2012 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

കുഞ്ഞും, കുട്ടിയും പിന്നെ മലയാളി മതേതരത്വവും


ഒരു പേരില്‍ എന്തിരിക്കുന്നു ?പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യം.
എന്നാല്‍ പേരില്‍ പലത്തും ഇരിക്കുന്നു എന്നതാണ് യാഥാര്‍ത്യം.
യു. എ. ഇ ലെ  പ്രശസ്തമായ ചില കടകളുടെ പേരില്‍ ഇങ്ങനെ കാണാം 
ഹസ്സന്‍ കുഞ്ഞ് ,ഹുസൈന്‍ കുഞ്ഞി ,റസൂല്‍ കുഞ്ഞ് ........

പല കടകളുടെയും ഈ പേരുകള്‍  വലിയ ബോര്‍ഡില്‍ എഴുതി വെച്ചത് ആദ്യമായി വായിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി ..പിന്നെ ആത്മഗതം ചെയ്തു. നമ്മുടെ മലയാളികള്‍ എത്ര തലയെടുപോടെ  നില്‍ക്കുന്നു...ഷോപ്പിന്നു  പോലും അവരുടെ പേര് ഒട്ടും മാറ്റം ഇല്ലാതെ കൊടുക്കുന്നു ....ഞാന്‍ ഇതില്‍ അഭിമാനിച്ചു ...മലയാളി ആയത് ഭാഗ്യം .


എന്നാല്‍ കൂടുതല്‍ കാലം ആ അഭിമാനം നില നിന്നില്ല .
കാരണം പിന്നെ ആരോ എന്നോട് പറഞ്ഞു ....."ഈ കുഞ്ഞ് എന്ന പേര് കണ്ടു തെറ്റിദ്ധരിക്കേണ്ട ,അതൊക്കെ ഇറാനി കളാണ്."
ഞാന്‍ അയ്യട !! എന്നായി

അപ്പോള്‍ പേര് കണ്ടു ആരും ഒന്നും ധരിക്കേണ്ടതില്ല .



ഞാന്‍ വീണ്ടും ചിന്തിച്ചു ...
നമ്മുടെ നാട്ടില്‍ ഈ കുഞ്ഞ് ഒരു പാട് ഉണ്ടല്ലോ ?
നാരായണന്‍ കുഞ്ഞ്
അബ്ദുല്ല  കുഞ്ഞ്
മാണി ക്കുഞ്ഞ്


അത് പോലെ തന്നെ കുട്ടിയും,
അഹമ്മദ് കുട്ടി
ജോര്‍ജ്ജു കുട്ടി
രാമന്‍ കുട്ടി

മലയാളികള്‍ ആള് കൊള്ളാം കേട്ടോ ,
മലയാളികളെ ആരും മതേതരത്വം പഠിപ്പിക്കേണ്ട ...നമ്മള്‍ പേരില്‍ തന്നെ അത് കൊണ്ട്
നടക്കും.!!

അത് പോലെ ഈ പേരുകള്‍ നോക്കൂ
മുസ്ലിം പേരുകള്‍ :
ചേക്കു
അവറാന്‍
ഏറമു
പരീത്


ചില ഹിന്ദു പേരുകള്‍ :
കറുത്തമ്മ
പൊന്നമ്മ
പാറ്റ
ചിരുത


ചില ക്രിസ്ത്യന്‍ പേരുകള്‍ :
വറീത്
അവറാച്ചന്‍
ഈനാശു
പോത്തന്‍
അച്ഛമ്മ

ഈ പേരുകളൊക്കെ ഏതു ഭാഷയിലാ ... മലയാളം അല്ലാതെ പിന്നെ ...
മലയാളിയെ ആരും മലയാളം
പഠിപ്പികേണ്ട കേട്ടോ, സ്വന്തം പേരില്‍ തന്നെ  നമ്മള്‍ മലയാളം കൊണ്ട് നാം നടക്കാറുണ്ട് .
പക്ഷെ .....
ഇനി ഇതൊക്കെ എത്ര കാലം ....?
കുറച്ചു കഴിഞ്ഞാല്‍ ഈ മതേതരത്വം നമ്മില്‍ നിന്ന് മാഞ്ഞു പോവും ...
നമ്മുടെ പേരില്‍ നിന്നും മലയാളം മറഞ്ഞു പോവും .....
എല്ലാം ഒരു ഓര്‍മയായി ബാക്കി വെച്ച് നാമും  മറിഞ്ഞു  പോകും ....

