നന്മ -തിന്മ വ്യക്തിയിൽ
തിന്മ സമൂഹത്തിൽ
ആത്മീയ -രാഷ്ട്രീയ ചൂഷകർ
വ്യവസ്ഥാപിത മത സംഘങ്ങളുടെ മേലധികാരികൾ പണം സമ്പാദിക്കാനുള്ള എളുപ്പ മാർഗ്ഗമായി മതത്തെ മാറ്റുന്നതോട് കൂടി മതം മനുഷ്യ വിരുദ്ധവും ,ചൂഷണ ഉപാധിയും ആയി മാറുന്നു .
അത് പോലെ ,
അങ്ങിനെ മതം ,ആത്മീയ ചൂഷണങ്ങളിലൂടെ കോടികൾ കൊയ്യുമ്പോൾ രാഷ്ട്രീയ മേധാവികളും കൈക്കൂലിയിലൂടെയും ,അഴിമതിയിലൂടെയും കോടികൾ വാരുന്നു .
ഇവിടെ ദൈവം കുരിശിൽ അടിക്കപ്പെടുന്നു ,സത്യവും ധർ മ്മവും തൂക്കുകയറിൽ ആടിത്തുങ്ങുന്നു ,നീതി ജയിലിനകത്ത് അടക്കപ്പെടുന്നു .പണം ,പണം തന്നെ മതം ,പണം തന്നെ ദൈവം .
മത -രാഷ്ട്രീയ അവിശുദ്ധ കൂട്ട് കെട്ട്
രാഷ്ട്രീയ നേത്രത്വവും, ആത്മീയ-പൗരൊഹിത്യ മേലാളന്മാരും തമ്മിലെ അവിശുദ്ധ കൂട്ട് കെട്ട്
ഇന്ന് തുടങ്ങിയതല്ല, ചരിത്രം അതാണ് നമ്മോടു പറയുന്നത് .
ഇബ്രാഹീമിന്നു എതിരെ
അബ്രഹാം പ്രവാചകന്നു (ഇബ്രാഹീം നബി ക്ക് ) എതിരെ നിലകൊണ്ടത് നമ്രൂദ് എന്ന അധികാരിയും ,ആസർ എന്ന പുരോഹിതനും ആയിരുന്നു .
മോസസ്സിന്നു എതിരെ
1 .ഹാമാൻ ,ഫറോവയുടെ പോലീസ്
2 .ഖാരൂൻ , രാജ്യത്തെ കോർപ്പറേറ്റ് മുതലാളി .
അപ്പോൾ ഇവിടെ സമവാക്യം
ഫരൊവൻ -ഹാമാൻ -ഖാരൂൻ -സാമിരി സഖ്യം എന്നായി മാറുന്നു ,അഥവാ
അധികാരം -പോലീസ് -കോർപ്പറേറ്റ് മുതലാളി -ആത്മീയ വ്യാപാരി എന്നായി മാറുന്നു
ഇപ്പോൾ നാം കേട്ട് കൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷമമായി പരിശോധിച്ചാൽ ഈ സമവാക്യം കാണാൻ കഴിയുന്നു എന്നത് എത്ര ആശ്ചര്യ ജനകമാണ് .
യേശു ക്രിസ്തുവിന്നു എതിരെ
യേശുവിനെ ക്രൂശിക്കാൻ കൂട്ട് നിന്നതും Pontius Pilate ( പിലാത്തോസ് )എന്ന റോമൻ ഭരണാധികാരിയും അവിടുത്തെ പുരോഹിത വർഗ്ഗവും തമ്മിലെ കൂട്ട് കെട്ട് തന്നെ.
മുന്നണികൾ അണി ചേരുന്നത് എവിടെ ??
ഇവിടെയാണ് രാഷ്ട്രീയവും പോലീസും ആത്മീയ ചൂഷകരും ഒന്ന് ചേരുന്നത് .
ഇവിടെയാണ് അമ്മയെ ആര്യാടന്നു പാടി പുകഴ് തേണ്ടി വരുന്നത്
ഇവിടെയാണ് അതേ ആര്യാടന്നു കാന്തപുരത്തെ സ്തുതിക്കേണ്ടി വരുന്നത്
ഇവിടെയാണ് അമ്മക്ക് സംരക്ഷണത്തിന്നായി ,ചാണ്ടിയുടെ അധികാരവും ,രമേഷിന്റെ പോലീസും ഒന്നിച്ചു നില്ക്കേണ്ടി വരുന്നത്.
ഇവിടെയാണ് ബാബാ രാം ദേവ് എന്ന കൽട്ടിനെ മോഡിക്ക് കെട്ടിപ്പിടിക്കേണ്ടി വരുന്നത് .
