ങള്‍..............

    ജാഗ്രത ...സയണിസ്റ്റ് ചതിക്കുഴിയില്‍ നിങ്ങള്‍ സ്വയം വീഴരുത്.

    മറുപടിഇല്ലാതാക്കൂ
  3. അവരൊക്കെ രാജാവല്ലേ ആബിദ് ഭായ് നമ്മള്‍ ഒച്ചാനിച്ച് നിക്കണ്ടേ....!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അല്ല, ലോകത്ത് ജനാധിപത്യം വാഴിക്കാന്‍ ഓടിനടക്കുന്നവര്‍ എന്തിനാ രാജ്ഞിയെയും ,രാജാ കുമാരനെയും , രാജ കുമാരിയും തലയില്‍ ഏറ്റി നടക്കുന്നു ? ലോകം ഇപ്പോള്‍ ഏതു നൂറ്റാണ്ടിലാ ??
      സ്വാതന്ത്രം ,പുരോഗമനം തുടങ്ങിയവ പറഞ്ഞു നടക്കുന്നവര്‍ ഇന്നും രാജകുടുമ്പത്തെ കാണുമ്പോള്‍ തൊഴുതു വീഴുന്നത് എന്ത് കൊണ്ട് ??

      ഇല്ലാതാക്കൂ
  4. Geevan Varghese:
    നഗ്ന ചിത്രം പകര്‍ത്തിയതല്ല പ്രശ്നം , സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ് പ്രശ്നം.
    രണ്ടും രണ്ടാണ് ............ അവരുടെ പൊതു സ്ഥലത്തെ പ്രകടനം ചിത്രീകരിച്ചതല്ല അവര്‍ ചോദ്യം
    ചെയ്തത്..........

    Abid Ali Padanna :
    സ്വകാര്യതയിലെ കടന്നു കയറ്റം ,
    നഗ്ന ചിത്രങ്ങള്‍ പകര്‍ത്തല്‍ ,
    അത് പത്രത്തില്‍ പ്രസിദ്ധീകരിക്കല്‍ ....
    ഇതില്‍ ചിലത് തെറ്റും ചിലത് ശരിയും ആകുന്ന മാനദണ്ഡം ഏതാണ് ??

    Geevan Varghese:
    അപ്പോള്‍ മുഹമ്മദ്‌ നബി കേവലനായ വില്യം രാജകുമാരനെപ്പോലെ സ്വന്തം ജീവിതത്തെ സ്വകാര്യമെന്നും, പൊതു
    എന്നും രണ്ടായി പകുത്തു വെച്ച ആളായിരുന്നോ ?

    Abid Ali Padanna :
    എന്ന് ആര് പറഞ്ഞു ??
    നിയമങ്ങളിലെ വൈരുധ്യമല്ലേ വിഷയത്തിന്റെ കാതല്‍ .

    Abid Ali Padanna
    നിയമത്തിലെ ഇരട്ടത്താപ്പു തന്നെയാണ് ഇവിടെ പ്രമേയം ...
    ഭീകരതയ്ക്ക് വളമിടുന്നതും ,ഭീകരത പ്രവര്‍ത്തിക്കുന്നതും തുല്യമാണ് .

    Geevan Varghese :
    മുഹമ്മദ്‌ വിമര്‍ശനത്തിനു അതീതനാണോ Abid Ali Padanna

    Abid Ali Padanna :
    മുഹമ്മദ്‌ നബിയെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരം ഉണ്ട് . ....
    അദ്ധേഹത്തിന്റെ ജീവിത കാലത്ത് തന്നെ വിമര്‍ശനങ്ങളും പീഡനങ്ങളും അനുഭവിച്ചിരുന്നു .
    വിമര്‍ശനം അഭാസവും തെറിപ്പാട്ടും ആയി മാറുന്നത് മാന്യമല്ല .

    Geevan Varghese :
    നിങ്ങള്‍ വിവാദമായ ആ സിനിമ കണ്ടോ ? Abid Ali Padanna

    Abid Ali Padanna :
    i have seen some clips

    Geevan Varghese :
    അതിനകത്ത് തെറിപാട്ടും അഭാസവും എന്താണ് ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കാമോ ?

