2012, ഡിസംബർ 5, ബുധനാഴ്‌ച

ശ്രീരാമന്‍ മുതല്‍ മുഹമ്മദ്‌ നബി വരെ :സംഭവങ്ങളിലെ സാമ്യതകള്‍

                                                                 -Abid Ali Padanna

അറിവില്ലായ്മയാണ് നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.നാം അറിവ് നേടാന്‍ സ്വയം തയ്യാറാകുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ നല്‍കുന്ന കുടില ചിന്തകള്‍ സ്വയം വിഴുങ്ങി ഇതര സമൂഹങ്ങളെ  വിദ്വേഷത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ മുന്നില്‍ ഉള്ള ഒരു പോംവഴി മതങ്ങളെ കുറിച്ചുള്ള താരതമ്യ പഠനമാണ് .വ്യത്യസ്ത മത ധര്മ്മങ്ങളിലെ നിരവധി സംഭവങ്ങള്‍ തമ്മില്‍ വളരെ കൂടുതല്‍ സാമ്യതകള്‍ കാണുന്നു .ഈ സാമ്യതകള്‍ വെറും യാദ്രിശ്ചികത മാത്രമായി തള്ളാന്‍ സാധിക്കില്ല. ഇതില്‍ സത്യം എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്. ഏകമായ ഒരു അന്തര്‍ധാര പല സംഭവങ്ങളിലും നമുക്ക് കാണാം .നമ്മുടെ അന്വേഷണങ്ങള്‍ ഒരു പക്ഷെ നിലവിലുള്ള മത-ധര്‍മ്മങ്ങള്‍ തമ്മിലെ വിടവ് നികത്തുകയും സമൂഹത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്താനും സഹായിച്ചേക്കാം. 
ധര്‍മ്മ യുദ്ധങ്ങള്‍

1)രാമ-രാവണ യുദ്ധം
രാമായണത്തില്‍ ശ്രീരാമന്‍ ലങ്കയിലേക്ക് പോയത് എന്തിന്നു ?? തന്റെ ഭാര്യയെ തട്ടി ക്കൊണ്ട് പോയ ലങ്കാധിപതി രാവണന്റെ കയ്യില്‍ നിന്ന് സീതയെ രക്ഷിക്കാന്‍ തന്നെ .അതിന്നു അദ്ദേഹത്തിന്നു യുദ്ധം ചെയ്യേണ്ടി വന്നു .ചുരുക്കി രണ്ടു രാജ്യങ്ങള്‍ തമ്മിലെ യുദ്ധം .ഇതിനു രാമനെ സഹായിച്ചത് ശത്രുവായ രാവണന്റെ സഹോദരന്‍ വിഭീഷണന്‍ .സഹായിക്കുക മാത്രമല്ല .രാമന്റെ കൂടെ ചേര്‍ന്ന് സഹോദരന്നു എതിരെ യുദ്ധം ചെയ്യുകയും ചെയ്തു.
ചോദ്യം ഇതാണ് :
രാവണന്റെ മതം എന്ത് ? വിഭീഷണന്‍ സ്വന്തം സഹോദരനെ എതിരെ എന്തിന്നു രാമന്റെ കൂടെ നിന്നു?

2)കുരുക്ഷേത്ര യുദ്ധ ഭൂമി
കുരുക്ഷേത്ര യുദ്ധത്തില്‍ ഏറ്റ  മുട്ടിയവര്‍ ആരൊക്കെ ?? എന്തായിരുന്നു അവരുടെ ശത്രുതയ്ക്ക് കാരണം? .ജേഷ്ഠ -അനുജന്‍ മാരായ ധൃതരാഷ്ട്രർ ,പാണ്ഡു  എന്നിവരുടെ മക്കള്‍ എന്തിന്നു വേണ്ടി യുദ്ധക്കളത്തില്‍ ഇറങ്ങി ? കൌരവരും പാണ്ടവരും ജെഷ്ടാനുജന്‍ മാരല്ലേ ? ഇവര്‍ രക്ത ബന്ധുക്കളും ഒരേ കുടുംബക്കാരും അല്ലെ ?
നമ്മുടെ സങ്കല്‍പ്പ പ്രകാരം ഇവരൊക്കെ ഹിന്ദു മതക്കാര്‍ .പിന്നെ ഇവര്‍ തമ്മില്‍ എന്തിന്നു യുദ്ധം ചെയ്തു ?ചോദ്യം പ്രസക്തമാണ് .

