2011, ഡിസംബർ 23, വെള്ളിയാഴ്‌ച

ശിര്‍ക്ക്(ദൈവത്തില്‍ പങ്കുചേര്‍ക്കല്‍) ഖുര്‍ആനില്‍

                                                                   - Abid Ali TM Padanna 
      അല്ലാഹു അല്ലെങ്കില്‍ പരബ്രഹ്മം എന്ന ഏകനും, അദ്രശ്യനും, സര്‍വ്വജ്ഞനും, സര്‍വ്വശക്തനും, പ്രപഞ്ച സൃഷ്ടാവായ പരമ സത്യത്തില്‍ നാം ആരെയും പങ്കുചേര്‍ക്കരുത്. അതുപോലെ അവന്റെ സത്തയിലോ,അവന്റെ ഗുണങ്ങളിലോ, അവന്റെ വിശേഷണങ്ങളിലോ, അവന്റെ  അധികാരത്തിലോ, അവന്റെ അവകാശത്തിലോ ആര്‍ക്കും ഒരു പങ്കും ഇല്ല. എന്നിരിക്കെ നാം അറിഞ്ഞു കൊണ്ട് പങ്കാളികളെ ചേര്‍ക്കരുത്.അത് കഠിനമായ പാപമാണ്.കാരണം അത് സുവ്യക്തമായ ഒരു കാര്യത്തില്‍ വെള്ളം ചേര്‍ക്കലാണ്.സത്യത്തിനുള്ളില്‍ അസത്യം കൂട്ടിക്കലര്‍ത്ത ലാണ്.

         അല്ലാഹു അഥവാ പരബ്രഹ്മം ഉണ്ട് എന്ന് അറിയിക്കാന്‍ ഒരു പ്രവാചകനും, പുണ്യ പുരുഷനും വന്നിട്ടില്ല.എന്നാല്‍ അവര്‍ ഒക്കെയും വന്നത് അവന്‍ അല്ലാതെ വേറെ ഒരു ദൈവമില്ല എന്ന് പറയാനാണ്.എന്നുവെച്ചാല്‍ അവനെയല്ലാതെ മറ്റാരെയും നിങ്ങള്‍ ദൈവമാക്കരുത് എന്നും  ആരെയും  ദൈവംചമയാന്‍ അനുവദിക്കരുത് എന്നുമാണ്.
      
ചുരുക്കത്തില്‍ അല്ലാഹു എന്ന അസ്തിത്വത്തെ 
റബ് (സംരക്ഷകന്‍,നിയമധാതാവ്),     
മലിക്ക് (ഉടമാവകാശി ,സര്‍വ്വാധികാരി),
ഇലാഹു (ദിവ്യത്വം,അഭയം നല്‍കുന്നവര്‍) എന്നിയായി  അംഗീകരിക്കനാണ് നമ്മോടു കല്പിക്കപ്പെട്ടത്‌.

     എന്നാല്‍   അല്ലാഹുവിനെ ആകാശഭൂമികളുടെ റബ്ബും, മാലിക്കും, ഇലാഹും ആയി അംഗീകരിച്ചാല്‍ മാത്രം പോര, മറിച്ച് അവനെ ജനങ്ങളുടെ റബ്ബും,  ജനങ്ങളുടെ മലിക്കും, ജനങ്ങളുടെ ഇലാഹും ആയി  അംഗീകരിക്കേണ്ടതുണ്ട്.അതില്‍ നാം ആരെയും പങ്കുചേര്‍ക്കുകയും അരുത്.

      ഇതാണ്‌  ഖുറാനിക സന്ദേശത്തിന്റെ രത്നച്ചുരുക്കം.റബ്ബില്‍ ആലമീന്‍(സര്‍വ്വ ലോകങ്ങളുടെയും  റബ്ബ്)എന്ന് ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞത് അവസാന അദ്ധ്യായത്തില്‍ അത്  റബ്ബിന്നാസ് (ജനങ്ങളുടെ റബ്ബ്) എന്നായി മാറുകയാണ്. എന്ന് വെച്ചാല്‍ സര്‍വ്വലോകത്തിന്റെയും നാഥനായി അല്ലാഹുവിനെ അംഗീകരിക്കുന്ന നാം ഓരോരുത്തരും അവനെത്തന്നെ എന്റെ റബ്ബും, എന്റെ മലിക്കും,എന്റെ ഇലാഹും ആയി അംഗീകരിക്കുകയും അതില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.അതോടൊപ്പം സര്‍വ്വജനങ്ങളുടെയും സാക്ഷാല്‍ അധികാരിയും, ഉടമാവകാശിയും,സംരക്ഷകനും,ദൈവവും ആയി അല്ലാഹുവിനെ അംഗീകരിക്കുക. അതില്‍ ദൈവത്തിന്റെ മറ്റ് സൃഷ്ടികള്‍ക്കോ, നമ്മെ പോലുള്ള മറ്റ് മനുഷ്യര്‍ക്കോ, യാതൊരു പങ്കാളിത്തവും അനുവദിക്കാതിരിക്കുകയും ചെയ്യുക.
ചുരുക്കി,
സര്‍വ്വലോകങ്ങളുടെ നാഥന്‍ =എന്റെ നാഥന്‍ =ജനങ്ങളുടെ നാഥന്‍
ശിര്‍ക്കിന്റെ ഇനങ്ങള്‍
അല്ലാഹു (GOD , പരബ്രഹ്മം,യഹോവ,സര്‍വേശ്വരന്‍ )എന്ന അസ്തിത്വത്തില്‍ പങ്കു ചേര്‍ക്കരുത് 
"അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നവന്‍ വഴികേടില്‍ ബഹുദൂരം പിന്നിട്ടിരിക്കുന്നു"(അന്നിസാഅ`:116 )
"അവരില്‍ ഏറെ പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല:അവനില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നവരായിക്കൊണ്ടല്ലാതെ"(യൂസുഫ് :106)

ഇബാദത്തില്‍(വഴിപ്പെടുക,അടിമപ്പെടുക,ആരാധിക്കുക) എന്നതില്‍ ആരെയും പങ്കാളി ആക്കരുത്
"തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ"(അല്‍ കഹഫ് :110)   

റബ്ബ് (SUSTAINER,LAW GIVER,LORD) എന്നതില്‍ ശിര്‍ക്ക് ചെയ്യരുത്
"പറയുക: അല്ലയോ വേദക്കാരെ, ഞങ്ങളും നിങ്ങളും ഒന്ന് പോലെ അംഗീരിക്കുന്ന ഒരു തത്വത്തിലേക്ക് വരിക. അതിതാണ്: അല്ലാഹു അല്ലാതെ ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക;അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക;അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരി(റബ്ബ്)കളാക്കാതിരിക്കുക"(ആലു ഇമ്രാന്‍ :63) 
"ഞാന്‍ ആരെയും എന്റെ നാഥന്റെ(റബ്ബി)ന്റെ പങ്കാളിയാക്കുകയില്ല"(അല്‍ കഹഫ് :38)

മുല്‍ക്ക് (SOVERGINITY,OWNERSHIP) ലെ പങ്കുചേര്‍ക്കല്‍
"ആധിപത്യത്തില്‍  അവന്നു ഒരു പങ്കാളിയുമില്ല"(അല്‍ ഫുര്‍ഖാന്‍: 2 )
"ആധിപത്യത്തില്‍  അവന്നു പങ്കാളിയില്ല"(അല്‍ ഇസ്റാഅ`:111)   

ഇലാഹ് (DIVINITY)ല്‍ ശിര്‍ക്ക്
"അതല്ല; ഇവര്‍ക്ക് അല്ലാഹു അല്ലാതെ മറ്റ്വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്‌"(അത്തൂര്‍: 43) 
"അവന്‍ ഒരേയൊരു ഇലാഹു മാത്രം നിങ്ങള്‍ അവന്നു പങ്കാളികളെ സങ്കല്‍പ്പിക്കുന്നതുമായി എനിക്കൊരു ബന്ധവും ഇല്ല"(അല്‍ അന്‍ആം :19)
പ്രാര്‍ത്ഥന (SUPPLICATION,PRAYER)യിലെ ശിര്‍ക്ക്
"പറയുക :ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ .ആരെയും അവന്റെ പങ്കാളിയാക്കുകയില്ല."(അല്‍ ജിന്ന് :20)

ഹുകുമിലെ(JUDGMENT,AUTHORITY,വിധികര്‍ത്തത്വം)ശിര്‍ക്ക് 
"അവന്റെ വിധികര്‍ത്തത്വത്തില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല."(അല്‍ കഹഫ്: 26) 

നിയമത്തിലെ (LEGISLATION) ശിര്‍ക്ക് 
"ഈ ജനത്തിനു ,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം ദീനില്‍ നിയമമായി നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളിയും ഉണ്ടോ?"(അശ്ശൂറാ: 21) 

അനുസരണ(OBEDIENCE) ശിര്‍ക്ക് 
"നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്ത വരായിത്തീരും"(അല്‍അന്‍ആം :121) 
"ബഹുദൈവവിശ്വാസികള്‍ക്കാണ് കൊടും നാശം; സക്കാത് നല്കാത്തവരാണവര്‍"(ഫുസ്സിലത്ത്:6,7)

2011, ഡിസംബർ 4, ഞായറാഴ്‌ച

ബൈബിളിലെ ഫിഖ് ഹ്(കര്‍മരീതി)

