2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

സ്വവര്‍ഗ്ഗരതിയും ലൈംഗീക ന്യൂനപക്ഷവും


                                                                     -Abid Ali Padanna        
സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കണമെന്ന് മുമ്പ് ദല്‍ഹി ഹൈകോടതി ,
ഇപ്പോള്‍ സുപ്രീം കോടതിയില്‍ അസി.സോളിസിറ്റര്‍ വാദിക്കുന്നു  സ്വവര്‍ഗ രതി നമ്മുടെ  പാരമ്പര്യത്തിന്നു നിരക്കാത്തതും ധാര്‍മീകതക്ക് യോജിക്കാത്തതും ആണെന്ന്.

സ്വവര്‍ഗ്ഗഭോഗം ഒരു തരം ലൈംഗീക-മനോ വൈകല്യമാണ് അതിന്നു നിയമനിര്‍മാണമോ, നിയമ പരിരക്ഷയൊ അല്ല വേണ്ടത്.അടിയന്തരമായി ഇവര്‍ക്ക് ചികിത്സയാണ് വിധിക്കേണ്ടത് .എന്നിട്ടും നന്നാവുന്നില്ലെങ്കില്‍ ഇപ്പോള്‍ നിലവുലുള്ള നിയമം കര്‍ശനമാക്കുകയോ , കടുത്ത ശിക്ഷയോ തന്നെ നല്‍കേണ്ടതുണ്ട്.


ഒരു   മതവും ധര്‍മവും അംഗീകരിക്കാത്ത തനി കാടത്തം ആകുന്നു സ്വവര്‍ഗ്ഗരതി.ആരെങ്കിലും ഇതിന്നു വേണ്ടി വാദിക്കുന്നുവെങ്കില്‍  അയാള്‍ മാനവികതക്കും, മനുഷ്യകുലത്തിന്നും എതിരെയാണ് സംസാരിക്കുന്നത്.

ആരെങ്കിലും  ഒരു അപ്പീല്‍ കൊടുത്താല്‍ മാറ്റാവുന്നതല്ല ധാര്‍മീകത എന്നത്.രണ്ടാള്‍ മുദ്രാവാക്യം വിളിച്ചാലോ പ്രകടനം നടത്തിയാലോ  തിരുത്തി എഴുതാവുന്ന ഒന്നല്ല മാനവ സദാചാര സംഹിത.

ഇതൊക്കെ   തനിക്കു തോന്നുന്നത് പോലെ മാറ്റി മറിക്കാം എന്നത് യൂരോപ്യന്നു പഥ്യമാണ്.അതൊക്കെ അനുവദിച്ചതിന്റെ ദുരന്തം അവര്‍ തന്നെ സഹിക്കുന്നുണ്ട്.അതൊക്കെ പകര്‍ത്തി കൊണ്ട് വന്നു ഇവിടെ നടപ്പാക്കാന്‍ ചില "കറുത്ത സായിപ്പുമാര്‍" ശ്രമിക്കുന്നുണ്ട്.ലോക സംസ്ക്കാരങ്ങള്‍ വിളയാടിയ ഏഷ്യന്‍ ആഫ്രിക്കന്‍ നാടുകളില്‍ ഇതൊന്നും വിലപോകില്ല എന്ന് അറിയുക. 
ലോകത്തിനു  ഒരു ധാര്‍മീക തത്വവും യൂറോപ്പും, അമേരിക്കയും ചരിത്രത്തില്‍ ഇതു വരെ നല്‍കിയിട്ടില്ല, വെറും അരാചകത്വവും ആറ്റം ബോബും അല്ലാതെ.

