-Abid ali TM Padanna
വേദജ്ഞാനികള്‍ ആയ പണ്ഡിതന്മാര് സമൂഹത്തിനു മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവരാണ്.അവര്‍ സമൂഹത്തിലെ തിന്മകള്ക്ക് എതിരെ പൊരുത്തുന്നവരാണ്.എന്നാല്‍ പുരോഹിതന്മാര് ഇതില്‍ നിന്നും വ്യതിരക്തമാണ്.
പൌരോഹിത്യത്തെ എങ്ങിനെ നമുക്ക് തിരിച്ചറിയാം?.ചില ലക്ഷണങ്ങള്‍ പറയേണ്ടവര്‍ പറഞ്ഞിട്ടുണ്ട്.
"യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുള്‍ ചെയ്തു :നിയമജ്ഞരും ഫരീസേയരും മോശയുടെ സിംഹാസത്തില്‍ ഇരിക്കുന്നു.അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്.അവര്‍ പറയുന്നു;പ്രവര്‍ത്തിക്കുന്നില്ല."(മത്തായി: 23 :1 - 3)
"അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വെച്ചു കൊടുക്കുന്നു.മനുഷ്യരെ സഹായിക്കാന്‍ ചെറു വിരല്‍ അനക്കാന്‍ പോലും തയാറാകുന്നുമില്ല.മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തികളെല്ലാം ചെയ്യുന്നത് .അവര്‍ തങ്ങളുടെ നെറ്റി പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്ക് നീളവും കൂട്ടുന്നു.വിരുന്നുകളില്‍ പ്രമുഖ സ്ഥാനവും സിനഗോഗുകളില്‍ പ്രധാന പീഠങ്ങളും നഗര വീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്ന് സംബോധന ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നു."(മത്തായി :23 : 4 - 7)
"നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുന്നില്‍ ദൈവ രാജ്യം അടച്ചു കളയുന്നു.
"കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! തുളസി, ചതകുപ്പ,ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളായ നീതി,കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു.ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.മറ്റേതു ത്യജിക്കാതെയും." (മത്തായി: 23 :23 )
"അന്ധരായ മാര്‍ഗ്ഗദര്‍ശികളെ കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങള്‍.കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു എന്നാല്‍ അവയുടെ ഉള്ളു കവര്‍ച്ചയും ആര്‍ത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.അന്ധനായ ഫരിസേയാ! പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയുംപുറം കൂടി ശുദ്ധിയാക്കുവാന്‍ ആദ്യമേ അകം ശുദ്ധിയാക്കുക."(മത്തായി :23 :24 -26)
"കപട നാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയും ചെയ്യുന്നു."(മത്തായി : 23 : 29 )
മനുഷ്യ സമൂഹത്തിന്റെ മേല്‍ വമ്പിച്ച ഭാരങ്ങള്‍ എടുത്ത് വെക്കുകയും അവന്റെ ജീവിതം സങ്കീര്‍ണ്ണമാക്കുകയും അവന്റെ സമ്പത്ത് അന്യായമായി കൈക്കലാക്കുകയും ചെയ്യുക എന്നത് പൌരോഹിത്യത്തിന്റെ മുഖമുദ്രയാണ്.ദൈവ നാമം ഉപയോഗിച്ചു മതത്തെ ചൂഷണത്തിന്റെ മാര്‍ഗ്ഗമാക്കുകയാണ് അവര്‍ ചെയ്യുന്നത്.
വേദജ്ഞാനികള്‍ ആയ പണ്ഡിതന്മാര് സമൂഹത്തിനു മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവരാണ്.അവര്‍ സമൂഹത്തിലെ തിന്മകള്ക്ക് എതിരെ പൊരുത്തുന്നവരാണ്.എന്നാല്‍ പുരോഹിതന്മാര് ഇതില്‍ നിന്നും വ്യതിരക്തമാണ്.
പൌരോഹിത്യത്തെ എങ്ങിനെ നമുക്ക് തിരിച്ചറിയാം?.ചില ലക്ഷണങ്ങള്‍ പറയേണ്ടവര്‍ പറഞ്ഞിട്ടുണ്ട്.
ബൈബിളില്‍ :
പൌരോഹിത്യ ചൂഷണത്തിനെതിരെ തന്റെ ജീവിതം കൊണ്ട് പൊരുതിയ ചരിത്ര പുരുഷനാണ് യേശു ക്രിസ്തു (ഈസാ നബി ).അദ്ദേഹം വിവരിച്ചത് പോലെ പൌരോഹിത്യത്തെ ഇത്ര കൃത്യമായി ആരും വിശദീകരിച്ചിട്ടില്ല എന്നതത്രേ സത്യം.
"യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുള്‍ ചെയ്തു :നിയമജ്ഞരും ഫരീസേയരും മോശയുടെ സിംഹാസത്തില്‍ ഇരിക്കുന്നു.അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്.അവര്‍ പറയുന്നു;പ്രവര്‍ത്തിക്കുന്നില്ല."(മത്തായി: 23 :1 - 3)
"അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വെച്ചു കൊടുക്കുന്നു.മനുഷ്യരെ സഹായിക്കാന്‍ ചെറു വിരല്‍ അനക്കാന്‍ പോലും തയാറാകുന്നുമില്ല.മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തികളെല്ലാം ചെയ്യുന്നത് .അവര്‍ തങ്ങളുടെ നെറ്റി പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്ക് നീളവും കൂട്ടുന്നു.വിരുന്നുകളില്‍ പ്രമുഖ സ്ഥാനവും സിനഗോഗുകളില്‍ പ്രധാന പീഠങ്ങളും നഗര വീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്ന് സംബോധന ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നു."(മത്തായി :23 : 4 - 7)
"നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുന്നില്‍ ദൈവ രാജ്യം അടച്ചു കളയുന്നു.
നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല. പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല."
(മത്തായി: 23 :14)
"കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! തുളസി, ചതകുപ്പ,ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളായ നീതി,കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു.ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.മറ്റേതു ത്യജിക്കാതെയും." (മത്തായി: 23 :23 )
"അന്ധരായ മാര്‍ഗ്ഗദര്‍ശികളെ കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങള്‍.കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു എന്നാല്‍ അവയുടെ ഉള്ളു കവര്‍ച്ചയും ആര്‍ത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.അന്ധനായ ഫരിസേയാ! പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയുംപുറം കൂടി ശുദ്ധിയാക്കുവാന്‍ ആദ്യമേ അകം ശുദ്ധിയാക്കുക."(മത്തായി :23 :24 -26)
"കപടനാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ വെള്ളയടിച്ച ശവക്കല്ലറകളോട് ചേര്‍ന്നിരിക്കുന്നു.അവ പുറമേ മനോഹരമായി കാണപ്പെടുമെങ്കിലും അവക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സകലവിധ മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു .അത് പോലെ പുറമേ മനുഷ്യര്‍ക്ക് നീതിമാന്മാരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്." (മത്തായി : 23 :27 ,28 )
"കപട നാട്യക്കാരായ നിയമജ്ഞരെ ഫരീസരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയും ചെയ്യുന്നു."(മത്തായി : 23 : 29 )
"നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചു കൊള്ളുവിന്‍,നീണ്ട മീലങ്കികള് ധരിക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളില്‍ മുഖ്യസ്ഥാനവും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും." (ലൂക്കോസ് : 12 : 38 - 40 )
ഖുര്‍ആനില്‍ :
"വിശ്വസിച്ചവരെ,മത പണ്ഡിതന്മാരിലും,പുരോഹിതന്മാരും ഏറെ പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും,ജനങ്ങളെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തടയുന്നവരുമാകുന്നു"(അത്തൌബ :34 )
"അറിഞ്ഞു കൊണ്ട് സത്യം മറച്ചു വെക്കുന്നു."(അല്‍ ബഖറ: 42 )
"വേദ ഗ്രന്ഥത്തില്‍ കൃത്രിമം കാണിക്കുന്നു."(അല്‍ ബഖറ :75 )
"തിന്മ വിലക്കിയില്ല." (അല്‍ മാഇദ :79 )
"പണ്ഡിത-പുരോഹിതന്മാരെ അവര്‍ അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി (രക്ഷാധികാരികളാക്കി)." (തൌബ :31 )
ചുരുക്കത്തില്‍ :
1. പ്രവാചകന്മാരുടെ/പുണ്യ പുരുഷന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്നു.
2. അവര്‍ പ്രവര്‍ത്തിക്കാത്തത് പ്രസംഗിക്കുന്നു.
3. മനുഷ്യന്റെ മുതുകില്‍ ഭാരങ്ങള്‍ വെക്കുന്നു.
4. മനുഷ്യരെ സഹായിക്കാന്‍ ഒരുക്കമല്ല.
5. ജനങ്ങള്‍ കാണാന്‍ കര്‍മങ്ങള്‍ ചെയ്യുന്നു.
6. സമൂഹത്തിലെ തിന്മകളെ എതിര്‍ക്കുന്നില്ല.
7. സാധാരണ ജനങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുന്നു.
8. സാധാരണ ജനങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേക ഭാഷാശൈലി ഉപയോഗിക്കുന്നു.