                                                                                        - Abid ali TM Padanna
         "നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അനുഗ്രഹവും ശാപവും വെക്കുന്നു. നിന്റെ നാഥനായ ദൈവത്തിന്റെ  കല്പന അനുസരിച്ചാല്‍ അനുഗ്രഹം ലംഘിച്ചാല്‍ ശാപം."(നിയമാവര്‍ത്തനം ,11 :26 ,27 ,28 )
ശുദ്ധി
ശുക്ല സ്രാവം
  "യഹോവ മോശയോടും അഹറോനോടും അരുള്‍ ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക:ആര്‍ക്കെങ്കിലും ശുക്ലസ്രാവ മുണ്ടായാല്‍ അതിനാല്‍ അവന്‍ ആശുദ്ധനായിത്തീരും...അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന സ്ഥലങ്ങളെല്ലാം അശുദ്ധമായിരിക്കും.....അവന്‍ സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍ ശുദ്ധീകരണത്തിനായ് ഏഴ് ദിവസം നിശ്ചയിച്ചു തന്റെ വസ്ത്രങ്ങള്‍ അലക്കുകയും,ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം.അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും."(ലേവ്യ പുസ്തകം ,15 :1 -13 )
ബീജ സ്രാവം 
      "ഒരുവന്നു ബീജ സ്രാവമുണ്ടായാല്‍ അവന്‍ കുളിക്കണം.....ബീജം വീണ വസ്ത്രങ്ങളും തുകലുകളും കഴുകിക്കളയണം.ഒരാള്‍ സ്ത്രീയോട് കൂടി ശയിക്കുകയും ബീജ സ്രവണം ഉണ്ടാവുകയും ചെയ്‌താല്‍  ഇരുവരും കുളിക്കണം.വൈകുന്നേരം വരെ അവര്‍ അശുദ്ധരായിരിക്കും."(ലേവ്യ പുസ്തകം ,15 : 16 -18 ) 
ആര്‍ത്തവം 
  "സ്ത്രീക്ക് മാസ മുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴ് ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും..... ആരെങ്കിലും അവളുടെ കൂടെ ശയിച്ചാല്‍ അവനും ഏഴു ദിവസത്തേക്ക് അശുദ്ധനായി.....ആര്‍ത്തവ കാലം നീണ്ടു  പോയാല്‍ ആ ദിവസങ്ങലത്രയും അവള്‍ അശുദ്ധയായിരിക്കും." (ലേവ്യ പുസ്തകം ,15 : 19 ,24 ,25 )  
പ്രസവം 
    "ഇസ്രയേല്‍ ജനത്തോടു പറയുക:ഗര്‍ഭം ധരിച്ചു ആണ്‍ കുട്ടിയെ പ്രസവിച്ച സ്ത്രീ ആര്‍ത്തവ കാലത്തെന്ന പോലെ ഏഴ് ദിവസത്തേക്ക് അശുദ്ധയായിരിക്കും.എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ചേദനം ചെയ്യണം. പിന്നെ രക്തത്തില്‍ നിന്നുള്ള  ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം ശുദ്ധീകരണ ദിവസങ്ങള്‍ കഴിയുന്നത്‌ വരെ വിശുദ്ധ വസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധ മന്ദിരങ്ങളില്‍ വരികയോ ചെയ്യരുത്. എന്നാല്‍ പെണ്‍ കുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കില്‍ ആര്‍ത്തവ കാലത്തെന്ന പോലെ രണ്ടാഴ്ച അവള്‍ അശുദ്ധയായിരിക്കും. രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ അറുപത്താറു ദിവസം കാത്തിരിക്കണം." (ലേവ്യ പുസ്തകം ,12 :1 -5 )
      "കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ ശുദ്ധീകരനത്ത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അവള്‍ കുഞ്ഞിന്നു വേണ്ടി ഒരു ആട്ടിന്‍ കുട്ടിയേയോ,ചെങ്ങാലിയെയോ,പ്രാവിന്‍ കുഞ്ഞിനെയോ ബലിയായി നല്‍കണം."(ലേവ്യ പുസ്തകം ,12 :6)
നഗ്നത,ലൈഗീകത
   "യഹോവയായ ദൈവം മോശയോട് അരുള്‍ ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക:....നിങ്ങളുടെ ദൈവമായ യഹോവ ഞാനാണ്. നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്പനങ്ങളും അനുസരിക്കുക....നിങ്ങളില്‍  ആരും തനിക്കു രക്തബന്ധമുള്ള ആരുടേയും നഗ്നത അനാവ്രതമാക്കാന്‍ അവരെ സമീപിക്കരുത്...ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവ്രതമാക്കരുത്.അത് അധര്‍മ്മമാണ്.....ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്നത നീ അനാവ്രതമാക്കരുത്...... സ്ത്രീയോട് കൂടെ എന്ന പോലെ പുരുഷന്മാരോടും നീ ശയിക്കരുത്. അത് മ്ലേച്ചതയാകുന്നു.സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു  തന്നെത്തന്നെ അശുദ്ധമാക്കരുതു.അത് ലൈഗീക വൈകൃതമാണ്.ഇവയില്‍ ഒന്ന് കൊണ്ടും നിങ്ങള്‍ അശുധരാവരുത്...ഇത്തരം മ്ലേച്ച പ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ചേദിക്കപ്പെടണം."(ലേവ്യ പുസ്തകം ,18 :1 - 29 )    
ഭക്ഷണം 
"നിങ്ങള്‍ രക്തത്തോട് കൂടെയുള്ള മാസം കഴിക്കരുത്."(ലേവ്യ പുസ്തകം,19 : 26 ) 
"വന്യമ്രഗങ്ങള്‍ കടിച്ചു കീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്.അത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം "(പുറപ്പാട്, 22 :31)  
മൃഗങ്ങള്‍  
    "ഭൂമുഖത്തെ മൃഗങ്ങളില്‍ ഭക്ഷിക്കാവുന്നത് ഇവയാണ്: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ട കുളമ്പുള്ളതും  അയവിറക്കുന്നതുമായ മൃഗങ്ങള്‍.എന്നാല്‍ ഒട്ടകം,കുഴി മുയല്‍ ,മുയല്‍ എന്നിവ നിങ്ങള്‍ കഴിക്കരുത് അവ അയവിറക്കുന്നതാണെങ്കിലും ഇരട്ടകുളമ്പുള്ളതല്ല.അത് നിങ്ങള്‍ക്ക് അശുദ്ധമാണ്.പന്നി ഇരട്ടകുളമ്പുള്ളതാണെങ്കിലും അവ അയവിറക്കുന്നില്ല.അത് നിങ്ങള്‍ക്ക് അശുദ്ധമാണ്.അതിന്റെ മാസം നിങ്ങള്‍  ഭക്ഷിക്കരുത്.അതിന്റെ പിണം നിങ്ങള്‍ക്ക് അശുദ്ധമാണ്."        
(ലേവ്യ പുസ്തകം ,11 :1 -8 )   
   "നാല്‍ക്കാലികളില്‍ നഖമുള്ള പാദങ്ങളോട്കൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്"(ലേവ്യ പുസ്തകം,11:27 )  
            "ചത്തുപോയ മൃഗങ്ങളെ ഭക്ഷിക്കുന്നവന്‍ അശുദ്ധനായിരിക്കും."(ലേവ്യ പുസ്തകം,11:39, 40)    
 ജല ജീവികള്‍ 
      "ജല ജീവികളില്‍ നിങ്ങള്‍ക്ക് ഭക്ഷിക്കാവുന്നത് ഇവയാണ് :കടലിലും നദിയിലും ഒറ്റയായും കൂട്ടായും  ജീവിക്കുന്ന ചിറകും, ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്ക് ഭക്ഷിക്കാം.ചിറകും ചിതമ്പലും ഇല്ലാത്ത ജലജീവികള്‍ എല്ലാം നിങ്ങള്‍ക്ക് അശുദ്ധമാണ്.അവയുടെ മാംസം നിങ്ങള്‍  ഭക്ഷിക്കരുത്."(ലേവ്യ പുസ്തകം,11: 9 - 12 )   
 പക്ഷികള്‍ 
    "പക്ഷികളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവയാണ്.അവ നിങ്ങള്‍ ഭക്ഷിക്കരുത്.എല്ലാ തരത്തിലും പെട്ട കഴുകന്‍,ചെമ്പരുന്ത്, കരിമ്പരുന്ത്,പരുന്തു,പ്രാപ്പിടിയന്‍,കാക്ക,ഒട്ടകപക്ഷി, രാനത്ത്,കടല്‍പാത്ത, ചെങ്ങാലിപ്പരുന്തു,മൂങ്ങ, നീര്‍കാക്ക, കൂമന്‍, അരയന്നം, ഞാരപ്പക്ഷി, കരിങ്കഴുകന്‍,കൊക്ക്, എരണ്ട, കാട്ടുകോഴി,നരിച്ചീര്‍."(ലേവ്യ പുസ്തകം ,11 :13 -19)    
 കീടങ്ങള്‍
     "ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം അശുദ്ധമാണ്.എന്നാല്‍ ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ കുതിച്ചു ചാടുന്നവയെ ഭക്ഷിക്കാം.അവയില്‍ വെട്ടുകിളി,പച്ചക്കുതിര,വണ്ട്‌ ,വിട്ടില്‍ ഇവയുടെ എല്ലാ വര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക് ഭക്ഷിക്കാം."(ലേവ്യ പുസ്തകം,11 :20 -23) 
 ഇഴ ജന്തുക്കള്‍
        "ഭൂമിയിലെ ഇഴജന്തുക്കളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ കീരി,എലി, വിവിധ തരം ഉടുമ്പുകള്‍, പല്ലി,ചുമര്‍പല്ലി, മണല്‍പല്ലി, അരണ, ഓന്ത് എന്നിവയാണ്."( ലേവ്യ പുസ്തകം ,11 :29 ,30) 
"ഉരസ്സു കൊണ്ടോ, നാലോ അതില്‍ കൂടുതലോ കാലുകൊണ്ട്‌ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്." (ലേവ്യ പുസ്തകം ,11 : 42)  
മദ്യം 
      "യഹോവ അഹരോനോട്  പറഞ്ഞു :നീയും മക്കളും സംഗമ കൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്.(ലേവ്യ പുസ്തകം ,10 :8 )
മര്യാദകള്‍ 
"ചണവും കമ്പിളിയും ചേര്‍ന്ന് നെയ്ത വസ്ത്രം ധരിക്കരുത്" (ലേവ്യ പുസ്തകം,19:19) 
"നിങ്ങളുടെ മുടിയുടെ ചുറ്റുഭാഗം മുണ്ഡനം ചെയ്യരുത്,താടിയുടെ  അഗ്രം വിരൂപമാക്കരുത് "(ലേവ്യ പുസ്തകം,19:27) 
"പ്രായം മൂലം നരച്ചവരുടെ മുന്നില്‍ ആദര പൂര്‍വ്വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം." (ലേവ്യ ,20)  
"നീ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക."(പുറപ്പാട്, 20 :12)   
"സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം ധരിക്കരുത്."(നിയമാവര്‍ത്തനം ,22 :5) 
"വാക്ക് പാലിക്കാന്‍ നീ ശ്രദ്ധിക്കുക."(നിയമാവര്‍ത്തനം, 22: 23)     
സദാചാരം 
"നിന്റെ പുത്രിയെ വേശ്യ വ്രത്തിക്ക് ഏല്‍പ്പിക്കരുത്.അങ്ങിനെ ചെയ്‌താല്‍ രാജ്യം വേശ്യാ വ്രത്തിയില്‍ മുഴുകുകയും തിന്മയില്‍ നിറയുകയും ചെയ്യും."( ലേവ്യ പുസ്തകം,20 :29)    
"നീ വ്യഭിചരിക്കരുത്‌."(പുറപ്പാട്,20: 14)    
"വിവാഹം കഴിഞ്ഞിട്ടില്ലാത്ത കന്യകയോടോത്ത് ശയിക്കുന്നവന്‍ അവളെ വിവാഹ തുക നല്‍കി ഭാര്യയായി സ്വീകരിക്കണം"(പുറപ്പാട്, 22 :16)    
"നിങ്ങളുടെ സ്ത്രീകളില്‍ ആരും ദേവദാസികളാവരുത്"(നിയമാവര്‍ത്തനം, 23 :17) 
സാമൂഹികം
"ചെകിടരെ ശപിക്കുകയോ, കുരുടന്റെ വഴിയില്‍ തടസ്സം വെക്കുകയോ ചെയ്യരുത്."(ലേവ്യ പുസ്തകം,19:17) 
"ഏഷണി പറഞ്ഞു നടക്കരുത്.അയല്‍ക്കാരന്റെ ജീവന്‍ അപകടത്തിലാക്കരുത്."(ലേവ്യ പുസ്തകം,19:16)  
"നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല.നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക." (ലേവ്യ പുസ്തകം,19:18 )     
"ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്."(ലേവ്യ പുസ്തകം,19:26 )
"നിങ്ങള്‍ മന്ത്രവാദികളെയോ ശകുനക്കാരെയോ സമീപിച്ചു അശുദ്ധരാകരുത്."(ലേവ്യപുസ്തകം,19:31)   
"നിങ്ങളുടെ നാട്ടില്‍ താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്."(ലേവ്യ പുസ്തകം,19:33) 
"മരിച്ചവന്നു വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്.ദേഹത്ത് പച്ച കുത്തരുത്."(ലേവ്യപുസ്തകം,19: 28) 
"നീ കൊല ചെയ്യരുത് "(പുറപ്പാട്, 20:13)   
"വിധവയെയോ അനാഥയെയോ നിങ്ങള്‍ പീഡിപ്പിക്കരുത്"(പുറപ്പാട് ,22:22)  
"മകളെയോ മകനെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാവരുത്."(നിയമാവര്‍ത്തനം,18 :10 )      
"നീ വീട് പണിയുമ്പോള്‍ മേക്കൂരക്ക് പാരപ്പേറ്റു പണിയുക."(നിയമാവര്‍ത്തനം,22: 8)    
സാമ്പത്തികം
    "നിങ്ങള്‍ ധാന്യം കൊയ്യുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തു കൊയ്തെടുക്കരുത്.നിന്റെ മുന്തിരി ത്തോട്ടത്തിലെ പഴങ്ങള്‍ നീ തീര്‍ത്തു പറിക്കരുത്‌.വീണു കിടക്കുന്ന പഴം പൊറുക്കി എടുക്കരുത്.പാവങ്ങള്‍ക്കും, പരദേശികള്‍ക്കും അത് നീക്കിവെക്കുക."(ലേവ്യ പുസ്തകം,19: 9,10)      
"നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ വ്യാജം പറയുകയോ അരുത്."(ലേവ്യ പുസ്തകം,19:11)  
"എന്റെ നാമത്തില്‍ കള്ള സത്യം ചെയ്യരുത്."(ലേവ്യ പുസ്തകം,19: 12)  
"നിങ്ങളുടെ അയല്‍ക്കാരനെ മര്‍ദ്ദിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യരുത്,കൂലിക്കാരന് വേതനം നല്‍കാന്‍ നിങ്ങള്‍ രാവിലെ വരെ കാത്തിരിക്കരുത്."(ലേവ്യ പുസ്തകം,19:13)   
"ഒരു മ്രഗത്തെ മറ്റ് മ്രഗങ്ങളുമായി ഇണചേര്‍ക്കരുത്. വയലികളില്‍ വിത്ത് കലര്‍ത്തി വിതയ്ക്കരുത് (ലേവ്യ പുസ്തകം,19:19)  
"വിധിയിലും,അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്‌.ശരിയായ തുലാസും, കട്ടിയും, പറയും, ഇടങ്ങഴിയും നിങ്ങള്‍ക്കുണ്ടായിരിക്കണം."(ലേവ്യ പുസ്തകം,19:35 ,36)       
"ആറു ദിവസം അധ്വാനിക്കുക എല്ലാ ജോലികളും ചെയ്യുക.ഏഴാം നാള്‍ സബാത്താണ്.... അന്ന് ഒരു വേലയും ചെയ്യരുത്."(പുറപ്പാട്, 20 : 9 )     
"നീ മോഷ്ടിക്കരുത് ."(പുറപ്പാട്, 20:15)     
"എന്റെ ജനത്തിലെ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍,പലിശയ്ക്കു കടം കൊടുക്കുന്നവനെ പോലെ പെരുമാറരുത്‌,പലിശ ഈടാക്കുകയും അരുത്."(പുറപ്പാട്,22 :25)
"നീ കൈക്കൂലി വാങ്ങരുത് ."(പുറപ്പാട് ,23 :8)   
"വര്‍ഷം തോറും നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വെക്കണം.നിന്റെ പട്ടണത്തില്‍ താമസിക്കുന്ന നിനക്കുള്ളതുപോലെഓഹരിയും അവകാശവും ഇല്ലാത്ത , ലേവ്യരും പരദേശികളും ,അനാഥരും, വിധവകളും വന്നു അവ ഭക്ഷിച്ചു ത്രപ്തി അടയട്ടെ." (നിയമാവര്‍ത്തനം,14: 22 ,29)
 രാഷ്ട്രീയം
"നീ ദൈവത്തെ നിന്ദിക്കുകയോ നിങ്ങളുടെ ഭരണാധികാരികളെ  ശപിക്കുകയോ അരുത്." 
(പുറപ്പാട് ,22 :28)  
"വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്‌"(പുറപ്പാട്, 23: 1) 
"ഭൂരിപക്ഷത്തോട് ചേര്‍ന്ന് തിന്മ ചെയ്യരുത്" (പുറപ്പാട്, 23: 2) 
"നിന്റെ ദൈവമായ യഹോവ നല്‍കിയ പട്ടണങ്ങളില്‍ ഗോത്രം തോറും ന്യാധിപന്മാരെയും സ്ഥാനികളെയും നിയമിക്കുക."(ആവര്‍ത്തന പുസ്തകം ,16 : 18)   
"രാജാവ് കുതിരയുടെ എണ്ണം വര്‍ദ്ധിപ്പിക്കരുത് ,രാജാവിന്നു അനേകം ഭാര്യമാരുണ്ടായിരിക്കരുത്,രാജാവ് തനിക്കു വേണ്ടി പൊന്നും വെള്ളിയും അമിതമായി സംഭരിക്കരുത്,രാജാവ് താന്‍ തന്റെ സഹോദരനെക്കാള്‍ വലിയവനാണെന്ന് വിചാരിക്കുകയോ പ്രമാണങ്ങളില്‍ നിന്ന് ഇടം വലം വ്യതി ചലിക്കുകയോ ചെയ്യാതിരിക്കട്ടെ" (നിയമാവര്‍ത്തനം,17 :16 ,17, 20)      
നീതിന്യായം ,ശിക്ഷ 
"അനീതിയോടെ വിധിക്കരുത്,ദാരിദ്രനോട് ദാക്ഷണ്യമോ, ശക്തനോട് പ്രത്യേക പരിഗണനയോ ഇല്ലാതെ വിധിക്കണം."(ലേവ്യ പുസ്തകം19 :15 )     
"മന്ത്രവാദിനിയെ ജീവിക്കാന്‍ അനുവദിക്കരുത് "(പുറപ്പാട്, 22: 18)   
"കള്ള സാക്ഷ്യം നല്‍കി കുറ്റവാളിക്ക് കൂട്ട് നില്‍ക്കരുത്."( പുറപ്പാട്, 23: 1 )
"ഭൂരിപക്ഷത്തോട് ചേര്‍ന്ന് കോടതിയില്‍ നീതിക്കെതിരായി സാക്ഷ്യം നില്‍ക്കരുത്"(പുറപ്പാട്, 23: 2) 
"നിഷ്കളങ്കരെയും നീതിമാന്‍മാരെയും വധിക്കരുത്"(പുറപ്പാട്, 23: 7)   
"കൈക്കൂലി നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നു"(പുറപ്പാട്, 23 :8)   
"അന്യ ദൈവങ്ങളെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്താന്‍ ആദ്യം അന്വേഷിക്കുക.കുറ്റം തെളിഞ്ഞാല്‍ പട്ടണ വാതിലില്‍ കൊണ്ട് വന്നു എറിഞ്ഞു കൊല്ലണം.രണ്ടോ മൂന്നോ സാക്ഷികള്‍ മൊഴിനല്കിയാല്‍ മാത്രമേ അവനെ വധിക്കാവൂ.ഒരു സാക്ഷിയുടെ മൊഴിയില്‍ ആരും വധിക്കപ്പെടരുത്."(നിയമാവര്‍ത്തനം,17 : 3 -6)       
"അന്യന്റെ ഭാര്യയോടോന്നിച്ചു ഒരുവന്‍ ശയിക്കുന്നത്‌ കണ്ടുപിടിച്ചാല്‍ ഇരുവരെയും വധിക്കണം."(നിയമാവര്‍ത്തനം, 22 :22)   
"ബലാല്‍സംഗം ചെയ്ത പുരുഷന്‍ വധിക്കപ്പെടണം."(നിയമാവര്‍ത്തനം ,22 :25)   
"മനുഷ്യനെ അടിച്ചു കൊന്നവന്‍ വധിക്കപ്പെടണം.'(പുറപ്പാട് ,21 :12 )  

