2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ലിബിയയില്‍ നിന്ന് ഒരു സങ്കടക്കത്ത്


                                                                                      ആബിദ് അലി ടി.എം പടന്ന 
പ്രിയ ലോകരെ,  
          ഞങ്ങള്‍ ലിബിയക്കാര്‍,ഉത്തരാഫ്രിക്കയിലെ പ്രവിശാലമായ ഒരു രാജ്യക്കാര്‍.മെഡിറ്റരെനിയന്‍ കടലിന്റെ ഓളങ്ങള്‍ തിരതല്ലുന്ന കുറെ പട്ടണങ്ങളുള്ള രാജ്യം. ഏകാധിപത്യത്തിന്റെ ഉരുക്ക് മുഷ്ടിയില്‍ ഞെരിഞ്ഞമാരാന്‍ വിധിക്കപ്പെട്ടവര്‍.
മുഅമ്മര്‍ ഗദ്ദാഫി
ബെനിറ്റോ മുസ്സോളിനി
     ഒരു കോമാളിയായ ഭരണാധികാരിയെയാണ്  നമുക്ക് കട്ടിയത്.ഖദ്ദാഫി എന്നാണ്.അദ്ദേഹത്തന്റെ പേര് .ഒരു പട്ടാള വിപ്ലവത്തിലൂടെയാണ് കേണല്‍ ആയ അദ്ദേഹം അധികാരത്തില്‍ കയറിയത്.കൃത്യമായി പറഞ്ഞാല്‍ 1969 ല്‍ .അന്ന് മുതല്‍ ഇതുവരെ ഞങ്ങള്‍ അദ്ദേഹത്തെ പേറുകയാണ്.സ്വതന്ത്രം എന്നത് നൂറ്റാണ്ടുകളായി ഞങ്ങള്‍ക്ക് അറിയില്ല.അത് ഇപ്പോഴും  ഒരു സ്വപ്നമായി തുടരുന്നു.

