-Abid Ali Padanna
ഇസ്രയേല്‍ എന്ന യാക്കൂബ് നബി
അബ്രഹാമിന്റെ(ഇബ്രാഹീം
നബി)യുടെ ജനനം ഏകദേശം 4500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇപ്പോഴത്തെ ഇറാഖിലെ
ഊര്‍ പട്ടണത്തില്‍.ലോകത്തുള്ള മൂന്നു പ്രഭല മതങ്ങളെ (ജൂത ,ക്രൈസ്തവ ,ഇസ്ലാം) യോജിപ്പിക്കുന്ന കണ്ണി അബ്രഹാം പ്രവാചകനാണ്.അദ്ദേഹത്തിനു രണ്ടു ആണ്‍ മക്കള്‍
1.ഇഷ്മായേല്‍(ഇസ്മായീല്‍ നബി)
2.ഇഷാഖ്(ഇസ് ഹാഖ് നബി )
ഇഷ്ഹാഖ് താമസിച്ചത് കനാന്‍ (പലസ്തീനില്‍ ) .ഇസ്മായീല്‍ വളര്‍ന്നത് മക്കയില്‍ (സൌദി അറേബ്യ).നോഹ (നൂഹ് നബി)യുടെ പൌത്രന്‍ കനാന്റെ സന്താന പരമ്പരകള്‍ താമസിച്ചതിനാല്‍ കാനാന്‍ എന്ന പേര്‍ വന്നു ചേര്‍ന്നു.ഇഷാഖ് നബിയുടെ മകന്‍ ജാക്കബ് (യഅകൂബ് നബി ).
യഅകൂബ് നബിയുടെ മറ്റൊരു പേരാണ് ഇസ്രായേല്‍ .ഇസ്രയേല്‍ എന്നാല്‍ ദൈവത്തിന്റെ അടിമ എന്നര്‍ത്ഥം.യഅകൂബ് താമസിച്ചതും കനാനില്‍ .അദ്ദേഹത്തിന്നു പന്ത്രണ്ടു മക്കള്‍
1.
രേയൂബന്‍ (Reuben),2 സിംയോന്‍ (Simeon),3.ലെവി ( Levi),4.ജൂദ (
Judah),5.ഡാന്‍ (Dan),6.നപ്തലി (Naphtali),7.ഗാഡ് (
Gad),8.അഷേര്‍ ( Asher),9.ഇസ്സഷര്‍ ( Issachar),
10.സെബുലുന്‍ ( Zebulun), 11.ജോസഫ് (Joseph)(യൂസുഫ് നബി ),12.ബിന്യാമിം Benjamin,(ബിനിയാ മിന് )
ഇസ്രയേല്‍ മക്കള്‍ ഈജിപ്തില്‍
ഇതില്‍
യൂസുഫിനെ സഹോദരങ്ങള്‍ ചെറുപ്രായത്തില്‍ കിണറ്റില്‍ എറിഞ്ഞു കൊല്ലാന്‍
ശ്രമിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട യൂസുഫ്
ഈജിപ്തിലേക്ക് എത്തപ്പെട്ടു .അവിടെ ഭരണത്തില്‍ എത്തി .ക്ഷാമം വന്നപ്പോള്‍
എല്ലാ കുടുമ്പവും പന്ത്രണ്ടു മക്കള്‍ അടക്കം 67 പേര്‍ ഈജിപ്തില്‍ സ്ഥിര
താമസമാക്കി .യൂസുഫിന്നു ശേഷം അധികാരം വീണ്ടും കോപ്റ്റിക്കുകളുടെ കയ്യില്‍
വന്നു .ഏകദേശം 500 വര്‍ഷത്തിനുള്ളില്‍ ഈ പന്ത്രണ്ടു പേരുടെ ജനസന്തതികള്‍
പന്ത്രണ്ടു ഗോത്രമായി മാറി..ഇവരെയാണ് ഇസ്രയേല്‍ മക്കള്‍ എന്ന് പറയുന്നത് .ഫരോവാന്‍ ഇവരെ അടിമകളാക്കി വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു .
മോസ്സസ് (മൂസാ നബി )ഇസ്രയേല്യരുടെ വിമോചകനായ പ്രവാചകൻ
ഇസ്രയേല്യരുടെ വിമോചനത്തിനായി ദൈവം നിശ്ചയിച്ച പ്രവാചകനാണ് മോസ്സാസ് (മൂസാ നബി
).ഫരോവയുമായുള്ള നിരന്തര സമരത്തിനു ഒടുവില്‍ മൂസ ഏകദേശം ഇരുപതു ലക്ഷം
ഇസ്രയെലുകലുമായി ചെങ്കടല്‍ മുറിച്ചു കടന്നു സീനാ മരുഭൂമിയില്‍ എത്തി.ദൈവീക
ശിക്ഷയാല്‍ ഫരോവാന്‍ (രംസീസ് രണ്ടാമന്‍ )ചെങ്കടലില്‍ മുങ്ങി മരിച്ചു .
ഇസ്രയേല്‍ മക്കള്‍ സിനാ മരുഭൂമിയില്‍
സിനാ പര്‍വ്വതത്തില്‍ വെച്ചാണ് മൂസ ദൈവീക കല്പനകള്‍ അടങ്ങിയ ഫലകം തന്റെ ജനതക്ക് നല്‍കിയത്.വിമോചന
സ്വപ്നവുമായി സ്വന്തം നാടായ പാലസ്തീനിലേക്ക് പോകാനും അവിടെ
അന്നുണ്ടായിരുന്ന ക്രൂരരായ ഭരണകൂടത്തോട് യുദ്ധം ചെയ്യാനും മൂസ
ഇസ്രായെല്യരോട് കല്പിച്ചു.അവര്‍ അദ്ദേഹത്തെ അന്ഗീകരിച്ചില്ല.അതിനാല്‍ 40
വര്ഷം സീനാ മരുഭൂമിയില്‍ അവര്‍ അലഞ്ഞു തിരിഞ്ഞു.
വീണ്ടും പലസ്തീനില്‍
പിന്നീട് ഇസ്രായീല്യര്‍ ഫലസ്തീനില്‍ പ്രവേശിച്ചപ്പോള്‍ അവിടെ വിവിധ സമുദായങ്ങള്‍ അധിവസിച്ചിരുന്നു. ഹിത്യര്‍ ,അമോരികള്‍ , കനാന്യര , ഫിരീസ്സ്യര , ഹവ്യര ,
യബൂസ്യര്‍, ഫിലിസ്ത്യര്‍ തുടങ്ങിയവര്‍ വസിച്ചിരുന്നു.ബൈബില്‍ പ്രകാരം
മോസ്സസ്,ഹരൂണ്‍,ജോഷ് വ(യൂഷാ ഇബ്നു നൂന്‍) തുടങ്ങിയവര്‍ യുദ്ധം ചെയ്തു
പാലസ്തീനിന്റെ പല സ്ഥലങ്ങളും കീഴടക്കി .മൂസയുടെ മരണത്തിനു ശേഷം ജോഷ് വ
ജോര്‍ദാന്‍ നദി കടന്നു കാനാന്‍കാരെ തോല്‍പ്പിച്ചു.ഇവര്‍ക്ക് പ്രത്യേക
ഭരണകൂടം ഉണ്ടായിരുന്നില്ല .പന്ത്രണ്ടു ഗോത്രത്തിന്നും മേല്‍നോട്ടക്കാരനായി
ഓരോരുത്തരെ നിയമിച്ചു.ഇവരെ ന്യായാധിപന്മാര്‍ എന്ന് പറയും .
പന്ത്രണ്ടു ഗോത്രങ്ങള്‍ |
ഇസ്രയേല്‍ എന്ന വാഗ്ദത്ത രാഷ്ട്രം
ഇസ്രയെല്ല്യരുടെ ആവശ്യപ്രകാരം ബി സി 1020 മുതല്‍ ശംവീല്‍ നബി(സാമുവല്‍ )അവര്‍ക്ക് താലൂത്തി(ഷോള്‍)
നെരാജാവായി നിശ്ചയിച്ചു കൊടുത്തു. ഏകീകൃതമായ ഈ രാഷ്ട്രത്തിന് വഴിക്കുവഴി മൂന്നു സാരഥികളുണ്ടായി.
ഒന്ന്, താലൂത്ത് (ഷോള്‍).ശേഷം വന്ന ദാവീദ് (ദാവൂദ് നബി)(ബി . സി . 1004- 965) കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ഐക്യ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു.അങ്ങിനെ തോറയില്‍ പറഞ്ഞ മോസ്സസ് വാഗ്ദാനം ചെയ്ത ആ വാഗ്ദത രാജ്യം(Promised Land)ദാവൂദിനാല്‍ പൂര്‍ത്തീകരിച്ചു. രാജ്യം പിന്നീട് ദാവൂദിന്റെ
മകന്‍ സുലൈമാന്‍ നബി (സോളമന്‍ ) (ബി .സി . 965- 926)ഭരിച്ചു .അദ്ധേഹം ഹൈക്കല്‍ സുലൈമാനി (സുലൈമാന്‍
ക്ഷേത്രം )(ബൈതുല്‍ മുഖദസ് )പണികഴിപ്പിച്ചു.ജെരൂസലം ആയിരുന്നു തലസ്ഥാനം .
ഒന്നാം അധപതനവുംരാജ്യത്തിന്‍റെ വിഭജനവും
സുലൈമാന്‍ നബിയുടെ മരണത്തിന്നു ശേഷം ഇസ്രയെല്യരുടെ അധപതനം തുടങ്ങി .രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു .വടക്ക് സാമിരിയ്യ ആസ്ഥാനമായ ഇസ്രയേല്‍ രാജ്യം ,തെക്ക് ജെരൂസലം ആസ്ഥാനമായി യഹൂദ രാജ്യം..
അങ്ങിനെ ദൈവത്തിനാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനത നിരന്തരം ദൈവീക നിയമ ലംഘനം
നടത്തിയതിനാല്‍ പ്രവാചകന്മാരാലും ദൈവത്താലും തന്നെ ശപിക്കപ്പെട്ടു.
അസ്സീരിയ(ഉത്തര ഇറാഖ്)ക്കാര്‍ ഇസ്രായേല്‍ രാഷ്ട്രത്തെ തകര്‍ക്കുന്നു.
ഈ അധപ്പതന കാലത്ത് വന്ന എല്ലാ പ്രവാചകന്മാരും അവരെ നേര്‍വഴിക്കു നടത്താന്‍ ശ്രമിച്ചു .ഇല്‍യാസ്
നബിയും(Elija ) അല്‍യസഅ് നബിയും(Elisha) അവരുടെ മത ഭ്രഷ്ടിനെയും സാമൂഹ്യ
ദുരാചാരങ്ങളെ കുറിച്ചും താക്കീതു ചെയ്തു .അവര്‍ അതൊന്നു കേട്ടതായി ഭാവിച്ചില്ല.
`ആമോസ്`(Amoz)പ്രവാചകനും
( B.C. 787-747) `ഹോശേയ്`( Hoshaiah) പ്രവാചകനും (B. C. 747-735)
രംഗത്തുവന്ന് അനുക്രമമായി താക്കീതുകള്‍ നല്‍കിക്കൊണ്ടിരുന്നു. പക്ഷേ, ഈ
താക്കീതുകള്‍ അവര്‍ അകപ്പെട്ടിരുന്ന അശ്രദ്ധയില്‍ കൂടുതല്‍ മുഴുകുവാന്‍
മാത്രമേ അവരെ പ്രേരിപ്പിച്ചുള്ളൂ. എത്രത്തോളമെന്നാല്‍ ഇസ്രായീല്‍ രാജാവ്,
ആമോസ് പ്രവാചകനെ തന്റെ നാട്ടില്‍നിന്ന് പുറത്താക്കുകയും തന്റെ
പ്രവാചകദൌത്യം സാമിരിയ്യയുടെ(തലസ്ഥാനം )
അതിര്‍ത്തികളില്‍ പരിമിതമാക്കിനിര്‍ത്താന്‍ കല്‍പിക്കുകയും
ചെയ്തു.പിന്നീട് അധികകാലം വേണ്ടിവന്നില്ല, ദൈവത്തിന്റെ ശിക്ഷ ഇസ്രായീല്‍
രാഷ്ട്രത്തിന്റെയും ജനതയുടെയും മേല്‍ വന്നു വീഴാന്‍.
B.C. 721-ല്‍
അശ്ശൂര്‍(അസ്സീറിയ ) രാജാവായ `സര്‍ഗോണ്‍` സാമിരിയ്യ ജയിച്ചടക്കുകയും ഇസ്രായീല്‍
രാഷ്ട്രത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് ആയിരക്കണക്കില്‍
ഇസ്രായീല്യര്‍ വധിക്കപ്പെട്ടു. ഇരുപത്തേഴായിരത്തിലധികം ഇസ്രായീല്യരെ
രാഷ്ട്രത്തില്‍നിന്ന് പുറത്താക്കി. അസ്സീരിയക്കാര്‍ ഇസ്രയേല്‍ രാഷ്ട്രത്തെ തരിപ്പണമാക്കി.
ഇസ്രയേല്‍ രാജ്യത്ത് മുന്നറിയിപ്പ് കൊടുത്ത പ്രധാന പ്രവാചകന്മാര്ഇല്യാസ് നബി(Elija )
അല്‍യസഅ് നബി(Elisha)
ആമോസ്`(Amoz)
ഹോശേയ്`( Hoshaiah)
ബാബിലോണിയക്കാര്‍ യഹൂദാ രാജ്യം പിടിച്ചെടുക്കുന്നു,ജരൂസലെമിന്റെ സമ്പൂര്‍ണ്ണ നാശം
ഇസ്രെയെല്യരുടെ രണ്ടാം
രാജ്യമായ യഹൂദാ രാജ്യത്തുള്ളവരും ധാര്‍മീകമായി അധപതിച്ചിരുന്നു
.അസ്സീരിയക്കാര്‍ അവരെ കീഴട്ക്കിയിരുന്നില്ല .അവര്‍
കപ്പം കൊടുത്തു കഴിഞ്ഞു.യെശയ്യാ(Isaiah) പ്രവാചകന്റെയും യിരമ്യാും(Jeremiah) പ്രവാചകന്റെയനിരന്തര
ശ്രമങ്ങളുണ്ടായിരുന്നിട്ടും യഹൂദായിലെ ജനങ്ങള്‍ വിഗ്രഹാരാധനയില്‍ നിന്നും
ദുര്‍വൃത്തികളില്‍നിന്നും മോചിതരായില്ല. ശേഷം എസക്കിയേല്‍ പ്രവാചകനും(Ezekiel) മുന്നറിയിപ്പ് നല്‍കി .അങ്ങനെ B.C. 598 ല്‍
ബാബിലോണിയന്‍ (ദക്ഷിണ ഇറാഖ് )ചക്രവര്‍ത്തി ബുഖ്ത്ത് നസര്‍ (നബൂക്കഡ് നസര്‍) ജറൂശലേമടക്കമുള്ള
യഹൂദരാഷ്ട്രത്തെ പൂര്‍ണമായും കീഴടക്കുകയും യഹൂദരാജാവിനെ
ബന്ധനസ്ഥനാക്കുകയും ചെയ്തു. എന്നിട്ടും യഹൂദികളുടെ ദുര്‍വൃത്തികളുടെ പരമ്പര
അവസാനിച്ചില്ല. യിരമ്യാ പ്രവാചകന്റെ നിര്ദ്ദേശങ്ങളെല്ലാമുണ്ടായിട് ടും
അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നതിന് പകരം
ബാബിലോണിയക്കാരോട് അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങളുടെ ഭാഗധേയം മാറ്റാനാണ് ശ്രമിച്ചത്. അവസാനം B.C. 587ല്‍ ബുഖ്ത്ത് നസര്‍
ശക്തമായ ഒരാക്രമണം നടത്തി യഹൂദായുടെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളും
തരിപ്പണമാക്കുകയും ജറൂശലേമിനേയും ഹൈക്കല്‍ സുലൈമാനിയേയും ഒരു ചുമര്‍
പോലും അവശേഷിപ്പിക്കാതെ നശിപ്പിച്ചു കളയുകയും ചെയ്തു. യഹൂദികളില്‍ വലിയ ഒരു
വിഭാഗത്തെ അവരുടെ പ്രദേശങ്ങളില്‍ നിന്നു പുറത്താക്കി, അവരെ വിവിധ
നാടുകളില്‍ ഛിന്നഭിന്നമാക്കി താമസിപ്പിക്കുകയും, സ്വദേശത്തുതന്നെ
അവശേഷിച്ച യഹൂദികള്‍ക്ക് അവിടെ അധിവസിച്ച മറ്റു ജനതകള്‍ മുഖേന നിന്ദ്യരും
അധഃസ്ഥിതരുമായി ജീവിക്കേണ്ടി വരികയും ചെയ്തു.
യഹൂദായിലെ ഇസ്രയേല്‍ മക്കളെ ഉദ്ധരിക്കാന്‍ ശ്രമിച്ച പ്രധാന പ്രവാചകര്‍ ഇവരാണ്. യെശയ്യാ(Isaiah)
യിരമ്യാ (Jeremiah)
എസക്കിയേല്‍ (Ezekiel)
യഹൂദര്‍ എന്ന പേര്‍
ബാബിലോണിയക്കാരുടെ അധീനതയില്‍ ആയ യഹൂദ രാജ്യത്തെ ഇസ്രായേല്‍ മക്കളാണ് പില്‍കാലത്ത് യഹൂദര്‍ എന്ന പേരില്‍ അറിയപ്പെട്ടത് .ഏകദേശം
ക്രിസ്തുവിന്നു 400 -500 വര്ഷം മുമ്പാണ് യഹൂദര്‍ എന്നാ പേര്
ഇസ്രയീല്യര്‍ക്കു വന്നത് .പിന്നീട് ഈ പേര് പൊതുവായി ഉപയോഗിക്കുകയും യഹൂദ
മതം എന്ന നിലക്ക് അറിയപ്പെടുകയും ചെയുതു .
പേര്‍ഷ്യന്‍ ഭരണത്തില്‍ യഹൂദരുടെ തിരിച്ചു വരവ്
ബി സി 539 ല്‍ ഇറാന്‍(പേര്‍ഷ്യ) ചക്രവര്‍ത്തിയായിരുന്ന സൈറസ് (ഖോറസ് അഥവാ
ഖുസ്റു) ബാബിലോണിയക്കാരെ കീഴടക്കുകയും അടുത്തവര്‍ഷം തന്നെ എല്ലാ
ഇസ്രായീല്യര്‍ക്കും തിരിച്ചു വന്നു തങ്ങളുടെ ജന്‍മദേശത്ത് താമസിക്കാനുള്ള
പൊതു അനുവാദം വിളംബരപ്പെടുത്തുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് യഹൂദായിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്ന
യഹൂദിസംഘങ്ങളുടെ പരമ്പര ദീര്‍ഘകാലം തുടര്‍ന്നുകൊണ്ടിരുന്നു. സൈറസ്
അവര്‍ക്ക് ഹൈക്കല്‍ സുലൈമാനി(ബൈതുല്‍ മുഖദ്ദിസ്)
പുനര്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കിയെങ്കിലും ഈ പ്രദേശങ്ങളില്‍
നിവസിച്ചിരുന്ന ജനത ഒരു ഘട്ടം വരെ അത് തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു.
അവസാനം ദാരിയൂസ്
(ദാരാ) ഒന്നാമന്‍(Darius I)B.C. 522 ല്‍ യഹൂദായുടെ അവസാനത്തെ രാജാവിന്റെ
പൌത്രന്‍ സെരുബാബേലിനെ(Zerubbabel)യഹൂദായിലെ ഗവര്‍ണറായി നിശ്ചയിച്ചു. അദ്ദേഹം ഹഗ്ഗി പ്രവാചകന്റെയും(Haggai)സഖയ്യാ പ്രവാചകന്റെയും ശാസ്ത്ര മുഖ്യനായ യോശുവായുടെയും(Joshua the High Priest)
മേല്‍ നോട്ടത്തില്‍ വിശുദ്ധ ഹൈക്കല്‍ പുനര്‍നിര്‍മിക്കുകതന്നെ ചെയ്തു.
എസ്രാ (Ezra )(ഉസൈര്‍) പ്രവാചകന്റെഉദ്ധാരണം.
ബി .
