2016, ജനുവരി 1, വെള്ളിയാഴ്‌ച

ഒന്നാം ലോക ഭീകര യുദ്ധം, അറബ് ലോകക്രമം മാറ്റിയത് എങ്ങിനെ ? നൂറു വര്‍ഷത്തെ ചരിത്രം


                 ചരിത്രം ഒരു മഹാ കലവറയാണ് .ഇന്നത്തെ അനുഭവങ്ങളാണ് നാളത്തെ ചരിത്രം. ചരിത്രം പാടി പുകഴ്ത്താനുള്ളതല്ല .വായിച്ചു കളയാനും ഉള്ളതല്ല.ഭാവിയിലേക്കുള്ള വഴി അറിയാനുള്ള പാഠപുസ്തകം ആണ്.ഇവിടെ നാം കൃത്യമായി നൂറു വര്‍ഷം മുമ്പുള്ള ചരിത്ര രേഖകളെ ഇഴകീറി നോക്കുകയാണ് .കാരണം അന്നത്തെ പ്പോലെ ഇന്നും യുദ്ധ കാഹളങ്ങളും ആക്രമങ്ങളും അരങ്ങിലേക്ക് വന്നു കൊണ്ടിരിക്കുന്ന നിലവിലെ അറബ് -യൂറോപ്പ്യന്‍ സാഹചര്യത്തില്‍.

യൂറോപ്പ്-1914 ല്‍

യൂറോപ്പ് -1914
                        നാല് ശക്തരായ സമ്രാജ്യ ശക്തികളുടെ സമ്പൂര്‍ണ്ണ  പതനം ആണ് 1914 ലില്‍ തുടങ്ങിയ ഒന്നാം ലോക യുദ്ധം ബാക്കിവെച്ചത് .
1) ജെര്‍മന്‍ എമ്പയര്‍(1871–1918)
 (കൈസര്‍ എന്നാണ് സ്ഥാനപ്പേര് )
2) ആസ്ട്രോ - ഹങ്കറി എമ്പയര്‍  (1867–1918)
3) റഷ്യന്‍ എമ്പയര്‍ (1721–1917)
 (സാര്‍ എന്നായിരുന്നു സ്ഥാനപ്പേര്‍ )
4)ഒട്ടമന്‍ തുര്‍ക്കി എമ്പയര്‍ (1299–1923)
 (ഖലീഫ എന്നാണ് സ്ഥാനപ്പേര്‍) 

ഉസ്മാനിയ തുര്‍ക്കി
തുര്‍ക്കി ഒഴിച്ചുള്ള മറ്റു സാമ്രാജ്യത്വ ശക്തികള്‍ യൂറോപ്പിലെ നവോഥാനത്തിനും (1400-1700 AD)  വ്യാവസായിക വിപ്ലവത്തിനും (1750-1850 AD) ശേഷം ആണ് അധികാര സാമ്രാജ്യത്ത്വങ്ങള്‍ ആയി മാറിയത് .ഇവര്‍ തമ്മില്‍ തന്നെ ശക്തമായ രാഷ്ട്രീയ വടം വലികള്‍ ആ കാലത്ത് നടന്നിരുന്നു .എന്നാല്‍ തുര്‍ക്കിക്ക് ഏകദേശം 600 വര്‍ഷത്തെ പാരമ്പര്യം ഉണ്ടായിരുന്നു ...മഹത്തായ നഷ്ടം സംഭവിച്ചത് തുര്‍ക്കിക്ക് തന്നെ ആയിരുന്നു.



തുര്‍ക്കിയുടെ നഷ്ടപ്പെട്ട സ്ഥലങ്ങള്‍
       1453 ല്‍ ഒട്ടമന്‍ തുര്‍ക്കി ഇസ്തംപൂള്‍(Constantinople) പിടിച്ചെടുത്തു കിഴക്കന്‍ റോമാ ആധിപത്യത്തെ കീഴടക്കി      യൂറോപ്പിലെ ചില  മേഖല തങ്ങളുടെ അധീനതയില്‍ ആക്കിയിരുന്നു . ബാല്‍ക്കണ്‍ മേഖലയാണ് അത് . അല്‍ബേനിയ സെര്‍ബിയ ബോസ്നിയ തുടങ്ങിയവ അതിലെ പ്രധാന സ്ഥലങ്ങള്‍ ആണ് .അത് പോലെ തുനീഷ്യ ,ഈജിപ്ത് ,ലിബിയ ,അള്‍ജീരിയ എന്നിവ 1800 അവസാനത്തോടെ ഫ്രഞ്ച് ,ബ്രിട്ടന്‍, ഇറ്റലി എന്നിവര്‍ തുര്‍ക്കി യുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.


ഹിജാസ്,നജദ്,റാഷിദ് ഭരണകൂടങ്ങള്‍-1914
അറേബ്യന്‍ ഉപദ്വീപില്‍  മക്കയും മദീനയും ഉള്‍പ്പെടുന്ന ഹിജാസ് മേഖല തുര്‍ക്കിയുടെ കയ്യില്‍ ആയിരുന്നു . മക്കയിലെ ഭരണാധികാരികള്‍ ആയ   ശരീഫുകളുമായി തുര്‍ക്കി ഉദ്ധ്യോഗസ്ഥര്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ല. എന്നാല്‍ ഇന്നത്തെ റിയാദ് ആസ്ഥാനമായി നിലനിന്നിരുന്ന നജദ്, ആലു സൌദ്‌ കുടുമ്പത്തിന്‍റെ കയ്യിലും,  ഹൈല്‍ ആസ്ഥാനമായ റാഷിദുകളുടെ കയ്യിലും ആയിരുന്നു.  ഈ രണ്ടു ഭരണ കൂടങ്ങളും തുര്‍ക്കിയുടെ കീഴില്‍ ആയിരുന്നില്ല .ഇന്നത്തെ യമന്‍,ഒമാന്‍,പേര്‍ഷ്യന്‍ ഗള്‍ഫ്   ഉള്‍പ്പെടുന്ന മേഖല ബ്രിട്ടീഷുകാര്‍ക്ക് കടല്‍ മാര്‍ഗ്ഗം ഇന്ത്യയില്‍ നിന്ന് ചരക്കു കടത്താനുള്ള ഏക വഴി ആയതില്‍ ആ മേഖല 1850 ഓടെ തങ്ങളുടെ വരുതിയിലും ബ്രിട്ടന്‍ ആക്കിയിരുന്നു  ( മാപ് കാണുക)


വിക്ടോറിയ രാജ്ഞി
ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപം കൊണ്ടതും  ശക്തമായ രാജഭരണം ഉദയം ഉണ്ടായതും  1700 കളില്‍ ആണ് .ഭരണാധികാരികള്‍ താഴെപരയുന്നവരാണ്.
1) ക്യൂന്‍ അന്ന (1707 - 1714)
2) ജോര്‍ജ്ജ് ഒന്നാമന്‍ (1714-1727)
3) ജോര്‍ജ്ജു രണ്ടാമന്‍ (1727-1760)
4) ജോര്‍ജ്ജ് മൂന്നാമന്‍  (1760-1820)
5) ജോര്‍ജ്ജ് നാലാമന്‍ (1820 - 1830)
6) വിക്ടോറിയ രാജ്ഞി  (1830-1901)
7) എഡ്വാര്‍ഡ് ആറാമന്‍ (1901-1910)
8) ജോര്‍ജ്ജു അഞ്ചാമന്‍ (1910-1936)
9) എഡ്വാര്‍ഡ് എട്ടാമന്‍ (1936-1936)
10) ജോര്‍ജ്ജ് ആറാമന്‍ (1936-1952)
11) എലിസബത്ത്‌ രാജ്ഞി (1952- Present)
സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധികാരികള്‍ ഇവരായിരുന്നു .

ജൂലൈ 28, 1914 :യുദ്ധത്തിനു തിരി തെളിയുന്നു .

      ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോക ഭീകര യുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം.

ആര്‍ച്ച് ഡ്യൂക്കിന്‍റെ കൊലപാതക വാര്‍ത്ത
                  ആസ്ട്രിയന്‍ കിരീടാവകാശി ആര്‍ച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനും  ഭാര്യ സോഫിയയും സെര്‍ബിയന്‍ പട്ടണം  ആയ സെരാജാവൊയില്‍ വെച്ച് ജൂലൈ 28, 1914 നു ചെക്ക് ദേശീയ വാദികളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു .ഇതിനു പ്രതികാരമായി ആസ്ട്രോ-ഹങ്കറി സെര്‍ബിയയോടു യുദ്ധം പ്രഖ്യാപിച്ചു . സെര്‍ബിയയെ തൊട്ടാല്‍ തിരിച്ചു ആക്രമിക്കും എന്ന് റഷ്യയും ബ്രിട്ടനും ഫ്രാന്‍സും. റഷ്യ ഇടപെട്ടതിനാല്‍ ആസ്ട്രോഹങ്കറിയുടെ കൂടെ ജര്‍മനിയും  കൂടി ,കൂടെ ബള്‍ഗേറിയയും.റഷ്യയുടെ ഇടപെടല്‍ മുതലാക്കി  ഫ്രാന്‍സ് ,സ്വിസ്സ്, ബെല്‍ജിയം നെതെര്‍ലാണ്ട് തുടങ്ങിയവ  കീഴടക്കാന്‍ ജര്‍മനി  ശ്രമിച്ചു.
                                അതോടെ യുദ്ധത്തിനു തുടക്കമായി ... ക്രമേണ സഖ്യ ങ്ങളുടെ എണ്ണം കൂടി വന്നു.ഒരു മാസത്തിനുള്ളില്‍ ഒട്ടമന്‍ തുര്‍ക്കി, ജര്‍മനിയുടെയും ആസ്ട്രോ-ഹങ്കറി യുടെയുടെയും കൂടെ കൂടി . അതോടെ ത്രിശക്തി സഖ്യമായി.

യുദ്ധത്തിലെ കക്ഷികള്‍
ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തിയും രൂപം കൊണ്ടു.70 ദശലക്ഷം സൈനിക ഉദ്യോഗസ്ഥരാണ് യുദ്ധത്തില്‍ പങ്കെടുത്തത്. യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യാവസായികവുമായ വളർച്ചയും രാഷ്ട്രിയ ഇടപെടലുകളും യുദ്ധത്തിന്‍റെ തീവ്രത വർദ്ധിപ്പിച്ചു.ലോകം കണ്ട ഏറ്റവും ക്രുരമായ യുദ്ധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ യുദ്ധം പങ്കെടുത്ത രാജ്യങ്ങളിൽ വിപ്ലവങ്ങൾ ഉൾപ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവച്ചു.

തുര്‍ക്കിയുടെ ഇടപെടല്‍

ഖലീഫ മുഹമ്മദ്‌ അഞ്ചാമന്‍
യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍ തുര്‍ക്കി ഇടപെട്ടിട്ടിരുന്നില്ല. തുര്‍ക്കി ഖലീഫ മുഹമ്മദ്‌ അഞ്ചാമന്‍ ജര്‍മനിയുമായി നല്ല ബന്ധത്തില്‍ ആയിരുന്നു.യുവ തുര്‍ക്കികള്‍ എന്നറിയപ്പെടുന്ന ലിബറല്‍ കൊട്ടാരം കൂട്ടരുടെ ഉപജാപങ്ങള്‍ തുര്‍ക്കിയേയും യുദ്ധത്തിലേക്ക് വലിച്ചിട്ടു .

