-Abid Ali Padanna
മുഹമ്മദ് നബിയുടെ ചരിത്ര സൂചിക
1.ക്രിസ്താബ്ദം 570 :മക്കയില്‍ ജനനം ജനനത്തിനു മുമ്പേ പിതാവ് അബ്ദുള്ള മരണ മടഞ്ഞു .തന്റെ ആറാം വയസ്സില്‍ മാതാവ് ആമിനയും ഈ ലോകത്തോട് വിടവാങ്ങി
2.ക്രിസ്താബ്ദം 595 :40 വയസ്സ് പ്രായമുള്ള ഖദീജയുമായി വിവാഹം
3.ക്രിസ്താബ്ദം 610 :ആദ്യ വെളിപാടോട് കൂടി പ്രവാചകനായി .
4.ക്രിസ്താബ്ദം 620 :ജറൂസലമിലെക്കുള്ള നിശായാത്ര
5.ക്രിസ്താബ്ദം 622 :മദീനയിലേക്കുള്ള പലായനം .രാഷ്ട്ര സംസ്ഥാപനം
6.ക്രിസ്താബ്ദം 624 :ബദര്‍ യുദ്ധം
7.ക്രിസ്താബ്ദം 625 :ഉഹദ് യുദ്ധം
8.ക്രിസ്താബ്ദം 627 :ഖന്ദഖ് യുദ്ധം
9.ക്രിസ്താബ്ദം 628 :ഹുദൈബിയ സന്ധി
10.ക്രിസ്താബ്ദം 630: മക്ക വിജയം :പ്രതികാര നടപടി ഇല്ലാതെ ശത്രുക്കളെ വിട്ടയച്ചു
11.ക്രിസ്താബ്ദം 630:അറേബ്യയുടെ ഭരണാധികാരി .
12.ക്രിസ്താബ്ദം 631: അറേബ്യ മുഴുവനും ഇസ്ലാമിലേക്ക്
13.ക്രിസ്താബ്ദം 632 : വിടവാങ്ങല്‍ പ്രസംഗം , വിയോഗം
ഖിലാഫത്ത് ഭരണം
പ്രവാചകന്‍ സ്ഥാപിച്ച മദീന ആസ്ഥാനമായ രാഷ്ട്രത്തിനു തുടര്‍ച്ചയായി നാല് സാരഥികള്‍ ഉണ്ടായി
1)അബൂബക്കര്‍ സിദ്ധീഖ്
ഭരണ കാലം :8 June 632 – 22 August 634
2)ഉമര്‍ ബിന്‍ ഖത്താബ്
ഭരണ കാലം :23 August 634 – 03 November 644
3)ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍
ഭരണ കാലം 11 November 644 – 20 June 656
4)അലി ബിന്‍ അബൂത്വാലിബ്
ഭരണ കാലം A.D 656–661
അലിയുടെ കാലത്ത് രാഷ്ട്രത്തിന്റെ ആസ്ഥാനം മദീനയില്‍ നിന്ന് ഇറാഖിലെ ഖൂഫയിലേക്ക് മാറ്റിയിരുന്നു .
ഷിയാ രൂപ വല്‍ക്കരണത്തിന്‍റെ പാശ്ചാത്തല ഘട്ടങ്ങള്‍
ഇതിനെ മൂന്നു ഘട്ടങ്ങളായി നമുക്ക് തിരിക്കാം,
A) പ്രവാചക വിയോഗം മുതല്‍ ഖര്‍ബല സംഭവം വരെയുള്ളത്
B) ഖര്‍ബല മുതല്‍ ഷിയാ സ്റ്റേറ്റ് വരെ യുള്ള ഷിയാ വല്‍ക്കരണ ഘട്ടം
C) ഷിയാ ഭരണകൂടങ്ങളും അതിനു ശേഷവും
1. പ്രവാചകന്‍റെ വിയോഗം (എ.ഡി-632) :
2 . ഉസ്മാന്‍റെ വധം (എ.ഡി -656) :
3 . സ്വഫീന്‍ യുദ്ധം (എ.ഡി-657) :
4 . മുആവിയയുടെ ഭരണം (എ.ഡി 661-680) :
തന്‍റെ 19 വര്‍ഷത്തെ ഭരണ തുടര്‍ച്ചക്കു മുആവിയ തന്‍റെ മകന്‍ യസീദിനെ നിയമിച്ചു മരണ മടഞ്ഞു. യസീദ് ദുര്‍മാര്‍ഗ്ഗി ആയിരുന്നു.
മക്കളെ ഭരണം ഏല്‍പ്പിക്കുന്ന ഒരു രീതി പ്രവാചകനും മുന്‍കഴിഞ്ഞ നാലു ഖലീഫമാരും സ്വീകരിച്ചിരുന്നില്ല . ഈ ഒരു രീതി തികച്ചും ഇസ്ലാമിക സമൂഹത്തിനു നൂതനം ആയിരുന്നു .ക്രാന്ത ദര്‍ശികളായ പലര്‍ക്കും വരാനിരിക്കുന്ന അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നു .
അതോടെ ഖിലാഫത്ത് റാഷിദ പൂര്‍ണ്ണമായും രാജവാഴ്ച്ചയിലേക്ക് മറിഞ്ഞു വീണു . എന്ന് വെച്ചാല്‍ ഖിലാഫത്ത് റാഷിദ, ഉമവീ ഖിലാഫത്ത് എന്ന കുടുംബ ഭരണം ആയി മാറി
6 .കര്‍ബല സംഭവം (എ.ഡി - 680 ):
7 .രണ്ടാം ഫിത്ന(civil war)യുടെ കാലം (എ.ഡി 680-692):
വളരെ സംഭവ ബഹുലമായ രാഷ്ട്രീയ സംഭവങ്ങളാണ് യസീദിന്റെ സ്ഥാനോരോഹണത്തിന് ശേഷം ഉണ്ടായിട്ടുള്ളത്. അതില്‍ പ്രധാനമായത് മക്ക മദീന കൂഫ എന്നിവിടങ്ങളില്‍ വലിയ അതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കി എന്നതാണ് . പ്രശസ്ത സ്വഹാബിമാരായ ഹുസൈന്‍ ബിന്അലി ,അബ്ദുല്ലാ ഇബ്നു സുബൈര്‍ , അബ്ദുല്ലാ ഇബ്നു ഉമര്‍,അബ്ദുരഹ്മാനുബിനു അബൂബക്കര്‍ തുടങ്ങിയവർ
ചരിത്രം എന്നത് പഠിച്ചു തള്ളാന്‍ ഉള്ളതല്ല .അതിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു ഇന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടത് .ചരിത്രത്തില്‍ ഉണ്ടായ അബദ്ധങ്ങള്‍ പഠിച്ചു മനസ്സിലാക്കിയില്ലെങ്കില്‍ വര്‍ത്തമാനത്തിലും അതേ തെറ്റുകള്‍ നാം ആവര്‍ത്തിക്കും .അപ്പോള്‍ ഭാവിയിലും അതിന്‍റെ പ്രത്യാഘാതം സമൂഹം അനുഭവിക്കേണ്ടി വരും . പ്രവാചകന്‍ മുഹമ്മദ് നബിക്ക് ശേഷമുള്ള അറബ് ഇസ്ലാമിക ചരിത്രത്തിലേക്കും ,സുന്നി -ഷിയ വിഭജനത്തിലേക്കും ഒരു എത്തിനോട്ടം ..
മുഹമ്മദ് നബിയുടെ ചരിത്ര സൂചിക
1.ക്രിസ്താബ്ദം 570 :മക്കയില്‍ ജനനം ജനനത്തിനു മുമ്പേ പിതാവ് അബ്ദുള്ള മരണ മടഞ്ഞു .തന്റെ ആറാം വയസ്സില്‍ മാതാവ് ആമിനയും ഈ ലോകത്തോട് വിടവാങ്ങി
2.ക്രിസ്താബ്ദം 595 :40 വയസ്സ് പ്രായമുള്ള ഖദീജയുമായി വിവാഹം
3.ക്രിസ്താബ്ദം 610 :ആദ്യ വെളിപാടോട് കൂടി പ്രവാചകനായി .
4.ക്രിസ്താബ്ദം 620 :ജറൂസലമിലെക്കുള്ള നിശായാത്ര
5.ക്രിസ്താബ്ദം 622 :മദീനയിലേക്കുള്ള പലായനം .രാഷ്ട്ര സംസ്ഥാപനം
6.ക്രിസ്താബ്ദം 624 :ബദര്‍ യുദ്ധം
7.ക്രിസ്താബ്ദം 625 :ഉഹദ് യുദ്ധം
8.ക്രിസ്താബ്ദം 627 :ഖന്ദഖ് യുദ്ധം
9.ക്രിസ്താബ്ദം 628 :ഹുദൈബിയ സന്ധി
10.ക്രിസ്താബ്ദം 630: മക്ക വിജയം :പ്രതികാര നടപടി ഇല്ലാതെ ശത്രുക്കളെ വിട്ടയച്ചു
11.ക്രിസ്താബ്ദം 630:അറേബ്യയുടെ ഭരണാധികാരി .
12.ക്രിസ്താബ്ദം 631: അറേബ്യ മുഴുവനും ഇസ്ലാമിലേക്ക്
13.ക്രിസ്താബ്ദം 632 : വിടവാങ്ങല്‍ പ്രസംഗം , വിയോഗം
ഖിലാഫത്ത് ഭരണം
പ്രവാചകന്‍ സ്ഥാപിച്ച മദീന ആസ്ഥാനമായ രാഷ്ട്രത്തിനു തുടര്‍ച്ചയായി നാല് സാരഥികള്‍ ഉണ്ടായി
1)അബൂബക്കര്‍ സിദ്ധീഖ്
ഭരണ കാലം :8 June 632 – 22 August 634
2)ഉമര്‍ ബിന്‍ ഖത്താബ്
ഭരണ കാലം :23 August 634 – 03 November 644
3)ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍
ഭരണ കാലം 11 November 644 – 20 June 656
4)അലി ബിന്‍ അബൂത്വാലിബ്
ഭരണ കാലം A.D 656–661
അലിയുടെ കാലത്ത് രാഷ്ട്രത്തിന്റെ ആസ്ഥാനം മദീനയില്‍ നിന്ന് ഇറാഖിലെ ഖൂഫയിലേക്ക് മാറ്റിയിരുന്നു .
അലിയെ അംഗീകരിക്കാത്ത മുആവിയയുടെ പ്രവിശ്യ വേറെ തന്നെ ഇവിടെ കാണുക . |
ഇവരെ ഖുലഫാ ഉ രാഷിദീന്‍ (സച്ചരിതരായ ഖലീഫമാര്‍ )എന്ന് അറിയപ്പെടുന്നു.ഇവര്‍ക്ക് ശേഷം ഖിലാഫത്ത് രാജവാഴ്ചയിലേക്ക് മാറി .
പിന്നീട് ഒരിക്കലും ലോകത്ത് അതുല്യമായ ആ ഖിലാഫത്ത് തിരിച്ചുവന്നില്ല .
ഉമവീ ഭരണാധികാരി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍റെ ശ്രമം അല്ലാതെ .
ഷിയാ രൂപ വല്‍ക്കരണത്തിന്‍റെ പാശ്ചാത്തല ഘട്ടങ്ങള്‍
ഇതിനെ മൂന്നു ഘട്ടങ്ങളായി നമുക്ക് തിരിക്കാം,
A) പ്രവാചക വിയോഗം മുതല്‍ ഖര്‍ബല സംഭവം വരെയുള്ളത്
B) ഖര്‍ബല മുതല്‍ ഷിയാ സ്റ്റേറ്റ് വരെ യുള്ള ഷിയാ വല്‍ക്കരണ ഘട്ടം
C) ഷിയാ ഭരണകൂടങ്ങളും അതിനു ശേഷവും
1. പ്രവാചകന്‍റെ വിയോഗം (എ.ഡി-632) :
പ്രവാചകന്‍റെ വിയോഗതിന്നു ശേഷം സഖീഫയില്‍ ഒരുമിച്ചു കൂടിയ പ്രമുഖ പ്രവാചക ശിഷ്യന്മാര്‍ കൂടിയാലോചിച്ച് അബൂബക്കറിനെ ഖലീഫയായി തെരഞ്ഞെടുത്തു .ജനങ്ങളുടെ പ്രാധിനിത്യം ആ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു . അതിനു ശേഷമാണ് പ്രവാചകന്‍റെ ഖബറടക്കം പോലും നടക്കുന്നത് . അലിക്കാണ്
അധികാരം ലഭിക്കേണ്ടത് എന്ന ആഗ്രഹമുള്ള ഒരു ചെറിയ ന്യൂനപക്ഷം മദീനയിലും ചുറ്റുവട്ടത്തും ഉണ്ടായിരുന്നു.അലി അങ്ങിനെ ആഗ്രഹിചിട്ടില്ലെങ്കിലും. അന്ന് ആരും അബൂബക്കറിന്‍റെ സ്ഥാനത്തെ ചോദ്യം ചെയ്തിട്ടും ഇല്ല .
2 . ഉസ്മാന്‍റെ വധം (എ.ഡി -656) :
മൂന്നാം ഖലീഫ ഉസ്മാന്‍ തന്‍റെ വിദൂര ഭരണ പ്രദേശങ്ങളില്‍ സ്വന്തം കുടുംബക്കാരെ നിയമിച്ചു എന്നും ,അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും, ഭരണകാര്യത്തില്‍ ഉസ്മാന്‍റെ ചില അടുത്ത ബന്ധുക്കള്‍ അമിതമായി ഇടപെടുന്നു എന്നും അതിനാല്‍ ഉസ്മാന്‍ ഖലീഫ സ്ഥാനം രാജി വെക്കണം എന്നും ആവശ്യപ്പെട്ടു രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും രണ്ടായിരത്തില്‍ പരം ആളുകള്‍ മദീനയില്‍ തമ്പടിച്ചു .
അവരോട് ചര്‍ച്ച ചെയ്തു അനുനയിപ്പിക്കാന്‍ ഉസ്മാന്‍ അലിയെ നിയമിച്ചു .അലി അവരോടു ചര്‍ച്ച ചെയ്യുകയും ആരോപണം അന്വേഷണ സമിതിക്ക് വിടാം എന്നും ഉള്ള ഉറപ്പില്‍ ആ ആളുകള്‍ പിരിഞ്ഞു പോയി .പിരിഞ്ഞു പോയ അവരെ ഉസ്മാന്‍റെ കയ്പ്പടയിലെ ഒരു ലെറ്ററിന്‍റെ പേരില്‍ തെറ്റി ദ്ധരിപ്പിക്കുകയും അവര്‍ തിരിച്ചു വന്നു ഉസ്മാന്‍റെ വീട് വളയുകയും ചെയ്തു . ഈ സംഘത്തിനു എതിരെ ഒരു സൈനീക നടപടിക്കും ഉസ്മാന്‍ ആഹ്വാനം ചെയ്തില്ല . വാള്‍ മുന കാട്ടി തന്നോട് ഭരണം കയ്യൊഴിയാന്‍ പറഞ്ഞ ആ കൂട്ടരോട് ഉസ്മാന്‍ പുഞ്ചിരി തൂകി പറഞ്ഞു :
"വാള്‍കൊണ്ടല്ല ഞാന്‍ ഈ അധികാരം നേടിയത് ,അതിനാല്‍ വാള്‍ കണ്ടാല്‍ ഇത് വിട്ടേച്ചു പ്പോകേണ്ട ആവശ്യം എനിക്കില്ല ".
കുറച്ചു ദിവസം വീട് ഘരോവോ ചെയ്ത അവര്‍ ഒരു നാള്‍ പ്രഭാത നമസ്ക്കാര ശേഷം ഖുറാന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹത്തെ വീടിനകത്ത് ഇരച്ചു കയറി വധിച്ചു കളഞ്ഞു . ഇസ്ലാമിലേക്ക് വന്ന അബ്ദുള്ള ഇബ്നു സബ എന്ന യമനി ജൂതനാണ് ഈ ഉപജാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് .ശിയാക്കളുടെ പല വിശ്വാസങ്ങളുടെയും ബീജം ഉത്പാദിപ്പിച്ചത് അദ്ദേഹം ആണെന്ന് പറയപ്പെടുന്നു .
ഉസ്മാന്‍റെ
വധവും തുടര്‍ന്ന് ഭരണം ഏറ്റെടുത്ത അലി, ഉസ്മാന്‍റെ ഖാതകരെ പിടികൂടാന്‍
മന:പൂര്‍വ്വം വൈകിക്കുന്നു എന്ന ആരോപണം ശരിവെച്ചു അലിക്കെതിരെ ആയിഷയടക്കം
പ്രമുഖരായ ചില സഹാബികള്‍(പ്രവാചക ശിഷ്യന്മാര്‍) യുദ്ധം നടത്തി.ആയിഷയുടെ കൂടെ ത്വല്‍ഹാ ,സുബൈര്‍ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു .ചരിത്രത്തില്‍ ഇതിനെ ജമല്‍ യുദ്ധം എന്ന് പറയപ്പെടുന്നു .യുദ്ധം ജയിച്ച അലി ,
ആയിഷയെ മാന്യമായി വീട്ടിലേക്കു നയിച്ചു.