2012 ജൂലൈ 12, വ്യാഴാഴ്‌ച

ഉസ്താദ് ഹോട്ടല്‍ : പൊളിച്ചെഴുതുന്ന മതവും രാഷ്ട്രീയവും

-ആബിദ് അലി പടന്ന 
അഞ്ജലി മേനോന്‍ തിരക്കഥ എഴുതി ,അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന ചലച്ചിത്ര ആവിഷ്ക്കാരം നമ്മുടെ പല പാരമ്പര്യ സങ്കല്‍പ്പങ്ങളെയും പൊളിച്ചെഴുതുന്നു .


1 .പരമ്പരാഗത ആര്‍ട്ട് സിനിമകളുടെ മേല്ലെപ്പോക്കിനെ തച്ചുടച്ചു നീങ്ങാന്‍  ചടുലമായ ക്യാമറ നീക്കങ്ങള്‍ക്ക്‌ സാധിക്കുന്നു .
2 .കൊമേര്‍ഷ്യല്‍ വിജയത്തിനായി മൂല്യങ്ങളെ ബാലികഴിക്കെണ്ടാതില്ല എന്ന ശക്തമായ സന്ദേശം സിനിമ നല്‍കുന്നു .
3 .തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് എന്താണ് എന്ന ചോദ്യത്തിന്നു സിനിമ നല്‍കുന്ന ഉത്തരം, ആര്‍ത്തിയുടെ ജീവിത ദര്‍ശനമല്ല ,കാരുണ്യത്തിന്റെ നീരോഴുക്കാണ് നാം തലമുറകള്‍ക്ക് പകരേണ്ടത് എന്നാണ് .
4 .വര്‍ഗ്ഗീയത,രക്തം ,തോക്ക് ,ബോംബ്‌ ,കത്തി ,കൊടുവാള്‍  , വിദ്വേഷം ,കലാപം തുടങ്ങിയ അധമ ചിന്തകള്‍ സമൂഹത്തിനു നല്‍കുന്നതിനു പകരം നന്മ ,കാരുണ്യം ,സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ പ്രേക്ഷകന്നു തീര്‍ച്ചയായും സിനിമ നല്‍കുന്നു .        
 5 .ആത്മീയതയും രാഷ്ട്രീയവും എന്താണ്??
 ആത്മീയതയും രാഷ്ട്രീയവും എന്താണ് എന്ന് സിനിമ വളരെ ലളിതമായി വരച്ചു കാട്ടുന്നു.സൂഫീ ധാരയുടെ പ്രതീകമായ തിലകന്റെ(കരീം കാക്ക ) കോഴിക്കോട് കടപ്പുറത്തെ സ്വന്തം ഹോട്ടലില്‍  ,തന്റെ ജീവനക്കാരായ സാധാരണകാര്‍ക്ക് ശമ്പളത്തിന്നു പുറമേ എല്ലാ മാസവും അവരുടെ മറ്റ് ജീവിത ആവശ്യങ്ങള്‍ക്കുള്ള  പണവും നല്‍കുകയും ,മധുരയിലേക്ക് എല്ലാ മാസവും അശണരര്‍ക്കും അനാഥര്‍ക്കും അന്നം നല്‍കുവാന്‍ സ്വന്തം സ്ഥാപനത്തില്‍ നിന്ന് കാശ്  കൊടുതയക്കുന്നതും നമ്മുടെ ധാരണകളെ തിരുത്തിക്കുന്നു,

ചുരുക്കി ,തന്റെ സഹജീവികളോട് നമുക്ക് തോന്നുന്ന കാരുണ്യം ആത്മീയതയാണ് ,ആ കാരുണ്യം കാശിന്റെ രൂപത്തില്‍ അന്നമായി ,വസ്ത്രമായി പാര്‍പ്പിടമായി നമ്മില്‍ നിന്ന് ആ സഹജീവികളിലേക്ക് നാം ഒഴുക്കുന്നുവെങ്കില്‍ അതാണ്‌ രാഷ്ട്രീയം.
സിനിമയുടെ ഏറ്റവും മര്‍മ്മ പ്രധാനമായ സന്ദേശം ഇതാണെന്ന് നമുക്ക് വായിക്കാം...

