2012, ജൂലൈ 12, വ്യാഴാഴ്‌ച

ഉസ്താദ് ഹോട്ടല്‍ : പൊളിച്ചെഴുതുന്ന മതവും രാഷ്ട്രീയവും

-ആബിദ് അലി പടന്ന 
അഞ്ജലി മേനോന്‍ തിരക്കഥ എഴുതി ,അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന ചലച്ചിത്ര ആവിഷ്ക്കാരം നമ്മുടെ പല പാരമ്പര്യ സങ്കല്‍പ്പങ്ങളെയും പൊളിച്ചെഴുതുന്നു .


1 .പരമ്പരാഗത ആര്‍ട്ട് സിനിമകളുടെ മേല്ലെപ്പോക്കിനെ തച്ചുടച്ചു നീങ്ങാന്‍  ചടുലമായ ക്യാമറ നീക്കങ്ങള്‍ക്ക്‌ സാധിക്കുന്നു .
2 .കൊമേര്‍ഷ്യല്‍ വിജയത്തിനായി മൂല്യങ്ങളെ ബാലികഴിക്കെണ്ടാതില്ല എന്ന ശക്തമായ സന്ദേശം സിനിമ നല്‍കുന്നു .
3 .തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് എന്താണ് എന്ന ചോദ്യത്തിന്നു സിനിമ നല്‍കുന്ന ഉത്തരം, ആര്‍ത്തിയുടെ ജീവിത ദര്‍ശനമല്ല ,കാരുണ്യത്തിന്റെ നീരോഴുക്കാണ് നാം തലമുറകള്‍ക്ക് പകരേണ്ടത് എന്നാണ് .
4 .വര്‍ഗ്ഗീയത,രക്തം ,തോക്ക് ,ബോംബ്‌ ,കത്തി ,കൊടുവാള്‍  , വിദ്വേഷം ,കലാപം തുടങ്ങിയ അധമ ചിന്തകള്‍ സമൂഹത്തിനു നല്‍കുന്നതിനു പകരം നന്മ ,കാരുണ്യം ,സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ പ്രേക്ഷകന്നു തീര്‍ച്ചയായും സിനിമ നല്‍കുന്നു .        
 5 .ആത്മീയതയും രാഷ്ട്രീയവും എന്താണ്??
 ആത്മീയതയും രാഷ്ട്രീയവും എന്താണ് എന്ന് സിനിമ വളരെ ലളിതമായി വരച്ചു കാട്ടുന്നു.സൂഫീ ധാരയുടെ പ്രതീകമായ തിലകന്റെ(കരീം കാക്ക ) കോഴിക്കോട് കടപ്പുറത്തെ സ്വന്തം ഹോട്ടലില്‍  ,തന്റെ ജീവനക്കാരായ സാധാരണകാര്‍ക്ക് ശമ്പളത്തിന്നു പുറമേ എല്ലാ മാസവും അവരുടെ മറ്റ് ജീവിത ആവശ്യങ്ങള്‍ക്കുള്ള  പണവും നല്‍കുകയും ,മധുരയിലേക്ക് എല്ലാ മാസവും അശണരര്‍ക്കും അനാഥര്‍ക്കും അന്നം നല്‍കുവാന്‍ സ്വന്തം സ്ഥാപനത്തില്‍ നിന്ന് കാശ്  കൊടുതയക്കുന്നതും നമ്മുടെ ധാരണകളെ തിരുത്തിക്കുന്നു,

ചുരുക്കി ,തന്റെ സഹജീവികളോട് നമുക്ക് തോന്നുന്ന കാരുണ്യം ആത്മീയതയാണ് ,ആ കാരുണ്യം കാശിന്റെ രൂപത്തില്‍ അന്നമായി ,വസ്ത്രമായി പാര്‍പ്പിടമായി നമ്മില്‍ നിന്ന് ആ സഹജീവികളിലേക്ക് നാം ഒഴുക്കുന്നുവെങ്കില്‍ അതാണ്‌ രാഷ്ട്രീയം.
സിനിമയുടെ ഏറ്റവും മര്‍മ്മ പ്രധാനമായ സന്ദേശം ഇതാണെന്ന് നമുക്ക് വായിക്കാം...

