2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

വിലക്കയറ്റവും ഒരു വികസനമല്ലേ ?"പണം കായ്ക്കുന്ന മരം"

-Abid Ali Padanna
ലാഭമുണ്ടാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ജി.
വിലക്കയറ്റത്തിലൂടെ  ലാഭം ഉണ്ടാക്കാന്‍ പുതിയ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ് അദ്ദേഹം.അതിലൊന്നാണ് മരം നടല്‍ പദ്ധതി ,നമ്മുടെ സ്വന്തം പണം കായ്ക്കുന്ന  മരം .

ഇനി വിഷയത്തിലേക്ക് കടക്കാം .......
നമ്മുടെ നാട്ടിലെ പൊതു പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും ഒരു ധാരണ എന്നത് ഇതാണ് :
"എല്ലാ ഉയര്‍ച്ചയും വികസനമാണ് "( ഉയര്‍ന്നു നില്‍ക്കുന്ന പണം കായ്ക്കുന്ന മരം പോലെ )
അല്ലെങ്കില്‍
"ഉയര്‍ന്നു പൊങ്ങാത്തതെല്ലാം പിന്നോക്കമാണ്".

പലതും ഇപ്പോള്‍ എമെര്‍ജ്ജിംഗ്  ചെയ്തു ഉയര്‍ത്തുന്ന കാലമാണ് ....
സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം....അല്ലെങ്കില്‍ ..താങ്കളെയും "എമെര്‍ജ്ജ്" ചെയ്തേക്കാം.


നോക്കൂ ..
ഉയര്‍ന്ന നില്‍ക്കുന്ന പടുകൂറ്റന്‍ ബില്‍ഡിങ്ങുകള്‍    ,
കുറെ മുറികളും toilet കളും ഉള്ള നെടുനീളന്‍ ഫ്ലാറ്റുകള്‍
നല്ല ഉയരവും വീതിയും ഉള്ള ആഡംഭര കാറുകള്‍  ,
ഉയരമുള്ള തൂണുകളില്‍ പറ പറക്കുന്ന ട്രെയിനുകള്‍ ,
ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍,
ഉയര്‍ന്ന് പൊങ്ങുന്ന  ഓഹരികള്‍.
.........
ഇതാണ് നമ്മുടെ വികസനം
ഇനി ഇതില്‍ ചിലത് കൂടെ കൂട്ടാനുണ്ട് ..

ഉയര്‍ന്ന സാമ്പത്തിക അസമത്വം ,
ഉയര്‍ന്ന ജീവിത ചിലവ് ,
ഉയര്‍ന്ന വിലയുള്ള പച്ചക്കറികള്‍ ,
ഉയര്‍ന്ന വിലയുള്ള മല ഞ്ചരക്കുകള്‍
ഉയര്‍ന്ന വിലയുള്ള മത്സ്യം,ഇറച്ചി , 
ഉയര്‍ന്ന വിലകൊടുത്തു വാങ്ങാവുന്ന പെട്രോള്‍ ,ഡീസല്‍ ...
ഗ്യാസ് സിലിണ്ടര്‍ ...........
മരുന്നു വില ,ചികിത്സാ ചെലവ് എല്ലാം മേലോട്ട് ...
...... ......... ...............
എല്ലാം ഉയരത്തിലേക്ക് തന്നെ

ഈ ഉയര്‍ച്ച ഇവിടെയും നില്‍ക്കുന്നില്ല
ഇതും കൂട്ടി വായിക്കുക

ആത്മഹത്യയില്‍  ഇപ്പോള്‍ നാം ഉയര്‍ന്ന നിലവാരത്തിലാണ് ,
പെണ്‍ ഭ്രൂണഹത്യയും ഉയരത്തില്‍  തന്നെ ,
മദ്യ വരുമാനവും ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് തന്നെ
മദ്യപരുടെ എണ്ണവും മേലോട്ട്
മോഷണം ,തട്ടിപ്പ് ,അഴിമതി ,ധൂര്‍ത്ത് എല്ലാം ഉയരത്തിലേക്ക് വളരുക  തന്നെ
..............
സ്ത്രീ പീഡനങ്ങളും  മേലോട്ട്
വിദ്യാഭ്യാസ ക്കച്ചവടവും മേലോട്ട്
ആത്മീയ കച്ചവടവും മേലോട്ട് ,
മണല്‍ മാഫിയ മേലോട്ട് ....
ഭൂമി മാഫിയ ,ഖനന മാഫിയകളും, 
കൊലപാതകങ്ങളും മേലോട്ട് .
ക്വട്ടേഷന്‍ ടീ മുകളും ഉയരത്തില്‍
കാശിന്റെ മൂല്യവും ഉയരത്തില്‍
.......
എല്ലാ ഗ്രാഫുകളും ഉയരത്തിലേക്ക് .....
സര്‍വ്വതിനും ഉയര്‍ച്ച ...നമ്മുടെ നാട് ഉയരട്ടെ ,ഉയര്‍ന്നു ഉയര്‍ന്നു പറക്കട്ടെ ,..............
എന്നാല്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ച വളരെ മാരകം തന്നെ ആയിരിക്കും.
ചിലപ്പോള്‍ ആജീവാനന്തം  കിടപ്പിലായെക്കാം ....അല്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം ....ജാഗ്രതൈ!!