    Abid Ali Padanna :
    ഇതില്‍ ഒന്നാമത്തെ വിഷയം മുഹമ്മദ്‌ നബിയെ ചിത്രീകരിച്ചു എന്നത് തന്നെയാണ് .
    കാരണം ,
    1 .ഇസ്ലാമിക വിശ്വാസപ്രകാരം ദൈവത്തിന്റെയോ , പ്രവാചകന്മാരുടെയോ പ്രതിരൂപങ്ങളോ,വിഗ്രഹങ്ങലോ നിര്‍മ്മിക്കല്‍ കടുത്ത പാപമാണ്. ഇത്തരം ചെയ്തികള്‍ കലര്‍പ്പില്ലാത്ത ഏക ദൈവ വിശ്വാസത്തിന്നു കാലക്രമേണ കളങ്കം ഉണ്ടാക്കുന്നു .
    2 . മുഹമ്മദ്‌ നബിയുടെ ഒരു ഫോട്ടോയും ,ചിത്രവും ലോകത്ത് എവിടെയും ഇല്ല .ലോകത്തുള്ള ഒരു മുസ്ലിമിന്റെ വീട്ടിലും മുഹമ്മദ്‌ നബിയുടെ ഫോട്ടോ ഇല്ല . വിഗ്രഹവും ഇല്ല ..പൂജയും ഇല്ല . കാരണം മുഹമ്മദ്‌ നബി തന്നെ അത് ശക്തമായി വിരോധിച്ചിരിക്കുന്നു .
    3) ക്ലിപ്പിലെ മൂന്നു കാര്യമാണ് ഞാന്‍ ശ്രദ്ധിച്ചത്
    a ) നഗനതാ പ്രദര്‍ശനം
    b ) ഭാര്യ ചെരുപ്പ് കൊണ്ട് നബിയെ അടിക്കുന്നു .
    c ) രക്തത്തില്‍ കുളിച്ച രക്തദാഹിയായ മുഹമ്മദ്‌

    Geevan Varghese :
    C Grade soft porn movie യുടെ പേരിലാണോ സമാതാനതിന്റെ മതത്തില്‍ വിശ്വസിക്കുന്നവര്‍ ആളുകളെ കൊന്നത്

    Abid Ali Padanna :
    നിരപരാധികളുടെ കൊലപാതകതെയും ആക്രമതെയും ഇസ്ലാം നിരുല്സാഹപ്പെടുതുന്നു .
    സിനിമാ നിര്‍മ്മാണം കൊണ്ട് അവര്‍ ഉദ്ദേശിച്ചത് എന്താണോ അത് വൈകാരികത ഉണര്‍ത്തുക ,കലാപങ്ങളും അസ്ഥിരതകളും ഉണ്ടാക്കുക ... തുടങ്ങിയവയാണ് ...ഇതിലെ രാഷ്ട്രീയം തിരിച്ചരിയെണ്ടതുണ്ട്

    Abid Ali Padanna <<>>
    തീര്‍ച്ചയായും വിമര്‍ശിക്കാം

    Geevan Varghese :
    very good Abid Ali Padanna

    Abid Ali Padanna :
    Here we can watch Movie on Prophet Muhammed ...
    Which is released before 20 years...
    but there is no Phrophet Muhammed
    http://www.youtube.com/watch?v=Vu8ww0dMq4Q
    The Story of Islam (Full Movie)

    മറുപടിഇല്ലാതാക്കൂ
  5. "പ്രതിഷേധിക്കാന്‍ ഏതൊരു മനുഷ്യന്നും അവകാശം ഉണ്ട് .
    എന്നാല്‍ പ്രതിഷേധം ഭീകരമാവാതിരിക്കട്ടെ ..
    സിനിമാ നിര്‍മ്മാതാക്കള്‍ അത് തന്നെയാണ് മുസ്ലിംകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് .."

    അതെ,ശരിയാണ്.

