ഒഞ്ചിയത്തിന്റെ മാനസപുത്രന്‍ ടി.പി. ചന്ദ്ര ശേഖരനെ വെട്ടിനുറുക്കിയ കിരാതമായ ആ കൃത്യം ചെയ്ത ഓ മുഖം മൂടികളേ,
ഇരുട്ടിന്റെ മറവില്‍ ഭീരുവായി വന്നു ചതിയില്‍ നിങ്ങള്‍ ചെയ്ത ഈ മൃഗീയ കൃത്യം
കേരളക്കര ഒരു കാലത്തും മറക്കില്ല........
ആരും നിങ്ങള്‍ക്ക് മാപ്പ് തരില്ല.
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്നു നമുക്ക് അറിയാം....
സി പി എം ന്റെ വീര കഥകള്‍ അറിയുന്ന ആര്‍ക്കു അത്ത് നിഷേധിക്കാന്‍ കഴിയും.
ഈ രക്തക്കറകള്‍ ഏതു സോഷ്യലിസത്തിന്റെ ഏതു നദിയില്‍ മുങ്ങി കുളിച്ചാലും നിങ്ങള്‍ക്ക് മായിച്ചു കളയാന്‍ കഴിയുമോ ?
ഈ പാപക്കറകള്‍ ഏതു പാര്‍ട്ടി ആചാര്യന്റെ മഖ്ബറയില്‍ പുണ്യ ദര്‍ശനം നടത്തിയാലും നിങ്ങള്‍ക്ക് പൊറുത്തു കിട്ടുമോ ?
എന്നാല്‍ ഇതിന്റെ മറുവശം അതിലും പരിതാപകരം തന്നെ,
നെയ്യാറ്റിങ്കര ബൈ ഇലക്ഷന്‍ എന്ത് കൊണ്ട് ഉണ്ടായി ??
തന്നെ വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചു ഒരു സുപ്രഭാതത്തില്‍ മറുകണ്ടം ചാടിയ
നെറികെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമല്ലേ ഈ ശെല്‍വരാജ് .
അതല്ലേ ഈ തെരഞ്ഞെടുപ്പിന്നു കാരണം ?
അതല്ലേ ഈ തെരഞ്ഞെടുപ്പിന്നു കാരണം ?
ഇങ്ങനെ ചെയ്ത ഒരാളെ വെള്ളപൂശാന്‍ മറ്റൊരു നീച കൃത്യതിന്റെ ഇരയെ തന്നെ ഉപയോഗിക്കുക എന്നത്
അത്ര വികൃതമാണ് ?
നാം ഇപ്പോള്‍ കേള്‍ക്കുന്ന ഈ കോലാഹലങ്ങള്‍ അതല്ലെ?
നാം ഇപ്പോള്‍ കേള്‍ക്കുന്ന ഈ കോലാഹലങ്ങള്‍ അതല്ലെ?
ഒരു നെറികേടിനെ തേച്ചുമായിക്കാന്‍ മറ്റൊരു നെറികേട്.
ഒരു രാഷ്ട്രീയ അധാര്‍മികത വിജയിപ്പിക്കാന്‍ മറ്റൊരു രാഷ്ട്രീയ അധര്‍മികത തന്നെ ഉപയോഗിക്കുക.
എന്തൊരു ദുര്യോഗം ?
ഈ തരം താണ കളി ജനം തിരിച്ചറിയട്ടെ.