അന്‍വര്‍ പാഷ

 ഓഗസ്റ്റ്, 1914,
പട്ടാള മേധാവി ആയ സയീദ്‌ പാഷ  ,അന്‍വര്‍ പാഷ   എന്നിവര്‍  സുല്‍ത്താന്‍ അറിയാതെ ജര്‍മനിയുമായി രഹസ്യ കരാര്‍ ഉണ്ടാക്കി യുദ്ധത്തില്‍ എടുത്തു ചാടി . ആറു മാസത്തിനു ശേഷം കലീഫ ഔദ്യോഗികമായി യുദ്ധത്തില്‍ പങ്കു ചേര്‍ന്നു .രാഷ്ട്രീയ സാഹചര്യവും ജനകീയ സമ്മര്‍ദ്ധവും ഖലീഫയെ കുരുക്കി .



ജര്‍മന്‍ കൈസര്‍ വില്‍ഹം ഇസ്തംപൂളില്‍
       1880 മുതല്‍ തന്നെ ഒട്ടമനും   ജര്‍മനിയും  തമ്മില്‍ ബന്ധം നില നിന്നിരുന്നു.ഓറിയന്റ്റ്‌ എക്സ്പ്രസ്സ്‌ എന്ന റയില്‍വേ ഈ ബന്ധത്തിന്‍റെ  മികച്ച ഉദാഹരണമാണു. 1883 ലെ യൂറോപ്പ്  -ഇസ്തംബൂള്‍ (കോന്‍സ്റ്റാന്റി നോപ്പിള്‍)  പാത ലോക പ്രശസ്തമാണ് .ജര്‍മന്‍ രാജാവായ കൈസര്‍ വില്‍ഹാം ഇസ്തംബൂള്‍ സന്ദര്‍ശിക്കുകയും ,തിരിച്ചു ഖലീഫ മ്യൂനിച്ച് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു
                       ഓറിയന്റ്റലിസം തുടങ്ങിയത് തന്നെ  ജര്‍മനിയില്‍ ആണ്.പല അറിയപ്പെട്ട ഒറിയന്റ്റല്‍ പുസ്തകങ്ങളും ജര്‍മന്‍ ഭാഷയിയിലാണ്  പ്രസിദ്ധീകരിച്ചത് എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്.

ഗാലിപോളി ക്യാമ്പയിന്‍
 1915 ഏപ്രിലില്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഒരു സംയുക്ത സൈനീക നീക്കം തുര്‍ക്കിക്ക് എതിരെ നടത്തി .ഇതിനെ ഗാലിപോളി ക്യാമ്പയിന്‍  എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.എട്ടു മാസം തുടര്‍ന്ന യുദ്ധത്തില്‍ രണ്ടര ലക്ഷം പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. .തുര്‍ക്കി ഇതില്‍ വിജയിച്ചു .സൈനീക മേധാവി   മുസ്തഫാ കമാല്‍  നയിച്ച ഈ യുദ്ധം  അയാളെ പിന്നീട് തുര്‍ക്കിയുടെ ആദ്യ പ്രസിഡണ്ട് പദവിയില്‍ വരെ പിന്നീട് എത്തിച്ചു.

              1915 -ല്‍ തുര്‍ക്കികള്‍ അര്‍മീനിയില്‍ നടത്തിയ വംശീയ കൂട്ടക്കൊലയില്‍ പതിനഞ്ചു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു .അത് പോലെ ഇന്നത്തെ ഇറാഖ് ഉള്‍പ്പെടുന്ന അസീരിയന്‍ മേഖലയില്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തില്‍ പരം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തി .
 അറബ്പട്ടണങ്ങള്‍ വീഴുന്നു 

1917-ജനറല്‍ മോണ്ടോ ബാഗ്ദാദില്‍
യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ അറബ് ലോകത്ത് പല പട്ടണങ്ങളും വീണു തുടങ്ങി . 1915- ല്‍ ബ്രിട്ടന്‍ ഇറാഖ് പിടിച്ചെടുത്തു .1917 മാര്‍ച്ചില്‍  ബാഗ്ദാദും വീണു.

1917-ജനറല്‍ അല്ലന്ബി ജറൂസലമില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ,പട്ടാള  ജനറല്‍ അല്ലന്ബിയെ (Edmund Allenby)ഈജിപ്തിലേക്ക് പറഞ്ഞയച്ചു. ജറൂസലം ക്രിസ്തുമസിനു മുമ്പ് എനിക്ക് സമ്മാനമായി വേണം എന്ന്അദ്ദേഹം  അല്ലന്‍ബിയെ അറിയിച്ചു .അല്ലന്‍ബിയാണ് ലോറന്‍സി(T. E. Lawrence)നെ അറേബ്യയിലേക്ക് അയച്ചതു.  തുര്‍ക്കി കലീഫക്ക് എതിരെ യുദ്ധംചെയ്യാന്‍ മക്കയിലെ ശരീഫുകളെ അദ്ദേഹംപ്രേരിപ്പിച്ചു. 200 ആയിരം പൌണ്ട് ബ്രിട്ടന്‍ അയാള്‍ക്ക്‌  മാസ വരുമാനമായി നല്‍കിയിരുന്നു.ലോറന്‍സിനെ കുറിച്ച ഭാഗം താഴെ വരുന്നുണ്ട് .
ബ്രിട്ടീഷ് സഖ്യ സേനാ മാര്‍ച്ച്  ഇസ്തംപൂളില്‍  
അല്ലന്‍ബി ഈജിപ്തില്‍ നിന്ന് ഗസ്സ, ജാഫ വഴി ഫലസ്തീനിലേക്ക്കടന്നു.ജര്‍മന്‍- ഒട്ടമന്‍ പട്ടാളത്തെ അദ്ദേഹം തുരുത്തി .1917 ഡിസംബര്‍ 9 ന്  അദ്ദേഹം ജറൂസലമില്‍ കടന്നു.18000 പേരുടെ ജീവന്‍ ആ യുദ്ധത്തില്‍ പൊലിഞ്ഞു.ജനറല്‍ അല്ലന്‍ബി Egypian expaditory force commander ആയിരുന്നു
1918 സെപ്ടംബര്‍ 30 നു ജനറല്‍ അല്ലന്ബി ദമാസ്കസില്‍ പ്രവേശിക്കുന്നു .ഒക്ടോബര്‍ മൂന്നിന്  അറബ് വിപ്ലവ നേതാക്കള്‍ ആയ ടി.ഇ ലോറന്‍സും, അമീര്‍ ഫൈസല്‍ ബിന്‍ ഹുസൈനും   ദമാസ്കസില്‍ പ്രവേശിച്ചു.ഓസ്ട്രേലിയന്‍ കുതിര പട്ടാളവും അവിടെ പ്രവേശിച്ചിരുന്നുജറൂസലത്തിന്‍റെ പതനം ദമാസ്കസിലേക്കുള്ള വഴി എളുപ്പമാക്കി. ആരാണ് ആദ്യം ദമാസ്കസില്‍ പ്രവേശിച്ചത്‌ എന്നതില്‍ സഖ്യ കക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ട് . 

1918
നവംബറില്‍ തുര്‍ക്കി ആസ്ഥാനമായ   ഇസ്തംബൂളും വീണു.1918 നവംബര്‍ 11 ആം തിയ്യതി  11 AM നു  ജര്‍മനി ഔദ്യോഗികമായി കീഴടങ്ങി.അതോടെ യുദ്ധത്തിനു അവസാനമായി.

ബ്രിട്ടന്‍റെ വാഗ്ദാന ചതിക്കുഴികള്‍ 
    യുദ്ധത്തിന്‍റെ ഇടയില്‍ ബ്രിട്ടന്‍ പലര്‍ക്കും പല വാഗ്ദാനങ്ങളും നല്‍കി.ഒരേസമയം പല കക്ഷികള്‍ക്കും പല വാഗ്ദാനങ്ങളാണ് നല്‍കിയത്.
 A) അറബികളുമായി (ഹുസൈന്‍ -മക്മാഹന്‍ കരാര്‍) 
            1915 ജൂലൈ യില്‍  ഈജിപ്തിലെ  ബ്രട്ടീഷ് ഹൈ കമ്മീഷണര്‍ആയിരുന്ന
SIR ഹെന്റി മക്മാഹന്‍ (Sir Arthur Henry McMahon) മക്കയിലെ ശരീഫ് എന്നറിയപ്പെടുന്ന ഹുസൈന്‍ ബിന്‍ അലിയുമായി  ഒരു കരാറില്‍ ഒപ്പിട്ടു.
ഹുസൈന്‍ ബിന്‍ അലിയും മക്മാഹനും

ആരാണ് മക്കയിലെ ശരീഫുകള്‍ ???
   മക്കയിലെ ശരീഫുകള്‍, പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ പതിനാലാം തലമുറയിലെ അംഗങ്ങള്‍ ആണ് .ഇവരെ ഹാഷിമികള്‍ എന്നും അറിയപ്പെടുന്നു.ഹുസൈന്‍ ബിന്‍ അലി ആയിരുന്നു അന്നത്തെ മക്കയിലെ ശരീഫ്. ആയിരം വര്‍ഷത്തോളം മക്കയുടെ ഭരണാധികാരികള്‍ ആയിരുന്നു ഇക്കൂട്ടര്‍.
മക്മഹന്‍ വാഗ്ദാനം
 തുര്‍ക്കികളുടെ കീഴില്‍ ആണെങ്കിലും ഇവര്‍ തമ്മില്‍ നല്ല ബന്ധം ആയിരുന്നില്ല ഉണ്ടായത് .ഹുസൈന്‍ ബിന്‍ അലിയെ കൈക്കലാക്കാന്‍ ബ്രിട്ടീഷുകാര്‍ അയച്ച ചാരന്‍ ആയിരുന്നു ലെഫ്റ്നന്റ്റ് കേണല്‍ ലോറന്‍സ് .ലോറന്‍സ് ശരീഫ് ഫാമിലിയുടെ  അടുത്ത സുഹ്രത്തായി മാറി .പ്രത്യേകിച്ചു ഹുസൈന്റെ മൂന്നാം മകന്‍ ഫൈസലുമായി . 
തുര്‍ക്കിക്കെതിരെ യുദ്ധം ചെയ്യാന്‍ സഹായിച്ചാല്‍ ഹുസൈനെ മുഴുവന്‍ അറേബ്യയുടെയും ഖലീഫയാക്കാം എന്ന് മക്മോഹന്‍ വ്യമോഹിപ്പിച്ചു.
ഇത് വിശ്വസിച്ചാണ് ശരീഫുകള്‍ തുര്‍ക്കിക്ക് എതിരെബ്രിട്ടീഷ് പട്ടാളത്തെ സഹായിച്ചത്.

