-ആബിദ് അലി പടന്ന 
              സമൂഹത്തിന്റെ  ശീലങ്ങളെ നാം സംസ്ക്കാരം എന്ന് പറയും.ആ ശീലങ്ങളെ സ്വാധീനിക്കുന്നത് അറിവ് ,വിശ്വാസം,ധാരണ,പെരുമാറ്റം,പാരമ്പര്യം  തുടങ്ങിയവയാണ്. നമ്മുടെ ശീലങ്ങളുടെ അടയാളങ്ങളാണ്  കല(ആര്‍ട്ട്). കലയിലൂടെ നമുക്ക് ഒരു സമൂഹത്തിന്റെ ജീവിത ലക്‌ഷ്യം കണ്ടെത്താനാകും.ഒരു ഉദാഹരണം കാണുക.  മാപ്പിള കലകളില്‍ മുസ്ലിം സ്ത്രീകളുടെ സാന്നിധ്യമുള്ള  ഒരിനമാണ്  ഒപ്പന.അതിന്റെ പ്രമേയം മുസ്ലിം  പെണ്‍കുട്ടികളുടെ വിവാഹവും അതുമായി ബന്ധപ്പെട്ട ചിന്തകളും ആഗ്രഹങ്ങളുമാണ്. ഇതു നേരത്തെ പറഞ്ഞ വാക്കുമായി ഒന്ന് താരതമ്മ്യം ചെയ്തു നോക്കൂ.  മാപ്പിള പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ആകെയുള്ള ആഗ്രഹം വിവാഹമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.അതിനപ്പുറം സമൂഹത്തില്‍ തനിക്കു വല്ല സ്ഥാനവും ഉള്ളതായി അവള്‍ക്കു അറിയില്ല.  ഇന്ന് ചിലപ്പോള്‍ ആ ധാരണകളൊക്കെ അല്പം  മാറിയിരിക്കാമെങ്കിലും ശരി.
          മനുഷ്യന്റെ ജന്മസിദ്ധമായ സൌന്ദര്യ വാസനകളെയാണ്  നാം സര്‍ഗ്ഗസിദ്ധി എന്ന് പറയുന്നത് .അതിലൂടെ  ആശയങ്ങള്‍ വ്യത്യസ്ത രീതിയില്‍ പ്രകടിപ്പിക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുന്നു. എന്നുവെച്ചാല്‍ നിങ്ങള്‍ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന രീതിയെയും    (the way of communication )  കല എന്ന് പറയാം. ഉദാഹരണം പ്രസംഗം ,ഗാനം,കഥ, കവിത,രചന,ചിത്രരചന,സംഗീതം,സിനിമ തുടങ്ങിയവ.ഇവയെ നിയന്ത്രിക്കുന്ന കരങ്ങള്‍ നന്മയില്‍ അധിഷ്ടിതമാണെങ്കില്‍ എല്ലാം നന്മ തന്നെ.അല്ലെങ്കില്‍ തിന്മ.
          ഈ ജന്മ വാസനയെ ആര്‍ക്കെങ്കിലും പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാനോ,നിഷേധിക്കാനോ സാധിക്കുമോ? ഇല്ല എന്നതാണ് സത്യം.  ഇനി ആരെങ്കിലും ഇതു നിഷിദ്ധം(ഹറാം),ദൈവ വിരുദ്ധം എന്നാണ് വാദിക്കുന്നതെങ്കില്‍ താഴെ പറയുന്ന  വൈരുദ്ധ്യത്തിന്നു എന്ത് മറുപടി പറയും.  കേരള മുസ്ലിം കളുടെ മത പാഠങ്ങളില്‍ നിന്ന് അന്നും ഇന്നും ഉയരുന്ന  ബോധമാണ്  സംഗീതം ഹറാം എന്നുള്ളത്.പക്ഷെ എന്തേ ഇതേ മത ബോധത്തെ  കവച്ചു വെക്കുന്ന രീതിയില്‍ സംഗീത ഉപകരണങ്ങള്‍ മിക്കതും ഉപയോഗിക്കുന്ന വളരെ ആഴത്തില്‍ വേരുള്ള മാപ്പിള പ്പാട്ട്  എന്ന കല രൂപപ്പെട്ടു വന്നു? മതം ശക്തമായി വിലക്കി എന്ന് പറയുമ്പോഴും ഇതിന്നു എങ്ങിനെ സര്‍വ്വ സ്വീകാര്യത ലഭിച്ചു? ഇവിടെ സ്വാഭാവികമായി ഒരു സംശയം ഉയരാം.മതം വിലക്കിയ മദ്യം  മുസ്ലിം കളില്‍ ചിലര്‍ ഉപയോഗിക്കുന്നില്ലേ? അത് പോലെ മതം വിലക്കിയ സംഗീതവും മുസ്ലിംകള്‍ ചെയ്യുന്നു.!!.എന്നാല്‍ ഉത്തരം വളരെ ലളിതമാണ്.ഇവിടെ മുസ്ലിംകള്‍ - 'മുസ്ലിം മദ്യം','മാപ്പിള മദ്യം' എന്ന ഒന്ന് സ്വയം രൂപപ്പെടുത്തിയെടുത്തു ഉപയോഗിക്കുന്നില്ല എന്നറിയുക.പക്ഷെ "മാപ്പിള സംഗീതം" നമുക്ക് ഉണ്ട് താനും.
            ഖുര്‍ആന്‍ പറഞ്ഞതത്രേ സത്യം
       "ചോദിക്കുക : തന്റെ ദാസന്മാര്‍ക്ക് അല്ലാഹു ഇറക്കികൊടുത്ത( أَخْرَجَ)അല്ലാ
           note :   അല്ലാഹുവിന്റെ സൌന്ദര്യം ( زِينَةَ اللَّهِ) എന്നത് മനുഷ്യന്നു ദൈവത്തില്‍ നിന്ന് ഇറങ്ങിക്കിട്ടിയ നൈസര്‍ഗ്ഗികമായ സൌന്ദര്യ ബോധമാണ്. 


 
<<< മാപ്പിള പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ആകെയുള്ള ആഗ്രഹം വിവാഹമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.അതിനപ്പുറം സമൂഹത്തില്‍ തനിക്കു വല്ല സ്ഥാനവും ഉള്ളതായി അവള്‍ക്കു അറിയില്ല. >>>
മറുപടിഇല്ലാതാക്കൂആബിദ്. അതിനെ അങ്ങനെ വായിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല. കാരണം പ്രണയം/സ്ത്രീ പുരുഷ ബന്ധം എന്നത് ആണല്ലോ ഒരു തൊണ്ണൂറു ശതമനാനം പൊതുസമൂഹത്തിലെ പാട്ടുകളിലും നൃത്തത്തിലും ഒക്കെ വരുന്നത്. അപ്പോള്‍ മാപ്പിള പ്പാട്ടുകള്‍/ഒപ്പന എന്നിവ പ്രണയം/സ്ത്രീ പുരുഷ ബന്ധം എന്നിവക്കുള്ള ഏക ഇസ്ലാമിക ഉപാധി ആയ കല്യാണത്തെ ചുറ്റി പറ്റി രൂപപ്പെട്ടു എന്ന് മാത്രം..