2012, ജൂലൈ 12, വ്യാഴാഴ്‌ച

ഉസ്താദ് ഹോട്ടല്‍ : പൊളിച്ചെഴുതുന്ന മതവും രാഷ്ട്രീയവും

-ആബിദ് അലി പടന്ന 
അഞ്ജലി മേനോന്‍ തിരക്കഥ എഴുതി ,അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന ചലച്ചിത്ര ആവിഷ്ക്കാരം നമ്മുടെ പല പാരമ്പര്യ സങ്കല്‍പ്പങ്ങളെയും പൊളിച്ചെഴുതുന്നു .


1 .പരമ്പരാഗത ആര്‍ട്ട് സിനിമകളുടെ മേല്ലെപ്പോക്കിനെ തച്ചുടച്ചു നീങ്ങാന്‍  ചടുലമായ ക്യാമറ നീക്കങ്ങള്‍ക്ക്‌ സാധിക്കുന്നു .
2 .കൊമേര്‍ഷ്യല്‍ വിജയത്തിനായി മൂല്യങ്ങളെ ബാലികഴിക്കെണ്ടാതില്ല എന്ന ശക്തമായ സന്ദേശം സിനിമ നല്‍കുന്നു .
3 .തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് എന്താണ് എന്ന ചോദ്യത്തിന്നു സിനിമ നല്‍കുന്ന ഉത്തരം, ആര്‍ത്തിയുടെ ജീവിത ദര്‍ശനമല്ല ,കാരുണ്യത്തിന്റെ നീരോഴുക്കാണ് നാം തലമുറകള്‍ക്ക് പകരേണ്ടത് എന്നാണ് .
4 .വര്‍ഗ്ഗീയത,രക്തം ,തോക്ക് ,ബോംബ്‌ ,കത്തി ,കൊടുവാള്‍  , വിദ്വേഷം ,കലാപം തുടങ്ങിയ അധമ ചിന്തകള്‍ സമൂഹത്തിനു നല്‍കുന്നതിനു പകരം നന്മ ,കാരുണ്യം ,സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ പ്രേക്ഷകന്നു തീര്‍ച്ചയായും സിനിമ നല്‍കുന്നു .        
 5 .ആത്മീയതയും രാഷ്ട്രീയവും എന്താണ്??
 ആത്മീയതയും രാഷ്ട്രീയവും എന്താണ് എന്ന് സിനിമ വളരെ ലളിതമായി വരച്ചു കാട്ടുന്നു.സൂഫീ ധാരയുടെ പ്രതീകമായ തിലകന്റെ(കരീം കാക്ക ) കോഴിക്കോട് കടപ്പുറത്തെ സ്വന്തം ഹോട്ടലില്‍  ,തന്റെ ജീവനക്കാരായ സാധാരണകാര്‍ക്ക് ശമ്പളത്തിന്നു പുറമേ എല്ലാ മാസവും അവരുടെ മറ്റ് ജീവിത ആവശ്യങ്ങള്‍ക്കുള്ള  പണവും നല്‍കുകയും ,മധുരയിലേക്ക് എല്ലാ മാസവും അശണരര്‍ക്കും അനാഥര്‍ക്കും അന്നം നല്‍കുവാന്‍ സ്വന്തം സ്ഥാപനത്തില്‍ നിന്ന് കാശ്  കൊടുതയക്കുന്നതും നമ്മുടെ ധാരണകളെ തിരുത്തിക്കുന്നു,

ചുരുക്കി ,തന്റെ സഹജീവികളോട് നമുക്ക് തോന്നുന്ന കാരുണ്യം ആത്മീയതയാണ് ,ആ കാരുണ്യം കാശിന്റെ രൂപത്തില്‍ അന്നമായി ,വസ്ത്രമായി പാര്‍പ്പിടമായി നമ്മില്‍ നിന്ന് ആ സഹജീവികളിലേക്ക് നാം ഒഴുക്കുന്നുവെങ്കില്‍ അതാണ്‌ രാഷ്ട്രീയം.
സിനിമയുടെ ഏറ്റവും മര്‍മ്മ പ്രധാനമായ സന്ദേശം ഇതാണെന്ന് നമുക്ക് വായിക്കാം...

തിലകന്റെ മകനായ സിദ്ധീക്ക് (റസാഖ് ) മത പാശ്ചാതലമുള്ള ഒരു ഭൌതീക വാദിയുടെ പ്രതീകമാണ്.അദ്ധേഹത്തിന്റെ ആത്മീയത രാഷ്ട്രീയ ഉള്ളടക്കം ഇല്ലാത്തതാണ്.സ്വന്തം മകന്റെ(ദുല്‍ഖര്‍)   ഉന്നതിയിലൂടെ തന്റെ  സ്വാര്‍ത്ഥ  ലാഭത്തെ മാത്രമേ അയാള്‍ ജീവിത ലക്ഷ്യമായി കാണുന്നുള്ളൂ.എന്നുവെച്ചാല്‍ സ്വാര്‍ഥതയുടെ രാഷ്ട്രീയം മാത്രമേ അയാളില്‍ ഉള്ളൂ എന്നര്‍ത്ഥം. 
അതിന്റെ ചെറു ലക്ഷണങ്ങള്‍ ഉള്ള ഫൈസി(തിലകന്റെ പേര മകന്‍ ദുല്‍ഖര്‍) അവസാനം തന്റെ ഉപ്പൂപ്പാന്റെ സ്വാധീനത്താല്‍ തന്റെ ജീവിത ലക്ഷ്യത്തെ രാഷ്ട്രീയ ഉള്ളടക്കമുള്ളതായി മാറ്റുകയാണ്.
 6.മതത്തിന്റെ മൂന്നാം ധാര
മതത്തിലെ രണ്ട് സ്വാഭാവിക ധാരക്ക് പുറമേ ഒരു മൂന്നാം ധാരയെ സിനിമ അടയാള പ്പെടുത്തുന്നു.

a )സിദ്ധീഖ് പരിചയപ്പെടുത്തുന്ന സ്വാര്‍ത്ഥതയുടെ മതം :....ഉദാ :-പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുഖം ചുളിക്കുകയും ,ആണ്‍കുട്ടി ജനിക്കുമ്പോള്‍ സന്തോഷിക്കുകയും ,മകനെ വെറും തന്റെ സ്വാര്‍ത്ഥ ലാഭത്തിനായി മാത്രം വളര്‍ത്തുകയും ചെയ്യുന്ന പിതാവ് .
b )ആദ്ധ്യാത്മിക മതം : വെറും ആരാധകളും ജപ മാലകളുമായി മലകളില്‍ ദൈവ ദര്‍ശനതിന്നായി തപസ്സിരിക്കുകയും സഹജീവികളെയും സമൂഹത്തെയും ശ്രദ്ധിക്കാത്ത മതത്തെ സിനിമ നിരുല്സാഹപ്പെടുതുന്നു.
c ) രാഷ്ട്രീയ-ആത്മീയ ഉള്ളടക്കമുള്ള മതം : തന്നിലുള്ള കാരുണ്യം തന്റെ സഹജീവികളിലേക്ക് ഒഴുക്കുന്ന നിഷ്കളങ്കതയുടെ ,നിസ്വാര്‍ത്ഥതയുടെ മതം.
അതാണ്‌ സമൂഹത്തില്‍ പടരേണ്ടത് എന്ന് സിനിമ ഓര്‍മിപ്പിക്കുന്നു.
7.അന്നത്തിന്റെ രാഷ്ട്രീയവും മതവും 
മനുഷ്യന്റെ ജീവിത വീക്ഷണം ,ഭക്ഷണത്തോടുള്ള അവന്റെ സമീപനത്തിലൂടെ നിങ്ങള്‍ക്ക് വായിക്കാം . 
ആഡംഭരത്തിന്റെ അടയാളമായി ഭക്ഷണത്തെ കണക്കാക്കുന്നവര്‍ തനി സ്വാര്‍ത്ഥതയെ(മുതലാളിത്തം ) തന്റെ ജീവിത മുദ്രയാക്കിയവരാണ്.
സിനിമയിലെ പെണ്ണ് കാണല്‍ ചടങ്ങ്,പഞ്ച നക്ഷത്ര ഹോട്ടലിലെ ഭക്ഷണ സമീപനം,എന്നിവ കാണുക .
അന്നം വെറും ലാഭതിന്നു വേണ്ടി മാത്രമല്ല  തന്റെ സഹ ജീവികളുടെ വയര്‍ നിറയ്ക്കാനും കൂടി നല്‍കേണ്ടതാണ് എന്ന കാരുണ്യത്തിന്റെ മതത്തെ സിനിമ പ്രോത്സാഹിപ്പിക്കുന്നു
8.മീഡിയകളുടെ ദൌത്യം
സമൂഹത്തിന്റെ     മേലാളന്മാര്‍ക്ക് വേണ്ടി കുഴലൂതുന്നതിന്നു പകരം സത്യത്തിന്റെയും നന്മയുടെയും പക്ഷത്ത് വാര്‍ത്താ മാധ്യമങ്ങള്‍ നിലയുറപ്പിക്കേണ്ടതുണ്ട് എന്ന് സിനിമ ഊന്നി പ്പറയുന്നു.
9.ആത്മീയ ശൂന്യമായ പ്രണയം 
ആര്‍ദ്രദയും കാരുണ്യവും ഇല്ലാത്ത പ്രണയം വരണ്ട മരുഭൂമി പോലെയാണ്.ഭൌതീകത ജീവിത മുഖമുദ്ര ആയപ്പോള്‍ പ്രണയം മരിച്ചു വീഴുന്നു.  
യൂറോപ്പിലെ ദുല്‍ക്കരിന്റെ പ്രണയം വെറും ലാഭതിന്നു വേണ്ടി മാത്രം കാണുന്ന മദാമ്മ ഇതിന്റെ ഉദാഹരണമാണ്.
അത് പോലെ തന്റെ ജോലിയുടെ പേരില്‍ വിവാഹ നിശ്ചയം മുടക്കിയ വധുവിന്റെ വീട്ടുകാര്‍ ആത്മീയത നഷ്ടമായ ലാഭ ക്കൊതിയന്മാരുടെ പ്രതീകമാകുന്നു.