3)ബദര്‍ യുദ്ധ രംഗം 
ദി മെസേജ്  എന്ന ഫിലിമിലെ ഒരു രംഗം
നീണ്ട പതിമ്മൂന്നു വര്‍ഷത്തെ നിരന്തര പീഡനതിന്നു ശേഷം പ്രവാചകന്‍ മുഹമ്മദ്‌ നബി സ്വന്തം നാടായ മക്കയില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെയുള്ള മദീനയിലേക്ക് തന്റെ അനുയായികളെയും കൂട്ടി പലായനം ചെയ്തു. അവിടെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാതെ യുദ്ധോല്സുകരായി മക്കക്കാര്‍ മുഹമ്മദ്‌ നബിയും കൂട്ടരെയും ആക്രമിക്കാന്‍ പദ്ധതിയുമായി വന്നു .അങ്ങിനെ ഇരുപക്ഷവും മദീനയില്‍ നിന്ന് 130 KM അകലെ  ബദര്‍ ഭൂമിയില്‍ വെച്ച് ഏറ്റു മുട്ടി.ആയിരത്തിലധികം വരുന്ന മക്കന്‍ സൈന്യത്തെ വെറും 313 പേര്‍ മാത്രമുള്ള സൈന്യവുമായി മുഹമ്മദ്‌ നബി ഏറ്റുമുട്ടി.മുഹമ്മദ്‌ നബിയുടെ പക്ഷത് നിന്ന് 14 പേരും ശത്രു പക്ഷത്തില്‍ നിന്ന് 70 പേരും കൊല്ലപ്പെട്ടു.
മുഹമ്മദ്‌ നബിയുടെ എതിരാളികള്‍ തന്റെ ഗോത്രത്തിലും കുടുംബത്തിലും പെട്ടവര്‍ .രക്ത ബന്ധുക്കള്‍ .എന്നിട്ടും എന്ത് കൊണ്ട് യുദ്ധം ചെയ്തു ?


ഇവിടെ ഒരേ ജാതിയിലും കുലത്തിലും കുടുംബത്തിലും ജനിച്ചു എന്നതിനാല്‍ ശത്രുത കാണിക്കതിരിക്കുകയല്ലേ ഇവര്‍ ചെയ്യേണ്ടത് ?പിന്നെ എന്തായിരുന്നു ഇവരുടെ ശത്രുതയ്ക്ക് കാരണം ??
ഉത്തരം :
ശത്രുക്കള്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ ആയിരുന്നു എന്നതാണ് കാരണം .

സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്നവര്‍ (രാവണന്‍ )  ,സ്ത്രീയുടെ വസ്ത്രമുരിയാന്‍ ശ്രമിക്കുന്നവര്‍ (കൌരവര്‍ )  ,പെണ്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നവര്‍ (മക്കക്കാര്‍ )  ,മനുഷ്യനെ അരക്കില്ലത്തില്‍ ചുട്ടുകൊല്ലാന്‍ ശ്രമിക്കുന്നവര്‍ ഇവരാണ് മാനവ കുലത്തിന്റെ ശത്രുക്കള്‍ ഇവര്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനമാണ് ധര്‍മ്മം ....ഇവര്‍ക്കെതിരെയുള്ള സമരമാണ് യുദ്ധം .