    മറുപടിഇല്ലാതാക്കൂ
  6. ഇസ്ലാമിനെ കുറിച്ച് തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കാനല്ല മരിച്ചു ഒരു മുസ്ലിമിന്റെ വികാരങ്ങളെ എങ്ങനെ ഒക്കെ വ്രനപ്പെടുതാം എന്നതാണ് ആ സിനിമയുടെ ലക്‌ഷ്യം എന്നാണു തോന്നുന്നത്. അതില്‍ അവര്‍ ഒരു പരിധിവരെ വിജയിച്ചു എന്നും പറയാം. നല്ല ഒരു എഴുത്ത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @alimajaf........അതേ ഒരു പക്ഷേ അതായിരിക്കാം അവരുടെ ഉദ്ദേശ്യം

      ഇല്ലാതാക്കൂ
  7. "പ്രതിഷേധിക്കാന്‍ ഏതൊരു മനുഷ്യന്നും അവകാശം ഉണ്ട് .
    എന്നാല്‍ പ്രതിഷേധം ഭീകരമാവാതിരിക്കട്ടെ ..
    സിനിമാ നിര്‍മ്മാതാക്കള്‍ അത് തന്നെയാണ് മുസ്ലിംകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് .."

    Welldone..Athodoppam prathishedhangal pravaachaka maathrikayilumaakanam..

    മറുപടിഇല്ലാതാക്കൂ
  8. മാന്യവും ബുദ്ധിപരവുമായ പ്രതിഷേധം

    മറുപടിഇല്ലാതാക്കൂ
  9. ഇസ്ലാമതത്തിന്റെ ശക്തി ഏക ദൈവവിശ്വാസമാണ് .പ്രവാചകനെ ആരും തന്നെ ദൈവമായി കാണുന്നില്ല .ഫോട്ടോയോ പ്രതിമയോ പ്രതിഷ്ഠിച്ച് ആരാധിക്കുന്നില്ല ,അതിനുകാരണം പ്രവജകന്റെ ചിത്രമോ പ്രതിമയോ ലഭ്യമല്ല എന്നതാണ് ഇസ്ലാമാതത്തിന്റെ ശത്രുക്കളുടെ ആവശ്യമാണ് പ്രവാചകന്‍റെ ചിത്രം ഉണ്ടാകുക എന്നത് അത് ഒരു മുല്ലയുടെ രൂപത്തിലുള്ളതായാല്‍ അവര്‍ക്ക്‌ പെരുത്ത്‌ സന്തോഷവുമായി അതിനുവേണ്ടിയാണ് അവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിബവല്‍ക്കരണം ഉദ്ദേശി ച്ചിരിക്കാം..അഭിപ്രായതിന്നു നന്ദി .

      ഇല്ലാതാക്കൂ
  10. Keerthi S Chandran :
    അതിനു ബ്രിടനും അമേരിക്കയും രണ്ടും വ്യതസ്ത രാജ്യങ്ങള്‍ ആണല്ലോ

    Abid Ali Padanna :
    അമേരിക്കക്ക് എന്താ കൊമ്പുണ്ടോ ???

    Keerthi S Chandran :
    അഭിപ്രായസ്വാതന്ത്ര്യം കൂടുതല്‍ ഉള്ളത് അമേരികയില്‍ ആണ്. സ്വന്തം രാജ്യത്തിന്റെ പതാക കത്തികുവാന്‍ സ്വാതന്ത്ര്യം ഉള്ളവര്‍ ഇങ്ങനെയൊരു സിനിമയുടുതാല്‍ വല്യക് ആര്യം ആണോ. http://sluggerotoole.com/2011/03/09/free-speech-and-insult-britain-and-america/

