2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ലഹരിയുടെ അഥവാ ആനന്ദത്തിന്റെ മന:ശ്ശാസ്ത്രം

                                                           -ആബിദ് അലി പടന്ന 
മനുഷ്യന്‍ എന്നും സുഖം ആഗ്രഹിക്കുന്നു .ദുഃഖം വന്നു വീഴുന്നത് അവന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. സുഖം മനുഷ്യനെ തേടി എത്തിയില്ലെങ്കില്‍ മനുഷ്യന്‍ സുഖവും  തേടി പോകുന്നു.

അപ്പോള്‍ ആത്മ സംതൃപ്തി ,സമാധാന നിര്‍വൃതി ,ആനന്ദം,ദുഃഖം മറക്കല്‍ എന്നിവയ്ക്ക്  പരിഹാരം തേടി മനുഷ്യന്‍ നെട്ടോട്ടം ഓടുന്നു .ജീവിത പ്രാരാബ്ദം, ജീവിത പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ അവന്‍ പരിഹാര മാർഗ്ഗങ്ങൾ തേടി അലയുന്നു.

ലഹരികളില്‍ അഭയം തേടുക എന്നത് ഒരു കുറുക്കു വഴിയാണ് .എന്നാല്‍ അത് ശാശ്വതമായ ഒരു പ്രശ്ന പരിഹാരം അല്ല .മറിച്ചു അത് തന്നെ ഒരു തീരാത്ത പ്രശനമായി മാറുകയാണ് ചെയ്യുക .
അങ്ങിനെ എളുപ്പത്തിൽ പോകാവുന്ന ലഹരികൾ മൂന്നാകുന്നു .
ഒന്ന് ,മദ്യം
രണ്ടു, കാമം
മൂന്നു, ഭക്തി
ആനന്ദ ട്രയാങ്കിൾ 

ഇതിൽ  മദ്യം ഒരു തിരിച്ചു വരവ് അസാധ്യമാക്കുന്ന രീതിയിൽ അവനെ നശിപ്പിച്ചേക്കാം . പിന്നീട് ഖേദം മാത്രം അവന്നു അത് അവശേഷിപ്പിക്കുന്നു . ചുരുക്കി,ദുഃഖം മറക്കാൻ മദ്യം സേവിക്കുന്നവർക്കു ബോധം തെളിഞ്ഞാൽ വല്ലാത്ത കുറ്റബോധവും മനസ്സാക്ഷി കുത്തും ഉണ്ടാക്കുന്നു. അത് തന്നെ മറ്റൊരു ദുഖത്തിന്നു കാരണമാകുന്നു . 

അത് പോലെ തന്നെ കാമവും  . അവിഹിതമായ പരസ്ത്രീ ബന്ധം ചിലര്ക്ക് ലഹരിയാണ് . അതിന്റെ സാമൂഹ്യമായ പ്രത്യാഘാതങ്ങൾ അവന്നു വിഷയമല്ല . തന്റെ സുഖം മാത്രമാണ് പ്രധാനം . വിഹിതമായ സ്ത്രീ പുരുഷ ബന്ധം നില നിൽക്കുമ്പോൾ തന്നെ തന്റെ ഇണകളെ വഞ്ചിക്കുന്ന തരത്തിൽ ഈ ലഹരി മനുഷ്യനെ കൊണ്ടെത്തിചെക്കാം .

ഭക്തിയുടെ വഴിയും വ്യത്യസ്തമല്ല . ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ മറ്റൊരു ലഹരി  മാർഗ്ഗം. ഭക്തിയുടെ വഴി തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വീഴുന്നത് വലിയ കുഴികളിൽ ആയേക്കാം .
 
