2012, മാർച്ച് 3, ശനിയാഴ്‌ച

സിറിയയില്‍ ഒരു കര്‍ബല !!


    സിറിയയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുന്നു. തെരുവില്‍ രക്തം ചാലിട്ടോഴുകുന്നു.അസ്സാദ് പുഞ്ചിരി തൂകി വീണ വായിക്കുന്നു. ലോകത്തുള്ള സകല സ്വേചാധിപതികളും ചെയ്യുന്നത് എന്തോ ,അത് തന്നെ അയാളും പിന്തുടരുന്നു.തന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ബാത് പാര്‍ട്ടിയല്ലാത്ത മറ്റാര്‍ക്കും വല്ല  പ്രവര്‍ത്തന സ്വാതന്ത്രമുണ്ടോ ? ഇതാണോ കെട്ടിഘോഷിക്കപെടുന്ന സോഷ്യലിസം ? 

  ലോകം നന്നാക്കാന്‍ നടക്കുന്ന ജനാധിപത്യ വാദികള്‍ എവിടെ ?മനുഷ്യാവകാശം പ്രസംഗിക്കുന്നവര്‍ എവിടെ ? മനുഷ്വത്വവാദികള്‍ എവിടെ ?ലോക പോലീസെവിടെ ? സ്വയ രക്ഷയില്ലാതെ നെട്ടോട്ടമോടുന്ന രക്ഷാ സമിതി എവിടെ ?

   ഹുസൈനെ കര്‍ബലയില്‍ ഉപരോധിച്ചവര്‍ ഇപ്പോള്‍ വീണ്ടും ആ പഴയ ആയുധങ്ങള്‍ പുറത്തെടുത്തു തുടങ്ങി.മുന്‍പ് തന്റെ പിതാവ് ഹാഫിസ്, ഫെബ്രുവരി 1982-ല്‍ ഹമയില്‍ ചെയ്ത ആ കൂട്ടക്കൊല .....ചരിത്രം  നിങ്ങള്‍ക്ക്‌ മാപ്പ് തരില്ല .അന്ന് അയാള്‍ കൊന്നു തള്ളിയത് പതിനായിരത്തില്‍ അധികം മനുഷ്യ മക്കളെ. ഇന്ന് മകന്‍ ബഷാര്‍ ഹോമ്സിലെ ബാബ് അമര് ഉപരോധിക്കുന്നു.അതെ ആധുനിക കര്‍ബല.കംപ്യുട്ടര്‍ യുഗത്തിലെ കര്‍ബല ....ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കര്‍ബല ...... 
   ഏറ്റവും പുതിയ അറിവ് പ്രകാരം ഒരു കുടുമ്പത്തിലെ 17 പേരേ കഴുത്തറുത്ത രീതിയില്‍ കൊന്നിട്ടതായി കണ്ടു .വെള്ളവും വെളിച്ചവും വിചെദിച്ചു കളഞ്ഞു.ഭക്ഷണവും ഇല്ല ഇന്ധനവും ഇല്ല .നഗരത്തിന്റെ നാല് ഭാഗവും അസ്സദിന്റെ പട്ടാളം വളഞ്ഞിരിക്കുന്നു.പതിനായിരക്കനക്കിന്നു ജനങ്ങള്‍ ഉപരോധത്തില്‍.ഇതിന്നു മുകളില്‍ ഷെല്ലാക്രമണം.വഴിയില്‍ കാണുന്നവര്‍ക്ക് വെടി.നേരിട്ട് കണ്ടുമുട്ടിയാല്‍ കഴുത്ത്  മുറിച്ചിടല്‍  .....ഓ.. ശാം.. നിനക്ക് എന്ത് പറ്റി?    


