2011, ഏപ്രിൽ 16, ശനിയാഴ്‌ച

"ആപേക്ഷിക" സിദ്ധാന്തത്തിന്റെ പൊരുള്‍

                                                                                        -Abid ali T.M Padanna 
    ഏതൊരു കാര്യത്തെ കുറിച്ചും നാം മനസ്സിലാക്കുന്നത് അതിനെ മറ്റൊന്നുമായി താരതമ്യപ്പെടുത്തിയാണ്.പ്രകൃതിയിലെ ഏതു പ്രതിഭാസത്തെയും കുറിച്ചു പഠിക്കുന്നത് അങ്ങിനെ തന്നെ.എന്തും മറ്റൊന്നിനെ അപേക്ഷിച്ചാണ് നിലനില്‍ക്കുന്നത്.

ഫ്ലൈറ്റില്‍ യാത്രചെയ്യുമ്പോള്‍ സ്പീഡ് അറിയാത്തത് എന്ത് കൊണ്ട്? മണിക്കൂറില്‍ 900 മോ 1000 മോ കിലോ മീറ്റര്‍ വേഗതയില്‍ അത് സഞ്ചരിക്കുന്നു.പക്ഷെ നമുക്ക് അതിന്റെ വേഗത അനുഭവപ്പെടുന്നില്ല.കാരണം ആകാശത്ത് മരങ്ങളോ,ബില്‍ഡിങ്ങ്കളോ ഇല്ല.
            നിങ്ങള്‍ സഞ്ചരിക്കുന്ന ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യുന്ന മറ്റൊരു ബസ്സ്‌ അതേ സ്പീഡില്‍ നിങ്ങളുടെ അടുത്ത് കൂടി കുറച്ചു നേരം സഞ്ചരിക്കുന്നു എന്ന് കരുതുക. മറ്റേ ബസ്സിലുള്ള ആള്‍ നിങ്ങളുടെ അടുത്ത് ഇരുന്നു സഞ്ചരിക്കുന്നതയേ നിങ്ങള്‍ക്ക് തോന്നൂ.ഒരേ ദിശയില്‍ സഞ്ചരിക്കുമ്പോള്‍ ആവറേജ് സ്പീഡ് പൂജ്യം ആയിരിക്കും.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ മരങ്ങളും ഇലക്ട്രിക് തൂണുകളും നിങ്ങളുടെ പിന്നിലേക്ക്‌ ഓടിപ്പോകുന്നതു കാണാറില്ലേ? അവിടെ ഒരു വസ്തുവും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സ്പീഡ് മനസ്സിലാക്കാന്‍ സാധിക്കുമോ? ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് ഒരാള്‍ ആപ്പിള്‍ മുകളിലേക്ക് എറിഞ്ഞാല്‍ അത് അയാളുടെ കൈയ്യില്‍ തന്നെ തിരിച്ചു വീഴുന്നത് എന്ത് കൊണ്ട്? 

      അതുപോലെ, ഒരാള്‍ക്ക്‌ സൌന്ദര്യമുള്ളതായി തോന്നാത്ത ഒന്ന് മറ്റൊരാള്‍ക്ക് സൌന്ദര്യമുള്ളതായ് അനുഭവപ്പെടാവുന്നതാണ്.അദ്ധേഹത്തിന്റെ സൌന്ദര്യ മാനദണ്ഡം ആപേക്ഷികമാണ് എന്നര്‍ത്ഥം.
                    ചുരുക്കത്തില്‍,          
ഇരുട്ട്  ഇല്ലാത്ത അവസ്ഥയെ നാം വെളിച്ചം  എന്ന് വിളിക്കും 
വയസ്സ് അധികമല്ലാത്ത അവസ്ഥയെ നാം യുവത്വം എന്ന് പറയും
ദുഃഖം ഇല്ലാത്ത അവസ്ഥയെ നാം സന്തോഷം എന്ന് പറയും.

നിശബ്ദതയില്ലാത്ത അവസ്ഥയെ നാം ശബ്ദം എന്ന് വിളിക്കും 
നിശ്ചലത അല്ലാത്ത അവസ്ഥയെ നാം ചലനം എന്ന് പറയും
വിരൂപമല്ലാത്ത അവസ്ഥയെ നാം സൌന്ദര്യമെന്നു പറയും  
ഉറക്കമില്ലാത്ത അവസ്ഥയെ നാം ഉണര്‍ച്ച എന്ന് പറയും   
മരണമില്ലാത്ത  അവസ്ഥയെ നാം ജീവന്‍  എന്ന് പറയും

2 അഭിപ്രായങ്ങൾ:

  1. ജീവിതത്തിലെ സമസ്ത കാര്യങ്ങളും ആപേക്ഷികം തന്നെയാണ് .ഒരാളുടെ വിജയവും പരാജയവും എല്ലാം ..അതായത് താരതമ്യം ഭൂഷണമല്ല

    മറുപടിഇല്ലാതാക്കൂ
  2. ചിന്തകള്‍ കുറിച്ചിടുന്നത് നല്ലത് തന്നെ... good effort

    മറുപടിഇല്ലാതാക്കൂ