2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ലൈംഗീക പ്രായപൂർത്തിയും ,വോട്ടവകാശവും പിന്നെ മുസ്ലിം പെണ്‍കുട്ടികളും

ജനാധിപത്യത്തിൽ വോട്ടവകാശം വിനിയോഗിക്കണമെങ്കിൽ പ്രായപൂർത്തി ആവേണ്ടതുണ്ട്‌ എന്നാണു വെപ്പ് . അതിനാലാണ് പോലും നാം അതിനെ പ്രായപൂര്‍ത്തി വോട്ടവകാശം എന്ന് പറയുന്നത് .എപ്പോഴാണ് പ്രായ പൂർത്തി ആകുന്നതു എന്ന് നിയമത്തിന്നു അറിയില്ലല്ലോ ??
എന്നാലും നിയമങ്ങള്‍ അങ്ങിനെയാണ്..... കൃത്യമായ ഒരു അളവുകോല്‍ നിയമങ്ങള്‍ക്കു നിലനിര്‍ത്താന്‍ പറ്റില്ല .അതിനാല്‍ അത് മാറ്റി കൊണ്ടേയിരിക്കും . അതിനാലാണ് ലോകത്ത് പല രാജ്യങ്ങളിലും പല വിധത്തിലുള്ള വോട്ടെടുപ്പ് പ്രായ പരിധികള്‍ നിലവിൽ വരാൻ കാരണം .

ഇക്വഡോര്‍ 16
അമേരിക്ക 17 ,18
ഇന്ത്യ 18 (മുമ്പ് 21 ആയിരുന്നു )
ജപ്പാൻ 20
കുവൈറ്റ് ,ഫിജി ,സിംഗപുർ 21


ഈ പ്രായ പരിധിക്കു താഴെ ഉള്ളവർ  ആ രാജ്യത്തെ പൌരന്മാർ അല്ലാത്തതിനാലോ ,അവർക്ക് പ്രായ പ്രായപൂർത്തി എത്താത്തതിനാലോ അല്ല വോട്ടവകാശം നല്കാത്തത് .നിയമങ്ങൾ  അങ്ങിനെയാണ് . അതിന്നു അങ്ങിനെയേ സാധ്യമാകൂ എന്നുള്ളത് കൊണ്ടാണ്.
ഇപ്പോൾ കേരളത്തിൽ വിവാദമായ മുസ്ലിം പെകുട്ടികളുടെ വിവാഹ പ്രായ ചർച്ചയാണ്  ഇത്തരത്തിലുള്ള ചിന്തകൾ  പ്രസക്തമാക്കുന്നത് .

ഇസ്ലാമിലെ വിവാഹ പ്രായം എപ്പോൾ ??
ഇസ്ലാം നിശ്ചിതമായ ഒരു പ്രായം വിവാഹത്തിന്നു നിശ്ചയിച്ചിട്ടില്ല . അത് നിയമങ്ങൾക്ക് വിട്ടു കൊടുക്കുകയാണ് ചെയ്തത്. ഓരോ സമൂഹത്തിന്റെയും ,രാജ്യത്തിന്റെയും നാഗരികവും ,സാംസ്ക്കാരികവുമായ വികാസത്തിനു അനുസരിച്ച് തീരുമാനിക്കാം .പുരുഷനും ,സ്ത്രീക്കും ലൈംഗീക പ്രായപൂർത്തി എത്തിയിരിക്കണം എന്ന ഒരു മിനിമം യോഗ്യത ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു . ഇത് നിയമത്തിനു മുന്നിലെ ശാരീരികമായ പ്രയപൂർത്തിയുടെ അടയാളമായി ഗണിക്കുന്നു .എന്നാൽ അതുമാത്രമല്ല യോഗ്യത . പുരുഷൻ സാമ്പത്തികമായി യോഗ്യനായിരിക്കണം .എന്ന് വെച്ചാൽ പുരുഷൻ മഹർ (പുരുഷ ധനം )നല്കാൻ കഴിവുള്ളവനായിരിക്കണം .അത് പോലെ സ്ത്രീ ,പുരുഷ ധനം  സ്വീകരിക്കാനും അത് കൈകാര്യം ചെയ്യാനും കഴിവും പ്രാപ്തിയും എത്തിയവരായിരിക്കണം . ഇതിനെയാണ് ഖുറാൻ റുഷ്ദ് (കഴിവ് ,പ്രാപ്തി, വിവേകം )എന്ന് പറയുന്നത് .അതിന്നു കൃത്യമായ ഒരു പ്രായം ഒരു നിയമത്തിന്നും നിശ്ചയിക്കാൻ പറ്റുന്ന കാര്യമല്ല .അതിനാൽ ഖുറാൻ അത് നമ്മുടെ സാഹചര്യങ്ങല്ക്ക് വിട്ടു തന്നു . എന്നാൽ നിയമങ്ങളുടെ പ്രായോഗിക വല്ക്കരനത്തിന്നു നമ്മുടെ  സാമൂഹിക സാഹചര്യം വെച്ച് ഒരു പ്രായ പരിധി ആവശ്യമായി വരുമ്പോൾ അങ്ങിനെ ഒന്നിനെ ഇസ്ലാം വിലക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല .

മൈനർ ആയ അനാഥരുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന രക്ഷകർത്താവ് അത് അവർക്ക് തിരിച്ചു നല്കേണ്ട സമയം എപ്പോൾ എന്ന് ഖുറാൻ ഇങ്ങനെ വിവരിക്കുന്നു "

"വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി(റുഷ്ദ് ) കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്‍പിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി." 
 (Quran ,Chapter 4 ,അന്നിസാഅ`: 6)


ഇവിടെ വിവാഹ പ്രായം എപ്പോൾ എന്ന് ഖുറാൻ വ്യക്തമാക്കുന്നില്ല . എന്നാൽ കാര്യപ്രാപ്തി എത്തിയാൽ സമ്പത്ത് അവര്ക്ക് കൊടുക്കണം എന്നും പറയുന്നു .ഇവിടെയും നിയമ നൂലാമാലകൾ ഒഴിവാക്കാൻ ജുഡീഷ്വരിക്കു ഒരു പ്രായ പരിധി നിശ്ചയിക്കേണ്ടി വരും. അതിനുള്ള സാധ്യത ഇസ്ലാം തള്ളുകയല്ല ,ഉൾക്കൊള്ളുകയാണ് ചെയ്യുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു .

ഇതിനെ ഇസ്ലാമിക കര്മ്മശാസ്ത്ര പണ്ഡിതന്മാർ വളരെ മനോഹരമായി ഇങ്ങനെ വിവരിച്ചിരിക്കുന്നു :
"അനാഥകള്‍ക്ക് തങ്ങളുടെ സ്വത്ത് വിട്ടുകൊടുക്കുന്നതിന് രണ്ട് ഉപാധികളാണ് ചുമത്തിയിരിക്കുന്നത്: ഒന്ന്, പ്രായപൂര്‍ത്തി. രണ്ട്, തന്റേടം (റുശ്ദ്) അഥവാ, ധനം ശരിയായി വിനിയോഗിക്കാനുള്ള യോഗ്യത.

പ്രായപൂര്‍ത്തിയെത്തുമ്പോള്‍ അനാഥയില്‍ തന്റേടം വെക്കുന്നില്ലെങ്കില്‍ അവനെ രക്ഷാകര്‍ത്താവ് പിന്നെയും ഏഴുകൊല്ലം വരെ നിരീക്ഷിച്ചു കൊണ്ടിരിക്കണം; പിന്നെ, തന്റേടം വെക്കട്ടെ, വെക്കാതിരിക്കട്ടെ അവന്റെ സ്വത്ത് അവനെ ഏല്‍പിക്കണം- ഇതാണ് ഇമാം അബൂഹനീഫ(റ) യുടെ അഭിപ്രായം.

എന്നാല്‍, ധനം വിട്ടുകൊടുക്കാന്‍ തന്റേടം(പക്വത)  അത്യന്താപേക്ഷിതമാണ് എന്നത്രെ ഇമാം അബൂയൂസുഫ്(റ) , ഇമാം മുഹമ്മദ്(റ), ഇമാം ശാഫിഈ(റ)  എന്നിവരുടെ പക്ഷം.
 
