-ആബിദ് അലി ടി എം പടന്ന
കേരള മുസ്ലിംകള്‍ പൊതുവേ ശിയാക്കളെ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ച കൂട്ടരായിട്ടാണ് കണക്കാക്കുന്നത്. അവരുമായുള്ള എല്ലാ ബന്ധങ്ങളും അറുത്തു മുറിക്കാന്‍ പെടാപ്പാടു ചെയ്യുന്നവരും ആകുന്നു.എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു വൈരുധ്യമെന്ന നിലക്ക് അവരില്‍ ശിആ സ്വാധീനം വളരെ പ്രകടമായി കാണാവുന്നതാണ്.ഇവിടെ ചേര്‍ക്കുന്ന നിരീക്ഷണങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളായി മാത്രം കണക്കാക്കാന്‍ അപേക്ഷ .
ആത്മീയ നേതാവ് :- മുസ്ലിം സമുദായതിന്നു ഒരു ആത്മീയ നേത്രത്വം ഉണ്ടാകണമെന്നും അത് പ്രവാചക കുടുംബ പാരമ്പര്യത്തില്‍ നിന്ന് തന്നെ യാകണമെന്നും അവര്‍ തന്നെയാകണം രാഷ്ട്രീയ നേത്രത്വതിലും ഉണ്ടാവേണ്ടതും എന്നത് ഷിയാ വിശ്വാസത്തിന്റെ കാതലാകുന്നു.എന്നാല്‍ ഇതേ വിശ്വാസം എതോതരത്തില്‍ കേരളീയ മുസ്ലിം ജന മനസ്സുകളില്‍ എവിടെയോ വേരിറങ്ങിയതായി സൂക്ഷമമായ നിരീക്ഷണം നിങ്ങള്‍ക്ക് പറഞ്ഞു തരും.അതിന്നു വ്യക്തമായ ഒരു ഉദാഹരണമാണ് കേരളീയ മുസ്ലിം മത വിശ്വാസങ്ങളില്‍ ശക്തമായ സ്വാധീനമുള്ള തങ്ങള്‍ വിശ്വാസം.തങ്ങന്മാര്‍ പ്രവാചക കുടുംബത്തില്‍ പെട്ടവരും (അഹല് ബൈത്ത്) അവരുടെ അനുഗ്രഹാശിസ്സുകള്‍ സ്വീകരിക്കല്‍ വിശ്വാസത്തിന്റെ ഭാഗവും ,അവരെ വെറുപ്പിക്കല്‍ ശാപകോപങ്ങള്‍ക്ക് വിധേയമായ കാര്യമാണെന്നും ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു.അത് പോലെ കേരള മുസ്ലിംകളുടെ രാഷ്ട്രീയ നേത്രത്വം എപ്പോഴും തങ്ങള്‍ കുടുംബത്തിലൂടെ മാത്രമേ മുന്നോട്ടു നീങ്ങിയിട്ടുള്ളൂ.അതില്‍ നിന്ന് മാറി ചിന്തിച്ച ചരിത്രം ഉണ്ടായിട്ടില്ല.
അലി-ഫാത്തിമ:- ഷിയാ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു അലി (റ) യുമായി ബന്ധപ്പെട്ടു കിടക്കുന്നു.അവരുടെ വിവാഹം,കുടുംബ ജീവിതം തുടങ്ങിയവയെ കുറിച്ചു ഒരു പാട് അത്ഭുത കഥകള്‍ ഗദ്യവും പദ്യവുമായി ഷിയാ ഗ്രന്ഥങ്ങളില്‍ കാണാം.പക്ഷെ എന്ത് കൊണ്ടോ വളരെ മുന്നേ തന്നെ കേരളത്തില്‍ പക്ഷിപ്പാട്ട് എന്ന ഒരു ഗാന ശാഖ തന്നെ ഉണ്ടായിരുന്നു.അതില്‍ അലി (റ)യുടെ വീര കൃത്യങ്ങളെ അതിശയോക്തിയായി അവതരിപ്പിച്ചതായി കാണാം.പഴയ തലമുറ ഇതിനെ വളരെ ആദരവോടെ കണ്ടിരുന്നു.അത് പോലെ ഫാത്തിമ ബീവിയുടെ വിവാഹത്തെ കുറിച്ചും പല കഥകളും ഉണ്ട് . ഇപ്പോള്‍ കാണുന്ന "ഫാത്തിമ" ഗാനങ്ങളുടെ മന:ശാസ്ത്രവും ഇതു തന്നെയാകാം.