തിലകന്റെ മകനായ സിദ്ധീക്ക് (റസാഖ് ) മത പാശ്ചാതലമുള്ള ഒരു ഭൌതീക വാദിയുടെ പ്രതീകമാണ്.അദ്ധേഹത്തിന്റെ ആത്മീയത രാഷ്ട്രീയ ഉള്ളടക്കം ഇല്ലാത്തതാണ്.സ്വന്തം മകന്റെ(ദുല്‍ഖര്‍)   ഉന്നതിയിലൂടെ തന്റെ  സ്വാര്‍ത്ഥ  ലാഭത്തെ മാത്രമേ അയാള്‍ ജീവിത ലക്ഷ്യമായി കാണുന്നുള്ളൂ.എന്നുവെച്ചാല്‍ സ്വാര്‍ഥതയുടെ രാഷ്ട്രീയം മാത്രമേ അയാളില്‍ ഉള്ളൂ എന്നര്‍ത്ഥം. 
അതിന്റെ ചെറു ലക്ഷണങ്ങള്‍ ഉള്ള ഫൈസി(തിലകന്റെ പേര മകന്‍ ദുല്‍ഖര്‍) അവസാനം തന്റെ ഉപ്പൂപ്പാന്റെ സ്വാധീനത്താല്‍ തന്റെ ജീവിത ലക്ഷ്യത്തെ രാഷ്ട്രീയ ഉള്ളടക്കമുള്ളതായി മാറ്റുകയാണ്.
 6.മതത്തിന്റെ മൂന്നാം ധാര
മതത്തിലെ രണ്ട് സ്വാഭാവിക ധാരക്ക് പുറമേ ഒരു മൂന്നാം ധാരയെ സിനിമ അടയാള പ്പെടുത്തുന്നു.

a )സിദ്ധീഖ് പരിചയപ്പെടുത്തുന്ന സ്വാര്‍ത്ഥതയുടെ മതം :....ഉദാ :-പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുഖം ചുളിക്കുകയും ,ആണ്‍കുട്ടി ജനിക്കുമ്പോള്‍ സന്തോഷിക്കുകയും ,മകനെ വെറും തന്റെ സ്വാര്‍ത്ഥ ലാഭത്തിനായി മാത്രം വളര്‍ത്തുകയും ചെയ്യുന്ന പിതാവ് .
b )ആദ്ധ്യാത്മിക മതം : വെറും ആരാധകളും ജപ മാലകളുമായി മലകളില്‍ ദൈവ ദര്‍ശനതിന്നായി തപസ്സിരിക്കുകയും സഹജീവികളെയും സമൂഹത്തെയും ശ്രദ്ധിക്കാത്ത മതത്തെ സിനിമ നിരുല്സാഹപ്പെടുതുന്നു.
c ) രാഷ്ട്രീയ-ആത്മീയ ഉള്ളടക്കമുള്ള മതം : തന്നിലുള്ള കാരുണ്യം തന്റെ സഹജീവികളിലേക്ക് ഒഴുക്കുന്ന നിഷ്കളങ്കതയുടെ ,നിസ്വാര്‍ത്ഥതയുടെ മതം.
അതാണ്‌ സമൂഹത്തില്‍ പടരേണ്ടത് എന്ന് സിനിമ ഓര്‍മിപ്പിക്കുന്നു.
7.അന്നത്തിന്റെ രാഷ്ട്രീയവും മതവും 
മനുഷ്യന്റെ ജീവിത വീക്ഷണം ,ഭക്ഷണത്തോടുള്ള അവന്റെ സമീപനത്തിലൂടെ നിങ്ങള്‍ക്ക് വായിക്കാം . 
ആഡംഭരത്തിന്റെ അടയാളമായി ഭക്ഷണത്തെ കണക്കാക്കുന്നവര്‍ തനി സ്വാര്‍ത്ഥതയെ(മുതലാളിത്തം ) തന്റെ ജീവിത മുദ്രയാക്കിയവരാണ്.
സിനിമയിലെ പെണ്ണ് കാണല്‍ ചടങ്ങ്,പഞ്ച നക്ഷത്ര ഹോട്ടലിലെ ഭക്ഷണ സമീപനം,എന്നിവ കാണുക .
അന്നം വെറും ലാഭതിന്നു വേണ്ടി മാത്രമല്ല  തന്റെ സഹ ജീവികളുടെ വയര്‍ നിറയ്ക്കാനും കൂടി നല്‍കേണ്ടതാണ് എന്ന കാരുണ്യത്തിന്റെ മതത്തെ സിനിമ പ്രോത്സാഹിപ്പിക്കുന്നു
8.മീഡിയകളുടെ ദൌത്യം
സമൂഹത്തിന്റെ     മേലാളന്മാര്‍ക്ക് വേണ്ടി കുഴലൂതുന്നതിന്നു പകരം സത്യത്തിന്റെയും നന്മയുടെയും പക്ഷത്ത് വാര്‍ത്താ മാധ്യമങ്ങള്‍ നിലയുറപ്പിക്കേണ്ടതുണ്ട് എന്ന് സിനിമ ഊന്നി പ്പറയുന്നു.
9.ആത്മീയ ശൂന്യമായ പ്രണയം 
ആര്‍ദ്രദയും കാരുണ്യവും ഇല്ലാത്ത പ്രണയം വരണ്ട മരുഭൂമി പോലെയാണ്.ഭൌതീകത ജീവിത മുഖമുദ്ര ആയപ്പോള്‍ പ്രണയം മരിച്ചു വീഴുന്നു.  
യൂറോപ്പിലെ ദുല്‍ക്കരിന്റെ പ്രണയം വെറും ലാഭതിന്നു വേണ്ടി മാത്രം കാണുന്ന മദാമ്മ ഇതിന്റെ ഉദാഹരണമാണ്.
അത് പോലെ തന്റെ ജോലിയുടെ പേരില്‍ വിവാഹ നിശ്ചയം മുടക്കിയ വധുവിന്റെ വീട്ടുകാര്‍ ആത്മീയത നഷ്ടമായ ലാഭ ക്കൊതിയന്മാരുടെ പ്രതീകമാകുന്നു.       

32 അഭിപ്രായങ്ങൾ:

  1. തന്റെ സഹജീവികളോട് നമുക്ക് തോന്നുന്ന കാരുണ്യം ആത്മീയതയാണ് ,ആ കാരുണ്യം കാശിന്റെ രൂപത്തില്‍ അന്നമായി ,വസ്ത്രമായി പാര്‍പ്പിടമായി നമ്മില്‍ നിന്ന് ആ സഹജീവികളിലേക്ക് നാം ഒഴുക്കുന്നുവെങ്കില്‍ അതാണ്‌ രാഷ്ട്രീയം.

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു.നല്ല നിരീക്ഷണം,വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല സിനിമ ... ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാതെ " തട്ടതിന്‍ മറയത് പോലെ ഉള്ള സവര്‍ണ പൈങ്കിളി സിനിമകളെ ആര്‍ത്തു വിളിക്കുന്ന ശണ്ട്ദീകരിക്കപ്പെട്ട യുവാക്കളുടെ കൂട്ടമാണ് കേരള ജനത ... അത് കൊണ്ട് തന്നെയാണ് തട്ടതിന്‍ മരയതൊക്കെ ഹൌസ് ഫുള്‍ ആയി ഓടുന്നതും "ഉസ്താദ്‌ ഹോട്ടല്‍ പിന്തല്ലപ്പെടുന്നതും ...

    മറുപടിഇല്ലാതാക്കൂ
  4. മനോഹരമാക്കിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. നല്ല സിനിമയും നല്ല നിരീക്ഷണവും.
    അന്‍വര്‍ റഷീദിനൊപ്പം തന്നെ ആബിദലിയും അഭിനന്ദനം അര്‍ഹിക്കുന്നു.
    നന്മകളെ കണ്ടെത്തി ഇതുപോലെ നമ്പറിട്ട് നല്‍കുക എളുപമല്ല.
    സിനിമ എങ്ങിനെ കാണണം എന്നുകൂടി ആബിദലി പഠിപ്പിക്കുന്നു

    അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. Jabir Musthafa :
    നല്ല സിനിമ.പക്ഷെ മുസ്ലിം കഥാപാത്രങ്ങളെ വളരെ വികലമായ രീതിയിലാണ് അവതരിപ്പിച്ചത്.എവിടെയും ഒരു പാട് കല്യാണം കഴിക്കുന്ന മുസ്ലിം ആണുങ്ങള്‍,മെഷീന്‍ പോലെ പ്രസവിക്കുന്ന മുസ്ലിം പെണ്ണ്. വല്യ ഒരു വീട്ടില്‍ കുറെ കുട്ടികളും കുറെ പെണ്ണുങ്ങളും ഒരു ആണും,നായകന്‍ ചോദിക്കുന്ന് 'ജോയിന്റ് ഫാമിലി ആണോ? ' ഉത്തരം "ഏയ്.. അല്ല ഒക്കെ ഞമ്മളത് തന്നെ"...സിനിമക്കാര്‍ സാധാരണ കാണിക്കുന്ന ഈ 'പാരമ്പര്യ സങ്കല്പ്പം " ഇതിലും മാറ്റിയില്ല.
    ഇതൊക്കെ മാറ്റി വെച്ചാല്‍ നല്ല സിനിമ തന്നെ.

