- Abid ali Padanna
കാലികമായ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നത് ഒരു കലാകാരന്നു തന്‍റെ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണ് .രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തു ആമിര്‍ ഖാനും അനുഷ്ക ശര്‍മയും അഭിനയിച്ച ചിത്രമാന് pk. ഒരു വലിയ നന്മയെ സിനിമ വിളമ്പരം ചെയ്യുന്നുണ്ട് .
ഭൂമിയിലെ മനുഷ്യന്‍റെ ജീവിത നാടകങ്ങള്‍ അറിയാത്ത കേവലം കുട്ടിയുടെ മനസ്സുമായി അന്യ ഗ്രഹത്തില്‍ നിന്നും എത്തുന്ന നായകന്‍ ആമിര്‍ ഖാന്‍(pk).ജ്ഞാനത്തിനു അഭൌതികമായ ആറാം ഇന്ദ്രിയം ആവശ്യമാണ് എന്നത് അടിവര ഇടുന്ന പോലെ ഒരു "ഭൌതിക" ഫിക്ഷന്‍ കഥാപാത്രം .
അന്യ ഗ്രഹ പേടകത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ ഭൂമിയിലെ ഒരാള്‍ തന്റെ പേടകത്തിന്റെ റിമോട്ട് അടിച്ചു മാറ്റി ഓടി രക്ഷപ്പെട്ടു.അത് തിരിച്ചു കിട്ടാനായുള്ള യാത്രകളുടെയും ചോദ്യങ്ങളുടെയും ഘോഷയാത്രയാണ് സിനിമയുടെ ഇതിവൃത്തം .
ഭൂമിയിലെ മനുഷ്യന്‍
മനുഷ്യന്റെ അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ചും സിനിമ ചോദ്യം ഉന്നയിക്കുന്നുണ്ട് .
വസ്ത്രം ,നാണം എങ്ങിനെ മനുഷ്യനില്‍ ഉണ്ടായി ?
ഭാഷയുടെ ആവശ്യം ?ഭാഷയുടെ ഉത്ഭവം ?
ഭക്ഷണം ,അധ്വാനം ,പണം ,കച്ചവടം തുടങ്ങിയ ജിവിത ആവശ്യങ്ങള്‍ എങ്ങിനെയാണ് മനുഷ്യനില്‍ ഉണ്ടായത് ?സ്നേഹം ,അനുകമ്പ തുടങ്ങിയവയാണോ പ്രണയത്തിന്റെ ആധാരം ??
തുടങ്ങിയ അടിസ്ഥാനങ്ങളെ കുറിച്ചുള്ള അന്വേഷണ ത്വര പ്രേക്ഷകരില്‍ സിനിമ നിഷേപിക്കുന്നുണ്ട് .
മതം പൌരോഹിത്യം കള്‍ട്ട്
വേഷങ്ങളില്‍ അല്ല മതം എന്നും ,അനാദിയായ ദൈവത്തെ എവിടെയും കുടിയിരുത്താന്‍കഴിയില്ല എന്നും മത പോരോഹിത്യം മതത്തെ ഉപയോഗിച്ച് എങ്ങിനെയാണ് മനുഷ്യരെ ചൂഷണം ചെയുന്നത് എന്നും ദൈവത്തിന്റെ പേരില്‍ പണമാണ് പുരോഹിതന്മാരുടെയും കല്ട്ടുകളുടെയും ലക്‌ഷ്യം എന്നും സിനിമ പറയുന്നു .
ഭീകരത
ദൈവത്തിന്‍റെ പേരില്‍ ബോംബ് വെക്കുകയും ,നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന ഭീകരതയുടെ പൊള്ളത്തരം സിനിമ അനാവരണം ചെയ്യുന്നുണ്ട് .
മീഡിയ
ഭരണാധികാരികള്‍ക്കും പോരോഹിത്യ കല്ട്ടുകള്‍ക്കും ഓശാന പാടലല്ല മീഡിയ ദൌത്യം.ജഗ്ഗു(അനുഷക ശര്‍മ ) എന്ന കഥാപാത്രത്തിലൂടെ മീഡിയയുടെ യഥാര്‍ത്ഥ ദൌത്യം എന്താണ് എന്ന് സിനിമ വരച്ചു കാണിക്കുന്നു .