അലിയെ
ധിക്കരിച്ചു ബൈഅത്ത്(അനുസരണ പ്രതിഞ്ഞ ) ചെയ്യാതെ നിന്ന മുആവിയ ദമാസ്കസ് ആസ്ഥാനമാക്കി ഒരു
സമാന്തര ഭരണ കൂടം സ്ഥാപിച്ചു.സഫീനില്‍ വെച്ചു അലിയുടെയും മുആവിയയുടെയും
സൈന്യം ഏറ്റുമുട്ടി.ഇതിനെ സ്വഫീന്‍ യുദ്ധം എന്ന് അറിയപ്പെടുന്നു വിജയം അലിയുടെ പക്ഷത് വരും എന്നായപ്പോള്‍ , മുആവിയയുടെ പക്ഷത്തുള്ള ചിലര്‍ ഖുര്‍ആന്‍ കുന്തത്തില്‍ കെട്ടി
ഉയര്‍ത്തി ,ഇനി ഖുര്‍ആന്‍ കൊണ്ട് വിധി കല്‍പിക്കണം എന്ന വ്യവസ്ഥയില്‍ യുദ്ധം നിര്‍ത്തി
വെച്ചു.മധ്യസ്ഥരില്‍ ചിലര്‍ വിധി മാറ്റിപ്പറഞ്ഞു. യുദ്ധം ജയിക്കാതെ അലി
തിരിച്ചു പോയി.അലിയുടെ ഈ നിലപാടില്‍ മനംനൊന്തു പിന്തിരിഞ്ഞു പോയവര്‍
ഖവാരിജുകള്‍(ഇറങ്ങിപ്പുറപ്പെട്ടുപ്പോയവര്‍) എന്നപേരില്‍ അറിയപ്പെട്ടു .അലിയുടെ അന്ത്യം വരെ മുആവിയ ശ്യാം
പ്രവിശ്യയുടെ (സിറിയ )അധികാരിയായി തുടര്‍ന്നു.
4 . മുആവിയയുടെ ഭരണം (എ.ഡി 661-680) :
അലി പക്ഷത്തില്‍ നിന്നും പിന്മാറിയ പോയ തീവ്ര ആശയക്കാരായ ഖവാരിജുകളുടെ കൈകളാല്‍ അലി കൊല്ലപ്പെട്ടു .അലിയുടെ
മരണശേഷം കൂഫ വാസികള്‍ അദ്ദേഹത്തിന്‍റെ മകന്‍ ഹസ്സനെ ഖലീഫയായി തിരഞ്ഞെടുത്തു.ആറുമാസം അങ്ങിനെ
തുടര്‍ന്നു.മദീന അടക്കം എല്ലാ പട്ടണങ്ങളിലും വന്നു മുആവിയ നിര്‍ബന്ധിപ്പിച്ചു പലരോടും അനുസരണ
പ്രതിഞ്ഞ വാങ്ങി.ഹസ്സന്‍റെ കൂടെ വലിയ ഒരു സൈന്യം ഉണ്ടായിരുന്നു. ഏറ്റമുട്ടല്‍ സര്‍വ്വ നാശം വരുത്തും എന്ന് രണ്ടു കൂട്ടര്‍ക്കും അറിയാമായിരുന്നു .മുആവിയ ചില മധ്യസ്ഥരെ അയച്ചു സന്ധിക്ക് ഒരുങ്ങി .ഒരു പ്രശ്നത്തിനും രക്തച്ചോരിച്ചലിനും നില്‍ക്കാതെ
ഹസ്സന്‍ ചില സന്ധി വ്യവസ്ഥകളോടെ അധികാരം വിട്ടൊഴിഞ്ഞു. അങ്ങിനെ അധികാരം മുആവിയ യുടെ കയ്യില്‍ ഭദ്രമായി .
ചില വ്യവസ്ഥകള്‍ ഇങ്ങനെ ആയിരുന്നു .
ഒന്ന്, ജുമുഅ പ്രസംഗത്തിലെ അലിക്ക് എതിരെഉള്ള ശാപപ്രാര്‍ത്ഥന നിര്‍ത്തണം .
രണ്ടു, മുആവിയക്ക് ശേഷം ഭരണം ആര്‍ക്കു എന്നത് കൂടിആലോചന സമിതിക്ക് വിടണം .
മൂന്നു ,പൊതു സ്വത്തു മുആവിയ വ്യക്തിപരമായി ഉപയോഗിക്കരുത് ......തുടങ്ങിയവ .
ഇതൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല .ഹുസൈന്‍ ഏ ഡി 670 ഇല്‍ വിഷം നല്‍കിയ കാരണത്താല്‍ കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ മുആവിയക്ക് പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്നു .
5 .യസീദിന്‍റെ നിയമനം (എ.ഡി -680) : ചില വ്യവസ്ഥകള്‍ ഇങ്ങനെ ആയിരുന്നു .
ഒന്ന്, ജുമുഅ പ്രസംഗത്തിലെ അലിക്ക് എതിരെഉള്ള ശാപപ്രാര്‍ത്ഥന നിര്‍ത്തണം .
രണ്ടു, മുആവിയക്ക് ശേഷം ഭരണം ആര്‍ക്കു എന്നത് കൂടിആലോചന സമിതിക്ക് വിടണം .
മൂന്നു ,പൊതു സ്വത്തു മുആവിയ വ്യക്തിപരമായി ഉപയോഗിക്കരുത് ......തുടങ്ങിയവ .
ഇതൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല .ഹുസൈന്‍ ഏ ഡി 670 ഇല്‍ വിഷം നല്‍കിയ കാരണത്താല്‍ കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ മുആവിയക്ക് പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്നു .
തന്റെ 19 വര്‍ഷത്തെ ഭരണ തുടര്‍ച്ചക്കു മുആവിയ തന്‍റെ മകന്‍ യസീദിനെ നിയമിച്ചു മരണ മടഞ്ഞു. യസീദ് ദുര്‍മാര്‍ഗ്ഗി ആയിരുന്നു.
മക്കളെ ഭരണം ഏല്‍പ്പിക്കുന്ന ഒരു രീതി പ്രവാചകനും മുന്‍കഴിഞ്ഞ നാലു ഖലീഫമാരും സ്വീകരിച്ചിരുന്നില്ല . ഈ ഒരു രീതി തികച്ചും ഇസ്ലാമിക സമൂഹത്തിനു നൂതനം ആയിരുന്നു .ക്രാന്ത ദര്‍ശികളായ പലര്‍ക്കും വരാനിരിക്കുന്ന അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നു .
അതോടെ ഖിലാഫത്ത് റാഷിദ പൂര്‍ണ്ണമായും രാജവാഴ്ച്ചയിലേക്ക് മറിഞ്ഞു വീണു . എന്ന് വെച്ചാല്‍ ഖിലാഫത്ത് റാഷിദ, ഉമവീ ഖിലാഫത്ത് എന്ന കുടുംബ ഭരണം ആയി മാറി
6 .കര്‍ബല സംഭവം (എ.ഡി - 680 ):
ഭരണ
നേത്രത്വം എല്പിക്കാം എന്ന വാഗ്ദാനത്തില്‍ ഇറാഖിലെ കൂഫക്കാരുടെ നിരന്തരമായ ക്ഷണക്കത്തുകള്‍ പ്രാചക പൌത്രനായ ഹുസൈന് മദീനയില്‍ ലഭിചു കൊണ്ടേയിരുന്നു .അവിടെ നേരിട്ട് പോകുന്നതിനു മുന്നേ തന്‍റെ പിതാവിന്‍റെ സഹോദരനായ അഖീലിന്റെ പുത്രന്‍ മുസ്ലിമിനെ കൂഫയിലേക്ക് അയക്കുകയുണ്ടായി . കൂഫയില്‍ നാല്‍പതിനായിരം പേരുടെ പിന്തുണ ഉണ്ട് എന്ന മുസ്ലിമിന്റെ കത്ത് ഹുസൈന് ലഭിച്ചു . കത്ത് കിട്ടിയ ഹുസൈന്‍ പല പ്രമുഖരുടെയും എതിര്‍പ്പ് അവഗണിച്ചു കൂഫയിലേക്ക് തിരിച്ചു. ഇതിനിടയില്‍ യസീദ് കൂഫ ഗവര്‍ണറായി ഇബ്നു സിയാദിനെ നിയമിച്ചു . ഒറ്റ രാത്രികൊണ്ട് തന്നെ ഇബ്നു സിയാദ് കാര്യങ്ങള്‍ അട്ടിമറിച്ചു . മുസ്ലിം ബിന്‍ ആഖീലിനെയും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയ ഒരു പ്രമുഖനെയും പടികൂടി. കൊട്ടാരത്തിന് മുന്നില്‍ അദ്ധേഹത്തെ കെട്ടിയിട്ടു . അവസാനം മുസ്ലിം ബിന്‍ അഖീലിനെ പിന്തുണക്കാന്‍ നാല്പതിനായിരത്തില്‍ ഒരാള്‍ പോലും അവശേഷിച്ചില്ല,എല്ലാരും ഭയന്ന് പിന്നോട്ടടിച്ചു . പിറ്റെന്നാള്‍ മുസ്ലിമിനെ ഇബ്നു സിയാദ് കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ടു വധ ശിക്ഷ നടപ്പാക്കി . ഇതൊന്നും അറിയാതെ കൂഫയിലേക്ക് പോയ അലിയുടെ മകന്‍ ഹുസൈനും കുടുംബക്കാര്‍ക്കും എതിരെ കര്‍ബലയില്‍ ഉപരോധം സൃഷ്ടിക്കുകയും കുടിവെള്ളം പോലും തടഞ്ഞുവെക്കുകയുംചെയ്തു .
കര്‍ബല രംഗം -ഭാവനയില്‍ |
കൂഫ ഗവര്‍ണറായ ഇബ്നുസിയാദിന്‍റെ പട്ടാളം ഹുസൈന്‍റെ തല വെട്ടിയെടുത്തു കുന്തത്തില്‍ തൂക്കി നാട്
നീളെ കറങ്ങി നടന്നു.ആകാശവും ഭൂമിയും കരഞ്ഞു പോയആ ക്രൂരത ചെയ്ത ഇബ്നു സിയാദിനെതിരെ ഒരു നടപടിയും ഭരണാധികാരി ആയ യസീദ് ബിന്‍ മുആവിയ എടുത്തില്ല .രാജവാഴ്ചയിലേക്ക് പോകുന്ന ഖിലാഫത്തിനെ നേരെ നിലനിര്‍ത്താന്‍ വേണ്ടി ജീവന്‍ ത്യജിച്ച മഹല്‍ വ്യക്തിയാണ് ഹുസൈന്‍ എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം . ഈ സംഭവം നടന്നത് മുഹറം പത്തിനാണ് .അതിനാലാണ് ആ ദിനം ആശൂറദിനമായി ശിയാക്കള്‍ വര്‍ഷാവര്‍ഷവും കൊണ്ടാടുന്നത് .
ആശൂറ ആഘോഷം |
ഈ ഒരു മഹാ ദുഖ സംഭവത്തോട് കൂടി
അലിയില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ തൌവ്വാബീന്‍(പാശ്ചാതാപര്‍) എന്നും പിന്നീട് അലിയുടെ കക്ഷി എന്ന അര്‍ത്ഥത്തില്‍ ശീഅത്തു*അലി എന്നും അവസാനം ശീയ എന്നും അറിയപ്പെട്ടു. രാഷ്ട്രീയമായ ഒരു ഭിന്നത പിന്നീട്
മതപരമായ ഭിന്നതയായി മാറി.
*ശീഅത്തു =കക്ഷി 7 .രണ്ടാം ഫിത്ന(civil war)യുടെ കാലം (എ.ഡി 680-692):
വളരെ സംഭവ ബഹുലമായ രാഷ്ട്രീയ സംഭവങ്ങളാണ് യസീദിന്റെ സ്ഥാനോരോഹണത്തിന് ശേഷം ഉണ്ടായിട്ടുള്ളത്. അതില്‍ പ്രധാനമായത് മക്ക മദീന കൂഫ എന്നിവിടങ്ങളില്‍ വലിയ അതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കി എന്നതാണ് . പ്രശസ്ത സ്വഹാബിമാരായ ഹുസൈന്‍ ബിന്അലി ,അബ്ദുല്ലാ ഇബ്നു സുബൈര്‍ , അബ്ദുല്ലാ ഇബ്നു ഉമര്‍,അബ്ദുരഹ്മാനുബിനു അബൂബക്കര്‍ തുടങ്ങിയവർ
പ്രധാന സംഭവങ്ങള്‍ ഇവയാണ്
A. ഹുസൈന്‍ ബിന്‍ അലിയുടെ ക്രൂരമായ കൊല .
B. ഹുസൈന്‍ ബിന്‍ അലിയുടെ അനുയായിയായ സുലൈമാന്‍ ബിന്‍ സുറാദി ന്റെ തൌവ്വാബീന്‍ പ്രസ്ഥാന ഉയര്തെഴുന്നെല്പ്പു
C. യസീദിന്റെ മക്ക, മദീന കൂഫ ആക്രമണങ്ങള്‍ .
D. 683-ല്‍ ഉമവിയ്യ ഖലീഫ യസീദിന്റെ ആകസ്മിക മരണം. തുടര്‍ന്നു മുആവിയ ഇബ്നു യസീദ് , മര്‍വാന്‍ ബിന്‍ ഹകം,അബുല്‍ മാലിക് ഇബ്നു മര്‍വാന്‍ എന്നിവര്‍ ക്രമപ്രകാരം ഭരണത്തില്‍
B. ഹുസൈന് ബിന്‍ അലിയുടെ അനുയായിയായ സുലൈമാന്‍ ബിന്‍ സുറാദി ന്റെ തൌവ്വാബീന്‍ പ്രസ്ഥാന ഉയര്തെഴുന്നെല്പ്പു
C. യസീദിന്റെ മക്ക, മദീന കൂഫ ആക്രമണങ്ങള്‍ .
D. 683-ല്‍ ഉമവിയ്യ ഖലീഫ യസീദിന്റെ ആകസ്മിക മരണം. തുടര്‍ന്നു മുആവിയ ഇബ്നു യസീദ് , മര്‍വാന്‍ ബിന്‍ ഹകം,അബുല്‍ മാലിക് ഇബ്നു മര്‍വാന്‍ എന്നിവര്‍ ക്രമപ്രകാരം ഭരണത്തില്‍
E. 683-692 : മക്ക ആസ്ഥാനമാക്കി അബ്ദുല്ലാഹിബിനു സുബൈറിന്റെ ഭരണകൂടം. ഉമവികളെ കവച്ചുവെക്കുന്ന രാഷ്ടം അദ്ധേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു .
F. 685-ല്‍ ഹുസൈനിന്‍റെ അനുയായി ആയിരുന്ന മുഖ്താര്‍ ബിന്‍ തഖാഫി യുടെ നേത്രത്വത്തില്‍ കൂഫ ആസ്ഥാനമാക്കി ഇറാഖില്‍ മറ്റൊരു സമാന്തര ഭരണകൂടം സ്ഥാപിച്ചു . അലിയുടെ മറ്റൊരു മകനായ മുഹമ്മദ് ബിന്‍ അല്‍ഹനഫിയെ മഹദിയും ഇമാമും ആയി മുഖ്താര്‍ ബിന്‍ തഖഫി പ്രഖ്യാപിച്ചു .
G . ഹുസൈന്‍റെ കൊലപാതകത്തിന് പകരം വീട്ടുക എന്നത് മുക്താരിന്റെ ഉദ്ദേശ്യമായിരുന്നു . ഒരു യുദ്ധത്തില്‍ വെച്ച് ഇബ്നു സിയാദിനെ വധിച്ചു കൊണ്ട് അദ്ദേഹം അത് പൂര്‍ത്തിയാക്കി.
H. ദാമാസ്കസിലെ ഉമവികള്‍ ,മക്കയിലെ ഇബ്നു സുബൈര്‍ ,ഇറാഖിലെ മുക്താര്‍ തുടങ്ങിയവര്‍ തമ്മില്‍ പരസ്പരം പലവട്ടം യുദ്ധങ്ങള്‍ ഉണ്ടായി.
I .ഇതേ സമയം അറേബ്യന്‍ ഉപദ്വീപിന്റെ ചില മേഖലകള്‍ ഖവാരിജുകളുടെ കയ്യിലും ഉണ്ടായിരുന്നു.അത് ഒരു ഒരു ഭരണകൂടം എന്ന നിലയില്‍ ആയിരുന്നില്ല.