ഈ മൂന്നു വഴിക്കും ഒരു പ്രത്യേകതയുണ്ട് .മൂന്നിലും ലഹരി ഉണ്ട് എന്നതാണ് അത്.
സ്വയം മറക്കലിന്റെ ഈ മൂന്നു രീതിയിലും പല സാമ്യതകളും ഉണ്ട് . ലഹരിയുടെ പ്രതീകങ്ങൾ ഈ മൂന്നിലും  ഒരേ പോലെ ആയതു വെറും യാദ്രിശ്ചികം മാത്രമോ ?

ഇവയാണ് ആ  പ്രതീകങ്ങൾ  :
1.  ഇരുണ്ട വെളിച്ചം
2. നേർത്ത പുക പടലങ്ങൾ
3. പതിഞ്ഞ സംഗീതം 
മദ്യം

മദ്യം വിളമ്പുന്ന ബാറുകളിലും നൈറ്റ്‌ ക്ലബ്ബുകളിലും  എന്തിനാണ്  ഇരുണ്ട വെളിച്ചം ഉപയോഗിക്കുന്നത്  ?അവിത്തെ  നേര്‍ത്ത സംഗീതം നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ ? ചുരുങ്ങിയത് നൃത്ത വേദികളിൽ എങ്കിലും  പുക പടലങ്ങൾ  നിങ്ങള്‍ കണ്ടിട്ടുണ്ടോ ?കൂടാതെ നൃത്തവും ,ആട്ടവും പാട്ടും ഉണ്ടാകാറില്ലേ ?
ഇരുണ്ട വെളിച്ചം -ബാറിലും ബെഡ് റൂമിലും 
എന്ത് കൊണ്ട് ഇങ്ങനെ ഒരു അന്തരീക്ഷം സാധാരണയായി മദ്യവുമായി ബന്ധപ്പെട്ടു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു ?
ചിന്തിക്കേണ്ട ഒരു വസ്തുതയാണിത് .
ഭക്തി
ക്ഷേത്ര പൂജാ മുറികൾ , ജാറങ്ങൾ,  മഖ്ബറകൾ തുടങ്ങിയവ നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ ?സന്യാസി മഠം ,പുണ്യാള ന്മാരുടെ ശവകുടീരങ്ങൾ ,സ്വാമി- ഔലിയ തുടങ്ങിവരുടെ  മത ധ്യാന കേന്ദ്രങ്ങൾ ,ആത്മീയ പ്രഘോഷണ വേദികൾ തുടങ്ങിയവയെ നിങ്ങൾ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ ?എങ്കിൽ നിങ്ങൾക്ക് അവിടെയും പല സാമ്യതകൾ കാണാം . ഇപ്പറഞ്ഞ ഒട്ടു മിക്ക കേന്ദ്രങ്ങളിലും വെളിച്ചം വളരെ കുറവായിരിക്കും അഥവാ നേരെത്തെ പറഞ്ഞ ഇരുണ്ട വെളിച്ചം .അഘണ്ട നാമങ്ങളായോ,ഹലോ ലൂലിയ വിളികളാലോ  ,ജമാലിയാ -കമാലിയ്യാ സ്വലാത്തായോ താളത്തിലുള്ള സംഗീതാത്മകമായ ശബ്ദ ക്കെട്ടുകൾ അവിടെ കേൾക്കാം . ചില കേന്ദ്രങ്ങളിൽ ജപ നാമങ്ങൾക്ക് പകരം ആനന്ദ നൃത്തവും നിങ്ങൾക്ക് കാണാം .
ഭക്തിയുടെ ആനന്ദ നൃത്തങ്ങൾ 
 അത് പോലെ  ,ചന്ദനമോ, കർപ്പൂരമോ കത്തിച്ച പുക പടലങ്ങള്‍ ,അവയുടെ രൂക്ഷമായ ഗന്ധം എന്നിവയും ഇത്തരം കേന്ദ്രങ്ങളിൽ കാണാവുന്നതാണ് . 