ഇവിടെയാണ് അധികാരികല്ക്ക് വേണ്ടി ഫത്‌വ പറയുന്ന മുഫ്തിൾ ഉണ്ടാകുന്നത് .
അങ്ങിനെ ഇവരൊക്കെ അണി അണിയായിനില്ക്കട്ടെ .
ഇവരുടെ പൊയ്മുഖങ്ങൾ പൊതു ജനങ്ങൾ തിരിച്ചറിയട്ടെ !!
തിന്മയുടെ മുന്നണി ഏതാണ് എന്ന് ജനം മനസ്സിലാക്കട്ടെ !!
-Abid Ali Padanna
മനുഷ്യൻ ഭൂമിയിൽ ജനിച്ചു വീഴുന്നതു തന്നെ നന്മയും തിന്മയും ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ് .
ഒരാൾക്ക് ഏത് ജീവിത രീതിയും തെരഞ്ഞെടുക്കാം . അയാൾക്ക് സത്യം ധർമ്മം നീതി എന്നിവ പാലിച്ചു നന്മയിലേക്ക് മുന്നേറാം ,അത് പോലെ കളവ് ,അധർമ്മം അനീതി എന്നിവയിലൂടെ തിന്മയുടെ മാർഗ്ഗതിലും അയാൾക്ക് മുന്നോട്ടു ചാലിക്കാം.രണ്ടിന്റെയും ഫലം അയാൾ തന്നെ അനുഭവിക്കും .കൂടെ അയാളുടെ കുടുംബവും അനുഭവിക്കും. എന്നാൽ അത് ചിലപ്പോൾ അവിടെ മാത്രം പരിമിതമല്ല ,അത്യപൂർവ്വമായി അത് സമൂഹത്തിലും കാര്യമായി പ്രതിഫലനം ഉണ്ടാക്കും .
Good and Evil |
അന്ധവിശ്വാസം ,മദ്യപാനം ,പരസ്ത്രീ ഭോഗം ,അഴിമതി ,കൈക്കൂലി ,ചൂതാട്ടം തുടങ്ങി അനേകം തെറ്റുകളിലൂടെ തിന്മയിൽ ചരിക്കുന്ന വ്യക്തികൾ കൂടി വരികയും അങ്ങിനെ സമൂഹത്തിൽ ഇവരുടെ സാന്നിധ്യം സർവ്വസാധാരണമാവുകയും , പത്രങ്ങളിലും ചാനലുകളിലും നിത്യ വാർത്തകൾ ആവുകയും ചെയ്‌താൽ നിങ്ങൾ മനസ്സിലാക്കുക ,സമൂഹത്തെ വിനാശകരമായ ഒരു ക്യാൻസർ പടർന്നു പിടിക്കുകയാണ് എന്ന് .ഉടൻ ചികിത്സിച്ചില്ലെങ്കിൽ രോഗിയുടെ അന്ത്യം അടുത്ത് തന്നെ ഉണ്ടാകും .
തിന്മ സമൂഹത്തിൽ
എന്നാൽ വ്യക്തികൾ തിന്മയിലേക്ക് പോകുന്നത് പോലെ വ്യക്തികൾ ഉൾക്കൊള്ളുന്ന സംഘങ്ങളും ,സംഘടനകളും രാഷ്ട്രങ്ങളും തിന്മയിലേക്ക് കൂപ്പു കുത്തും ,അതിന്റെ പ്രതിഫലനം മൊത്തം സമൂഹത്തെ മാത്രമല്ല രാഷ്ട്രത്തെ തന്നെ ബാധിക്കും എന്നതാണ് യാഥാർത്ഥ്യം .ഇങ്ങനെ സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന സംഘങ്ങൾ പൊതുവിൽ മത സംഘങ്ങളും രാഷ്ട്രീയ സംഘങ്ങളും ആണ് .കാരണം അവർ മേൽ പറഞ്ഞ വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രതിച്ഛായ ആണ്.
ആത്മീയ -രാഷ്ട്രീയ ചൂഷകർ
വ്യവസ്ഥാപിത മത സംഘങ്ങളുടെ മേലധികാരികൾ പണം സമ്പാദിക്കാനുള്ള എളുപ്പ മാർഗ്ഗമായി മതത്തെ മാറ്റുന്നതോട് കൂടി മതം മനുഷ്യ വിരുദ്ധവും ,ചൂഷണ ഉപാധിയും ആയി മാറുന്നു .
അത് പോലെ ,
രാഷ്ട്രീയ -ഭരണ മേഖലകൾ അഴിമതിയുടെയും ,സ്വജനപക്ഷപാതത്തിന്റെയും ,കൈക്കൂലിയുടെയും ,മാഫിയകളുടെയും കൂത്തരങ്ങാവുകയും പണസമ്പാദനം മുഖ്യ ലക്ഷ്യമായി മാറുകയും ചെയ്യുമ്പോൾ രാഷ്ട്രീയവും മാനവ വിരുദ്ധവും , ചൂഷണ ഉപകരണവും ആയി മാറുന്നു .