J. ഇബ്നു സുബൈറിന്റെ പതനത്തോടെ മുഴുവന്‍ മേഖലകളും അബ്ദുല്‍ മാലിക് ഇബ്ന്‍ മര്‍വാന്‍റെ അധീനതയില്‍ വീഴുകയും ഉമവി ഭരണം ശക്മായി തിരിച്ചു വരികയും ചെയ്തു .
ശിയാക്കള്‍ അല്ലാത്തവരെ പൊതുവേ പറയുന്ന പേരാണ് സുന്നി എന്നത് .അഹല് സുന്നത് വല്‍ ജമാഅത്(പ്രവാചക ചര്യയും ,ഭരണ നേത്രത്വവും പിന്‍പറ്റുന്നവര്‍) എന്നതിന്‍റെ ചുരുക്കമാണ് സുന്നി .
ആദ്യകാലത്ത് വ്യത്യാസങ്ങള്‍ അത്ര പ്രകടമായി സമൂഹത്തില്‍ ഉണ്ടായിരുന്നില്ല . വര്‍ഷങ്ങള്‍ക്കു ശേഷം പൊതു ധാരയില്‍ ലയിച്ചു പോകുന്നതില്‍ നിന്നും ശിയാക്കളെ തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നിരുന്നു . ഈ കാലത്തെ ഷിയാ വല്‍ക്കരണ കാലം എന്ന് പറയാം .അതിനു ശേഷമാണ് ശിയാക്കളില്‍ വിശ്വാസം ,ആചാരം തുടങ്ങിയ വേരുറച്ചു പോവുകയും ഒരുപ്രത്യേകവിഭാഗം (sect)ആയിമാറുകയും ചെയ്തത്.
ഷിയാ വല്‍ക്കരണ കാലം :
1. ഖലീഫമാരോടുള്ള വെറുപ്പ്: അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ തുടങ്ങിയവര്‍ ഭരണം തട്ടിയെടുത്തവര്‍ ആണെന്നും അതിനാല്‍ അവരെ വെറുക്കല്‍ മതപരമായി തന്നെ ബാധ്യത ഉണ്ടെന്നും തെറ്റിധരിപ്പിക്കപ്പെട്ടു .
2.മഹത്വ വല്‍ക്കരണം : അലിയെ കുറിച്ച കെട്ടുകഥകള്‍(ഇതിഹാസ കഥകള്‍ ) വ്യാപകമായി പ്രചരിപ്പിച്ചു .
3. ആയിഷയെ കുറിചു വ്യാജപ്രചരണം: നബി പത്നി ആയിഷയെ കുറിച്ച് അപവാദവും വെറുപ്പും ആശയമാക്കി കുത്തിനിറച്ചു .എത്രത്തോളം എന്നാല്‍ തന്‍റെ പിതാവ് അബൂബക്കറിനു ഭരണം ലഭിക്കാന്‍ ആയിശയാണ് നബിക്ക് വിഷം കൊടുത്തത് എന്ന് വരെ ശിയാക്കളെ വിശ്വസിപ്പിച്ചു കളഞ്ഞു .
4.കര്‍ബലക്കും അവിടെയുള്ള കല്ലുകള്‍ക്കും പുണ്യം കല്പിച്ചു .5.മഖ്ബറ സംസ്ക്കാരവും വ്യക്തി പൂജയും വ്യപിപിച്ചു .
6.പാപ സുരക്ഷിതത്വം : അലിയും കുടുമ്പ പരമ്പരയും പാപ സുരക്ഷിതരാണ് എന്ന കള്ളത്തരം
7.തകിയ്യ : -
സുന്നികളുടെ ഇടയില്‍ ഷിയാ എന്നാ അസ്ഥിത്വം മറച്ചു പിടിക്കാനുള്ള മതപരമായ അനുവാദം .
8.മഹ്ദി വാദം :മഹദിയെ കുറിച്ചുള്ള ഇല്ലാ കഥകള്‍ പരത്തി
9.ഉമവികളുടെ ശാപ പ്രാര്‍ത്ഥന :-
ഉസ്മാന്‍റെ കൊലപാതകത്തോടെ ഉമവികള്‍ (ഉസ്മാന്‍റെ കുടുംബം ) അലിയുടെ കുടുംബത്തോട്(ഹാഷിമികള്‍) ശത്രുത ഉള്ളവരായി മാറി .അതിനു കാരണം ഉസ്മാന്‍റെ വധത്തിനു പിന്നില്‍ അലിക്ക് പങ്കുണ്ട് എന്ന തെറ്റിധാരണയാണ് .അതിനാല്‍ മുആവിയയുടെ കാലം മുതല്‍ അലിയുടെ മേല്‍ ശാപം ചൊരിയല്‍ എല്ലാ ഖുതുബകളിലും നടപ്പിലാക്കി തുടങ്ങി .ഇത് ഷിയാ വല്‍ക്കരണത്തിന് പ്രത്യക്ഷമായ ഒരു കാരണം ആണ് .അത് അറുപത്തഞ്ചു വര്‍ഷം തുടര്‍ന്ന് വന്നു . ഈ അനാചാരം നിര്‍ത്തലാക്കിയത് ഉമവീ ഭരണാധികാരിയും രണ്ടാം ഉമര്‍ എന്നും അറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസാണ് .ഈ 65 വര്‍ഷമാണ് ഷിയാ വല്‍ക്കരണത്തിന്‍റെ പ്രധാന കാലഘട്ടം .
പ്രസിദ്ധ സുന്നി പണ്ഡിതന്മാരായ അബൂഹനീഫ ,മാലിക് ബിന്‍ അനസ് തുടങ്ങിയവര്‍ സമകാലികനും ഷിയാ ഇമാമുമായി പില്‍ക്കാലത്ത് എണ്ണപ്പെട്ട ജാഫര്‍ സാദിഖിന്‍റെ സമശീര്‍ഷരും പരസ്പരം വിജ്ഞാനം കരസ്ഥമാക്കിയവരും ആണ് എന്നത് ഈ വിഭജനം പില്‍ക്കാലത്ത് ഉണ്ടാക്കി എടുത്തതാണ് എന്നതിന്‍റെ കൃത്യമായ ഉദാഹരണമാണ് .ജാഫര്‍ സാദിഖിനും ,ഇമാം അബൂഹനീഫക്കും അബ്ബാസി ഖലീഫ മന്‍സൂറില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റു വങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ഇതിന്‍റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.
പ്രധാന വ്യത്യാസം
1 .ഇമാമത്ത് എന്ന രാഷ്ട്രീയ നേതൃത്വം :
പ്രവാചകൻ മുഹമ്മദ് നബിക്ക് ശേഷം അധികാരം ലഭിക്കേണ്ടത് പ്രവാചക കുടുംബത്തിനു മാത്രം ആണെന്നും അത് അലിക്ക് തന്നെ ആവണമെന്നും ഉള്ള വിശ്വാസം . അലിയും അലിക്ക് ശേഷം മകൻ ഹസൻ ,ഹുസൈന്‍ തുടങ്ങിയവരും അവരുടെ പരമ്പരയേയും ശിയാക്കൾ ഇമാമുമാരായി കണക്കാക്കുന്നു .
ഇവരാണ് ആ പരമ്പരയായി കണക്കാകുന്ന ആ പന്ത്രണ്ട് ഇമാമുമാര്‍
1.അലി ബിന്‍ അബൂത്വാലിബ്
2.ഹസന്‍ ബിന്‍ അലി
3.ഹുസൈന്‍ ബിന്‍ അലി
4.അലി ബിന്‍ ഹുസൈന്‍
5.മുഹമ്മദ് ബാഖിര്‍ (മുഹമ്മദ് ബിന്‍ അലി )
6.ജാഫര്‍ ബിന്‍ മുഹമ്മദ് (ജാഫര്‍ സാദിഖ് )
7.മൂസാ ബിന്‍ ജാഫര്‍
8.അലി ബിന്‍ മൂസ (അലി അല്‍ രിള )
9.മുഹമ്മദ് ബിന്‍ അലി (മുഹമ്മദ് അല്‍ തഖി)
10.അലി ബിന്‍ മുഹമ്മദ് (അലി നഖി )
11.ഹസന്‍ ബിന്‍ അലി (ഹസന്‍ അല്‍ അസ്കരി )
12.മുഹമ്മദ് ബിന്‍ ഹസന്‍ (അല്‍ മഹദി )
സുന്നികൾ വിശ്വസിക്കുന്നത് ഖിലാഫത്തിലാണ് . ഖിലാഫത്ത് ഭരണക്രമം പാരമ്പര്യമായി കിട്ടുന്നതല്ല .ജനങ്ങള്‍ തെരെഞ്ഞുടുക്കുന്ന വ്യക്തി ഖലീഫയാകും ,അത് പ്രവാചക കുടുമ്പത്തിൽ നിന്നുള്ളവർ ആവണം എന്ന് നിര്‍ബന്ധം ഇല്ല . ഭരണകര്‍ത്താവിനു ഖലീഫ എന്ന പേര് വേണമെന്ന് നിര്‍ബന്ധം ഇല്ല .അമീര്‍ എന്നോ ഇമാം എന്നോ എന്തും വിളിക്കാം .