             അദ്ധേഹത്തിന്റെ മിക്ക മക്കളെയും ഗവണ്മെന്റിന്റെ  ഉന്നത ചുമതലകളില്‍  നിയമിച്ചു.നമ്മുടെ രാജ്യത്തെ അദ്ദേഹം ഒരു കുടുംബ സ്വതുപോലെയാണ് കൈ കാര്യം ചെയ്യുന്നത്. ഓരോന്നും ഓരോരുത്തര്‍ക്കായി വീതിചിരിക്കുന്നു.വര്‍ഷങ്ങളായി ഇവിടെ എതിര്‍ ശബ്ദങ്ങളില്ല.ആരെങ്കിലും അതിന്നായി ശ്രമിച്ചാല്‍ പിന്നെ അയാളെ ജീവിതത്തില്‍ ഒരിക്കലും ഞങ്ങള്‍ കാണാറില്ല.അവര്‍ മടങ്ങി വരാറുമില്ല.
                    പട്ടാള ഭരണം ഞങ്ങള്‍ക്ക് പുതുമയുള്ളതല്ല.നൂറ്റാണ്ടുകളോളം അധിനിവേശ ശക്തികളുടെ കൈകളിലായിരുന്നു ഞങ്ങള്‍. മുമ്പ് റോമന്‍, ബൈസണ്ട്രിയന്‍ അധിനിവേഷതിനടിയിലായിരുന്നു .അതില്‍ നിന്ന് മോചിപ്പിച്ചത് ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ കീഴിലുള്ള പട്ടാളമായിരുനു.അമര് ബിന്‍ ആസും ,അബ്ദുല്ല ഇബ്ന്‍ സഅദു തുടങ്ങിയവര്‍ അതില്‍ പങ്കു വഹിച്ചിരുന്നു.ശേഷം  ഞങ്ങള്‍ ഉമവിയ്യ, അബ്ബാസിയ്യ,ഫതിമിയ്യ ഭരണകൂടങ്ങളുടെ കീഴിലായി. പിന്നെ 1551 മുതല് 1911 വരെ ഞങ്ങള്‍ ഒട്ടമന്‍ തുര്‍ക്കികളുടെ ഭരണത്തിലായിരുന്നു.        
              1910 കളില്‍ ഇറ്റാലിയന്‍  പട്ടാളത്തിന്റെ  ബൂട്ടിനടിയില്‍ ഞങ്ങള്‍ അമര്‍ന്നു.ടാങ്കുകള്‍ നമ്മുടെ ശരീരത്തിലൂടെ പാഞ്ഞുകയറി.കണ്ണില്‍ കണ്ടെവരെയല്ലാം വെടിവെച്ചിട്ടു.സ്ത്രീ കളെ മാനഭംഗപ്പെടുത്തി. പിഞ്ചു കുഞ്ഞുക്കളെ പോലും കൊല്ലാതെ വിട്ടില്ല.പക്ഷെ ഞങ്ങള്‍ കീഴടങ്ങാന്‍ തയ്യാരയിരുന്നില്ല.കാരണം ഞങ്ങള്‍ക്ക് ഒരാളില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. ഒരു പാവം ഖുര്‍ആന്‍  അദ്ധ്യാപകന്‍.പേര് ഉമറുല്‍ മുഖ്താര്‍.അദ്ദേഹത്തെയും കൂട്ടരെയും അവര്‍ക്ക് കീഴടക്കാന്‍ ആയില്ല .1912 മുതല്‍ നീണ്ട 20 വര്‍ഷം മുസ്സോളിനിയുടെ ഫാഷിസ്റ്റ്‌  പട്ടാളത്തിന് നേരെ യുദ്ധം നടത്തി.ചരിത്രത്തില്‍ ആരും തന്നെ മുസ്സോളിനിക്കെതിരെ ഇത്ര നീണ്ട ചെറുത്‌ നില്പ് നടത്തിയിട്ടില്ല.