സിറിയ : അമേരിക്കന്‍ -റഷ്യന്‍ പടയൊരുക്കങ്ങള്‍
മൂന്നുലക്ഷത്തോളം ജനങ്ങൾ മരിച്ചു വീഴുകയും ഏകദേശം പതിനഞ്ചു ലക്ഷത്തിലധികം ജനങ്ങൾ അന്യ നാടുകളിൽ അഭയാർഥികളാവുകയും ചെയ്ത, ബഷർ അസ്സാദിന്റെ എകാധിപത്യത്തിൻ കീഴിലെ സിറിയൻ ആഭ്യന്തര യുദ്ധത്തിലെ ഇരകള്‍ ഒരു ഭാഗത്ത് ,സിറിയയിലെ തന്നെ പ്രതിപക്ഷ സേന മറ്റൊരു പക്ഷത് ,ഐ എസ എന്ന പേരിലെ കാടാത്തര കൂട്ടര്‍ ഒരു വശത്ത് ഇന്ന് ഒരു റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി തങ്ങളുടെ വ്യോമ പരിതി ഭേതിച്ചതിനു വെടി വെച്ചിട്ടു ... കുറച്ചു നാള്‍ മുമ്പ് അമേരിക്കയുടെ നേത്രത്വത്തിൽ സിറിയയില്‍ രാസായുധ പ്രയോഗം ഉണ്ട് എന്ന പേരിൽ ആക്രമണ മുന്നൊരുക്കങ്ങൾ നടന്നിട്ടുണ്ടായിരുന്നു ,അത് തടയിടാൻ റഷ്യ പോലുള്ള രാജ്യങ്ങൾ അന്നേ യുദ്ധ സന്നാഹം നടത്തി ത്തുടങ്ങിയിരുന്നു . അന്ന് അൽപ നേരത്തേക്ക് മേഘം നീങ്ങി എങ്കിലും ഇന്ന് അത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു .കാരണം ഐ എസ് പാരീസിലും മറ്റു രാജ്യങ്ങളിലും നടത്തുന്ന ഭീകര ആക്രമണങ്ങള്‍ തന്നെ ....പൂര്‍ണ്ണമായും യുദ്ധ കാഹളം വിട്ടൊഴിഞ്ഞു എന്ന് പറയാന്‍ ഇനിയും കാലം എടുക്കും ...
മെഡി റ്റരെനിയൻ തീരത്ത് വിന്യസിക്കപ്പെട്ട അമേരിക്കാൻ റഷ്യൻ പടക്കപ്പലുകൾ |
പ്രഭാഷണത്തിന്‍റെ ആമുഖം
ജീവിത
നദി ശാന്തമായി ഒഴുകുന്ന സാധാരണ പരിതസ്ഥിതികളിൽ ഒരു തരം മനശാന്തി
അനുഭവപ്പെടുന്നു ,എല്ലാവര്ക്കും ,കാരണം സ്ഫടിക നിർമലമായ മുകൾപ്പരപ്പു
അടിത്തട്ടിലൊളിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾക്ക് ഒരാവരണമായി നിലകൊള്ളും
.മുകൾപ്പരപ്പിന്റെ ബാഹ്യ നൈർമല്യം കാരണം അടിത്തട്ടിൽ എന്തൊക്കെ
ഒളിഞ്ഞിരിക്കുന്നു വെന്നും, എന്ത് കൊണ്ട് ഒളിഞ്ഞിരിക്കുന്നുവെന്നും
പരിശോധിക്കേണ്ട ആവശ്യകത വളരെ കുറച്ചേ അനുഭവപ്പെടുകയുള്ളൂ. എന്നാൽ നദിയിൽ
വെള്ളപ്പൊക്കം ഉണ്ടാവുകയും അടിത്തട്ടിലെ ചപ്പു ചവറുകൾ ഇളകി പുറത്ത് വന്നു
മുകൾപ്പരപ്പിലൂടെ ഒഴുകി ത്തുടങ്ങുകയും ചെയ്യുമ്പോൾ ഏവർക്കും ബോധ്യമാവുന്നു
,ജീവിത നദി ഇതെല്ലാം ഉള്ളിലൊളിച്ചുവെച്ചൊഴുകുകയായിരു ന്നുവെന്ന് .