9. ജനങ്ങളുടെ ജനന മരണങ്ങള് ഭക്ഷണത്തിന്റെ ഏര്‍പ്പാടാക്കുന്നു.
10. ദൈവം കല്പിക്കാത്ത കാര്യങ്ങള്‍ അനുഷ്ടാനങ്ങള്‍ ആക്കി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു.
11. ചെറു തെറ്റുകള്‍ പര്‍വ്വതീകരിക്കുകയും വന്‍ പാപങ്ങള്‍ വിഴുങ്ങുകയും ചെയ്യുന്നു.
12. സമൂഹത്തിലെ തിന്മകളെ വിഴുങ്ങി നിസ്സാര കാര്യങ്ങളില്‍ തര്‍ക്കിക്കുന്നു.
13. പുറം വെടിപ്പായി സുഗന്ധം പൂശി നടക്കുന്നവര്‍ ഉള്ളില്‍ സമ്പത്തിനോടുള്ള ആര്‍ത്തി കൊണ്ട് നടക്കുന്നു.
14.ജീവനുള്ള മനുഷ്യരെ സംരക്ഷിക്കുന്നതിനു പകരം ശവക്കല്ലറകളില്ഉള്ളവര്ക്ക് കാവലിരിക്കുന്നു.
15 .മതത്തെ വിറ്റു അന്യായമായി കാശ് സമ്പാദിക്കുന്നു.
16 .വിരുന്നുകളില്‍ പ്രത്യേക സ്ഥാനം.
17 .പ്രതേക രീതിയിലുള്ള അഭിവാദ്യങ്ങളാല്‍ വിളിക്കപ്പെടുന്നു.
18 . ദൈവ മാര്‍ഗ്ഗത്തില്‍ നിന്ന് ജനങ്ങളെ തയുന്നു.
19 .നീണ്ട പ്രാര്‍ഥനാ ചടങ്ങുകള്‍ ചെയ്യുകയും ജനങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്നു.
സാധാരണക്കാരന്റെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ അനാചാരങ്ങളുടെയും അന്ധ വിശ്വാസങ്ങളുടെയും ഇരുമ്പ് ദണ്ഡുകള് അവര്‍ മനുഷ്യന്റെ മുതുകില്‍ വെക്കുന്നു. ദൈവീക നിയമങ്ങള്‍ തല നാരിഴ കീറിമുറിച്ചു ജനങ്ങള്‍ക്ക് അപ്രാപ്യമാക്കുന്നു. ജനങ്ങളുടെ ധനം അന്യായമായി തട്ടിയെടുക്കുന്നു.
ഈ പറഞ്ഞ ലക്ഷണങ്ങള്‍ ആരിലോക്കെ നിങ്ങള്‍ കാണുന്നുവോ അവര്‍ തന്നെയാണ് പുരോഹിതര്‍.
ഈ പറഞ്ഞ ലക്ഷണങ്ങള്‍ ആരിലോക്കെ നിങ്ങള്‍ കാണുന്നുവോ അവര്‍ തന്നെയാണ് പുരോഹിതര്‍.
Masha Allah
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ് ആബിദ് ഭാവുകങ്ങള്‍. സമൂഹത്തിലെ ഇത്തിള്‍ കാണികളാണ് പുരോഹിധര്, അവര്‍ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നു, അവരുടെ തന്നെ കാര്യ ലാഭത്തിനു വേണ്ടി...
മറുപടിഇല്ലാതാക്കൂplease remove word verification from comment option it will helps those who need to comment on your post easily.
മറുപടിഇല്ലാതാക്കൂ@salimhamza.....done....thank you very much for your kind advice
മറുപടിഇല്ലാതാക്കൂഗുഡ് പോസ്റ്റ് ആബിദ്.....! എനിക്ക് വളരെ ഇഷ്ടപ്പെട്ടു...!
മറുപടിഇല്ലാതാക്കൂ@sudheer Khan,....thanks
ഇല്ലാതാക്കൂപൌരോഹിത്യത്തെ തുറന്നു കാട്ടുന്ന പോസ്റ്റ്, ഭാവുകങ്ങള്‍
ഇല്ലാതാക്കൂAbid ali TM Padanna ആരായാലും അദ്ദേഹം ഇനിയും കാര്യങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു ...മുകളില്‍ പോസ്റ്റില്‍ ബൈബിളില്‍ നിന്നും ആവേശത്തോടെ എഴുതിയിരിക്കുന്നതോന്നും 'പൌരോഹിത്യത്തിന്റെ ലക്ഷണങ്ങള്‍ ' ആയല്ല ബൈബിളില്‍ സുവിശേഷകന് അവതരിപ്പിച്ചിരിക്കുന്നത് ...പൌരോഹിത്യത്തിന്റെ മറവില്‍ നടക്കുന്ന കാപദ്യങ്ങളെക്കുറിച്ചാണ് ...യേശു പരാമര്‍ശിക്കുന്നതും ഈ കാപട്യത്തെകുറിച്ചാണ് ...മുകളില്‍ ഖുറാന് പൌരോഹിത്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയല്ല ...ചില പുരോഹിതരുടെ കാര്യത്തില്‍ ശരിയായിരിക്കാം ,പക്ഷേ എല്ലാവരുടെയും കാര്യത്തില്‍ അല്ല ..