ഹിജാസ് റെയില്‍വേ
ലോറന്‍സ് ഓഫ് അറേബ്യ
          ലോറന്‍സ് വലിയ യുദ്ധം ഒന്നും ഇക്കൂട്ടരെ കൊണ്ട്ചെയ്യിച്ചില്ല. ചെറിയ രീതിയിലെ ഒളിയുദ്ധം ആയിരുന്നു  ഇവരെ കൊണ്ട്ചെയ്യിച്ചത്. റോഡ്‌  പാലം റെയില്‍വേ തുടങ്ങിയവ തകര്‍ക്കലായിരുന്നു ഇവയില്‍ പ്രധാനം.തുര്‍ക്കി ഭരണകാലത്ത് 1908 -ല്‍ സ്ഥാപിച്ച ദമാസ്കസ്-മദീന ഹിജാസ് റെയില്‍വേ തകര്‍ത്തതും ഇതില്‍ പെടും . ലോറന്‍സ് എങ്ങിനെയാണ് ഈ ഓപറേഷന്‍ നടത്തുന്നത് എന്നറിയണമെങ്കില്‍ ഏഴു ഓസ്ക്കാര്‍ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ "ലോറന്‍സ് ഓഫ് അറേബ്യ" എന്ന ഹോളിവുഡ്‌ സിനിമ കണ്ടാല്‍ മതി .
B) രഹസ്യ കരാര്‍ റഷ്യയും ഫ്രാന്‍സുമായി  (Sykes–Picot Agreement)
Sykes–Picot Agreement 
അറബികളോട് വാഗ്ദാനം ചെയ്ത അതേ വര്‍ഷം തന്നെ ബ്രിട്ടന്‍, റഷ്യ ഫ്രാന്‍സ് എന്നിവരുടെ  വിദേശ മന്ത്രിമാര്‍ ഒരുരഹസ്യ ചര്‍ച്ച നടന്നു.  ഈ യുദ്ധം ജയിച്ചാല്‍ അറബ് പ്രദേശങ്ങള്‍ എന്ത് ചെയ്യും എന്നതിന് ഒരു രഹസ്യ തീരുമാനത്തില്‍ ഇവര്‍ എത്തി. ഇവയാണവ,

1) റഷ്യക്ക്  തുര്‍ക്കി ആസ്ഥാനമായ ഇസ്തംമ്പൂള്‍ നല്‍കാം.
2) ഫ്രാന്‍സിനു  ലെബനോന്‍,സിറിയ തുടങ്ങിയ മേഖല നല്‍കും,
3) ബ്രിട്ടന് -ഹിജാസ്(സൌദി),  ട്രാന്‍സ് ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയവ നല്‍കാമെന്നും ധാരണയായി . ഈ കരാറിനെ സൈക്കസ് -പൈകൊട്ട് എഗ്രിമെന്റ്(Sykes–Picot Agreement)എന്ന് പറയും .  എന്നാല്‍ 1917 ല്‍ റഷ്യയില്‍ ബോള്‍ഷവിക് വിപ്ലവം വന്നു സാര്‍ ഭരണം എടുത്തെറിയപ്പെട്ടപ്പോള്‍ ഈ രഹസ്യ ധാരണ  പരസ്യമായി മാറി .  

C) സയണിസ്റ്റുകളുമായുള്ള കരാര്‍ (ബാല്‍ഫര്‍ ഡിക്ലറെഷന്‍)
വീസ്മന്‍-ലാബില്‍
       മുകളിലെ രണ്ടു കരാറിനും മുമ്പേ  1914- ല്‍ തന്നെ ബ്രട്ടീഷ്പാര്‍ലമെന്‍റ് യഹൂദ രാജ്യത്തിന് വേണ്ടി സയനിസ്ടുകലുമായി കരാര്‍ ഉണ്ടാക്കിയിരുന്നു   . സയനിസ്റ്റ് നേതാവ് ചൈം വൈസ്മെന്‍ (Chaim Azriel Weizmann)ന് ആദ്യം യഹൂദ രാഷ്ടം സ്ഥാപിക്കാന്‍ ഉഗാണ്ട വാഗ്ദാനം  ചെയ്തു.എന്നാല്‍ ജെരൂസലം തന്നെ  വേണം എന്ന് വീസ്മാന്‍  ബ്രിട്ടീഷ് പാരലമെന്റിനോട് ആവശ്യപ്പെട്ടു. ഈ വീസ്മന്‍ ആണ് പിന്നീട് ഇസ്രയേല്‍ രാഷ്ട്രത്തിന്‍റെ ഒന്നാം പ്രസിഡണ്ട് ആയി മാറിയത്.

സയണിസ്റ്റ് ആവശ്യം ബ്രിട്ടന്‍ അംഗീകരിക്കാന്‍കാരണം എന്ത് ?
 1)രാഷ്ട്രീയ വാഗ്ദാനം : രാജ്യത്തെ അവഗണിക്കാന്‍ കഴിയാത്ത  ഒരു ശക്തിക്ക് നല്‍കിയ രാഷ്ട്രീയ വാഗ്ദാനം

2) അസിട്ടോന്‍(acetone):ചെയ്ന്‍ വൈസ്മെന്‍ ബിസ്നസ് മുതലാളി ആയിരുന്നു ,ഒരു കെമിസ്റ്റും കൂടിയായിരുന്നു . അസിട്ടോന്‍ നിര്‍മ്മാണ കമ്പനി ഇദ്ദേഹത്തിനു ഉണ്ടായിരുന്നു  ബോംബ്‌ നിര്‍മ്മാണത്തിന്റെ പ്രധാന അസംസ്കൃത വസ്തു അസിട്ടോന്‍ ആണ് .ബ്രിട്ടന് അയാളെ ആവശ്യം ഉണ്ടായിരുന്നു
മില്യനര്‍ ആയ അദ്ദേഹത്തിനു കാശ് ആവശ്യമില്ലായിരുന്നു  പലസ്തീന്‍ മാത്രം മതിയായിരുന്നു. പിന്നീട് ഇസ്രയേല്‍ സ്റ്റേറ്റ് ന്‍റെ ഒന്നാം പ്രധാനമന്ത്രി വീസ്മന്‍ ആയിരുന്നു .

3)അമേരിക്കന്‍ ജൂത ലോബിയുടെ സംമര്‍ദ്ദ ത്തില്‍  വൈറ്റ് ഹൌസ്നെ  യുദ്ധത്തില്‍ എത്തിക്കാന്‍ ഉള്ള തന്ത്രം എന്ന നിലക്കും ആകാം.

ബാല്‍ഫര്‍ ഡിക്ലറെഷന്‍
ബാല്‍ഫര്‍ ഡിക്ലറെഷന്‍
             ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി അര്‍തെര്‍ ബാല്ഫെര്‍ (Arthur James Balfour)
പ്രഭു റോത്ചില്‍ഡ്നു(Lord Rothschild) ഫാക്സ് സന്ദേശം അയച്ചു .ഈ പ്രഭു ബ്രിട്ടീഷ് ഭരണത്തില്‍ ഉയര്‍ന്ന  റാങ്ക് ഉള്ള  ജൂതന്‍ ആയിരുന്നു 
ഇതിനെ യാണ് ബാല്‍ഫര്‍ ഡിക്ലറെഷന്‍ എന്ന്പറയുന്നത് .ഇത് നടന്നത് നവംബര്‍ 2, 1917 നു ആണ് . പലസ്തീന്‍ യഹൂദര്‍ക്ക് വാഗ്ദാനം ചെയ്തു  .പലസ്തീനിലെ ജൂത ഇതര സമൂഹങ്ങളുടെ സാമൂഹ്യവും  ,മതപരവുമായ അവകാശങ്ങളെ  മാനിക്കണം എന്ന് കൃത്യമായി അതില്‍ പറയുന്നുണ്ട് .അന്ന് അഞ്ചു ശതമാനം മാത്രമാണ് ജൂത വാസം പലസ്തീനില്‍. ഈ ഫാക്സ് സയണിസ്റ്റ് ഒര്‍ഗനൈസേഷന് വേണ്ടി പ്രഭു മുഖേന നല്‍കിയതാണ് .

          അപ്പോള്‍ അറബികളോട് ഒരു ഭാഗത്ത്‌ വാഗ്ദാനം ചെയ്യന്നതിനു മുമ്പേ സയനിസ്റ്റുകളോടും ഒരേ സ്ഥലം വാഗ്ദാനം ചെയുന്ന ഡബിള്‍ ഗയിം ആണ് സത്യത്തില്‍ നടന്നത്.ചുരുക്കി ഒരു അന്താരാഷ്‌ട്ര ചതി എന്ന് പറയാം .

യഹൂദ മെമ്പറുടെ എതിര്‍പ്പ് :
മോണ്ടഗോ
             യൂറോപ്പിയന്‍ സയനിസ്റ്റുകളും  ബ്രിട്ടനും തമ്മില്‍ നടന്ന നിരന്തര ചര്‍ച്ച ഒടുവില്‍ ബ്രിട്ടീഷ് ക്യാബിനറ്റില്‍ എത്തി. ക്യാബിനറ്റിലെ ഏക  ജൂത മെമ്പറും  ലോര്‍ഡ്‌(പ്രഭുവും)  ആയിരുന്ന എഡ്വിന്‍ സാമുവല്‍ മോണ്ടാഗോ( Edwin Samuel Montagu)പറഞ്ഞു: പലസ്തീനില്‍ സ്ഥാപിക്കാന്‍ പോകുന്ന യഹൂദ രാഷ്ട്രം  മുസ്ലിം- ജൂത വിഭാഗങ്ങള്‍ ഭാവിയില്‍ ശത്രുക്കള്‍ ആയി മാറും....ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ് ആരും പരിഗണിച്ചില്ല . ഇതിനു ശേഷം ഇദ്ദേഹത്തെ ഇന്ത്യന്‍ സ്റ്റേറ്റ്ന്‍റെ സെക്രട്ടറി സ്ഥാനം നല്‍കി ഇന്ത്യയിലേക്ക്‌ പറഞ്ഞയച്ചു .

1919 :പാരീസിലെ വീതം വെക്കല്‍ വര്‍ഷം
യുദ്ധ ശേഷം എല്ല രാഷ്ട്രത്തിന്‍റെ തലവന്മാരും  പാരിസില്‍ എത്തിച്ചേര്‍ന്നു. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന ചര്‍ച്ചകളും കരാറുകളും അവിടെ നടന്നു .  പാരിസ് പീസ്‌ കൊണ്ഫ്രന്‍സ് എന്നാണ് അതിന്‍റെ പേര്.
വാഗ്ദാനം നല്‍കപ്പെട്ട ആളുകള്‍ മുഴുവനും പാരീസില്‍ വന്നു പോയിക്കൊണ്ടേയിരുന്നു .റഷ്യ ,അമേരിക്ക ,ബ്രിട്ടന്‍ ഫ്രാന്‍സ് ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പ്രസിഡണ്ടുമാര്‍ പാരിസില്‍ തമ്പടിച്ചു .വുഡ്രോ വിത്സണ്‍ ആയിരുന്നു അന്ന്  അമേരിക്കന്‍ പ്രസിഡണ്ട്.എല്ലാ കോളനി  രാജ്യങ്ങളും സ്വാതന്ത്രം ആവശ്യപ്പെട്ട് തങ്ങളുടെ ദൂതന്മാരെ പാരീസിലേക്ക്‌  പറഞ്ഞയച്ചു . മിക്ക രാഷ്ട്രങ്ങളിലും അന്ന് ദേശീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു .പെറ്റീഷനുകളുമായി   വന്നവരെ കൊണ്ട് നഗരം തിങ്ങി നിറഞ്ഞു ...

പ്രധാനമായ നിര്‍ദ്ദേശങ്ങള്‍
ജര്‍മനിയുടെ ജോഹന്നാസ് ബെല്‍ ഒപ്പ് വെക്കുന്നു
 എല്ലാ യുദ്ധ ചെലവുകളും ജര്‍മനിയുടെ തലയില്‍ ഇട്ടു. ഇതിനെ വെഴ്സാ ഉടമ്പടി(Treaty of Versailles)എന്ന് പറയും .അതാണ്‌ പിന്നീട് ഹിറ്റലെറിന്‍റെ  ഉയര്‍ച്ചക്ക്  വഴി വെച്ചത്. ഇന്നത്തെ 39360 കോടി അമേരിക്കൻ ഡോളറാണ്‌ നഷ്ടപരിഹാരമായി ജര്‍മനിയുടെമേല്‍ ഈ കരാര്‍ ചുമത്തിയത്. 

കിംഗ്‌- ക്രിന്‍ കമ്മീഷന്‍
കിംഗ്‌ -ക്രൈന്‍ കമ്മീഷന്‍ 
അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശ പ്രകാരം അറബ് രാജ്യങ്ങളെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ പഠനം നടത്താന്‍ കിംഗ്‌- ക്രൈന്‍ (King-Crane Commission) എന്നിവരെ അംഗങ്ങള്‍ ആക്കി ഒരു കമ്മീഷന്‍ നിയമിച്ചു. ഈ രണ്ടു പേര്‍ക്കും അറബി സംസാരിക്കാന്‍ അറിയാവുന്നത് കൊണ്ട്  സിറിയ പലസ്തീന്‍ ഇറാഖ് തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളും അവര്‍ കറങ്ങി ജനങ്ങളെ നേരിട്ട്  കണ്ടു. ...അവസാനം റിപ്പോര്‍ട്ട് സമര്‍പിച്ചു. അതിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം,
പലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ സാധ്യമല്ല എന്നും ,സിവിലിയന്‍ മാരുടെ  സഹകരണം  കൂട്ടാതെ ഒരു നീക്കവും സാധ്യമല്ലെന്നും അന്ധിഗ്തമായി   പ്രഖ്യാപിച്ചു .നേരത്തെ യഹൂദ മെമ്പറുടെ റിപ്പോര്‍ട്ട് പോലെ  ചരിത്രത്തി ല്‍ ഈ റിപ്പോര്‍ട്ടും തള്ളപ്പെട്ടതായി നമുക്ക് കാണാം .

അറബികളെ പറ്റിച്ച കഥ 
ഫൈസല്‍ ബിന്‍ ഹുസൈന്‍ പാരീസില്‍
1919 ല്‍ പാരീസില്‍ നൂറുക്കണക്കിനു കരാറുകളും അഗ്രിമെന്റുകളും നടന്നു .സൈക്-സ്പീക് അഗ്രീമെന്റ് പാരീസ് സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ടു.
അറബി പ്രദേശങ്ങളെ വിഭജിക്കുന്നതുമായി ബന്ധപ്പെട്ടു തുര്‍ക്കിയുമായി സഖ്യ കക്ഷികള്‍ ഏര്‍പ്പെട്ട കരാര്‍ ആണ് സെവരസ് കരാര്‍ (Treaty of Sèvres ഇത്  August 10,1920 നു പ്രാബല്യത്തില്‍ വന്നു. സിറിയയുടെയും മുഴുവന്‍ അറബ് പ്രദേശങ്ങളുടെയും പ്രതിനിധിയായി  ലോറന്‍സിന്‍റെ കൂടെ മക്കയിലെ ഷെരിഫ് ഹുസൈന്‍റെ മകന്‍ ഫൈസലും  പാരീസില്‍ വന്നിരുന്നു . (മുകളിലെ  ഫോട്ടോ കാണുക) സന്‍അ മുതല്‍ ദമാസ്കസ് വരെയുള്ള സ്വതന്ത്ര ഐക്യ അറബ് രാജ്യമാണ് അയാളുടെ സ്വപ്നം. യഹൂദ രാഷ്ട്രത്തിനായി  ചിം വൈസ്മെനും ഉണ്ട്.

സിറിയയുടെ ഭാവി  
ഫൈസലിനു ദമാസ്കസില്‍ സ്വീകരണം

1917 ഒക്ടോബര്‍ - ദമാസ്കസില്‍ പ്രവേശിച്ച ഫൈസല്‍ ബിന്‍ ഹുസൈനെ ഉജ്ജല വരവേല്‍പ്പോടെ  സ്വയം സിറിയയുടെ രാജാവായി അറബികള്‍ വാഴ്ത്തി. തുര്‍ക്കികളുടെ പതനം ഫൈസല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഭരണ കേന്ദ്രങ്ങളില്‍ അറബ് പതാകകള്‍ ഉയര്‍ന്നു. മാസങ്ങള്‍ക്കുള്ളില്‍ല്‍ സൈകസ്-പൈകോട്ട് രഹസ്യ കരാര്‍  ബോല്ഷവിക് വിപ്ലവം നടന്നതോടെ റഷ്യ പുറത്തു വിട്ടു , അതില്‍ സിറിയ ഉള്‍പ്പെടുന്ന ഭാഗം ഫ്രഞ്ചുകാര്‍ക്ക് വാഗ്ദാനം ചെയ്തതാണ് . ഫൈസലിനോട് ഒരു ഫ്രഞ്ച് ഉധ്യോഗസ്തനായി സിറിയ ഭരിക്കാന്‍ നിര്‍ദ്ദേശം വന്നു . ബ്രിട്ടന്‍റെ സംരക്ഷണതിന്‍ കീഴില്‍ ആകുന്നതിനാണ് ഫൈസലിനു  താല്പര്യം ഉണ്ടായത് .ഫ്രഞ്ച് സൈന്യം ദമാസ്ക്കസ് പിടിച്ചു. 

1920 -കിംഗ്‌ഡo ഓഫ് സിറിയ
1920 മാര്‍ച്ച്‌ 8 : ബ്രിട്ടീഷ് സഹായത്തോടെ അറബ് കിംഗ്‌ഡo ഓഫ് സിറിയ എന്ന പേരില്‍ രാഷ്ട്രമുണ്ടാക്കി. ഫൈസലിനെ അതിന്‍റെ രാജാവായി വീണ്ടും വാഴ്ത്തി. ജൂലൈ 24 ല്‍ ഫ്രഞ്ച് മിലിട്ടറി ദമാസ്കസില്‍ കടന്നു സമ്പൂര്‍ണ്ണമായി പിടിച്ചടക്കി. ബ്രിട്ടന് മുന്നില്‍ മറ്റു വഴി ഉണ്ടായില്ല . ഫൈസല്‍ ബ്രിട്ടനിലേക്ക് പോയി നാല് മാസം മാത്രമേ അദ്ദേഹം സിറിയയില്‍ രാജാവായുള്ളൂ . ഇത് പിന്നീട് ഫ്രഞ്ച് - അറബ് കലാപങ്ങള്‍ക്ക് വഴി വെച്ചു . ഫ്രാന്‍സ് സിറിയ വിട്ടു പോകുനത് വരെ അത് തുടര്‍ന്നു കൊണ്ടേയിരുന്നു .

ഫ്രഞ്ച് സിറിയ
1924 -ല്‍ ഫ്രഞ്ച് അധീനതയിലുള്ള സിറിയന്‍ സ്ഥലങ്ങളെ ഇങ്ങനെ മത പരമായി വിഭജിച്ചു
1)അറബ് ക്രിസ്ത്യന്‍ ഭൂരിപക്ഷം ഉള്ള   ലബനാന്‍ രാഷ്ട്രം .
2)അലവി കള്‍ക്ക് ഒരു രാഷ്ട്രം
3)സുന്നി കള്‍ക്ക് ഒരു രാഷ്ട്രം
4)ദറൂസികള്‍ക്ക് മറ്റൊരു രാഷ്ട്രം  എന്നിങ്ങനെ പകുത്തു .                                                 ഫ്രാന്‍സ് കാടന്മാരായ അലവികളെ ഉയര്‍ത്തി ക്കൊണ്ട് വന്നു.അവര്‍ക്ക് മിലിട്ടറി സഹായങ്ങളും മറ്റും നല്‍കികൊണ്ടേയിരുന്നു.

1925 : സുല്‍ത്താന്‍ അല്‍ അത്രാഷ് പാഷ യുടെ നേത്രത്വതിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെയുള്ള സായുധ വിപ്ലവം വ്യത്യസ്ത സ്റ്റേറ്റുകളെ ഏകോപിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു . എല്ലാ വിഭാഗങ്ങളും അത്രാഷിന്റെ പിന്നില്‍ അണി നിരന്നിരുന്നു .
ഈ വിപ്ലവത്തെ ഒതുക്കാന്‍ ഫ്രാന്‍സ് വ്യോമാക്രമണം വരെ നടത്തി.
1930 പുതിയ ഭരണഘടനയോടു കൂടെ റിപ്പബ്ലിക് ഓഫ് സിറിയയുടെ പ്രഖ്യാപനം ഉണ്ടായി.
1932 :ആലിപ്പോ ,ദമാസ്കസ് ,ദരൂസ് എന്നിവ ചേര്‍ത്ത് പുതിയ രാജ്യം ഉണ്ടാക്കിയതിനാല്‍ പതാകയില്‍ മൂന്നു നക്ഷത്രം അടയാളപ്പെടുത്തി .
1936: ലെ സ്വാതന്ത്ര കരാറിന്‍റെ ഭാഗമായി ലബനാന്‍ ഒഴിച്ച് മറ്റുള്ള സ്റ്റേറ്റ്കള്‍ യൂണിയനില്‍ ചേര്‍ന്നു. ഹാഷിം അല്‍ അത്താസി യെ പ്രസിടണ്ട് ആക്കി ഫ്രാന്‍സ് നിയമിച്ചു.
1939 മുതല്‍ 1941 വരെ ബഹിജ് അല്‍ കാത്തിബ് ഫ്രഞ്ചുകാര്‍ക്ക് വേണ്ടി ഭരിച്ചു.
1914-1943 വരെ തജുധീന്‍ അല്‍ ഹസനിയുടെ മേല്‍നോട്ടത്തില്‍
1943-1949 വരെ ശുക്റി അല്‍ കുവാത്തിലിയുടെ കീഴില്‍
1946 -ല്‍ രണ്ടാം ലോക യുദ്ധ ത്തിലെ തകര്‍ച്ച കാരണം ഫ്രാന്‍സ് സിറിയ വിട്ടു .

പട്ടാള അട്ടിമറികളുടെ കാലം
1948 ലെ അറബ് -ഇസ്രയേല്‍ യുദ്ധം സിറിയയില്‍ പട്ടാളത്തിന്‍റെ ഉയര്‍ച്ചക്ക് കാരണം ആയി.
1949 ല്‍ ഹുസ്നി അല്‍ സഹീം ന്‍റെ നേത്രത്വത്തില്‍ ആദ്യത്തെ പട്ടാള അട്ടിമറി . ആറു മാസത്തോളം ഹുസ്നി തന്നെ പ്രസിഡണ്ടായി .
1949-1951 ഹാഷിം അല്‍ അത്താസി പ്രസിടണ്ട് .
1951 ലെ മറ്റൊരു പട്ടാള അട്ടിമാറിയിലൂടെ ഫൌസി സെലു എന്നയാള്‍ ഭരണം പിടിച്ചു.1953 വരെ അയാള്‍ തുടര്‍ന്നു.
1953-1954 :അദിബ് ശിഷക്ലിയുടെ പട്ടാള ഉരുക്ക് ഭരണം.
1954 :മറ്റൊരു പട്ടാള അട്ടിമറിയോടെ സിറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിയുടെയും പിന്തുണയോടെ ഹാഷിം അല്‍ അത്താസി വീണ്ടും പ്രസിടണ്ട്.