അതിരുകളില്ലാത്ത ദേശീയത
ഇന്ത്യക്കാരിയായ ജഗ്ഗു ബെല്‍ജിയത്തില്‍വെച്ച്പഠനകാലത്ത്പാക്കിസ്ഥാന്‍ യുവാവുമായി പ്രണയത്തില്‍ ആവുന്നു.ദേശീയത യുടെ അതിരുകള്‍ അവരെ വേര്‍തിരിക്കുന്നു .കഥാന്ത്യത്തില്‍ അവര്‍ ഒന്നിക്കുന്നു .നന്മകളെ അംഗീകരിക്കാത്ത ദേശീയത ആവശ്യമില്ല എന്ന് സിനിമ പറയുന്നു .
കത്തുന്ന രാഷ്ട്രീയം
ചില രാഷ്ട്രീയം സിനിമ കൈകാര്യം ചെയ്യുന്നു
1),രാമ ക്ഷേത്ര നിര്‍മ്മാണവും, മതപരിവര്‍ത്തനവും ,രാമന്‍റെ മക്കളും താജ്മഹലും വിവാദമായ ഇക്കാലത്ത് മതത്തെയും പുരോഹത്യത്തേ യും കള്‍ട്ടുകളേയും അവരുടെ രാഷ്ട്രീയത്തെയും ഒട്ടും കൂസലില്ലാതെ ചോദ്യം സിനിമ ചെയ്യുന്നു .
2), ഇന്നും കത്തിനില്‍ക്കുന്ന,നിരന്തരം വഷളായി കൊണ്ടിരിക്കുന്ന ഇന്ത്യാ പാക്ക് ബന്ധം സിനിമ ശ്രദ്ധയില്‍ കൊണ്ട് വരുന്നു .
3), ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കോ ,ചിത്രങ്ങള്‍ക്കോ അല്ല ,
ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്ള നോട്ടു കെട്ടുകള്‍ക്കാണ് ഇന്ന് വില എന്ന രാഷ്ട്രീയവും സിനിമ പറയുന്നു .
യുക്തിയുടെ ചോദ്യങ്ങള്‍
സ്ത്രീ പുരുഷ ലൈംഗീക ബന്ധം വിവാഹത്തില്‍ അനുവദനീയവും
വ്യഭിചാരത്തില്‍ പാപവും ആകുന്നതു എന്ത് കൊണ്ട് ?
സൃഷ്ടാവായ ദൈവത്തെ രക്ഷിക്കാന്‍ ദൈവത്തിന്റെ മാനേജര്‍മാര്‍ക്ക് കഴിയുമോ ?
മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തില്‍ വിശ്വസിക്കുക ,മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവത്തെ അവഗണിക്കുക .
ദൈവത്തോട് ദുഃഖങ്ങള്‍ പറയാന്‍ കാണിക്കകളും പണത്തിന്‍റെ ഭാണ്ടാരങ്ങളും എന്തിനു ?
വിഗ്രഹങ്ങള്‍ക്ക് പാലഭിഷേകം ആവശ്യമില്ല .പാല്‍ വേണ്ടത് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ കുട്ടികള്‍കക്കല്ലേ ?
അങ്ങിനെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍പോകുന്നതു റോന്‍ഗ് നമ്പരിലേക്ക്.......
ഭയം എന്ന മാര്‍ക്കറ്റ്
മതം ചൂഷണത്തിന്‍റെയും കൊള്ളയുടെയുടെയും കച്ചവട മാര്‍ക്കറ്റാകുന്നതു ഭയം എന്ന വികാരത്തെ സമര്‍ത്ഥമായി വിറ്റിട്ടാണ് .
ദൈവത്തെ പോലും മൂര്‍ത്തികളായി വില്പനയ്ക്ക് വെച്ച സമൂഹം.
മൂര്‍ത്തി വല്‍ക്കരിച്ച ദൈവത്തെ ദര്‍ശിക്കാന്‍ വേണ്ടത് പണം .ആവശ്യങ്ങള്‍ പറയാന്‍ വേണ്ടത് പണം .ദൈവത്തിന്‍റെ യും മനുഷ്യരുടെയും ഇടയിലെ ഇടനിലക്കാര്‍ക്ക് ദൈവീക ചടങ്ങുകള്‍ക്ക് വേണ്ടതും പണം . ഭയം എന്ന ,മാര്‍ക്കറ്റിലെ ലാഭ കരമായ വ്യവസായം :അതാണ് ഭക്തി വ്യവസായം അഥവാ ആത്മീയ വ്യാപാരം .
ചോദ്യങ്ങള്‍ ഉയര്‍ത്തുക
സകല ആത്മീയ വ്യവസായതിനെതിരെയും ,ചൂഷണത്തിനെതിരെയും ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സിനിമ സമൂഹത്തോട് ആവശ്യപ്പെടുന്നു . അതായിരിക്കാം ഒരു പക്ഷെ സംവിധായകന്‍ pk എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കിയത്.poochon kyun (pk) ,ചോദിക്കുക എന്തുകൊണ്ട്? എന്നര്‍ത്ഥം. സമൂഹം ചൂഷങ്ങള്‍ക്ക് എതിരെ ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ അന്ന് pk ,ok ആകും .
മനുഷ്യനെ വട്ടം കറക്കുന്ന മത ആചാരങ്ങള്‍
ഒരു മതത്തില്‍ മദ്യം നിഷിദ്ധം ,മറ്റൊരു മതത്തില്‍ മദ്യം ആരാധനാ ചടങ്ങ് .ഒരു മതത്തില്‍ വിധവകള്‍ക്കു വെള്ള വസ്ത്രം ,മറ്റൊരു മതത്തില്‍ കല്യാണത്തിന് വേണ്ടത് വെള്ള വസ്ത്രം .
മതം വേഷത്തിലും രൂപത്തിലുംഅല്ല നിലകൊള്ളേണ്ടത് .മനുഷ്യനെ തിരിച്ചറിയാത്ത മതം ,വെറും മദം .
നിയമങ്ങളുടെ പരിമിതി
ആത്മീയ ചൂഷണങ്ങള്‍ക്ക് നേരെ നിയമ നടപടി എടുക്കാന്‍ നിലവിലെ സംവിധാനഗള്‍ക്ക് പരിമിതിയുണ്ട് .കാരണം വിശ്വാസം വലിയ ഒരു ഫ്രെയിം ആണ് .അതില്‍ എന്ത് ചെയ്താലും ആരും ചോദിക്കില്ല എന്ന ഒരു പൊതു ധാരണ രൂപപ്പെട്ടു വന്നിട്ടുണ്ട് .
രണ്ടു കല്ലുകടി
ഒന്ന് ,ഇന്ദ്രിയാതീതമായ അഭൌതികമായ അറിവിനെ സിനിമ നിഷേധിക്കുന്നില്ല എന്നാല്‍ അത് എങ്ങിനെ ലഭിക്കുന്നു എന്നത് വിശദീകരിക്കാനും സിനിമക്ക് ആവുന്നില്ല .
രണ്ട് ,ദൈവത്തെ വിറ്റ് ആൾദൈവങ്ങൾ വാരുന്നത് കോടികൾ .
ആള്‍ ദൈവങ്ങളെ വിറ്റ് സിനിമാക്കാർ വാരുന്നതും കോടികൾ
കാലികമായ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നത് ഒരു കലാകാരന്നു തന്‍റെ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണ് .രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തു ആമിര്‍ ഖാനും അനുഷ്ക ശര്‍മയും അഭിനയിച്ച ചിത്രമാന് pk. ഒരു വലിയ നന്മയെ സിനിമ വിളമ്പരം ചെയ്യുന്നുണ്ട് .
ആമിര്‍ഖാന്‍ pk യില്‍ |
രാജ് കുമാര്‍ ഹിരാനിയുടെ മറ്റു മികച്ച ചിത്രങ്ങളാണ് മുന്നാ ബായ്MBBS,മുന്നാ ഭായി ലഗേ രഹോ ,3 idiots തുടങ്ങിയവ. മുന്നാഭായി ഗാന്ധിജിയുടെ നന്മകള്‍ സമൂഹ്യ ജീവിതത്തെ സ്വാധീനം ചെലുത്തേണ്ടതുണ്ട് എന്ന് ഉറക്കെ പറഞ്ഞ സിനിമയാണ്. 3idiots ആണെങ്കില്‍ നിലവിലെ വിദ്യഭ്യാസത്തിന്‍റെ പോരായ്മകളെ നന്നായി പരിഹസിക്കുന്നതും ആണ് .
രാജ് കുമാര്‍ ഹിരാനി |
നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് മതവും രാഷ്ട്രീയവും ഇത് രണ്ടിനെയും പൊതു സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുകയാണ് ചിത്രം ചെയ്യുന്നത് .സംവിധായകന് പറയാനുള്ളത് മുഴുവന്‍ കഥാപാത്രങ്ങളിലൂടെ പറയിപ്പിക്കുന്നുണ്ട് . ഭരണകൂടങ്ങള്‍ തന്നെ മതത്തെ പ്രശ്നല്‍ക്കരിക്കുന്ന കാലത്ത് ഒരു പ്രതിരോധം എന്ന നിലയില്‍ സിനിമ കൂടുതല്‍ പ്രസക്തമാകുന്നുണ്ട് .മതത്തെയും ആത്മീയതയും കച്ചവട വല്‍ക്കരിക്കുന്നവര്‍ക്ക് കനത്ത താക്കീതാണ് സിനിമ .അതിനാല്‍ അത്തരക്കാര്‍ സിനിമക്ക് എതിരെ കയ്യൂക്ക് കാണിക്കും .
അന്യ ഗ്രഹ മനുഷ്യന്‍:ഭൂമിയിലെ മനുഷ്യന്‍റെ ജീവിത നാടകങ്ങള്‍ അറിയാത്ത കേവലം കുട്ടിയുടെ മനസ്സുമായി അന്യ ഗ്രഹത്തില്‍ നിന്നും എത്തുന്ന നായകന്‍ ആമിര്‍ ഖാന്‍(pk).ജ്ഞാനത്തിനു അഭൌതികമായ ആറാം ഇന്ദ്രിയം ആവശ്യമാണ് എന്നത് അടിവര ഇടുന്ന പോലെ ഒരു "ഭൌതിക" ഫിക്ഷന്‍ കഥാപാത്രം .
അന്യ ഗ്രഹ പേടകത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ ഭൂമിയിലെ ഒരാള്‍ തന്റെ പേടകത്തിന്റെ റിമോട്ട് അടിച്ചു മാറ്റി ഓടി രക്ഷപ്പെട്ടു.അത് തിരിച്ചു കിട്ടാനായുള്ള യാത്രകളുടെയും ചോദ്യങ്ങളുടെയും ഘോഷയാത്രയാണ് സിനിമയുടെ ഇതിവൃത്തം .
ഭൂമിയിലെ മനുഷ്യന്‍
മനുഷ്യന്റെ അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ചും സിനിമ ചോദ്യം ഉന്നയിക്കുന്നുണ്ട് .
വസ്ത്രം ,നാണം എങ്ങിനെ മനുഷ്യനില്‍ ഉണ്ടായി ?
ഭാഷയുടെ ആവശ്യം ?ഭാഷയുടെ ഉത്ഭവം ?
ഭക്ഷണം ,അധ്വാനം ,പണം ,കച്ചവടം തുടങ്ങിയ ജിവിത ആവശ്യങ്ങള്‍ എങ്ങിനെയാണ് മനുഷ്യനില്‍ ഉണ്ടായത് ?സ്നേഹം ,അനുകമ്പ തുടങ്ങിയവയാണോ പ്രണയത്തിന്റെ ആധാരം ??
തുടങ്ങിയ അടിസ്ഥാനങ്ങളെ കുറിച്ചുള്ള അന്വേഷണ ത്വര പ്രേക്ഷകരില്‍ സിനിമ നിഷേപിക്കുന്നുണ്ട് .
മതം പൌരോഹിത്യം കള്‍ട്ട്
വേഷങ്ങളില്‍ അല്ല മതം എന്നും ,അനാദിയായ ദൈവത്തെ എവിടെയും കുടിയിരുത്താന്‍കഴിയില്ല എന്നും മത പോരോഹിത്യം മതത്തെ ഉപയോഗിച്ച് എങ്ങിനെയാണ് മനുഷ്യരെ ചൂഷണം ചെയുന്നത് എന്നും ദൈവത്തിന്റെ പേരില്‍ പണമാണ് പുരോഹിതന്മാരുടെയും കല്ട്ടുകളുടെയും ലക്‌ഷ്യം എന്നും സിനിമ പറയുന്നു .