    Mohamed Navas :
    സിനിമാക്കാര്‍ പാരമ്പര്യ സങ്കല്‍പം ഉപേക്ഷിക്കട്ടെ എന്ന് പ്രതീഷിക്കേണ്ട ...
    മാറ്റാനുള്ളത് നമ്മുടെ സങ്കല്പങ്ങളും യഥാര്ത്യങ്ങളുമാണ്


    Abid Ali Padanna :
    ‎Jabir Musthafa,താങ്കള്‍ പറഞ്ഞത് പോലെ .....മൂന്നു സ്ഥലങ്ങളില്‍ ഒരേ രീതിയിലുള്ള "തമാശ " ആവര്‍ത്തന വിരസത ഉണ്ടാക്കുന്നതാണ് എന്നത് ശരിതന്നെ .അല്പം അതിശയോക്തിയും .....മുസ്ലിംകളില്‍ ഇപ്പോള്‍ അങ്ങിനെ ഒന്നും ഇല്ല എന്ന് നമുക്ക് തീര്‍ത്തു പറയാന്‍ കഴിയുമോ ?
    സദറുദ്ധീന്‍ പറഞ്ഞത് പോലെ
    ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ വരെ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു....
    എന്ന് നാം അറിയുക ....

    Jabir Musthafa :എനിക്കതൊരു തമാശയായി ആസ്വദിക്കാന്‍ സാധിച്ചില്ല.സംഘടനകള്‍ പ്രോത്സാഹിപ്പിക്കട്ടെ,ബഹു ഭാര്യത്വം.പക്ഷെ നമ്മുടെ ഗ്രാമങ്ങളില്‍ എത്ര പേരുണ്ട് ഇത് പോലെ,അല്ലേല്‍ നമ്മുടെ ചുറ്റുപാടില്‍ എത്രപേരുണ്ട് ഇത് പോലുള്ള ആളുകള്‍,സിനിമയില്‍ കാണിച്ച പോലുള്ള കുടുംബങ്ങള്‍ , വീട്ടിനുള്ളിലും മക്കന ഇട്ട് അടുക്കള ജോലി മാത്രം ചെയ്യുന്ന മൂന്ന് വയസ്സികാരികള്‍ .

    Abid Ali Padanna :
    dear Jabir Musthafa,
    *****വീട്ടിനുള്ളിലും മക്കന ഇട്ട് അടുക്കള ജോലി മാത്രം ചെയ്യുന്ന മൂന്ന് വയസ്സികാരികള്‍ .****
    ഇതു ഞാന്‍ മതത്തെ കാരുണ്യം ആയി കാണാത്ത , വെറും ലാഭം മാത്രം കൊതിക്കുന്ന ഒരു പിതാവിന്റെ ജീവിത വീക്ഷണമായി കാണാന്‍ ആഗ്രഹിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  8. ‎"ഈയടുത്ത കാലത്ത്‌ " എന്നൊരു സിനിമ കണ്ടു .. അതിലൊരു മുസ്ലിം കഥാപാത്രം പോലുമില്ല .

    മുപ്പത് സെക്കന്‍റില്‍ താഴെ ദൈര്‍ഘ്യമുള്ള ഒരു ഒരു ടെലിഫോണ്‍ സംഭാഷണം അതിലുണ്ട് .. സ്ത്രീകളെ വശീകരിച്ചു ലൈംഗികത രഹസ്യക്യാമറയില്‍ പകര്‍ത്താന്‍ നിയോഗിക്കപ്പെട്ട യ...ുവാവും അവന്‍റെ നേതാവും തമ്മില്‍ ...

    യുവാവും മുസ്ലിമല്ല ... ബോസ്സിന്റെ പേര് പറയുന്നില്ല ... പക്ഷെ അയാളുടെ മതകീയ ഐഡന്റിടി വ്യക്തം ....