തിലകന്റെ മകനായ സിദ്ധീക്ക് (റസാഖ് ) മത പാശ്ചാതലമുള്ള ഒരു ഭൌതീക വാദിയുടെ പ്രതീകമാണ്.അദ്ധേഹത്തിന്റെ ആത്മീയത രാഷ്ട്രീയ ഉള്ളടക്കം ഇല്ലാത്തതാണ്.സ്വന്തം മകന്റെ(ദുല്‍ഖര്‍)   ഉന്നതിയിലൂടെ തന്റെ  സ്വാര്‍ത്ഥ  ലാഭത്തെ മാത്രമേ അയാള്‍ ജീവിത ലക്ഷ്യമായി കാണുന്നുള്ളൂ.എന്നുവെച്ചാല്‍ സ്വാര്‍ഥതയുടെ രാഷ്ട്രീയം മാത്രമേ അയാളില്‍ ഉള്ളൂ എന്നര്‍ത്ഥം. 
അതിന്റെ ചെറു ലക്ഷണങ്ങള്‍ ഉള്ള ഫൈസി(തിലകന്റെ പേര മകന്‍ ദുല്‍ഖര്‍) അവസാനം തന്റെ ഉപ്പൂപ്പാന്റെ സ്വാധീനത്താല്‍ തന്റെ ജീവിത ലക്ഷ്യത്തെ രാഷ്ട്രീയ ഉള്ളടക്കമുള്ളതായി മാറ്റുകയാണ്.
 6.മതത്തിന്റെ മൂന്നാം ധാര
മതത്തിലെ രണ്ട് സ്വാഭാവിക ധാരക്ക് പുറമേ ഒരു മൂന്നാം ധാരയെ സിനിമ അടയാള പ്പെടുത്തുന്നു.

a )സിദ്ധീഖ് പരിചയപ്പെടുത്തുന്ന സ്വാര്‍ത്ഥതയുടെ മതം :....ഉദാ :-പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുഖം ചുളിക്കുകയും ,ആണ്‍കുട്ടി ജനിക്കുമ്പോള്‍ സന്തോഷിക്കുകയും ,മകനെ വെറും തന്റെ സ്വാര്‍ത്ഥ ലാഭത്തിനായി മാത്രം വളര്‍ത്തുകയും ചെയ്യുന്ന പിതാവ് .
b )ആദ്ധ്യാത്മിക മതം : വെറും ആരാധകളും ജപ മാലകളുമായി മലകളില്‍ ദൈവ ദര്‍ശനതിന്നായി തപസ്സിരിക്കുകയും സഹജീവികളെയും സമൂഹത്തെയും ശ്രദ്ധിക്കാത്ത മതത്തെ സിനിമ നിരുല്സാഹപ്പെടുതുന്നു.
c ) രാഷ്ട്രീയ-ആത്മീയ ഉള്ളടക്കമുള്ള മതം : തന്നിലുള്ള കാരുണ്യം തന്റെ സഹജീവികളിലേക്ക് ഒഴുക്കുന്ന നിഷ്കളങ്കതയുടെ ,നിസ്വാര്‍ത്ഥതയുടെ മതം.
അതാണ്‌ സമൂഹത്തില്‍ പടരേണ്ടത് എന്ന് സിനിമ ഓര്‍മിപ്പിക്കുന്നു.
7.അന്നത്തിന്റെ രാഷ്ട്രീയവും മതവും 
മനുഷ്യന്റെ ജീവിത വീക്ഷണം ,ഭക്ഷണത്തോടുള്ള അവന്റെ സമീപനത്തിലൂടെ നിങ്ങള്‍ക്ക് വായിക്കാം . 
ആഡംഭരത്തിന്റെ അടയാളമായി ഭക്ഷണത്തെ കണക്കാക്കുന്നവര്‍ തനി സ്വാര്‍ത്ഥതയെ(മുതലാളിത്തം ) തന്റെ ജീവിത മുദ്രയാക്കിയവരാണ്.
സിനിമയിലെ പെണ്ണ് കാണല്‍ ചടങ്ങ്,പഞ്ച നക്ഷത്ര ഹോട്ടലിലെ ഭക്ഷണ സമീപനം,എന്നിവ കാണുക .
അന്നം വെറും ലാഭതിന്നു വേണ്ടി മാത്രമല്ല  തന്റെ സഹ ജീവികളുടെ വയര്‍ നിറയ്ക്കാനും കൂടി നല്‍കേണ്ടതാണ് എന്ന കാരുണ്യത്തിന്റെ മതത്തെ സിനിമ പ്രോത്സാഹിപ്പിക്കുന്നു
8.മീഡിയകളുടെ ദൌത്യം
സമൂഹത്തിന്റെ     മേലാളന്മാര്‍ക്ക് വേണ്ടി കുഴലൂതുന്നതിന്നു പകരം സത്യത്തിന്റെയും നന്മയുടെയും പക്ഷത്ത് വാര്‍ത്താ മാധ്യമങ്ങള്‍ നിലയുറപ്പിക്കേണ്ടതുണ്ട് എന്ന് സിനിമ ഊന്നി പ്പറയുന്നു.
9.ആത്മീയ ശൂന്യമായ പ്രണയം 
ആര്‍ദ്രദയും കാരുണ്യവും ഇല്ലാത്ത പ്രണയം വരണ്ട മരുഭൂമി പോലെയാണ്.ഭൌതീകത ജീവിത മുഖമുദ്ര ആയപ്പോള്‍ പ്രണയം മരിച്ചു വീഴുന്നു.  
യൂറോപ്പിലെ ദുല്‍ക്കരിന്റെ പ്രണയം വെറും ലാഭതിന്നു വേണ്ടി മാത്രം കാണുന്ന മദാമ്മ ഇതിന്റെ ഉദാഹരണമാണ്.
അത് പോലെ തന്റെ ജോലിയുടെ പേരില്‍ വിവാഹ നിശ്ചയം മുടക്കിയ വധുവിന്റെ വീട്ടുകാര്‍ ആത്മീയത നഷ്ടമായ ലാഭ ക്കൊതിയന്മാരുടെ പ്രതീകമാകുന്നു.       