         അസാദ് നിങ്ങള്‍ നിങ്ങളുടെ ചരിത്ര ദൌത്യം തുടരുക.നിങ്ങള്‍ക്ക് കൂട്ടിനായി ചൈനയും റഷ്യയും ഉണ്ടല്ലോ?സ്വന്തം ജനതയെ ഉന്മൂലനം ചെയ്യാന്‍ നിങ്ങള്‍ക്ക് ഒത്താശ ചെയ്യാന്‍ നല്ല കൂട്ടുകാര്‍.പഴയ സോഷ്യലിസ്റ്റ് ബന്ധം മറക്കരുത്.നിങ്ങള്‍ക്ക് മാത്രകായായി ഹജ്ജാജ് ബിന്‍ യുസുഫും  ,യസീദും ,സിയാദും ഉണ്ടല്ലോ ?കര്‍ബലകള്‍ അവസാനിക്കുന്നില്ല ........അത് യസീദിനെയും കൊണ്ടേ പോകൂ.... ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല. 


       ചര്‍ച്ച ചെയ്യാന്‍ കുറെ അന്താരാഷ്ട്രാ കമ്മിറ്റികളും ,ആര്‍ക്കു വേണം നിങ്ങളുടെ ചര്‍ച്ചകള്‍ ?ദിനേന നൂറും നൂറ്റമ്പതും വെടിയേറ്റ്‌ വീഴുന്നു.നിങ്ങള്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ പുട്ടടിച്ചു പച്ചപ്പരവതാനിയില്‍ നടന്നു റോയല്‍ സ്യൂട്ടില്‍ കിടന്നുറങ്ങുന്നു .
 
ലോകത്തുള്ള സകല കൊലയാളികളും അറിയണം ,
   ഇബ്രാഹീമിനെ തീയില്‍ എറിഞ്ഞ നമ്രൂദ് എവിടെ ?ഇസ്രേല്‍ മക്കളെ അറുകൊല ചെയ്ത ഫരോവാന്‍ എവിടെ ?അദ്ധേഹത്തിന്റെ സൈന്യമെവിടെ ?ഖാരൂനും ഹാമാനും എവിടെ ? ഈസായെ ചതിച്ച പുരോഹിതരും പിലാത്തോസും എവിടെ ?മുഹമ്മദിനെ വക വരുത്താന്‍ ഇറങ്ങിയ വലീദും അബൂലഹബും എവിടെ ?അബു ജഹല്‍ എവിടെ ?ഉതുബതും , ശൈബതും എവിടെ ?ചരിത്രത്തില്‍  ദാമാസ്ക്കസിന്റെ തെരുവുകളില്‍  രക്തപ്പുഴകള്‍ എത്ര ഒഴുകി ?ആ ഒഴുക്കിയവര്‍ ഇന്നെവിടെ ?


അസ്സാദ് ,
             എത്ര കാലം നിങ്ങള്‍ പിടിചു നില്‍ക്കും ?സ്ത്രീകളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും രക്തങ്ങള്‍ക്ക് മുകളില്‍ നിങ്ങളുടെ സിംഹാസനത്തിന്നു എത്രനാള്‍ ആയുസ്സുണ്ട് ?നിങ്ങളുടെ അധികാരത്തിന്റെ സുഖത്തില്‍ നിങ്ങള്‍ വാഴുക ......കാലത്തിന്റെ ചവറ്റു കോട്ട നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.  

             "നിങ്ങള്‍ എന്ത് കൊണ്ട് ദൈവമാര്‍ഗ്ഗത്തില്‍ പോരാടുന്നില്ല ?മര്‍ദ്ദി തരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും ?അവരോ ഇങ്ങനെ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരാണ്.മാര്‍ദ്ദ കാരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് നീ ഞങ്ങളെ മോചിപ്പിക്കേണമേ ?നിന്റെ പക്കലില്‍ നിന്ന്  ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ ?നിന്റെ ഭാഗത്ത്‌ നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ" (അന്നിസാഅ` :75 )     

2 അഭിപ്രായങ്ങൾ: