2010, ഡിസംബർ 2, വ്യാഴാഴ്‌ച

മനുഷ്യാസ്തിത്വം - ഇസ്ലാം ചുരുളഴിക്കുന്നു.


                                                            - ആബിദലി ടി.എം. പടന്ന
          മനുഷ്യനോളം പഴക്കമുണ്ട് മനുഷ്യാസ്തിത്വം എന്ന വിഷയത്തിന്ന്.ആധുനിക ശാസ്ത്രത്തിനു പോലും ക്യത്യമായി വിശദീകരണം നല്‍കാന്‍ കഴിയാത്ത ഈ വിഷയത്തെ മനുഷ്യ സ്യഷ്ടാവ് തന്നെ ചുരുളഴിച്ചിരിക്കുന്നു.ഒരന്വേഷണം.


മനുഷ്യൻ ജന്മനാ മൂന്നു അവസ്ഥകൾ ഉൾക്കൊള്ളുന്നു.
    1.ശരീരം(ജിസം):

         ശരീര പ്രധാനമായ ജഡ്ഡം. വിശപ്പ്,ദാഹം,കാമം തുടങ്ങിയവ അതിന്റെ ആവശ്യങ്ങളാണ്.
    2.ആത്മാവ്/മനസ്സ്(നഫ്സ്):

      ആത്മപ്രധാനമായ മനസ്സ്. ഉറങ്ങുമ്പോൾ നിങ്ങൾക്ക് എന്താണോ നഷ്ടമാകുന്നത്.അതാണ് നഫ്സ്. ദയ,കാരുണ്യം,കുശുമ്പ്,അസൂയ,അഹങ്കാരം,ആർത്തി തുടങ്ങിയ നന്മ-തിന്മകളുടെ മിശ്രിതം ഇതില്‍ കാണാം. 
     "ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി ,അങ്ങിനെ അതിന്നു ധര്‍മ ത്തെയും അധര്‍മ്മത്തെയും സംബന്ധിച്ച ബോധം നല്കിയതും "(അശ്ശംസ് :7 ,8 )   
    3. ദിവ്യ/ജീവ ചൈതന്യം(ജീവന്‍/രൂഹ്):
       മരണമടയുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്. റൂഹിനെ കുറിച്ച് നമുക്ക് അല്പം മാത്രമേ അറിവ് നൽകിയിട്ടുള്ളൂ(17:85).ആദമിലേക്കും,ഈസയിലേക്കും ഊതിയത്. ജീവചൈതന്യമെന്നും നമുക്ക് വിളിക്കാം. ഇത് ചിലപ്പോൾ കോശത്തിനകത്തെ ജീവദ്രവ്യമാകാം(Cytoplasm).
നഫ്സ്
                 താങ്കളുടെ  ശരീരത്തിന്റെ അതേ വലുപ്പത്തിൽ, അതേ രൂപത്തിൽ ഒരാൾ താങ്കളുടെ അടുത്ത് നിൽക്കുന്നു എന്ന് സങ്കൽപ്പിക്കുക.അത് താങ്കളുടെ നഫ്സാണ്. നല്ല ഒരു കാർ.പക്ഷെ ഡ്രൈവർ മദ്യപിച്ചാണു ഓടിക്കുന്നതെങ്കിൽ !!. നിങ്ങളുടെ ശരീരമാകുന്ന വണ്ടിയിലെ ഡ്രൈവറാകുന്നു നഫ്സ്. അവൻ പിഴച്ചാൽ എല്ലാം പിഴച്ചത് തന്നെ.

          
              മനസ്സ് ആത്മാവിന്റെ കേന്ദ്രമാകുന്നു.ശരീരത്തിൽ ഹൃദയത്തിന്നു എന്ത് സ്ഥാനമാണോ ഉള്ളത് , അതേ സ്ഥാനമാണ് മനസ്സിന്നു ആത്മാവിലുമുള്ളത്. അതിനാൽ നഫ്സിനെ നമുക്ക് ചിലപ്പോൾ മനസ്സ് എന്നു അർത്ഥം പറയാം.
നഫ്സ് മൂന്ന് വിധം
            1.നഫ്സുൽ അമ്മാറ:- 
       “ഇന്നന്നഫ്സ ലി അമ്മാറത്തി സ്സൂഅ”(യൂസുഫ് :53 ) തീർച്ചയായും നഫ്സ് തിന്മയെ പ്രേരിപ്പിക്കുന്നത് തന്നെ. ഈ വശത്തിലൂടെയാണ് പിശാച് മനുഷ്യനെ തെറ്റിലേക്കു പ്രേരിപ്പിക്കുന്നത്. തൌഹീദ്-റിസാലത്ത്-ആഖിറത്ത് എന്ന ആയുധം കൊണ്ട് മാത്രമേ പിശാചിനെ തറപറ്റിക്കാൻ കഴിയൂ.
            2.നഫ്സുൽ ലവ്വാമ :-
        കുറ്റപ്പെടുത്തുന്ന മനസ്സ് (മനസ്സാക്ഷി)-ചിലപ്പോൾ നാം സ്വയം നമ്മുടെ മനസ്സിനോട് സം‍വദിക്കാറില്ലേ? അത് ലവ്വാമയിലിള്ള സംഭാഷണമാണ്.തെറ്റ് ചെയ്താൽ നാം സ്വയം തന്നെ കുറ്റപ്പെടുത്താറില്ലേ?
            3.നഫ്സുൽമുത് മഇന്ന:-
           "ആഗ്രഹം പൂർത്തീകരിച്ചത്“എന്നർത്ഥം.ദൈവ സ്നേഹം,ദൈവാനുസരണം,പരലോക ചിന്ത എന്നിവയ്ക്ക് സമ്പൂർണ്ണാധിപത്യമുള്ള സ്വയം സംസ്ക്കരിക്കപ്പെട്ട നഫ്സ്.
          