ആശൂറ (മുഹറം 10 ) :- അത് പോലെ കര്‍ബലയിലെ പ്രവാചകന്റെ പ്രിയ പൌത്രനായ ഹുസൈന്‍ (റ)യുടെ ദാരുണ അന്ത്യം ശിയാക്കള്‍ ദുഖ ദിനമായി ആചരിക്കുമ്പോള്‍ പൊതുവേ പ്രവാചക കുടുംബത്തോട് സ്നേഹമുണ്ടെന്ന് വാദിക്കുന്ന സുന്നി വിഭാഗം മൌനം പാലിക്കുന്നതായി കാണാം.ഇതിന്നു കാരണം ഹുസൈന്‍(റ) യുടെ രക്തത്തിന്റെ ഉത്തരവാദിത്വം അന്നത്തെ സുന്നി ഖലീഫയായിരുന്ന യസീദിന്റെ കരങ്ങള്‍ക്കുള്ള പങ്കു നിഷേധിക്കാന്‍ ആകാത്തത് കൊണ്ടാണ്.
ഔലിയ:-ഖുര്‍ആന്‍ നാലുതരതിലാണ് ഔലിയ എന്ന വാക്ക് പരിചയപ്പെടുത്തുന്നത്
1 )അല്ലാഹു വിശ്വാസികളുടെ വലിയ്യ്
2 )വിശ്വാസികള്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍
3 )പിശാചു അവിശ്വാസികളുടെ വലിയ്യ്
4 )അവിശ്വാസികള്‍ തഗൂത്തിന്റെ ഔലിയാക്കള്‍
ഇതെല്ലാത്ത ഒരു ഔലിയാ സങ്കല്‍പം ആദ്യമായി ഇസ്ലാമില്‍ കടത്തിയത് ഷിയാ വിഭാഗമാണ്.അവരില്‍ ചില വിഭാഗങ്ങള്‍ ഇപ്പോഴും ബാങ്ക് വിളിയില്‍ പോലും "അലി വലിയ്യുള്ള" എന്ന വാക്ക് ഉപയോഗിക്കുന്നത് ശ്രദ്ധ്ക്കുക.ഈ വാക്കാണ് പില്‍കാലത്ത് വളരെ വ്യാപകമായ തെറ്റിദ്ധാരണയ്ക്കു ഇടയാക്കിയത് .അത് പിന്നെ സൂഫികള്‍ ഏറ്റെടുത്ത് ഇപ്പോള്‍ നമ്മുടെ ഇടയിലുള്ള ആളുകള്‍ വിശ്വസിക്കുന്നത് പോലെ ആക്കിത്തീര്‍ത്തു .
ഉറൂസ് :- മക്കയിലെ മസ്ജിദുല്‍ ഹറമും മദീനയിലെ മസ്ജിടുന്നബവിയും കഴിഞ്ഞാല്‍ അടുത്ത ഷിയാ തീര്‍ഥാടന കേന്ദ്രമാണ് നജഫിലെ ഇമാം അലിയുടെ പേരിലുള്ള പള്ളിയും കര്‍ബലയിലെ ഇമാം ഹുസൈന്റെ ഖബരിടവും.ഇവിടെ വര്‍ഷവര്‍ഷവും ലോകത്തുള്ള ശിയാക്കള്‍ ചില പ്രത്യേക ദിവസങ്ങളില്‍ ഒത്തുകൂടാറുണ്ട്.ഇതും സൂഫികള്‍ ഏറ്റെടുത്തു ഔലിയാക്കളുടെ എന്ന പേരില്‍ നമ്മുടെ വിശ്വാസങ്ങളിലും ആചാരാങ്ങളിലും കടത്തിവിടുകയും ചെയ്തതായി കാണാം.
തവസ്സുല്‍:- ശിയാകളിലെ ഇതനാ ആശരിയ്യ വിഭാഗം മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ നബിമാര്‍,ഇമാമീങ്ങള്‍,ഔലിയാക്കള്‍ തുടങ്ങിയവരെ ഇടയാളന്മാരായി അല്ലാഹുവോട് പ്രാര്‍ഥിക്കാം എന്ന് വിശ്വസിക്കുന്നു.ഇതേ വിശ്വാസം സുന്നികളില്‍ പെട്ട സൂഫീ വിഭാഗങ്ങളും ബാരെല്‍വികളും പങ്കിടുന്നു.ഇതേ വിശ്വാസം സൂഫികളോ ബരെലവികാളോ അല്ലാത്ത കേരള മുസ്ലിംകളിലും പൊതുവില്‍ കാണപ്പെടുന്നു.