യുദ്ധം ,സന്ധി  
    "നീ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിന്നു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും,രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും നീ ഭയപ്പെടരുതു.യുദ്ധത്തിനു മുമ്പ് പുരോഹിതന്‍ ജനങ്ങളോട് സംസാരിക്കണം......പിന്നെ നായകന്മാര്‍ സംസാരിക്കണം.......നായകന്മാര്‍ ജനത്തെ നയിക്കാനായി പടത്തലവനെ നിയമിക്കണം....യുദ്ധത്തിനായ്‌ നിങ്ങള്‍ നഗരത്തെ സമീപിക്കുമ്പോള്‍ നിങ്ങള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം....നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്‌താല്‍ നീ അവരെ വളഞ്ഞു ആക്രമിക്കുക."(നിയമാവര്‍ത്തനം, 20 :1 -12 )       

2011, ഡിസംബർ 1, വ്യാഴാഴ്‌ച

പൌരോഹിത്യത്തിന്റെ ലക്ഷണങ്ങള്‍

                                                                                -Abid ali TM Padanna
                      മനുഷ്യ സമൂഹത്തിന്റെ മേല്‍ വമ്പിച്ച ഭാരങ്ങള്‍ എടുത്ത് വെക്കുകയും  അവന്റെ ജീവിതം സങ്കീര്‍ണ്ണമാക്കുകയും അവന്റെ സമ്പത്ത്  അന്യായമായി കൈക്കലാക്കുകയും ചെയ്യുക എന്നത് പൌരോഹിത്യത്തിന്റെ മുഖമുദ്രയാണ്.ദൈവ നാമം ഉപയോഗിച്ചു മതത്തെ  ചൂഷണത്തിന്റെ  മാര്‍ഗ്ഗമാക്കുകയാണ് അവര്‍ ചെയ്യുന്നത്.
      
         വേദജ്ഞാനികള്‍ ആയ പണ്ഡിതന്മാര്‍ സമൂഹത്തിനു മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവരാണ്.അവര്‍ സമൂഹത്തിലെ തിന്മകള്‍ക്ക് എതിരെ പൊരുത്തുന്നവരാണ്.എന്നാല്‍ പുരോഹിതന്മാര്‍ ഇതില്‍ നിന്നും വ്യതിരക്തമാണ്. 
 
     പൌരോഹിത്യത്തെ എങ്ങിനെ നമുക്ക് തിരിച്ചറിയാം?.ചില ലക്ഷണങ്ങള്‍ പറയേണ്ടവര്‍ പറഞ്ഞിട്ടുണ്ട്.

ബൈബിളില്‍ :
         പൌരോഹിത്യ ചൂഷണത്തിനെതിരെ തന്റെ  ജീവിതം കൊണ്ട് പൊരുതിയ ചരിത്ര പുരുഷനാണ് യേശു ക്രിസ്തു (ഈസാ നബി ).അദ്ദേഹം വിവരിച്ചത് പോലെ പൌരോഹിത്യത്തെ  ഇത്ര കൃത്യമായി ആരും വിശദീകരിച്ചിട്ടില്ല എന്നതത്രേ സത്യം. 
       
         "യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുള്‍ ചെയ്തു :നിയമജ്ഞരും ഫരീസേയരും മോശയുടെ സിംഹാസത്തില്‍ ഇരിക്കുന്നു.അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്.അവര്‍ പറയുന്നു;പ്രവര്‍ത്തിക്കുന്നില്ല."(മത്തായി: 23 :1 - 3)
     
       "അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വെച്ചു കൊടുക്കുന്നു.മനുഷ്യരെ  സഹായിക്കാന്‍ ചെറു വിരല്‍ അനക്കാന്‍ പോലും തയാറാകുന്നുമില്ല.മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തികളെല്ലാം ചെയ്യുന്നത് .അവര്‍ തങ്ങളുടെ നെറ്റി പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്ക് നീളവും കൂട്ടുന്നു.വിരുന്നുകളില്‍ പ്രമുഖ സ്ഥാനവും  സിനഗോഗുകളില്‍ പ്രധാന പീഠങ്ങളും നഗര വീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്ന് സംബോധന ചെയ്യപ്പെടാന്‍  ആഗ്രഹിക്കുന്നു."(മത്തായി :23 : 4  -  7) 
     
         "നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുന്നില്‍ ദൈവ രാജ്യം അടച്ചു കളയുന്നു. 
നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല. പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല."
(മത്തായി: 23 :14)  
   
     "കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! തുളസി, ചതകുപ്പ,ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളായ നീതി,കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു.ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.മറ്റേതു ത്യജിക്കാതെയും." (മത്തായി: 23 :23 )   
 
      "അന്ധരായ മാര്‍ഗ്ഗദര്‍ശികളെ കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങള്‍.കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും  പുറംവെടിപ്പാക്കുന്നു എന്നാല്‍ അവയുടെ ഉള്ളു കവര്‍ച്ചയും ആര്‍ത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.അന്ധനായ ഫരിസേയാ! പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയുംപുറം കൂടി ശുദ്ധിയാക്കുവാന്‍  ആദ്യമേ അകം ശുദ്ധിയാക്കുക."(മത്തായി :23 :24 -26)  

     "കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ വെള്ളയടിച്ച ശവക്കല്ലറകളോട് ചേര്‍ന്നിരിക്കുന്നു.അവ പുറമേ മനോഹരമായി കാണപ്പെടുമെങ്കിലും അവക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സകലവിധ മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു .അത് പോലെ പുറമേ  മനുഷ്യര്‍ക്ക്‌ നീതിമാന്‍മാരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്." (മത്തായി : 23 :27 ,28 )    
       
          "കപട നാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്‍മാരുടെ സ്മാരകങ്ങള്‍  അലങ്കരിക്കുകയും ചെയ്യുന്നു."(മത്തായി : 23 : 29 )  

    "നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചു കൊള്ളുവിന്‍,നീണ്ട മീലങ്കികള്‍ ധരിക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളില്‍ മുഖ്യസ്ഥാനവും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ അവര്‍ വിധവകളുടെ ഭവനങ്ങള്‍  വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും." (ലൂക്കോസ് : 12 : 38 - 40 )      

ഖുര്‍ആനില്‍ :
       "വിശ്വസിച്ചവരെ,മത പണ്ഡിതന്മാരിലും,പുരോഹിതന്മാരും ഏറെ പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും,ജനങ്ങളെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തടയുന്നവരുമാകുന്നു"(അത്തൌബ :34 )
            "അറിഞ്ഞു കൊണ്ട് സത്യം മറച്ചു വെക്കുന്നു."(അല്‍ ബഖറ: 42 ) 
            "വേദ ഗ്രന്ഥത്തില്‍ കൃത്രിമം കാണിക്കുന്നു."(അല്‍ ബഖറ :75 ) 
            "തിന്മ വിലക്കിയില്ല." (അല്‍ മാഇദ :79 )
    "പണ്ഡിത-പുരോഹിതന്മാരെ അവര്‍ അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി (രക്ഷാധികാരികളാക്കി)." (തൌബ  :31 ) 

 ചുരുക്കത്തില്‍ :
1. പ്രവാചകന്മാരുടെ/പുണ്യ പുരുഷന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്നു. 
2. അവര്‍ പ്രവര്‍ത്തിക്കാത്തത് പ്രസംഗിക്കുന്നു. 
3. മനുഷ്യന്റെ മുതുകില്‍ ഭാരങ്ങള്‍ വെക്കുന്നു. 
4. മനുഷ്യരെ സഹായിക്കാന്‍ ഒരുക്കമല്ല.
5. ജനങ്ങള്‍ കാണാന്‍ കര്‍മങ്ങള്‍ ചെയ്യുന്നു.
6. സമൂഹത്തിലെ തിന്മകളെ എതിര്‍ക്കുന്നില്ല. 
7. സാധാരണ ജനങ്ങളില്‍  നിന്ന് വ്യത്യസ്തമായ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുന്നു. 
8. സാധാരണ ജനങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേക ഭാഷാശൈലി ഉപയോഗിക്കുന്നു.
9. ജനങ്ങളുടെ ജനന മരണങ്ങള്‍ ഭക്ഷണത്തിന്റെ ഏര്‍പ്പാടാക്കുന്നു.
10. ദൈവം കല്പിക്കാത്ത കാര്യങ്ങള്‍ അനുഷ്ടാനങ്ങള്‍ ആക്കി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു. 
11. ചെറു തെറ്റുകള്‍ പര്‍വ്വതീകരിക്കുകയും വന്‍ പാപങ്ങള്‍ വിഴുങ്ങുകയും ചെയ്യുന്നു.
12. സമൂഹത്തിലെ തിന്മകളെ വിഴുങ്ങി നിസ്സാര കാര്യങ്ങളില്‍ തര്‍ക്കിക്കുന്നു.
13. പുറം വെടിപ്പായി സുഗന്ധം പൂശി നടക്കുന്നവര്‍ ഉള്ളില്‍ സമ്പത്തിനോടുള്ള ആര്‍ത്തി കൊണ്ട് നടക്കുന്നു.
14.ജീവനുള്ള മനുഷ്യരെ സംരക്ഷിക്കുന്നതിനു പകരം ശവക്കല്ലറകളില്‍ഉള്ളവര്‍ക്ക് കാവലിരിക്കുന്നു.
15 .മതത്തെ വിറ്റു അന്യായമായി കാശ് സമ്പാദിക്കുന്നു.
16 .വിരുന്നുകളില്‍ പ്രത്യേക സ്ഥാനം.
17 .പ്രതേക രീതിയിലുള്ള അഭിവാദ്യങ്ങളാല്‍ വിളിക്കപ്പെടുന്നു.
18 . ദൈവ മാര്‍ഗ്ഗത്തില്‍ നിന്ന് ജനങ്ങളെ തയുന്നു.            
19 .നീണ്ട പ്രാര്‍ഥനാ ചടങ്ങുകള്‍ ചെയ്യുകയും ജനങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്നു.    

   സാധാരണക്കാരന്റെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ അനാചാരങ്ങളുടെയും അന്ധ വിശ്വാസങ്ങളുടെയും ഇരുമ്പ് ദണ്ഡുകള്‍ അവര്‍ മനുഷ്യന്റെ മുതുകില്‍ വെക്കുന്നു. ദൈവീക നിയമങ്ങള്‍ തല നാരിഴ കീറിമുറിച്ചു ജനങ്ങള്‍ക്ക്‌ അപ്രാപ്യമാക്കുന്നു. ജനങ്ങളുടെ ധനം അന്യായമായി തട്ടിയെടുക്കുന്നു.
     ഈ പറഞ്ഞ ലക്ഷണങ്ങള്‍ ആരിലോക്കെ നിങ്ങള്‍ കാണുന്നുവോ അവര്‍ തന്നെയാണ് പുരോഹിതര്‍. 

2011, നവംബർ 28, തിങ്കളാഴ്‌ച

ആദം: മനുഷ്യ പ്രകൃതിയുടെ മാത്രക

                                                                                             -Abid ali TM Padanna
                   ആദം (അ) മനുഷ്യ സമൂഹത്തിന്റെ ആദി പിതാവായും ആദ്യത്തെ പ്രവാചകനായും നാം മനസ്സിലാക്കുന്നു. എന്നാല്‍ വെറും ചില കഥ പറയുക എന്നതിന്നപ്പുറം ആദമിലൂടെ മനുഷ്യ പ്രകൃതി, അവന്റെ ജന്മവാസന എന്നിവയെ അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.ചില അന്വേഷണങ്ങള്‍.......

                 എപ്പോഴാണ്  മനുഷ്യന്‍  വിശപ്പ്‌,ദാഹം  തുടങ്ങിയവ അനുഭവിക്കാന്‍ തുടങ്ങിയത് ? നാണം എന്ന ബോധം എന്ന് മുതല്‍ ഉണ്ടായി?  ചൂട്, തണുപ്പ് എന്നിവയില്‍ നിന്നും രക്ഷനേടാന്‍ പാര്‍പ്പിടങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് എപ്പോള്‍? അതിനായ് നാം അധ്വാനിച്ചു തുടങ്ങിയത് എപ്പോള്‍ ?

ഖുര്‍ആന്‍ പറയുന്നു:
                "അപ്പോള്‍ നാം പറഞ്ഞു "ആദമേ, തീര്‍ച്ചയായും അവന്‍(പിശാച്) നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്.അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ.അങ്ങിനെ സംഭവിച്ചാല്‍ നീ ഏറെ നിര്‍ഭാഗ്യവാനായിത്തീരും.                       തീര്‍ച്ചയായും നിനക്ക് ഇവിടെ വിശപ്പ്‌ അറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൌകര്യമുണ്ട്. ദാഹമനുഭാവിക്കാതെയും ചൂടേല്‍ ക്കാതെയും ജീവിക്കാം.
                    എന്നാല്‍ പിശാച് അദ്ദേഹത്തിനു ഇങ്ങനെ ദുര്‍ബോധനം നല്‍കി: "ആദമേ താങ്കള്‍ക്ക് നിത്യ ജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചു തരട്ടയോ ?"അങ്ങിനെ അവരിരുവരും ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു.അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി.ഇരുവരും സ്വര്‍ഗ്ഗത്തിലെ ഇലകള്‍ കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി.ആദം തന്റെ നാഥനെ ധിക്കരിച്ചു അങ്ങിനെ പിഴച്ചുപോയി.    
                    പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു.അദ്ദേഹത്തിന്റെ പാശ്ചാതാപം സ്വീകരിച്ചു.അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു."  (ത്വാഹ :117  -122 ) 
അമരത്വം,അധികാരം എന്ന വ്യാമോഹങ്ങള്‍
               വ്യാമോഹമാണ് മനുഷ്യന്റെ എല്ലാ പതനത്തിന്നും കാരണം. അന്നും ഇന്നും എന്നും ഇതു തന്നെയാണ് സകലത്തിന്റെയും പ്രശ്നം. ഇതു കല്പിക്കുന്നത് പിശാചാണ്.അതിനാല്‍ ഈ വികാരം പൈശാചികമാണ്.
             
               മരിക്കാതെ എന്നെന്നും ജീവിക്കണം എന്ന മോഹം, അത് പോലെ ഒരിക്കലും  നശിക്കാത്ത അധികാരം വേണമെന്ന മോഹവും മനുഷ്യ പ്രകൃതിയാണ്. എന്നും ജീവിക്കാനുള്ള ആഗ്രഹം അവനെ കൂടുതല്‍ സ്വാര്‍ത്ഥനും അത്യാഗ്രഹിയും ആക്കിത്തീക്കുന്നു.കഴിയുന്നത്ര ജീവിതം ആസ്വദിക്കണം എന്ന ചിന്തയുടെ അടിസ്ഥാനം ഇതാണ്.അധികാരം ഏതു രീതിയിലും കൈക്കലാക്കുക, കഴിയുന്നത്ര സമ്പത്ത് തന്റെ അധീനതയില്‍ കൊണ്ട് വരിക,അത് ഏതു രീതിയിലും വെട്ടിപ്പിടിച്ചാലും ശരി.ഇതു ചെയ്യിപ്പിക്കുന്നത് അധികാരമോഹമാണ്.

                   വൃക്ഷത്തിന്റെ പഴം രണ്ട് പേരും കഴിച്ചു എന്ന് പറഞ്ഞാല്‍ ജീവിതം ആസ്വദിക്കാനും സമ്പത്തും അധികാരവും നിലനിര്‍ത്താനും മനുഷ്യന്‍ ദൈവ കല്‍പ്പനക്കു എതിര്‍ പ്രവര്‍ത്തിക്കുകയും തിന്മകള്‍ ചെയ്യുമെന്നുമാണ് മനസ്സിലാക്കേണ്ടത് .   
ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം 
               ആദിയില്‍ മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍ വിശപ്പ്‌,ദാഹം എന്നിവ  അറിഞ്ഞിരുന്നില്ല. അതിനാല്‍ ഭക്ഷണം ആവശ്യമുണ്ടായിരുന്നില്ല.
               ആദിയില്‍ മനുഷ്യന്നു നാണം എന്ന ബോധം ഉണ്ടായിരുന്നില്ല .അതിനാല്‍ വസ്ത്രം ആവശ്യമാരുന്നില്ല.
               ആദിയില്‍ മനുഷ്യന്‍ തണുപ്പ് ചൂട് എന്നിവ അറിഞ്ഞിരുന്നില്ല അതിനാല്‍ പാര്‍പ്പിടത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.            
                ആദിയില്‍ മനുഷ്യന്നു അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം പാര്‍പ്പിടം തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തിനായ്  പരിശ്രമിക്കേണ്ടി വന്നില്ല.പിന്നീട് മനുഷ്യന്റെ മേല്‍ ഈ ആവശ്യങ്ങള്‍ ഒരു ഉത്തരവാദിത്വങ്ങളായി വന്നു ചേരുകയാണ് ഉണ്ടായത്.
                നിരോധിച്ച പഴം  ഭുജിച്ചതോടെ മനുഷ്യന്റെ മേല്‍  ഈ ആവശ്യങ്ങള്‍ ചുമത്തപ്പെടുകയായി. നഗ്നത വെളിവാവുകയും നാണം മറച്ചു തുടങ്ങി എന്ന് പരാമര്‍ശിച്ചത്  അതിന്റെ സൂചനയാണ്. ചൂടേല്‍ക്കുക അല്ലെങ്കില്‍ വിശപ്പ്‌ അനുഭവപ്പെടുക എന്നത് സമയം ആവശ്യമുള്ള കാര്യമാണ്.അവയെ അപേക്ഷിച്ച് നഗ്നത എന്നത് സമയം ആവശ്യമില്ലാതെ വസ്ത്രം അഴിഞ്ഞു വീണയുടന്‍  പെട്ടന്ന് തന്നെ വെളിവാകുന്നതാണ്.അതിനാലാണ് മറ്റ് രണ്ടിനെയും പറയാതെ നഗ്നതയെ മാത്രം കുറിച്ചു പറയാന്‍ കാരണം.
മറവിയും പശ്ചാത്താപവും  
                മറവി എന്ന അനുഗ്രഹം ചിലപ്പോള്‍ അബദ്ധങ്ങളിലേക്ക്  മനുഷ്യനെ ചാടിച്ചേക്കാം.അതേ സമയം അതില്‍ നിന്ന് വിരമിക്കാന്‍ പാശ്ചാതാപം എന്ന ബോധവും മനുഷ്യ പ്രകൃതിയില്‍ അന്തര്‍ലീനമാണ്.
ദുഃഖം ഭയം 
           ആദിയില്‍ സന്തോഷം മാത്രമേ അവന്നു ഉണ്ടായിരുന്നുള്ളൂ സമാധാനം മാത്രമേ അവന്‍ അനുഭവിച്ചിരുന്നുള്ളൂ. ദുഃഖം ഭയം തുടങ്ങിയ വികാരങ്ങള്‍ അവന്നു പിന്നീട് വന്നു ചേര്‍ന്നതാണ്. അതില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗം അവന്നു നല്‍കപ്പെട്ടിട്ടുണ്ട്.     

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

മതം, രാഷ്ട്രീയം പിന്നെ ഇസ്ലാം


                                                                   - Abid ali T.M. Padanna 
         മതം എപ്പോഴും ചരിത്രത്തില്‍ പുരോഹിതന്മാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുണ്ട്.പുരോഹിതന്മാര്‍ മതത്തെ ചൂഷണത്തിന്റെയും ധന സമ്പാദാനത്തിന്റെയും മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. ഭരണാധികാരികളുടെ ചൂഷണത്തിന്നും അനീതിക്കും പുരോഹിതന്മാര്‍ എന്നും കൂട്ട് നിന്നിട്ടുമുണ്ട് .

        രാഷ്ട്രീയം എന്നും ചരിത്രത്തില്‍ ഏകാധിപധികളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.ഭരണാധികാരികള്‍  രാഷ്ട്രീയത്തെ  ചൂഷണത്തിന്റെയും ധന സമ്പാദനത്തിന്റെയും മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. പുരോഹിത മതത്തിന്റെ നില നില്പ്പിനായ് രാഷ്ട്രീയക്കാര്‍ എന്നും കൂട്ട് നിന്നിട്ടുണ്ട്.

          ഇസ്ലാം ഈ രണ്ട് അടിമത്തത്തില്‍ നിന്നും മനുഷ്യ വംശത്തെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.മതത്തെ ചൂഷണ മുക്തമാക്കി വിമോചനപരമാക്കി മാറ്റുക.രാഷ്ട്രീയത്തെ ഏകാധിപത്യത്തില്‍ നിന്നും കുടുംബധിപത്യത്തില്‍ നിന്നും രക്ഷികുക.അതിനെ ജനാധിപത്യപരമാക്കുക. ഇനി ജനാധിപത്യം മൂല്ല്യ രഹിതമാണെങ്കില്‍ അതിനെ മൂല്ല്യവല്‍ക്കരിക്കുക. 

പ്രവാചകന്‍ ഈ ദൌത്യ മാണ് നിവ്വഹിച്ചത്.ഈ നിരന്തര പരിശ്രമത്തിന്റെ പേരാണ് ഇസ്ലാം.

"വിശ്വസിച്ചവരെ മത പണ്ഡിതന്മാരിലും,പുരോഹിതന്മാരിലും ഏറെ പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും ജനങ്ങളെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തടയുന്നവരുമാകുന്നു."(അത്തൌബ :34) 

"അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്:കൃഷി നാശം വരുത്താനും മനുഷ്യ കുലത്തെ നശിപ്പിക്കാനുമാണ് .എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല."(അല്‍ബഖറ : 205 )      

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

തസവ്വുഫിന്റെ പാഠങ്ങള്‍


                                                                                        -Abid Ali TM, Padanna 
               അറിവില്ലായ്മ  മനുഷ്യന്റെ കര്‍മ്മത്തെ സാരമായി ബാധിക്കുന്നു.ഏതൊരു വിഷയത്തെയും കുറിച്ചു അറിയാതെ നമുക്ക്  ഒരു കര്‍മ്മവും ചെയ്യുക സാധ്യമല്ല.ഇസ്ലാമും ഇതിന്നു അപവാദമല്ല.പഠന സൌകര്യത്തിനായ് ഇസ്ലാം വിഷയങ്ങളെ നമുക്ക് വ്യക്തമായി വേര്‍തിരിച്ചു തന്നിട്ടുണ്ട്.ഇങ്ങനെ പഠനത്തിനായ് വിഭജിച്ച ചില വിഷയങ്ങള്‍ പില്‍കാലത്ത് പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.ഇതിന്നു  ഒരു ഉദാഹരണമാണ് ഫിഖ് ഹും(കര്‍മ്മ ശസ്ത്രം)  തസവ്വുഫും(ആത്മ സംസ്ക്കരണം) തമ്മിലെ വിഭജനം. പിന്നെ ഇതു രണ്ട് പരസ്പര വിരുദ്ധ ധാരയാണെന്ന് ജനങ്ങള്‍ തെറ്റി ദ്ധരിച്ചു.പല കാരണങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. ഫിഖ് ഹ് പഠിക്കുന്നവര്‍ അത് മാത്രം മതിയെന്നും തസവ്വുഫ് പഠിക്കുന്നവര്‍ നമുക്ക് ഫിഖ് ഹ് ബാധകമല്ലെന്നും ഉള്ള വിചിത്ര വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു.

             പക്ഷെ സത്യം ഇതില്‍ നിന്നും വളരെ അകലെയാണ്.രണ്ടും ഒരേ പോലെ പഠിക്കാതെ നമ്മുടെ കര്‍മ്മം പൂര്‍ണ്ണ മാവുകയില്ല . കാരണം രണ്ടും ഒരേ വിഷയത്തിന്റെ അകവും പുറവുമാണ്.

           ഫിഖ് ഹിന്റെ വിഷയങ്ങള്‍ നാം ഇങ്ങനെ അക്കമിട്ടു പഠിക്കുന്നു 
1.ത്വഹൂറാത്ത് (ശുദ്ധി) 
2.ഇബാദത്ത് (ആരാധനകള്‍) 
3.മുഅമലാത്തു (സാമ്പത്തിക ഇടപാടുകള്‍) 
4.കുടുമ്പം(വിവാഹം,വിവാഹ മോചനം )
5.ഹുദൂദ് (ശിക്ഷാ വിധികള്‍) 
6.ജിഹാദ് (രാജ്യ സംരക്ഷണം,യുദ്ധം സന്ധി)    

             എന്നാല്‍ തസവ്വുഫിന്റെ വിഷയങ്ങള്‍ നാം പഠിക്കുകയോ പഠന ക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല എന്നുള്ളത് വിഷമമുള്ള കാര്യം തന്നെ.    
പഠന സൌകര്യാര്‍ത്ഥം അതിന്റെ വിഷയക്രമം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം
          
1.ഇഖ്‌ലാസ്( ആത്മാര്‍ഥത ) 
2.തൌബ (പശ്ചാത്താപം) 
3.തഖ് വ (ജീവിത സൂക്ഷ്മത )
4.സ്വബ്ര്‍ (ക്ഷമ )
5.സ്വദഖ 
6.ഇഹ്സാന്‍ 
7.തവക്കുല്‍ /യഖീന്‍
8.ഫിഖ് ര്‍( ചിന്ത) 
9.ദിഖ്ര്‍ (സ്മരണ /ഓര്‍മ)  
10.ഇസ്തിഖാമാത്ത് (സത്യത്തില്‍ ഉറച്ചു നില്‍ക്കല്‍ )
11.മുറാഖബ (ദൈവം കാണുന്നു എന്ന ബോധം) 
12.മുജാഹദ (തുടര്‍ച്ചയായ പരിശ്രമം) 
13.മുബാദറ (നന്മയില്‍ മുന്നേറുക)  
14.മുഹാഫള (എളിമ)  
15.ഹുബ്ബ്  (സ്നേഹം) 
16.പരലോകം 
17.സുഹദ് (ലാളിത്യം) 
18.ഖൌഫ് /ഖുശൂഅ`(ഭയം) 
19.മുശാഹദ (സത്യ സാക്ഷ്യം) 
20.ഇത്തിബാഅ` (റസൂലിനെ പിന്‍പറ്റല്‍)

ഇങ്ങനെ നോക്കിയാല്‍ ഫിഖ് ഹ് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ വിഷയ വൈപുല്ല്യം നിങ്ങള്‍ക്ക് കാണാം.ഇതൊക്കെ  തസവ്വുഫിനെ  കുറിച്ചു പഠിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.       

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

എന്താണ് മുതലാളിത്തം?


                                                          -ആബിദ് അലി ടി എം പടന്ന 
          സ്വാര്‍ഥതയുടെ സാമൂഹിക രൂപമാണ് മുതലാളിത്തം(Capitalism).ഇതു എവിടെയും എഴുതിവെക്കപ്പെട്ട ഒരു തത്വ സംഹിതയല്ല.അതിന്റെ സാമ്പത്തിക  സിദ്ധാന്തങ്ങള്‍ ആഡം സ്മിത്തിനെ പോലെയുള്ളവര്‍ എഴതിവെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്താണ് മുതലാളിത്തം എന്ന് കൃത്യമായി നിര്‍വ്വചിക്കുക പ്രയാസമാണ്.ഇതില്‍  ഏതൊരു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും വീണുപോകാം,നിങ്ങള്‍ കേവല ഏക ദൈവവിശ്വാസിയൊ, ബഹുദൈവ വിശ്വാസിയോ, നിരീശ്വരവാദിയോ  ആരും ആകട്ടെ. മുതലാളിത്തം എന്താണെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ നിങ്ങളും അതിന്റെ വലയില്‍ പെട്ട് പോയേക്കാം.പക്ഷെ അതെങ്ങിനെ നാം അറിയും ?ആര് നമുക്ക് പറഞ്ഞു തരും ?

    ഉത്തരം വളരെ ലളിതം. ആരാണോ മനുഷ്യനെ സൃഷ്ടിച്ചത് ,അവന്നു മാത്രമേ അത് വിശദീകരിക്കാന്‍ പറ്റൂ.ഇവിടെ ഖുര്‍ആന്‍ നിങ്ങള്‍ക്ക് വെളിച്ചം നല്‍കുന്നു.ഖുര്‍ആന്‍ അല്ലാതെ ലോകത്ത് മറ്റൊരു ഗ്രന്ഥവും ഇത്ര വിശദമായി ഇതു പ്രതിപാദിക്കുന്നില്ല എന്നതത്രേ സത്യം. 

         ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.ഇതു നിങ്ങള്‍ ആരില്‍ കാണുന്നുവോ അവര്‍ മുതലാളിത്ത ശീലമുള്ളവരാണ്. ഇനി ഈ ലക്ഷണം ഒരു സമൂഹത്തിലാണെങ്കില്‍ അവരെ നാം മുതലാളിത്ത സമൂഹം എന്ന് പറയും


ദേഹേച്ചയെ പിന്‍പറ്റുന്നു

1 .തന്റെ ചീത്ത പ്രവര്‍ത്തികളെ നല്ലതായി കരുതുകയും തന്റെ തന്നിഷ്ടങ്ങളെ പിന്‍ പറ്റുകയും ചെയ്തവന്‍ (മുഹമ്മദ്‌ :14 )
2 .തന്റെ ദേഹേച്ചയെ ദൈവമാക്കിയവനെ നീ കണ്ടുവോ? (അല്‍ ഫുര്‍ഖാന്‍ :43 )  

നേതാക്കന്മാരെ അന്ധമായി പിന്‍പറ്റുന്നു 

1 .ഭൂമിയിലുള്ള അധികം പേരെയും നീ അനുസരിക്കുകയാണെങ്കില്‍ ദൈവ മാര്‍ഗ്ഗത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചു കളയും(അല്‍ അന്‍ആം :116 )
2 .എന്നിട്ടും അവര്‍ ഫറോവന്റെ ആജ്ഞകള്‍ പിന്‍പറ്റി.ഫറോവന്റെ കല്പനകളോ ഒട്ടും വിവേകം ഉള്ളതായിരുന്നില്ല( ഹൂദ്‌ :97 )      

ശാശ്വത സുഖം ആഗ്രഹിക്കുന്നു

1 .സുഖ സൌകര്യങ്ങളുടെ പിറകെ പോകുന്നു (ഹൂദ്‌ :116 )
2 .അനാവശ്യ കാര്യങ്ങളില്‍ കളിച്ചു രസിക്കുന്നവരാണവര്‍ (അത്തൂര്‍ : 12 )
3 .ചിരിക്കുന്നു,കരയാതിരിക്കുന്നു (അന്നജ് മ് :60 )
4 .അശ്രദ്ധമായ ജീവിതം നയിക്കുന്നു (അന്നജ് മ് :61 )
5 .താല്‍ക്കാലിക നേട്ടം ആഗ്രഹിക്കുന്നു (അല്‍ ഖിയാമ : 20 )
   
പണം തന്നെ ദൈവം 

1 . ധനം ഒന്നിച്ചു കൂട്ടുകയും അത് എണ്ണിക്കണക്കാക്കി വെക്കുകയും ചെയ്യുന്നു. 
     ധനം , തന്നെ അനശ്വരനാക്കുമെന്നു അവന്‍ കരുതുന്നു (അല്‍ ഹുതമ : 2 ,3 )  
2 . ധനം ശേഖരിച്ചു സൂക്ഷിച്ചുവെക്കുന്നു(അല്‍ മആരിജ് :18 )
3 . നേട്ടം കിട്ടിയാല്‍ കെട്ടി പ്പൂട്ടിവെക്കും (അല്‍ മആരിജ് :21   )
4 .അനാഥയെ പരിഗണിക്കില്ല, അഗതിക്ക്‌ ഭക്ഷണം നല്‍കില്ല, അനന്തര സ്വത്തു ദൂര്ത്തടിച്ചു         തിന്നുന്നു ,ധനത്തെ അതിരറ്റു സ്നേഹിക്കുന്നു (അല്‍ ഫജ് ര്‍ :17 -20 )
5 . ചെറിയ ഉപകാരങ്ങള്‍ തടയും (അല്‍ മാഊന് : 7 )
6 .പണത്തിനെ  ഭരണാധികാരത്തിന്റെ യോഗ്യതയായി മനസ്സിലാക്കുന്നു(അല്‍ ബഖറ :247 )
7 . പലിശയെ, കച്ചവടം പോലെ കണക്കാക്കുന്നു (അല്‍ ബഖറ :275 ) 
8 . സ്വര്‍ണ്ണവും വെള്ളിയും നിധിയായ്‌ ശേഖരിക്കുന്നു (അത്തൌബ :34 ) 
9 .ശുഐബ് പറഞ്ഞു : നിങ്ങള്‍ അളവ് തൂക്കത്തില്‍ ക്രത്യത പാലിക്കുക,ജനങ്ങള്‍ക്ക്‌ അവരുടെ  സാധനങ്ങളില്‍ കുറവ് വരുത്തരുത്.(അഅ`റാഫ് :85 )
10.സ്വാലിഹ് പറഞ്ഞു: നിങ്ങള്‍ ഭൂമിയിലെ സമതലങ്ങളില്‍ കൊട്ടാര സൌധങ്ങള്‍ പണിയുന്നു.മലകള്‍ തുരന്നു പടുകൂറ്റന്‍ വീടുകള്‍ ഉണ്ടാക്കുന്നു. (അഅ`റാഫ് :74 )   

ഭൂമിയില്‍ കലാപം 

1 .അവരുടെ തന്നിഷടങ്ങളെ പിന്‍പറ്റിയാല്‍ ഭൂമിയില്‍ കലാപം (അല്‍ മുഅ`മിനൂന്‍ 71 )
2 .ഇനി അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ അവര്‍ കലാപങ്ങള്‍ ഉണ്ടാക്കാനും,കൃഷിനാശം വരുത്താനും,മനുഷ്യ കുലത്തെ നശിപ്പിക്കാനും പരിശ്രമിക്കുന്നു.(അല്‍ ബഖറ:205 )
3 .ശുഐബ് പറഞ്ഞു :ഭൂമിയില്‍ അതിന്റെ സമുദ്ധാരണത്തിനു ശേഷം നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌(അഅ`റാഫ് :85 )      
4 .ഫറോവ തന്റെ ജനതയെ വിവിധ വിഭാഗങ്ങളായി  ഭിന്നിപ്പിച്ചു(അല്‍ ഖസസ് :4 ) 


ഓര്‍ക്കുക :- 
ഇതു ലോകര്‍ക്കാകമാനമുള്ള ഒരു ഉല്‍ബോധനമാണ് .ഒരു നിശ്ചിത കാലത്തിനു ശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങള്‍ അറിയുക തന്നെ ചെയ്യും (സ്വാദ് : 87 ) 

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

ഖുര്‍ആനിന്റെ രണ്ട് ദാര്‍ശനിക വിമര്‍ശനം


                                                                             -ആബിദലി  ടി .എം പടന്ന   
                മനുഷ്യന്‍ രണ്ട്  കാര്യങ്ങളും   കൊണ്ടാണ് ഭൂമിയില്‍ ജനിച്ചു വീഴുന്നത്. ഒന്ന് അജ്ഞത  മറ്റേതു  സ്വാര്‍ഥത. അജ്ഞത ബഹുദൈവത്വമായും സ്വാര്‍ഥത  മുതലാളിത്തമായും പ്രകടമാകുന്നു.
    
ബഹുദൈവത്വം(Polytheism)(ശിര്‍ക്ക്) :- 

                അജ്ഞത ജന്മസിദ്ധമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ ആയുസ്സിന്റെ  മൂന്നില്‍   ഒരു ഭാഗം വിദ്യഭ്യാസത്തിന്നായ് നാം  ചെലവഴിക്കുന്നത്. അറിവില്ലായ്മയുമായാണ് എല്ലാ ഓരോരുത്തരും ജനിക്കുന്നത്.അറിവുകള നാം തേടി പോകേണ്ടതുണ്ട്. അറിവുകൾ ആർജ്ജിക്കാത്ത മനുഷ്യർ കൂടി ചേർന്ന് കുടുംബങ്ങളും ,ആ കുടുംബങ്ങൾ ചേർന്ന് സമൂഹവും ആയിമാറുന്നു .  ഇങ്ങനെ അറിവില്ലായ്മയുള്ള ജനങ്ങളുടെ കൂട്ടം  ബഹുദൈവത്വ പരമായ ആശയങ്ങളും ,ചിഹ്നങ്ങളും പ്രതിനിധാനം ചെയ്യുന്നു . അവരെ നമുക്ക് ബഹുദൈവത്വ സമൂഹം എന്ന് വിളിക്കാം 


           മനുഷ്യന്നു അറിവ് ലഭിക്കുന്നതിനു അനുസരിച്ച് ബഹുദൈവ വിശ്വാസ പരമായ കാര്യങ്ങള്‍ അവനില്‍ നിന്ന് ഇല്ലാതാകും. അതിന്നു ഏക ദൈവവിശ്വാസം,പ്രവാചകന്മാര്‍,വേദങ്ങള്‍ തുടങ്ങിയ വഴിയാണ് ദൈവം നിശ്ചയിച്ചത്. 
          പക്ഷെ അറിവ് നേടിയെടുക്കുന്നതില്‍ നിന്നും അവനെ തടയുന്നത് മുന്‍ധാരണ,പാരമ്പര്യ വാദം, അഹങ്കാരം ,സ്വാര്‍ത്ഥ താത്പര്യങ്ങള്‍  തുടങ്ങിയവയാണ്.  
      ബഹുദൈവത്വം വെറും വിശ്വാസപരമായ കാര്യം മാത്രമല്ല.അത് സമൂഹത്തില്‍ പല തരത്തിലുള്ള ദൂശ്യങ്ങളും വരുത്തിവെക്കുന്നു.

1 . തിന്മകളെ വിലക്കുന്നില്ല - മദ്യം,ചൂതാട്ടം,പരസ്തീഭോഗം,സവര്‍ഗ്ഗരതി,പലിശ തുടങ്ങിയവയ്ക്കെതിരെ ഒന്നും പറയുന്നില്ല.      
2 . സാമ്പത്തിക ചൂഷണം - പുരോഹിതന്മാര്‍  ഇടനിലക്കാര്‍  (മധ്യസ്ഥര്‍ ) തുടങ്ങിയവര്‍ പൂജ ,ദര്‍ശനം, നേര്‍ച്ച,കാണിക്ക മുതലായവയുടെ  പേരില്‍ ജനങ്ങളുടെ സമ്പത്ത് അടിച്ചു മാറ്റുന്നു .     
3 . മാന നഷ്ടം,സമയ നഷ്ടം - അന്ധവിശ്വാസം,ജോത്സ്യന്‍ ,കണിയാന്‍,ഭാവി പ്രവചകര്‍ ,ലക്ഷണം നോക്കല്‍ ,ശകുനം നോക്കല്‍ തുടങ്ങിയവ കൊണ്ട് നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നു. 
4  . നിയമ വ്യവസ്ഥ ഉണ്ടാവില്ല - സമൂഹത്തിനു ആവശ്യമായ നിയമം നിര്‍മ്മിച്ച്‌ തരില്ല. 
5 . യഥാര്‍ത്ഥ നാഗരിക വികാസം ഉണ്ടാകില്ല.     
6 . അനാവശ്യ ഭയം ഉണ്ടാക്കുന്നു - ഭൂത-പ്രേത-യക്ഷി വിശ്വാസങ്ങള്‍ മൂലം എന്നും അസ്വസ്ഥത
7 . സാമൂഹിക അസമത്വം - ജനങ്ങളെ തട്ടുകളായി തരം തിരിക്കുന്നു.        
            ബഹുദൈവത്വം എന്ന  ആശയത്തെ മാത്രമല്ല ഖുര്‍ആന്‍ വിമർശിക്കുന്നത് ,അതിന്റെ അധികാര കേന്ദ്രം ,വിശ്വാസങ്ങള്‍ ,ആചാരങ്ങള്‍ , പ്രതീകങ്ങള്‍  ഇവയെ എല്ലാം  ഖുര്‍ആന്‍ നിരൂപണം  ചെയ്യുന്നു.