അതില്‍  ഞങ്ങള്‍ക്ക് അഭിമാനം ഉണ്ട്. തന്നെ സഹായിക്കുന്നതിന്റെ  പേരില്‍ ഒരുലക്ഷത്തിലധികം വരുന്ന ജനങ്ങളെ പീഡന ക്യാമ്പുകളില്‍ അവര്‍ തള്ളി. പക്ഷെ അവസാനം യുദ്ധത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ പട്ടാളം പിടികൂടി.1931 -ല്‍ ബെങ്കാസിയില്‍ വെച്ച് അവര്‍ അദ്ധേഹത്തെ പരസ്യമായി ഞങ്ങളുടെ  മുന്നില്‍ വെച്ച് തൂക്കിലേറ്റി.
ഉമറുല്‍ മുഖ്താര്‍ ഇറ്റാലിയന്‍ പട്ടാളത്തിന്റെ ചങ്ങലക്കെട്ടില്‍
            ഞങ്ങള്‍ ഇന്നും അദ്ദേഹത്തെ വീര രക്തസാക്ഷിയായി കണക്കാക്കുന്നു. നമുക്ക് നന്നായറിയാം ഒരു ഉമര്‍ മുഖ്തരിന്നു പകരം ആയിരം ഉമര്‍ മുഖ്തരുകള്‍ ഇവിടെ ജനിച്ചു വീഴും.പക്ഷെ ഇറ്റലിക്കാര്‍ അധിക കാലം ഇവിടെ വാണില്ല.  രണ്ടാം ലോക യുദ്ധത്തിലെ പരാജയം കാരണം അവര്‍ക്ക് ഇവിടം വിട്ടു പോകേണ്ടി വന്നു. പിന്നെ ബ്രിട്ടീഷുകാരുടെ കൈയിലായ ഞങ്ങള്‍ ഇദിരീസ് രാജാവിന്റെ ഏകാധിപത്യത്തില്‍ സ്വതന്ത്ര രാജ്യമായി. അതും കോളനിക്കാരുടെ ഒരു തന്ത്രമാണെന്ന് തിരിച്ചറിയാന്‍ നാം വൈകിയിരുന്നു.
        1969-ല്‍ ഒരു പട്ടാള അട്ടിമറിയിലൂടെ കേണല്‍ ഖദ്ദാഫി അധികാരം പിടിച്ചടക്കി.അദ്ധേഹത്തിന്റെ വിചിത്ര വാദമുഖങ്ങള്‍ കേട്ട് ഞങ്ങള്‍ അമ്പരന്നു.ഒരിക്കല്‍ അദ്ദേഹം അറബു ദേശീയവാദിയാകും, ചിലപ്പോള്‍ സോഷ്യലിസത്തിന്റെയും  പാന്‍ ആഫ്രിക്കനിസതിന്റെയും  വേഷത്തില്‍ പിന്നെ അമീറുല്‍ മുഅമിനൂന്‍ ആയി സ്വയം പ്രഖ്യാപിക്കുന്നു. പ്രസിടണ്ടാനെന്നു പറയുന്നു. പിന്നെ അതല്ല റവല്യൂഷരി ലീഡര്‍ ആണെന്ന്. അദ്ധേഹത്തിന്റെ മിലിട്ടറി വേഷം മുസ്സോളിനിയുടെ വേഷത്തോട് സാമ്യമുണ്ട്. കന്യകകളെ തന്റെ ബോഡി ഗാര്‍ഡ് ആയി നിര്‍ത്തുക  എന്നത് അദ്ധേഹത്തിന്റെ ഹോബിയാണ്. ഇങ്ങനെയൊക്കെ ഭരികപ്പെടാന്‍ ഞങ്ങള്‍ 15 ആം നൂറ്റാണ്ടിലോ മറ്റൊ അല്ലല്ലോ  ജീവിക്കുന്നത് ? എന്ത് കൊണ്ട് ലോകത്ത് ഞങ്ങള്‍ മാത്രം ഇതു പോലെ അടിമത്തം പേറുന്നവരായി  മാറി ??