    Keerthi S Chandran :
    പിന്നെയിത് ഒരാളുടെ സ്വകാര്യ രംഗങ്ങള്‍ സ്മാതം ഇല്ലാതെ പകര്‍ത്തിയതാണ്. ഇതിനെതിരെ അമേരികയില്‍ നിയമം ഉണ്ട്. എന്നാല്‍ ഇത് എവിടെ എവിടെ വെച്ച് ചെയ്യുന്നു എന്നും പ്രസക്തം ആണ്. നിങ്ങളുടെ വെട്ടിലെ കുളിമുറിയില്‍ ഒരാള്‍ കേറെ ഫോട്ടോ എടുത്താല്‍ അത് കുറ്റകരമാണ് റോഡില്‍ വെച്ചാണെങ്കില്‍ അല്ല. പിന്നെ ഒരാളുടെ സമ്മതം ഇല്ലാത്ത ഫോട്ടോ കമ്മേര്‍ഷ്യല്‍ ആവ്ശ്യ്ഗള്‍ക്ക് ഉപയോഗികുന്നത് കുറ്റകരം ആണ്. http://personalityrightsdatabase.com/index.php?title=United_States

    Abid Ali Padanna :
    ഒരു വക്തിയുടെ സ്വകാര്യ ജീവിതം അവര്‍ അറിയാതെ എടുത്തു പ്രസിദ്ധീകരിക്കുക എന്നത് ആവിഷ്കാര സ്വാതന്ത്രമല്ല.
    ഇതു തെറ്റാണ് എന്ന് തീരുമാനിക്കാന്‍ കോര്‍ട്ട് വരെ പോകേണ്ടതുണ്ടോ ??

    Keerthi S Chandran :
    നിയംമങ്ങള്‍ പലയിടത്തും പലതാണ്. പിന്നെ നിയമത്തെ സംബന്ധിച്ചിടത്തോളം തെറ്റും ശെരിയും എഴുതി വെച്ചിരികുന്നത് ആണ്. അല്ലാതെ ആളുകള്‍ തീരുമാനികുന്നത് അല്ല

    Keerthi S Chandran :
    Rafeeq Tharayil Can you explain the personality law in USA. what are the chances of acting against the magazine if it was in USA.

    Rafeeq Tharayil :
    Keerthi S Chandran It called Privacy Law, not personality law. Privacy Law
    United States privacy law embodies several different legal concepts. One is the invasion of privacy, a tort based in common law allowing an aggrieved party to bring a lawsuit against an individual who unlawfully intrudes into his or her private affairs, discloses his or her private information, publicizes him or her in a false light, or appropriates his or her name for personal gain. Public figures have less privacy, and this is an evolving area of law as it relates to the media.

    Rafeeq Tharayil :
    Kate is a public figure and celebrity. The paparazzi are always hunting her.

    Rafeeq Tharayil :
    But, making somebody's photo through their residence or bathroom is illegal even they are celebrity.

    Safal Mohammad :
    സ്വകാര്യതയിലേക്ക് ഉള്ള കടന്നുകയറ്റം കുറ്റം തന്നെ ആണ്..

    Shabeer Ali RicKy :
    അമ്മായി അമ്മക് അടുപിലും ആകാം , മരുമകല്കു ബാത്ത് റൂമില്‍ പോലും പാടില .

    മറുപടിഇല്ലാതാക്കൂ
  11. ആബിദിനു മനസ്സിലായില്ലെന്ന് തോന്നുന്നു; ഇതിനല്ലേ "നവലോകക്രമം" എന്നൊക്കെ പറയുന്നത്!!

    മറുപടിഇല്ലാതാക്കൂ
  12. ഇവിടെ സൂചിപ്പിച്ച ഇരട്ടത്താപ്പ് തന്നെ ആണ് നമ്മുടെ ഈ സുന്ദര സൌഹൃദ കോമള കേരളത്തിലും അതുള്‍ക്കൊള്ളുന്ന ഇന്ത്യയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഉദാ : ക്രൈസ്തവ പെണ്ണുങ്ങളുടെ പട്ടാള റാലിയും മുസ്ലിം യുവാക്കളുടെ പട്ടാള റാലിയും. ആദ്യത്തേത് ശരി ഓക്കേ ,ടിക്കെ . രണ്ടാമതെത് രാജ്യദ്രോഹമോ തീവ്രവാദമോ ഭരണഘടനാ വിരുദ്ധമോ ഏതാണ്ടൊക്കെ ........................

    മറുപടിഇല്ലാതാക്കൂ