ഇങ്ങനെ എല്ലാ ഉയര്‍ന്നതും വാ പിളര്‍ന്നു മാനത്ത് നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണോ നാം പ്രജകള്‍  ???.....
ഒരു രാജ്യത്തിന്റെ  സുസ്ഥിരത എന്നത് അവിടെയുള്ള ജനങ്ങള്‍ക്ക്‌ അവശ്യവസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുക എന്നതാണ് .ചുരുങ്ങിയത് ഭക്ഷണ സാമഗ്രികള്‍ എങ്കിലും ഏതു സാധാരണക്കാരനും എളുപ്പത്തില്‍ പ്രാപ്തമാവണം.അതാണ്‌ സ്ഥായിയായ വികസനം.
അല്ലെങ്കില്‍ ആ രാജ്യം വികസനത്തിലേക്കല്ല വിനാശത്തിലേക്കാണ്  നീങ്ങുന്നത്‌  എന്ന് കാലം തെളിയിക്കും തീര്‍ച്ച.

"അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ." (ഖുര്‍ആന്‍ ,അദ്ധ്യായം 13 ,അര്‍റഅദ്(ഇടിനാദം):വാക്യം, 11 )  

കുറിപ്പ് :
എല്ലാം വിറ്റ് തുലക്കാന്‍ ഇന്ത്യയെന്താ പ്രധാനമന്ത്രിക്കു സ്ത്രീധനം കിട്ടിയതാണോ ?
ഇനി പലര്‍ക്കും വീതം വെച്ച്  ലാഭം നേടാനാണെങ്കില്‍ സര്‍ക്കാര്‍ എന്താ ലിമിറ്റഡ് കമ്പനി യാണോ ??
നമ്മുടെ പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെ !!! 

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

Topless കേറ്റ് and "മുസ്ലിം നിരപരാധിത്വം" :ഒരു പാശ്ചാത്യന്‍ ഇരട്ടത്താപ്പ്

-Abid Ali Padanna

ഇപ്പോള്‍ ദൈവം ഒന്നിനും കൂടുതല്‍ കാത്തിരിക്കാറില്ല എന്നാണ് പറയപ്പെടുന്നത്‌ .
ഏതു
വിവരക്കേടിന്നും തോന്നിവാസത്തിന്നും മറുപടി അപ്പപ്പോള്‍ തന്നെ നല്‍കുന്നുണ്ട് .

ഇതിന്റെ മികച്ച ഒരു ഉദാഹരമാണ് മുഹമ്മദ്‌ നബിയെ (Peace Be Upon Him ) വളരെ ആഭാസകരമായി ചിത്രീകരിച്ച സിനിമയും അതുമായി  ബന്ധപ്പെട്ടു ഇപ്പോള്‍ ആഗോള വ്യാപകമായി നടക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റും.സിനിമ പ്രകോപനപരവും ,അപഹാസ്യവും ആണെന്ന് ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകില്ല. ഇതിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും മാഡം ഹിലാരി പറയുന്നു :
"ഞങ്ങള്‍ക്ക് ഇതില്‍ വേദനയുണ്ട് ....എന്നാല്‍ ഈ സിനിമക്ക് എതിരെ എന്തെങ്കിലും ചെയ്യാന്‍ നമുക്ക് സാധ്യമല്ല ."
Read here......


എന്നാല്‍ നിങ്ങള്‍ നോക്കൂ ....
മുമ്പ് സൂര്യനസ്തമിക്കാത്തതും പിന്നെ സൂര്യന്‍സ്തമിച്ചു പോയതുമായ  സാമ്രാജ്യത്തിന്റെ ഉടമ സാക്ഷാല്‍ Great (മഹത്തായ ???) ബ്രിട്ടന്‍ ലോകം മുഴുവന്‍ ജനാധിപത്യം കൊണ്ട് വന്നപ്പോള്‍ രാജാധിപത്യം കുലം കുത്തി ഒലിച്ചു പോയി .