അര്‍ജുനനെ വിളിച്ചു കൊണ്ട് ശ്രീ കൃഷ്ണന്‍ പറയുന്നു : 
"യഥാ യഥാഹി ധര്മ്മസ്യ ഗ്ലാനിര്‍  ഭവതി ഭാരതാ അഭ്യുദ്ധാനം അധര്മ്മസ്യ തഥാത്മാനം സ്രിജാമ്യുഹം.  "(ഭഗവത് ഗീത , അദ്ധ്യായം 4 ശ്ളോകം 7)
എപ്പോള് ധര്‍മ്മത്തിനു താഴ്ചയും അധര്‍മ്മത്തിന് ഉയര്ച്ചയും ഉണ്ടാകുന്നുവോ അപ്പോള് ഞാന് ഇറങ്ങി വരുന്നു . 
"പരിത്രാനായ സാധൂനാം വിനാശായ ച ദുഷ്ക്രിതാം ധര്‍മ്മ സംസ്ഥാപ നാര്‍ത്തായ സംഭവാമി യുഗേ യുഗേ "(ഭഗവത് ഗീത , അദ്ധ്യായം 4 ശ്ളോകം 8)
നന്മ പ്രചരിപ്പിക്കാനും തിന്മ ഉച്ചാടനം ചെയ്യാനും ധര്‍മത്തെ പുന:സ്ഥാപിക്കാനും ഞാന്‍ യുഗങ്ങള്‍ തോറും പ്രത്യക്ഷപ്പെടും.
 ഖുര്‍ആന്‍ പറയുന്നു :
"നന്‍മയിലേക്ക്‌ ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍."(ഖുര്‍ആന്‍ ,ആലു ഇമ്രാന്‍: 104)


 "നാം നൂഹിനോടു കല്‍പിച്ചതും നിനക്കു(മുഹമ്മദ്‌)  നാം ദിവ്യബോധനമായി നല്‍കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു ധര്‍മ്മ നിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. “നിങ്ങള്‍ ഈ ധര്‍മത്തെ(ദീന്‍) സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക”യെന്നതാണത്." (ഖുര്‍ആന്‍, അശൂറ: 13 )

ഇവിടെ ധര്മത്തെ സ്ഥാപിക്കുക എന്ന ഗീതയിലെയും ഖുര്‍ആനിന്റെയും വാചകം ശ്രദ്ധിക്കുക


വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു."(ഖുര്‍ആന്‍, അന്നിസാ അ`135)
നൂഹിന്റെ മഹാ പ്രളയവും മനുവും

അത് പോലെ ബൈബിളിലും ഖുരാനിലും പറയുന്ന ഒരു പുരാതന സംഭവമാണ് നോഹ് നബിയുടെ ജീവിതം.സ്വന്തം സമുദായം അദ്ദേഹത്തെ എതിര്‍ക്കുകയും നന്മയുടെ ശത്രുക്കള്‍ ആവുകയും ചെയ്തപ്പോള്‍  ദൈവം നൂഹിനോട് മല മുകളില്‍ കപ്പല്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുന്നു .അതിനെയും അവര്‍ പരിഹസിച്ചു .ഒരു മഹാ പ്രളയത്തെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് കൊടുത്തു .അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. നോഹ് തന്നില്‍ വിശ്വസിച്ച കുറഞ്ഞ പേരെയും കൊണ്ട് കപ്പലില്‍ കയറി .മഹാ പ്രളയം ആരംഭിച്ചു.മറ്റുള്ളവര്‍ മുഴുവന്‍ മുങ്ങി മരിച്ചു നൂഹിന്റെ ഒരു മകന്‍ അടക്കം .

ഇതേ പ്രളയത്തെ കുറിച്ച് ലോകത്തുള്ള  എല്ലാ പുരാതന ഗ്രന്ഥങ്ങളിലും കാണാം.ഇന്ത്യന്‍ പുരാണങ്ങളില്‍ ഒരു മഹാ പ്രളയത്തെ കുറിച്ച് പറയുന്നുണ്ട് .മനു  ഇങ്ങനെ ഒരു പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നും  പറയപ്പെടുന്നു .വിഷ്ണുവിന്റെ അവതാരമായ മത്സ്യം മനുവിനോട്  പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാനായി കപ്പല്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
ആ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം കപ്പല്‍ നിര്‍മിക്കുകയും രക്ഷപ്പെടുകയും ചെയ്തു .
(മത്സ്യ പുരാണം ,വിഷ്ണു പുരാണം കാണുക )
അത്ഭുത ജനനങ്ങള്‍ :യേശുവും ശ്രീകൃഷ്ണനും    
യേശുവിന്റെ ജനനം പിതാവിന്റെ സാനിധ്യം ഇല്ലാതെ ആയിരുന്നു .യേശു ദൈവത്തിന്റെ വചനത്താല്‍ മര്‍യമിന്റെ വയറ്റില്‍ വളര്‍ന്നു എന്ന് ഖുറാന്‍.
ഇതേ പോലുള്ള ഒരു സംഭവം കൃഷ്ണന്റെ ജനനത്തിലും കാണാം .കൃഷ്ണന്റെ  അമ്മ ദേവകി  ഗര്‍ഭം ധരിക്കുന്നത് വാസുദേവന്റെ നോട്ടം മൂലമാണെന്ന് പുരാണം പറയുന്നു .

ശ്രീ രാമന്‍ ,ശ്രീ കൃഷ്ണന്‍ തുടങ്ങിയവര്‍ ജനിച്ചത്‌ ഉന്നത കുലത്തിലും രാജ വംശത്തിലും ആയിരുന്നു .മുഹമ്മദ്‌ നബിയും അത് പോലെ മക്കയുടെയും കഅബയുടെയും അധികാരികളായ ഖുരൈഷീ ഗോത്രത്തില്‍ ആയിരുന്നു ജനിച്ചത്‌ . മോസ്സാസ് വളര്‍ന്നത്‌ ഫരോവന്റെ കൊട്ടാരത്തില്‍ .പിന്നീട് ഇവരെ എല്ലാവരെയും എതിര്‍ത്തത് അവരുടെ അതെ കുലവും ജനതയും തന്നെ എന്നത് ഒരു യാദ്രിശ്ചികത മാത്രമാണോ ?

ശിശു വധം :ശ്രീകൃഷ്ണനും, മോസസ്സും 
മഥുരയിലെ ക്രൂരഭാരണാധികാരിയായ കംസന്‍ തന്റെ അന്ത്യം സഹോദരി ദേവകിയുടെ എട്ടാമത്തെ മകനാല്‍ ആയിരിക്കും എന്ന പ്രവചനം അറിഞ്ഞു. അതിനാല്‍ അവരുടെ ഓരോ പ്രസവത്തിലും ഉള്ള  ആണ്‍കുഞ്ഞുങ്ങളെ വധിച്ചു കളഞ്ഞു ..

ഫറോവയും അത് തന്നെ ചെയ്തു.ഇസ്രയേല്‍ മക്കളില്‍ ഒരു പുരുഷന്‍ തന്റെ  അന്തകനാകും എന്നാ പ്രവചനത്താല്‍ ഫറോവാന്‍ ഇസ്രയേല്‍ മക്കളിലെ എല്ലാ നവ ജാത പുരുഷ സന്തതികളെയും കൊല ചെയ്തു തുടങ്ങി .

ദേവകിയുടെ ഭര്‍ത്താവ് വാസുദേവന്‍‌ കംസന്റെ ജയില്‍ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെട്ടു. തനിക്കു ലഭിച്ച ആണ്‍ കുഞ്ഞിനെ തലയില്‍ ഏറ്റി രാത്രി തന്നെ  നദി കടന്നു ഗോകുലത്തില്‍ എത്തിച്ചു . അവിടെ തന്റെ സുഹ്രത്തായ നന്ദന്റെ ഭാര്യ യശോധ പ്രസവിച്ച പെണ്‍  കുഞ്ഞിനെയും കൊണ്ട് വാസുദേവന്‍ വീണ്ടും കംസന്റെ ജയിലില്‍ തിരിച്ചു വന്നു .രാവിലെ ജയിലില്‍ വന്നു കംസന്‍ കണ്ടത് പെണ്‍ കുട്ടിയെ ആയതിനാല്‍ കൊല്ലാതെ വിട്ടു കളഞ്ഞു .