ഭീകരത
ദൈവത്തിന്‍റെ പേരില്‍ ബോംബ് വെക്കുകയും ,നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന ഭീകരതയുടെ പൊള്ളത്തരം സിനിമ അനാവരണം ചെയ്യുന്നുണ്ട് .
മീഡിയ
ഭരണാധികാരികള്‍ക്കും പോരോഹിത്യ കല്ട്ടുകള്‍ക്കും ഓശാന പാടലല്ല മീഡിയ ദൌത്യം.ജഗ്ഗു(അനുഷക ശര്‍മ ) എന്ന കഥാപാത്രത്തിലൂടെ മീഡിയയുടെ യഥാര്‍ത്ഥ ദൌത്യം എന്താണ് എന്ന് സിനിമ വരച്ചു കാണിക്കുന്നു .
അതിരുകളില്ലാത്ത ദേശീയത
ഇന്ത്യക്കാരിയായ ജഗ്ഗു ബെല്‍ജിയത്തില്‍വെച്ച്പഠനകാലത്ത്പാക്കിസ്ഥാന്‍ യുവാവുമായി പ്രണയത്തില്‍ ആവുന്നു.ദേശീയത യുടെ അതിരുകള്‍ അവരെ വേര്‍തിരിക്കുന്നു .കഥാന്ത്യത്തില്‍ അവര്‍ ഒന്നിക്കുന്നു .നന്മകളെ അംഗീകരിക്കാത്ത ദേശീയത ആവശ്യമില്ല എന്ന് സിനിമ പറയുന്നു .
കത്തുന്ന രാഷ്ട്രീയം
ചില രാഷ്ട്രീയം സിനിമ കൈകാര്യം ചെയ്യുന്നു
1),രാമ ക്ഷേത്ര നിര്‍മ്മാണവും, മതപരിവര്‍ത്തനവും ,രാമന്‍റെ മക്കളും താജ്മഹലും വിവാദമായ ഇക്കാലത്ത് മതത്തെയും പുരോഹത്യത്തേ യും കള്‍ട്ടുകളേയും അവരുടെ രാഷ്ട്രീയത്തെയും ഒട്ടും കൂസലില്ലാതെ ചോദ്യം സിനിമ ചെയ്യുന്നു .
2), ഇന്നും കത്തിനില്‍ക്കുന്ന,നിരന്തരം വഷളായി കൊണ്ടിരിക്കുന്ന ഇന്ത്യാ പാക്ക് ബന്ധം സിനിമ ശ്രദ്ധയില്‍ കൊണ്ട് വരുന്നു .
3), ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കോ ,ചിത്രങ്ങള്‍ക്കോ അല്ല ,
ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്ള നോട്ടു കെട്ടുകള്‍ക്കാണ് ഇന്ന് വില എന്ന രാഷ്ട്രീയവും സിനിമ പറയുന്നു .
യുക്തിയുടെ ചോദ്യങ്ങള്‍
സ്ത്രീ പുരുഷ ലൈംഗീക ബന്ധം വിവാഹത്തില്‍ അനുവദനീയവും
വ്യഭിചാരത്തില്‍ പാപവും ആകുന്നതു എന്ത് കൊണ്ട് ?
സൃഷ്ടാവായ ദൈവത്തെ രക്ഷിക്കാന്‍ ദൈവത്തിന്റെ മാനേജര്‍മാര്‍ക്ക് കഴിയുമോ ?
മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തില്‍ വിശ്വസിക്കുക ,മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവത്തെ അവഗണിക്കുക .
ദൈവത്തോട് ദുഃഖങ്ങള്‍ പറയാന്‍ കാണിക്കകളും പണത്തിന്‍റെ ഭാണ്ടാരങ്ങളും എന്തിനു ?
വിഗ്രഹങ്ങള്‍ക്ക് പാലഭിഷേകം ആവശ്യമില്ല .പാല്‍ വേണ്ടത് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ കുട്ടികള്‍കക്കല്ലേ ?
അങ്ങിനെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍പോകുന്നതു റോന്‍ഗ് നമ്പരിലേക്ക്.......