സി . 458 ല്‍ നാടുകടത്തപ്പെട്ട ഒരു വിഭാഗത്തോടൊപ്പം ഉസൈര്‍ (എസ്ര
പ്രവാചകന്‍ ) യഹൂദായില്‍ വരികയും ഇറാന്‍ ചക്രവര്‍ത്തി അര്‍ഥഹ്ശഷ്ടാ
(അര്‍ദശീര്‍) അദ്ദേഹത്തിന് ഇപ്രകാരം ഒരു തിട്ടൂരംകൊടുക്കുകയും ചെയ്തു:
"അല്ലയോ എസ്രാ, നിനക്ക് നിന്റെ ദൈവം നല്‍കിയ ജ്ഞാനപ്രകാരം നദിക്ക്
അക്കരെ പാര്‍ക്കുന്ന സകല ജനത്തിനും നിന്റെ ദൈവത്തിന്റെ ജ്ഞാനപ്രമാണങ്ങളെ
അറിയുന്ന ഏവര്‍ക്കും തന്നെ ന്യായപാലനം നടത്താന്‍ അധികാരികളെയും
ന്യായാധിപന്‍മാരെയും നിയമിക്കണം. അറിയാത്തവര്‍ക്കോ നിങ്ങള്‍ അവയെ
ഉപദേശിച്ചുകൊടുക്കണം. എന്നാല്‍ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും
രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവനേയും ജാഗ്രതയോടെ ന്യായം
വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു
കല്‍പിക്കേണ്ടതാകുന്നു.``(എസ്രാ , 7: 25 ,26).
ഈ പ്രമാണമുപയോഗപ്പെടുത്തി എസ്രാപ്രവാചകന്‍ ( ഉസൈര്‍)
മൂസാ നബിയുടെ മതത്തെ ഉദ്ധരിക്കുവാന്‍ പാടുപെട്ടു. യഹൂദികളായ എല്ലാ
നല്ലവരേയും അദ്ദേഹം ഒരുമിച്ചുകൂട്ടി ശക്തമായ ഒരു നിയമവ്യവസ്ഥ ഉണ്ടാക്കി.
ബൈബിളിലെ അഞ്ചു പുസ്തകങ്ങള്‍-തോറ അഥവാ തൌറാത്ത്
അതിലുള്‍പ്പെടും-ക്രോഡീകരിച്ചു പ്രചരിപ്പിച്ചു. യഹൂദികള്‍ക്ക്
മതപഠനത്തിനുള്ള ഏര്‍പ്പാടുകളുണ്ടാക്കി. ശരീഅത്ത്(ദൈവീക നിയമങ്ങള്‍
)നടപ്പിലാക്കിക്കൊണ്ട്, ഇതരസമുദായങ്ങളുമായുള്ള സമ്പര്‍ക്കം മൂലം
ഇസ്രായീല്യരില്‍ വ്യാപിച്ചിരുന്ന വിശ്വാസപരവും ധാര്‍മികവുമായ തിന്‍മകള്‍
ദൂരീകരിക്കാന്‍ തുടങ്ങി.ബനൂഇസ്രായീല്‍(ഇസ്രയേല്‍ മക്കള്‍)
പൂര്‍ണമായും ദൈവത്തിന് അടിമപ്പെടുമെന്നും അവന്റെ നിയമങ്ങള്‍
പാലിക്കുമെന്നും അവരോട് കരാര്‍ വാങ്ങി.
ബി . സി . 445 ല്‍ നെഹമ്യാവിന്റെ(Nehemiah)
നേതൃത്വത്തില്‍ നാടുകടത്തപ്പെട്ട മറ്റൊരു സംഘവും കൂടി യഹൂദായില്‍
തിരിച്ചെത്തി. ഇറാന്‍ ചക്രവര്‍ത്തി നെഹമ്യാവിനെ ജറൂശലേമിന്റെ
ഭരണാധികാരിയായി നിശ്ചയിക്കുകയും നഗരം പുനര്‍നിര്‍മിക്കാന്‍ അനുവാദം
നല്‍കുകയും ചെയ്തു. അങ്ങനെ നൂറ്റമ്പത് വര്‍ഷത്തിനുശേഷം ബൈത്തുല്‍ മഖ്ദിസ്(വിശുദ്ധ മന്ദിരം)
പുനരുദ്ധരിക്കപ്പെടുകയും ജൂതമതത്തിന്റെയും സംസ്കാരത്തിന്റെയും
കേന്ദ്രമായിത്തീരുകയും ചെയ്തു. പക്ഷേ, വടക്കന്‍ ഫലസ്തീനിലും
സാമിരിയ്യയിലുമുണ്ടായിരുന്ന
ഇസ്രായീല്യര്‍ എസ്രായുടെ ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒട്ടും
പ്രയോജനപ്പെടുത്തിയില്ല. മാത്രമല്ല, ബൈത്തുല്‍ മഖ്ദിസിനെതിരില്‍ ജിസ്റിം
പര്‍വ്വതത്തില്‍ തങ്ങളുടെ സ്വന്തമായ ഒരു മതകേന്ദ്രം സ്ഥാപിക്കുകയും അതിനെ
ഇസ്രായീല്യരുടെ പ്രാര്‍ത്ഥനാ കേന്ദ്രം ആക്കാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ
യഹൂദന്‍മാരും* സാമിരികളും* തമ്മിലുണ്ടായിരുന്ന അകല്‍ച്ച കൂടുതല്‍
വര്‍ധിക്കുകയാണുണ്ടായത്.
*യഹൂദര്‍= യഹൂദ രാജ്യതുണ്ടായിരുന്ന ഇസ്രയേല്‍ മക്കള്‍ *സാമിരികള്‍ =പഴയ ഇസ്രയേല്‍ രാജ്യതുണ്ടായിരുന്ന ഇസ്രയേല്‍ മക്കള്‍
ഗ്രീക്ക് പിടിയില്‍
പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പതനവും അലക്സാണ്ടര്‍ചക്രവര്‍ത്തി യു ടെ
ദിഗ്വിജയങ്ങളും(ബി സി 332) അതിനുശേഷം ഗ്രീക്കുകാരുടെ ഉയര്‍ച്ചയും ഒരു
ഘട്ടം വരെ
യഹൂദികള്‍ക്ക് അങ്ങേയറ്റം വിഷമങ്ങള്‍ വരുത്തിവെക്കുകയുണ്ടായി.
അലക്സാണ്ടറുടെ മരണശേഷം രാഷ്ട്രം മൂന്നായി വിഭജിക്കപ്പെട്ടപ്പോള്‍ സിറിയന്‍
പ്രദേശങ്ങള്‍ അന്താക്കിയ(തുര്‍ക്കി) തലസ്ഥാനമാക്കിക്കൊണ്ടുള്ള
സലൂഖിരാഷ്ട്രത്തിന്റെ കീഴിലാണ് വന്നത്. ഈ രാഷ്ട്രത്തിന്റെ ചക്രവര്‍ത്തി
അന്ത്യൂക്കസ് മൂന്നാമന്‍ ബി സി . 198 ല്‍ ഫലസ്തീന്‍
ആക്രമിച്ചു കീഴടക്കി. മതപരമായി ബഹുദൈവവിശ്വാസിയും ധാര്‍മികമായി തികഞ്ഞ
അരാജകവാദിയുമായിരുന്ന ഈ ഗ്രീക്കു ചക്രവര്‍ത്തി ജൂതമതത്തോടും
സംസ്കാരത്തോടും കഠിനമായ അസഹിഷ്ണുതയാണ് പുലര്‍ത്തിയിരുന്നത്.
അവര്‍ക്കെതിരില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങള്‍
പ്രയോഗിച്ചുകൊണ്ട് അദ്ദേഹം ഗ്രീക്ക് സംസ്കാരത്തിന് പ്രചാരം നല്‍കുവാന്‍
തുടങ്ങി. മാത്രമല്ല, യഹൂദികളില്‍ നിന്നുതന്നെ നല്ല ഒരു വിഭാഗം അതിന്റെ
പ്രത്യേക പ്രചാരകന്‍മാരും പ്രവര്‍ത്തകരുമായി മാറുകയും ചെയ്തു. ഈ വിദേശ
ഇടപെടല്‍ യഹൂദ ജനതയില്‍ ഭിന്നിപ്പുണ്ടാക്കുകതന്നെ ചെയ്തു. ഒരു വിഭാഗം
ഗ്രീക്ക് വസ്ത്രങ്ങളും ഗ്രീക്ക് ഭാഷയും ഗ്രീക്ക് ജീവിതരീതികളും
ഗ്രീക്കുകളികള്‍ പോലും സ്വായത്തമാക്കിയെങ്കില്‍ മറ്റൊരു വിഭാഗം തങ്ങളുടെ
സംസ്കാരത്തില്‍ വാശിയോടുകൂടി ഉറച്ചുനിന്നു. അങ്ങനെ ബി . സി . 175 ല്‍
അന്ത്യൂക്കസ് നാലാമന്‍ (ഈഫ്ളീഫാനിസ്)(Antiochus IV Epiphanes)സിംഹാസനാരോഹണം ചെയ്തപ്പോള്‍ അദ്ദേഹം
തന്റെ മുഴുവന്‍ അധികാരശക്തിയുമുപയോഗിച്ചുകൊണ്ട് ജൂതമതത്തേയും
സംസ്കാരത്തേയും തുടച്ചുനീക്കാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം ബൈത്തുല്‍
മഖ്ദിസിലെ ഹൈക്കലില്‍ ഒരു വലിയ വിഗ്രഹം വെച്ചിട്ട് ജൂതന്‍മാരെ
നിര്‍ബന്ധപൂര്‍വ്വം അതിന്റെ മുമ്പില്‍ സാഷ്ടാംഗം ചെയ്യിച്ചു.
ബലിസ്ഥലത്തുവെച്ചു ജൂതന്‍മാര്‍ ബലിയറുക്കുന്നത് നിരോധിച്ചു.
ബഹുദൈവവിശ്വാസികളുടെ ബലിസ്ഥലത്തുതന്നെ അവരും ബലിയറുക്കണമെന്ന് കല്‍പിച്ചു.
തങ്ങളുടെ വീടുകളില്‍ തൌറാത്ത് സൂക്ഷിക്കുകയോ സാബ്ബത്ത് നിയമങ്ങള്‍
പാലിക്കുകയോ സന്താനങ്ങളുടെ ചേലാകര്‍മം നടത്തുകയോ ചെയ്യുന്നവര്‍ക്കെല്ലാം
വധശിക്ഷ നല്‍കുവാന്‍ കല്‍പന കൊടുത്തു.