 ഇതേ പോലെയാണ് മൂസയുടെ മാതാവ് തന്റെ കുട്ടിയെ  രക്ഷിക്കാന്‍ നൈല്‍  നദിയില്‍ ഒഴുക്കിയത് .നദിക്കരയില്‍ നിന്ന് കുളിക്കുകയായിരുന്ന ഫരോവന്റെ ഭാര്യ കുട്ടിയെ കാണുകയും തന്റെ കൊട്ടാരത്തില്‍ മകനെപ്പോലെ വളര്‍ത്തുകയും ചെയ്തു ....ഈ മകനാണ് പിന്നീട് മോസ്സസ് ആയതും ഫരോവന്റെ അന്ത്യതിന്നു കാരണം ആയതും .

മുഹമ്മദ്‌ നബിയുടെ കാലത്തെ മക്കാ നിവാസികളിലെ ഒരു അനാചാരത്തെ ഖുറാന്‍ എതിര്‍ക്കുന്നത് ഇങ്ങനെ...
"അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും."
"തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ!"(ഖുറാന്‍ ,അന്നഹ്ല്‍ :58,59) 
ത്രിദേവി ,ത്രി മൂര്‍ത്തി,ട്രിനിറ്റി
ദൈവ സങ്കല്‍പ്പങ്ങളിലും പല സാമ്യതകളും കാണാം.പുരാതന ഇന്ത്യന്‍ വേദങ്ങളിലും ,ബൈബിളിന്റെ പഴയ നിയമങ്ങളിലും ,പുതിയ നിയമങ്ങളുടെ ആദ്യ ഭാഗത്തും ശക്തമായ ഏകദൈവ വിശ്വാസം  ഉദ്ഘോഷിക്കുന്നു .വിഗ്രഹവല്‍ക്കരണം, ബിബപൂജ തുടങ്ങിയവയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു.

അത് പോലെ ക്രൈസ്ത്രവതയില്‍ പിന്നീട് കണ്ടുവന്ന ട്രിനിറ്റി(ത്രികെയത്വം) സങ്കല്‍പം പുരാണ ഉപനിഷത് കാലത്തെ ഹൈന്തവതയിലെ ചില ദൈവ വിശ്വാസങ്ങള്‍ തമ്മില്‍ സാമ്യത കാണുന്നു.

ദൈവത്തെ മൂന്നായി കാണുന്ന ക്രൈസ്തവ സങ്കല്‍പം ഇങ്ങനെ പിതാവ് ,പുത്രന്‍, പരിശുദ്ധാത്മാവ്.
ദൈവത്തെ ത്രിമൂര്‍ത്തികളായി സങ്കല്പിക്കുന്ന ഹൈന്ദവ സങ്കല്പത്തില്‍  (ബ്രഹ്മാവ്‌(സൃഷ്ടി)  ,വിഷ്ണു(സ്ഥിതി)  ശിവന്‍(സംഹാരം ) എന്നിങ്ങനെ കാണാം .
അത് പോലെ ത്രിദേവി സങ്കല്പവും (സരസ്വതി ,ലക്ഷ്മി ,പാര്‍വതി/കാളി) നമുക്ക് കാണാം .  

എന്നാല്‍ ദൈവത്തെ ഇങ്ങനെ മൂന്നായി കാണുന്നത്  ഖുര്‍ആന്‍ ശക്തായി വിമര്‍ശിക്കുന്നു .

"ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. കാരണം, ഏകനായ ദൈവമല്ലാതെ മറ്റൊരു   ദൈവമില്ല. തങ്ങളുടെ വാദങ്ങളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും."(അല്‍ മാഇദ :73) 

ധര്‍മ സ്ഥാപകര്‍ എല്ലാ ജനപഥങ്ങളിലെക്കും വന്നിട്ടുണ്ട് 

"ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്‌. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല."(ഖുറാന്‍, യൂനുസ് :47)

"നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: "നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.” അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക."(ഖുറാന്‍ ,അന്നഹ്ല്‍ :36)

ഇവിടെ ഇത് പൂര്‍ണ്ണമാകുന്നില്ല.........സ്ഖലിതങ്ങള്‍ ഉണ്ടായേക്കാം .......