2012 മേയ് 7, തിങ്കളാഴ്‌ച

ഒഞ്ചിയം ചോര നെയ്യാറ്റിന്‍കരയില്‍ വിളമ്പുന്നവരോട്....


ഒഞ്ചിയത്തിന്റെ  മാനസപുത്രന്‍ ടി.പി. ചന്ദ്ര ശേഖരനെ വെട്ടിനുറുക്കിയ  കിരാതമായ ആ കൃത്യം ചെയ്ത ഓ മുഖം മൂടികളേ, 
ഇരുട്ടിന്റെ മറവില്‍ ഭീരുവായി വന്നു ചതിയില്‍ നിങ്ങള്‍ ചെയ്ത ഈ  മൃഗീയ കൃത്യം 
കേരളക്കര ഒരു കാലത്തും മറക്കില്ല........
ആരും നിങ്ങള്‍ക്ക് മാപ്പ് തരില്ല.
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്നു നമുക്ക് അറിയാം....
സി പി എം ന്റെ വീര കഥകള്‍ അറിയുന്ന ആര്‍ക്കു അത്ത് നിഷേധിക്കാന്‍ കഴിയും.
ഈ രക്തക്കറകള്‍  ഏതു സോഷ്യലിസത്തിന്റെ ഏതു നദിയില്‍  മുങ്ങി കുളിച്ചാലും നിങ്ങള്‍ക്ക്  മായിച്ചു കളയാന്‍ കഴിയുമോ ?
ഈ പാപക്കറകള്‍  ഏതു പാര്‍ട്ടി ആചാര്യന്റെ മഖ്ബറയില്‍ പുണ്യ ദര്‍ശനം നടത്തിയാലും നിങ്ങള്‍ക്ക് പൊറുത്തു കിട്ടുമോ ? 
     
എന്നാല്‍ ഇതിന്റെ മറുവശം അതിലും പരിതാപകരം തന്നെ,
നെയ്യാറ്റിങ്കര ബൈ ഇലക്ഷന്‍ എന്ത് കൊണ്ട് ഉണ്ടായി ?? 
തന്നെ വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചു ഒരു സുപ്രഭാതത്തില്‍ മറുകണ്ടം ചാടിയ 
നെറികെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമല്ലേ ഈ  ശെല്‍വരാജ് .
അതല്ലേ ഈ തെരഞ്ഞെടുപ്പിന്നു കാരണം ?

ഇങ്ങനെ ചെയ്ത ഒരാളെ വെള്ളപൂശാന്‍ മറ്റൊരു നീച കൃത്യതിന്റെ ഇരയെ തന്നെ ഉപയോഗിക്കുക എന്നത് 
അത്ര വികൃതമാണ് ?
നാം ഇപ്പോള്‍ കേള്‍ക്കുന്ന ഈ  കോലാഹലങ്ങള്‍ അതല്ലെ? 
ഒരു നെറികേടിനെ തേച്ചുമായിക്കാന്‍ മറ്റൊരു നെറികേട്.
ഒരു രാഷ്ട്രീയ അധാര്‍മികത വിജയിപ്പിക്കാന്‍ മറ്റൊരു രാഷ്ട്രീയ അധര്‍മികത തന്നെ ഉപയോഗിക്കുക.
എന്തൊരു ദുര്യോഗം ? 
ഈ തരം താണ കളി ജനം തിരിച്ചറിയട്ടെ.