മക്കാബി(MACCABEES ) വിപ്ളവവും ജൂത ഉയര്‍ത്തെഴുന്നെല്പ്പും (ബി സി 167-161)
ഈ
ഗ്രീക്ക് അടിച്ചമര്‍ത്തല്‍കൊണ്ട്
യഹൂദികള്‍ പരാജയപ്പെട്ടില്ലെന്ന് മാത്രമല്ല `മക്കാബി വിപ്ളവം`എന്ന പേരില്‍
ചരിത്രത്തില്‍ പ്രസിദ്ധിനേടിയ ശക്തമായ ഒരു പ്രസ്ഥാനം തന്നെ
അവര്‍ക്കിടയില്‍ രൂപം കൊള്ളുകയുണ്ടായി. എന്നാല്‍ ഈ വടംവലിയില്‍ ഗ്രീക്ക്
വല്‍കൃത ജൂതന്‍മാരുടെ അനുഭാവം ഗ്രീക്കുകാരോടായിരുന്നു. അവര്‍
`മക്കാബിവിപ്ളവ`ത്തെ പരാജയപ്പെടുത്താന്‍ പ്രാവര്‍ത്തികമായിത്തന്നെ
അന്താക്കിക്കാരായ അക്രമികളെ സഹായിച്ചുകൊണ്ടിരുന്നു. പക്ഷേ, എസ്രാ (ഉസൈര്‍)
ഉദ്ദീപിപ്പിച്ച മതബോധത്തിന്റെ ജീവന്‍ അവരില്‍ വളരെ ശക്തമായി സ്വാധീനം
ചെലുത്തിയിരുന്നതിനാല്‍ സാധാരണക്കാരായ ജൂതന്‍മാര്‍ മക്കാബികളുടെ
പക്ഷത്താണുണ്ടായിരുന്നത്. അവസാനം അവര്‍ ഗ്രീക്കുകാരെ പുറം തള്ളി
സ്വതന്ത്രമായ ഒരു മതസ്റ്റേറ്റ് സ്ഥാപിക്കുകതന്നെ ചെയ്തു. ഈ ഭരണ കൂടാത്തെ Hasmonean dynasty എന്ന് പറയും. ഇത് ബി . സി . 67
വരെ നിലനില്‍ക്കുകയുണ്ടായി. ഈ രാഷ്ട്രത്തിന്റെ അതിര്‍ത്തി പിന്നീട്
ക്രമത്തില്‍ വിപുലമായിവരുകയും മുമ്പ് യഹൂദാ- ഇസ്രായീല്‍ രാഷ്ട്രങ്ങളുടെ
കീഴിലുണ്ടായിരുന്ന മുഴുവന്‍ പ്രദേശങ്ങളേയും ഉള്‍ക്കൊള്ളുകയും ചെയ്തുവെന്നു
മാത്രമല്ല, ദാവൂദ് നബിയുടെയും സുലൈമാന്‍ നബിയുടെയും കാലത്ത്
കൈവശപ്പെടുത്താന്‍ കഴിയാതിരുന്ന ഫിലസ്ത്യായുടെ വലിയ ഒരു ഭാഗവും കൂടി
അധീനമാക്കുകയും ചെയ്തു.
റോമന്‍ ആധിപത്യവും രണ്ടാം അധപതനവും
മക്കാബി പ്രസ്ഥാനത്തെ
വളര്‍ത്തി ശക്തിപ്പെടുത്തിയ മത- ധാര്‍മികചൈതന്യം അവരില്‍നിന്ന്
ക്രമത്തില്‍ നശിച്ചുപോവുകയും തദ്സ്ഥാനത്ത് ശുദ്ധമായ ഭൌതിക പൂജയും
ആത്മാവില്ലാത്ത കാട്ടിക്കൂട്ടലുകളും കയറിപ്പറ്റുകയും ചെയ്തു.
ഇതവര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കിയെന്നു മാത്രമല്ല , റോമന്‍ സാമ്രാട്ടായ
പൂംപിയെ ഫലസ്തീനിലേക്ക് സ്വയം ക്ഷണിച്ചു വരുത്തുവാന്‍ കൂടി കാരണമാക്കിത്തീര്‍ത്തു.അങ്ങനെ B .C . 63 ല്‍ പൂംപി ഫലസ്തീനിലേക്ക്
തിരിക്കുകയും ബൈത്തുല്‍ മഖ്ദിസ് കീഴടക്കി യഹൂദന്‍മാരുടെ
സ്വാതന്ത്യ്രത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. പക്ഷേ ജയിച്ചടക്കിയ
സ്ഥലങ്ങളില്‍ നേര്‍ക്കുനേരെ തങ്ങളുടെ വ്യവസ്ഥകളും സമ്പ്രദായങ്ങളും
നടപ്പാക്കുന്നതിനെക്കാളേറെ പ്രാദേശിക ഭരണകര്‍ത്താക്കളിലൂടെ ലക്ഷ്യം
നേടിയെടുക്കുക എന്ന നയമായിരുന്നു റോമന്‍ സാമ്രാട്ടുകള്‍ കൂടുതല്‍
ഇഷ്ടപ്പെട്ടിരുന്നത്. അതിനാല്‍ അദ്ദേഹം ഫലസ്തീനില്‍ തന്റെ കീഴിലുള്ള ഒരു
രാഷ്ട്രം സ്ഥാപിക്കുകയും അവസാനം ക്രി.മു. 40 ല്‍ അത് `ഹെരോദ` എന്ന പേരുള്ള
സമര്‍ഥനായ ഒരു ജൂതന്റെ കയ്യില്‍ വരികയും ചെയ്തു. മഹാനായ ഹെരോദ എന്ന പേരില്‍
പ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ആധിപത്യം ഫലസ്തീനു പുറമെ കിഴക്കന്‍
ജോര്‍ഡാനിലേക്കു കൂടി വ്യാപിക്കുകയും B .C . 40 മുതല്‍ 4 വരെ നീണ്ടു
നില്‍ക്കുകയും ചെയ്തു. അദ്ദേഹം ഒരു ഭാഗത്ത് മതനേതാക്കളെ സേവിച്ചുകൊണ്ട്
ജൂതന്‍മാരുടെ പ്രീതി കരസ്ഥമാക്കി. മറുവശത്ത് റോമന്‍സംസ്കാരം
പ്രചരിപ്പിക്കുകയും റോമന്‍ സിംഹാസനത്തോടുള്ള കൂറും സ്നേഹവും കൂടുതല്‍
കൂടുതല്‍ പ്രകടിപ്പിച്ചുകൊണ്ട് സീസറിന്റെ സ്നേഹം സമ്പാദിക്കുകയും ചെയ്തു.
ഇക്കാലത്ത് ജൂതന്‍മാരുടെ മതപരവും ധാര്‍മികവുമായ നിലവാരം ഇടിഞ്ഞിടിഞ്ഞ്
ഏതാണ്ട് ഒന്നുമില്ലാതായിക്കഴിഞ്ഞിരുന്നു .
ഹെരോദയ്ക്ക് ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രം മൂന്നു ഖണ്ഡങ്ങളായി
വിഭജിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ ഒരു പുത്രന്‍ അര്‍ക്കലയോസ് സാമിരിയ ,
യഹൂദിയ,വടക്കന്‍ അദൂമിയ എന്നിവയുടെ രാജാവായി. പക്ഷേ, ക്രിസ്താബ്ദം 6-ാം
വര്‍ഷത്തില്‍ സീസര്‍ അഗസ്റ്റസ് അദ്ദേഹത്തെ ഒഴിവാക്കി മുഴുവന്‍ രാഷ്ട്രവും
തന്റെ ഒരു ഗവര്‍ണറുടെ കീഴിലാക്കി. ക്രി. 41 വരെ ഈ നില തുടര്‍ന്നു.
യേശു :ഇസ്രയെല്യരുടെ അവസാനത്തെ പ്രവാചകന്‍
സ്നാപക യോഹന്നാനും(യഹ്യ നബി ) യേശു ക്രിസ്തുവും ( ഈസ നബി ) യേശു :ഇസ്രയെല്യരുടെ അവസാനത്തെ പ്രവാചകന്‍
മൂസയുടെ തോറയില്‍
പറഞ്ഞ വാഗ്ദത മസേഹ് (രക്ഷകനെ,Promised Masseh )ഇസ്രയേല്‍ സമൂഹം പ്രതീക്ഷിച്ചിരുന്നു.ആ
മസേഹ് ഈസ (യേശു )ആയിരുന്നു .എന്നാല്‍ അദ്ദേഹത്തില്‍ അവര്‍ വിശ്വസിച്ചില്ല
.മാത്രമോ അദ്ധേഹത്തിന്റെ മാതാവിനെ വേശ്യയായും അദ്ദേഹത്തെ കള്ളനായും
മുദ്രകുത്തി.യേശുവിന്റെ വാക്കുകള്‍ അരമനകളെ വിറ കൊള്ളിച്ചു.
ഇസ്രയേല്യര്‍
യേശുവിന്നു എതിരെയും ഗൂഢാലോചന നടത്തി.യേശു ഇസ്രയെല്യര്‍ക്കുള്ള അവസാന
പരീക്ഷണം ആയിരുന്നു . അതില്‍ അവര്‍ സംപൂര്‍ണ്ണമായി പരാജയപ്പെട്ടു.
യേശുക്രിസ്തു ഇസ്രായീല്യരെ ഉദ്ധരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും
ജൂതനേതാക്കള്‍ സംഘടിച്ച് അദ്ദേഹത്തെ എതിര്‍ക്കുകയും റോമന്‍ ഗവര്‍ണറായിരുന്ന
പൊന്തിയോസ് പിലാത്തോസിനെകൊണ്ട്
അദ്ദേഹത്തെ കൊല്ലിക്കാന്‍ ഉപജാപം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന
സമയമായിരുന്നു അത്.
ഹെരോദയുടെ രണ്ടാമത്തെ പുത്രന്‍ ഹെരോദാ ഇണ്ടീപ്പാസ് വടക്കന്‍ ഫലസ്തീന്റെ
ഗലീല്‍ മേഖലയുടെയും കിഴക്കന്‍ ജോര്‍ഡാന്റെയും രാജാവായി. ഇദ്ദേഹമാണ് ഒരു
നര്‍ത്തകിയുടെ ആവശ്യപ്രകാരം യഹ്യാ (യോഹന്നാന്‍) പ്രവാചകനെ തലയറുത്ത് അവള്‍ക്ക്
കാഴ്ചവെച്ചത്.
അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രന്‍ ഫിലിപ്പോസ്, ഫിര്‍മോണ്‍ പര്‍വ്വതം
മുതല്‍ യര്‍മൂഖ് നദിവരെയുള്ള പ്രദേശങ്ങളുടെ രാജാവായി. ഇദ്ദേഹം തന്റെ
പിതാവിനേയും സഹോദരങ്ങളേയും അപേക്ഷിച്ച് റോമാ-ഗ്രീക്ക് സംസ്കാരങ്ങളില്‍
കൂടുതല്‍ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ നാട്ടില്‍ നന്‍മയുടെ ഒരാശയം
ഉയര്‍ന്നുവരിക ഫലസ്തീനിന്റെ ഇതര പ്രദേശങ്ങളിലേക്കാള്‍
പ്രയാസകരമായിരുന്നു.