എന്നാല്‍ ഇന്നും ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി സ്വയം അവരോധിച്ചവര്‍  രാജധിപത്യത്തിന്റെ വേരുകള്‍ തലിയില്‍ ഏറ്റി നടക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാകുന്നു കേറ്റ് മിഡ്ലെട്ടോണ്‍ (Kate Middleton)എന്ന പുതുരാജ കുമാരി.
 

William And Kate

വില്ല്യം(William) രാജകുമാരന്റെ പ്രിയ പത്നി കേറ്റിന്റെ ഒരു ടോപ് ലെസ്സ് (നഗ്ന ) ഫോട്ടോ  രാജ്യത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു പോലും ..!!!!
രാജ കുടുമ്പതിന്നു ആകെ  അപമാനം ...മൊത്തം ബ്രിട്ടന്‍കാര്‍ക്ക് നാണക്കേട്‌ ....ലോക മാധ്യമങ്ങള്‍ക്കൊക്കെ ആകെ മൊത്തം ടോട്ടല്‍ .....ഷെയിം ,ഷെയിം ...
ഇപ്പോള്‍ ഇതാ അവര്‍ പത്രത്തിന്നു എതിരെ നിയമ നടപടിക്കു ഒരുങ്ങുന്നു ...
വാര്‍ത്ത ഇവിടെ വായിക്കാം ....


ഈ നിയമോപദേശത്തിനു കാരണം അറിയില്ലേ ???കുറച്ചു നാള്‍ മുമ്പ് നെപ്പോളിയന്‍ ഫ്രെഞ്ചിലെ പ്രഥമ വനിതയുടെ(Valerie Trierweiler) ഒരു ബിക്കിനി ഏതോ ഒരു മഞ്ഞ പത്രത്തില്‍ വന്നുവത്രേ ...!!!.ഉടന്‍ കേസായി.....അപ്പോള്‍ തന്നെ വിധിയും വന്നു.

അല്ല, ഈ ആവിഷ്ക്കാര സ്വതന്ത്രം എന്നത് എന്താ?? ...ഉലക്കയാണോ ? നിങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലേ ??
പാശ്ചാത്യന്റെ  സ്വന്തം ആളുകളുടെ നഗ്നത
പ്രസിദ്ധീകരിക്കുന്നത് നിയമ വിരുദ്ധവും , ആവിഷ്ക്കര ദുര്‍വിനയോഗവും  ,ശിക്ഷ ലഭിക്കേണ്ട കുറ്റവും ആകുന്നതു എങ്ങിനെ ????

കോടിക്കണക്കിന്നു  മനുഷ്യരുടെ കണ്ണിലെ കൃഷ്ണമണിയും,ഹ്രദയത്തിന്റെ സ്പന്ദനവും ,കരളിന്റെ കഷ്ണവും .....സര്‍വ്വോപരി ,നഗ്നതയെ നിരുല്സാഹപ്പെടുത്തുകയും ,"അശ്ലീലത സംസ്ക്കാരല്ല" എന്ന വേദ പഠനം ജീവിതത്തില്‍ പകര്‍ത്തി ലോകത്തിനു മാതൃക കാണിച്ചു കൊടുത്ത  പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌  നബി(സ)യെ അശ്ലീലത്തിന്റെ പര്യായമായി അവതരിപ്പിച്ചത് എന്തേ നിങ്ങള്‍ക്ക് നിയമ വിരുദ്ധം ആകുന്നില്ല ...?? കേസെടുക്കാനും ...നിരോധിക്കാനും നിയമ നടപടി സ്വീകരിക്കാനും ആരെയാണ് കാത്തിരിക്കുന്നത്‌ ? ഇതു ആവിഷ്ക്കര  സ്വാതന്ത്രത്തിന്റെ ദുര്‍വിനയോഗം ആവാത്തത് എന്തേ ?? മത സ്പര്‍ധ ഇളക്കി വിടല്‍ ആകാത്തത് എന്തേ ??
ഇതു വിശ്വാസ സംരക്ഷണത്തിന്‍റെ ഹത്യയല്ലേ ?? 

അല്ല, വെള്ളക്കാരാ ...താങ്കള്‍ ഇതൊക്കെ   തൈംസ് നദിയില്‍ ഒഴുക്കിക്കളഞ്ഞോ??
അല്ല ,യാങ്കീ ..ഇതൊക്കെ താങ്കള്‍ മിസ്സിസിപ്പി നദിയില്‍ വെലിച്ചെരിഞ്ഞോ   ???

ഇപ്പോള്‍ നമുക്ക്  മനസ്സിലായി എന്താണ് ഈ ആവിഷ്കാര സ്വാതന്ത്രം എന്നത് ......!!
ഈ ഇരട്ടത്താപ്പ്  നിങ്ങള്‍ തന്നെ തെളിയിച്ചതിന്നു  നിങ്ങളോട്  നമുക്ക് അത്യപൂര്‍വ്വങ്ങളായ ആദരവുണ്ട്  ......