    എല്ലാം വളരെ സിമ്പിള്‍

    സംവിധായകന് അവന്‍റെ മീശ വടിച്ചു, ഒരു താടി വെച്ച് കൊടുത്തു ..തോളിലൊരു വെള്ളയും ചുവപ്പും നിറത്തില്‍ ഷാളും .അറബികള്‍ തല മറക്കാന്‍ ഉപയോഗിക്കുന്നതുപോലുള്ള ഷാള്‍ ..

    അവന്‍റെ ഈ വേഷം രു ഹിഡന്‍ അജണ്ടയുടെ ഭാഗമോ അതോ ഒരു പിമ്പിന്റെ രൂപം ആലോചിക്കുമ്പോള്‍ തന്നെ സ്വാഭാവികമായി സംവിധായകന്‍റെ മനസ്സില്‍ വരുന്ന ചിത്രമോ ???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @Anas ,
      തികഞ്ഞ മുധാരണ യോടെ സിനിമ യില്‍ ചില പ്രത്യേക അടയാളങ്ങള്‍ പതിപ്പിച്ചു കാണിക്കുക എന്നത് സവര്‍ണ്ണ രീതി യാണ് ....
      അതില്‍ നിന്ന് പെട്ടന്ന് രക്ഷപ്പെടുക സിനിമ എന്നല്ല,ഒരു മേഖലയിലും സാധ്യമല്ല.
      എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ കാണുന്ന പുതിയ ട്രെണ്ട് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നത് തന്നെയാണ് ..

      ഇല്ലാതാക്കൂ
  9. അജ്ഞാതന്‍7:47 PM, ജൂലൈ 14, 2012

    ഉസ്താദ് ഹോട്ടല്‍ നല്ല സിനിമ തന്നെ. മലബാറിലെ മാപ്പിളജീവിതത്തിന്റെ നന്മയും അവരുടെ ഭക്ഷണശീലങ്ങളിലെ ആത്മീയതയുമൊക്കെ പ്രഖ്യാപിക്കുന്ന ഒതു നല്ല സംരംഭം. പ്രത്യേകിച്ച് മുസ്ലിം പരിസരത്തെ ഇത്ര മേല്‍ പൊസിറ്റീവ് ആയി സമീപിക്കാന്‍ മലയാളസിനിമ ഇപ്പോഴും പൂര്‍ണമായും സന്നദ്ധമായിട്ടില്ലാത്ത ഒരു പശ്ചാത്തലത്തില്‍.

    എന്നാല്‍ ഒരു വാണിജ്യസിനിമ എന്ന നിലക്ക് കമ്പോളത്തില്‍ വിജയം നേടാന്‍ കണ്‍വെന്‍ഷനല്‍ രീതികള്‍ തന്നെ ഉസ്താദ് ഹോട്ടലും അനുവര്‍ത്തിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം കോഴിക്കോടന്‍ മാപ്പിളജീവിതത്തെ ഗുണാത്മകമായി സമീപിക്കുമ്പോഴും മുസ്ലിം സ്വത്വത്തെക്കുറിച്ച ടിപ്പിക്കല്‍ ധാരണകളെ പൊളിച്ചെഴുതാന്‍ അന്‍വര്‍-അഞ്ജലി ടീം തയ്യാറാവുന്നില്ല എന്ന. താണ്. കല കമ്പോളകേന്ദ്രിതമാവുമ്പോള്‍ സത്യസന്ധതയും പ്രതിബദ്ധതയും എത്രത്തോളം നഷ്ടപ്പെടും എന്നതിനുദാഹരണമാണിത്. സൂഫീ ആത്മീയത -അതിന്റെ അനുഭൂതി, സൗന്ദര്യം, 'രുചി' ..എല്ലാം- സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഉസ്താദ് ഹോട്ടലിലെ വെപ്പുകാരന്‍ കരീംക്കയ്ക്കു മുന്നില്‍ 'ആദാമിന്റെ പുന്നാര മോനൊ'ക്കെ വെറും ശിശുക്കള്‍. എന്നാല്‍ തീവ്രവാദബാധയൊഴിച്ച് മുസ്ലിമിനെക്കുറിച്ച ആരോപിത ധാരണകളെ സിനിമ ശരി വെക്കുന്നു. മുഖം മൂടിയ ഫോട്ടോ (എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ആരെങ്കിലും അങ്ങനെയൊരു സാധനം?), പെണ്‍കുട്ടികളുടെ വേഷവും ഭാവവും നിസ്സഹായതയും, പെണ്ണുകാണല്‍ ചടങ്ങ് (മത'യാഥാസ്ഥിതികത'യെന്നുവെച്ചാല്‍ ഒളിഞ്ഞുനോട്ടമാണ്), 'എല്ലാം ഞമ്മന്റെയാണെ'ന്നു പറയുന്ന കുറേ കുട്ടികളുടെ തന്തയായ മൊട്ടത്തലയന്‍, കൊല്ലത്തിലുള്ള പ്രസവവും 'അക്കാരണത്താ'ലുള്ള (അതങ്ങനെത്തന്നെ പറയുന്നുമുണ്ടല്ലോ) മരണവും ...