മീലാദ് നബി:- പ്രവാചകന്‍ മുഹമ്മദു നബി(സ)യുടെ ജന്മ ദിനം ആദ്യമായി കൊണ്ടാടി തുടങ്ങിയത് ഈജിപ്തിലെ ശിയാക്കളുടെ ഭരണകൂടമായ ഫാതിമികള്‍ ആകുന്നു.അതിന്നു അവര്‍ക്ക് മറ്റൊരു കാരണവും കൂടി ഉണ്ടായിരുന്നു.അവര്‍ ആറാം ഇമാം ആയി കണക്കാക്കുന്ന ജഅഫര്‍ സാദിഖിന്റെ ജന്മ ദിനവും അതേ ദിവസതിലാണെന്ന് മാത്രം.മിലാദ്നബി ശിയാക്കള്‍ക്ക് റബീഉല്‍ അവ്വല്‍ 17 നു ആണെന്നത് പ്രസ്താവ്യമെത്രേ.
സഫര്‍ മാസം ആപത്തു കാലം :- മുഹറം 10 ലെ ഇമാം ഹുസൈന്‍ (റ)യുടെ കര്‍ബലയിലെ ദാരുണമായ അന്ത്യത്തിന്നു ശേഷം അദ്ധേഹത്തിന്റെ ഭാര്യയും കുടുംബവും അടങ്ങുന്ന പ്രവാചക കുടുംബത്തിലെ അംഗങ്ങള്‍ കര്‍ബലയില്‍ നിന്നും സിറിയയിലേക്കുള്ള ദുരിതപൂര്‍ണ്ണമായ മരുഭൂമി യാത്രയില്‍ ദാഹ ജലമില്ലാതെ മരിച്ചു വീണു.അവര്‍ അനുഭവിച്ച 40 ദിവസത്തെ ദുരന്ത യാത്ര അവസാനിച്ചത് സഫര്‍ 20 ന്നാണ്.ഈ ദിനം ശിയാക്കള്‍ ഇപ്പോഴും അറബഈന്‍(നാല്പതു) എന്നപേരില്‍ ആചരിക്കുന്നു.ഇതായിരിക്കാം നമ്മില്‍ പലരും സഫര്‍ മാസത്തെ ആപത്തിന്റെ കാലമായും യാത്രയ്ക്ക് യോജിക്കാത്ത മാസമായും കണക്കാക്കുന്നതിന്റെ കാരണം.
ഷഅബാന്‍ 15 :- അവസാനത്തേതും പന്ത്രണ്ടാം ഇമാമുമായ ഇമാം മഹദിയുടെ ജന്മദിനമായ അന്നേ ദിനം ശിയക്കളിലെ വലിയൊരു വിഭാഗം നോമ്പനുഷ്ടിക്കുകയും മധുരം വിളമ്പുകയും ചെയ്യാറുണ്ട്.ഇതേ ആചാരം കേരള മുസ്ലിംകളിലും നിങ്ങള്‍ക്ക് കാണാവുന്നതാണ്.
The difference between shiya and kerala muslims(sunni) is very clear and cannot be able to compare,
മറുപടിഇല്ലാതാക്കൂ"shiyakkal pramugharaya khaleefa mar adakkamulla sahabikale aakshepikkunnu but kerala muslimkal angane cheyyunnilla"
Best.....
മറുപടിഇല്ലാതാക്കൂthanks abid kka
മറുപടിഇല്ലാതാക്കൂചിന്തിക്കുന്നവര്ക്ക് ഒരുപാട് മനസ്സിലാക്കാനുണ്ട്
മറുപടിഇല്ലാതാക്കൂഷിയ മുസ്ലിംകള്‍ ഇസ്ലാമില്‍ നിന്നും വ്യതിചലിച്ചവരാണ് എന്ന കാഴ്ചപ്പാട് കേരള മുസ്ലിംകളില്‍ അത്രകണ്ട് ശക്തമല്ല എന്നു കരുതേണ്ടിയിരിക്കൂന്നൂ.