          ഇപ്പോള്‍ ഞങ്ങള്‍ സ്വാതന്ത്രതിനായി ശബ്ദിക്കുന്നു.അതിന്നു പ്രതിഫലമായി നമുക്ക് ലഭിക്കുന്നത് തെരുവീദികളിലെ  ശവക്കൂമ്പാരങ്ങളും രക്തം ചാലിട്ടൊഴുകുന്ന ഗട്ടറുകളുമാകുന്നു .പട്ടാളക്കാരും,പോലീസുകാരും കണ്ണടച്ച് തെരുവുകളുടെ ഇരുവശത്തേക്കും നിയൊഴുക്കുകയാണ്. വീടുകളായ വീടുകളില്‍ കയറി നിരപരാധികളെ വെടിവെച്ചിടുകയാണ്.
        
         ഞങ്ങള്‍  ശവക്കുഴികള്‍ കുഴിച്ചു തളര്‍ന്നിരിക്കുന്നു.ഇപ്പോള്‍ ഞങ്ങളെ ചതച്ചരക്കുന്നത്  വിദേശികളായ സൈനീകരല്ല.പക്ഷെ അതില്‍ വൈദേശിക വാടക പട്ടാളക്കാരുണ്ടെന്നു നമുക്ക് അറിയാം .ആകാശത്തില്‍ നിന്നും  അവര്‍  ബോബുകളും വെടികളും ഞങ്ങള്‍ക്ക് നേരെ വര്‍ഷിക്കുന്നു. ലോകത്ത് എല്ലായിടത്തും സൈനീക നടപടിക്കു ആഹ്വാനം ചെയ്യുന്ന രക്ഷാ സമിതിയുടെ മൌനം ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. പുറത്തുള്ള  മിലിട്ടരികളല്ല, നമ്മുടെ തന്നെ ചോരയും നീരും ഉറ്റിവലിച്ചു  വളര്‍ന്നു വികസിച്ച നമ്മുടെ തന്നെ നേതാവും പട്ടാളവും ആണ് ഇതൊക്കെ ചെയ്യുന്നത്.ഇപ്പോള്‍ നാം ഇവിടെ അഭയാര്‍ഥികളെപ്പോലെയാണ് കഴിയുന്നത്‌.മരണം എപ്പോഴും വെടിയൊച്ചയുടെ രൂപത്തില്‍ വരാം.
                ഖദ്ദാഫിയുടെ ശബ്ദത്തിന്നു, മുമ്പ് നമ്മുടെ അയല്‍ രാജ്യമായ ഈജിപ്ത് ഭരിച്ചിരുന്ന ഫറോവന്റെ ശബ്ദത്തോട് ചില സാമ്യതകള്‍ നാം കാണുന്നു. വീട് വീടാന്തരം കയറി അദ്ധേഹത്തിന്റെ  പട്ടാളം പിഞ്ചു കുഞ്ഞുങ്ങളെ അറുകൊല ചെയ്തിരുന്നു. അതുപോലെ എതിര്‍ ശബ്ദക്കാരുടെ  അവയവങ്ങളെ എതിര്‍ വശങ്ങളിലായി വെട്ടി മാറ്റിയിരുന്നു.ആ ചരിത്രം ഇന്ന് ഇവിടെയും ആവര്‍ത്തിക്കുന്നു.അത് പോലെ നിരായുധരായ ജനങ്ങളുടെ തലയഅറുത്തെടുത്ത ചരിത്രം ആരുടേത്?. പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ പൌത്രന്‍ ഹുസൈന്‍ ബിന്‍ അലിയെ കര്‍ബലയില്‍ തലയറുത്തു കുന്തത്തില്‍ കെട്ടി നാടായ നാടുകളില്‍ ചുറ്റിക്കറങ്ങി ജനങ്ങളെ ഭയപ്പെടുത്തിയിരുത്തിയത്  ആരാണെന്ന് നമുക്ക് നന്നായി അറിയാം.ആദ്യം ഉപരോധിക്കുക,പിന്നെ പട്ടിണിക്കിടുക,അവസാനം ആക്രമിച്ചു കൊല്ലുക എന്നത് മഹാനായ ഒരു പ്രവാചകന്റെ മാത്രകയില്‍ നമുക്ക് കാണാന്‍ കഴിയില്ല.
      പക്ഷെ സ്വേച്ചാധിപതികള്‍ക്ക് മുങ്ങിച്ചാവാന്‍ ചെങ്കടലിന്റെ മഹാ പ്രവാഹം തന്നെ വേണമെന്നില്ല,മനുഷ്യ കടലുകളും മതി എന്നറിയുക. കര്‍ബലകള്‍ അവസാനിക്കുന്നില്ല.ഓരോ രക്തതുള്ളിയില്‍ നിന്നും ഇസ്ലാം ഉയര്‍ത്തെഴുന്നെല്‍ക്കുക   തന്നെ ചെയ്യും.കാലം തന്നെയാണ് സാക്ഷി.           

           ഞങ്ങളുടെ വേദനയും വേര്‍പാടും പങ്കിടുവാന്‍ നിങ്ങള്‍ക്ക് നേരമില്ല എന്ന് നമുക്കറിയാം.പക്ഷെ ചുരുങ്ങിയത് നമുക്ക് വേണ്ടി നിങ്ങള്‍ക്ക്  പ്രാര്‍ഥിക്കാമല്ലോ?

    "അറിയുക,..തീര്‍ച്ചയായും അല്ലാഹു അക്രമികളെ നേര്‍വഴിയില്‍ ആക്കുകയില്ല തന്നെ "(അല്‍ ജുമുഅ : 5)                            
    "അക്രമികള്‍ക്ക് ഒരു സഹായിയും ഇല്ല"(ഹജ്ജ് :71 )

  "അക്രമികള്‍ക്ക് അന്ന് ആത്മമിത്രമോ സ്വീകാര്യനായ ശിപാര്‍ശകനോ ഉണ്ടായിരിക്കുകയില്ല"        (ഗാഫിര്‍ :18 ) 
    "അക്രമികള്‍ക്ക് അതി വേദനാജനകമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു"(അല്‍ ഇന്‍സാന്‍ :31 )


സ്വന്തം 
ലിബിയന്‍ നിവാസികള്‍          
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