ഇവിടെ ചിലര്‍ സ്വവര്‍ഗ്ഗ രതിയെ ലൈംഗീക ന്യൂനപക്ഷമായി അവതരിപ്പിക്കാറുണ്ട്.നിയമ പരിരക്ഷ ലഭിക്കാന്‍ ചിലര്‍ നടത്തുന്ന ഒരു തന്ത്രമാണത്. അത് കൃത്യമായ ഒരു തട്ടിപ്പാണ്.ഹിജ്ടകള്‍,ലിംഗ മാറ്റം സംഭവിച്ചവര്‍,ജനിതകമോ ഹോര്‍മോണ്‍ തകരാറോ മൂലം ലൈംഗീക  വൈകല്യം ബാധിച്ചവര്‍....  തികച്ചും സഹതാപാര്‍ഹാരാണ്.അവരെ നമ്മുടെ സമൂഹം സംരക്ഷിക്കേണ്ടതുണ്ട്.അതിന്ന് ഗവണ്‍മെന്റിന്നു  പൂര്‍ണ്ണ ഉത്തരവാദിത്വം ഉണ്ട്. അതിന്നു എത്ര നിയമ നിര്‍മാണം നടത്തിയാലും മതിയാകില്ല.

പക്ഷെ സ്വവര്‍ഗ്ഗരതി അതിന്റെ കൂടെ കൂട്ടികെട്ടേണ്ടതില്ല .അത്  തീര്‍ത്തും നിരുല്സാഹപ്പെടുത്തേണ്ടത് തന്നെ.അതിന്നു ഒരു ന്യായീകരണവും ഒരാള്‍ക്കും നല്‍കാനില്ല.

"ലൂത്ത് തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം :തീച്ചയായും നിങ്ങള്‍ നീച വൃത്തി തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.ലോകരില്‍   നിങ്ങള്‍ക്ക് മുമ്പ് ഇതാരും ചെയ്തിട്ടില്ല നിങ്ങള്‍ കാമ വൃത്തിക്കായി പുരുഷന്മാരെ സമീപിക്കുന്നു.പ്രകൃത്യാലുള്ള മാര്‍ഗ്ഗം ലംഘിക്കുന്നു.നിങ്ങളുടെ സദസ്സില്‍ വെച്ചു പരസ്യമായി നീച വൃത്തികള്‍ ചെയ്യുന്നു."(അല്‍ അന്‍കബൂത് :28, 29 ) 

2012 ജനുവരി 19, വ്യാഴാഴ്‌ച

സമുദായമേ, ഇനിയും നിങ്ങള്‍ക്ക് നേരം വെളുത്തില്ലേ?

ഞങ്ങള്‍ വേട്ടയാടപ്പെടുന്നു,ഞങ്ങള്‍ ഇരകളാണ്,ആഗോള അടിസ്ഥാനത്തില്‍ നമുക്കെതിരെ ഗൂഡാലോചനകള്‍ നടക്കുന്നു.ഞങ്ങള്‍ എവിടെയുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങള്‍, അക്രമങ്ങള്‍, രക്ത ചൊരിച്ചലുകള്‍.....പരാതിയോട് പരാതികള്‍. എല്ലാം പകല്‍ പോലെ സത്യം തന്നെ. ഒന്നും രഹസ്യമല്ല. കണ്ണ് തുറക്കുന്ന ഏതു കുട്ടിക്കും അറിയാം ഇതൊക്കെ.നമ്മുടെ ആഭ്യന്തര വകുപ്പിന്റെ ഈ മൈല്‍ ചോര്‍ത്തല്‍ പ്രശ്നമാണ്  ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരണ.മുസ്ലിം സമുദായം ഇങ്ങനെ കരയാനായി ജനിച്ചവരാണോ ?ആവലാതികള്‍ പറയാന്‍ മാത്രം ജീവിക്കുന്നവരാണോ ?എന്ത് കൊണ്ട് നിങ്ങളുടെ ആത്മാഭിമാനം പിച്ചി ചീന്തപ്പെടുന്നു? നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തപ്പെടുന്നു?അതിന്നു മാത്രം നിങ്ങള്‍ അത്ര വലിയ പാതകങ്ങള്‍ ചെയ്തിട്ടുണ്ടോ?
 
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?ആരാണ് ഇതിന്റെ ഉത്തരവാദി? നമുക്ക് അറിയാം  ഇന്നിന്ന കരങ്ങളാണ് അതിന്റെ പിന്നിലെന്ന്. പക്ഷെ അവര്‍ എന്തിന്നു ഇങ്ങനെ ചെയ്യുന്നു?ഇതില്‍ നമുക്ക് സ്വയം ഒരു തിരിച്ചറിവ് നല്‍കുന്ന സന്ദേശം വല്ലതും ഉണ്ടോ? 