1955-1958 വരെ നാഷനലിസ്റ്റ് നേതാവ് ശുക്രി അല്‍ കുവാത്തിലിയുടെ കീഴില്‍ വീണ്ടും .
1958-1963 വരെ സംയുക്ത സിറിയന്‍-ഈജിപ്ത് രാജ്യമായ ഐക്യ അറബ് റിപ്പബ്ലിക് സ്ഥാപിച്ചു . രാജ്യം ജമാല്‍ അബ്ദുല്‍ നാസര്‍ നയിച്ചു.
1963 ല്‍ ഇടതു പക്ഷ ബാത്ത് പാര്‍ട്ടി പട്ടാളക്കാരുടെ ഭരണതിലെക്കുള്ള ഒന്നാം പ്രവേശനം.
1964 ബാത്തിനെ തള്ളി അമീന്‍ ഹാഫിസ് പ്രസിഡണ്ടായി
1966 അമീന്‍ ഹാഫിസിനെ ജയിലില്‍ അടച്ചു രണ്ടാം ബാത്ത് സോഷ്യലിസ്റ്റ് പട്ടാള അട്ടിമറി .
1970 : ബാത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പട്ടാള അനുകൂലികളും , ജനകീക അനുകൂലികളും തമ്മില്‍ വടം വലി .
ഹാഫിസുല്‍ അസദ്
1970 -ല്‍ ഒരു രക്തരഹിത പട്ടാള അട്ടിമറിയിലൂടെ അന്നത്തെ പ്രതിരോധ മന്ത്രിയായ ബാത്ത് പാര്‍ട്ടി നേതാവ് ഹഫിസുല്‍ അസദിന്റെ കയ്യില്‍ അധികാരം
2000 മുതല്‍ ഹാഫിസുല്‍ അസദന്‍റെ മകന്‍ ബശാര്‍ അസദും ഇപ്പോള്‍ സിറിയ ഭരിക്കുന്നു. ഈ രണ്ടു പേരും ഫ്രഞ്ചുകാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന അലവികളില്‍പ്പെട്ടവരാണ് എന്നത് പ്രത്യേകം ഓര്‍ക്കുക .
2011 ലെ ജനകീയ പ്രക്ഷോഭത്തെ സൈനീകമായി ഒതുക്കാന്‍ ശ്രമിച്ചത് കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യത്തെ നയിച്ചു.

 അറേബ്യയുടെ ഭാവി

 ഹുസൈന്‍ബിന്‍അലി
തുര്‍ക്കി വീണതോടെ മക്കയിലെ ഷെരീഫായ, ഹുസൈന്‍ ബിന്‍ അലി ഹിജാസിലെ രാജാവായി സ്വയം പ്രഖ്യാപിച്ചു.1924 ല്‍ തുര്‍ക്കിയില്‍ സെക്കുലര്‍ വിപ്ലവം നടക്കുകയും അവസാന ഖലീഫയെ നാട് കടത്തുകയും ചെയ്തതോടെ ഹുസൈന്‍ സ്വയം ഖലീഫയായും മുഴുവന്‍ അറേബ്യയുടെ രാജാവായും അവരോധിച്ചു .ഇത് അല്‍ സൌദ്‌ കുംബവുമായുള്ള കലഹത്തിനു മൂര്‍ച്ച കൂട്ടി. 1924 ലില്‍ സൌദി കുടുംബം ഹിജാസ് പിടിച്ചു. അതോടെ ഹുസൈന്‍ ജോര്‍ദാനിലേക്ക് പോയി.കാരണം ഇദ്ദേഹത്തിന്‍റെഒരു മകന്‍ ട്രാന്‍സ്ജോര്‍ദാനില്‍ രാജാവായിരുന്നു.ശരീഫ് ഹുസൈന് മൂന്നു മക്കളാണ് അലി ,അബ്ദുള്ള ,ഫൈസല്‍ എന്നിവരാണ് അവര്‍. 

            ബ്രിട്ടീഷ് സഹായത്തോടെ ഹുസൈന്‍റെ
നജദ്, ഹിജാസ്
അലി ബിന്‍ ഹുസൈന്‍
ഒന്നാം മകന്‍ അലിയെ ഹിജാസ് രാജാവായി വാഴിക്കപ്പെട്ടു . അത് 1925 ഒക്ടോബര്‍ 24 ല്‍ തുടങ്ങി ഡിസംബര്‍ 24 ഓടെ ആ  ഭരണം അവസാനിച്ചു.ബ്രിട്ടന്‍ കാലുമാറി .നജദ് ആസ്ഥാനമായ അല്‍ സൌദ്‌ കുടുംബത്തെ സഹായിച്ചു .ഈ അല്‍ സൌദ്‌ കുടുമ്പം നജ്ദും, ഹിജാസും കൂട്ടിച്ചേര്‍ത്തു മുപ്പതുകളില്‍ കിംഗ്‌അബ്ദുല്‍ അസീസ്‌ ഇബ്നു സൌദിന്റെ നേത്രത്വത്തില്‍ സൌദി കിംഗ്‌ഡo  ഉണ്ടാക്കി. അതാണ്‌ ഇന്നത്തെ സൌദി അറേബ്യ.

ഇബ്നു സൌദ്‌
യുദ്ധ കാലത്ത് നജദ് ആസ്ഥാനമായ സൌദ്‌ കുടുംബം ഹൈല്‍ ആസ്ഥാനമായ രാഷിടുകളെ ഒതുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് .രാഷിദുകള്‍ക്ക് ഒട്ടമന്‍ പിന്തുണ ഉണ്ടായിരുന്നു .അപ്പോള്‍ സ്വാഭാവികമായും ബ്രിട്ടനോട് അല്‍ സൌദ്‌ കുടുംബത്തിനു ബന്ധം ഉണ്ടായി.1915 ലെ ഡാരിന്‍ കരാര്‍ (treaty of Darin) ഈ ബന്ധത്തിന് ഉദാഹരണമാണ്. കരാര്‍ പ്രകാരം നജദ് ബ്രിട്ടീഷ് സംരക്ഷിത പ്രദേശങ്ങള്‍ ആയ ഹിജാസിലെ ഹുസൈന്‍ ഭരണത്തെയും  യമന്‍ ഒമാന് പേര്‍ഷ്യന്‍ ഗള്‍ഫ് തുടങ്ങിയ ട്രൂഷ്യല്‍ സ്റ്റേറ്റ് കളെയും നജദ് ആക്രമിക്കില്ല എന്നും അത് ബ്രിട്ടീഷ് പരമാധികാര പ്രദേശം ആയിരിക്കുമെന്നും ,യുദ്ധത്തില്‍ തുര്‍ക്കിക്ക് എതിരെ സഹായിക്കാനും വ്യവസ്ഥ ഉണ്ടായി . 1927 ലെ ബ്രിട്ടന്‍ -സഊദ് ജിദ്ദാ കരാറോടെ ദാരിന്‍ കരാര്‍ ദുര്‍ബലപ്പെട്ടു .

ജോര്‍ദ്ദാന്‍
അബ്ദുള്ളമുസ്തഫകമാലിനോപ്പം
രണ്ടാം മകന്‍ അബ്ദുള്ളക്ക്  ജോര്‍ദാന്‍ നല്‍കി ഹാഷിമെറ്റ് കിംഗ്‌ഡo അദ്ദേഹം  ഉണ്ടാക്കി .അബ്ദുള്ളക്കു ശേഷം മകന്‍ തലാല്‍ ഭരിച്ചു .1952  മുതല്‍ 1999 വരെ ഹുസൈന്‍ രാജാവ് ഭരിച്ചു .ഇപ്പോഴത്തെ അബ്ദുള്ളയുടെ മുതു മുത്തച്ചന്‍ ആണ് മക്കയിലെ ഷെരീഫ് ഹുസൈന്‍ ബിന്‍ അലി (Sherif of Mecca).


മൂന്നാം മകന്‍ ഫൈസല്‍നെ 
1920- ല്‍ ബ്രിട്ടന്‍ ആദ്യം സിറിയയിലെ രാജാവാക്കി വാഴിച്ചു .കയ്റോ സമ്മേളനത്തിന് ശേഷം സിറിയ, ഫ്രഞ്ച് കീഴില്‍ വേണം എന്ന് വന്നു .അങ്ങിനെ ഫ്രഞ്ച് - സിറിയ യുദ്ധം നടന്നു .ഫൈസല്‍ ബ്രിട്ടനില്‍ പോയി.
ഇറാഖിന്‍റെ ഭാവി 
ഫൈസല്‍ ബിന്‍ ഹുസൈന്‍
 ആഗസ്റ്റ്‌ 1921 - ല്‍ :ഇറാഖില്‍ ആരെ നിയമിക്കും എന്ന പ്രശ്നം ബ്രിട്ടനെ അലട്ടി ,പറ്റിയ ആള്‍ ഫൈസല്‍ ബിന്‍ ഹുസൈന്‍ തന്നെ. സിറിയയിലെ രാജാവായിരുന്ന അയാള്‍ക്ക്‌ ഇപ്പൊ സ്ഥാനം ഒന്നും ഇല്ല .ഉടനെ ഫൈസലിനെ-ഇറാഖിലെ രാജാവ് ആക്കി പ്രഖ്യാപിച്ചു .ഫൈസല്‍ ആരാണെന്ന് പോലും ഇറാഖികള്‍ക്ക് അറിയില്ലായിരുന്നു .. ഇതിനിടയില്‍ ഇറാഖിനെയും സിറിയയും വിഭജിചു പ്രത്യക രാഷ്ട്രം എന്ന കാര്യത്തില്‍ തീരുമാനം വന്നു.1930 ലെ Anglo -Iraq കരാര്‍ ആണിത്.
ഫൈസല്‍ രണ്ടാമനും ,പ്രിന്‍സ് അബ്ദുള്ളയും

1933 ല്‍ ഫൈസല്‍ ബിന്‍ ഹുസൈന്‍  48 ആം വയസ്സില്‍  യൂറോപ്പില്‍ വെച്ച്  മരണപ്പെടുന്നു . ശരീഫ് ഹുസൈന്‍റെ മകളുടെ ഭര്‍ത്താവു ഗാസിയെ ബ്രിട്ടന്‍ രാജവാക്കി . പിന്നെ ഗാസിയുടെ മകന്‍ ഫൈസല്‍ രണ്ടാമന്‍ വന്നു . ഇയാള്‍ അഞ്ചു  വയസ്സ് പ്രായമുള്ള കുട്ടി ആയിരുന്നു .ഇയാള്‍ക്ക് വേണ്ടി ഭരണം നടത്തിയത് തന്റെ അമ്മാവനായ അബ്ദുള്ള രാജകുമാരന്‍ ആണ്.(Note:മൂന്നു മാസം ഹിജാസ് ഭരിച്ച അലിയുടെ മകനാണ് ഈ അബ്ദുള്ള 1958 വരെ ഹഷിമീ രാജ വംശം ഇറാഖില്‍ നിലനിന്നു.
1936 ല്‍ ബ്രിട്ടന്‍ നിലവിലെ ഹാഷിമീ ഭരണ കൂടത്തിനു പരമാധികാരം നല്‍കി .