അപ്പോഴാണ് ഈ അ ഴുക്കുകളും മാലിന്യങ്ങളും കിളർന്നു വരുന്ന
ഉറവിടത്തെയും,നദിയെ ശുദ്ധമാക്കുന്നതിനും ശുദ്ധമായി
നിലനിർത്തുന്നതിന്നുമുള്ള മർഗത്തെയും പറ്റി മനുഷ്യൻ ചിന്തിച്ചു
തുടങ്ങുന്നത് .ഇത്തരം സന്ദർഭങ്ങളിൽ പോലും മനുഷ്യരിൽ ആ ബോധം
ഉണരുന്നില്ലെങ്കിൽ ,മാനവത ആലസ്യ ലഹരിയിൽ ആമഗ്നരും ജീവിത
ലക്ഷ്യത്തെക്കുറിച്ച് നിശ്ശേഷം ബോധ ശൂന്യരായി ഭാവിച്ചിരിക്കുന്നുവെന്നാണ്
അതിന്റെ അർഥം .
അത്തരമൊരസാധാരണ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് .ജീവിത
നദിയിൽ വെള്ളപ്പൊക്കമാണിപ്പോൾ രാഷ്ട്രങ്ങൾ തമ്മിലും ,സമുദായങ്ങൾ
തമ്മിലും രൂക്ഷമായ വടം വലി കൊടുമ്പിരി കൊള്ളുന്നു.വലിയ വലിയ സമൂഹ
തലങ്ങളിലൂടെ കടന്നു വന്നു വ്യക്തികളെ ഓരോന്നായി മത്സര മൈതാനത്തിലേക്ക്
വലിച്ചിഴക്കാൻ മാത്രം അഗാധമായിട്ടുണ്ട് ഈ വടംവലി .ചുരുക്കത്തിൽ
മാനവസഞ്ചയത്തിൻറെ ഹിംസഭാഗവും നെടുനാളായി ഉള്ളിന്റെ ഉള്ളിൽ തങ്ങൾ
വളർത്തിക്കൊണ്ട് വന്ന ധർമീക ഗുണങ്ങൾ അപ്പടി ലോകസമക്ഷം സമർപ്പിച്ചു
കൊണ്ടിരിക്കുകയാണ് .മുമ്പാണെങ്കിൽ ചെറിയൊരു പരിശോധന വേണ്ടിയിരുന്നു ,ഈ
മാലിന്യങ്ങൾ കണ്ടെത്താൻ .ഇന്ന് അവ ജീവിതത്തിന്റെ മുകൾ പരപ്പിൽ തന്നെ ഒരു
പരസ്യപ്പലകയിലെന്നോണം നമുക്ക് ദർഷിക്കാം .ഇപ്പോൾ പിരടിക്കുരുടന്നു മാത്രമേ
"രോഗിയുടെ നില ഭേദമാണ് "എന്നു ആശ്വസിക്കാൻ കഴിയുകയുള്ളൂ . മൃഗതുല്യരോ
സദാചാരബോധവിഹീനരായവർക്കോ ധർമ്മബോധത്തിന്നു തളർവാതം പിടിപെട്ടവർക്കോ
മാത്രമേ രോഗ നിർണ്ണയത്തെയും ചികിത്സയെയും കുറിച്ച് ഇനിയും
അശ്രദ്ധമായിരിക്കാൻ സാധ്യമാവൂ .!
സയ്യിദ് മൗദൂദി ഒരു പ്രഭാഷണ വേദിയിൽ |
ചുറ്റുപാടുമോന്നു കണ്ണോടിച്ചു നോക്കൂ !മാനവ മനസാക്ഷി എന്നെന്നും
നിന്ദാ പൂർവ്വം വീക്ഷിച്ച അറുവഷളായ അധാർമീക സ്വഭാവങ്ങളുടെ വിപുലമായ
തോതിലുള്ള പ്രകടനങ്ങളാണ് ജനതതികളിൽ ഉടനീളം ദ്രിശ്യമാവുന്നത് അക്രമം ,അനീതി
നിർഭയത്വം ,ക്രൂരത, വ്യാജം ,വഞ്ചന വാഗ്ദത്ത ലംഘനം ,വിശ്വാസ രാഹിത്യം,
താന്തോന്നിത്തം നിർലജ്ജത ,സ്വാർത്ഥം, ചൂഷണം ,അഴിമതി ആദിയായ പാപങ്ങളും
പാതകങ്ങളും കേവലം വ്യകതിപരമായ ദൂശ്യങ്ങൾ ആയല്ല; ജനകീയ ധർമ്മങ്ങളുടെ
രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് .വ്യക്തികൾ ചെയ്യുമ്പോൾ
തുറങ്കും ,തൂക്കുമരവും ശിക്ഷ വിധിക്കപ്പെടുന്ന മഹാ കുറ്റങ്ങൾ തന്നെ വലിയ
വലിയ ലോക ജനതകൾ സാമൂഹിക നിലവാരത്തിൽ പരസ്പരം ചെയ്തു കൂട്ടുന്നു .ഓരോ ജനതയും
തങ്ങളിൽ ഏറ്റവും കൊടിയ കുറ്റവാളിയെ തെരഞ്ഞുപിടിച്ച് സർദാരും നേതാവുമായി
വാഴിക്കുകയും അവരുടെ കാർമികത്വത്തിൽ ദുഷ്ടതയുടെയും ദുർവൃത്തിയുടെയും
നീച്ചാൽ നീചമായ സകല രൂപങ്ങളും നിർലജ്ജം ,പരസ്യമായി പ്രകടിപ്പിക്കുകയും
ചെയ്യുന്നു .രാഷ്ട്രങ്ങളും സമുദായങ്ങളും പരസ്പരം നടത്തുന്ന വ്യാജ
പ്രചാരങ്ങളാൽ അന്തരീകഷത്തിന്റെ അനന്തതകൾ പോലും മലീമസമായിരിക്കുന്നു .കടൽ
കള്ളന്മാരുടെയും പകൽ കൊള്ളക്കാരുടെയും സംഘങ്ങളായി മാറിയിരിക്കുന്നു, ഓരോ
രാജ്യത്തെയും എല്ലാ വൻകരകളിലെയും ജനതകൾ.ഓരോ കവർച്ചക്കാരനും ,താൻ കവർച്ച
നടത്തിക്കൊണ്ടിരിക്കെ പ്രതിയോഗി നടത്തുന്ന കവർച്ചയെ നിർലജ്ജം പഴിക്കുന്നു
.നീതി ,ഇക്കൂട്ടരുടെ പക്ഷത്തിൽ സ്വജനതയോടുള്ള നീതി മാത്രമാണ് .അവകാശങ്ങൾ
അവർക്ക് മാത്രം ബാധകമാണ് ;അപരരുടെ ന്യായമായ അവകാശങ്ങളിലുള്ള കൈയ്യേറ്റം
അവരുടെ ധർമ വീക്ഷണത്തിൽ അനുവദനീയം മാത്രമല്ല ,ശ്ളാഘനീയം കൂടിയത്രേ.
ഏതാണ്ട് എല്ലാ സമൂഹങ്ങളുടെയും പക്കൽ കൊടുക്കുന്നതിനുള്ള
മാനദണ്ഡം ഒന്നും ,വാങ്ങുന്നതിനുള്ള മാനദണ്ഡം മറ്റൊന്നുമായി
മാറിയിരിക്കുന്നു .ഒരു ജനത സ്വന്തം താല്പര്യം മുൻ നിറുത്തി നിശ്ചയിച്ച
മാനദണ്ഡങ്ങൾ മറ്റൊരു ജനതയുടെ താല്പര്യത്തിന്റെ പ്രശ്നം വരുമ്പോൾ കാറ്റിൽ
പറത്തപ്പെടുന്നു .മറ്റുള്ളവരോട് അനുശാസിക്കുന്ന ധാർമീക ചട്ടങ്ങൾ ഓരോ
രാഷ്ട്രവും വയം ലംഘിക്കുന്നു .വിശ്വാസ വഞ്ചനയാകുന്ന വ്യാധി മൂർധന്യാവസ്ഥ
പ്രാപിച്ചു ഒരു ജനതക്കും മറ്റൊരു ജനതയെ വിശ്വാസമില്ലെന്നായിരിക്കുന്നു .വൻ
ശക്തികളുടെ പ്രതിനിധികൾ അഭിജാത വേഷമണിഞ്ഞു അന്താരാഷ്ട്രീയ
കരാറുകളിലൊപ്പുവെക്കുമ്പോൾ,കിട്ടുന്ന ആദ്യത്തെ സന്ദർഭത്തിൽ തന്നെ ആ വിശുദ്ധ
പത്രിക ദേശീയ താല്പര്യത്തിന്റെ ബലി പീഠത്തിൽ ആഹുതി ചെയ്യണമെന്ന ദുഷ്ട
വിചാരം അവരുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്നുണ്ടാവും .രാഷ്ട്രത്തിന്റെ
പ്രസിഡണ്ടോ പ്രധാന മന്ത്രിയോ ആ ബലിയർപ്പണത്തിനായി കത്തി അണയുമ്പോൾ
രാജ്യത്തിലെ ഒറ്റ കുട്ടിയിൽ നിന്നും അതിനെതിരെ നേരിയ ശബ്ദം പോലും
ഉയരുന്നില്ല .ജനത മുഴുവൻ ആ വിശ്വാസ വഞ്ചനക്ക് അരു നില്ക്കുന്നു .
