2012, നവംബർ 6, ചൊവ്വാഴ്ച

ആദം :മനുഷ്യ പ്രകൃതിയെ നിര്‍വ്വചിക്കുന്ന വിധം


                                                                                  -Abid ali TM Padanna
        എപ്പോഴാണ്  മനുഷ്യന്‍  വിശപ്പ്‌,ദാഹം  മുതലായ വികാരങ്ങള്‍ അറിയാന്‍ തുടങ്ങിയത് ? നാണം എന്ന ബോധം എന്ന് മുതല്‍ ആരംഭിച്ചു ?ചൂട്,തണുപ്പ് എന്ന അനുഭവം എന്ന് മുതല്‍ ഉണ്ടായി തുടങ്ങി ? ഇവയൊക്കെ നമ്മുടെ ബോധ മണ്ഡലത്തിലേക്ക് വന്നതു എപ്പോള്‍ മുതലാണ്‌  ? സുഖവും ദുഖവും എന്ന് മുതല്‍ തിരിച്ചറിഞ്ഞു തുടങ്ങി ?ജീവപരിണാമത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ യാദ്രിശ്ചികമായി വന്നു കയറിയതാണോ ഇവ ?? ശാസ്ത്രം ഇതുവരെ ഇതിനു കൃത്യമായ ഒരു ഉത്തരവും നല്‍കിയിട്ടില്ല .
പിന്നെ നമ്മുടെ മുന്നില്‍ ഇവയെ കുറിച്ച് പ്രതിപാതിക്കുന്ന വല്ല രേഖയും ഉണ്ടോ ??
നമുക്ക് പരിശോധിക്കാം ..... 

    ആദം എന്ന പേര് നാം കേട്ടിരിക്കും ആദമിനെ (അ) മനുഷ്യ കുലത്തിന്റെ ആദി പിതാവും ആദ്യത്തെ പ്രവാചകനായും നാം മനസ്സിലാക്കുന്നു. എന്നാല്‍ വെറും ചില കഥകള്‍ പറയുക എന്നതിന്നപ്പുറം ആദമിലൂടെ മനുഷ്യ പ്രകൃതി,അവന്റെ ജന്മവാസന എന്നിവയെ അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്  ചില അന്വേഷണങ്ങള്‍...


 
 ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം 
                  "അപ്പോള്‍ നാം പറഞ്ഞു: "ആദമേ, തീര്‍ച്ചയായും അവന്‍ (പിശാച് ) നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീ ഏറെ നിര്‍ഭാഗ്യവാനായിത്തീരും.തീര്‍ച്ചയായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൌകര്യമുണ്ട്."ദാഹമനുഭവിക്കാതെയും ചൂടേല്‍ക്കാതെയും ജീവിക്കാം.”(ത്വാഹ :117-119)

   "നാം പറഞ്ഞു: "ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുക. വിശിഷ്ട വിഭവങ്ങള്‍ വേണ്ടുവോളം തിന്നുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും.“(Al Baqara :35 )
 
      ആദിയില്‍ മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍(ജന്നത്ത് =തോട്ടം ) വിശപ്പ്‌, ദാഹം എന്നിവ  അറിഞ്ഞിരുന്നില്ല.കാരണം ഭക്ഷണം,ജലം എന്നിവ അവന്നു ലഭിച്ചിരുന്നു. ആദിയില്‍ മനുഷ്യന്നു നാണം എന്ന ബോധം ഉണ്ടായിരുന്നില്ല .അതിനാല്‍ വസ്ത്രം ആവശ്യമായിരുന്നില്ല. ആദിയില്‍ മനുഷ്യന്‍ തണുപ്പ്,ചൂട് എന്നിവ അറിഞ്ഞിരുന്നില്ല അതിനാല്‍ പാര്‍പ്പിടത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.           

         ചുരുക്കി ആദിയില്‍ മനുഷ്യന്നു അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തിനായ്  പരിശ്രമിക്കേണ്ടി വന്നില്ല.പിന്നീട് മനുഷ്യന്റെ മേല്‍ ഈ ആവശ്യങ്ങള്‍ ഒരു ഉത്തരവാദിത്വങ്ങളായി വന്നു ചേരുകയാണ് ഉണ്ടായത്.
              ഇവിടെ മനുഷ്യന്റെ ഭൂമിയിലെ മൂന്നു അടിസ്ഥാന ആവശ്യങ്ങള്‍ എന്താണെന്നും അതിനായുള്ള അദ്വാന പരിശ്രമം മനുഷ്യ പ്രകൃതിയുടെഭാഗം ആണെന്നും അതില്‍ നിന്ന് മാറി നില്‍ക്കാന്‍ ഒരു മനുഷ്യന്നും സാധ്യമല്ല എന്നും നമുക്ക് വായിക്കാം.
അമരത്വം,അധികാരം എന്ന വ്യാമോഹം 
        "എന്നാല്‍ പിശാച് അദ്ദേഹത്തിന് ഇങ്ങനെ ദുര്‍ബോധനം നല്‍കി: "ആദമേ, താങ്കള്‍ക്ക് നിത്യജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?”