അങ്ങിനെ മതം ,ആത്മീയ ചൂഷണങ്ങളിലൂടെ കോടികൾ കൊയ്യുമ്പോൾ രാഷ്ട്രീയ മേധാവികളും കൈക്കൂലിയിലൂടെയും ,അഴിമതിയിലൂടെയും കോടികൾ വാരുന്നു .
പണം തന്നെ ദൈവം |
ഇവിടെയാണ് മതവും രാഷ്ട്രീയവും ഒന്നാകുന്നത് . എവിടെ മത പുരോഹിതന്മാരും ,ആത്മീയ കൾട്ടുകളും പ്രതിസന്ധിയിൽ പെടുമോ അന്ന് അവരെ സഹായിക്കാൻ രാഷ്ട്രീയ തമ്പുരാക്കന്മാർ ഓടിയെത്തും . തിരിച്ചും അങ്ങിനെ തന്നെ .
മത -രാഷ്ട്രീയ അവിശുദ്ധ കൂട്ട് കെട്ട്
രാഷ്ട്രീയ നേത്രത്വവും, ആത്മീയ-പൗരൊഹിത്യ മേലാളന്മാരും തമ്മിലെ അവിശുദ്ധ കൂട്ട് കെട്ട്
ഇന്ന് തുടങ്ങിയതല്ല, ചരിത്രം അതാണ് നമ്മോടു പറയുന്നത് .
ഇബ്രാഹീമിന്നു എതിരെ
അബ്രഹാം പ്രവാചകന്നു (ഇബ്രാഹീം നബി ക്ക് ) എതിരെ നിലകൊണ്ടത് നമ്രൂദ് എന്ന അധികാരിയും ,ആസർ എന്ന പുരോഹിതനും ആയിരുന്നു .
മോസസ്സിന്നു എതിരെ
മോസസ് (മൂസാ നബി )ക്ക് എതിരെ നിലകൊണ്ടത് ഫറോവ എന്ന ധിക്കാരിയും അഹങ്കാരിയും ആയ രാജാവും ,മതത്തെ വിറ്റ് കാശാക്കാൻ ശ്രമിക്കുന്ന സാമിരി എന്ന ആത്മീയ വ്യാപാരിയും ആണ് .
മൂസയുടെ കാര്യത്തിൽ ഫരോവനെ സഹായിക്കാൻ വേറെ രണ്ടു കൂട്ടരും കൂടി ഉണ്ടായിരുന്നു 1 .ഹാമാൻ ,ഫറോവയുടെ പോലീസ്
2 .ഖാരൂൻ , രാജ്യത്തെ കോർപ്പറേറ്റ് മുതലാളി .
അപ്പോൾ ഇവിടെ സമവാക്യം
ഫരൊവൻ -ഹാമാൻ -ഖാരൂൻ -സാമിരി സഖ്യം എന്നായി മാറുന്നു ,അഥവാ
അധികാരം -പോലീസ് -കോർപ്പറേറ്റ് മുതലാളി -ആത്മീയ വ്യാപാരി എന്നായി മാറുന്നു
ഇപ്പോൾ നാം കേട്ട് കൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷമമായി പരിശോധിച്ചാൽ ഈ സമവാക്യം കാണാൻ കഴിയുന്നു എന്നത് എത്ര ആശ്ചര്യ ജനകമാണ് .
യേശു ക്രിസ്തുവിന്നു എതിരെ
യേശുവിനെ ക്രൂശിക്കാൻ കൂട്ട് നിന്നതും Pontius Pilate ( പിലാത്തോസ് )എന്ന റോമൻ ഭരണാധികാരിയും അവിടുത്തെ പുരോഹിത വർഗ്ഗവും തമ്മിലെ കൂട്ട് കെട്ട് തന്നെ.
യേശു പിലാതൊസിന്റെ കോടതിയിൽ |
ഇവിടെയാണ് രാഷ്ട്രീയവും പോലീസും ആത്മീയ ചൂഷകരും ഒന്ന് ചേരുന്നത് .
ഇവിടെയാണ് അമ്മയെ ആര്യാടന്നു പാടി പുകഴ് തേണ്ടി വരുന്നത്
ഇവിടെയാണ് അതേ ആര്യാടന്നു കാന്തപുരത്തെ സ്തുതിക്കേണ്ടി വരുന്നത്
ഇവിടെയാണ് അമ്മക്ക് സംരക്ഷണത്തിന്നായി ,ചാണ്ടിയുടെ അധികാരവും ,രമേഷിന്റെ പോലീസും ഒന്നിച്ചു നില്ക്കേണ്ടി വരുന്നത്.
ഇവിടെയാണ് ബാബാ രാം ദേവ് എന്ന കൽട്ടിനെ മോഡിക്ക് കെട്ടിപ്പിടിക്കേണ്ടി വരുന്നത് .
ഇവിടെയാണ് അധികാരികല്ക്ക് വേണ്ടി ഫത്‌വ പറയുന്ന മുഫ്തിൾ ഉണ്ടാകുന്നത് .
അങ്ങിനെ ഇവരൊക്കെ അണി അണിയായിനില്ക്കട്ടെ .
ഇവരുടെ പൊയ്മുഖങ്ങൾ പൊതു ജനങ്ങൾ തിരിച്ചറിയട്ടെ !!
തിന്മയുടെ മുന്നണി ഏതാണ് എന്ന് ജനം മനസ്സിലാക്കട്ടെ !!
കൂട്ട് കെട്ടുകൾ |
അല്ലാതെ മതത്തെയും രാഷ്ട്രീയത്തെയും ശുദ്ധീകരിക്കാൻ പ്രയത്നിച്ച ഇബ്രഹീമിന്റെയും ,മൂസായുടെയും യേശുവിന്റെയും പാത പിൻപറ്റുന്നിടത്തല്ല മത -രാഷ്ട്രീയം കൂടി ക്കലര്ന്നു അപകടകരമാവുന്നതു...............മറിച്ച് , അവർ വ്യക്തിയിലോ,സമൂഹത്തിലോ ,രാഷ്ട്രതിലോ എവിടെ ചൂഷണം ഉണ്ടായോ അവിടെ ഇടപെട്ട് കൊണ്ട് അവരുടെ ശബ്ദം കൊണ്ടും ജീവിതം കൊണ്ടും ചരിത്രത്തിൽ നന്മകൾ അടയാള പ്പെടുത്തി പോവുകയാണ് ചെയ്തത് .
ഇനി നിങ്ങള്‍ നിങ്ങളുടെ ഭാഗധേയം തീരുമാനിക്കുക .നിങ്ങള്‍ ആരുടെ കൂടെയാണ് ?
രാഷ്ട്രീയ -ആത്മീയ അധികാര കേന്ദ്രങ്ങളുടെ ചൂഷണത്തിന്റെ കൂടെയോ അതോ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വിമോചനതിന്നു ശബ്ദിച്ച പ്രവാചകരുടെയും പുണ്യ പുരുഷരുടെയും കൂടെയാണോ ??-Abid Ali Padanna
അതെ ,നിങ്ങള്‍ നിങ്ങളുടെ ഭാഗധേയം തീരുമാനിക്കുക
മറുപടിഇല്ലാതാക്കൂYour Nabi was a murderer who spread Islam through sword. Your Islam was spread all over the world by the cruel sulthans and Kings like Timur, Babur and tippu. Frm Syria to Pakistan your religion is suffering from that; they will do so more.
മറുപടിഇല്ലാതാക്കൂഇസ്ലാം വളര്‍ന്നതും പ്രചരിച്ചതും sword കൊണ്ടല്ല . ക്രൂരന്മാരയാ ഭരണാധികാരികള്‍ മുസ്ലിം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട് . അതൊന്നും ഇസ്ലാമിന്റെ വരവില്‍ കണക്കു വെക്കെണ്ടതില്ല .
ഇല്ലാതാക്കൂഇന്നും പല മുസ്ലിം നാടുകളിലും രാജാക്കന്മാരും മുഫ്തികളും അവിശുധമായ കൂട്ട് കേട്ട് ഉണ്ട് എന്നത് നിഷേധിക്കുന്നില്ല .പോസ്റ്റില്‍ ആ കാര്യം സൂചിപ്പിച്ചിട്ടുണ്ട്
മതം ഒരു വ്യാപാരമാക്കുന്നത് അമ്മയായാലും അമ്മൂമ്മയായലും തെറ്റാണ്
മറുപടിഇല്ലാതാക്കൂu r right @ഷാജു അത്താണിക്കല്‍
ഇല്ലാതാക്കൂമനുഷ്യൻ നന്നാവുക. മതവും രാഷ്ട്രീയവും സമൂഹവും എല്ലാം നന്നായിക്കൊള്ളും.
മറുപടിഇല്ലാതാക്കൂഇവിടെ ദൈവം കുരിശിൽ അടിക്കപ്പെടുന്നു ,
മറുപടിഇല്ലാതാക്കൂസത്യവും ധർ മ്മവും തൂക്കുകയറിൽ ആടിത്തുങ്ങുന്നു ,
നീതി ജയിലിനകത്ത് അടക്കപ്പെടുന്നു .പണം ,പണം
തന്നെ മതം ,പണം തന്നെ ദൈവം .