പട്ടാള വിപ്ലവങ്ങള്‍

അബ്ദുള്ളയുടെ ജഡം
         നാഷണലിസ്റ്റുകളുടെ വിപ്ലവത്തിനു ഒടുവില്‍ ,1958 ല്‍ ഇറാഖില്‍ മിലിട്ടറി അട്ടിമറി നടന്നു .കൊട്ടാരത്തില്‍ കടന്ന അവര്‍ ഒരു റൂമില്‍ വെച്ച് ഫൈസല്‍ രണ്ടാമനേയും  ,പ്രിന്‍സ് അബ്ദുല്ലയേയും കുടുംബത്തെയും വളരെ ക്രൂരമായി വെടി വെച്ച്  കൊന്നു.
1958-1963 വരെ മുഹമ്മദ്‌ നജീബ് രുബായ് പ്രസിടണ്ട് .അബ്ദുല്‍ കരീം ഖാസിം പ്രധാനമന്ത്രി .ഇവര്‍ രണ്ടു പേരും ആയിരുന്നുപട്ടാള അട്ടിമറിയുടെ നേതാക്കള്‍.
1963 : രുബായി യെയും ഖാസിമിനെയും അട്ടിമറിച്ചു അബ്ദുസലാം ആരിഫ്‌ അധികാരം പിടിച്ചു.
1966 : സലാമിന്റെ സഹോദരന്‍ അബ്ദു റഹ്മാന്‍ ആരിഫ്‌ അധികാരത്തില്‍

1968 ഉറങ്ങി ക്കിടന്ന ആരിഫ് ഉണര്‍ന്നപോള്‍ കണ്ടത് തന്റെ സഹപ്രവര്‍ത്തകനും അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ അഹമ്മദ് ഹസന്‍ അല്‍ ബകര്‍ പ്രസിടണ്ട് ആയതാണ് .ആരിഫിനെ തുര്‍ക്കിയിലേക്ക് നാട് കടത്തി..
1979 : ബാത്ത് പാര്‍ട്ടിയുടെ അമരത്ത് എത്തുകയും വൈസ് പ്രസിടന്റ്റ് ആവുകയും ചെയ്ത സദ്ദാം ഹുസൈന്‍ അധികാരത്തില്‍ എത്തി. ഭരണ നിര്‍വ്വഹണത്തില്‍ ബകര്‍ ക്ഷീണിതനായപ്പോള്‍ അത് സദ്ധമിന്റെ ഉയര്‍ച്ചക്ക് കാരണമായി .
 
 1980-1988 വരെ ഇറാന്‍ ഇറാക്ക് യുദ്ധം
1990 :സദ്ധാമിന്റെ കുവൈത്ത് അധിനിവേശം
1990-1991 വരെ ഇറാഖും അമേരിക്കന്‍ സഖ്യകക്ഷികളും തമ്മിലെ ഗള്‍ഫ് യുദ്ധം .35000 ഇറാഖീ പട്ടാളക്കാരും 143 അമേരിക്കന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
2003 : രാസായുധതിന്റെ പേരില്‍ ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം .സദ്ധമിന്റെ പതനം
2006 : സദ്ദാമിനെ തൂക്കിലേറ്റി.
2004-2014 :ജലാല്‍ തലബാനി പ്രസിടണ്ട്
2014 :മുതല്‍ ഫുആദ് മാസും ഭരിക്കുന്നു.
അധിനിവേശം മുതല്‍ അസ്ഥിരത ഇന്നും തുടര്‍ക്കഥ .

പലസ്തീന്‍റെ ഭാവി
വീസ്മാനും ഫൈസലും
 ഒന്നാം ലോക യുദ്ധം അറബ് രാജ്യങ്ങളില്‍ ഉണ്ടാക്കിയ ഏറ്റവും വലിയ മുറിവ് ഫലസ്തീന്റെ തിരോധാനതിനുള്ള തുടക്കം കുറിച്ചു എന്നുള്ളതാണ് .ഒരുനൂറ്റാണ്ടായി ഇന്നും ഈ പ്രശ്നം പരിഹരിക്കാതെ കിടക്കുന്നു .
1917 : പലസ്തീനില്‍ രാജ്യം നല്‍കാമെന്നു യഹൂദര്‍ക്ക് ബ്രിട്ടന്‍റെ വാഗ്ദാനം :ബാല്ഫര്‍ ഡിക്ലരേശന്‍
1917- 1948 :പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്‍റെ കീഴില്‍
1919 : അറബ് ഐക്യം സ്വപ്നം കണ്ട അമീര്‍ ഫൈസല്‍ പാരീസില്‍ വെച്ച്  ജൂതന്മാരെ പലസ്തീനില്‍ കയറ്റം എന്ന് നിഷ്കളങ്കമായി പറഞ്ഞിരുന്നു.വീസുമാനുമായി ഫൈസല്‍ ഒരു കരാറും ഒപ്പിട്ടു.
ഫൈസല്‍ വീസ്മാന്‍ കരാര്‍ ഇവിടെ കാണാം
(ഈ വീസ്മന്‍ തന്നെയാണ് പിന്നീട് ഇസ്രയേല്‍ രാഷ്ട്രത്തിന്‍റെ ഒന്നാം പ്രസിടന്റ്റ് ആയി വന്നത് എന്ന് പ്രത്യകം ഓര്‍ക്കുക )
 1922 :അറബികളെ സമാധാനിപ്പിക്കുവാനായി ബ്രിട്ടൻ  ഒരു ധവളപത്രം (white paper) പുറപ്പെടുവിച്ചു. പലസ്തീനിൽ ഒരു പൂർണ യഹൂദരാഷ്ട്രം സ്ഥാപിക്കുകയല്ല ഉദ്ദേശ്യമെന്നും അറബികളെ ബഹിഷ്കരിക്കാനോ, അറബിഭാഷയും സംസ്കാരവും നശിപ്പിക്കപ്പെടുവാനോ ഇടവരുത്തുകയില്ലെന്നും അതിൽ വ്യക്തമാക്കിയിരുന്നു.
ജൂത കുടിയേറ്റം(അലിയ)
 1929-39 :അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)  യൂറോപ്പില്‍ നിന്നുള്ള പലസ്തീനിലേക്ക് കുടിയേറ്റം(അലിയ) കൂടി വന്നു . 1933 ആയപ്പോഴേക്കും ജൂത കുടിയേറ്റത്തിന്‍റെ ശക്തി കൂടി .കാരണം ഹിറ്റ് ലര്‍ ജര്‍മനിയില്‍ അധികാരത്തില്‍ വന്നിരുന്നു. ജര്‍മനിയിലെ ജൂതരെ അമേരിക്കയില്‍ കയറ്റാന്‍ സെനറ്റ് അനുമതി നല്‍കിയില്ല. സകല ജൂതരെയും പലസ്തീനില്‍ കയറ്റി.അതോടെ മേഖല ഗുരുതരമായ അവസ്ഥയിലേ മാറി .ആയുധങ്ങളും ഭീകര ഗ്രൂപ്പും  ഇതിനിടയില്‍ കടന്നു. ഇടയ്ക്കിടെ കലാപങ്ങള്‍ ഉണ്ടായി.

1946: സയണിസ്റ്റ് തീവ്രവാദികള്‍ ബ്രിട്ടീഷ് അട്മിനിസ്ട്രശന്‍ കാര്യാലയമായ കിംഗ്‌ ഡേവിഡ്‌ ഹോട്ടലില്‍ ബോംബ്‌ വെച്ചു.അതോടെ ആഭ്യന്തരസമരം പൊട്ടിപ്പുറപ്പെട്ടു. യഹൂദ-ബ്രിട്ടീഷ് സംഘട്ടനത്തിന്‍റെ ഫലമായി നിയമസമാധാനം തകർന്നു.
1946 ഏപ്രിൽ 20-നു ആന്ഗ്ലോ അമേരിക്കന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകൃതമായി. 1,00,000 യഹൂദന്മാർക്ക് പലസ്തീനിൽ കുടിയേറിപ്പാർക്കാനുള്ള അനുവാദപത്രം നൽകാനും സ്വത്തു വാങ്ങുന്നതിനുള്ള നിരോധനം നീക്കുവാനും ഉള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു.
1947-ൽ അറബികൾക്കും ജൂതന്മാർക്കും പ്രത്യേക മേഖലകൾ സൃഷ്ടിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി.
1948 മെയ് 14നു ബ്രിട്ടീഷുകാർ സൈന്യത്തെ പലസ്തീനിൽനിന്നും പിൻ‌വലിച്ചു.
1948 മേയ് 14-ന് ഇസ്രയേല്‍ രാഷ്ട്രം
അഭയാര്‍തികള്‍

1948 അറബ് -ഇസ്രയേല്‍ യുദ്ധം : ജറുസലേമിനടുത്ത ദിർയാസിമിൽ യഹൂദന്മാർ നടത്തിയ കുരുതിയെത്തുടർന്ന് ഹൈഫ, ജാഫ എന്നിവിടങ്ങളിലെ 95 ശതമാനം അറബികളും പ്രാണരക്ഷാർഥം നാടുവിട്ടു.


 യഹൂദന്മാർ കൈയടക്കിയ പലസ്തീൻ ഭാഗങ്ങളിൽനിന്നും 3,00,000 അറബികൾ പലായനം ചെയ്തു. വിഭജനത്തിനു വിലങ്ങു തടിയായിനിന്ന അറബി ഭൂരിപക്ഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഴിഞ്ഞുപോയി.
1956 ഒക്ടോബർ 29-നു ഇസ്രയേലി സൈന്യം സിനായ് പ്രദേശത്തെ ഈജിപ്ഷ്യൻ സൈനിക നിരകളെ ആക്രമിച്ചു.
1967 ജൂൺ 5-ന് ഈജിപ്തിലെയും സിറിയയിലെയും വിമാനത്താവളങ്ങളെ ഇസ്രയേൽ പെട്ടെന്ന് ആക്രമിച്ചു.
1973 ഒക്ടോബർ 6-ന് അറബി രാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള 4-ആമത്തെ സംഘട്ടനം ആരംഭിച്ചു.
1979 മാർച്ച് 26-ന് സദാത്തിന്‍റെ ഈജിപ്ത് ഇസ്രയേലിനെ അംഗീകരിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി മാറി
1981 ജൂൺ 7-ന് ഇറാഖിനു നേരെ ഇസ്രയേല്‍ വ്യോമാക്രമണംനടത്തി.
1982 ജൂൺ 6-ന് ലെബനന്‍റെ മേൽ  വൻ ആക്രമണം ഇസ്രയേൽ നടത്തി.
1987-1993: ഇൻതിഫാദ എന്ന സംഘടിത ചെറുത്തുനില്പു പ്രസ്ഥാനങ്ങളുടെ (ഫത്ത ,ഹമാസ് )തുടക്കം 
പലസ്തീന്‍ ഇല്ലാതായ വിധം

1995 സെപ്റ്റംബർ 8-ന് പലസ്തീന്‍ അതോറിറ്റി എന്ന രാഷ്ട്രത്തെ ഇസ്രായീല്‍ അങ്ങീകരിക്കുന്ന ഒരു കരാറില്‍  പി.എൽ.ഒ.യും  ഇസ്രയേലും ഒസ്ലോയിൽ വച്ച്  ഒപ്പുവച്ചു.
1995 നവംബർ 4-ന് മേല്‍ കരാറില്‍ രോഷാകുലരായ ഇസ്രയേലി തീവ്രവാദികൾ ഇസ്രയേൽ പ്രധാനമന്ത്രി ഇഷാഖ് രാബീയനെ വെടിവെച്ചുകൊന്നു.
2000 - 2005 :രണ്ടാം ഇന്‍തിഫാദ
2014 : മൂന്നാം ഇന്‍തിഫാദ
ഇന്നും കലുഷിതമായി മേഖലയില്‍ ഇസ്രയേല്‍ അധിനിവേശം തുടരുന്നു. 

തുര്‍ക്കിയുടെ ഭാവി 
അതെ സമയം 1920 - ല്‍ തുര്‍ക്കി പട്ടാള  വിപ്ലവത്തിലൂടെ   മുസ്തഫാ കമാല്‍ ബ്രിട്ടനോട് കലാപം നയിച്ച്‌ സ്വാതന്ത്രം നേടി.1924 അവസാന ഖലീഫയായ അബ്ദുല്‍ മജീദ്‌ രണ്ടാമനെ  നാട് കടത്തി ഖിലാഫത്തിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു.കടുത്ത സെക്കുലര്‍ കോഡ്ആണ് രാജ്യത്തു നടപ്പിലാക്കിയത് .അറബി ഭാഷ നിരോധിച്ചു .ബാങ്ക് വിളി തുര്‍ക്കിയില്‍ ആക്കി  .ഹിജാബ് നിരോധിച്ചു .
ഖലീഫയും നൈസാമും 
കലീഫ യും മകളും ഇന്ത്യന്‍ മരുമകനും
അവസാനത്തെ ഹൈദരാബാദ് നൈസാം ആയ മീര്‍ ഉസ്മാന്‍ അലീ ഖാന്‍റെ മകന്‍ ഹിമായത് അലി ഖാന്‍ ബഹാദൂര്‍ വിവാഹം ചെയ്തത്  അബ്ദുല്‍ മജീദ്‌ രണ്ടാമന്‍റെ  മകള്‍ ആയ ദുര്രു സെഹവാര്‍ ആയിരുന്നു. യൂറോപ്പില്‍ അഭയം തേടിയ അവരുടെ പിന്‍ഗാമികള്‍ ഇന്നും ഇറ്റലിയില്‍ ഉണ്ട് .ഹൈദരാബാദ് നസാം 1937 ലെ ടൈം മാഗസിന്‍ പ്രകാരം ലോകത്തെ ഏറ്റവും വലിയ  സമ്പന്നന്‍ ആയിരുന്നു .

നൂറു വര്‍ഷത്തിനു ഇപ്പുറം തുര്‍ക്കിയില്‍ ഇസ്ലാമിക കക്ഷികള്‍ ആണ് ഭരിക്കുന്നത്‌ എന്നത് ചരിത്രത്തിലെ ഒരു കൌതുകം ആണ്. 

ഈജിപ്തിന്‍റെ ഭാവി 
തലക്കെട്ട് ചേര്‍ക്കുക

1882 ല്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കയ്യില്‍ നിന്ന് ബ്രിട്ടന്‍,ഈജിപ്ത് പിടിച്ചെടുത്തു. ബ്രിട്ടീഷ സംരക്ഷണ പ്രദേശമായി 1953 വരെ നിലനിന്നു.
1922 ല്‍ ദേശീയ പ്രക്ഷോഭം മൂര്‍ചിച്ചപ്പോള്‍ ബ്രിട്ടന്‍ പഴയ മുഹമ്മദ്‌ അലി പാഷയുടെ അലവിയ്യാ ഭരണ പിന്തുടര്‍ച്ചാവകാശിയായ ഫുആദ് രാജാവിനു(Fuad I) ഭരണം നല്‍കി.പ്രധാന മന്ത്രിയായി സര്‍വത് പാഷയും അങ്ങിനെ വീണ്ടും പഴയ ഈജിപ്ഷ്യന്‍ കിംഗ്‌ഡം തിരിച്ചു വന്നു .
1936 : ഫുആദ് രാജാവിന്‍റെ ,മരണം .മകന്‍ ഫാറൂഖ് രാജാവ് അധികാരം എറ്റു. 1952 വരെ പതിനാര്‍ വര്ഷം ഫാറൂഖ് രാജാവ് ഭരിച്ചു.
നജീബും നാസറും

1952 : 1948 ലെ അറബ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഫാറൂഖ് രാജാവിന്‍റെ മോശം പ്രകടനം മുതലെടുത്ത്‌ "സ്വതന്ത്ര പട്ടാളം" എന്ന പേരില്‍ മുഹമ്മദ്‌ നജീബും,ജമാല്‍ അബ്ദുല്‍ നാസറും ചേര്‍ന്ന് ഫറൂഖു രാജാവിനെ അട്ടിമറിച്ചു. ഫാറൂഖ് രാജാവിനെയും കുടുമ്പത്തേയും ഇറ്റലിയിലേക്ക് നാട് കടത്തി . ബ്രിട്ടന്‍റെ സമ്പൂര്‍ണ്ണ പിന്‍മാറ്റവും ഇതോടെ നടന്നു .
1953 : മുഹമ്മദ്‌ നജീബ് സ്വതന്ത്ര ഈജിപ്തിന്‍റെ ഒന്നാം പ്രസിഡണ്ടായി .
1954 : നജീബിനെ വീട്ടു തടങ്കലില്‍ ഇട്ടു ,അറബ് സോഷ്യലിസ്റ്റ് നേതാവ് ജമാല്‍ അബ്ദു നാസര്‍ തന്നെ പിന്നെ അധികാരം പിടിച്ചെടുത്തു .
1970 : തന്റെ മരണം വരെ നാസര്‍ പ്രസിടണ്ട് സ്ഥാനത്ത് .തുടര്‍ന്നു . ശേഷം പട്ടാള ഭരണ പിന്തുടര്‍ച്ചയായി അന്‍വര്‍ സദാത്ത് ഭരണന്തില്‍
1981 അന്‍വര്‍ സാദാത്തിന്‍റെ കൊലപാതകം. തുടര്‍ന്ന് വൈസ് പ്രസിടണ്ട് ആയിരുന്ന ഹുസ്നി മുബാറകിന്‍റെ ഏകാധിപത്യ ഭരണം .
2011 ലെ ജനകീയ വിപ്ലവം മുബാരക്കിനെ തൂത്തെറിഞ്ഞു ..
2012 :വിപ്ലവ ശേഷം ആദ്യത്തെ സ്വാതന്ത്ര പൊതു തെരഞ്ഞെടുപ്പില്‍ ജനകീയ പ്രസിഡണ്ടായി മുഹമ്മദ്‌ മുര്‍സി അധികാരത്തില്‍. പട്ടാള ഭരണത്തില്‍ നിന്നും ആദ്യമായി മോചനം .
2013 :കൃത്യം ഒരു വര്‍ഷത്തിനു ശേഷം മുഹമ്മദ്‌ മുര്സിയെ തടങ്കലില്‍ ഇട്ടു, പട്ടാള മേധാവി അബ്ദുല്‍ അസീസ്‌ അല്‍ സീസി അധികാരം പിടിച്ചെടുത്തു .

ലിബിയ
ഇദ്രീസ് രാജാവ്
1551 -1911 വരെ ട്രിപ്പോളി ആസ്ഥാനമായ ഒട്ടമന്‍ തുര്‍ക്കി രാജ ഭരണം.
1912 -1934 വരെ ഇറ്റലിയുടെ കീഴിലെ സംരക്ഷിത പ്രദേശം
1912-1931 വരെ ഉമര്‍ മുക്താരിന്‍റെ നേത്രത്വതിലുള്ള അധിവേശ വിരുദ്ധ പോരാട്ടം .1931 ല്‍ മുക്താരിനെ ഇറ്റാലിയന്‍ പട്ടാളം തൂക്കിലേറ്റി . 
1934-1943 വരെ ഇറ്റാലിയന്‍ കോളനി 
1943-1951 വരെ ബ്രിട്ടീഷ് അട്മിനിസ്ട്രശന്‍  
1951 24 Decemberഇദരീസ് രാജാവ്‌ സ്വാതന്ത്രം പ്രഖ്യാപിച്ചു.
1951 – 1969: ഇദ്രീസ് രാജാവിന്റെ കീഴില്‍ United Kingdom of Libya 
സ്ഥാപിച്ചു 


1969 -2011 : ഇരുപത്തി ഏഴു വയസ്സായ മുഅമ്മാര്‍ ഗദ്ദാഫി അട്ടിമറിയിലൂടെ പട്ടാളം പിടിച്ചെടുത്ത ശേഷമുള്ള ഏകാധിപത്യ ഭരണം.
2011 : ജനകീയ പ്രക്ഷോഭം ഗദ്ദാഫി കൊല്ലപ്പെടുന്നു ...തുടരുന്ന അസ്ഥിരത.

ടുണീഷ്യ

1574–1705 :തുര്‍ക്കിയുടെ കീഴില്‍
1705-1881: ഓട്ടോമന്‍ സുല്‍ത്താനെ അംഗീകരിച്ച ഹുസൈനികളുടെ കീഴില്‍
1881–1956 : ഫ്രഞ്ച് പിടിയില്‍
ഹബീബ് ബോര്‍ഗിബ
1956  :ടുണീഷ്യന്‍ രാജവംശം ,മുഹമ്മദ്‌ ഏട്ടാമനെ ഭരണം  ഏല്പിച്ചു ഫ്രഞ്ച് കാര്‍ സ്ഥലം വിട്ടു .
1957-1987 :ഹബീബ് ബോര്‍ഗിബയുടെ നേത്രത്വത്തില്‍ ജനാധിപത്യം ഇല്ലാത്ത ഏക പാര്‍ട്ടി ഭരണം ഉള്ള മോഡേണ്‍ ടുണീഷ്യ  
1987- 2011:അന്നത്തെ പ്രധാനമന്ത്രിയും പട്ടാള ജനറലുമായ സൈനുല്‍ ആബിദീന്‍ ,ഹബീബിനെ വീട്ടു തടങ്കലില്‍ഇട്ടു  ഭരണം പിടിച്ചെടുത്തു .
2011 : ജനകീയ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം സൌദിയിലേക്ക് സൈനുല്‍ ആബിദീന്‍ നാട് വിട്ടു .
2011 : ജനകീയ ഭരണം

അള്‍ജീരിയ
771 -1556 : 13 മുസ്ലിം ഭരണ കൂടങ്ങള്‍ അള്‍ജീരിയ ഭരിച്ചു.
1517–1830 : ഒട്ടമാന്‍ തുര്‍ക്കിയുടെ കീഴില്‍
1830 - 1962: ഫ്രഞ്ച് ഭരണത്തില്‍
1837-1847 :അബ്ദുല്‍ ഖാദര്‍ അല്‍ ജസായിരി യുടെ നേത്രത്വത്തില്‍ അധിനിവേശ വിരുദ്ധ പോരാട്ടം  
1954–1962 : അധിനിവേശ വിരുദ്ധ യുദ്ധം.
അമീര്‍ അബ്ദുല്‍ ഖാദര്‍
1963 : ഫ്രാന്‍സില്‍ നിന്ന് മോചനം,അഹമ്മദ് ബെന്‍ ബെല്ല യുടെ നേത്രത്വത്തില്‍ തെരഞ്ഞെടുത്ത  ഭരണവും ഭരണ ഘടനയും .
1965 - ഹൌരി ബൌമദീന്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം  പിടിച്ചെടുത്തു.അസംബ്ലിയും ഭരണ ഘടനയും പിരിച്ചു വിട്ടു .
1978-1992 വരെ ചാട്ളി ബെന്ജദീദ് ഭരണം
1990 :ഭരണ ഘടനാ പരിഷ്ക്കാരം ,മുന്‍സിപ്പല്‍ ഇലക്ഷന്‍ ...ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനു വിജയം ... ഭരണ മാറ്റം മുന്നില്‍ കണ്ട പട്ടാളം .ഇലക്ഷന്‍ റദ്ദ് ചെയ്തു.സാല്‍വേഷനെ നിരോധിച്ചു .
1999 : മുതല്‍ അബ്ദുല്‍ അസീസ്‌ ബൌതഫിക്ക യുടെ ഏകാധിപത്യ ഭരണം.