മറുപടിഇല്ലാതാക്കൂപക്ഷെ
ലേഖകന്‍ താരതമ്യത്തിനുപയോഗിച്ച വസ്തുതകള്‍ എല്ലാം തന്നെ പരമ്പരാഗത സുന്നി വിഭാഗങ്ങള്‍ ലോകം മുഴുക്കേ ആചരിച്ചു വരുന്നവയാണ്.
പൂര്‍വ കാല ഷിയ സമൂഹത്തെ യഥാര്‍ത മുസ്ലിമുകളായ് ഗണിച്ചിരുന്ന ഇബ്നൂ ഹജര്‍ അല്‍അയ്തമിയെ പോലെയുള്ള പൂര്‍വസൂരികളുടെ പാഥയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്.
ഒരു തലമുറ മുമ്പ് വരെ ഇമാം ഹുസെെന്‍റെ ഘാതകനായ ഖലീഫയെ (യസീദ്) ക്രൂരനൂം ശപിക്കപ്പെട്ടവനുമായി ഗണിക്കപ്പെട്ടിരുന്നു. പള്ളി മദ്റസകള്‍ കര്‍ബലയെക്കുറിച്ചും യസീദിന്‍റെ ക്രൂരതകളെക്കുറിച്ചും പഠിപ്പിച്ചിരുന്നു.
പിന്നീടെപ്പോഴോ മദ്ഹബീ കടൂംപിടുത്തങ്ങളും സമസ്ത പോലെയുള്ള വിദ്യഭ്യാസ ബോര്‍ഡുകളുടെആഗമനവും
സലഫി ചിന്താഗതീകളിലൂന്നിയ വീക്ഷണങ്ങളാണ് കര്‍ബല വിഷയത്തില്‍ സ്വീകരിച്ചത്.
ഷിയ ഇത്നാ അസ്ഹരിയെപ്പോലെ തന്നെ ഉലുല്‍ അംറുകള്‍ എന്ന പേരില്‍ അഹ്ലു ബെത്തിലെ പന്ത്രണ്ട് ഇമാമീങ്ങളേയും പന്ത്രണ്ടാമത്തെ ഇമാമായ ഇമാം മഹദിയുടെ ആഗമനവുമൊക്കെത്തന്നെ ചില്ലറ വകഭേതങ്ങളോടെ കേരത്തിലേതടക്കമൂള്ള സുന്നീ സമൂഹങ്ങള്‍ അംഗീകരിക്കുന്നു.
ഇത്തരം സാദ്യശ്യങ്ങള്‍ തികച്ചും സ്വഭാവീകമാണ്.
സുന്നീ പ്രമാണങ്ങള്‍ക് നിരക്കാത്ത കാര്യങ്ങളായി നബിദിനാചരണവും ഷഅബാന്‍ നോമ്പും മറ്റും പരാമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. സുന്നി ഉലമാക്കള്‍ സുന്നീ ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ അവക്കൊക്കെ വിശദീകരണങ്ങള്‍ നല്‍കാറുണ്ട്.
പാകിസ്താനിലെ താഹിറുല്‍ ഖാദിരിയെപ്പോലെയുള്ള സുന്നീ ഉലമാക്കള്‍ ഇത്തരം ഷിയ സുന്നി താരതമ്യങ്ങളോട് യുക്തമായി പ്രതികരിച്ചു കണ്ടിട്ടൂണ്ട്.
ഷിയാക്കളുമായി വളരെ കുറഞ്ഞ കാര്യങ്ങളില്‍ മാത്രമെ സുന്നീ പക്ഷത്തിനു വിയോജിപ്പുള്ളു.
ഷിയാക്കളെ കാഫിറുകളൊയി കാണുന്നവര്‍ സലഫികള്‍ മാത്രമാണ്.
കേരളത്തിലെ മുസ്ലീങ്ങള്‍ ദീന്‍ പഠിക്കുന്നത് മാലിക്ക് ദീനാറില്‍ നിന്നും സംഘത്തില്‍ നിന്നുമാണല്ലോ പിന്നെ എങ്ങിനെയാണ് ശിയാഇസം കേരളത്തിലേക്ക് എത്തിയത് എന്ന് വിശദമാക്കാമോ
മറുപടിഇല്ലാതാക്കൂ