2010, ഡിസംബർ 12, ഞായറാഴ്‌ച

ഇസ്ലാമും ഭരണവും : പ്രവാചക ശിഷ്യന്‍ വിശദീകരിക്കുന്നു

                               - ആബിദ് അലി പടന്ന 
         
 ഇത് അത്യാധുനിക യുഗം.ശാസ്ത്രവും,സാങ്കേതികതയും ഉയര്‍ച്ചയുടെ കൊടുമുടിയില്‍.വിവരങ്ങള്‍ മുഴുവന്‍ ഒരു വിരല്‍ തുമ്പില്‍.മനുഷ്യ വംശം നീണ്ട  വര്‍ഷങ്ങളുടെ അദ്ധ്വാന ഫലമായി നേടിയെടുത്ത അറിവുകള്‍ ഇന്ന് ചെറിയ കുട്ടികള്‍ പോലും ഒറ്റ വരിയില്‍ നമുക്ക് പറഞ്ഞുതരും. എന്നാല്‍ നമ്മുടേത്‌ പോലെ വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ,ആയിരത്തിന്നാന്നൂര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്,ലോകം കൂരിരുട്ടില്‍ തപ്പുമ്പോള്‍,അറേബ്യയുടെ വരണ്ട മരുഭുമിയില്‍  സ്ക്കുളുകളോ,കോളേജുകളോ,സര്‍വ്വകലാശാലകളോ,വലിയ ജ്ഞാനപീറപട്ടങ്ങളോ, ബിരുദങ്ങളുടെ തലക്കനമോ, എന്തിനു ഔപചാരികമായ വിദ്യാഭാസം പേരിനു പോലും ലഭിച്ചിട്ടില്ലാത്ത,ദാരിദ്രത്തിന്റെ പടുകുഴിയില്‍ ജീവിച്ചിരുന്ന,പ്രവാചന്‍ മുഹമ്മദ്‌ നബി(സ)യുടെ ഒരു അനുയായി എന്താണ് രാഷ്ട്രം?നീതിക്കും  സത്യത്തിനും  അതുമായുള്ള ബന്ധം എന്ത്? ഇസ്ലാമില്‍  ഭരണത്തിനുള്ള സ്ഥാനമെന്ത് ? തുടങ്ങിയവയ്ക്ക് ഇന്നത്തെ ഒരു വലിയ പ്രോഫെസ്സരിനോ,നിയമജ്ഞനോ,രാഷ്ട്ര തന്ത്രജ്ഞനോ ചിന്തിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ വിശദീകരിച്ചത് നമുക്ക് ചരിത്രത്തില്‍ വായിക്കാം. അതിങ്ങനെ... 
             ഇബുനു ഉമൈര്‍(റ) ജനങ്ങളോട് പറഞ്ഞു :"ജനങ്ങളെ ! ബലിഷ്ടമായ കവാടമുള്ള ഭദ്രമായ ഒരു കോട്ടയാണ് ഇസ്ലാം,നീതിയാണ് അതിന്റെ മതില്‍,കവാടം സത്യവും.ഇവരണ്ടും തകര്‍ന്നാല്‍ ഇസ്ലാം എന്തെല്ലാം സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുവോ,അവയല്ലാം തുറന്ന മേച്ചില്‍ പുറങ്ങളായി മാറും.എന്നാല്‍ ശക്തമായ ഭരണമുള്ളിടെത്തോളം കാലം അവ രണ്ടും അപ്രതിരോധ്യമായി  തന്നെ നിലകൊള്ളും.ഭരണമെന്നത് ശിരഛെദമല്ല. അത് ചമ്മട്ടി പ്രയോഗവുമല്ല.മറിച്ച് മുഴുവന്‍ വ്യവഹാരങ്ങളിലും നിഷ്ടമായ നീതിയുടെയും സത്യത്തിന്റെയും സുക്ഷ്മ പ്രയോഗമാത്രേ!"
               എന്താണ് ഭരണം എന്നതിനു ഇതിലും സുക്ഷ്മമായ ഒരു വിശദീകരണം ലോക ചരിത്രത്തില്‍ നിങ്ങള്ക്ക് കാണാന്‍ കഴിയില്ല. 
   അറിയില്ല, നമ്മുടെ ആളുകള്‍ ഒരു പക്ഷെ ഇബ്നു ഉമൈറിനെയും മതേതര വിശ്വസമില്ലാത്തവനെന്നോ ?രാഷ്ട്രീയം പറയുന്ന  മതക്കാരെനെന്നോ? മത രാഷ്ട്രവദിയെന്നോ ? ഭീകരവദിയെന്നോ വിളിച്ചേക്കാം.....

1 അഭിപ്രായം:

 1. നല്ല ലേഖനം.

  ചില നിര്‍ദേശങ്ങള്‍ ..
  അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.(അത്ര വലിയ പ്രശ്നമല്ല. തുടക്കത്തില്‍ സാധാരണം.. എങ്കിലും ശ്രദ്ധിക്കുക.)
  ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ചേര്‍ക്കുക
  തലക്കെട്ടിന്റെ അലൈന്‍മെന്റ് ശരിയല്ല. മിക്ക ഭാഗവും കറുപ്പ് നിറത്തില്‍ ഒഴിഞ്ഞുകിടക്കുന്നു. അത് ശരിയാക്കുക.

  വീണ്ടും വരാം. ആശംസകള്‍ ....

  മറുപടിഇല്ലാതാക്കൂ