ഭയം എന്ന മാര്‍ക്കറ്റ്
മതം ചൂഷണത്തിന്‍റെയും കൊള്ളയുടെയുടെയും കച്ചവട മാര്‍ക്കറ്റാകുന്നതു ഭയം എന്ന വികാരത്തെ സമര്‍ത്ഥമായി വിറ്റിട്ടാണ് .
ദൈവത്തെ പോലും മൂര്‍ത്തികളായി വില്പനയ്ക്ക് വെച്ച സമൂഹം.
മൂര്‍ത്തി വല്‍ക്കരിച്ച ദൈവത്തെ ദര്‍ശിക്കാന്‍ വേണ്ടത് പണം .ആവശ്യങ്ങള്‍ പറയാന്‍ വേണ്ടത് പണം .ദൈവത്തിന്‍റെ യും മനുഷ്യരുടെയും ഇടയിലെ ഇടനിലക്കാര്‍ക്ക് ദൈവീക ചടങ്ങുകള്‍ക്ക് വേണ്ടതും പണം . ഭയം എന്ന ,മാര്‍ക്കറ്റിലെ ലാഭ കരമായ വ്യവസായം :അതാണ് ഭക്തി വ്യവസായം അഥവാ ആത്മീയ വ്യാപാരം .
ചോദ്യങ്ങള്‍ ഉയര്‍ത്തുക
സകല ആത്മീയ വ്യവസായതിനെതിരെയും ,ചൂഷണത്തിനെതിരെയും ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സിനിമ സമൂഹത്തോട് ആവശ്യപ്പെടുന്നു . അതായിരിക്കാം ഒരു പക്ഷെ സംവിധായകന്‍ pk എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കിയത്.poochon kyun (pk) ,ചോദിക്കുക എന്തുകൊണ്ട്? എന്നര്‍ത്ഥം. സമൂഹം ചൂഷങ്ങള്‍ക്ക് എതിരെ ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ അന്ന് pk ,ok ആകും .
മനുഷ്യനെ വട്ടം കറക്കുന്ന മത ആചാരങ്ങള്‍
ഒരു മതത്തില്‍ മദ്യം നിഷിദ്ധം ,മറ്റൊരു മതത്തില്‍ മദ്യം ആരാധനാ ചടങ്ങ് .ഒരു മതത്തില്‍ വിധവകള്‍ക്കു വെള്ള വസ്ത്രം ,മറ്റൊരു മതത്തില്‍ കല്യാണത്തിന് വേണ്ടത് വെള്ള വസ്ത്രം .
മതം വേഷത്തിലും രൂപത്തിലുംഅല്ല നിലകൊള്ളേണ്ടത് .മനുഷ്യനെ തിരിച്ചറിയാത്ത മതം ,വെറും മദം .
നിയമങ്ങളുടെ പരിമിതി
ആത്മീയ ചൂഷണങ്ങള്‍ക്ക് നേരെ നിയമ നടപടി എടുക്കാന്‍ നിലവിലെ സംവിധാനഗള്‍ക്ക് പരിമിതിയുണ്ട് .കാരണം വിശ്വാസം വലിയ ഒരു ഫ്രെയിം ആണ് .അതില്‍ എന്ത് ചെയ്താലും ആരും ചോദിക്കില്ല എന്ന ഒരു പൊതു ധാരണ രൂപപ്പെട്ടു വന്നിട്ടുണ്ട് .
രണ്ടു കല്ലുകടി
ഒന്ന് ,ഇന്ദ്രിയാതീതമായ അഭൌതികമായ അറിവിനെ സിനിമ നിഷേധിക്കുന്നില്ല എന്നാല്‍ അത് എങ്ങിനെ ലഭിക്കുന്നു എന്നത് വിശദീകരിക്കാനും സിനിമക്ക് ആവുന്നില്ല .
രണ്ട് ,ദൈവത്തെ വിറ്റ് ആൾദൈവങ്ങൾ വാരുന്നത് കോടികൾ .
ആള്‍ ദൈവങ്ങളെ വിറ്റ് സിനിമാക്കാർ വാരുന്നതും കോടികൾ
സിനിമകള്‍ സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന ചാലക ശക്തികള്‍ ആവട്ടെ .
മറുപടിഇല്ലാതാക്കൂഅന്ധവിശ്വാസങ്ങളും ചൂഷണങ്ങളും തൂത്തെറിയപ്പെടട്ടെ