എന്ന് വെച്ചാൽ `വലിയ്യ്` (രക്ഷാകര്‍ത്താവ്) അനാഥയുടെ പ്രശ്നം ഇസ്ലാമിക ന്യായാധിപതി(കോടതി )യുടെ മുമ്പാകെ ബോധിപ്പിക്കുക; അവന് തന്റേടമില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന പക്ഷം അവന്റെ കാര്യങ്ങള്‍ നോക്കുവാനായി യുക്തമായ ഏര്‍പ്പാട് ചെയ്യുക."(തഫ്ഹീം )

എന്ന് വെച്ചാൽ, കോടതിക്ക്  പക്വത എത്തുന്നത് എപ്പോൾ ,എത്തിയില്ലെങ്കിൽ എന്തുചെയ്യണം എന്ന് സ്വയം തീരുമാനിക്കാം എന്നര്ഥം .



ചുരുക്കി ,
ഇസ്ലാമിലെ വിവാഹ പ്രായത്തിന്റെ യോഗ്യത,
1 .ബലിഗ :-(بَلَغُوا) ലൈംഗീകമായ യോഗ്യത - ലൈഗീക പ്രായപൂര്ത്തി
2 .റുഷ്ദ് :-(رُ‌شْدًا)ശാരീരികവും മാനസികവുമായ യോഗ്യത - റുഷ്ദ് (പക്വത ,വിവേകം ,കൈകാര്യ ശേഷി )

പിൻ കുറി:
ലൈംഗീക പ്രായപൂർത്തിയായി  പുരുഷന്റെതു കുറഞ്ഞത്‌ ഏകദേശം 15 വയസ്സും(sexual discharge)
സ്ത്രീയുടേതു 9 വയസ്സും (menstrual Discharge)  ആയി ശരീഅത്ത്‌ (നിയമം)കണക്കാകുന്നു .അപ്പോൾ
പുരുഷന്മാരുടെ വിവാഹ യോഗ്യതയിലും  ലൈംഗീക പ്രായപൂർത്തി എത്തിയിരിക്കണം എന്ന വ്യവസ്ഥ ഉണ്ടെന്നിരിക്കെ ,അവരുടെ വിവാഹ പ്രായമായ 21 വയസ്സ് എന്നതു 15 ആയികുറക്കാൻ വേണ്ടി സുപ്രീം കോടതി വരെ പോകാൻ ഒരു പണ്ഡിത - പത്രക്കുരിപ്പുകാരന്നും  സാധിക്കുന്നില്ല എന്നത് വൈരുധ്യം അല്ലെ ??
അല്ലെങ്കിൽ  സ്ത്രീകളോട് മാത്രമെന്തിനീ അനീതി .......

7 അഭിപ്രായങ്ങൾ:

  1. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല

    മറുപടിഇല്ലാതാക്കൂ
  2. ഇതാണ് സമതുലിതമായ കാഴ്ചപ്പാട് . കാരണം വിവാഹത്തിനു നിര്നിത പ്രായം ഇസ്ലാം നിഷ്കര്ഷിച്ചിട്ടില്ല . പ്രയപൂര്തി എത്തുന്ന മിനിമുതിന്റെ അടയാളം പറഞ്ഞിട്ടുമുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. നല്ല പഠനം, തുടരുക
    അള്ളാഹു അനുഗ്രഹിക്കട്ടേ ആമീൻ

    മറുപടിഇല്ലാതാക്കൂ
  4. പൌരോഹത്യമാണ് ഏതൊരു മതത്തിന്റെയും ശാപവും , നാശവും !

    അസ്രൂസാശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  5. ഇന്ത്യയെ പോലുള്ള ഒരു വലിയ ജനാധിപത്യ രാജ്യത്തിൽ സാമൂഹിക മാനദണ്ഡങ്ങളെ മുൻ നിർത്തി വിവാഹം എന്നത് വളരെ വ്യക്തമായി രേഖപ്പെടുത്തിയ ഒരു നിയമമാണ്, അതിന്ന് സ്ത്രീക്ക 18ഉം പുരുഷന്21ഉം ആയാൽ എല്ലാ ഇന്ത്യക്കാർക്കും, അവരുടെ മതം, ജാതി, ബന്ധുമിത്രാതികളുടെ അനുവാദം തുടങ്ങിയ യാതൊരു വിധ നിയന്ത്രങ്ങളുമില്ലാതെ, പൂർണ്ണമായും സർക്കാർ സംവിധാനത്തിലൂടെ വിവാഹം കഴിക്കുന്നതിനായി 1954 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് സ്പെഷൽ മാരേജ് ആക്റ്റ് 1954, ഇത് പ്രകാരം വളരെ ലളിതമായി ആർക്കും ആരേയും വിവാഹം കഴിക്കാം, ഇന്ന് രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറിയ വിവാഹ പ്രായവും അതിനോട് അനുഭന്ദിച്ച ചില മത വാദങ്ങളും വെറും പൊള്ളയായ വാക്കുകൾ മാത്രമയേ തോന്നുന്നൊള്ളൂ,

    ഒരോ മതത്തിലും തങ്ങളുടെ ജനതയുടെ ഉന്നതിക് അനുസൃതമായി വളരെ വ്യക്തമായ നിയമങ്ങളുണ്ട്, അവയിലൊന്നും തന്നെ ശൈശവ വിവാഹത്തെ പ്രൊത്സാഹിപ്പിക്കുന്നതായി എവിടേയും കണാൻ ഇടയായിട്ടില്ല,എല്ലായിടത്തും പറയുന്നത് പ്രായ പൂർത്തിയായിരിക്കണം എന്നാണ്, അതിന്നും വ്യക്തമായ കാര്യങ്ങളും കാരണങ്ങളും നൽക്കുന്നുണ്ട്, പിന്നെ ആർക്കാണീ ചർച്ചകൾ, ആര് കുറ്റക്കാർ?
    ഇതെല്ലാം രാഷ്ടീയ പിടിമുറക്കങ്ങളക്കായി ആരാഷ്ടീയ വാധമുഖങ്ങൾ സമൂഹത്തിന്റെ ചില കോണുകളെ ഇളക്കി വോട്ട് ബാങ്കിന്റെ സ്വാദീനം നേടാൻ കാണിക്കുന്ന നാടകിയതകളായിട്ടേ കാണാവൂ, അവിടെ ഈ ചാനലുകൾ പ്രചരിപ്പിക്കുന്ന തെറ്റായ നയങ്ങൾ വരും കാലങ്ങൾ കലാപങ്ങൾക്ക് വരേ വഴിയൊരുക്കുമെന്നത് മനസ്സിലാക്കുകയെങ്കിലും ചെയ്യുന്നത് നന്നായിരിക്കും,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോള്‍ കേരത്തില്‍ നടക്കുന്ന വിവാദം ..മുമ്പ് ശരീഅത്ത്‌ വിവാദ കാലത്തെ പോലെ ഒരു മുസ്ലിം consolidation ഉണ്ടാക്കാന്‍ ഉള്ള ചില രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു

      ഇല്ലാതാക്കൂ
  6. ലൈംഗീക പ്രായപൂർത്തിയായി പുരുഷന്റെതു കുറഞ്ഞത്‌ ഏകദേശം 15 വയസ്സും(sexual discharge)
    സ്ത്രീയുടേതു 9 വയസ്സും (menstrual Discharge) ആയി ശരീഅത്ത്‌ (നിയമം)കണക്കാകുന്നു .അപ്പോൾ
    പുരുഷന്മാരുടെ വിവാഹ യോഗ്യതയിലും ലൈംഗീക പ്രായപൂർത്തി എത്തിയിരിക്കണം എന്ന വ്യവസ്ഥ ഉണ്ടെന്നിരിക്കെ ,അവരുടെ വിവാഹ പ്രായമായ 21 വയസ്സ് എന്നതു 15 ആയികുറക്കാൻ വേണ്ടി സുപ്രീം കോടതി വരെ പോകാൻ ഒരു പണ്ഡിത - പത്രക്കുരിപ്പുകാരന്നും സാധിക്കുന്നില്ല എന്നത് വൈരുധ്യം അല്ലെ ??
    അല്ലെങ്കിൽ സ്ത്രീകളോട് മാത്രമെന്തിനീ അനീതി ..

    മറുപടിഇല്ലാതാക്കൂ