    ഇവിടെ കുഴപ്പം ഉസ്താദ് ഹോട്ടലിന്റേതല്ല. നമ്മുടെ കമ്പോളത്തിന്റേതും പൊതുബോധത്തിന്റേതുമാണ്. പൊതുബോധത്തെയോ കമ്പോളം അതിനു വേണ്ടി മാത്രമായി സൃഷ്ടിച്ചിട്ടുള്ള വ്യാജ 'ജനപ്രിയ' ചേരുവകളോടുള്ള, ഉള്‍ക്കാമ്പില്ലാത്ത സമൂഹത്തിന്റെ ആസക്തികളേയും വികൃതവാസനകളേയുമോ തൃപ്തിപ്പെടുത്താത്ത ഒന്നും സാമ്പത്തികവിജയം നേടുന്നില്ല. രീതികള്‍ പഴയതായാലും പുതിയതായാലും. എന്നാല്‍ ഇതിനെ തകര്‍ക്കാനുള്ള ധൈര്യം കൊണ്ടാടപ്പെടുന്നവര്‍ കാണിക്കാറുമില്ല. ഉസ്താദ് ഹോട്ടലും അതില്‍ നിന്ന് ഭിന്നമല്ല. ചിലര്‍ ധൈര്യം കാണിച്ചാല്‍ത്തന്നെ അതിനെ നമ്മള്‍ പോലും അംഗീകരിക്കാറുമില്ല.

    ഉദാഹരണങ്ങള്‍-
    ട്രാഫിക് ആണല്ലോ ഇവയില്‍ ഒരു ട്രെന്റ് സൃഷ്ടിച്ച പടം. ഇതു മുതല്‍ക്ക് ഡയമണ്ട് നെക്ലേസു വരെയുള്ള സിനിമകളിലെല്ലാം സ്ത്രീ വിരുദ്ധതയുണ്ട്. അരികു ജീവിതങ്ങളോടുള്ള അസഹിഷ്ണുതയും. മുച്ചൂടും സ്ത്രീവിരുദ്ധമായ 22 ഫീമെയില്‍ കോട്ടയത്തിന് സ്ത്രീപക്ഷ സിനിമയെന്ന വ്യാജലേബലൊട്ടിക്കാന്‍ വരെ ധൈര്യം കാണിച്ചു കളഞ്ഞുവെന്നോര്‍ക്കണം. അരികു ജീവിതങ്ങളോടുള്ള അസഹിഷ്ണുത വളരെ പ്രകടമാവുന്നുണ്ട് ഈ അടുത്ത കാലത്തില്‍. അത് മുസ്ലിം സ്വത്വത്തോടും അതേ നിലപാടെടുക്കുന്നു. (Anas Erattupetta പറഞ്ഞതില്‍ ചെറിയൊരു തിരുത്ത്. അതില്‍ മുസ്ലിം കഥാപാത്രമുണ്ട്. പലിശ വാങ്ങുന്ന ഒരു മമ്മൂട്ടി. അയാളില്‍ നിന്ന് നായകനെ രക്ഷിക്കുന്നത് ആറെസ്സെസ് വളണ്ടിയര്‍മാര്‍).
    എന്നാല്‍ ഏതാണ്ടിതേ ഘടന സ്വീകരിക്കുകയും ഈ പൊതുബോധത്തെ പരിഗണിക്കാതിരിക്കുകയും ചെയ്ത സിനിമകള്‍ അമ്പേ പരാജയപ്പെട്ടു. സിറ്റി ഒഫ് ഗോഡ് എന്ന സിനിമ അതിലെ സംഭവങ്ങളെ സ്ത്രീ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുന്ന ഒന്നാണ്. എന്റെ അഭിപ്രായത്തില്‍ ഈ 'ന്യൂ ജനറേഷന്‍' സിനിമകളില്‍ ഏറ്റവും നല്ല ഒന്ന്. നാലു ദിവസം തികച്ചോടിയില്ല. മഅ്ദനിയോട് ശക്തവും പരസ്യവുമായ അനുഭാവം പ്രകടിപ്പിക്കുകയും ഭീകരാക്രമണങ്ങളിലെ പൊലീസ് പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യുന്ന മുംബൈ മാര്‍ച്ച് 12 മുസ്ലിംകളടക്കം 'സംഘം ചേര്‍ന്നു' പരാജയപ്പെടുത്തി. അരികുജീവിതത്തെ അല്പമെങ്കിലും സത്യസന്ധമായാവിഷ്‌കരിച്ച ചാപ്പാ കുരിശ് ആ അര്‍ത്ഥത്തില്‍ ശ്രദ്ധിക്കപ്പെട്ടതേയില്ല. അപ്പോള്‍ ഘടനയും പുതുമയുമൊന്നുമല്ല പ്രശ്‌നം. മേല്‍പ്പറഞ്ഞ പൊതുബോധത്തോടും വൈകൃതങ്ങളോടുമുള്ള സമീപനമാണ്. എത്ര തന്നെ ഗുണാത്മകമായ വശങ്ങളുണ്ടെങ്കിലും ഇതിലെ സാമ്പ്രദായികതയെ ലംഘിക്കാന്‍ ഉസ്താദ് ഹോട്ടലും ശ്രമിക്കുന്നില്ല.