മുആവിയക്ക് ശേഷം ഖിലാഫത്ത് രാജവാഴ്ചയിലേക്ക് കൂപ്പു കുത്തി വീണു .അധികാരം ഉള്ളവര്‍ സുന്നി പക്ഷം ആയിരുന്നു .എന്നാല്‍ ചില ഷിയാ ഭരണകൂടങ്ങള്‍ പില്‍ക്കാലത്ത് നിലവില്‍ വന്നിരുന്നു .
ഉദാ :- a)ഈജിപ്തിലെ ഫാതിമീ ഭരണകൂടം(AD 909–1171)
b)സഫവിദ് ഭരണകൂടം (AD 1501 മുതല്‍ AD 1722)(ഇപ്പോഴത്തെ ഇറാന്‍)
സഫവിദ്-ഫാത്തിമി ഭരണകൂടങ്ങള്‍ |
ഈ ഇമാമുമാരുടെ കാര്യത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ശിയാക്കൾ താഴെപറയുന്ന വിഭാഗങ്ങളായി പിരിഞ്ഞു പോയി .
പ്രധാന വിഭാഗങ്ങള്‍ ഇവയാണ് .
പ്രധാന വിഭാഗങ്ങള്‍ ഇവയാണ് .
a ) ഇസ്നാ അശ്രിയ (Twelver )-
പന്ത്രണ്ട് ഇമാമുമാരിൽ വിശ്വസിക്കുന്നവർ .പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദ് അൽ മഹ്ദി തന്‍റെ ആറാം വയസ്സില്‍ അപ്രത്യക്ഷയമായി എന്നും ലോകാവസാന നാളിൽ അദ്ദേഹം പ്രത്യക്ഷ്യപ്പെടും എന്നും വിശ്വസിക്കുന്നു .
b )സൈദികൾ :
സുന്നി വിഭാഗങ്ങളോട് ഏറെക്കുറെ സാമ്യത പുലർത്തുന്നവർ സൈദികളാണ് .ഹനഫീധാരയുമായി ഇവര്‍ക്ക് അടുത്ത ബന്ധം ഉണ്ട്.യമനിലാണ് ഇവര്‍കൂടുതൽ ഉള്ളത് .ആദ്യത്തെ നാല് ഇമാമുമാരുടെ കാര്യത്തില്‍ തരര്‍ക്കമില്ല .ഹുസൈനിന്‍റെ പൌത്രന്‍ സൈദ് ബിന്‍ അലിയെ അഞ്ചാമത്തേയും അവസാനത്തേയും ഇമാമായി ഇവര്‍ വിശ്വസിക്കുന്നു .
c) ഇസ്മായിലിയ്യ :
ആറാം ഇമാമായ ജാഫര്‍ സാദിഖിനു ശേഷം അദ്ധേഹത്തിന്‍റെ മകന്‍ ഇസ്മായിൽ ബിന്‍ ജാഫറിനെ ഏഴാമത്തേതും അവസാനത്തേതും ആയ ഇമാമായി വിശ്വസിക്കുന്നു . ആന്തരിക അർത്ഥങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ചില ധാരകൾ ഇവരിൽ നിന്ന് ഉത്ഭവിച്ചു ,അവരെ ബതനിയാക്കൾ എന്ന് വിളിക്കുന്നു .സൂഫീധാരകളുടെ തുടക്കം ഇവിടെ നിന്നാണ് എന്ന് കാണാം .
മതപാഠങ്ങള്‍ വ്യാഖ്യാനിക്കാൻ പ്രവാചകന്മാര്‍ക്കും ഇമാമുമാര്‍ക്കും മാത്രമേ പാടുള്ളൂഎന്നാണു ഇവരുടെ കാഴചപ്പാട്.ഇവര്‍ തന്നെ ഇമാമികൾ (നസ്രികൾ) ,ബോറ,ദാവൂദി ബോറ തുടങ്ങിയ അനേകം ഉപവിഭാഗങ്ങള്‍ ആയി പിരിഞ്ഞു പോയി .
ഷിയാ ഭൂരിപക്ഷ പ്രദേശങ്ങള്‍ |
2 .ശഹാദത് എന്ന സത്യസാക്ഷ്യം
ദൈവത്തെയും, പ്രവാചകന്‍ മുഹമ്മദ് നബിയെയും സാക്ഷ്യ പ്പെടുത്തുന്ന സത്യവചനത്തിന്‍റെ അവസാനം അലി വലിയ്യുള്ളഹി(ദൈവത്തിന്‍റെ മിത്രം) എന്നും ഓരോ ഷിയയും സാക്ഷ്യം വഹിക്കണം .എന്നാൽ സുന്നി ഇസ്ലാമിൽ ദൈവം പ്രവാചകന്‍ എന്നിവരെ മാത്രം സാക്ഷ്യപ്പെടുത്തിയാൽ മതി.
3 .ഇസ്മത് അഥവാ പാപ സുരക്ഷിതത്വം :
പ്രവാചകന്മാര്‍ക്ക് പുറമേ ഇമാമുമാർ പാപ സുരക്ഷിതർ ആണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു ,എന്നാൽ സുന്നീ പക്ഷം പ്രവാചകന്മാര്‍ക്ക് മാത്രമാണ് പാപ സുരക്ഷിതത്വം ഉള്ളൂ എന്നും വിശ്വസിക്കുന്നു .പ്രവാചകന്മാര്‍ ഒഴിച്ചു ബാക്കിയുള്ള ഒരു മനുഷ്യനും പാപ സുരക്ഷിതര്‍ അല്ല .
ലോകാവസാന നാളിൽ മഹദി രക്ഷകനായി വരും എന്നും , ചിലര്‍, അന്ന് അപ്രത്യക്ഷനായ മഹദി തിരിച്ചു വരും എന്നും, വേറെ ചിലര്‍, പുതിയ ഒരു മഹദി വരും എന്നും വിശ്വസിക്കുന്നു .എന്നാല്‍ സുന്നീ ഇസ്ലാമിൽ മഹദി വരും എന്നുള്ളത് ഒരു വിശ്വാസ കാര്യമല്ല .പ്രവാചകന്‍റെ ഒരു പ്രവചനം മാത്രമായി കണക്കാക്കുന്നു .
വിശ്വാസ കാര്യങ്ങള്‍ :
സുന്നി :-
1.തൗഹീദ് (ഏകദൈവത്വം)
2മലക്കുകള്‍
3പ്രവാചകന്മാര്‍
4വേദ ഗ്രന്ഥങ്ങള്‍
5പരലോകം
6.നന്മ തിന്മ ദൈവത്തില്‍ നിന്ന്
ഷിയാ*:-
1.തൗഹീദ് (ഏകദൈവത്വം) :മലക്കുകൾ ,വേദങ്ങൾ എന്നിവ ദൈവ വിശ്വാസത്തിന്‍റെ കൂട്ടത്തില്‍ എണ്ണുന്നു .
2.അദാല -നീതി
3.റിസാല -പ്രവാചകത്വം
4.ഇമാമത്ത് : ഇമാമുമാരുടെ നേത്രത്വം ദൈവത്താൽ നിയോഗിതമായതാണ് എന്ന് വിശ്വസിക്കണം
5.അന്ത്യനാളും പരലോകവും
കര്‍മ്മ കാര്യങ്ങൾ
സുന്നി:-
1.ശഹാദത്(സത്യ സാക്ഷ്യം )
2.നമസ്ക്കാരം
3.നോമ്പ്
4.സക്കാത്
5.ഹജ്ജ്
ഷിയാ**:-
1.നമസ്ക്കാരം
2.നോമ്പ്
3.ഹജ്ജ്
4.ദാനം
5.ജിഹാദ്
6.ഖുംസ് :സമ്പത്തിന്‍റെ ഇരുപതു ശതമാനം ഇമാമിന്നു കൊടുക്കേണ്ടതാണ്.
7.അമ്രും ബില്‍ മഅറൂഫ് (നന്മ കല്പിക്കുക)
8.നഹിയുന്‍ അനില്‍ മുന്‍കര്‍( തിന്മ വിരോധിക്കുക)
9.തവല്ലുഅ :പ്രവാചക കുടുമ്പത്തെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക
10.തബറുഅ :പ്രവാചക കുടുമ്പത്തോട് ശത്രുത പുലര്‍ത്തുന്നവരോട് ബന്ധം വിഛെദിക്കുക.
(*,**ഇതനാ അശ്രികളുടെ വിശ്വാസം ആണ് ഇവിടെ കൊടുത്തത് )
ചരിത്ര വിശകലനം
പ്രവാചക കുടുംബതോടുള്ള അമിതമായ അനുകമ്പയാണ് ശീയിസത്തിന്‍റെ അടിത്തറ.അതിന്‍റെ ഉത്ഭവകാലത്ത് അതിനനുസരിച്ചുള്ള രാഷ്ട്രീയ മാറ്റങ്ങളും യദ്രിശ്ചികമായി ഉണ്ടാവുകയും ചെയ്തു .അലിയോ അവരുടെ കുടുബമോ ഇങ്ങനെ ഒരു ധാര ഉണ്ടാക്കിയിട്ടില്ല .പിന്നീട് അലിയെ വിഗ്രഹവൽക്കരിക്കുകയാണ് ചെയ്തത് .
പ്രവാചകന് ശേഷം ഗോത്ര ചിന്തകള്‍ ഉടലെടുത്തു എന്നും അധികാരം കിട്ടിയ ഉമവികള്‍ അത് ഹാശിമികളോട് കാണിച്ചു എന്നും സൂക്ഷമമായ ചരിത്ര പഠനം നമ്മെ അറിയിക്കുന്നു .പ്രവാചക കുടുംബ അംഗമായ അബ്ബാസിന്‍റെ പേരിലുള്ള അബ്ബാസിയ ഭരണകൂടം ഉമവികള്‍ക്ക് ശേഷം വരികയുണ്ടായി .ഉമവികളെ കവച്ചു വെക്കുന്ന ക്രൂരതകള്‍ അവരും ചെയ്തിരുന്നു എന്ന് ചരിത്രം പറയുന്നു .എന്നാല്‍ ഈ എല്ലാ ഭരണകൂടങ്ങളുടെയും നന്മകളെ നാം വിലകുറച്ച് കാണുന്നുമില്ല .
ഷിയാ ലോകത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നു കൂടിയത് പോലെ സുന്നി ലോകത്തും അത് കടന്നു കൂടിയിട്ടുണ്ട് .ഇവ രണ്ടിനെയും യോജിപ്പിക്കുന്ന ഘടകം സൂഫീ ധാരകള്‍ ആണ്.സൂഫീ ധാരകള്‍ ഒട്ടു മിക്കതും ഉത്ഭവിച്ചത് ശിയീ പശ്ചാത്തലത്തില്‍ ആണ് .അതിനാലാണ് പ്രമുഖ സൂഫീ പരമ്പരകള്‍ അലിയിലേക്ക് വന്നു ചേരുന്നത്.ഒരേ പോലുള്ള അനാചാരങ്ങളും സുന്നികളിലും ശിയാക്കളിലും നിങ്ങള്‍ക്ക് കാണാനും കഴിയും . ഇവിടെ ക്ലിക്കിയാല്‍ ചില സാമ്യതകള്‍ വായിക്കാം......കേരള മുസ്ലിംകളിലെ ഷിയാ സ്വാധീനം
നവോത്ഥാനം ,പരിഷ്ക്കരണ സംരംഭങ്ങള്‍ തുടങ്ങിയവ ആധുനിക സുന്നീ ലോകത്ത് നടന്നത് പോലെ ഇവ ഷിയാ ലോകത്തും നടന്നിരുന്നു .ചരിത്രത്തിലെ തെറ്റ് രണ്ടു കൂട്ടരും ഏറ്റു പറഞ്ഞാല്‍ സുന്നി ഷിയാ ഐക്യം ഇന്നും സാധ്യമാണ് . ഉമവികളുടെ തെറ്റ് സുന്നീ തെറ്റുകളായി സുന്നികള്‍ സമ്മതിക്കുകയും ,അലിയെ കുറിച്ചുള്ള തെറ്റിധാരണകളും കള്ളക്കഥകളും ഷിയാ ആചാരങ്ങളും പിന്നീട് കൂട്ടിക്കലര്‍ത്തിയ തെറ്റുകളാണ് എന്ന് ശിയാക്കളും അന്ഗീകരിചാല്‍ തീരാവുന്ന പ്രശനമെ ഇതില്‍ ഉള്ളൂ ...
സുന്നി ലോകം ശിയാക്കളെ ഇസ്ലാമില്‍ നിന്ന് പുറത്തായ കക്ഷി എന്ന രീതിയില്‍ കാണുന്നില്ല . പരിശുദ്ധ ഹജ്ജിനു പോലും അവര്‍ക്ക് വിലക്കില്ല എന്നതും നാം കാണേണ്ട പ്രസക്തമായ വശമാണ് .
നിലവിലെ സുന്നീ ഷിയാ രാഷ്ട്രീയ വടം വലി
ഇപ്പോള്‍ നമ്മുടെ കാലത്ത് നടക്കുന്ന മുഴുവന്‍ രാഷ്ട്രീയ വടം വലികള്‍ക്കും സുന്നി-ഷിയ വിഭാഗീയതയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.സൌദിയുടെ സലഫീ ധാരയിലെ സുന്നീ പക്ഷപാതിത്വവും .ഇറാനിന്‍റെ ശിയീ പക്ഷപാതിത്വവും അവരവരുടെ രാഷ്ട്രീയ നിലനില്‍പ്പിനു ഉപയോഗിക്കുന്നു എന്ന് ചുരുക്കം . അത് പോലെ ഖിലാഫത്ത് എന്ന് കേള്‍ക്കുമ്പോള്‍ ചാടി വീണ് കെട്ടിപ്പിടിക്കേണ്ടതില്ല എന്നും അതിലും നെല്ലും പതിരും ഉണ്ട് എന്നും ഉമറിന്‍റെയും യസീദിന്‍റെയും ഭരണത്തെ ഖിലാഫത്ത് എന്ന് തന്നെയാണ് വിളിച്ചിരുന്നത് എങ്കിലും രണ്ടും തമ്മില്‍ കടലും കടലാടിയും തമ്മിലെ അന്തരം ഉണ്ടായിരുന്നു എന്നും നാം തിരിച്ചറിയുക .
ഇറാഖിലെ ഷിയാ മിലിഷ്യയും -സുന്നി ഐസിസ് രിബലും |
ഇത് ഇവിടെ പൂര്‍ണ്ണമാവുന്നില്ല ....
ചിത്രങ്ങള്‍ :ഗൂഗിള്‍
റെഫെറന്‍സ് : ഖിലാഫതും രാജവാഴ്ചയും - സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി (പ്രസിദ്ധീകരണം :ഐ പി എച് ,കോഴിക്കോട് )
പ്രവാചക കുടുംബതോടുള്ള അമിതമായ അനുകമ്പയാണ് ശീയിസതിന്റെ അടിത്തറ.അതിന്റ ഉത്ഭവകാലത്ത് അതിനനുസരിച്ചുള്ള രാഷ്ട്രീയ മാറ്റങ്ങളും യദ്രിശ്ചികമായി ഉണ്ടാവുകയും ചെയ്തു .അലിയോ അവരുടെ കുടുംപമോ ഇങ്ങനെ ഒരു ധാര ഉണ്ടാക്കിയിട്ടില്ല .പിന്നീട് അലിയെവിഗ്രഹവൽക്കരിക്കുകയാണ് ചെയ്തത് .
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങളും വിയോജിപ്പുകളും സ്വാഗതം ചെയ്യുന്നു .
ശീഈ സുന്നീ വ്യത്യാസവും താരതമ്യവും ഇത്ര സംക്ഷിപ്തമായി സമഗ്രതയോടെ നെറ്റില്‍ എവിടെയും കണ്ടിട്ടില്ല. ആ കുറവ് പരിഹരിച്ച ആബിദിന് അഭിനന്ദനങ്ങള്‍... അല്ലാഹു അനുഗ്രഹിക്കട്ടേ... കൂടുതല്‍ ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..
