2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

മതം, രാഷ്ട്രീയം പിന്നെ ഇസ്ലാം


                                                                   - Abid ali T.M. Padanna 
         മതം എപ്പോഴും ചരിത്രത്തില്‍ പുരോഹിതന്മാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുണ്ട്.പുരോഹിതന്മാര്‍ മതത്തെ ചൂഷണത്തിന്റെയും ധന സമ്പാദാനത്തിന്റെയും മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. ഭരണാധികാരികളുടെ ചൂഷണത്തിന്നും അനീതിക്കും പുരോഹിതന്മാര്‍ എന്നും കൂട്ട് നിന്നിട്ടുമുണ്ട് .

        രാഷ്ട്രീയം എന്നും ചരിത്രത്തില്‍ ഏകാധിപധികളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.ഭരണാധികാരികള്‍  രാഷ്ട്രീയത്തെ  ചൂഷണത്തിന്റെയും ധന സമ്പാദനത്തിന്റെയും മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. പുരോഹിത മതത്തിന്റെ നില നില്പ്പിനായ് രാഷ്ട്രീയക്കാര്‍ എന്നും കൂട്ട് നിന്നിട്ടുണ്ട്.

          ഇസ്ലാം ഈ രണ്ട് അടിമത്തത്തില്‍ നിന്നും മനുഷ്യ വംശത്തെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.മതത്തെ ചൂഷണ മുക്തമാക്കി വിമോചനപരമാക്കി മാറ്റുക.രാഷ്ട്രീയത്തെ ഏകാധിപത്യത്തില്‍ നിന്നും കുടുംബധിപത്യത്തില്‍ നിന്നും രക്ഷികുക.അതിനെ ജനാധിപത്യപരമാക്കുക. ഇനി ജനാധിപത്യം മൂല്ല്യ രഹിതമാണെങ്കില്‍ അതിനെ മൂല്ല്യവല്‍ക്കരിക്കുക. 

പ്രവാചകന്‍ ഈ ദൌത്യ മാണ് നിവ്വഹിച്ചത്.ഈ നിരന്തര പരിശ്രമത്തിന്റെ പേരാണ് ഇസ്ലാം.

"വിശ്വസിച്ചവരെ മത പണ്ഡിതന്മാരിലും,പുരോഹിതന്മാരിലും ഏറെ പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും ജനങ്ങളെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തടയുന്നവരുമാകുന്നു."(അത്തൌബ :34) 

"അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്:കൃഷി നാശം വരുത്താനും മനുഷ്യ കുലത്തെ നശിപ്പിക്കാനുമാണ് .എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല."(അല്‍ബഖറ : 205 )      

2 അഭിപ്രായങ്ങൾ:

  1. രാഷ്ട്രീയത്തെ ഏകാധിപത്യത്തില്‍ നിന്നും കുടുംബധിപത്യത്തില്‍ നിന്നും രക്ഷിക്കാന്‍ ഇസ്ലാം എന്തു ചെയ്തുവെന്നും അതിനെ ജനാധിപത്യപരമാക്കാന്‍ എന്തുചെയ്തുവെന്നും പറയാമോ....?

    കുടുംബാധിപത്യം ഏകാധിപത്യം എന്നിവ ഇസ്ലാമില്‍ മോശപ്പെട്ട കാര്യമാണെങ്കില്‍ പല ചോദ്യങ്ങളും മുകളിലെ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് ചോദിക്കാന്‍ ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ലോകത്തിനു അന്യമായിരുന്ന സമ്പൂര്‍ണ്ണ ജനാധിപത്യം(ജനപ്രാധിനിത്യം ) ആദ്യമായി ലോകത്ത് നടപ്പാക്കിയത് ഇസ്ലാമാണ്.
    അതു കടമെടുത്ത് യൂരോപ്പ്യര്‍ അതിന്റെ മൂല്ല്യം ചോര്‍ത്തി പുതിയ കുപ്പിയിലാക്കി നമുക്ക് തന്നെ വിറ്റു.

    ഏകാധിപത്യത്തിന്നും കുടുംബാധിപത്യത്തിന്നും പകരം മുഹമ്മദു നബി കാണിച്ചു കൊടുത്ത ഖിലാഫത്തു വ്യവസ്ഥയില്‍ താഴെപറയുന്നവ അടിസ്ഥാനമായിരുന്നു.
    1 .ബൈഅത്ത്‌ (ജനങ്ങളുടെ തിരഞ്ഞെടുപ്പ്)
    2 .ശൂറ (നിയമ നിര്‍മാനത്തിന്നു കൂടി ആലോചന സഭ ) .
    3 .ഏക നേത്രത്വം(ഖലീഫ, ഇമാം ,അമീര്‍ തുടങ്ങിയവ )
    4 .സ്വതന്ത്ര ജ്യുഡിശ്വരി(ഭരണാധികാരിക്കും രക്ഷപ്പെടാന്‍ പറ്റാത്ത നീതി ന്യായ വ്യവസ്ഥ )

    ഏകാധിപത്യത്തില്‍ ഇവ മൊത്തത്തിലോ ഒറ്റയായോ അട്ടിമറിക്കപ്പെടുന്നു.
    ആധുനിക സര്‍വ്വ സ്വതന്ത്ര ജനാധിപത്യത്തില്‍ ഇവയെല്ലാം ഉണ്ടെങ്കിലുംസത്യം ധര്‍മ്മം നീതി തുടങ്ങിയവയ്ക്ക് ഒരു വിലയും ഉണ്ടാവില്ല. അപ്പോള്‍ അത് ജനവിരുദ്ധം(ദൈവവിരുദ്ധം )ആകുന്നു.അതുപോലെ തന്നെയാണ് ഏകാധിപത്യവും,സ്വേച്ചാധിപത്യവും(dictatorship,,Monarch,Totalitarianism,Autocracy, tyrant)

    കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്.

    മറുപടിഇല്ലാതാക്കൂ