    ഇനി നോക്കുക,ദുഃഖം(വിഷമങ്ങൾ) വരുമ്പോൾ നാം നമ്മുടെ നെഞ്ചത്താണ് കൈ വെച്ച് തടവാറുള്ളത്.അതേ സമയം വല്ല മറവിയും സംഭവിച്ചാൽ നാം തലയിൽ കൈവെച്ചാണ് തടവാറുള്ളത്.ഇതിനർത്ഥം വികാരങ്ങളെല്ലാം ഹൃദയത്തിലാണ്.എന്നു വെച്ചാൽ ഹൃദയ ഭാഗത്തുള്ള മനസ്സിലാണ്. ബുദ്ധി-ചിന്ത എന്നിവയുടെ കേന്ദ്രം നമ്മുടെ മസ്തിഷ്ക്കത്തിലാണ്.എന്നു വെച്ചാൽ ആത്മാവിന്റെ “മസ്തിഷ്ക്കം“ എന്ന ഭാഗമാണ് അത് നിയന്ത്രിക്കുന്നത്
           മസ്തിഷ്ക്കവും ഹൃദയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. രണ്ടും ആത്മാവിന്റെ ഭാഗം തന്നെ(ബാഹ്യാർത്ഥത്തിലല്ല).കമ്പ്യൂട്ടറിൽ ഹാർഡ് ഡിസ്ക്കും(സ്ഥിരം മെമ്മറി) റാമും(താത്ക്കാലിക മെമ്മറി) തമ്മിലുള്ള ബന്ധം പോലെ.
      ഇതും കൂട്ടി വായിക്കുക:
     “ആരെങ്കിലും നഫ്സിന്റെ പിശുക്കിൽ നിന്നും(സങ്കുചിതത്വം) മോചിതരായോ,അവർതന്നെയാണ് വിജയികൾ“(59:9)
     “ആത്മാവിനെ(നഫ്സ്നെ) ശരീരേച്ഛകളിൽ(ഹവ) നിന്നും വിലക്കുക”(79:40)
ഹൃദയം
ഹൃദയത്തിനെ ഖുർആൻ 3 വാക്കുകളിൽ വിശേഷിപ്പിച്ചിരിക്കുന്നു താഴെ ചില സൂചനകൾ മാത്രം.
1.ഖൽബ്:- 
             രോഗമുള്ള(മര്‍ള്) ഖൽബ്(2 :10)
                പൂര്‍ണ്ണമായ(മുനീബ്)  ഖൽബ്(50:33)
                കുറ്റമറ്റ(സലിം) ഖൽബ്(50:33)
             മുദ്രയടിച്ച(ത്വബഅ) ഖൽബ് (7:101)
             കറപറ്റിയ(റാന ) ഖൽബ്(83:14)
             അശ്രദ്ധമായ(ലാഹിയ) ഖൽബ്(21:3)
2.ഫുആദ്:-
             “ഖുതമയിൽ കത്തിച്ച് കളയുന്ന ഹൃദയ വികാരങ്ങൾ“(ഹുമസ)
             ഹൃദയ ചിന്തകള്‍ ചോദ്യം ചെയ്യപ്പെടും(17:32)
                ഹൃദയ്ത്തിൽ തക്കുന്ന കാഴ്ച്ച(നജ്മ് :11)
3.സദർ:- 
             വിശാല ഹൃദയം (20:20)
             വിങ്ങുന്ന ഹൃദയം(15:97)
             അശാന്തമായ ഹൃദയം(7:2)
             പകയുള്ള ഹൃദയം(7:43)
             ഇടുങ്ങിയ ഹൃദയം(6:125)
ചുരുക്കത്തിൽ ഫുആദ്, സദർ എന്നത് ഹൃദയത്തിന്റെ ചിന്തകളേയും, വികാരങ്ങളേയും പ്രതിഫലിപ്പിക്കുന്നു.
            പരമകാരുണികൻ നമുക്ക്  വെളിച്ചം നൽകുമാറാവട്ടെ!

1 അഭിപ്രായം:

  1. ഈ പോസ്റ്റ്‌ വളരെ അധികം ചിന്തിച്ചു ..ഇതുനു കുറച്ചു വിഷല്‍മായ്‌ മാനം ഉണ്ട് ..അതായത് " തൌഹീദ്-റിസാലത്ത്-ആഖിറത്ത് എന്ന ആയുധം കൊണ്ട് മാത്രമേ പിശാചിനെ തറപറ്റിക്കാൻ കഴിയൂ.""ഇത് കൂടാതെ counsaling മാനസിക ചികിത്സ രീതികള്‍ പറ്റില്ലേ??

    മറുപടിഇല്ലാതാക്കൂ