കാപട്യവും തട്ടിപ്പും മൂർത്താവസ്ഥ പ്രപിചിരിക്കുകയാണ് . പവിത്ര ധർമീക
തത്വങ്ങളെ പറ്റിയുള്ള പ്രഘോഷണങ്ങൾ സർവ്വത്ര കേൾക്കാം .എന്തിനെന്നല്ലേ ?
ലോകത്തെ വിഡ്ഢീകരിച്ചു തങ്ങളുടെ സ്വാർത്ഥങ്ങൾ നേടിയെടുക്കാനും
ശുദ്ധഗതിക്കാരായ പാവങ്ങളെ പറഞ്ഞു പാട്ടിലാക്കാനും ,"ഞങ്ങൾ നിങ്ങളോട് ജീവിത
ത്യാഗത്തിന്നും ധന ത്യാഗത്തിനും ആവശ്യപ്പെടുന്നത് ഞങ്ങളുടെ കാര്യ
സാധ്യത്തിനല്ല ; പ്രത്യുത മനുഷ്യ വർഗ്ഗത്തിന്റെ നന്മയൊർത്തു മാത്രമാണു
നിസ്സ്വാർഥരും നല്ലവരിൽ നല്ലവരായ ഒരു വിഭാഗം ഈ കഷ്ടപ്പാടുകളത്രയും
സഹിക്കുന്നത് " എന്ന് ശുദ്ധാത്മാക്കളെ അവർ പറഞ്ഞു ധരിപ്പിക്കും
.അതിനുവേണ്ടിയാണ് അവർ ധാർമീക തത്വങ്ങളുടെ മറപിടിക്കുന്നത് .
ഹൃദയ ശൂന്യതയും മനുഷ്യത്വ വിഹീനതയും എത്രത്തോളം എന്നാൽ .ഒരു
രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിച്ചു കീഴടക്കുമ്പോൾ തന്നാട്ടുക്കാരെ
സ്റ്റീം റോളറിന്റെ നിർവികാരത്തോടെ ചവിട്ടിച്ചതക്കുന്നുവെന്ന് മാത്രമല്ല
.താങ്കളുടെ വീരകൃത്യങ്ങൾ ചമത്കാര പൂർവ്വം ലോകത്തോട് കൊട്ടിഘോഷിക്കുകയും
കൂടി ചെയ്യുന്നു . ഇത് കാണുമ്പോൾ തോന്നും ,ലോകമിപ്പൊൾ മനുഷ്യരുടെയല്ല
,ചെന്നായിക്കളുടെ ആവാസ കേന്ദ്രമാണെന്ന് .സ്വാർത്ഥപരമായ ക്രൂരത വളർന്നു
വളർന്നു എവിടെ എത്തിയെന്നോ ? ഒരു ജനത മറ്റൊരു ജനതയെ കീഴ്പ്പെടുത്തിയ ശേഷം
നിർദാക്ഷണ്യം കൊള്ളയും കവർച്ചയും നടത്തുന്നത് കൊണ്ട് മതിയാക്കാതെ
,മാനുഷികമായ എല്ലാ വിശിഷ്ട ഗുണങ്ങളും അവരിൽ നിന്ന് വിപാടനം ചെയ്യാനും ഇവർ
സ്വയം ജുഗുപ്സാ പൂർവ്വം വീക്ഷിക്കുന്ന സകല നികൃഷ്ട ഗുണങ്ങളും അവരിൽ
വളർത്താനും അങ്ങിനെ ആ ജനതയെ സാംസ്ക്കാരികമായി നിശ്ശേഷം നശിപ്പിക്കാനും
ആസൂത്രിതമായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു .
വളരെ പ്രകടമായ ഏതാനും ധാർമീക ദൂഷ്യങ്ങൾ ഉദാഹരണാർത്തം എടുത്തു
കാട്ടി എന്നേയുള്ളൂ . ഒരു സമഗ്ര അവലോകനം നടത്തുന്ന പക്ഷം ,ധാർമീക
വീക്ഷണത്തിൽ ,മാനുഷ്യകത്തിന്റെ ശരീരം കെട്ടഴുകിയിട്ടുണ്ടെന്നു കാണാം .
പണ്ടൊക്കെ ചൂതാട്ടത്തിന്റെയും വ്യഭിചാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു
ധാർമീക അധ:പതനത്തിന്റെ ഏറ്റവും ബീഭത്സമായ വൃണങ്ങളായി
ഗണിക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് എവിടെ നോക്കിയാലും മാനവ നാഗരികത മുഴുവൻ
ഒരു വ്രണമായി രൂപാന്തരപ്പെട്ടിരിക്കുന്നു . പാർലമെന്റുകൾ ,അസംബ്ളികൾ
,സെക്രട്ടറിയേറ്റുകൾ ,മന്ത്രി കാര്യാലയങ്ങൾ ,നീതിന്യായാസനങ്ങൾ ,കോടതികൾ
,പ്രസിദ്ധീകരണ -പ്രക്ഷേപണ കേന്ദ്രങ്ങൾ ,യൂണിവേഴ്സിറ്റികൾ ,വിദ്യാഭ്യാസ
സ്ഥാപനങ്ങൾ ,ബേങ്കുകൾ ,വാണിജ്യ -വ്യവസായ കേന്ദ്രങ്ങൾ ,തുടങ്ങി എല്ലാം
വൃണങ്ങൾ തന്നെ - പൂർണ്ണ ശസ്ത്രക്രിയ ആവശ്യപ്പെടുന്ന മാരക വൃണങ്ങൾ .മനുഷ്യ
സമുദായത്തിന്റെ അമൂല്യ സമ്പത്തായ വിജ്ഞാനം ,എല്ലാ ശാഖകളോടൊപ്പം ,മാനവ
നശീകരനത്തിന്നായി വിനിയോഗിക്കപെടുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം .
പ്രകൃതി മനുഷ്യന്നു കനിഞ്ഞേകിയ അപാര ശക്തികളുടെ ഉറവിടങ്ങളത്രയും നശീകരണ
പ്രവർ ത്തങ്ങളിൽ ഉപയോഗപ്പെട്ടു പോകുന്നു .മനുഷ്യന്റെ സർവ്വോൽക്രിഷ്ട
ധാർമീക ഗുണങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ട ധീരത ,ത്യാഗ സന്നത ,ഔദാര്യം
,സ്ഥൈര്യം ,നിശ്ചയദാർഡ്യം ആദിയായ മൂല്യങ്ങൾ പോലും വലുതും മൗലീകവുമായ
ഏതാനും അധർമങ്ങളുടെ ദാസ്യവൃത്തിക്കായി അർപ്പിക്കപ്പെട്ടിരിക്കുന്നു .