        "അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി."(ത്വാഹ :120,121 )     

         വ്യാമോഹമാണ് മനുഷ്യന്റെ എല്ലാ പതനത്തിന്നും കാരണം. അന്നും ഇന്നും എന്നും ഇതു തന്നെയാണ് സകലത്തിന്റെയും പ്രശ്നം. ഇതു കല്പിക്കുന്നത് പിശാചാണ്.അതിനാല്‍ ഈ വികാരം പൈശാചികമാണ്.ഒരിക്കലുംമരിക്കാതെ ജീവിക്കണം എന്ന മനുഷ്യന്റെ ആഗ്രഹം (അമരത്വം),അത് പോലെ ഒരിക്കലും നഷ്ടപ്പെടാത്ത അധികാരം നിലനില്‍ക്കണം എന്ന ഉള്‍വിളിയും മനുഷ്യനില്‍ ഇങ്ങനെയാണ് ലഭിച്ചത് .
      
മറവിയും പശ്ചാത്താപവും  
    "നാം ഇതിനു മുമ്പ് ആദമിനോടും കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നു. അദ്ദേഹത്തെ നാം ഇച്ഛാശക്തിയുള്ളവനായി കണ്ടില്ല."(താഹ :115)   
      "പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു." (ത്വാഹ :122 )                  
       മറവി എന്ന അനുഗ്രഹം ചിലപ്പോള്‍ അബദ്ധങ്ങളിലേക്ക്  മനുഷ്യനെ ചാടിച്ചേക്കാം  അതേ സമയം അതില്‍ നിന്ന് വിരമിക്കാന്‍ പാശ്ചാതാപം എന്ന ബോധവും മനുഷ്യ പ്രകൃതിയില്‍ അന്തര്‍ലീനമാണ്.
      പാശ്ചാതാപം  എന്നത്,മനസ്സാക്ഷി അല്ലെങ്കില്‍ കുറ്റബോധം എന്ന ആത്മ വേദനയെ സൂചിപ്പിക്കുന്നു .

ദുഃഖം ഭയം 
       "നാം കല്‍പിച്ചു: "എല്ലാവരും ഇവിടം വിട്ട് പോകണം. എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് അവിടെ വന്നെത്തും. സംശയമില്ല; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും; ദുഃഖമില്ലാത്തവരും".(Al baqara :38)
         ആദിയില്‍ സന്തോഷം മാത്രമേ അവന്നു ഉണ്ടായിരുന്നുള്ളൂ സമാധാനം മാത്രമേ അവന്‍ അനുഭവിച്ചിരുന്നുള്ളൂ. ദുഃഖം ഭയം തുടങ്ങിയ പിന്നീട് അവനില്‍ വന്നു ചേര്‍ന്നതാണ്. അതില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗം അവന്നു നല്‍കപ്പെട്ടിട്ടുണ്ട്. 

       

10 അഭിപ്രായങ്ങൾ:

 1. വ്യാമോഹമാണ് മനുഷ്യന്റെ എല്ലാ പതനത്തിന്നും കാരണം. അന്നും ഇന്നും എന്നും ഇതു തന്നെയാണ് സകലത്തിന്റെയും പ്രശ്നം....

  ആദിമ പിതാവായ ആദത്തില്‍ നിന്നും കൈമാറി കൈമാറി ഇന്നത്തെ തലമുറയിലും എത്തി നില്‍ക്കുന്നു ഈ പ്രശ്നങ്ങള്‍....അതൊട്ട്‌ അവസാനിക്കാനും പോകുന്നില്ല....

  എല്ലാവരും തിരക്കിലാണ്....എന്തൊക്കെയോ വെട്ടിപ്പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍ !!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വ്യാമോഹങ്ങളില്‍ വീഴരുത് എന്ന പാഠം നാം മനസ്സിലാക്കിയാല്‍ ജീവിത വിജയം സുനശ്ചിതം .....
   @Libinson Sam ...താങ്കളുടെ അഭിപ്രായതിന്നു നന്ദി

   ഇല്ലാതാക്കൂ
 2. നല്ല പോസ്റ്റ് എന്ന് ഞാൻ പലതിലും പറയാറുണ്ടെങ്കിലും ഇപ്പോൾ ഒരു നല്ല പോസ്റ്റ് കണ്ടൂ

  മറുപടിഇല്ലാതാക്കൂ
 3. മോഹങ്ങള്‍ മുരടിച്ചു
  മോതിരക്കൈ മുരടിച്ചു
  മനസ് മാത്രം മനസ് മാത്രം മുരടിച്ചില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @Rainy Dreamz
   നടക്കാത്ത വ്യാമോഹങ്ങളില്‍ മനസ്സ് മുരടിക്കാതെ നമുക്ക് ജീവിച്ചു ശീലിക്കാം

   ഇല്ലാതാക്കൂ
 4. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി."(ത്വാഹ :120,121 ) സുഹ്രുത്തേ ഇങ്ങനെ അര്‍ത്ഥം പറയാന്‍ പാടില്ലാത്തതാണ് അങ്ങിനെ വ്യഖ്‌യനിച്ചാല്‍ ഖുര്‍ആന്‍ വൈരുധ്യം ആയി പോകും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഖുരാനിന്നു ഇല്ലാത്ത വിഷമം താങ്കള്‍ക്ക് എന്തിനാണ് ??
   وَعَصَىٰ آدَمُ رَ‌بَّهُ فَغَوَىٰ

   എന്നാല്‍ അര്‍ഥം താങ്കള്‍ തന്നെ പറഞ്ഞോളൂ .........

   ഇല്ലാതാക്കൂ