2011, ജനുവരി 31, തിങ്കളാഴ്‌ച

സിനിമ :ചില മനശ്ശാസ്ത്ര ചിന്തകള്‍


                                                                                     - ആബിദ് അലി. ടി. എം


                 ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍  ഏറ്റവും നല്ല ഒരു മാധ്യമം ആണെല്ലോ സിനിമകള്‍. പക്ഷെ മുഖ്യധാര സിനിമകള്‍ നമ്മോടു പറയാതെ പറയുന്ന ചില കാര്യങ്ങളുണ്ട്. അവ പരിശോധിക്കാം.

പ്രേക്ഷക മനശ്ശാസ്ത്രം
         
           ജീവിതത്തില്‍ നടക്കാത്ത ആഗ്രഹങ്ങള്‍ സ്ക്രീനില്‍ കണ്ടു സായൂജ്യ മടയുക എന്നതാണ് പ്രേഷക മനശ്ശാസ്ത്രം. പൊതുവില്‍ ഹിന്ദി,തമിഴ്,മലയാളം സിനിമകളില്‍ കണ്ടു വരുന്ന നായക -നായിക -പ്രതിനായക സങ്കല്‍പം ഇതിനൊരു ഉദാഹരണമാണ്. സത്യസന്ധനും  അനീതിക്കെതിരെ പൊരുതുകയും അവസാനം പ്രതി നായകനെ വക വരുത്തുകയും ചെയ്യുന്ന നായകന്‍ നമ്മോടു രണ്ടു കാര്യങ്ങള്‍ പറയുന്നു ഒന്ന്,  സത്യസന്ധത നീതി തുടങ്ങിയവ സമൂഹത്തില്‍  ഒരു സങ്കല്‍പം മാത്രമാണ് .രണ്ട് അനീതി തകര്‍ത്താടുന്ന ആധുനിക ലോകത്ത് ,നീതിക്ക് വേണ്ടി പൊരുതാനും അനീതിക്കെതിരെ ശബ്ടിക്കാനും ഒരു രക്ഷകനെ (മസീഹ്) പ്രതീക്ഷിക്കുന്ന മനസ്സ് നമ്മുടെ പൊതു സമൂഹം പങ്കു വെക്കുന്നു എന്നുമാണ് . 
           പ്രേമം മിക്ക സിനിമകളിലും അടിസ്ഥാന പ്രമേയമായി വരന്‍ കാരണം ഒന്നുകില്‍ സ്നേഹം സമൂഹത്തില്‍ ഒരു കിട്ടാകനിയായി  അനുഭവപ്പെടുന്നു അല്ലെങ്കില്‍ നമുക്ക് പ്രേമിച്ചു മരം ചുറ്റി പാട്ടുപാടി നടക്കാന്‍ സാമൂഹം അനുവധിക്കാത്തതിനാല്‍ അത് സ്ക്രീനില്‍ കണ്ടു ആസ്വദിക്കുക എന്നതായിരിക്കാം.സ്ത്രീയെ വിഗ്രഹ വല്‍ക്കരിക്കുക എന്ന സ്വാര്‍ത്ഥതയും ഇതിന്റെ പിന്നില്‍ കാണാം 

            ഭയം നാം ഇഷ്ടപ്പെടാത്ത ഒരു വികാരമാണ്. എങ്കിലും ഭയവും  നമുക്ക് ആസ്വദിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണ് ഭീകര സിനിമകള്‍  (Horror movies) നാം ഇഷ്ടപ്പെടാന്‍ കാരണം.
  