നിങ്ങള്‍ എന്നും സംശയത്തിലാണ്..നിങ്ങള്‍ എവിടെയും ഭീതിയിലാണ്..നിങ്ങള്‍ എവിടെയും നോട്ടപ്പുള്ളികള്‍ ആണ്.എന്ത് കൊണ്ട്? ഉത്തരം വളരെ ലളിതമായി എല്ലാവരും പറയുന്നു : "ഞങ്ങള്‍ മുസ്ലിംകള്‍ ആയതിനാല്‍" ആണ് ഇങ്ങനെ സംഭവിക്കുന്നത്‌.ഇതു അര്‍ദ്ധ സത്യമല്ലേ? എന്നാല്‍ ഉത്തരം അത്ര ലളിതമല്ല എന്ന് സൂക്ഷ്മമായി ചിന്തിക്കുന്ന പക്ഷം നിങ്ങള്‍ക്ക് മനസ്സിലാക്കാം.

ദൈവത്തിനു മുസ്ലിംകളോട് വിദ്വേഷമോ? 
സമുദായമേ, നിങ്ങള്‍ പീഡനങ്ങളും നിന്ദ്യതയും പേറാന്‍ എന്താണ് കാരണം? മുസ്ലിംകള്‍ ആയതിനാലാണോ?  ദൈവത്തിനു നിങ്ങളോട് വല്ല വിരോധവും  ഉണ്ടോ ?നിങ്ങളാണെങ്കില്‍ ഇങ്ങനെ പറയുകയും ചെയ്യുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റെ അടുത്തവരാണെന്നും , പ്രവാചകനെ പിന്‍പറ്റുന്നവരാണെന്നും"എന്നൊക്കെ? പിന്നെ എന്തുകൊണ്ട് ഇങ്ങനെ ? നിങ്ങള്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?  

നിങ്ങളോ ,ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്ന് പറയുന്നു.എന്നാല്‍ ദൈവീക ഗ്രന്ഥത്തോട് നിങ്ങള്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്?പ്രവാചകനോട് സ്നേഹമുള്ളവരാണ് എന്ന് നിങ്ങള്‍ പറയുന്നു.പക്ഷെ പ്രവാചകന്റെ ഏതു കല്പനകളാണ് നിങ്ങള്‍ പിന്‍പറ്റുന്നത് ?

നിങ്ങള്‍ പണത്തിന്നു വേണ്ടി ജീവിതം തുലക്കാറില്ലേ ?ആഡംഭരത്തിനായി നിങ്ങള്‍ പരക്കം പായുന്നു.മണി മന്ദിരങ്ങള്‍ കെട്ടാന്‍ നിങ്ങള്‍ ലക്ഷങ്ങളും കൊടികളും പൊടിക്കുന്നു.നിങ്ങള്‍ പലിശ സ്ഥാപനങ്ങള്‍ക്ക് വേണ്ടി വാദിക്കാറില്ലേ? നിങ്ങളില്‍ കൈക്കൂലി വാങ്ങുന്നവര്‍ ഇല്ലേ ?നിങ്ങള്‍ക്ക് വല്ല മനസ്സാക്ഷിക്കുത്തും ഉണ്ടോ ?
പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കുകയല്ലേ നിങ്ങളുടെ മഹല്ലുകള്‍?നിങ്ങള്‍ സക്കാതിനെ മുക്കിക്കളയുകയും പലിശക്ക് വേണ്ടി നെട്ടോട്ടമോടുകയും ചെയ്യുന്നില്ലേ?ഏകനായ ദൈവത്തിന്റെ കൂടെ മറ്റുള്ളവരെയും വിളിച്ചു പ്രാര്‍ഥിക്കാറില്ലേ?അന്യായമായി മറ്റുള്ളവരുടെ സമ്പത്തും സ്വര്‍ണ്ണവും സ്വത്തുകളും  കൂട്ടി വെച്ചു തിന്നാറില്ലേ? പരസ്യമായി  മദ്യപാനം ചെയ്യാറില്ലേ ? രഹസ്യമായി പരസ്ത്രീ വേഴ്ച നടത്താറില്ലേ ?ദൈവീക നിയമങ്ങള്‍ പരസ്യമായി തള്ളികളയാറില്ലേ.?അധികാരത്തില്‍ ഇരുന്നു അതിനായി നിങ്ങള്‍  നിയമങ്ങള്‍ ചുട്ടെടുക്കാറില്ലേ ?

നിങ്ങള്‍ ദൈവത്തോട് ചെയ്ത കരാര്‍ എവിടെ? സത്യതോടുള്ള നിങ്ങളുടെ സാക്ഷ്യം എവിടെ?പാലിക്കപ്പെടേണ്ട  നിങ്ങളുടെ വാഗ്ദാനങ്ങള്‍ എവിടെ? എന്നിട്ടും നിങ്ങള്‍ പറയുന്നു ഞങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു.

ആ ഉത്തമ സമൂഹം എവിടെ ?
ദൈവം നിങ്ങളെ ഉല്‍കൃഷ്ട സമുദായം എന്ന് പറയുന്നു.ആ ഉല്‍കൃഷ്ട സമുദായം എങ്ങിനെ നികൃഷ്ട സമുദായമായി?  
"മനുഷ്യ സമൂഹത്തിനായ് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായമാണ് നിങ്ങള്‍ .നിങ്ങള്‍ നന്മ കല്പിക്കുന്നു തിന്മ തടയുന്നു അല്ലാഹുവില്‍ വിശ്വസിക്കുന്നു" (ആലു ഇമ്രാന്‍ :110) 
ഇതു  വേദവാക്യം.... പക്ഷെ നിങ്ങളോ ?സമുദായത്തിന്റെ ന്യൂനപക്ഷ അവകാശത്തിനായി ഇന്നും മറ്റുള്ളവരിലേക്ക് കൈ നീട്ടുന്നവര്‍.ഇതിനാണോ ദൈവം നിങ്ങളെ തെരഞ്ഞടുത്തത് ?....ഹാ.. കഷ്ടം. 

അതുല്യമായ ആ നീതി  എവിടെ ?
"വിശ്വസിച്ചവരെ നിങ്ങള്‍ നീതി നടത്തി അല്ലഹുവിന്നുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക.അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്തബന്ധുക്കള്‍ക്കോ എതിരായിരുന്നാലും ശരി.കക്ഷി ധനികനോ ദരിദ്രനോ ആകട്ടെ.ഇരുകൂട്ടരോടും അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്"(അന്നിസാഅ`:135)
"വിശ്വസിച്ചവരെ  നിങ്ങള്‍ അല്ലാഹുവിന്നു വേണ്ടി നേരാം വിധം നിലകൊള്ളുന്നവരാവുക നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും"(അല്‍ മാഇദ:8) 

എവിടെപ്പോയി നിങ്ങളുടെ ഈ നീതി ? സമുദായ അംഗങ്ങള്‍ എന്ത് തോന്നിവാസം ചെയ്താലും  കൈക്കൂലിയും, കള്ളസാക്ഷ്യവും, ഭരണ സ്വാധീനവും ഉപയോഗിച്ചു നിങ്ങള്‍ രക്ഷപ്പെടുത്താ റില്ലേ?സ്വയം നീതിക്ക് വേണ്ടി നിലനില്‍ക്കാതെ മറ്റുള്ളവര്‍ നിങ്ങളോട് നീതി കാണിക്കുമോ?പോട്ടെ, ദൈവം പോലും നിങ്ങളോട് നീതി കാണിക്കുമോ?

സത്യത്തോടുള്ള ആ സാക്ഷ്യം എവിടെ ? 
"അല്ലാഹുവില്‍ നിന്ന് വന്നെത്തിയ തന്റെ വശമുള്ള സാക്ഷ്യം മറച്ചു വെക്കുന്നവനെക്കാള്‍ വലിയ ആക്രമി ആരുണ്ട്‌"(അല്‍ ബഖറ :140 )
സാക്ഷ്യം ലംഘിച്ചാല്‍ ഭൂമിയില്‍ നിങ്ങള്‍ക്ക് പതിത്വവും ഹീനത്വവുമാണ് ശിക്ഷ.ജൂദ സമുദായം ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്.  
"അങ്ങിനെ അവര്‍ നിന്ദ്യതയിലും ദൈന്യതയിലും അകപ്പെട്ടു. ദൈവ കോപത്തിന്നു ഇരയായി"(അല്‍ ബഖറ:61)     
"അവര്‍ എവിടെ ചെന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു.അവര്‍ അല്ലാഹുവിന്റെ കോപത്തിനു ഇരയാവുകയും,അവര്‍ക്ക് മേല്‍ ഹീനത്വം വന്നു വീഴുകയും ചെയ്തിരിക്കുന്നു."(ആലു ഇമ്രാന്‍ :112)  

നിങ്ങളെ കക്ഷികളാക്കി ഭിന്നിപ്പിക്കും
"പറയുക : നിങ്ങളുടെ മുകള്‍ ഭാഗത്ത്‌ നിന്നോ കാല്‍ ചുവട്ടില്‍നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ വരുത്താന്‍ കഴിവുറ്റവനാണവന്‍.അല്ലെങ്കില്‍ നിങ്ങളെ പല കക്ഷികള്‍ ആക്കി ആശയക്കുഴപ്പത്തിലകപ്പെടുത്തി പരസ്പരം പീഡന മേല്പിക്കാനും അവന്നു കഴിയും. നോക്കൂ ,അവര്‍ കാര്യം മനസ്സിലാക്കാനായി എവ്വിധമാണ് നാം തെളിവുകള്‍ വിവരിച്ചു കൊടുക്കുന്നത് " (അല്‍ അന്‍ആം :65 )

ആത്മാഭിമാനം എങ്ങിനെ? 
നിങ്ങള്‍ക്ക്  അറിയില്ലേ, നിങ്ങളുടെ ആത്മാഭിമാനം ഉയരണമെങ്കില്‍ നിങ്ങള്‍ ഖുരാനോടും പ്രവാചകനോടും കൂറ് പുലര്‍ത്തണം എന്ന്. നിങ്ങള്‍ക്ക് എത്ര തന്നെ സമ്പത്തും അധികാരവവും ഉണ്ടായിട്ടു കാര്യമില്ല എന്ന്.

"എന്നാല്‍ പ്രതാപം ഒക്കെയും അല്ലാഹുവിന്നും,അവന്റെ ദൂതനും, സത്യവിശ്വാസികള്‍ക്കുമാണ് " (അല്‍ മുനാഫിഖൂന്‍ :8 )   

പിന്‍കുറിപ്പ് :നോട്ടപ്പുള്ളിയുടെ യഥാര്‍ത്ഥ കാരണം നമുക്ക് ഇങ്ങനെ മാറ്റിപ്പറയാം: "ഞങ്ങള്‍ യഥാര്‍ത്ഥ മുസ്ലിംകള്‍ ആവാത്തതാണ് പ്രശ്നം"        

2011 ഡിസംബർ 23, വെള്ളിയാഴ്‌ച

ശിര്‍ക്ക്(ദൈവത്തില്‍ പങ്കുചേര്‍ക്കല്‍) ഖുര്‍ആനില്‍

                                                                   - Abid Ali TM Padanna 
      അല്ലാഹു അല്ലെങ്കില്‍ പരബ്രഹ്മം എന്ന ഏകനും, അദ്രശ്യനും, സര്‍വ്വജ്ഞനും, സര്‍വ്വശക്തനും, പ്രപഞ്ച സൃഷ്ടാവായ പരമ സത്യത്തില്‍ നാം ആരെയും പങ്കുചേര്‍ക്കരുത്. അതുപോലെ അവന്റെ സത്തയിലോ,അവന്റെ ഗുണങ്ങളിലോ, അവന്റെ വിശേഷണങ്ങളിലോ, അവന്റെ  അധികാരത്തിലോ, അവന്റെ അവകാശത്തിലോ ആര്‍ക്കും ഒരു പങ്കും ഇല്ല. എന്നിരിക്കെ നാം അറിഞ്ഞു കൊണ്ട് പങ്കാളികളെ ചേര്‍ക്കരുത്.അത് കഠിനമായ പാപമാണ്.കാരണം അത് സുവ്യക്തമായ ഒരു കാര്യത്തില്‍ വെള്ളം ചേര്‍ക്കലാണ്.സത്യത്തിനുള്ളില്‍ അസത്യം കൂട്ടിക്കലര്‍ത്ത ലാണ്.