ക്രി.41-ല്‍ മഹാനായ ഹെരോദയുടെ കാലത്ത് അദ്ദേഹത്തിന്റെ
അധീനതയിലുണ്ടായിരുന്ന എല്ലാ പ്രദേശങ്ങളുടെയും രാജാവായി അദ്ദേഹത്തിന്റെ
പൌത്രന്‍ ഹെരോദോ അഗ്രിപ്പായെ റോമാക്കാര്‍ വാഴിച്ചു.
ഇദ്ദേഹംഅധികാരമേറ്റെടുത്തശേഷം യേശുവിന്റെ ( ഈസാനബി)
അനുയായികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ശക്തികൂടി. അദ്ദേഹം തന്റെ
ശ്രദ്ധ മുഴുവന്‍ ഹവാരികളുടെ (ഈസാനബിയുടെ അനുയായികള്‍) നേതൃത്വത്തില്‍
നടന്നിരുന്ന ദൈവഭക്തിയിലധിഷ്ഠിതവും സ്വഭാവസംസ്കരണപരവുമായ പ്രസ്ഥാനത്തെ
അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ചു.
ഈ ഘട്ടത്തില്‍ യഹൂദികള്‍ പൊതുവെയും അവരുടെ മതനേതാക്കള്‍ പ്രത്യേകമായും
സ്വീകരിച്ചിരുന്ന നിലപാട് ശരിയാംവണ്ണം മനസ്സിലാകണമെങ്കില്‍ ഈസാനബി തന്റെ
പ്രസംഗത്തിലൂടെ അവരെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വായിക്കുകതന്നെ വേണം. ഈ
പ്രസംഗങ്ങളെല്ലാം പുതിയ നിയമത്തിലെ നാലു പുസ്തകങ്ങളില്‍ കാണാവുന്നതാണ്. ഈ
ജനതയുടെ കണ്‍മുമ്പില്‍ വെച്ച് യഹ്യായെപ്പോലുള്ള പരിശുദ്ധനായ ഒരു മനുഷ്യനെ
വധിച്ചുകളഞ്ഞിട്ടും ആ നിഷ്ഠൂരതക്കെതിരില്‍ ഒരു പ്രതിഷേധ ശബ്ദം പോലും
പൊങ്ങിവന്നില്ല എന്നതുതന്നെ ആ ജനതയുടെ അവസ്ഥ മനസ്സിലാക്കാന്‍ മതിയായ
തെളിവാണ്. സമുദായത്തിലെ മുഴുവന്‍ മതപുരോഹിതന്‍മാരും മസീഹി നെ
വധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏതാനും ശുദ്ധഗതിക്കാരായ ആളുകള്‍ മാത്രമെ
ആ കടുങ്കയ്യിനെ ആക്ഷേപിക്കാനുണ്ടായുള്ളൂ. എത്രത്തോളമെന്നല്ലേ,
പൊന്തിയോസ് പിലാത്തോസ് ആ ദുര്‍ഭഗ ജനതയോട് ചോദിച്ചു: `ഇന്നു നിങ്ങളുടെ ആഘോഷ
ദിവസമാണ്. സമ്പ്രദായമനുസരിച്ച് വധശിക്ഷക്ക് വിധിച്ച കുറ്റവാളികളില്‍ ഒരാളെ
വിട്ടയക്കാന്‍ അനുവാദമുണ്ട്. പറയുക, യേശുവിനെയാണോ വിട്ടയക്കേണ്ടത്; അതല്ല
ബറബ്ബാസ്
എന്ന കൊള്ളക്കാരനേയോ? ` അവര്‍ ഒന്നടങ്കം ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞു:
ബറബ്ബാസിനെ വിട്ടയയ്ക്കുക.` ഈ ജനം ശിക്ഷാര്ഹരായിരിക്കുന്നുവെന് നതിന് ദൈവം
അവതരിപ്പിച്ച അവസാനത്തെ തെളിവായിരിക്കാമിത്.
യേശുവിന്നു ശേഷം
യേശുവിന്റെ കാല ശേഷം ഏറെക്കാലം കഴിയുന്നതിന് മുമ്പ് യഹൂദികളും റോമക്കാരും
തമ്മില്‍ ഗുരുതരമായ വടംവലികള്‍ ആരംഭിക്കുകയും ക്രി. 64 ന്റെയും 66 ന്റെയും
ഇടയില്‍ യഹൂദികള്‍ തുറന്ന ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഹെരോദാ
അഗ്രിപ്പ രണ്ടാമനും റോമിലെ പ്രൊക്യൂര്‍ ഡേര്‍ ഫ്ളോറയും ഈ ആക്രമണം
തടഞ്ഞുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അവസാനം റോമന്‍ ചക്രവര്‍ത്തി ഒരു
വലിയ സൈനികനീക്കം നടത്തി അക്രമം തടയുകയും ക്രി. 70 ല്‍ ഡേഡുസ്
ആയുധശക്തിയുപയോഗിച്ചുതന്നെ ജറൂശലേം
കീഴടക്കുകയും ചെയ്തു. ഇതിന്നുവേണ്ടി നടന്ന കൂട്ടക്കൊലയില്‍ 1,33,000
ആളുകള്‍ മരണപ്പെട്ടു. 67,000 ആളുകള്‍ തടവിലാക്കപ്പെട്ടു.
ആയിരക്കണക്കിനാളുകള്‍ അടിമകളായി ഈജിപ്തിലേക്ക് അയയ്ക്കപ്പെട്ടു.
ആയിരക്കണക്കിനാളുകള്‍ ആംഫിതിയേറ്ററുകളിലും കൊളോസിയങ്ങളിലും
വന്യമൃഗങ്ങളുമായി മല്‍പിടുത്തം നടത്തി ചത്തു വീഴാനും
ആയുധാഭ്യാസികള്‍ക്ക് നൈപുണ്യം പരീക്ഷിക്കാനുള്ള ഉന്നമായിരിക്കാനും വിവിധ
പട്ടണങ്ങളിലേക്ക് അയയ്ക്കപ്പെടുകയുണ്ടായി. ആരോഗ്യവും സൌന്ദര്യവും ഉള്ള
പെണ്‍കുട്ടികളെയെല്ലാം ജേതാക്കള്‍ സ്വന്തമാക്കി. ജറൂശലേം പട്ടണവും
ഹൈക്കലും തകര്‍ത്ത് തരിപ്പണമാക്കി. പിന്നീട് രണ്ടായിരം വര്‍ഷം വരെ
തലയുയര്‍ത്താന്‍ സാധിക്കാത്തവിധം ജൂതന്‍മാരുടെ സര്‍വവിധ അടയാളങ്ങളും
തുടച്ചു നീക്കപ്പെട്ടു. ജറൂശലേമിലെ
വിശുദ്ധഹൈക്കല്‍ പിന്നീട് പുനര്‍നിര്‍മിക്കപ്പെട്ടില്ല. പില്‍ക്കാലത്ത്
കൈസര്‍ഹെട്രിയാന്‍ ഈ പട്ടണം (ഇപ്പോള്‍ ഏലിയാ എന്നറിയപ്പെടുന്നു)
പുനര്‍നിര്‍മിച്ചുവെങ്കിലും വളരെക്കാലത്തേക്ക് ജൂതന്‍മാര്‍ക്ക് അങ്ങോട്ട്
പ്രവേശനാനുമതി നല്‍കിയിരുന്നില്ല. ഇതായിരുന്നു രണ്ടാമത്തെ അധപതനത്തെ തുടര്‍ന്ന് ജൂതന്‍മാര്‍ക്ക് നാശം.
രണ്ടാം അധപതനത്തെ കുറിച്ച യേശുവിന്റെ പ്രവചനം
ഈസാക്ക് ശേഷം ഇസ്രയേല്‍ മക്കളുടെ സംപൂര്‍ണ്ണമായ അധപതനം പൂര്‍ത്തിയായി .കഴിഞ്ഞ രണ്ടായിരം വര്‍ഷം അവര്‍ ലോകത്ത് അലഞ്ഞു തിരിഞ്ഞു .റോമക്കാര്‍ യഹൂദ രാഷ്ട്രം കീഴടക്കി അവരുടെ എല്ലാ അടയാളങ്ങളും തുടച്ചു നീക്കി.
രണ്ടാമത്തെ ഗുരുതരമായ കുഴപ്പത്തെക്കുറിച്ചും
അതിന്റെ ഭീകരമായ അനന്തരഫലത്തേക്കുറിച്ചും ഈസാ നബി അവര്‍ക്ക് മുന്നറിയിപ്പ്
നല്‍കിയിരുന്നു . മത്തായിയുടെ
സുവിശേഷം 23-ാം അധ്യായത്തില്‍ അദ്ദേഹം തന്റെ ജനതയുടെ കഠിനമായ
ധര്‍മച്യുതിയെ നിരൂപണം ചെയ്തശേഷം ഇങ്ങനെ പറയുന്നു:
"ജെറൂശലേമേ, ജറൂശലേമേ പ്രവാചകന്‍മാരെ കൊല്ലുന്നവളേ, നിന്റെ അടുക്കല്‍
അയച്ചിരിക്കുന്നവരെ കല്ലെറിയുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍
കീഴില്‍ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്ക്
എത്രവട്ടം മനസ്സായിരുന്നു. പക്ഷേ, നിങ്ങള്‍ സമ്മതിച്ചില്ല. നിങ്ങളുടെ ഭവനം
ശൂന്യമായിത്തീരും`` (മത്തായി 23: 37,38 )
"കല്ലില്‍ ഒരു കല്ലും ശേഷിക്കാതെ ഇവയെല്ലാം തകര്‍ക്കപ്പെടും എന്നു
ഞാന്‍ നിങ്ങളോട് സത്യമായിട്ടു പറയുന്നു.`` (മത്തായി 24: 2)
പിന്നീട് റോമാ ഭരണകൂടത്തിന്റെ ആളുകള്‍ മസീഹിനെ ക്രൂശിക്കാന്‍
കൊണ്ടുപോവുകയായിരുന്നു. ഒരു വലിയ ജനക്കൂട്ടം-- അവരില്‍
സത്രീകളുമുണ്ടായിരുന്നു--കരഞ്ഞു ം നിലവിളിച്ചും അദ്ദേഹത്തെ അനുഗമിച്ചു.
അന്നേരം അദ്ദേഹം തന്റെ അവസാനത്തെ പ്രസംഗം ചെയ്തുകൊണ്ട് ജനസമൂഹത്തോട്
പറഞ്ഞു:
"ജറുശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ; നിങ്ങളേയും നിങ്ങളുടെ
മക്കളേയും ചൊല്ലി കരയുക. `മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും
കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ള` എന്നു പറയുന്ന കാലംവരുന്നു. അന്നു
മലകളോട് `ഞങ്ങളുടെ മേല്‍ വീഴുവിന്‍ ` എന്നും കുന്നുകളോട് `ഞങ്ങളെ
മൂടുവിന്‍` എന്നും അവര്‍ പറഞ്ഞുതുടങ്ങും.(ലൂക്കോസ്,23: 28,30)
അറേബ്യന്‍ ഉപദീപ് ,ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങള്‍ പിന്നെ ബാള്‍ക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ ചിന്നി ചിതറി .ഏത് രാജ്യത്തും അവര്‍ക്ക് ശത്രുക്കള്‍ ഉണ്ടായി .റോമാക്കാരുടെ ഭരണത്തില്‍ യൂറോപ്പിലും കഠിനമായി പീഡിപ്പിക്കപ്പെട്ടു .
പലസ്തീന്‍ -യഹൂദ ചരിത്ര സൂചിക :
ബി സി 37- എ ഡി 324 :റോമന്‍ ഭരണം
എ ഡി 73 :ന്നു ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
എ ഡി 136 റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി .ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
യഹൂദര്‍ക്ക് പലരും ജെരൂശേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിച്ചു .
എ ഡി 324-628 :ബൈസഡ്രിയന്‍(കിഴക്കന്‍ റോമ) നിയന്ത്രണത്തില്‍
629 ബൈസാഡ്രിയക്കാര്‍ അന്നര ലക്ഷം യഹൂദരെ ജരൂസലെമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കി
638 :ഖലീഫ ഉമറിന്റെ ഭരണത്തില്‍ ജരൂസലം മുസ്ലിംകളുടെ കീഴില്‍ വന്നു
661 :ഉമവികളുടെ ഭരണത്തില്‍
750 :അബ്ബാസികളുടെ കീഴില്‍
970 :ഫാതിമികളുടെ ഭരണത്തില്‍ ,ജരൂസലമില്‍ ഒരു ജൂത ഗവര്‍ണറെ നിയമിച്ചു
700-1250 :യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു .
1071 :സെല്ജൂക്ക് തുര്‍ക്കികളുടെ കീഴില്‍
1099 :യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെരുഷലം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു.യൂരോപ്പിലും middle ഈസ്റ്റില് ആയി പത്തായിരം യഹൂദരെ വധിച്ചു .
1187 :സലാദ്ദീന്‍ അയ്യൂബി ജെരൂസലം തിരിച്ചു പിടിച്ചു .യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു
900-1090 :Spain മുസ്ലിം ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുര്‍ റഹ്മാന്‍ രണ്ടാമന്റെ ഭരണകാലത്ത്)
1260-1517 :മംലൂക്കുകളുടെ കീഴില്‍
1275 :എഡ്വാര്‍ഡ` ഒന്നാമന്‍ ഇംഗ്ളണ്ടില്‍ നിന്നും പലിശ നിരോധിച്ചശേഷം യഹൂദരെ പുറത്താക്കി.
1306 -1394 :ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു .
1492 :Spain മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ Netherland , തുര്‍ക്കി , അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തി .
1493 :സിസിലിയില്‍ നിന്ന് ജൂതരെ നാടുകടത്തി
1496 :പോര്‍ടുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി
1501 :പോളണ്ട് രാജാവ് ലിത്വനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി
1534 :പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു .
1648 :പോളണ്ടില്‍ ജൂത ജന സംഘ്യാ വര്‍ധനവ്
1655 :പോളണ്ടില്‍ കൂട്ട ക്കൊല നടന്നു
1700 :കളില്‍ ഫ്രാന്‍സ് , ഇംഗ്ളണ്ട് ,അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റം
1517-1917 :പലസ്തീന്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി ക്കഴിഞ്ഞു.
ബസയീദ് രണ്ടാമന്‍ എന്ന ഒട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ടുഗലില്‍നിന്നും പുറം തള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി .
1850 :കളില്‍ നോര്‍വേ റഷ്യ എന്നിവിടങ്ങളില്‍ അവകാശം ലഭിച്ചു
1860,70 കളില്‍ ഇറ്റലി ജര്‍മനി ഹുംഗറി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
1880 :പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില്‍ ജൂതരുടെ ജനസംഘ്യാ വര്‍ദ്ധന
1882 :ഒന്നാം ജൂത കുടിയേറ്റം(ഒന്നാം അലിയ)
1890 -തിയോഡര്‍ ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്‍കി.
1897 :ഒന്നാം സയണിസ്റ്റ് കൊണ്ഗ്രസ്സു സ്വിട്സര്ലണ്ടിളിലെ ബാസലില്‍ നടന്നു.ആ സമ്മേളനത്തില്‍ World Zionist Organization (WZO) രൂപീകരിച്ചു
1917 :ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു ..
1917- 1948 :പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍
1921 സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
1929-39-അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)
1938-45- ജര്‍മനിയില്‍ ജൂത പീഡനം ,ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു
1948 -പലസ്തീനെ യു എന്‍ പ്രമേയം മൂന്നായി തിരച്ചു
1948 - ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു .ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില്‍ കുടിയിരുത്തിത്തുടങ്ങി .
1948 മുതല്‍ ഇന്നുവരെ ----യുദ്ധത്തിലൂടെയും കരാര്‍ ലംഘനത്തിലൂടെയും പലസ്തീന്‍ ഭൂമി പിടിച്ചെടുക്കുകയും അതിന്നായി കുതന്ത്രങ്ങളിലൂടെ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.അതിനെതിരെ പലസ്തീനികളുടെ ചെറുത്തു നില്‍പ്പ് ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ഭാവിയില്‍ :
സയണിസ്ടുകള്‍ ലക്ഷ്യമിടുന്നത് ഇതാണ് :
1. വിശാല ജൂത രാഷ്ടം എന്ന വാഗ്ദത്ത ഭൂമി)
സയണിസ്റ്റ് അജണ്ടയിലെ ജൂതരാഷ്ട്രം |
a ) ദാവിദ് പ്രവാചകന്‍ തോറയിലെ വാഗ്ദത്ത രാജ്യം ബി.സി 900-ല്‍ സ്ഥാപിച്ചു കഴിഞ്ഞു .
b ) എല്ലാ മതസ്ഥരും അവരവര്‍ ജനിച്ച രാജ്യത്ത് താമസിക്കുമ്പോള്‍ ജൂതര്‍ മാത്രം ജന്മ നാട് വിട്ടു പോവുക എന്നത് ഇരട്ടത്താപ്പാണ്.
സയണിസ്ടുകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സോളമന്‍ ക്ഷേത്രത്തിന്റെ മാത്രക |
സോളമന്‍ (സുലൈമാന്‍ നബി)യുടെ പേരില്‍ ഒരു ക്ഷേത്രം പണിയുക.ഇപ്പോള്‍ നിലവില്‍ Dome of the Rock ,ജെരുസലം പള്ളി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന Temple Mount എന്ന മേഖലയാണ് അതിന്റെ നിര്‍ദ്ദിഷ്ട സ്ഥലം.അവ തകര്‍ത്ത് മാത്രമേ ഇത് നിര്‍മിക്കാന്‍ കഴിയൂ
3. വാഗ്ദത്ത മസേഹ്(Promised Massih) :
മൂസയുടെ തോറയില്‍ പ്രവചിച്ച വാഗ്ദത്ത മസീഹിനെ ഇസ്രയെലുകാര്‍ പ്രതീക്ഷിച്ചിരുന്നു .യേശുവായിരുന്നു ആ രക്ഷകന്‍(മസേഹ്).എന്നാല്‍ യഹൂദര്‍ അദ്ദേഹത്തില്‍ വിശ്വസിച്ചില്ല.
യേശുവിന്നു ശേഷം നീണ്ട 2000 വര്‍ഷമായി യഹൂദര്‍ ഈ മസീഹിനെ പ്രതീക്ഷിക്കുന്നു.ഈ മസീഹിന്റെ വരവിനായി വാഗ്ദത്ത ഭൂമി ഒരുക്കി കൊടുക്കുക എന്നത് സയണിസത്തിന്റെ ആശയ അടിത്തരയാകുന്നു. ഇനി ഇങ്ങനെ ഒരു സാധ്യത മാത്രമേ നമ്മുടെ മുന്നില്‍ ഉള്ളൂ .അതായത് യഹൂദരെ കബളിപ്പിച്ചു ആരെങ്കിലും ഒരാള്‍ മസേഹ് പദവിയില്‍ അവരോധിക്കുക.യഹൂദര്‍ അയാളുടെ പിന്നില്‍ അണിനിരക്കുക.
മുഹമ്മദ് നബി(സ) ഈ വിഷയത്തെ കുറിച്ച് ഇങ്ങനെ പ്രവചിച്ചിട്ടുണ്ട് :
യഹൂദര്‍ പ്രതീക്ഷിക്കുന്ന മസേഹ്, ഒരു കപട മസേഹ് (മസേഹ്
ദജ്ജാല്‍* )(Anti Christ) എന്ന പേരില്‍ ഇസ്രയെല്യരുടെ നേതാവാകും. അയാള്‍
വളരെ ക്രൂരനായിരിക്കും .ലോകത്ത് കനത്ത നാശം വിതക്കും.അദ്ദേഹത്തെ വധിക്കാന്‍
ദൈവം യഥാര്‍ത്ഥ മസേഹ് (ഇസായെ) ഇറക്കും. .യേശു ദാമാസ്ക്കസില്‍
ഇറങ്ങും .അദ്ധേഹം ലുദ് എന്ന സ്ഥലത്ത് വെച്ച് കപട മസീഹിനെ സ്വന്തം
കരത്താല്‍ വധിക്കും .(ലുദ് ഇപ്പോള്‍ ഇസ്രായേലില്‍ ഉള്ള ഒരു എയര്‍
പോര്‍ട്ടാണ് ). അറുപത്തി അയ്യായിരത്തില്‍ അധികം വരുന്ന ഇസ്രയേല്‍ മിലിട്ടറി
ദാമാസ്ക്കസിലേക്ക് മാര്‍ച്ച് ചെയ്യും
.ഈസയുടെ നേത്രത്വത്തില്‍ അവരെ പരാജയപ്പെടുത്തും .ജൂത -ക്രൈസ്തവ മതത്തിന്റെ സത്യസന്ധമായ വിവരം യേശു പ്രഖ്യാപിക്കും. 40 വര്‍ഷം ഈസ ഇസ്ലാമിക
വ്യവസ്ഥ നടപ്പില്‍ വരുത്തും.
ആയതിനാല്‍ മുസ്ലിംകള്‍ അങ്ങിനെ പ്രതീക്ഷിക്കുന്നു.ഇപ്പോള്‍ ഈ മേഖലയില്‍ നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ഇതിലെല്ലാം വ്യക്തമായ പാഠങ്ങള്‍ ഉണ്ട്.
*ദജ്ജാല്‍ =കബളിക്കപ്പെടുന്ന
ദൈവം തെരഞ്ഞെടുത്ത ജനത എങ്ങിനെ ശപിക്കപ്പെട്ടവര്‍ ആയി ?
മുഹമ്മദ്
നബി ഒരു പുതിയ മതം കൊണ്ട് വന്നിട്ടില്ല.ഇബ്രാഹീം ,മൂസ ,ഈസ തുടങ്ങിയവര്‍
എന്താണോ സമൂഹത്തോട് പറഞ്ഞത് അതിന്റെ പിന്തുടര്‍ച്ച മാത്രമാണ് ഇസ്ലാം.
വേദഗ്രന്ഥം
നല്‍കപ്പെട്ടവര്‍ എന്ന നിലക്ക് ഇസ്രയെല്ല്യര്‍ ആ കാലത്തെ മുസ്ലിംകള്‍
ആയിരുന്നു .അവരുടെ ധിക്കാര പൂര്‍വ്വമുള്ള കര്‍മങ്ങളാണ് അധപതനതിന്നു കാരണം.
യഹൂദര്‍ നിന്ദിതരും പീഡിതരും ആയതു എന്ത് കൊണ്ട് ?ഖുര്‍ആന്‍ ഇത് കൃത്യമായി അടയാളപ്പെടുത്തുന്നു.
1. വേദത്തെ തുച്ചവിലക്ക് വിറ്റു (അല്‍ ബഖറ :2)2.സത്യത്തെ അസത്യവുമായി കൂട്ടിക്കുഴച്ചു (അല്‍ ബഖറ: 42
3.ജനങ്ങളോട് പുണ്യം കല്പിച്ചു ,അവര്‍ അത് പ്രവര്ത്തിച്ചില്ല (അല്‍ ബഖറ: 44)
4.വേദം കൈകൊണ്ടു എഴുതി ഉണ്ടാക്കി ,ദൈവത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിച്ചു( അല്‍ ബഖറ :79)
5.പ്രവാചകന്മാരെ കൊന്നു .(അല്‍ ബഖറ: 91)
6.പലിശ വാങ്ങിക്കൂട്ടി ജനങ്ങളുടെ ധനം അന്യായമായി ഭുജിച്ചു (അന്നിസാഅ` :161)
7.വിഗ്രഹ ങ്ങളെയും പുണ്യ പുരുഷരെയും ദൈവങ്ങളാക്കി (തൌബ :30,31)
"അല്ലാഹുവില്‍ നിന്നോ ജനങ്ങളില്‍ നിന്നോ
എന്തെങ്കിലും അവലംബം കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം
അവരില്‍ വന്നുപതിച്ചിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും
അവര്‍ക്കുമേല്‍ ഹീനത്വം വന്നുവീഴുകയും ചെയ്തിരിക്കുന്നു. അവര്‍ ദൈവിക
ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞതിനാലും അന്യായമായി പ്രവാചകന്മാരെ
കൊന്നുകൊണ്ടിരുന്നതിനാലുമാണിത്. അവരുടെ ധിക്കാരത്തിന്റെയും
അതിക്രമത്തിന്റെയും ഫലവും." (ഖുര്‍ആന്‍ 3:112)
അധപതനതിന്നു
ശേഷം ലോകത്ത് എന്നെങ്കിലും യഹൂദര്‍ ഉയര്‍ന്നെഴുന്നേറ്റു
നിന്നിട്ടുണ്ടെങ്കില്‍ അത് ഒന്നുകില്‍ ദൈവ കാരുണ്യം കൊണ്ടോ മറ്റു
ജനതകളുടെ സഹായം കൊണ്ടോ മാത്രമാണ്. പുതിയ സംഭവ വികാസങ്ങളെ ചരിത്ര മുദ്രകളോടെ Dr.P.J. Vincent ന്റെ ഈ പ്രഭാഷണത്തില്‍ കേള്‍ക്കാം ........
കൂടുതല്‍ അറിയുന്നവന്‍ അല്ലാഹു.....................
അവലംബം :തഫ്ഹീമുല്‍ ഖുര്‍ആന്‍ -സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി
ദി ഹോളി ബൈബിള്‍ (കത്തോലിക് എഡിഷന്‍)
നിലവാരമുള്ള എഴുത്ത്...!! മെനക്കട്ടിതിനു അഭിനന്ദനം!!
മറുപടിഇല്ലാതാക്കൂഷബീര് .......
ഇല്ലാതാക്കൂഅഭിപ്രായതിന്നു നന്ദി
great work!!
മറുപടിഇല്ലാതാക്കൂ@Km irshad.....thanks
ഇല്ലാതാക്കൂJazakallah khayr
മറുപടിഇല്ലാതാക്കൂ@Mohammed Basheer
ഇല്ലാതാക്കൂ..........thanks
Excellent work abi. you have done a lot of hardwork and home work. keep up the good work.
മറുപടിഇല്ലാതാക്കൂരാശീക്കാ ...അഭിപ്രയതിന്നു നന്ദി
ഇല്ലാതാക്കൂഇതാണ് എഴുത്ത്, എത്ര അറിവുകൾ ,
മറുപടിഇല്ലാതാക്കൂനന്ദി ഈ പോസ്റ്റിന്ന്
@ഷാജു അത്താണിക്കല്‍
ഇല്ലാതാക്കൂthanks for ur comment
brilliant!! could you please share the source. would love to read more.. COngratulations once again
മറുപടിഇല്ലാതാക്കൂ@rameez
ഇല്ലാതാക്കൂഅഭിപ്രയതിന്നു നന്ദി ...
ബൈബിളില്‍ നിന്നും പ്രശസ്ത ഖുറാന്‍ വ്യാഖ്യാനമായ തഫ്ഹീമുല്‍ ഖുറാന്‍ എന്ന ഗ്രന്ഥത്തില്‍ നിന്നും കുരിച്ചതാണ് മുകളില്‍ ....
ഉദാ :-
സൂറ:അല്‍ബഖറ - വ്യാഖ്യാനം:79
http://www.thafheem.net/getinterpretation.php?q=2&r=79&hlt=undefined&sid=0.9931390431125156
കൂടുതല്‍ സെര്‍ച്ച് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കാം...
http://www.thafheem.net/Sura_Index.html
ഇതില്‍ അന്വേഷണം ക്ലിക്ക് ചെയ്‌താല്‍ "തഫ്ഹീം വിഷയങ്ങള്‍ " എന്നാ ഓപ്ഷന്‍ കാണാം.അത് ക്ലിക്കിയാല്‍ ഏകദേശം 2800 ഓളം വിഷയങ്ങള്‍ വിവരിച്ചിട്ടുണ്ട്.
Whatever may b the jews are the most brilliant people with a great IQ. From Karl Max to Albert Einsteen.............
മറുപടിഇല്ലാതാക്കൂ@George Philip...താങ്ക്സ് ...
ഇല്ലാതാക്കൂലോകം നവ ജനാധിപത്യ മാര്ഗ്ഗതിലൂടെ ഭരണ കൂടങ്ങളെ പോലും അട്ടിമരിക്കുമ്പോള്‍ ,നാല്പതിനായിരം അടി മുകളില്‍ നിന്ന് ബോബുകള്‍ വര്ഷിക്കുന്നതു ഇതേ IQ ഉള്ളത് കൊണ്ടാണോ ???
nice effort. this article looks very good with maps and year-wise history.
മറുപടിഇല്ലാതാക്കൂbut, did you missed 1967 six days war? Israel defeated all Arab enemies in just six days and occupied the whole area! even they captured Sinai oil desert from Egypt and returned on 1982.
source: http://www.masada2000.org/historical.html
അഭിപ്രായത്തിനു നന്ദി .....
ഇല്ലാതാക്കൂ1948 ശേഷമുള്ള ചരിത്ര സംഭവങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നത് ആണെങ്കിലും കൂടി ബ്ലോഗ്ഗ് പോസ്റ്റിന്റെ അവസാന ഭാഗത്തുള്ള വി ജെ വിന്സന്റ് സാറിന്റെ പ്രഭാഷണത്തില്‍ ഉണ്ട് ......
VERY USEFUL ARTICLE
മറുപടിഇല്ലാതാക്കൂ@albhutham...
ഇല്ലാതാക്കൂനന്ദി ....
എന്‍റെ നിയമം അവര്‍ അവഗണിച്ചു; എന്‍റെ വാക്ക് അവര്‍ കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. തങ്ങളുടെ പിതാക്കന്മാരെപ്പോലെ, അവരും തന്നിഷ്ടത്തില്‍ മുറുകെപ്പിടിച്ച് ബാല്‍ദേവന്‍റെ പിറകേ നടന്നു. ആകയാല്‍ ഇസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ജനത്തെ ഞാന്‍ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും. അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാന്‍ അവരെ ചിതറിക്കും. അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ വാള്‍ അവരെ പിന്തുടരും "(ജറെ:9;13-16).
മറുപടിഇല്ലാതാക്കൂ-------------------------------------------
ഇസ്രയേല്‍ ജനത്തെ ദൈവം കൈവിട്ടതിനേക്കാള്‍ അധികമായി സംരക്ഷിക്കും എന്നും ബൈബിളില്‍ അനേകം സ്ഥലങ്ങളില്‍ എഴുതിയിട്ടുണ്ട്. എശയ്യ, ജെറമിയ, എസക്കിയേല്‍ തുടങ്ങിയ പ്രവാചകന്മാരുടെ പുസ്തകങ്ങള്‍ വായിച്ചാല്‍ ഇസ്രായേലിനെ ദൈവം പുനരുദ്ധരിക്കും എന്നതിന് അനേകം തെളിവുകള്‍ ലഭിക്കും.
-------------------------------------------
"ഞാന്‍ അവരെ പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും തകിടംമറിക്കാനും ശ്രദ്ധിച്ചതുപോലെ അവരെ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും ശ്രദ്ധിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു"(ജറെ:31;28).