സവര്‍ണ്ണ ചിന്തകള്‍(മേലാള മനശ്ശാസ്ത്രം)
             നായിക :- സ്ത്രീ സമൂഹത്തില്‍ എന്നും രണ്ടാം സ്ഥാനത് നിര്‍ത്തപ്പെടെണ്ടവള്‍ ആണെന്നും. കറുപ്പ്  നീചമാണെന്നും ,സൌന്ദര്യം എന്നാല്‍ വെളുപ്പാണെന്നും ഉള്ള സവര്‍ണ്ണ ചിന്തയുടെ പ്രതീകമാണ് നമ്മുടെ നായികമാര്‍.   
          നായകന്‍;- സിനിമകള്‍ നായക പ്രധാനമാകുന്നത് നമ്മുടെ പുരുഷ മേധാവിത്തത്തിന്റെ അടയാളമാണ് . സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതും ബിബവല്‍ക്കരണം നടക്കുന്നതും  നമ്മുടെ മനസ്സിന്റെ അടിമത്വ ബോധവും പതിത്വവും വെളിവാക്കുന്നു. കാലം മാറിയാലും ഒരിക്കലും നമ്മുടെ സങ്കല്‍പവും,വിശ്വാസവും മാറ്റാനാവാത്തത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വ്രദ്ധരായ നായകരെ തോളിലേറ്റി നടക്കുന്നതിന്റെ രഹസ്യം.
            ഹാസ്യ കഥാ പത്രങ്ങള്‍:-മിക്ക ഹാസ്യ കഥാ പാത്രങ്ങളും ശരീരം ശുഷ്കിച്ചവരോ,കുള്ളന്മാരോ ,വിരൂപരോ, കറുത്തവരോ ആയതു എന്ത് കൊണ്ട്? അതിനര്‍ത്ഥം കറുത്തവരും മെലിഞ്ഞവരും വിരൂപരും ഒന്നിനും കൊള്ളാത്തവരാണ് എന്നും  ഇവരൊക്കെ നമുക്ക് ചിരിച്ചു പുചിച്ചു  തള്ളേണ്ടവരാനെന്നുമുള്ള നമ്മുടെ ബോധമാണ് പ്രതിഫലിപ്പിക്കുന്നത്.(മാമൂ കോയ,ഇന്ദ്രന്‍സ്,ജാഫര്‍ ഇടുക്കി,സലിം കുമാര്‍)

പാശ്ചാത്യ മനശ്ശാസ്ത്രം 

           ഇനി ഹോളിവുഡിലേക്ക് പോകാം. പാശ്ചാത്യര്‍ സംസ്കാരത്തിന്റെ ഉടമകളും സമാധാന പ്രിയരും ,ധൈര്യ ശാലികളും ആണെന്നാനെല്ലോ നമ്മുടെ പൊതു ധാരണ.എന്നാല്‍ അവരുടെ മനസ്സും,ജീവിതവും അങ്ങിനെയല്ല എന്നാണ്  അവരുടെ സിനിമകള്‍ നമ്മോടു പറയുന്നത്. ലൈഗീകതയുടെ അതിപ്രസരം തകര്‍ന്നു തരിപ്പണമായ അവരുടെ കുടുംബ വ്യവസ്ഥയെ സൂചിപ്പിക്കുന്നു.പിസ്റ്റൊള്‍,വെടിവെപ്പ്,ബോംബ്‌,കൊലപാതകം,അക്രമം,രക്തപ്പുഴ  എന്നിവ ഇല്ലാത്ത എത്ര ഹോളിവുഡ്  സിനിമകള്‍ നിങ്ങള്‍ക്ക് അറിയാം? വളരെ ചുരുക്കം മാത്രമായിരിക്കും.അത് നമ്മോടു പറയുന്നത് അവര്‍ സമാധാന പ്രിയര്‍ ആണെന്നത്  വെറും ഒരു പുറം മൂടി മാത്രമാണ്. അന്യ ഗ്രഹ ജീവികള്‍,അസാധാരണ വലിപ്പമുള്ള ജന്തുക്കള്‍(ജുറാസിക് പാര്‍ക്ക്‌,അനാകൊണ്ട) ,പ്രേതങ്ങള്‍ തുടങ്ങിയവയെ സങ്കല്പിച്ചുണ്ടാക്കി അതിനെതിനെതിരെ യുദ്ധം ചെയ്യുക.അല്ലങ്കില്‍ അവയുടെ ആക്രമണത്തില്‍ നിന്ന് സ്വജനതയെ രക്ഷിക്കുക തുടങ്ങിയവ പാശ്ചാത്യര്‍ പ്രത്യേകിച്ച് അമേരിക്കക്കാര്‍ പൊതുവേ  ഭയം ഉള്ളിലുള്ളവരോ ,ഏതോ ഒന്നിനെ അമിതമായി ഭയപ്പെടുന്നു എന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇപ്പോള്‍ നടക്കുന്ന ഭീകരതയ്ക്കെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഈയൊരു ഭയത്തിന്റെ പ്രായോഗിക രൂപമായിരിക്കാം.എന്ന് വെച്ചാല്‍ സ്വയം ശത്രുവിനെ ഉണ്ടാക്കിയെടുക്കുകയും അതിനെതിരെ യുദ്ധം നടത്തുകയും  ചെയ്യുക. 

4 അഭിപ്രായങ്ങൾ: