-Abid Ali Padanna
ലാഭമുണ്ടാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ജി. വിലക്കയറ്റത്തിലൂടെ ലാഭം ഉണ്ടാക്കാന്‍ പുതിയ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ് അദ്ദേഹം.അതിലൊന്നാണ് മരം നടല്‍ പദ്ധതി ,നമ്മുടെ സ്വന്തം പണം കായ്ക്കുന്ന മരം .
ഇനി വിഷയത്തിലേക്ക് കടക്കാം .......
നമ്മുടെ നാട്ടിലെ പൊതു പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും ഒരു ധാരണ എന്നത് ഇതാണ് :
അല്ലെങ്കില്‍
"ഉയര്‍ന്നു പൊങ്ങാത്തതെല്ലാം പിന്നോക്കമാണ്".
പലതും ഇപ്പോള്‍ എമെര്‍ജ്ജിംഗ് ചെയ്തു ഉയര്‍ത്തുന്ന കാലമാണ് ....
സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം....അല്ലെങ്കില്‍ ..താങ്കളെയും "എമെര്‍ജ്ജ്" ചെയ്തേക്കാം.
നോക്കൂ ..
ഉയര്‍ന്ന നില്‍ക്കുന്ന പടുകൂറ്റന്‍ ബില്‍ഡിങ്ങുകള്‍ ,
കുറെ മുറികളും toilet കളും ഉള്ള നെടുനീളന്‍ ഫ്ലാറ്റുകള്‍
നല്ല ഉയരവും വീതിയും ഉള്ള ആഡംഭര കാറുകള്‍ ,
ഉയരമുള്ള തൂണുകളില്‍ പറ പറക്കുന്ന ട്രെയിനുകള്‍ ,
ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍,
ഉയര്‍ന്ന് പൊങ്ങുന്ന ഓഹരികള്‍.
.........
ഇതാണ് നമ്മുടെ വികസനം
ഇനി ഇതില്‍ ചിലത് കൂടെ കൂട്ടാനുണ്ട് ..
ഉയര്‍ന്ന സാമ്പത്തിക അസമത്വം ,
ഉയര്‍ന്ന ജീവിത ചിലവ് ,
ഉയര്‍ന്ന വിലയുള്ള പച്ചക്കറികള്‍ ,
ഉയര്‍ന്ന വിലയുള്ള മല ഞ്ചരക്കുകള്‍
ഉയര്‍ന്ന വിലയുള്ള മത്സ്യം,ഇറച്ചി ,
ഉയര്‍ന്ന വിലകൊടുത്തു വാങ്ങാവുന്ന പെട്രോള്‍ ,ഡീസല്‍ ...
ഗ്യാസ് സിലിണ്ടര്‍ ...........
മരുന്നു വില ,ചികിത്സാ ചെലവ് എല്ലാം മേലോട്ട് ...
...... ......... ...............
എല്ലാം ഉയരത്തിലേക്ക് തന്നെ
ഈ ഉയര്‍ച്ച ഇവിടെയും നില്‍ക്കുന്നില്ല
ഇതും കൂട്ടി വായിക്കുക
ആത്മഹത്യയില്‍ ഇപ്പോള്‍ നാം ഉയര്‍ന്ന നിലവാരത്തിലാണ് ,
പെണ്‍ ഭ്രൂണഹത്യയും ഉയരത്തില്‍ തന്നെ ,
മദ്യ വരുമാനവും ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് തന്നെ
മദ്യപരുടെ എണ്ണവും മേലോട്ട്
മോഷണം ,തട്ടിപ്പ് ,അഴിമതി ,ധൂര്‍ത്ത് എല്ലാം ഉയരത്തിലേക്ക് വളരുക തന്നെ
..............
സ്ത്രീ പീഡനങ്ങളും മേലോട്ട്
വിദ്യാഭ്യാസ ക്കച്ചവടവും മേലോട്ട്
ആത്മീയ കച്ചവടവും മേലോട്ട് ,
മണല്‍ മാഫിയ മേലോട്ട് ....
ഭൂമി മാഫിയ ,ഖനന മാഫിയകളും,
കൊലപാതകങ്ങളും മേലോട്ട് .
ക്വട്ടേഷന്‍ ടീ മുകളും ഉയരത്തില്‍
കാശിന്റെ മൂല്യവും ഉയരത്തില്‍
.......
എല്ലാ ഗ്രാഫുകളും ഉയരത്തിലേക്ക് .....
സര്‍വ്വതിനും ഉയര്‍ച്ച ...നമ്മുടെ നാട് ഉയരട്ടെ ,ഉയര്‍ന്നു ഉയര്‍ന്നു പറക്കട്ടെ ,..............
എന്നാല്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ച വളരെ മാരകം തന്നെ ആയിരിക്കും.
ചിലപ്പോള്‍ ആജീവാനന്തം കിടപ്പിലായെക്കാം ....അല്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം ....ജാഗ്രതൈ!!
ഇങ്ങനെ എല്ലാ ഉയര്‍ന്നതും വാ പിളര്‍ന്നു മാനത്ത് നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണോ നാം പ്രജകള്‍ ???.....
ഒരു രാജ്യത്തിന്റെ സുസ്ഥിരത എന്നത് അവിടെയുള്ള ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുക എന്നതാണ് .ചുരുങ്ങിയത് ഭക്ഷണ സാമഗ്രികള്‍ എങ്കിലും ഏതു സാധാരണക്കാരനും എളുപ്പത്തില്‍ പ്രാപ്തമാവണം.അതാണ് സ്ഥായിയായ വികസനം.
അല്ലെങ്കില്‍ ആ രാജ്യം വികസനത്തിലേക്കല്ല വിനാശത്തിലേക്കാണ് നീങ്ങുന്നത് എന്ന് കാലം തെളിയിക്കും തീര്‍ച്ച.
"അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ." (ഖുര്‍ആന്‍ ,അദ്ധ്യായം 13 ,അര്‍റഅദ്(ഇടിനാദം):വാക്യം, 11 )
കുറിപ്പ് :
എല്ലാം വിറ്റ് തുലക്കാന്‍ ഇന്ത്യയെന്താ പ്രധാനമന്ത്രിക്കു സ്ത്രീധനം കിട്ടിയതാണോ ?
ഇനി പലര്‍ക്കും വീതം വെച്ച് ലാഭം നേടാനാണെങ്കില്‍ സര്‍ക്കാര്‍ എന്താ ലിമിറ്റഡ് കമ്പനി യാണോ ??
നമ്മുടെ പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെ !!!
Ashi Ashiq said :
മറുപടിഇല്ലാതാക്കൂഅങ്ങനെ അവസാനം നമ്മുടെ പ്രധാനമന്ത്രി ഒന്നു വായ തുറന്നു :)))))
പെട്രോളിന് വെറും അഞ്ചു രൂപ മാത്രമേ കൂട്ടിയിട്ടുള്ളൂ എന്നദ്ദേഹം പറയുമ്പോള്‍ ഇങ്ങു ദൂരെ ഈ കൊച്ചുകേരളത്തില്‍ അരിയുടെ വില കിലോയ്ക്ക് 5രൂപ .50 പൈസ കൂടി ഒരാഴ്ച കൊണ്ട്.ഇനിയും കൂടുമെന്ന് ഭീഷണിയും.ഉപ്പു തൊട്ട് കര്‍പ്പൂരം വരേയുള്ള സകല വസ്തുക്കള്‍ക്കും ഇതു പൊലെ തന്നെ വില കൂടിയിട്ടുണ്ടാകാം.എന്നിട്ടും നമ്മുടെ പ്രധാനമന്ത്രി പറയുന്നു,ഡീസലിന് വെറും അഞ്ചു രൂപ മാത്രമേ കൂടിയിട്ടുള്ളൂ എന്ന്.പിന്നെ ഭീഷണിപ്പെടുത്തുന്നു അദ്ദേഹം, ഇവിടെ പണം കായ്ക്കുന്ന മരമില്ലെന്ന്.
ഡീസല്‍ വില വര്‍ദ്ധനയോടൊപ്പം താങ്കള്‍ പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയുകയും ചെയ്തിരിക്കുന്നു.ശരാശരി 430 രൂപയ്ക്ക് കേരളത്തില്‍ ലഭ്യമായിരുന്ന പാചകവാതകത്തിന് ഇനി മുതല്‍ നാം 850 രൂപ കൊടുക്കണം.ഇരട്ടിയില്‍ കൂടുതല്‍ വില കൂട്ടിയിട്ട് നികുതിയിനത്തിലെ 140 രൂപയാണ് കുറച്ചു തന്നിരിക്കുന്നത്. നികുതി കുറച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്നു വേണമെങ്കിലും ഈ സൌജന്യം ഇല്ലാതാകാം, അന്നും പണം കായ്ക്കുന്ന മരമില്ലെന്നതോ അല്ലെങ്കില്‍ അതു പോലൊരു പ്രസ്താവനയോ ഇറക്കിയാല്‍ മതി.എന്നിട്ട് ഒരു വാചകം കൂടി പറയും “കടുത്ത തീരുമാനങ്ങളേടുക്കേണ്ട സമയമാണ് ഇത്.അതിന് തന്റെ കൈകള്‍ക്ക് ശക്തിപകര്‍ന്നാല്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയും.
ബഹു.പ്രധാനമന്ത്രി, ഇവിടെ പണം കായ്ക്കുന്ന മരങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നു.അത് താങ്കള്‍ക്കറിയുകയും ചെയ്യാം എന്നാ വിശ്വാസം.അതുകൊണ്ടായിരിക്കണമല്ലോ താങ്കളാമരങ്ങള്‍ മുഴുവനും വെട്ടി വില്‍ക്കാനനുവദിച്ചത്.2ജി സ്പെക്ട്രം ലേലം ചെയ്ത് കൊടുത്തിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന 1,68 ലക്ഷം കോടി രൂപ താങ്കളും താങ്കളുടെ കൂടെയുള്ളവരും കൂടി വെറുതേ കൊടുത്തു തുലച്ചില്ലെ? അതൊരു പണം കായ്ക്കുന്ന മരം തന്നെയായിരുന്നല്ലോ പ്രധാനമന്ത്രിജി.ഇനിയും മറ്റൊരു പണം കായ്ക്കുന്ന മരത്തിന്റെ കഥ പറഞ്ഞുതരാം.കല്‍ക്കരി പാടങ്ങള്‍ ലേലം നടത്താതെ താങ്കളുടെ ഓഫീസ് ഇടപെട്ടു കുത്തകകള്‍ക്ക് കൊടുത്തത് നമ്മുടെ രാജ്യത്തിനുണ്ടാക്കിയ നഷ്ടം 1.78 ലക്ഷം കോടി രൂപയാണെന്ന് സി എ ജി കണ്ടെത്തിയിരിക്കുന്നു .ഇതും പണം കായ്ക്കുന്ന ഒരു മരമായിരുന്നില്ലെ ശ്രീ പ്രധാനമന്ത്രിജി. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം രണ്ടാമത്തെ അഴിമതി നടന്നത് അങ്ങയുടെ ഓഫീസിന്റെ അറിവോടെയാണെന്നാണ്,അതായത് താങ്കളുടെ അറിവോടെയെന്നര്‍ത്ഥം.ഞങ്ങളുടെ ഭരണത്തലവന്‍ ഒരഴിമതിക്കാരനും കൈക്കൂലിക്കാരനുമാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് മടിയും ലജ്ജയുമുണ്ട്,അതിനാലാണ് ഞങ്ങള്‍ താങ്കളുടെ ഓഫീസിന്റെ കാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നത്.അത് അതിനുമപ്പുറത്തേക്കും നീളാതിരിക്കട്ടെയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.....
ഡീസല്‍ വില ലിറ്റരിന്നു കൂടിയത് =5
മറുപടിഇല്ലാതാക്കൂഒരു ദിവസം ഒരു ബസില്‍ /Np ലോറി ദിനേന അടിക്കുന്നത് (ശരാശരി ) = 250 ലിറ്റര്‍
ഒരു ദിവസം കൂടുതല്‍ ചിലവാകുന്ന പണം , 250 X 5 =1250 രൂപ
അപ്പോള്‍ ഒരു മാസം ചെലവാകുന്നത് 1250 X 30 = 37500 രൂപ !!!!
എങ്ങിനെയുണ്ട് നമ്മുടെ ഡീസല്‍ വിലര്‍ദ്ധന ജീവിതത്തെ ബാധിക്കുന്നത് എന്ന് ഈ കണക്കു നോക്കിയാല്‍ മതി
ഇവിടം ഒരിക്കലം നന്നാവൂല, ഭരണം മാറിയിട്ടും കാര്യവുമില്ലാ
മറുപടിഇല്ലാതാക്കൂപ്രതീക്ഷ നഷ്ടപ്പെടുക എന്നത് സര്‍വ്വ നാശമാണ്.നാം മാറ്റുവാന്‍ തയ്യാറായാല്‍ എല്ലാം നടക്കും ....
ഇല്ലാതാക്കൂസാമൂഹിക പ്രശ്നങ്ങളോടുള്ള ശക്തമായ ഒരു കുറിപ്പ്...
മറുപടിഇല്ലാതാക്കൂആശംസകള്...
താങ്ക്സ് @Punnodi MA Rahman
മറുപടിഇല്ലാതാക്കൂ