24 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. ഡിയര്‍ പടന്നക്കാരന്‍ ,,....
      താങ്കളുടെ സംശയങ്ങള്‍ കേള്‍ക്കട്ടെ

      ഇല്ലാതാക്കൂ
  2. അറിവിനുവേണ്ടിയെങ്കില്‍ താരതമ്യപഠനം നല്ലത് ,അല്ലാതെ അത് പക്ഷപാതകരമായ എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണെങ്കില്‍ ആത്മനിന്ദയെക്കാള്‍ നീചം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ Gopan Kumar...താങ്കളുടെ അഭിപ്രായതിന്നു നന്ദി ...
      ആദിയില്‍ മതങ്ങളുടെ എല്ലാം അടിസ്ഥാന സന്ദേശം ഒന്നായിരുന്നതായി കാണാം ......പിന്നീട് പുരോഹിതന്മാരുടെയും രാജാക്കന്മാരുടെയും പക്ഷപാത പരമായ ഇടപെടല്‍ മൂലം ഈ കാണുന്ന നിലയില്‍ ആയി.ഒരു മതവും അതിന് ഒരു കാലത്തും ഉത്തരവാദിയല്ല. പാരമ്പര്യമായി മതത്തെ പിന്‍പറ്റുന്നു എന്ന് പറയുന്നവര്‍ മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിക്കുന്നുമില്ല.

      ഇല്ലാതാക്കൂ
  3. സംശയങ്ങള്‍ ജനിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഇത്തരമൊരു പോസ്റ്റ്‌ ഫലപ്രാപ്തിയില്‍ എത്തിയെന്നര്‍ത്ഥം. ഇതിനൊരു തുടര്‍ചയുണ്ടാകും എന്ന് കരുതുന്നു. കൂടുതല്‍ പഠനശേഷം മുഴുവനാക്കുക, മറ്റുള്ളവര്‍ക്കും ആ അറിവുകളെ പകര്‍ന്നു നല്‍കുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ Sangeeth Vinayakan
      അഭിപ്രായതിന്നു നന്ദി ...
      ഇവിടെ ഇത് പൂര്‍ണ്ണമാകുന്നില്ല...എന്ന് ഞാന്‍ മേല്‍ പോസ്റ്റിന്റെ അവസാനം എഴുതിയിരുന്നു.നിങ്ങള്‍ എല്ലാവരുടെയും അറിവുകള്‍ പങ്കു ചേരുമ്പോള്‍ മാത്രമേ ഇത് പൂര്‍ണ്ണ മാകുന്നുള്ളൂ......

      ഇല്ലാതാക്കൂ
  4. തുടരുക താങ്കൾ നന്മയെഴുതുന്നു,
    നന്നായി പരിശ്രമിക്കുന്നു , താങ്കൾക്ക് ഉയർച്ചയുണ്ട്, തുടരുക ഈ പ്രയാണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. dear ഷാജു അത്താണിക്കല്‍
      താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി

      ഇല്ലാതാക്കൂ
  5. ശ്രമം നല്ലത് പക്ഷെ അത് എത്രമാത്രം വിജയിച്ചു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.... ആധികാരികമായ പഠനങ്ങള്‍ ഒന്നും ഇതിനു ഉപോത്ബലകമായി ഉണ്ടന്ന് തോന്നുന്നില്ല.... ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് എല്ലാം നമ്മള്‍ കേട്ട കഥകള്‍ മാത്രം.... കൂടുതല്‍ പഠനം ആവിശ്യമാണ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. dear നീര്‍വിളാകന്‍
      അഭിപ്രായതിന്നു നന്ദി...............
      ആധികാരികതയെ കീറി മുറിക്കുക എന്നതു നമ്മുടെ ലക്ഷ്യമല്ല.
      നാം കേട്ട കഥകലിലെ സാമ്യതകള്‍ വിവരിച്ചു എന്ന് മാത്രം.