-------------------------------------------
>> 1948 - ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു .ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില്‍ കുടിയിരുത്തിത്തുടങ്ങി <<
"ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്‍ കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ?"(ഏശയ്യാ:66;8,9)
"പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ കര്‍ത്താവ് എന്ന നാമം ധരിക്കുന്ന, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ നിശ്ചിതസംവീധാനത്തിന് എന്‍റെ മുമ്പില്‍ ഇളക്കം വന്നാല്‍ മാത്രമേ ഇസ്രായേല്‍സന്തതി ഒരു ജനതയെന്നനിലയില്‍ എന്‍റെ മുമ്പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു"(ജറെ:31;35,36)
@സന്തോഷ്-----------
ഇല്ലാതാക്കൂനന്ദി....
ഇസ്രയെല്ല്യര്‍ താഴ്ന്നതിന്നു ശേഷം ഉയരില്ല എന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടില്ല.അത് പോലെ തിരിച്ചും.
ഇപ്പോള്‍ നില നില്‍ക്കുന്നതു സാമ്രാജ്യത്തിന്റെ സഹായത്താല്‍ ആണെന്നത് മുമ്പ് പേര്‍ഷ്യ ക്കാരുടെയും, രോമാക്കരുടെ ഒന്നാം ആധിപത്യ കാലതെതും പോലെ മാത്രാണ് എന്ന് കാണാം ....
ഇപൂഴ്ഴത്തെ ഇസ്രയേല്‍ രാഷ്ട്രം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല.....1800 മുതലുള്ള ഘട്ടം ഘട്ടമായുള്ള കുടിയേറ്റവും(അലിയ),യൂറോപ്പില്‍ നിന്ന് തന്നെ നശീകരണം ഭയന്ന് ചെക്കെരിയവരും ,ഒന്നാം ലോക യുദ്ധത്തിന്റെ ബാക്കി പത്രവും ആയിരുന്നു......
അന്ത്യനാള്‍ വരെ ഇസ്രയേല്‍ മക്കളെ നിലനിര്‍ത്തുക എന്നത് ഒരു ദൈവ നീതിയാണ്.ദൈവ നിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ കയ്യില്‍ ഉണ്ട് എന്ന് പറയുകയും എന്നിട്ട് അത് പാലിക്കാതെ അതിനെതിരായി ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ആവശ്യകത ഇന്നുള്ള ജനതകള്‍ക്കും ഇനി വരാനുള്ള ജനതകള്‍ക്കും ആവശ്യമാണ് .
>>.അദ്ദേഹത്തിനു രണ്ടു ആണ്‍ മക്കള്‍
മറുപടിഇല്ലാതാക്കൂ1.ഇഷ്മായേല്‍(ഇസ്മായീല്‍ നബി)
2.ഇഷാഖ്(ഇസ് ഹാഖ് നബി )<<
അബ്രാഹാമിന് ദാസിയില്‍ ഉണ്ടായ മകനാണ് ഇസ്മായീല്‍ ..ഇവര്‍ രണ്ടുമല്ലാതെ മറ്റു മക്കളും അബ്രാഹാമിന് ഉണ്ടായിരുന്നു ...
"അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹംചെയ്തു. അവളില്‍ അവനു സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു"(ഉലപ്പത്തി 25:1-2)
ബൈബിള്‍ പ്രകാരം ഹാഗാര്‍ സാറായിയുടെ ദാസിയായിരുന്നു. സാറായി തനിക്കു മക്കളില്ലെന്നു കണ്ടപ്പോള്‍ തന്റെ ദാസിയെ ഭര്‍ത്താവായ അബ്രഹാമിന് ഭാര്യയായി നല്‍കുകയാണ് ഉണ്ടായത്. ഹാഗാര്‍ അബ്രഹാമിന്റെ ദാസിയാണെന്നു ബൈബിള്‍ എവിടെയും പറയുന്നില്ല. ഭാര്യയായി നല്‍കിയാല്‍ പിന്നെ ഭാര്യയല്ലേ ആവുക? സാമാന്യ ബോധാമുള്ളവര്‍ക്കെല്ലാം അത് മനസ്സിലാകും.
ഇല്ലാതാക്കൂ>>brilliant!! could you please share the source. would love to read more.. COngratulations once again<<
മറുപടിഇല്ലാതാക്കൂബൈബിളിലെ പഴയ നിയാമം വായിക്കൂ ..കൂടുതല്‍ അറിയാം ....
http://www.thiruvachanam.in/
>>ഇപൂഴ്ഴത്തെ ഇസ്രയേല്‍ രാഷ്ട്രം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല.....1800 മുതലുള്ള ഘട്ടം ഘട്ടമായുള്ള കുടിയേറ്റവും(അലിയ),യൂറോപ്പില്‍ നിന്ന് തന്നെ നശീകരണം ഭയന്ന് ചെക്കെരിയവരും ,ഒന്നാം ലോക യുദ്ധത്തിന്റെ ബാക്കി പത്രവും ആയിരുന്നു......<<
മറുപടിഇല്ലാതാക്കൂഇസ്രായേല് കുടിയേറ്റവും വളര്‍ച്ചയും ഘട്ടം ഘട്ടമായിരുന്നു ..എന്നാല്‍ ഇസ്രായേല്‍ ഒരു രാഷ്ട്രമായത് ഒരു സുപ്രഭാതത്തില്‍ ആണ്
masha allah excellent work.
മറുപടിഇല്ലാതാക്കൂമാഷാ അല്ലാഹ്,,ഉഗ്രന്‍. ഇതിന്റെ പിന്നിലെ കഠിനപരിശ്രമം എത്ര അഭിനന്ദിച്ചാലും അധികമാകില്ല.
മറുപടിഇല്ലാതാക്കൂWell crafted. Well done. Jazaka Allahu Khairan..
മറുപടിഇല്ലാതാക്കൂAD ഏ ഡി (ദൈവത്തിന്റെ വര്‍ഷം ) എന്നതിന് പകരം ക്രിസ്താബ്ദം എന്ന് പ്രയോഗിക്കുന്നതവും കൂടുതല്‍ സൂക്ഷ്മത
അനുമോദനം അര്‍ഹിക്കുന്ന വഴിവിളക്ക്
മറുപടിഇല്ലാതാക്കൂഅവിചാരിതമായി എത്തിപെട്ടതാണ്.
മറുപടിഇല്ലാതാക്കൂഒരുപാട് താല്‍പര്യമുള്ള വിഷയം.
നന്ദി , ഒരുപാടൊരുപാട് നന്ദി .
Weldon..thank you..
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് ... ഞാന്‍ ഈ പോസ്റ്റ് എന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നു ... ഇഷ്ടമായില്ലെങ്കില്‍ തീര്‍ച്ചയായും അറീയിക്കണം
മറുപടിഇല്ലാതാക്കൂഹൈഫ ഫാത്വിമ ഷസ്നി
നന്നായി.. ഇതു ഘണ്ടശ്ശ: ആവശ്യാനുസരണം പകര്‍ത്താന്‍ അനുമതി തരുമോ..
മറുപടിഇല്ലാതാക്കൂപഴയ നിയമത്തില്‍ ഇസ്രയേല്‍ ദൈവത്തിന്റെ ദാസനാണ് എന്ന് പലയിടത്തും പറയുന്നു. പക്ഷെ അതുകൊണ്ട് ആ വാക്കിന്റെ അര്‍ഥം, ദൈവദാസന്‍ എന്നാണെന്ന് വരുന്നില്ലല്ലോ. ഇസ്രായേല്‍ എന്നതിന്റെ അര്‍ഥം "Triumphant with God", "who prevails with God" എന്നോക്കെയാണെന്നാണ് വിക്കിപീഡിയ പറയുന്നത്. അതായത് ദൈവസഹായത്താല്‍ ജയിച്ചവന്‍ അല്ലെങ്കില്‍ ദൈവത്താല്‍ നിലനില്‍ക്കുന്നവന്‍ എന്ന് വരും. ഇസ്രായേലിന്റെ അര്‍ഥം പറഞ്ഞതില്‍ സംശയം തോന്നിയപ്പോള്‍ നോക്കി കണ്ടുപിടിച്ചതാണ്...
മറുപടിഇല്ലാതാക്കൂhttp://en.wikipedia.org/wiki/Israel_(name)
ദൈവത്തോട് യുദ്ധം ചെയ്തവാൻ ,ദൈവത്തോട് മല്പിടുതം
ഇല്ലാതാക്കൂനടത്തിയവൻ തുടങ്ങിയ അർത്ഥങ്ങൾ പ്രവാചകന്മാരുടെ പേരുകള്ക്ക് ഉണ്ടാവില്ല
"ദൈവത്തോട് യുദ്ധം ചെയ്തവാൻ ,ദൈവത്തോട് മല്പിടുതം
ഇല്ലാതാക്കൂനടത്തിയവൻ തുടങ്ങിയ അർത്ഥങ്ങൾ പ്രവാചകന്മാരുടെ പേരുകള്ക്ക് ഉണ്ടാവില്ല"
അപ്പോള്‍ നമ്മുടെ വിശ്വാസത്തിനു ചേര്‍ന്ന ഏതെങ്കിലും അര്‍ഥം കൊടുത്താല്‍ ശരിയാകുമോ? ആ വാക്കിന്നര്‍ത്ഥം ദൈവദാസന്‍ എന്നാണെന്ന് പറയുവാന്‍ ഒരു തെളിവും ഇല്ലല്ലോ. ദൈവത്തോട് യുദ്ധം ചെയ്തവാൻ ,ദൈവത്തോട് മല്പിടുത്തം നടത്തിയവൻ തുടങ്ങിയ അർത്ഥങ്ങൾമാത്രമല്ലല്ലോ പറഞ്ഞിരിക്കുന്നത്. ദൈവ സഹായത്താല്‍ ജയിച്ചവന്‍ എന്ന അര്‍ത്ഥവും കൊടുത്തിട്ടുണ്ടല്ലോ? അത് ഉണ്ടാകുന്നതിനു വിരോധമില്ലല്ലൊ. ബൈബിളിലെ പേരുകള്‍ അല്‍പ്പം അസാധാരണം തന്നെയാണ്. ഉദാഹരണത്തിന് ഒരു പേര്‍ പറയട്ടെ? ഏലിയാബ്. ദാവീദു രാജാവിന്റെ (ഇസ്ലാമിലെ ദാവൂദ് നബി അലൈഹിസ്സലാം)യുടെ സഹോദരന്റെ പേരാണ് അത്. അതിന്നര്‍ത്ഥം എന്താണെന്നറിയാമോ? പിതാവിന്റെ ദൈവം അല്ലെങ്കില്‍ ദൈവമാണ് പിതാവ് എന്നാണു ഒരു പ്രവാചകന്റെ നല്ലവനായ പിതാവ് മകനെ അങ്ങനെ നാമകരണം ചെയ്യുന്നത് നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമോ?!
Good effort. Thanks
മറുപടിഇല്ലാതാക്കൂ