പുക പടലങ്ങൾ 
ഈ പറഞ്ഞ പ്രതീകങ്ങൾ ഇല്ലാത്ത ഒരു ആത്മീയ കേന്ദ്രത്തെ കുറിച്ച് ചിന്തിക്കാൻ നമുക്ക് സാധ്യമാണോ ?
കാമം
ഇതേ  മൂന്നു പ്രതീകങ്ങൾ കാമത്തിലും നിങ്ങൾക്ക് കാണാം.ഒരു ആദ്യരാത്രിയിലെ  ബെഡ്റൂമിനെ കുറിച്ച നമ്മുടെ സങ്കല്പങ്ങൾ ഒന്ന് പരിശോധിച്ച് നോക്കൂ  ....... ഡിം ലൈറ്റ് അഥവാ  സീറോ ബള്‍ബുകള്‍ ,എവിടെ നിന്നോ ഒഴുകി വരുന്ന നേര്‍ത്ത സംഗീതം ,മുല്ലപ്പൂ കൊണ്ട് അലങ്കരിക്കുകയും വിതറുകയും ചെയ്ത കട്ടിൽ,അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള  സുഗന്ധങ്ങൾ .
ആനന്ദ നൃത്തം അഥവാ ഉന്മാദ നൃത്തങ്ങളുടെ  മനശാസ്ത്രം
ഒരു തികഞ്ഞ ഭൌതീക വാദിയുടെ ആനന്ദത്തിന്റെ  അങ്ങേയറ്റം എന്താണ് ? രാത്രിയിൽ മദ്യ ശാലകളിലോ  ഡാൻസ് ക്ലബ്ബുകളിലോ  പോയി ആനന്ദ നൃത്തം ചവിട്ടുക .കൂട്ടമായി  സ്വയം മറന്നു നേരം വെളുക്കുവോളം ആടിപ്പാടി  ത്തിമർക്കുക.അത് പോലെ പോപ് ,റാപ്പ്,ഗാന മേളകൾ  തുടങ്ങിയ സംഗീത മേളകളിൽ പോവുക. ആകെ ശരീരം ഇളക്കി ഉന്മത്തരായി നൃത്തം ചെയ്യുക . ആനന്ദം...... പരമാനന്ദം.
എന്നാൽ ഒരു തികഞ്ഞ ആത്മീയ വാദിയുടെ ആനന്ദത്തിന്റെ അങ്ങേയറ്റം എന്താണ് എന്ന് നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ ?ബഹു രസമാണ് കാര്യം . അതും സംഗീതവും  ഉന്മാദ നൃത്തവും തന്നെ . സൂഫികളുടെ സംഗീതമായ ഖവ്വാലിയും അവരുടെ നൃത്ത രൂപമായ സമ(SAMA )യും ഒന്ന് താരതമ്യം ചെയ്തു നോക്കൂ. 
ഭക്തിയുടെയും, ഭൌതികതയുടെയും ഉന്മാദ നൃത്തങ്ങൾ 
ചുരുക്കി,
ഇപ്പോൾ നമ്മുടെ അറിവിലുള്ള  രണ്ടു ജീവിത വീക്ഷണങ്ങളും(ആത്മീയ ,ഭൌതീക വീക്ഷണങ്ങൾ) നമുക്ക് നല്കുന്ന ഔട്ട്‌ പുട്ട് എന്നത് വെറും, എല്ലാം മറന്നു ആടിപ്പാടി മയങ്ങിക്കിടക്കുന്ന മനുഷ്യരെയാണ് .ഇങ്ങനെ മയക്ക വെടി ഏറ്റു  കിടക്കാത്ത, ഉണർന്നിരിക്കുന്ന ജീവനുള്ള മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു ജീവിത വീക്ഷണത്തെക്കുറിച്ചുള്ള അന്വേഷണതിന്നു ഇനിയും ആരെയാണ് നാം കാത്തിരിക്കുന്നത് ?

16 അഭിപ്രായങ്ങൾ:

  1. നല്ല പോസ്റ്റ്
    ഇത്ര നന്നായി പഠനം നടത്തി , നല്ല അറിവ് നിറച്ച് ചിന്തിപ്പിക്കുന്ന് മറ്റൊരു പോസ്റ്റ് ബൂ ലോകത്ത ഞാൻ കണ്ടിട്ടില്ല...............

    താങ്കളുടെ ആനന്ദ ട്രയാങ്കിളിൽ നിന്ന് വളരെ വ്യക്തം, പക്ഷെ ഞാൻ ഇവരിൽ തിരയുന്നത് , ഏത് തരം ജീവിതമാണ് അല്ലെങ്കിൽ എന്ത് തരം ജീവിത സന്തോഷമാണ് ഇതൊക്കെ കഴിയുമ്പോൾ ഇവർക്ക് കിട്ടുന്നത് എന്നാണ്................
    അവസാനത്തിൽ ആകെതുക സ്ഥായിയായ ദു:ഖം മാത്രം ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഖത്തിനു വേണ്ടി ലഹരിയുടെ മദ്യം/കാമിനി തുടങ്ങിയവയുടെ പിന്നില്‍ പോയാല്‍ ദുഃഖം വ്യക്തിപരം മാത്രം ആയിരിക്കില്ല .അത് സാമ്പത്തിക ,കുടുംബ പ്രശ്നങ്ങള്‍ വരുത്തി വെക്കുന്നു ......
      ചിലപ്പോള്‍ അത് രാഷ്ട്രീയ അസ്ഥിരത വരെ ഉണ്ടാക്കാം എന്ന് ഇപ്പോഴത്തെ മന്ത്രിയുടെ രാജിയും മറ്റും നമ്മോടു പറയുന്നത് .

      ഇല്ലാതാക്കൂ
  2. An Excellent Observation and article it is .. പക്ഷെ പറഞ്ഞു വന്ന വിഷയം ഒരു പൂർണത കൈവരിക്കാതെ അവസാനിച്ചു പോയ പോലെ തോന്നി . എന്നിരുന്നാലും ഈ നല്ല ഉദ്യമത്തിന് ഒരായിരം അഭിനന്ദനങ്ങൾ .. മനുഷ്യൻ കുറെയധികം ചട്ടക്കൂടുകളിൽ ആണ് കിടക്കുന്നത് . മതങ്ങളും , സമൂഹവും , രാഷ്ട്രീയവും എല്ലാം ഈ ചട്ടക്കൂടുകൾക്കു ശക്തി പകരുന്നുണ്ട് എന്നത് മറ്റൊരു വസ്തുത കൂടിയാണ് .

    ഇവിടെ ആബിദ് പങ്കു വച്ച ചിന്തകൾ വളരെ പ്രസക്തമാണ് . മനുഷ്യൻ ഉണ്ടായ കാലം തൊട്ട് ഈ സ്ഥിതി വിശേഷം ഉണ്ടായിരുന്നോ ? ഇല്ലെങ്കിൽ എന്ന് തൊട്ട് ഇത്തരം സ്ഥിതി വിശേഷം ഉണ്ടായി എന്നത് കൂടി ഈ വിഷയത്തിൽ ചിന്താത്മകമായി പറയേണ്ടിയിരുന്നു .

    മദ്യവും , ഭക്തിയും , കാമവും ഒരേ ഒരു ബിന്ദുവിലേക്ക് മനുഷ്യനെ എത്തിക്കുന്നു എന്നതാണ് ആബിദിന്റെ നിരീക്ഷണം .ആ നിരീക്ഷണം അർത്ഥവത്തായി പറഞ്ഞെത്തിക്കാൻ ആബിദിനു കഴിഞ്ഞിട്ടുമുണ്ട് .. ലഹരി എന്നത് മായയായും സങ്കൽപ്പിക്കാം ഇവിടെ . അങ്ങിനെയെങ്കിൽ ഈ മൂന്നു കാര്യങ്ങൾ മാത്രമല്ല മനുഷ്യൻ ചെന്നെത്തുന്ന ലഹരികൾ. ഒരാൾ സ്വയം മറക്കുന്നതിൽ കൂടിയല്ലാതെ ആത്മീയ ജ്ഞാനം സാധ്യമല്ല എന്നാണു പൊതുവേയുള്ള വിവക്ഷ . ഞാൻ എന്ന ഭാവത്തെ മറക്കാൻ സാധിക്കണം എങ്കിൽ ലഹരി ആവശ്യവുമാണ് . ആ ലഹരി ഏതിനത്തിൽ പെട്ടതാകണം എന്നുള്ളത് വ്യക്തിനിഷ്ടമാണ് എന്ന സ്ഥിതിക്ക് ലഹരിയെ ഒഴിച്ച് നിർത്തി കൊണ്ടുള്ള ഒരുണർവ്വ് സാധ്യമാണോ എന്നത് അവശേഷിക്കുന്ന ചൊദ്യവുമാകുന്നു .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പ്രവീണ്‍ ശേഖര്‍ ,താങ്കളുടെ വിശദമായ അഭിപ്രായത്തിനു .
      മേല്‍ വിഷയത്തിന്റെ പൂര്‍ണ്ണത എന്നത് ജീവിത വീക്ഷണത്തിന്റെ അന്വേഷണമാണ് .തുടര്‍ന്നുള്ള പോസ്റ്റുകള്‍ അതിന്റെ വിശകലനങ്ങള്‍ ഉള്‍ക്കൊള്ളിക്കാം ...

      മനുഷ്യന്‍ എന്ന് മുതല്‍ ഇങ്ങനെ തുടങ്ങി എന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ട് .

      ആത്മഞാനത്തിന്നും ,ഉണര്‍വിനും ലഹരി / മായ യുടെ ആവശ്യം ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് .

      ഇല്ലാതാക്കൂ
  3. വിയോജനം രേഖപ്പെടുത്തിക്കൊള്ളുന്നു

    മറുപടിഇല്ലാതാക്കൂ
  4. An Excellent Observation and article it is .. പക്ഷെ പറഞ്ഞു വന്ന വിഷയം ഒരു പൂർണത കൈവരിക്കാതെ അവസാനിച്ചു പോയ പോലെ തോന്നി . എന്നിരുന്നാലും ഈ നല്ല ഉദ്യമത്തിന് ഒരായിരം അഭിനന്ദനങ്ങൾ ..

    മറുപടിഇല്ലാതാക്കൂ
  5. വളരെ ബാലിശമായ നിരീക്ഷണം .......ഹജറുല്‍ അസുവാദിനെ ചുംബിക്കുന്നതും വിഗ്രഹത്തെ ചുംബിക്കുന്നതും ഒരു പോലെ എന്ന് പറയാതിരുന്നത് നന്നായി ......അമ്പലത്തെ വലയം വെക്കുന്നതും ക'അബയെ വലയം വെക്കുന്നത് ഒരു പോലെ എന്നും പറയുമായിരിക്കും....... സുഹൃത്തെ സൂഫിസത്തെ ക്കുരിച്ച്ചു പഠിക്കാത്തതു ആണ് നിങ്ങളുടെ ന്യൂനത

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇസ്ലാമില്‍ ആത്മീയതയുടെ അല്ലെങ്കില്‍ ഭക്തിയുടെ അങ്ങേയറ്റം എന്നത് ദൈവത്തില്‍ ലയിക്കാലോ അനല്‍ ഹഖ് സിദ്ധാന്തമോ സന്ന്യസമോ ഭക്തി ഗാനങ്ങലോ ,ആനന്ദ ന്രിത്തങ്ങലോ അല്ല .
      കൂട്ടം കൂട്ടമായി ദികുരുകളും സ്വലാതുകളും അത്യുച്ചത്തില്‍ വിളിച്ചു ക്കൂവി പണപ്പിരിവ് നടത്തുന്ന ആത്മീയ സദസ്സുകള്‍ ഇസ്ലാമില്‍ ഇല്ല .അത് പോലെ ഭക്തി തലക്കു പിടിച്ചു ന്രിത്തമാടുന്ന രീതിയും ഇസ്ലാമില്‍ ഇല്ല .
      എന്നാല്‍ അദ്വൈത ദര്‍ശനത്തിന്റെ സ്വാധീനം കലര്‍ന്നത് മൂലം സൂഫീ ധാരകളിലൂടെ ഉള്ള മത കാഴ്ചപ്പാടില്‍ ഈ രീതികള്‍ കാണുന്നു.

      ഇനി ഇതെല്ലം ഇസ്ലാമില്‍ ഉണ്ട് എന്നാണു താങ്കളുടെ അഭിപ്രായം എങ്കില്‍ താങ്കള്‍ തെളിവുകള്‍ ഹാജരാക്കുക .

      തസവ്വുഫും സൂഫിസവും തമ്മിലെ വ്യത്യാസം പഠിക്കാന്‍ ആവശ്യപ്പെടുന്നു .

      ഈ എഴുത്ത് ആദ്യം കുറിക്കു കൊള്ളുന്നത്‌ മതത്തിന്റെ പൌരോഹിത്യ വ്യഖ്യാതാക്കല്‍ക്കാന് എന്ന് താങ്കളുടെ മറുപടി വ്യക്തമാക്കുന്നു .

      ഇല്ലാതാക്കൂ
    2. ഹദീസുകളും കിത്താബുകളും പഠിച്ചു പറയു സുഹൃത്തേ .....സ്വഹാബികള്‍ കൂട്ടമായി ദിക്ര് ചൊല്ലിയിരുന്നെന്നു കാണാവുന്നതാണ് .......സ്വലാത്ത് ചൊല്ലാന്‍ / നബി (സ) യുടെ മട്‌ഹു പറയാന്‍ ഖുര്‍'അനില്‍ തന്നെ കാണാം .....താരതമ്യം ചെയ്യുമ്പോള്‍ എന്തൊങ്കിലും വജ്ഹുശഹുബു ഉണ്ടായിരിക്കെണ്ടേ എന്തിനെയും എല്ലാത്തിനെയും താരതമ്യം ചെയ്യാന്‍ പാടുണ്ടോ മുകളില്‍ ഞാന്‍ പറഞ്ഞതിനെ എങ്ങിനെ നിങ്ങള്‍ താരതമ്യം ചെയ്യും ......

      ഇല്ലാതാക്കൂ
    3. നിങ്ങള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം ....ഓരോ വാക്കും അതിന്റെ അര്ത്തത്ത്തില്‍ ഉപയോഗിക്കുക ....//////.ആത്മീയതയുടെ അല്ലെങ്കില്‍ ഭക്തിയുടെ അങ്ങേയറ്റം എന്നത് ദൈവത്തില്‍ ലയിക്കാലോ അനല്‍ ഹഖ് സിദ്ധാന്തമോ സന്ന്യസമോ ഭക്തി ഗാനങ്ങലോ ,ആനന്ദ ന്രിത്തങ്ങലോ അല്ല ....////......എന്താണ് നിങ്ങള്‍ പറയുന്നത് എന്ന് നിങ്ങള്ക്ക് അറിയുമോ ..ഇതിന്റെ മലയാളം ഒന്ന് പറയുമോ ?...

      എന്നാല്‍ അദ്വൈത ദര്‍ശനത്തിന്റെ സ്വാധീനം കലര്‍ന്നത് മൂലം സൂഫീ ധാരകളിലൂടെ ഉള്ള മത കാഴ്ചപ്പാടില്‍ ഈ രീതികള്‍ കാണുന്നു.....//......മുഹ്യുധീന്‍ ശൈക് (ര) അദ്വൈതം വിശ്വസിച്ചിരുന്നു എന്ന് പറയുന്ന വഹാബി പാതിരിമാരുടെ വാക്കുകള്‍ അതെ പടി കോപ്പി അടിക്കുക എന്നതാല്ലാതെ അത് എന്താണ് എന്ന് പോലും നിങ്ങള്ക്ക് അറിയില്ല എന്ന് അറിയാം ......

      പൌരോഹിത്യ വ്യഖ്യാതാക്കല്‍ക്കാന്....///.....എന്താണ് പൌരോഹിത്യം ഏതെങ്കിലും വാക്കുകള്‍ എവിടെയെങ്കിലും ഉപയോഗിക്കല്‍ അല്ല

      ഇല്ലാതാക്കൂ
    4. അനല്‍ ഹഖ്,സമാ നൃത്തം ,ദര്ഗ്ഗാ പൂജ ,കമാലി യ്യാ സ്വലാത്ത് ......
      ഇതൊക്കെ ഇസ്ലാമില്‍ എപ്പോഴാണ് എഴുതി ചേര്‍ക്കപ്പെട്ടത് ?

      മേല്‍ സംഗതികള്‍ ഭക്തി പ്രസ്ഥാനമായി ഇസ്ലാമിനെ മാറ്റിയെടുക്കാന്‍ പുരോഹിതന്മാര്‍ കൂട്ടി ചേര്‍ത്തതാണ്.

      ഇല്ലാതാക്കൂ
    5. സ്വയം കൃത ആചാരങ്ങള്‍ കൂട്ടിച്ചേര്‍ത്തു മതകാര്യത്തില്‍ അതിര് കവിയുന്നവരെ കുറിച്ച് ഖുറാന്‍ പറയുന്നു

      قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ‌ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرً‌ا وَضَلُّوا عَن سَوَاءِ السَّبِيلِ
      "പറയുക: വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യങ്ങളില്‍ അന്യായമായി അതിരുകവിയാതിരിക്കുക. നേരത്തെ പിഴച്ചുപോവുകയും വളരെ പേരെ പിഴപ്പിക്കുകയും നേര്‍വഴിയില്‍നിന്ന് തെന്നിമാറുകയും ചെയ്ത ജനത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്." (Al Maaida:77)

      തങ്ങളുടെ പ്രാര്‍ത്ഥനകളെ കൈ കൊട്ടി പ്പാട്ടും സംഗീതവും ആക്കി മാറിയവരെ കുറിച്ച് ഖുറാന്‍ പറയുന്നു :

      "ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്ഥകന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം സ്വീകരിച്ചതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക. " (Al Anfal:35)

      ഇല്ലാതാക്കൂ
    6. നബിതങ്ങള്‍ മുസ്ലിം സമുധായ്തെ ഓര്‍ത്തു ഭയപ്പെട്ടത് ശിര്‍കി ലേക്ക് പോകുമെന്നല്ല..മരിച്ചു മുസ്ലിമ്കല്ക് വന്നുചേരുന്ന സമ്പത്തിനെയും ധൂര്തിനെയും കുറിച്ചാണ്..ആദരവും ആരാധനയും വ്യക്തമാകിതന്ന നബിതങ്ങള്‍ ആദരവിനെ തന്റെ സമുദായത്തില്‍ അതിര് കവിയുമെന്നോര്‍ത്തു ഒരിക്കലും ഭയപ്പീട്ടിരുന്നിലാ..മറിച്ചു മുന്‍കാല വേദക്കാര്ക് വന്നുഭാവിച്ചത് വിവരിച്ചു തരികയാണ് ചെയ്തത്..