വ്യക്തി ദൂഷ്യം പരമ കാഷ്ഠ പ്രാപിക്കുംപോഴാണ് സാമൂഹ്യ ദൂഷ്യങ്ങൾ
പ്രകടമാവുക .സമൂഹത്തിലെ ഭൂരിപക്ഷം ധർമ്മ നിഷ്ടരായിരിക്കെ ,സമൂഹം പൊതുവിൽ
അധാർമികത പ്രകടിപ്പിക്കുക എന്നതുണ്ടാവില്ല .അപ്രകാരം തന്നെ സന്മാർഗ്ഗ
നിഷ്ടരും സച്ചരിതരുമായ ജനങ്ങൾ തങ്ങളുടെ നേത്രത്വവും പ്രാതിനിധ്യവും
ദുരാചാരികളെയും ദുർമാർഗ്ഗികളെയും ഭരമെൽപ്പിക്കുക ; എന്നിട്ട് സാമുദായികവും
ദേശീയവും അന്തർദേശീയവുമായ ഇടപാടുകളത്രയും അധാർമികമായ അടിസ്ഥാനങ്ങളിൽ
ചരിച്ചു കൊണ്ടിരിക്കുന്നത് അവർ കേവലം പ്രേക്ഷകരായി നോക്കിനില്ക്കുക - ഇതും
സംഭവ്യം അല്ല . എപ്പോൾ പിന്നെ ലോക ജനതതികൾ തങ്ങളുടെ സാമൂഹിക
സ്ഥാപനങ്ങളിലൂടെ വിപുലമായ തോതിൽ മനുഷ്യ പ്രകൃതിയുടെ ഹീന വശം പ്രകടമാക്കി
കൊണ്ടിരിക്കുന്നുവെങ്കിൽ അതിന്റെ വ്യക്തമായ സൂചന , മാനവത എല്ലാ വിധ
ശാസ്ത്രീയ നാഗരിക പുരോഗതിയോടൊപ്പം ,വിപത് കരമായ ധാർമീക തകർച്ചയിൽ
പതിച്ചിരിക്കുന്നുവേന്നാണ് .ബഹു ഭൂരിപക്ഷം മനുഷ്യരും ആ
മഹാമാരിക്കടിപ്പെട്ടു കഴിഞ്ഞിരിക്കുന്നു .ഈ സ്ഥിതി വിശേഷം ഇങ്ങനെ തുടരുന്ന
പക്ഷം മനുഷ്യൻ അത്യുഗ്രമായ ഒരു വിനാശത്തെ അഭിമുഖീകരിക്കുന്ന കാലം വിദൂരമല്ല
.നീണ്ട ഒരന്ധകാര യുഗം മാനവതയെ ആവരണം ചെയ്തേക്കും .
അത്തരമൊരു വിനാശ ഗർത്തത്തിലേക്ക് കണ്ണുമടച്ചു ഒഴുകിമറിയാൻ
നമുക്കാഗ്രഹമില്ലെങ്കിൽ ആ തിന്മയുടെ ഉറവിടെമേതെന്നും ജലപ്രളയം കണക്കെ അത്
കുത്തിയൊലിച്ചു വരുന്നത് എവിടെ നിന്നാണെന്നും പരിശോധിക്കേണ്ടത് നമ്മുടെ
കടമയാണ് .ഇതൊരു ധാർമീക ദൂഷ്യമായതിനാൽ ലോകത്ത് നിലവിലുള്ള ധാർമീക വിഭാവനകളിൽ
മാത്രമേ നമുക്ക് ആ ഉറവിടം കണ്ടെത്താൻ കഴിയൂ ......................................................
.................................................................
രണ്ടാം
ലോക മഹാ(Worst) യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ലോക നാഗരികതയുടെ
ധാർമീകച്ചുതിയുടെ കാരണം എന്ത് ? നിവാരണം എന്ത് ? മതങ്ങളും ധാർമീക
സിദ്ധാന്തങ്ങളും ഈ രംഗത്ത് പരാജയപ്പെട്ടതെന്തുകൊണ്ട് ? തുടങ്ങിയവയെ വസ്തു
നിഷ്ടമായി പൊളിച്ചെഴുതുന്ന പ്രഭാഷണം പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സയ്യിദ് അബുൽ
അഅ'ലാ മൗദൂദി ഇന്ത്യാ വിഭജനത്തിന്റെ വർഷങ്ങൾക്ക് മുമ്പേ നടത്തപ്പെട്ടതാണെങ്കിലും
ഇന്നും നിലവിലെ ലോക അവസ്ഥകളിൽ കലീകവും പ്രസക്തവും തന്നെ എന്ന് വീണ്ടും തെളിയിക്കുന്നു
മലയാളം പരിഭാഷ
പുസ്തകം :സദാചാരം ഇസ്ലാമിൽ
പ്രസാദനം :IPH കോഴിക്കോട് .