         അല്ലാഹു അഥവാ പരബ്രഹ്മം ഉണ്ട് എന്ന് അറിയിക്കാന്‍ ഒരു പ്രവാചകനും, പുണ്യ പുരുഷനും വന്നിട്ടില്ല.എന്നാല്‍ അവര്‍ ഒക്കെയും വന്നത് അവന്‍ അല്ലാതെ വേറെ ഒരു ദൈവമില്ല എന്ന് പറയാനാണ്.എന്നുവെച്ചാല്‍ അവനെയല്ലാതെ മറ്റാരെയും നിങ്ങള്‍ ദൈവമാക്കരുത് എന്നും  ആരെയും  ദൈവംചമയാന്‍ അനുവദിക്കരുത് എന്നുമാണ്.
      
ചുരുക്കത്തില്‍ അല്ലാഹു എന്ന അസ്തിത്വത്തെ 
റബ് (സംരക്ഷകന്‍,നിയമധാതാവ്),     
മലിക്ക് (ഉടമാവകാശി ,സര്‍വ്വാധികാരി),
ഇലാഹു (ദിവ്യത്വം,അഭയം നല്‍കുന്നവര്‍) എന്നിയായി  അംഗീകരിക്കനാണ് നമ്മോടു കല്പിക്കപ്പെട്ടത്‌.

     എന്നാല്‍   അല്ലാഹുവിനെ ആകാശഭൂമികളുടെ റബ്ബും, മാലിക്കും, ഇലാഹും ആയി അംഗീകരിച്ചാല്‍ മാത്രം പോര, മറിച്ച് അവനെ ജനങ്ങളുടെ റബ്ബും,  ജനങ്ങളുടെ മലിക്കും, ജനങ്ങളുടെ ഇലാഹും ആയി  അംഗീകരിക്കേണ്ടതുണ്ട്.അതില്‍ നാം ആരെയും പങ്കുചേര്‍ക്കുകയും അരുത്.

      ഇതാണ്‌  ഖുറാനിക സന്ദേശത്തിന്റെ രത്നച്ചുരുക്കം.റബ്ബില്‍ ആലമീന്‍(സര്‍വ്വ ലോകങ്ങളുടെയും  റബ്ബ്)എന്ന് ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞത് അവസാന അദ്ധ്യായത്തില്‍ അത്  റബ്ബിന്നാസ് (ജനങ്ങളുടെ റബ്ബ്) എന്നായി മാറുകയാണ്. എന്ന് വെച്ചാല്‍ സര്‍വ്വലോകത്തിന്റെയും നാഥനായി അല്ലാഹുവിനെ അംഗീകരിക്കുന്ന നാം ഓരോരുത്തരും അവനെത്തന്നെ എന്റെ റബ്ബും, എന്റെ മലിക്കും,എന്റെ ഇലാഹും ആയി അംഗീകരിക്കുകയും അതില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.അതോടൊപ്പം സര്‍വ്വജനങ്ങളുടെയും സാക്ഷാല്‍ അധികാരിയും, ഉടമാവകാശിയും,സംരക്ഷകനും,ദൈവവും ആയി അല്ലാഹുവിനെ അംഗീകരിക്കുക. അതില്‍ ദൈവത്തിന്റെ മറ്റ് സൃഷ്ടികള്‍ക്കോ, നമ്മെ പോലുള്ള മറ്റ് മനുഷ്യര്‍ക്കോ, യാതൊരു പങ്കാളിത്തവും അനുവദിക്കാതിരിക്കുകയും ചെയ്യുക.
ചുരുക്കി,
സര്‍വ്വലോകങ്ങളുടെ നാഥന്‍ =എന്റെ നാഥന്‍ =ജനങ്ങളുടെ നാഥന്‍
ശിര്‍ക്കിന്റെ ഇനങ്ങള്‍
അല്ലാഹു (GOD , പരബ്രഹ്മം,യഹോവ,സര്‍വേശ്വരന്‍ )എന്ന അസ്തിത്വത്തില്‍ പങ്കു ചേര്‍ക്കരുത് 
"അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നവന്‍ വഴികേടില്‍ ബഹുദൂരം പിന്നിട്ടിരിക്കുന്നു"(അന്നിസാഅ`:116 )
"അവരില്‍ ഏറെ പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല:അവനില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നവരായിക്കൊണ്ടല്ലാതെ"(യൂസുഫ് :106)

