ഒരു പേരില്‍ എന്തിരിക്കുന്നു ?പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യം.
എന്നാല്‍ പേരില്‍ പലത്തും ഇരിക്കുന്നു എന്നതാണ് യാഥാര്‍ത്യം.
യു. എ. ഇ ലെ പ്രശസ്തമായ ചില കടകളുടെ പേരില്‍ ഇങ്ങനെ കാണാം
ഹസ്സന്‍ കുഞ്ഞ് ,ഹുസൈന്‍ കുഞ്ഞി ,റസൂല്‍ കുഞ്ഞ് ........
പല കടകളുടെയും ഈ പേരുകള്‍ വലിയ ബോര്‍ഡില്‍ എഴുതി വെച്ചത് ആദ്യമായി വായിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി ..പിന്നെ ആത്മഗതം ചെയ്തു. നമ്മുടെ മലയാളികള്‍ എത്ര തലയെടുപോടെ നില്‍ക്കുന്നു...ഷോപ്പിന്നു പോലും അവരുടെ പേര് ഒട്ടും മാറ്റം ഇല്ലാതെ കൊടുക്കുന്നു ....ഞാന്‍ ഇതില്‍ അഭിമാനിച്ചു ...മലയാളി ആയത് ഭാഗ്യം .
എന്നാല്‍ കൂടുതല്‍ കാലം ആ അഭിമാനം നില നിന്നില്ല .
കാരണം പിന്നെ ആരോ എന്നോട് പറഞ്ഞു ....."ഈ കുഞ്ഞ് എന്ന പേര് കണ്ടു തെറ്റിദ്ധരിക്കേണ്ട ,അതൊക്കെ ഇറാനി കളാണ്."
ഞാന്‍ അയ്യട !! എന്നായി
അപ്പോള്‍ പേര് കണ്ടു ആരും ഒന്നും ധരിക്കേണ്ടതില്ല .
ഞാന്‍ വീണ്ടും ചിന്തിച്ചു ...
നമ്മുടെ നാട്ടില്‍ ഈ കുഞ്ഞ് ഒരു പാട് ഉണ്ടല്ലോ ?
നാരായണന്‍ കുഞ്ഞ്
അബ്ദുല്ല കുഞ്ഞ്
മാണി ക്കുഞ്ഞ്
അത് പോലെ തന്നെ കുട്ടിയും,
അഹമ്മദ് കുട്ടി
ജോര്‍ജ്ജു കുട്ടി
രാമന്‍ കുട്ടി
മലയാളികള്‍ ആള് കൊള്ളാം കേട്ടോ ,
മലയാളികളെ ആരും മതേതരത്വം പഠിപ്പിക്കേണ്ട ...നമ്മള്‍ പേരില്‍ തന്നെ അത് കൊണ്ട് നടക്കും.!!
അത് പോലെ ഈ പേരുകള്‍ നോക്കൂ
മുസ്ലിം പേരുകള്‍ :
ചേക്കു
അവറാന്‍
ഏറമു
പരീത്
ചില ഹിന്ദു പേരുകള്‍ :
കറുത്തമ്മ
പൊന്നമ്മ
പാറ്റ
ചിരുത
ചില ക്രിസ്ത്യന്‍ പേരുകള്‍ :
വറീത്
അവറാച്ചന്‍
ഈനാശു
പോത്തന്‍
അച്ഛമ്മ
ഈ പേരുകളൊക്കെ ഏതു ഭാഷയിലാ ... മലയാളം അല്ലാതെ പിന്നെ ...
മലയാളിയെ ആരും മലയാളം പഠിപ്പികേണ്ട കേട്ടോ, സ്വന്തം പേരില്‍ തന്നെ നമ്മള്‍ മലയാളം കൊണ്ട് നാം നടക്കാറുണ്ട് .
പക്ഷെ .....
ഇനി ഇതൊക്കെ എത്ര കാലം ....?
കുറച്ചു കഴിഞ്ഞാല്‍ ഈ മതേതരത്വം നമ്മില്‍ നിന്ന് മാഞ്ഞു പോവും ...
നമ്മുടെ പേരില്‍ നിന്നും മലയാളം മറഞ്ഞു പോവും .....എല്ലാം ഒരു ഓര്‍മയായി ബാക്കി വെച്ച് നാമും മറിഞ്ഞു പോകും ....
Ahaha snooper research !!
മറുപടിഇല്ലാതാക്കൂഇത് കലക്കിയല്ലൊ പോര് ശാസ്ത്രം
മറുപടിഇല്ലാതാക്കൂഹോ ,സമ്മതിച്ചു , ഇത്രയും മതേതരത്വം ഉണ്ടെന്നു കരുതിയില്ല
മറുപടിഇല്ലാതാക്കൂ