    ഇതെല്ലാം വച്ചു കൊണ്ടു തന്നെ ഉസ്താദ് ഹോട്ടലും അതിലെ സൂഫിയുടെ വെളിപാടുകളും സുലൈമാനിയും മുഹബ്ബത്തും മനസ്സ് നിറക്കുന്ന ബിരിയാണിയുമെല്ലാം എനിക്ക് പെരുത്തിഷ്ടായി. വയറും മനസ്സും നിറയെ ഉണ്ടു.

    ആബിദിന്റെ എഴുത്തും നന്നായി. പിന്നൊരു കാര്യം കൂടി.., ///'പരമ്പരാഗത ആര്‍ട്ട് സിനിമകളുടെ മേല്ലെപ്പോക്കിനെ തച്ചുടച്ചു നീങ്ങാന്‍ ചടുലമായ ക്യാമറ നീക്കങ്ങള്‍ക്ക് സാധിക്കുന്നു'/// എന്നെഴുതിയല്ലോ.., ആര്‍ട് ഹൗസ് സിനിമകളെ ഒന്നു കൂടി നന്നായി പഠിക്കണം. ഉസ്താദ് ഹോട്ടല്‍ ആര്‍ട് സിനിമയാണെന്ന് തോന്നിയിട്ടില്ല. ആര്‍ട് സിനിമകള്‍ മെല്ലെയാണ് പോകുന്നതെന്നും എനിക്കിതു വരെ തോന്നിയിട്ടില്ല. ചടുലത എന്നാല്‍ സെക്കന്റില്‍ മുപ്പത്താറു ഷോട്ടുകള്‍ മിന്നിച്ചു പായിച്ച് കാഴ്ചക്കാരനെ മനോരോഗിയാക്കലും അല്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Dear ശമീം സാഹിബ് ,
      താങ്കളുടെ വിശദമായ അഭിപ്രായതിന്നു നന്ദി .
      കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കാം .
      "മെല്ലെപ്പോക്ക്" എന്നത് മൂല്യങ്ങള്‍ ഉള്ള സിനിമയെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ ധാരണയാണ് .
      കൊമേര്‍ഷ്യല്‍ ആയും മൂല്യങ്ങള്‍ നിലനിര്ത്തിയുള്ള സിനിമകള്‍ എടുക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി ഈ സിനിമയെ കണക്കാക്കി ക്കൂടെ ?

      ഇല്ലാതാക്കൂ
  10. സിനിമ കണ്ടിട്ടില്ല. പക്ഷെ ഇത് വായിച്ചപ്പോള്‍ കാണണം എന്ന് തോന്നുന്നു. നല്ല സന്ദേശങ്ങള്‍ കൈമാറാനുള്ള ഏത് പ്രവര്‍ത്തനവും സത്കര്‍മം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