ഇബാദത്തില്‍(വഴിപ്പെടുക,അടിമപ്പെടുക,ആരാധിക്കുക) എന്നതില്‍ ആരെയും പങ്കാളി ആക്കരുത്
"തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ"(അല്‍ കഹഫ് :110)   

റബ്ബ് (SUSTAINER,LAW GIVER,LORD) എന്നതില്‍ ശിര്‍ക്ക് ചെയ്യരുത്
"പറയുക: അല്ലയോ വേദക്കാരെ, ഞങ്ങളും നിങ്ങളും ഒന്ന് പോലെ അംഗീരിക്കുന്ന ഒരു തത്വത്തിലേക്ക് വരിക. അതിതാണ്: അല്ലാഹു അല്ലാതെ ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക;അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക;അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരി(റബ്ബ്)കളാക്കാതിരിക്കുക"(ആലു ഇമ്രാന്‍ :63) 
"ഞാന്‍ ആരെയും എന്റെ നാഥന്റെ(റബ്ബി)ന്റെ പങ്കാളിയാക്കുകയില്ല"(അല്‍ കഹഫ് :38)

മുല്‍ക്ക് (SOVERGINITY,OWNERSHIP) ലെ പങ്കുചേര്‍ക്കല്‍
"ആധിപത്യത്തില്‍  അവന്നു ഒരു പങ്കാളിയുമില്ല"(അല്‍ ഫുര്‍ഖാന്‍: 2 )
"ആധിപത്യത്തില്‍  അവന്നു പങ്കാളിയില്ല"(അല്‍ ഇസ്റാഅ`:111)   

ഇലാഹ് (DIVINITY)ല്‍ ശിര്‍ക്ക്
"അതല്ല; ഇവര്‍ക്ക് അല്ലാഹു അല്ലാതെ മറ്റ്വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്‌"(അത്തൂര്‍: 43) 
"അവന്‍ ഒരേയൊരു ഇലാഹു മാത്രം നിങ്ങള്‍ അവന്നു പങ്കാളികളെ സങ്കല്‍പ്പിക്കുന്നതുമായി എനിക്കൊരു ബന്ധവും ഇല്ല"(അല്‍ അന്‍ആം :19)
പ്രാര്‍ത്ഥന (SUPPLICATION,PRAYER)യിലെ ശിര്‍ക്ക്
"പറയുക :ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ .ആരെയും അവന്റെ പങ്കാളിയാക്കുകയില്ല."(അല്‍ ജിന്ന് :20)

ഹുകുമിലെ(JUDGMENT,AUTHORITY,വിധികര്‍ത്തത്വം)ശിര്‍ക്ക് 
"അവന്റെ വിധികര്‍ത്തത്വത്തില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല."(അല്‍ കഹഫ്: 26) 

നിയമത്തിലെ (LEGISLATION) ശിര്‍ക്ക് 
"ഈ ജനത്തിനു ,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം ദീനില്‍ നിയമമായി നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളിയും ഉണ്ടോ?"(അശ്ശൂറാ: 21) 

അനുസരണ(OBEDIENCE) ശിര്‍ക്ക് 
"നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്ത വരായിത്തീരും"(അല്‍അന്‍ആം :121) 
"ബഹുദൈവവിശ്വാസികള്‍ക്കാണ് കൊടും നാശം; സക്കാത് നല്കാത്തവരാണവര്‍"(ഫുസ്സിലത്ത്:6,7)