 മൊറോക്കോ
1830 മുതല്‍ യോറോപ്പ്യന്‍ അധിനിവേശത്തില്‍
1912 -1956 ഫ്രഞ്ച് ,സ്പാനിഷ്‌ ഭരണത്തിന്  കീഴില്‍
1934 :സ്വന്തന്ത്ര പ്രക്ഷോഭങ്ങള്‍
1956 :ഒരു കരാറോട് കൂടി മുഹമ്മദ്‌ അഞ്ചാമനു ഫ്രാന്‍സ് ഭരണം ഏല്‍പ്പിച്ചു കൊടുത്തു. 
1971 കിംഗ്‌ ഹസന്‍റെ കാലത്ത് രണ്ടു സൈനീക അട്ടിമറി യില്‍ നിന്ന് രക്ഷപ്പെട്ടു
1999 :കിംഗ്‌ ഹസന്‍ മരണപ്പെട്ടു .മകന്‍ മുഹമ്മദ്‌ ആറാമന്‍ ഭരണത്തില്‍.ഇത് ഇന്നും തുടരുന്നു .

പേര്‍ഷ്യന്‍ ഗള്‍ഫ് :
പൈരല്‍ കോസ്റ്റ് എന്ന പേര്‍ഷ്യന്‍ ഗള്‍ഫ്
മുത്തുകളുടെ പ്രധാന കേന്ദ്രമായ പേര്‍ഷ്യന്‍ ഗള്‍ഫ് തുര്‍ക്കിയുടെ കീഴില്‍ നിന്ന് ബ്രിട്ടീഷ് അധീനതയിലേക്ക് നീങ്ങി..കടല്‍ മാര്‍ഗ്ഗം ഉള്ള ചരക്കു കടത്തിന് ഈ മേഖല ആവശ്യമായിരുന്നു .അത് പോലെ മുത്ത്‌ വ്യാപാരത്തിനും.
ഈ മേഖലയില്‍  ഷെയ്ഖ്‌ കുടുംബങ്ങളുടെ പ്രാദേശിക ഭരണം നിലനിന്നിരുന്നു. ഇവരുമായി ബ്രിട്ടീഷുകാര്‍ പല ഉടമ്പടികളും നടത്തിയിരുന്നു. 1820 മുതല്‍ 1971 വരെ ബ്രട്ടീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയാണ് ഭരണം നിയന്ത്രിച്ചത്. ഇതിനെ ട്രൂഷ്യല്‍ സ്റ്റേറ്റ് എന്നാണു പറയുക .ഒരു ഐക്യ ഗള്‍ഫ് രാഷ്ട്രത്തിന് ശ്രമിച്ചെങ്കിലും യു എ ഇ ,ബഹറൈന്‍ ഖത്തര്‍ കുവൈത്ത് എന്നീ രാജ്യങ്ങളായി പിരിഞ്ഞു ...അതിര്‍ത്തി തര്‍ക്കങ്ങള്‍ ചിലത് പിന്നീടും തുടര്‍ന്ന് വന്നു .മറ്റൊരു ട്രൂഷ്യല്‍ രാജ്യമായ ഒമാന്‍,പിന്നീട് സ്വതന്ത്രമായി 

ഒന്നാം യുദ്ധാനന്തരകാലം അഥവാ മരണകാലം!!

1)മനുഷ്യ നഷ്ടം യുദ്ധത്തിലൂടെ
ലോക ജനതയുടെ ഇതുപത്  ശതമാനം പുരുഷന്മാര്‍ ഇല്ലാതായി .
90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും അടക്കം ഒരു കോടി അറുപതു ലക്ഷം പേര്‍ ഈ യുദ്ധത്തിന്‍റെ ഭാഗമായി മരണപ്പെട്ടു.
2)മനുഷ്യ നഷ്ടം ക്ഷാമംമൂലം :
1900 മുതല്‍1950 നു ഇടയില്‍ ഏകദേശം പത്ത് കോടി ജനങ്ങള്‍ ക്ഷാമം മൂലം മരണപ്പെട്ടു .ഒന്നും രണ്ടും ലോകയുധങ്ങളും ലോകം മുഴുകെ നടന്ന രാഷ്ട്രീയ അസ്ഥിരതകളും മനുഷ്യ വംശത്തിന്റെ വേരറുത്തു കളഞ്ഞു.
ഒരു പട്ടിണി രംഗം
 3) സ്പാനിഷ്‌ ഇന്ഫ്ലുവെന്സ :മനുഷ്യ നഷ്ടം 1918-ലെ  പ്ലേഗ് രൂപത്തില്‍ വന്നു .
 1320 ലെ  ബ്ലാക്ക് ഡെത്തിനു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ പകര്‍ച്ച വ്യാധി . അമ്പതു കോടി ജനങ്ങളെ അത് ബാധിച്ചു. ഏകദേശം പത്തു കോടിയോളം  ആളുകള്‍ മരണപ്പെട്ടു എന്ന് കണക്കപ്പെടുന്നു  .ലോക ജനതയുടെ  അഞ്ചു ശതമാനം  തന്നെ ഇല്ലാതായി. അമേരിക്ക മുതല്‍ ജപ്പാന്‍ വരെ രോഗം പടര്‍ന്നു.
മരണ രംഗം
4) സ്ത്രീകള്‍,അനാഥര്‍ : യുദ്ധത്തില്‍ ഇരുപതു ശതമാനം പുരുഷന്‍ മരിച്ചു പോയതിനാല്‍ സ്ത്രീകള്‍ ജോലിക്ക് നിര്‍ബന്ധിപ്പിക്കപ്പെട്ടു.  വ്യഭിചാരത്തിലേക്കും ലൈഗീക അടിമത്വത്തിലേക്കും  എടുത്തെറിയപ്പെട്ടു.  ഇത് ചരിത്രത്തില്‍ ആദ്യമായി  ഫെമിനിസത്തിനു വഴി തുറന്നു.യുദ്ധം കോടിക്കണക്കിനു അനാഥ കുഞ്ഞുങ്ങളെ ബാക്കിയാക്കി.  

5) രാഷ്ട്രീയ ഭൂപടം മാറ്റപ്പെട്ടു :
മിഡില്‍ ഈസ്റ്റിലും യുറോപ്പില്‍ ചില രാജ്യങ്ങള്‍ ഉദയം കൊണ്ടു .
ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോക യുദ്ധത്തിനു ശേഷം അപ്രസക്തമായി. യുദ്ധവും അതിന്‍റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.

6) ലീഗ് ഓഫ് നാഷന്‍ ഉദയംകൊണ്ടു. അത് വെറും ഒരു നോക്ക് കുത്തിയായി മാറി .

തുര്‍ക്കിക്ക് എതിരെ യുള്ള അറബ് റിവോല്ടും അതില്‍ ലോറന്‍സിന്‍റെപങ്കും താഴെയുള്ള   യൂടുബ് Documentary യില്‍ നാന്നായി അവതരിപ്പിച്ചിട്ടുണ്ട്.



അവലബം :
ഗൂഗിള്‍,YouTube, Wiki

39 അഭിപ്രായങ്ങൾ:

  1. ചരിത്ര കൌതുകികള്‍ക്ക് സ്വാഗതം ,
    തിരുത്തുകള്‍ ഉണ്ടെങ്കില്‍ അറിയിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു, ഒറ്റ നോട്ടത്തിൽ നൂറ്റാണ്ടുകൾക്ക് മുന്നുള്ള രാജ കുടുംബങ്ങളിലും കൊട്ടാരങ്ങളിലും രാജ്യങ്ങളിലും കയറി ഇറങ്ങിയ ഫീലിംഗ്..

    മറുപടിഇല്ലാതാക്കൂ
  3. Wonderful abid Ali,
    Many parts of this history has been read earlier fro different sources on different times. But reading all together was a great experience.
    Kudos,<3 (Y)

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായിട്ടുണ്ട് ആബിദ്‌ അലി ... ക്രോഡീകരണം ഭംഗിയായി അവതരണവും നൂറ്റാണ്ടുകളുടെ ചരിത്രം ഏതാനും മിനിട്ടുകളില്‍ മുന്നിലൂടെ മിന്നി മറഞ്ഞ പ്രതീതി .. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. ഈ പേജ്‌ തന്നെ ബുക്ക്മാർക്ക്‌ ചെയ്തു.

    നല്ല ശ്രമത്തിനു ഭാവുകങ്ങൾ!!!!


    മൂന്ന് പോസ്റ്റിൽ ഈ വർഷം ഒതുങ്ങുമോ???

    മറുപടിഇല്ലാതാക്കൂ
  6. അഭിനന്തനങ്ങള്‍..അതിരറ്റ ആഹ്ലാദം...പ്രാര്‍ത്ഥന..അറിയാന്‍ ആഗ്രഹിച്ചത്‌ ഒരു ചെപ്പില്‍ തന്നെ കൂട്ടി വച്ചിരിക്കുന്നു...മുന്നോട്ടു പോകാന്‍ നാഥന്‍ തുണക്കട്ടെ........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചരിത്ര വിഷയ ങ്ങളില്‍ താല്പര്യം ഉള്ളവരുടെ ശ്രദ്ധ പതിഞ്ഞതില്‍ നന്ദി

      ഇല്ലാതാക്കൂ
  7. അഭിനന്ദനങ്ങള്‍ ആബിദ് അലി.
    യുദ്ധകാലത്തെ ഇന്ത്യനവസ്ഥകള്‍ - ഇവിടത്തെ പ്രതികരണങ്ങളും സാമൂഹ്യമുന്നേറ്റങ്ങളും മറ്റും - പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. thanks ramzan 74000 ഇന്ത്യന്‍ പട്ടാളക്കാര്‍ ബ്രിട്ടന് വേണ്ടി യുദ്ധത്തിനു പോയി കൊല്ലപ്പെട്ടിട്ടുണ്ട്

      ഇല്ലാതാക്കൂ
  8. As an enthusiast in Middle East history, this was a well sorted blog. Thanks your efforts and keep going..lots of thumbs UP!!!

    മറുപടിഇല്ലാതാക്കൂ
  9. ഇജ്ജ് ആള് ഭീകരനാണ്, കലക്കൻ ലേഖനം,

    മറുപടിഇല്ലാതാക്കൂ
  10. hatsoff !!
    എത്രമേല്‍ ശ്രമിച്ചാകണം ഈ ലേഖനം എഴുതിയിട്ടുണ്ടാകുക! നന്ദി :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പരിശ്രമം വിജയത്തിലെ കലാശിക്കൂ എന്നല്ലേ മോഹന്‍ലാല്‍ പറഞ്ഞത് :)
      Thanks

      ഇല്ലാതാക്കൂ
  11. പറയാൻ വാക്കുകള കിട്ടുന്നില്ല. മാഷാ അല്ലാഹ്.. ചരിത്രത്തിന്റെ ഒരു പീസ്‌ ഓഫ് കേക്ക്..
    വളരെ നന്നായിരിക്കുന്നു.. തുടരുക..
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. thank u
      aboothi:അബൂതി

      മനുഷ്യന്‍ ചെയ്തു കൂട്ടിയ ചെയ്തികളെ നമുക്ക് ചരിത്രം എന്ന് പറയാം അല്ലെ ?

      ഇല്ലാതാക്കൂ
    2. അതെ.. ഇന്നത്തെ മനുഷ്യന്റെ ചെയ്തികൾ തന്നെയാണു നാളെയുടെ ചരിത്രം.. പക്ഷെ, ചരിത്രം പലരും പല രീതിയിൽ എഴുതുന്നു എന്ന് മാത്രം..

      ഇല്ലാതാക്കൂ
  12. വൈജ്ഞാനികമായ ഇത്തരമൊരു പോസ്റ്റിട്ട ആബിദിന് അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  13. nice attempt. you deserve the most form of appreciation. its the best experience on the subjects you attached

    മറുപടിഇല്ലാതാക്കൂ
  14. ഒരുപാട്‌ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. നന്ദി

    മറുപടിഇല്ലാതാക്കൂ