മറുപടിഇല്ലാതാക്കൂthanks ഡിയര്‍ CKLatheef
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂAbdul Latheef CK പറയുന്നു :
മറുപടിഇല്ലാതാക്കൂഏത് കാര്യത്തിലെന്ന പോലെ ഈ വിഷയത്തിലും ആളുകള്‍ രണ്ടറ്റത്ത് നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ ശീഇകളെ അഹ് ലുല്‍ ബൈത്ത് എന്ന അവരുടെ അവകാശവാദം അങ്ങിനെ തന്നെ വകവെച്ചുകൊടുക്കുമ്പോള്‍ മറ്റു ചിലര്‍ അവര്‍ മുസ്ലിംകളേ അല്ല എന്ന തീവ്ര നിലപാട് സ്വീകരിക്കുന്നു.. വിശ്വാസത്തിലും പ്രവര്‍ത്തനത്തിലും തങ്ങളുടെ കാഴ്ചപ്പാടില്‍ വൈകല്യം കാണുന്നവരെയൊക്കെ സത്യനിഷേധിയാക്കുക എന്ന തീവ്രനിലപാട് നന്നല്ല.
അവരുടെ ഷഹാദത്ത് കലിമയിൽ വരെ വൈരുധ്യങ്ങളില്ലേ??
ഇല്ലാതാക്കൂചരിത്രത്തിലെ തെറ്റ് രണ്ടു കൂട്ടരും ഏറ്റു പറഞ്ഞാല്‍ സുന്നി ഷിയാ ഐക്യം ഇന്നും സാധ്യമാണ് . ഉമവികളുടെ തെറ്റ് സുന്നീ തെറ്റുകളായി സുന്നികള്‍ സമ്മതിക്കുകയും ,അലിയെ കുറിച്ചുള്ള തെറ്റിധാരണകളും കള്ളക്കഥകളും ഷിയാ ആചാരങ്ങളും പിന്നീട് കൂട്ടിക്കലര്‍ത്തിയ തെറ്റുകളാണ് എന്ന് ശിയാക്കളും അന്ഗീകരിചാല്‍ തീരാവുന്ന പ്രശനമെ ഇതില്‍ ഉള്ളൂ ... this will never happen....
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസുന്നികൾ വിശ്വസിക്കുന്നത് ഖിലാഫത്തിലാണ് . ഖിലാഫത്ത് ഭരണക്രമം പാരമ്പര്യമായി കിട്ടുന്നതല്ല .ജനങ്ങള്‍ തെരെഞ്ഞുടുക്കുന്ന വ്യക്തി ഖലീഫയാകും ,അത് പ്രവാചക കുടുമ്പത്തിൽ നിന്നുള്ളവർ ആവണം എന്ന് നിര്‍ബന്ധം ഇല്ല . ഭരണകര്‍ത്താവിനു ഖലീഫ എന്ന പേര് വേണമെന്ന് നിര്‍ബന്ധം ഇല്ല .അമീര്‍ എന്നോ ഇമാം എന്നോ എന്തും വിളിക്കാം ..... ഇതല്ലേ ജനാതിപത്യം ???????????
മറുപടിഇല്ലാതാക്കൂഅതെ ,അതിനെ ജനായത്തം എന്നോ ,ജനാധിപത്യം എന്നോ ,ജന പ്രാധിനിത്യം എന്നോ വിളിക്കാം .
ഇല്ലാതാക്കൂസുന്നി ഷിയാ സംഘര്‍ഷം നടക്കുന്ന ഇന്നത്തെ ലോകത്ത് തീര്‍ച്ചയായും ഈ ലേഖനത്തിനു വളരെയധികം പ്രസക്തിയുണ്ട് ,, കുറെ അറിവുകള്‍ പങ്കുവെക്കുന്ന ഈ ലേഖനം എന്തുകൊണ്ടും കൂടുതല്‍ പേര്‍ വായിക്കേണ്ട ഒന്ന് ,, ഹാറ്റ്സ് ഓഫ് യു ആബിദ് .
മറുപടിഇല്ലാതാക്കൂthanks dear ഫൈസല്‍ ബാബു
ഇല്ലാതാക്കൂവിവരങ്ങള് വിശദമായിതന്നെ കൊടുത്തിരിക്കുന്നു. നല്ല ശ്രമം. ഭൂതകാലത്തിലെ തെറ്റുകളേയും ശരികളേയും ഏറ്റു പിടിച്ച് വാദിക്കുന്നവര്‍ വര്‍ത്തമാനത്തേയും ഭാവിയേയും മറന്നുപോകുന്നു. രണ്ട് ആനകള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ പാവം പുല്ലുകളാണ് ചതഞ്ഞരയുന്നത്.
മറുപടിഇല്ലാതാക്കൂ@സുധീര്‍ദാസ് അഭിപ്രായങ്ങള്‍ക്ക് നന്ദി
ഇല്ലാതാക്കൂനല്ലൊരു ശ്രമം.നന്ദി
മറുപടിഇല്ലാതാക്കൂ@sathees makkoth ...Thanks
മറുപടിഇല്ലാതാക്കൂഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
മറുപടിഇല്ലാതാക്കൂസുന്നി ഷിയാ ചരിത്രം നന്നായി പറഞ്ഞീരിക്കുന്നൂ....
മറുപടിഇല്ലാതാക്കൂഎന്നാലും പരസ്പരം ഇവരിപ്പോഴും തല്ല് പിടിക്കുന്നതെന്തിനാണെന്ന്
ഇപ്പോഴും മനസ്സിലായില്ല
ഷിയാ വിശ്വാസം എന്താണ് എന്ന് വ്യക്തമായി അറിയാൻ ഗൂഗിളിൽ സെർച്ച് ചെയ്താണ് എവിടെ എത്തിയത്. എന്തായാലും ഇത്രയും വ്യക്തമായി അത് വിവരിച്ചിരിക്കുന്ന താങ്കളുടെ പോസ്റ്റ് വളരെയധികം ഉപകാരപ്രദമായി.
മറുപടിഇല്ലാതാക്കൂഷിയ വിഭാഗം ദേഹ പീഢ ചെയ്യുന്നതിന്റെ അടിസ്ഥാനം എന്താണു
മറുപടിഇല്ലാതാക്കൂദേഹ പീഡക്കുളള കാരണം ,ഹസ്രത് ഹുസൈന്‍ കര്‍ബലയില്‍ രക്ഷ രൂക്ഷിതമായി കൊല്ലപ്പെട്ടു എന്നത് കൊണ്ടാണ് ...
ഇല്ലാതാക്കൂഅത് മുഹറം പത്തിനാണ് ...അന്നാണ് ശിയാക്കള്‍ ദേഹ പീഡനം നടത്തുന്നത് .
അപ്പോൾ ഇസ്ലാമിക ഖിലാഫത്തിന്റെ കടക്കൽ കത്തി വെച്ച ആദ്യത്തെ അൾ മുആവിയ ആണോ?മുആവിയയുടെ ഇസ്ലാമിക ചരിത്രവും ഇതിന്റെ കൂടെ പ്രതിപാതിചിരുന്നെങ്കിൽ കുറച്ചു കൂടെ വ്യക്തത വരുമായിരുന്നു.
മറുപടിഇല്ലാതാക്കൂഅങ്ങയുടെ ഈ ശ്രമം,താങ്കൾ പകർന്നു തന്ന ഈ ആഴത്തിലുള്ള അറിവ് ശ്ലാഘനീയം തന്നെ..അല്ലാഹു അനുഗ്രഹിക്കട്ടെ
മറുപടിഇല്ലാതാക്കൂVERY GOOD WORK. JAZAKKALLAH
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅതായതു , ഇസ്ലാം ഉണ്ടായശേഷം ഭരിച്ചു വന്ന മുഴുവൻ ഭരണാധികാരികളും കൊല്ലപ്പെടുകയാണ് ഉണ്ടായതു ,കൊന്നത് ഇസ്ലാമിസ്റ്റുകൾ തന്നെ. വെട്ടും കുത്തും അല്ലാതെ ഒന്നും ഇസ്ലാമിക ചരിത്രത്തിൽ കാണുന്നില്ല , തന്റെ കാലശേഷം ആര് ഭരണാധികാരിയാകണം എന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നില്ല അതാണ്
മറുപടിഇല്ലാതാക്കൂഷിയായും സുന്നിയും ആയി മുസ്ലിം സമൂഹം വഴിപിരിഞ്ഞത് , വിശ്വാസി എന്ന നിലയിൽ താങ്കൾ പറഞ്ഞതിൽ പോലും വായനക്കാർക്കു ഈ മതത്തിൽ നിരവധി പോരായ്മകൾ കണ്ടെത്താൻ കഴിയും ,,,,,നന്ദി
ഇങ്ങടെ വാട്സ്ആപ് നമ്പർ തരുമോ?
മറുപടിഇല്ലാതാക്കൂ00971501713447
ഇല്ലാതാക്കൂ