      ഇല്ലാതാക്കൂ
  6. ഇതല്ലാം നമ്മള്‍ കേട്ട അറിവുകള്‍ തന്നെ ആയതു കൊണ്ട് അപൂര്‍ണ്ണമാണ് ...ഈ ശ്രമം
    പക്ഷെ കൂടുതല്‍ തത്വങ്ങള്‍ കണ്ടു പിടിച്ചു പൂര്തിയാകുന്നുവെന്കില്‍ താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു ..
    കാത്തിരിക്കുന്നു ....
    ആശംസകളോടെ
    അസ്രുസ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കേട്ട അറിവുകള്‍ ആയതിനാല്‍ അപൂര്‍ണ്ണം ആകണം എന്നുണ്ടോ ?
      ഈ അറിവുകള്‍ വെറും oral അറിവുകള്‍ മാത്രല്ല .എഴുതി വെക്കപ്പെട്ടതാണ്.
      അവയില്‍ കണ്ട സാമ്യതകള്‍ എടുത്തു കാണിച്ചു എന്നേയുള്ളൂ......
      @ഇരുമ്പഴി അഭിപ്രായത്തിനു നന്ദി

      ഇല്ലാതാക്കൂ
  7. ഒരു പാട് തവണ കേട്ടതാണങ്കിലും ഒരിക്കൽ കൂടി ചിന്തിക്കാൻ വഴി നെൽകി.നന്ദി.
    നല്ല പരിശ്രമം.കേൽക്കാത്തത് കിട്ടണമെങ്കിൽ ഇനി രമായണവും ,മഹാഭാരതവും,ഖുർആനും, ബൈബിളിമൊക്കെ പുതിയതായി ഒന്നുകൂടി അവതരിക്കേണ്ടി വരും.അതിന്ന് പ്രവാചകന്മാർ വരേണ്ടിവരും,അത് ഒരിക്കലും ഉണ്ടാവില്ലല്ലോ?

    മറുപടിഇല്ലാതാക്കൂ
  8. നല്ലതുപോലെ വായിച്ച് ഇനിയും എഴുതൂ ,താരതമ്യ പഠനങ്ങള്‍ നല്ലതാണ് ...എല്ലാം ഒന്നാണെന്നറിയാന്‍ അത് സഹായിക്കും .

    മറുപടിഇല്ലാതാക്കൂ
  9. അറിവ് പകരുന്ന നല്ല പഠനം അഭിനന്ദനങള്‍
    തുടര്‍ന്നെഴുതാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ., അമീന്‍

    മറുപടിഇല്ലാതാക്കൂ
  10. ആബിദ് നല്ല ഒരു അറിവാണ് താങ്കള്‍ പ്രസിദ്ധീകരിച്ചത് ‌‍‌. ഇത് എല്ലാ മതസ്ഥര്‍ക്കും . വളരെ ഉപയോഗ പ്രധാമാണ്.ഇനിയും ഇഘനെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ...നന്ദി .....

    മറുപടിഇല്ലാതാക്കൂ
  11. ഇതെല്ലാം കേട്ട അറിവ് എന്ന് പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം അറിയാത്തവരുണ്ടാകാം പിന്നെ എല്ലാവരും എല്ലാം അറിയണമെന്നുണ്ടോ ഞാൻ ആദ്യമായാണ് ഇത് അറിയുന്നത് ചിന്ദിക്കുന്നവനി അറിവ് കിട്ടും തീർച്ചയാണ്

    മറുപടിഇല്ലാതാക്കൂ
  12. ഇതെല്ലാം കേട്ട അറിവ് എന്ന് പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം അറിയാത്തവരുണ്ടാകാം പിന്നെ എല്ലാവരും എല്ലാം അറിയണമെന്നുണ്ടോ ഞാൻ ആദ്യമായാണ് ഇത് അറിയുന്നത് ചിന്ദിക്കുന്നവനി അറിവ് കിട്ടും തീർച്ചയാണ്

    മറുപടിഇല്ലാതാക്കൂ