      ഇല്ലാതാക്കൂ
  6. Sajjad Vaniyambalam പറഞ്ഞു :

    ഇതിനെക്കാള്‍ ശ്രദ്ധേയമായ ഒരു സാമ്യത ഇവിടെയൊക്കെ വേറെയുണ്ട്. ഇത്തരം അന്തവിശ്വാസ കേന്ദ്രങ്ങള്‍ മുഴുവന്‍ മതേതരത്വത്തിന്റെ ഈറ്റില്ലങ്ങള്‍ കൂടിയാണ്. എല്ലാ അന്തവിശ്വാസ ആത്മീയ ചൂഷണ കേന്ദ്രങ്ങളിലും നാനാ ജാതി മതസ്ഥരും വിശ്വാസ കേന്ദ്രത്തിന്റെ "മതം " പരിഗണിക്കാതെ തന്നെ സജീവമാവുന്നു . സ്ത്രീ പ്രാതിനിധ്യം മുപ്പത്തി മൂന്നു ശതമാനവും കഴിഞ്ഞു ഏതാണ്ട് ഒരു അറുപത എഴുപത് ശതമാനം കാണുന്നതിനാള്‍ അന്ത വിശ്വാസികള്‍ സ്ത്രീ ശാക്തീകരണത്തിലും ഏറെ മുന്നോട് പോയിട്ടുണ്ട് എന്ന് പറയാം

    മറുപടിഇല്ലാതാക്കൂ
  7. സൂഫികള്‍ ആത്മീയതയുടെ തലത്തില്‍ ജീവിച്ചവരാന് എന്നതുകൊണ്ട്‌ ഭൌതിക ജീവിതത്തെ നഷ്ടപ്പെടുത്തിയിട്ടില്ല,അവര്‍ ത്യജിച്ചതു ഭൌതിക സുഖങ്ങളെ മാത്രമാണ്.ആത്മീയ ലോകത്തിനു പ്രാധാന്യം നല്കിയപോലെ അവര്‍ ഭൌതിക ലോകത്തെ സുഖങ്ങല്ക് കീഴ്പെട്ടില്ല.ഇന്ന് വടക്കേ ഇന്ത്യയിലെ ലക്ഷകണക്കിന് ജനഗലെ ഇസ്ലാമിലേക് കൈപിടിച്ച് കൊണ്ട് വന്നത് ആ സൂഫിവര്യന്മാരാന്..ഘാജ മുഹീനുധീന്‍ ചിസ്തി (റ) പോലുള്ള സൂഫിവര്യന്മാരുടെ തക്വയിലും സൂക്ഷ്മതയിലും ഉള്ള ജീവിധം കണ്ടാണ്‌ ജനങ്ങള്‍ ഇസ്ലാമിലേക് ഒഴുകിയത്,ഇന്നും ഇസ്ലാമിലേക് ഒഴുകുന്നത്‌..ഇസ്ലാമിക ഭരണം കിട്ടിയാലേ ദീന്‍ പ്രജരണം നടക്കു എന്ന് കരുതുന്ന ജമാത് കാരെ പോലുള്ളവര്‍ അവരുടെ പ്രവര്‍ത്തനം കൊണ്ട് എത്ര പേരെ സത്യാ ദീനിലെക് അടുപിക്കാന്‍ കഴിഞ്ഞു എന്ന് സൂഫിമാഹന്മാരെ അപഹസിക്കുന്നതിനുമുന്പ് നെ ഞ്ചത്ത് കൈവെച്ചു ചിന്ടിക്കുക..കുറെ തീവ്ര വാദികളെ സൃഷ്ട്ടിച്ചു എന്നല്ലാതെ തഖ്‌വയുടെയും സൂക്ഷ്മ ജീവിടതിന്റെയും ഔന്യതിലെത്താനും ആ ജീവിതം കാണിച്ചു കൊടുത്തു ദാവത് നടത്താനും ജനഗലെ സത്യദീനിലെക് അടുപ്പികാനും സാടിക്കുന്നുണ്ടോ??

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