മുതലാളിത്തം(Capitalism) :- 
             എല്ലാവരും ജനിക്കുന്നത് തന്നെ സ്വാര്‍ഥത  എന്ന വികാരത്തോടെയാണ്.അപ്പോള്‍ ഓരോ ആളുകളും സ്വാര്‍ഥതയുള്ളവരാണ്.  അങ്ങിനെയുള്ള ആളുകളുടെ കൂട്ടം സ്വാര്‍ഥരായ(ആര്‍ത്തിയുള്ള) സമൂഹമാകുന്നു. ഇങ്ങനെ  സ്വാര്‍ത്ഥതയെ ജീവിത ദര്‍ശനമായി കാണുന്ന സമൂഹത്തെ നമുക്ക് മുതലാളിത്ത സമൂഹം എന്ന് പറയാം.

   കളി,തമാശ ,പരസ്പരം പെരുമനടിക്കല്‍,  ആഡംഭരം തുടങ്ങിയവ യെ ജീവിത മുഖമുദ്രയായി കണക്കാക്കുന്നു.പണത്തിനെ അധികാരത്തിന്റെ യോഗ്യതയായി കണക്കാക്കുകയും ദൈവത്തിന്റെ സ്ഥാനവും കൊടുക്കുന്നു.
        മുതലാളിത്തത്തിന്റെ  എല്ലാ മുദ്രകളും ഖുര്‍ആന്‍ എടുത്തു കാണിക്കുന്നു. ശക്തമായ പരലോക ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ലളിത ജീവിതമാണ് ഖുര്‍ആന്‍ മുതലാളിത്ത ശീലങ്ങളുടെ പകരമായി നിര്‍ദ്ദേശിക്കുന്നത്.   
      
        "നമസ്ക്കാരം നിര്‍വ്വഹിക്കുന്നവരും,നാം നല്‍കിയതില്‍ നിന്നും ചിലവഴിക്കുന്നവരും" (അല്‍ ബഖറ : 3 ) 
       "ആവുന്നത്ര നിങ്ങള്‍ ദൈവത്തെ സൂക്ഷിച്ചു ജീവിക്കുക .....ധനം ചെലവഴിക്കുക"( അത്തഗാബുന്‍ :16 )
 "മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടുവോ? അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും" (അല്‍ മാഊന്‍ 1 - 3 )    

ഈ രണ്ടു ദർശനങ്ങളിൽ നിന്ന് മനുഷ്യനെ വിമോചിപ്പിക്കുക എന്നതാണ് ഖുറാൻ മുന്നോട്ട് വെക്കുന്ന ദാർശനികത.  

2011, ജൂലൈ 19, ചൊവ്വാഴ്ച

ബൈബിളിലെ ഏകദൈവ വിശ്വാസം

                                                                              -Abid ali T.M Padanna 
ദൈവം- രക്ഷകന്‍,സര്‍വ്വശക്തന്‍     
       ഞാന്‍,അതെ ഞാന്‍ തന്നെയാണ് ദൈവം.ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.അന്യ ദൈവങ്ങളില്ല.ഞാന്‍ തന്നെയാണ് പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷികുകയും ചെയ്തത്  ....ഞാന്‍ തന്നെയാണ് ദൈവം. എന്റെ പിടിയില്‍നിന്നു വിടിവിക്കുവാന്‍  ആര്‍ക്കും സാധ്യമല്ല.എന്റെ പ്രവര്‍ത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?(എശയ്യ  43 :11 ,12 )
       നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍  മുതല്‍ നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ് .എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല .ഞാനല്ലാതെ നിനക്ക് മറ്റൊരു രക്ഷകനില്ല.(ഹോസിയ 13 :4 )

ആദ്യനും അന്ത്യനും 
      ആരംഭം  മുതല്‍ തലമുറകള്‍ക്ക് ഉണ്മ നല്‍കി ഇവയല്ലാം പ്രവര്‍ത്തിച്ചത് ആരാണ് ?ആദിയിലുള്ളവനും അവസാനത്തോട് കൂടെയുള്ളവനുമായ ദൈവമായ ഞാനാണ്. ഞാന്‍ തന്നെ അവന്‍(എശയ്യ 41 :4 )
ഏകന്‍ 
      അന്ന് ദൈവം ഭൂമി മുഴുവത്തിന്റെയും രാജാവായി വാഴും അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.അവന്നു ഒരു നാമം മാത്രവും(സഖറിയ 14 :9 )
     യിസ്രായെല്ല്യരെ , കേള്‍ക്കുക ; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ . നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.(ആവര്‍ത്തന പുസ്തകം  6:4,5) 
     ദാവീദ് പ്രാര്‍ത്ഥിച്ചു  "കര്‍ത്താവേ  അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെ പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല.അങ്ങല്ലാതെ  വേറൊരു ദൈവവുമില്ല (ദിന വൃത്താന്തം 17 : 20 )(2  സാമുവല്‍ 7 :22 )
     എന്തെന്നാല്‍      അങ്ങ് വലിയവനാണ്‌.വിസ്മയകരമായ കാര്യങ്ങള്‍ അങ്ങ് നിര്‍വ്വഹിക്കുന്നു.അങ്ങ് മാത്രമാണ് ദൈവം(സങ്കീര്‍ത്തനം 86 :10 ) 
     യേശു      പ്രതിവചിച്ചു ;ഇതാണ് ഒന്നാമത്തെ കല്പന ഇസ്രായെല്ല്യരെ കേള്‍ക്കുക നമ്മുടെ  ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹ്രടയത്തോടെയും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക (മാര്‍ക്കോസ് 12 :29 ,30 )
     ഏക ദൈവമല്ലാതെ മറ്റൊരു ദൈവമില്ല (1 കൊരിയാന്തന്‍സ്  8 :4 ) 

അത്ത്യുന്നതനും സ്രഷ്ടാവുമായ ദൈവം 
      "അവന്‍(പുരോഹിതന്‍)  എബ്രഹാമിനെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു :ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ ക്രപാ കടാക്ഷം നിന്‍റെ മേലുണ്ടാവട്ടെ." (ഉല്പത്തി 14 : 19 )  
      എബ്രഹാം സോദോം രാജാവിനോട് പറഞ്ഞു :ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍  ,ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്ത്യുന്നത ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുന്നു. (ഉല്പത്തി 14 :22 ) 
     യഹോവ എന്ന നാമം വഹിക്കുന്ന അങ്ങ് മാത്രമാണ് ഭൂമി മുഴുവനും ഭരിക്കുന്ന അത്യുന്നതന്‍(സങ്കീര്‍ത്തനം 83 :18 )
പങ്കുകരനില്ലാത്ത  ഏക സ്രഷ്ടാവ് 
      നിന്നെ സ്രഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന ദൈവം......
ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു;ഞാന്‍ ആദിയും അന്തവുമാണ്.ഞാനല്ലാതെ മറ്റൊരു ദൈവമില്ല.എനിക്ക് സമാനമായി ആരുണ്ട്‌?.... വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര് ?ഇനി എന്ത് സംഭവിക്കുമെന്ന്  അവര്‍ പറയട്ടെ ?..ഞാനെല്ലാതെ വേറെ ദൈവമുണ്ടോ ?...വിഗ്രഹം നിര്‍മ്മിക്കുന്നവര്‍ ഒന്നുമല്ല...അവരുടെ സാക്ഷികള്‍ (വിഗ്രഹങ്ങള്‍ )കാണുന്നില്ല,അറിയുന്നുമില്ല....വിഗ്രഹ നിര്‍മ്മാതാക്കള്‍ മനുഷ്യര്‍ മാത്രം .. 'എന്നെ രക്ഷിക്കണേ അവിടുന്നാനെല്ലോ എന്റെ ദൈവം' എന്ന് അവന്‍ അവയോടു പ്രാര്‍ഥിക്കുന്നു. ...എല്ലാം സ്രഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍ത്താവാണ് ഞാന്‍.ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടോന്നിച്ചു?   (എശയ്യ 44 :  2 -24 )  
അദ്രശ്യന്‍  
     ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;(യോഹന്നാന്‍ 1 : 18)
    നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല (പുറപ്പാട് 33:20)
ദൈവത്തിനു തുല്യമായി ഒന്നുമില്ല 
     മോശ പറഞ്ഞു :ഞങ്ങളുടെ കര്‍ത്താവായ ദൈവത്തിനു തുല്യരായി മറ്റാരുമില്ലെന്നും നീ(ഫറോവ)  ഗ്രഹിക്കും (പുറപ്പാട് 8 :10 )  
     ദൈവത്തെ     നിങ്ങള്‍ ആരോട് തുലനം ചെയ്യും?അവനോടു തുല്യമായി ഉപമിക്കാന്‍ വല്ലതുമോണ്ടോ?(എശയ്യ 40 :18 )
    ഇതെല്ലാം നിങ്ങളുടെ മുന്നില്‍ കാണിച്ച യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നെ .  അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു. (ആവര്‍ത്തനം 4 :35 ,36 )    
വലിയവന്‍, എന്നെന്നും ജീവിക്കുന്നവന്‍,പ്രക്രതി പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നവന്‍                    
       അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ് അവയ്ക്ക് സംസാരശേഷിയില്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല ....അവയ്ക്ക് നന്മയോ തിന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല.കര്‍ത്താവേ അങ്ങയെപ്പോലെ മറ്റാരുമില്ല.അങ്ങ് വലിയവനാണ്‌.അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാണ്.....എന്നാല്‍ കര്‍ത്താവാണ് സത്യ ദൈവം. ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്ന് മാത്രം.... 
തന്റെ ശക്തിയാല്‍ ഭൂമിയെ സ്രഷ്ടിച്ചതും  ജ്ഞാനത്താല്‍ ലോകത്തെ സ്ഥാപിച്ചതും അറിവിനാല്‍  ആകാശത്തെ വിരിച്ചതും അവിടുന്നാണ്.അവിടുന്ന് ശബ്ദിക്കുമ്പോള്‍ ആകാശത്തില്‍ നിന്ന് ജലം ഗര്‍ജ്ജിക്കുന്നു .ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുന്ന് മൂടല്‍ മഞ്ഞു ഉയര്‍ത്തുന്നു.മഴപ്പെയ്യിക്കാന്‍  മിന്നല്‍ പ്പിണരുകള്‍ നിര്‍മ്മിക്കുന്നു.അറപ്പുര തുറന്നു കാറ്റ്കളെ   അയക്കുന്നു. (ജെരാമയ 10 :5 - 13 )          
പ്രാര്‍ത്ഥനക്കര്‍ഹന്‍   
       സോളമന്‍ കര്‍ത്താവിന്റെ ബലി പീടത്തിന്നു മുന്നില്‍ ഇസ്രയേല്‍ ജനതയുടെ സന്നിധിയില്‍ ഉന്നതങ്ങളില്‍ കരങ്ങലുയര്‍ത്തി പ്രാര്‍ഥിച്ചു;ഇസ്രായേലിന്റെ നാഥനായ  ദൈവമേ,പൂര്‍ണ്ണ ഹ്ര്ടയത്ത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്ത സ്നേഹം അവരുടെ മേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെ പ്പോലെ ആകാശത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ല(1 രാജാക്കന്മാര്‍ 8 :22 ,23 )

      യേശു പറഞ്ഞു: 
      കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല  , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)

ആരധനക്കര്‍ഹാന്‍ 
    യേശു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു”(മത്തായി 4:10)
നല്‍കുന്നവന്‍ 
    സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!(മത്തായി 7:11)
മുന്‍ ജനതകളുടെ ദൈവം 
    ദൈവം  യാക്കോബിനോടു പറഞ്ഞു:   
    ഞാന്‍ നിന്‍റെ പിതാവായ എബ്രഹാമിന്റെയും ഇസഹാഖിന്റെയും ദൈവമായ കര്‍ത്താവാകുന്നു(ഉല്‍പ്പത്തി 28 :13 ) 

    യേശു പറഞ്ഞു: നിങ്ങള്‍ ദൈവം കല്പിച്ചതു മോശയുടെ പുസ്തകത്തില്‍  വായിച്ചിട്ടില്ലേ? 'ഞാന്‍ എബ്രഹാമിന്റെ ദൈവവും ഇസഹാഖിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു'(മാര്‍ക്കോസ് 12 :26 )
ദൈവനാമം അനാവശ്യമായി ഉപയോഗിക്കരുത് 
    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത് ; തന്റെ നാമം വൃഥാ എടുക്കുന്നവനെ ദൈവം  ശിക്ഷിക്കാതെ വിടുകയില്ല.
(പുറപ്പാട് 20 : 7 ) 
     എന്റെ നാമത്തെക്കൊണ്ടു നിങ്ങള്‍ കള്ളസ്സത്യം ചെയ്യരുത്.  നിങ്ങളുടെ  ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കുകയുമരുത്  ; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 19 :12 ) 
ദൈവത്തെ ഭയപ്പെടുക 
      നീ നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ യഹോവ ആകുന്നു. ( ലേവ്യ പുസ്തകം 19 :32 )
      നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ .നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജനതകളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; (ആവര്‍ത്തനം 6 : 13 ,14 )  
     നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നെ. (ആവര്‍ത്തനം 10 :20 ,21 )
ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുക 
     എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരയുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കുകയും ചെയ്താൽ അവനെ നീ കണ്ടെത്തും.(ആവര്‍ത്തനം 4 : 29 )
 പ്രതിമകള്‍ നിര്‍മ്മിക്കരുത്, അവയെ ആരാധിക്കരുത്‌ 
      മോസ്സസ്സിന്റെ പത്ത് കല്പനകളിലെ ആദ്യ ഭാഗത്ത് പറയുന്നു,   
      അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്ത് കൊണ്ട് 
വന്ന  ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് അവയ്ക്ക് മുമ്പില്‍ പ്രണമിക്കുകയോ  അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാനാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20 :2  - 5 )  
     നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മ്മിക്കരുത്.സ്വര്‍ണ്ണം കൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.  (പുറപ്പാട് 20 : 23 ) 
     നിങ്ങള്‍ അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; (പുറപ്പാട്  34 : 14 )
     നിങ്ങള്‍ക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുതു.(പുറപ്പാട് 34 : 17 ) 
     വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.  ( ലേവ്യ പുസ്തകം 19 : 4 )
അന്യ ദൈവങ്ങളെ വിളിക്കരുത് 
     ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മത പാലിക്കണം; അന്യ ദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കാന്‍  ഇടയാവരുത് .(പുറപ്പാട്  23 : 12 )
     അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത് ; അവരുടെ ആരാധനാ സ്തംഭങ്ങള്‍ നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തു കളയണം .നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ നിങ്ങള്‍  സേവിക്കുവിന്‍ ; എന്നാൽ ഞാന്‍  നിങ്ങളുടെ  ഭക്ഷണത്തെയും  വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ നിങ്ങളുടെ ഇടയില്‍ നിന്നും രോഗങ്ങളെ നിര്‍മ്മജനം ചെയ്യും. (പുറപ്പാട്  23 :24 , 25 )   
സ്വര്‍ണ്ണത്തിന്റെ കാളക്കുട്ടിയെ കണ്ടപ്പോള്‍  മോസ്സസ്സിന്റെ ദേഷ്യം 
     മോശ പാളയത്തിന്നു അടുത്തെത്തിയപ്പോള്‍  കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതുംകണ്ടു. അപ്പോൾ മോശെയുടെ കോപം ആളിക്കത്തി.  അവൻ കല്‍ പലകകള്‍ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു.അത് ഇടിച്ചു പൊടിച്ചു.  പൊടി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കൊണ്ട് കുടിപ്പിച്ചു. (പുറപ്പാട്  32 :19 , 20 ) 

വിഗ്രഹാരാധന പൊറുക്കപെടാത്ത  മഹാ പാതകം 
     അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ; അയ്യോ, ഈ ജനം മഹാപാതകം ചെയ്തു. സ്വര്‍ണ്ണം കൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ ഞാന്‍ അവരെ  സന്ദർശിക്കുന്ന  ദിവസം(പരലോകത്ത്) അവരുടെ പാപങ്ങളെപ്രതി ഞാന്‍  അവരെ ശിക്ഷിക്കും.  (പുറപ്പാട്  32 :31 -34)     
 വിഗ്രഹങ്ങളുടെ ബലി വസ്തു നിഷിദ്ധം 
     അവരുടെ(വിഗ്രഹങ്ങളുടെ)  ബലി വസ്തുക്കള്‍ ഭക്ഷണമായി നീ കഴിക്കരുത് (പുറപ്പാട് 34 :15 )   
ദൈവത്തിന്റെ നിയമങ്ങളും കല്പനകളും പാലിക്കുക         
    ദൈവം  പിന്നെയും മോശെയോടു അരുളിച്ചെയ്തതു:നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;നിങ്ങൾ വസിച്ചിരുന്ന  ഈജിപ്ത് ദേശത്തെ ജനങ്ങളെ പോലെ നിങ്ങൾ പ്രവര്‍ത്തിക്കരുത്‌; ഞാൻ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന   കനാൻ ദേശത്തിലെ ആളുകളെ പ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്‌; അവരുടെ ചട്ടങ്ങളും മര്യാദകളും ആചരിക്കരുത് .നിങ്ങള്‍ എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.ആകയാൽ നിങ്ങള്‍ എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക; അവ അനുസരിക്കുന്ന  മനുഷ്യൻ അതിനാല്‍  ജീവിക്കും; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 18 :1 -  5 )  

     നിങ്ങള്‍ക്ക് വസിക്കാനായി ഞാന്‍ നിങ്ങളെ എങ്ങോട്ട് നയിക്കുന്നുവോ ആ ദേശം നിങ്ങളെ തിരസ്ക്കരിക്കാതിരിക്കാന്‍  നിങ്ങൾ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ നീക്കി ക്കളയുന്ന ജനതയുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പിന്തുടരുത്.എന്തെന്നാല്‍ ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാന്‍ അവരെ വെറുക്കുന്നു. (ലേവ്യ പുസ്തകം 20 :22 ,23 )
     നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പാലിക്കണം .നിങ്ങള്‍ക്ക്  നന്മയുണ്ടാകും.  (ആവര്‍ത്തനം 6 :17 ,18 )
     നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം അനുസരിച്ച്  നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ഇവകളാകുന്നു   നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജനതകള്‍  ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻ മേലും എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല. (ആവര്‍ത്തനം 12 :1 -  4 )
അനുഗ്രഹവും ശാപവും 
      ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവുംനിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും. (ആവര്‍ത്തനം 11 :26 -  28 )

ഒരു സ്രഷ്ടിയെയും വണങ്ങുകയോ പൂജിക്കുകയോ ചെയ്യരുത് 
     അതിനാല്‍ നിങ്ങൾ നന്നായി ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുള്‍ ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ?.അതു കൊണ്ടു നിങ്ങൾ ആണിന്റെയൊ  പെണ്ണിന്റെയൊ  സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,  ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെ തന്നെ ആശുദ്ധരാകാതിരിക്കുക.നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശ ഗോളങ്ങളെയും-കണ്ടു  അവയെ  ആരാധിക്കുകയും  സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളുവിന്‍; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെയുള്ള  എല്ലാ ജനതകള്‍ക്കും വേണ്ടി നല്കിയിരിക്കുന്നവയാണ്.  (ആവര്‍ത്തനം 4 : 15 -19 )
പ്രതിമകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല 
     അവിടെ(ഇസ്രയേല്‍ ജനത പോകുന്ന സ്ഥലം),  കാണുകയോ   കേൾക്കുകയോ  ഭക്ഷിക്കുകയോ  മണക്കുകയോ ചെയ്യാത്ത  മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദൈവങ്ങളെ  നിങ്ങൾ സേവിക്കും.(ആവര്‍ത്തനം 4 :28 )  
ദേവ പൂജയിലെ അനാചാരം 
        അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കെണിയിൽ അകപ്പെടുകയും ഈ ജനതകള്‍  തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കുകയും  ചെയ്യാതിരിക്കാന്‍  സൂക്ഷിക്കണം .നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ളേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു തീയില്‍ ദാഹിപ്പിച്ചല്ലോ ?  (ആവര്‍ത്തനം 12 :30 ,31 )

ആരു പറഞ്ഞാലും  ദൈവത്തില്‍ പങ്കു ചേര്‍ക്കരുത് 
      ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും അനുസരിച്ച്  നടക്കുവിന്‍; അതിനോടു കൂട്ടരുതു; അതിൽനിന്നു ഒന്നും കുറെക്കയും അരുതു.
നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ അറിയിക്കുകയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുക്കയും ചെയ്താൽ, ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു .നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.ആ പ്രവാചകനോ സ്വപ്നക്കാരനോ ഈജിപ്ഷ്യന്‍ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരുദ്ധമായി  ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ട നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിക്കാന്‍  നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം. ( ആവര്‍ത്തനം 13 :1 - 6 )
   
       നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജനതകളുടെ ദേവന്മാരിൽവെച്ചു നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ ,മകളോ ,നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിക്കാന്‍  നോക്കിയാൽ അവനോടു യോജിക്കുകയൊ  അവന്റെ വാക്കു കേൾക്കുകയോ  ചെയ്യരുതു; അവനോടു കനിവു തോന്നുകയോ, അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. (ആവര്‍ത്തനം 13 :  7 - 9 )
അന്യജാതിക്കാരുടെ ആചാരം സ്വീകരിക്കരുത് 
        നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളുടെ ശ്രീരാം  മുറിവേല്പിക്കുകയോ  നിങ്ങൾ ശിരസ്സിന്റെ മുന്‍ ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.(ആവര്‍ത്തനം 14 : 1 )

ആഭിചാരവും ,പ്രശ്നം വെക്കുന്നതും ,ശകുനം നോക്കുന്നതും നിഷിദ്ധം   
      നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജനതകളുടെ  ദുരാചാരങ്ങള്‍  നീ അനുകരിക്കരുത് .തന്റെ മകനെയോ മകളെയോ മോഹിക്കുന്നവന്‍ , പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.നീ നീക്കിക്കള യാ നിരിക്കുന്ന ജനത കൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നിനക്ക്  അങ്ങനെ ചെയ്യുവാന്‍  നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
(ആവര്‍ത്തനം 18 :9 -14 )  

ദൈവ മന്ദിരത്തിനരികെ ഒരു ചിഹ്നവും പാടില്ല 
       നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ  അശേര ദേവതയുടെ ഒരു വ്രക്ഷവും നട്ടുപിടിപ്പിക്കരുത്. നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭവും നീ  നാട്ടുകയും അരുതു.
(ആവര്‍ത്തനം 16 :21 ,22 )

വിഗ്രഹം ഉണ്ടാക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ 
      ശില്പിയുടെ കൈപ്പണിയായി യഹോവെക്കു വെറുപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം. (ആവര്‍ത്തനം 27  :15 )  

അന്യ ദൈവങ്ങളെ സേവിച്ചലുള്ള ശിക്ഷ 
 ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ, സൂര്യചന്ദ്രന്മാരെയോ മറ്റേതെങ്കിലും  ആകാശ ശക്തിയെയോ  ചെന്നു സേവിച്ചു നമസ്കരിക്കയും,തിന്മ പ്രവര്‍ത്തിച്ചു ഉടമ്പടി ലംഘിക്കുകയും  ചെയ്ത, പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ,നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും
അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം അന്വേഷിക്കുക.  അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും ആണെന്ന് കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. (ആവര്‍ത്തനം 17 :3 -5 )