ആവിഷ്ക്കര സ്വാതന്ത്രത്തിന്റെ കപട പാശ്ചാത്യന്‍  Versions മുടിയട്ടെ !!!!!

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

കുഞ്ഞും, കുട്ടിയും പിന്നെ മലയാളി മതേതരത്വവും


ഒരു പേരില്‍ എന്തിരിക്കുന്നു ?പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യം.
എന്നാല്‍ പേരില്‍ പലത്തും ഇരിക്കുന്നു എന്നതാണ് യാഥാര്‍ത്യം.
യു. എ. ഇ ലെ  പ്രശസ്തമായ ചില കടകളുടെ പേരില്‍ ഇങ്ങനെ കാണാം 
ഹസ്സന്‍ കുഞ്ഞ് ,ഹുസൈന്‍ കുഞ്ഞി ,റസൂല്‍ കുഞ്ഞ് ........

പല കടകളുടെയും ഈ പേരുകള്‍  വലിയ ബോര്‍ഡില്‍ എഴുതി വെച്ചത് ആദ്യമായി വായിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി ..പിന്നെ ആത്മഗതം ചെയ്തു. നമ്മുടെ മലയാളികള്‍ എത്ര തലയെടുപോടെ  നില്‍ക്കുന്നു...ഷോപ്പിന്നു  പോലും അവരുടെ പേര് ഒട്ടും മാറ്റം ഇല്ലാതെ കൊടുക്കുന്നു ....ഞാന്‍ ഇതില്‍ അഭിമാനിച്ചു ...മലയാളി ആയത് ഭാഗ്യം .


എന്നാല്‍ കൂടുതല്‍ കാലം ആ അഭിമാനം നില നിന്നില്ല .
കാരണം പിന്നെ ആരോ എന്നോട് പറഞ്ഞു ....."ഈ കുഞ്ഞ് എന്ന പേര് കണ്ടു തെറ്റിദ്ധരിക്കേണ്ട ,അതൊക്കെ ഇറാനി കളാണ്."
ഞാന്‍ അയ്യട !! എന്നായി

അപ്പോള്‍ പേര് കണ്ടു ആരും ഒന്നും ധരിക്കേണ്ടതില്ല .ഞാന്‍ വീണ്ടും ചിന്തിച്ചു ...
നമ്മുടെ നാട്ടില്‍ ഈ കുഞ്ഞ് ഒരു പാട് ഉണ്ടല്ലോ ?
നാരായണന്‍ കുഞ്ഞ്
അബ്ദുല്ല  കുഞ്ഞ്
മാണി ക്കുഞ്ഞ്


അത് പോലെ തന്നെ കുട്ടിയും,
അഹമ്മദ് കുട്ടി
ജോര്‍ജ്ജു കുട്ടി
രാമന്‍ കുട്ടി

മലയാളികള്‍ ആള് കൊള്ളാം കേട്ടോ ,
മലയാളികളെ ആരും മതേതരത്വം പഠിപ്പിക്കേണ്ട ...നമ്മള്‍ പേരില്‍ തന്നെ അത് കൊണ്ട്
നടക്കും.!!

അത് പോലെ ഈ പേരുകള്‍ നോക്കൂ
മുസ്ലിം പേരുകള്‍ :
ചേക്കു
അവറാന്‍
ഏറമു
പരീത്


ചില ഹിന്ദു പേരുകള്‍ :
കറുത്തമ്മ
പൊന്നമ്മ
പാറ്റ
ചിരുത


ചില ക്രിസ്ത്യന്‍ പേരുകള്‍ :
വറീത്
അവറാച്ചന്‍
ഈനാശു
പോത്തന്‍
അച്ഛമ്മ

ഈ പേരുകളൊക്കെ ഏതു ഭാഷയിലാ ... മലയാളം അല്ലാതെ പിന്നെ ...
മലയാളിയെ ആരും മലയാളം
പഠിപ്പികേണ്ട കേട്ടോ, സ്വന്തം പേരില്‍ തന്നെ  നമ്മള്‍ മലയാളം കൊണ്ട് നാം നടക്കാറുണ്ട് .
പക്ഷെ .....
ഇനി ഇതൊക്കെ എത്ര കാലം ....?
കുറച്ചു കഴിഞ്ഞാല്‍ ഈ മതേതരത്വം നമ്മില്‍ നിന്ന് മാഞ്ഞു പോവും ...
നമ്മുടെ പേരില്‍ നിന്നും മലയാളം മറഞ്ഞു പോവും .....
എല്ലാം ഒരു ഓര്‍മയായി ബാക്കി വെച്ച് നാമും  മറിഞ്ഞു  പോകും ....