മറുപടിഇല്ലാതാക്കൂബൈബിളിലെ തന്നെ ഹെബ്രായ ലേഖനം മെല്ക്കിസദേക്കിന്റെ പരബരയില്പെട്ട മഹാപുരോഹിതനായ യേശുവിന് അഹറോന്റെ പിന്തുടര്ച്ചയിലുള്ള ലെവ്യപുരോഹിതന്മാര്ക്ക് മേലും ഉള്ള മഹത്വം എടുത്തുകാട്ടുന്നുണ്ട്.(5:1-10:18)
http://thottakkaran.blogspot.in/2009/11/blog-post.html
Abid ali TM Padanna ആരായാലും അദ്ദേഹം ഇനിയും കാര്യങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു ...മുകളില്‍ പോസ്റ്റില്‍ ബൈബിളില്‍ നിന്നും ആവേശത്തോടെ എഴുതിയിരിക്കുന്നതോന്നും 'പൌരോഹിത്യത്തിന്റെ ലക്ഷണങ്ങള്‍ ' ആയല്ല ബൈബിളില്‍ സുവിശേഷകന് അവതരിപ്പിച്ചിരിക്കുന്നത് ...പൌരോഹിത്യത്തിന്റെ മറവില്‍ നടക്കുന്ന കാപദ്യങ്ങളെക്കുറിച്ചാണ് ...യേശു പരാമര്‍ശിക്കുന്നതും ഈ കാപട്യത്തെകുറിച്ചാണ് ...മുകളില്‍ ഖുറാന് പൌരോഹിത്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയല്ല ...ചില പുരോഹിതരുടെ കാര്യത്തില്‍ ശരിയായിരിക്കാം ,പക്ഷേ എല്ലാവരുടെയും കാര്യത്തില്‍ അല്ല ..
മറുപടിഇല്ലാതാക്കൂബൈബിളിലെ തന്നെ ഹെബ്രായ ലേഖനം മെല്ക്കിസദേക്കിന്റെ പരബരയില്പെട്ട മഹാപുരോഹിതനായ യേശുവിന് അഹറോന്റെ പിന്തുടര്ച്ചയിലുള്ള ലെവ്യപുരോഹിതന്മാര്ക്ക് മേലും ഉള്ള മഹത്വം എടുത്തുകാട്ടുന്നുണ്ട്.(5:1-10:18)
http://thottakkaran.blogspot.in/2009/11/blog-post.html
worth to reading .. keep it up brother
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്, നന്മയുള്ള എഴുത്ത്
മറുപടിഇല്ലാതാക്കൂആശംസകൾ
സാമൂഹ്യ പ്രസക്തമായ പോസ്റ്റ് ആളുകള്‍ ശരികളെ തിരിച്ചറിഞ്ഞു തുടങ്ങട്ടെ
മറുപടിഇല്ലാതാക്കൂപൌരോഹത്യം എന്ന വഞ്ചകന് മാരെ മാറ്റി നിര്‍ത്തട്ടെ അപ്പോള്‍ ലോകം പകുതി നന്നാവും
ലോകത്തിന്റെ പകുതി പുരുഷനും സ്ത്രീയും എന്നപോലെ
ഇല്ലാതാക്കൂചൂഷണത്തിന്റെ പകുതി പൌരോഹിത്യത്തിലും പകുതി ദുര്ഭരണകൂടങ്ങളിലും ആകുന്നു
പരിപൂര്‍ണമായും യോജിക്കാനാവില്ല , എങ്കിലും അറിവിന്റെ കനമുള്ള വാക്കുകള്‍ ഉള്ള വായന കൂടുതല്‍ വിശ്വാസയോഗ്യത തോനിക്കുന്നു. പിന്നെ അവസാനം അക്ക മിട്ടു നിരത്തിയതിലും ചില പാളിച്ചകള്‍ (ഒരു തരം അമര്‍ഷം) കാണുന്നു - കൂടുതല്‍ പാണ്ടിത്ത്യ പഠനങ്ങള്‍ ഉണ്ടാകട്ടെ
മറുപടിഇല്ലാതാക്കൂ