വികസനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വികസനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഫെബ്രുവരി 6, ശനിയാഴ്‌ച

"മഴ പറഞ്ഞത്" പറഞ്ഞു വെച്ചത്

ഫേസ് ബുക്ക്‌ സുഹ്രത്ത് ഷബീര്‍ കളിയാട്ടമുക്കിന്റെ അനുഭവം , സഹോദരന്‍ ഫൈസല്‍ കൊണ്ടോട്ടി തിരക്കഥ രചിച്ചു ഡയലോഗ് എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ സുഹ്രത്തുക്കളുടെ പിന്തുണയില്‍ നിര്‍മിച്ച  ഷോര്‍ട്ട് ഫിലിം ആദ്യ നോട്ടത്തില്‍ തന്നെ നല്‍കിയ സാമൂഹ്യ പ്രസക്തി ചുരുക്കി വിവരിക്കുന്നു.

ഷോര്‍ട്ട് ഫിലിം :മഴ പറഞ്ഞത്
സംവിധാനം :സാജിദ്
നിര്‍മ്മാണം :കമുറ /സാഫി സ്കൂള്‍
അവതരണം : ഡയലോഗ് ഗ്രുപ്പ്

1) പ്രകൃതി :
പച്ചപ്പ്‌ എന്നത് കുട്ടികളിലെ കളങ്കമില്ലാത്ത മനസ്സ് പോലെയാണ്.അത് കുട്ടികളില്‍ നിന്ന് വികസിച്ചു മുതിര്ന്നവരിലെക്കും ,പിന്നെ തലമുരകളിലെക്കും ഒരു മഴ പോലെ പെയ്തിരങ്ങുകയാണ്.... അങ്ങിനെ നനവുള്ള,പച്ചപ്പുള സമൂഹത്തിന്‍റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു

2) ജീവജാലങ്ങള്‍ :
കുരുവി കളെ പോലെയാണ് കുട്ടികള്‍, അത് നന്മയുടെ വിത്താണ് . അതിനെ നശിപ്പിച്ചാല്‍ നശിക്കുന്നത് നമ്മുടെ ഭാവി തന്നെ


3) തലതിരിഞ്ഞ രാഷ്ട്രീയം ആപത്തു :
ആര്‍ത്തിയുടെ ലോകം ലാഭം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ പ്രകൃതിയോടുള്ള യുദ്ധം,പ്രകൃതി വിരുദ്ധമായ വികാസനം രാഷ്ട്രങ്ങളെ സമൂല മായ പരാജയത്തില്‍ കൊണ്ടെത്തിക്കും.

4) അന്നം :
 നെല്‍ മണി , ധാന്യം എന്നിവ സമൂഹത്തിന്റെ അടിയാധാരമാകുന്നു .


5) ജീവിത പാത : 
അരുവികള്‍,നട വഴികള്‍,റോഡുകള്‍ തുടങ്ങിയവ ജീവിത പാതയെ സൂചിപ്പിക്കുന്നു.ഹിഷാമിന്റെ പിതാവിന്‍റെ ആദ്യ നിര്‍ദേശം,ജീവിത പാതയിലേക്കുള്ള വഴികാട്ടലിലേക്കുള്ള സൂചന നല്‍കുന്നു . ശ്രദ്ധിച്ചു നീങ്ങേണ്ട ആവശ്യകത ഉണര്‍ത്തുന്നു.
 പ്രിന്‍സും ഹിശാമും ആദ്യം നടന്നിറങ്ങുന്ന ചെങ്കുത്തായ ഇടവഴികള്‍ പിന്നെ കടുത്ത പാതയായും അവസാനം വിശാലമായ റോഡായും പരിണമിക്കുന്നു.
കഷ്ടതകളും ഇടുക്കവും പിന്നീട് സമ്രിദ്ധിയിലേക്കും,വിശാലതയിലും എത്തും എന്നുള്ള പ്രതീക്ഷ .

6) വിവിധ തട്ടുകളിലെ സ്ത്രീ :
ഹിഷാമിന്റെ ഉമ്മ : ആദ്യ വിളിയില്‍ ആള്‍ തിരക്കിലാണ്. രണ്ടാം വിളിയില്‍ പ്രാര്‍ത്ഥനയില്‍. (ഇവര്‍ സ്ക്രീനില്‍ ഇല്ല)...
ഷോപ്പിലെ ചേട്ടത്തി : ജീവിതാവശ്യത്തിനു അധ്വാനിക്കുന്ന സ്ത്രീ (ഇവരും സ്ക്രീനില്‍ ഇല്ല)
ഫിന്സിന്റെ ചേച്ചി : വിദ്യ അഭ്യസിച്ച സ്ത്രീ
പ്രിസിന്റെ അമ്മ :വിധവ
വല്ല്യുമ്മ : സ്നേഹ നിധി (പേരമകന് കരസ്പര്‍ശം നല്‍കുന്ന അമ്മൂമ്മ ..ഇന്ന് ഇത് അപൂര്‍വ്വമായി കൊണ്ടിരിക്കുന്നു.)

6) ജീവിതാവശ്യങ്ങള്‍:
ഓരോരുത്തരുടെയും പ്രായവും സ്ഥാനവും ആവശ്യങ്ങളും അറിഞ്ഞു കൊണ്ട് നിറവേറ്റുന്ന പിതാവ്.


7) കാരുണ്യം :

മനുഷ്യനിലെ ഏറ്റവും ഉജ്ജ്വലമായ വികാരം കാരുണ്യം തന്നെ ,അതിനെ കവച്ചു വെക്കാന്‍ മറ്റൊന്നിനും ആവില്ല . കാരുണ്യം എന്ന കൈത്താങ്ങാണ് ജീവിതത്തെ മുന്നോട്ട് നീക്കുന്നത്. ജീവിത പാതയില്‍ കൈത്താങ്ങ്‌ നിര്‍ബന്ധം.
വല്ല്യുമ്മയുടെ തലോടല്‍, അതെ സമയം ഹിശാമിന്‍റെ പൂച്ചയുടെ മേലുള്ള തലോടല്‍ ....പിന്നെ പിതാവിന്റെ തലോടലിലേക്കും അത് അവസാനം ഹിഷാമിന്റെ കൈ പിടിച്ചു ,ആലിംഗനം ചെയ്യുന്ന ഫിന്സിലെക്കും നീങ്ങുന്നു.കാരുണ്യം വീടുകളില്‍ നിന്ന് സമൂഹത്തിലേക്കു അരുവികളായി ഒഴുകി വികസിക്കുകയാണ് വേണ്ടത് .


 മഴയെയും പ്രകൃതിയിലെ കാരുണ്യത്തിന്‍റെ മൂര്‍ത്തമായ അടയാളമായി ഇതില്‍ ചിത്രീകരിചിരിക്കുന്നു ...മഴ പെയ്തു ഇറങ്ങുകയാണല്ലോ ചെയ്യുന്നത് .അതെ, താഴേക്ക്‌ തന്നെയാണ് അത് ഒഴുകി മറിയുന്നത് .ഇവിടെ കാരുണ്യവും മുകളില്‍ നിന്ന് താഴേക് ഒഴുകുകയാണ് .അത് ഹിഷാമിന്റെ ബാഗ് എന്ന പ്രതീകത്തിലൂടെ.
പ്രകൃതിയോടും കാരുണ്യം :മീനുകള്‍ ഉള്ള അരുവിയിലൂടെ നടക്കാതെ കുട്ടികള്‍ വഴി മാറി മറ്റൊരു അരുവിയിലൂടെ നടന്നു നീങ്ങുന്നത്‌ ശ്രദ്ധിക്കുക ... ഇത് പ്രകൃതിയെ നാം എങ്ങിനെ സമീപിക്കണം എന്ന് പഠിപ്പിക്കുന്നു

8)വിദ്യാഭ്യാസം സാമൂഹ്യ നന്മകള്‍ നല്കുന്നതാവണം:
ക്ലാസ് മുറികളെ രണ്ടു രീതിയില്‍ ഇതില്‍ ചിത്രീകരിക്കുന്നുണ്ട് .

a) ക്ലാസ് മുറികള്‍ സാമൂഹ്യ ഉണര്‍വിനുള്ള ആലയങ്ങള്‍ ആവണം എന്ന് ആദ്യ പാഠം . ക്ലാസിലെ കുരുവികളുടെ പാഠ വായന അതാണ്‌ സൂചിപ്പിക്കുന്നത്.

b) കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അര്‍ത്ഥ ശൂന്ന്യമായ സാങ്കല്പിക പൊലിപ്പിച്ചു കാട്ടലിനെ കുറിച്ചുള്ള ടീച്ചറുടെ ഭാഷണം. ഇതിനിടയില്‍ തന്റെ സുഹ്രത്തിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ച് ചിന്തിച്ചു അസ്വസ്തപ്പെടുന്ന ഹിഷാമിന്റെ മനസ്. ബാഗുകളില്‍ കാണുന്ന ചിത്ര‍ങ്ങളില്‍ അല്ല കാര്യം, ബാഗുകള്‍ എന്ന ജീവിത പ്രശ്നത്തിലാണ് യഥാര്‍ത്ഥ കാര്യം...... ഇത് സാമൂഹ്യ നന്മകള്‍ നല്‍കാത്ത വിദ്യഭ്യാസത്തെ സൂചിപ്പിക്കുന്നു.

8) മീഡിയ :
മലയാളിയുടെ ചൂട് വാര്‍ത്തകളില്‍ മുഖം കുത്തിയിരിക്കുന്ന പ്രഭാതങ്ങള്‍ . ചൂടുള്ള ചായ/കോഫി പത്രത്തിന്‍റെ അടുത്ത് വെചത് കാണുക.

 9 )സ്വയം പര്യപ്ത:
ചെരുപ്പ് ധരിക്കുന്ന ഹിഷാം ,സ്വയം പര്യപ്തനായ വിദ്യാര്‍ഥികളില്‍ നിന്നേ സ്വയം പര്യാപ്തമായ സമൂഹം ഉണ്ടാവുകയുള്ളൂ എന്നതിലേക്കുള്ള സൂചന നല്‍കുന്നു
 
10 )അനാഥത്വം ,വിധവ :
ഇരുണ്ട ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങളെ മറികടക്കാന്‍ കാരുണ്യം കൊണ്ടുള്ള സാമൂഹ്യ ഇടപെടല്‍ അത്യാവശ്യം.

യൂ ട്യൂബ് ലിങ്ക്
https://www.youtube.com/watch?v=uuP-nzubufc
Directed by : Sajid a.k
Written by : Faisal Kondotty
Cinematography: Afnas, Jino sam
Editing: Ashfak Aslam
Story : shabeer kaliyattumukk
Background score : Prathik abhyankar
Lyrics : Nasrullah vazhakkad
Associate director : Shafeer shaheem
Production controller : Rabeeh nanmanda
Art director : Harikrishna
Stills : Danish
Designs: Thwaha a.p
Title graphics : Thanveer Ajmal
Coloring : Jalwa Ashfak
Assistant Directors : Shebin , E K S Jeeelani , Aparna nair
Sound effect : Jayaraj
Sound mixing : Junu


ഇവിടെ കാണാം



2012 സെപ്റ്റംബർ 23, ഞായറാഴ്‌ച

വിലക്കയറ്റവും ഒരു വികസനമല്ലേ ?"പണം കായ്ക്കുന്ന മരം"

-Abid Ali Padanna
ലാഭമുണ്ടാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ജി.
വിലക്കയറ്റത്തിലൂടെ  ലാഭം ഉണ്ടാക്കാന്‍ പുതിയ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ് അദ്ദേഹം.അതിലൊന്നാണ് മരം നടല്‍ പദ്ധതി ,നമ്മുടെ സ്വന്തം പണം കായ്ക്കുന്ന  മരം .

ഇനി വിഷയത്തിലേക്ക് കടക്കാം .......
നമ്മുടെ നാട്ടിലെ പൊതു പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും ഒരു ധാരണ എന്നത് ഇതാണ് :
"എല്ലാ ഉയര്‍ച്ചയും വികസനമാണ് "( ഉയര്‍ന്നു നില്‍ക്കുന്ന പണം കായ്ക്കുന്ന മരം പോലെ )
അല്ലെങ്കില്‍
"ഉയര്‍ന്നു പൊങ്ങാത്തതെല്ലാം പിന്നോക്കമാണ്".

പലതും ഇപ്പോള്‍ എമെര്‍ജ്ജിംഗ്  ചെയ്തു ഉയര്‍ത്തുന്ന കാലമാണ് ....
സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം....അല്ലെങ്കില്‍ ..താങ്കളെയും "എമെര്‍ജ്ജ്" ചെയ്തേക്കാം.


നോക്കൂ ..
ഉയര്‍ന്ന നില്‍ക്കുന്ന പടുകൂറ്റന്‍ ബില്‍ഡിങ്ങുകള്‍    ,
കുറെ മുറികളും toilet കളും ഉള്ള നെടുനീളന്‍ ഫ്ലാറ്റുകള്‍
നല്ല ഉയരവും വീതിയും ഉള്ള ആഡംഭര കാറുകള്‍  ,
ഉയരമുള്ള തൂണുകളില്‍ പറ പറക്കുന്ന ട്രെയിനുകള്‍ ,
ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍,
ഉയര്‍ന്ന് പൊങ്ങുന്ന  ഓഹരികള്‍.
.........
ഇതാണ് നമ്മുടെ വികസനം
ഇനി ഇതില്‍ ചിലത് കൂടെ കൂട്ടാനുണ്ട് ..

ഉയര്‍ന്ന സാമ്പത്തിക അസമത്വം ,
ഉയര്‍ന്ന ജീവിത ചിലവ് ,
ഉയര്‍ന്ന വിലയുള്ള പച്ചക്കറികള്‍ ,
ഉയര്‍ന്ന വിലയുള്ള മല ഞ്ചരക്കുകള്‍
ഉയര്‍ന്ന വിലയുള്ള മത്സ്യം,ഇറച്ചി , 
ഉയര്‍ന്ന വിലകൊടുത്തു വാങ്ങാവുന്ന പെട്രോള്‍ ,ഡീസല്‍ ...
ഗ്യാസ് സിലിണ്ടര്‍ ...........
മരുന്നു വില ,ചികിത്സാ ചെലവ് എല്ലാം മേലോട്ട് ...
...... ......... ...............
എല്ലാം ഉയരത്തിലേക്ക് തന്നെ

ഈ ഉയര്‍ച്ച ഇവിടെയും നില്‍ക്കുന്നില്ല
ഇതും കൂട്ടി വായിക്കുക

ആത്മഹത്യയില്‍  ഇപ്പോള്‍ നാം ഉയര്‍ന്ന നിലവാരത്തിലാണ് ,
പെണ്‍ ഭ്രൂണഹത്യയും ഉയരത്തില്‍  തന്നെ ,
മദ്യ വരുമാനവും ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് തന്നെ
മദ്യപരുടെ എണ്ണവും മേലോട്ട്
മോഷണം ,തട്ടിപ്പ് ,അഴിമതി ,ധൂര്‍ത്ത് എല്ലാം ഉയരത്തിലേക്ക് വളരുക  തന്നെ
..............
സ്ത്രീ പീഡനങ്ങളും  മേലോട്ട്
വിദ്യാഭ്യാസ ക്കച്ചവടവും മേലോട്ട്
ആത്മീയ കച്ചവടവും മേലോട്ട് ,
മണല്‍ മാഫിയ മേലോട്ട് ....
ഭൂമി മാഫിയ ,ഖനന മാഫിയകളും, 
കൊലപാതകങ്ങളും മേലോട്ട് .
ക്വട്ടേഷന്‍ ടീ മുകളും ഉയരത്തില്‍
കാശിന്റെ മൂല്യവും ഉയരത്തില്‍
.......
എല്ലാ ഗ്രാഫുകളും ഉയരത്തിലേക്ക് .....
സര്‍വ്വതിനും ഉയര്‍ച്ച ...നമ്മുടെ നാട് ഉയരട്ടെ ,ഉയര്‍ന്നു ഉയര്‍ന്നു പറക്കട്ടെ ,..............
എന്നാല്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ച വളരെ മാരകം തന്നെ ആയിരിക്കും.
ചിലപ്പോള്‍ ആജീവാനന്തം  കിടപ്പിലായെക്കാം ....അല്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം ....ജാഗ്രതൈ!!

ഇങ്ങനെ എല്ലാ ഉയര്‍ന്നതും വാ പിളര്‍ന്നു മാനത്ത് നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണോ നാം പ്രജകള്‍  ???.....
ഒരു രാജ്യത്തിന്റെ  സുസ്ഥിരത എന്നത് അവിടെയുള്ള ജനങ്ങള്‍ക്ക്‌ അവശ്യവസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുക എന്നതാണ് .ചുരുങ്ങിയത് ഭക്ഷണ സാമഗ്രികള്‍ എങ്കിലും ഏതു സാധാരണക്കാരനും എളുപ്പത്തില്‍ പ്രാപ്തമാവണം.അതാണ്‌ സ്ഥായിയായ വികസനം.
അല്ലെങ്കില്‍ ആ രാജ്യം വികസനത്തിലേക്കല്ല വിനാശത്തിലേക്കാണ്  നീങ്ങുന്നത്‌  എന്ന് കാലം തെളിയിക്കും തീര്‍ച്ച.

"അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ." (ഖുര്‍ആന്‍ ,അദ്ധ്യായം 13 ,അര്‍റഅദ്(ഇടിനാദം):വാക്യം, 11 )  

കുറിപ്പ് :
എല്ലാം വിറ്റ് തുലക്കാന്‍ ഇന്ത്യയെന്താ പ്രധാനമന്ത്രിക്കു സ്ത്രീധനം കിട്ടിയതാണോ ?
ഇനി പലര്‍ക്കും വീതം വെച്ച്  ലാഭം നേടാനാണെങ്കില്‍ സര്‍ക്കാര്‍ എന്താ ലിമിറ്റഡ് കമ്പനി യാണോ ??
നമ്മുടെ പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെ !!!