2010, ഡിസംബർ 10, വെള്ളിയാഴ്‌ച

സ്നേഹവും പെരുമാറ്റവും

                                                          -ആബിദ് അലി പടന്ന
            എന്ത് കൊണ്ടാണ് നമ്മില്‍ ചിലര്‍ നല്ല മത-സദാചാര ബോധാമുള്ളവരായിട്ടും പെരുമാറ്റ ദുഷ്യം ഉള്ളവരായി? പെട്ടന്ന് കോപം കൊണ്ടു  കലിതുള്ളുന്നവരായി? അസ്ഥാനത് പിടിവാശിയുള്ളവരായി?ചിലരോടുള്ള വെറുപ്പ്‌ മനസ്സില്‍ കൊണ്ട് നടക്കുന്നവരായി? തറക്കുന്ന വാക്കുകള്‍ പറയുന്നവരായി? ചിലപ്പോള്‍ കലഹിക്കുന്നവരായി ?എന്ത് കൊണ്ട് നമ്മുടെ മത ബോധത്തിന്നു പോലും അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല? അപ്പോള്‍ എവിടെയോ ചില കുഴപ്പമുണ്ട്.  നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് പരിശോധിക്കാം.
    നമ്മുടെ സ്വഭാവം,പെരുമാറ്റം,സംസാര രീതി എന്നിവ രുപീകരിചു വരുന്നത് നമ്മുടെ കുടുബന്തരീക്ഷത്തില്‍നിന്നാണ്.നമ്മുടെ ചെറുപ്പകാലത്തെ ജീവിതാനുഭവങ്ങള്‍ അവയെ കാര്യമായി സ്വാധീനിക്കും.  അംഗീകാരം, പ്രോത്സാഹനം എന്നിവ ലഭിക്കാത്തവര്‍ അപകര്‍ഷത ബോധമുള്ളവര്‍ ,അന്തര്‍മുഖര്‍,നിരശാജീവികള്‍,ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവര്‍, ക്രിമിനലുകള്‍,പിതാവിനെ പേടിയള്ളവര്‍, ആത്മഹത്യ പ്രേരണയുള്ളവര്‍,അദ്ധ്യാപകര്‍ മരിക്കട്ടെ എന്നാഗ്രഹിക്കുന്ന കുട്ടികള്‍,അവരെ ശപിക്കുന്നവര്‍,  നാടുവിട്ടുപോകുന്നവര്‍,വീട്ടില്‍ നിന്നും അകന്നു കഴിയാന്‍ താത്പര്യമുള്ളവര്‍,കാമുകന്‍മാരുടെ കൂടെ ഒളിചോടുന്നവര്‍, വര്‍ഷങ്ങളായി മിണ്ടാത്തവര്‍ ,കുടുംബ കലഹം,വിവാഹമോചനം   തുടങ്ങി പല തരത്തിലുള്ള സ്വഭാവവും,പെരുമാറ്റവും ഉള്ളവരായി നിങ്ങള്ക്ക് കാണാം.
             ഇവയല്ലാം യഥാര്‍ഥത്തില്‍ സ്നേഹം കിട്ടാത്തതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അപ്പോള്‍ എന്താണ് സ്നേഹം? കുട്ടികള്‍ക്കുള്ള പഠന സൌകര്യങ്ങള്‍ ഒരുക്കുക, ഭക്ഷണം,വസ്ത്രം,ചികിത്സ തുടങ്ങിയവ നല്‍കുക,അതിനായി പണം സമ്പാദിക്കുക.അതോടു കു‌ടി ബാദ്ധ്യത കഴിഞ്ഞു . ഇതാണ് സ്നേഹമെന്ന് എല്ലാവരും മനസ്സിലാക്കുന്നു.പക്ഷെ അത് സ്നേഹമോ,സ്നേഹപ്രകടനമോ അല്ല.അത് അവകാശവും ചുമതലയുമാണ്.അതിന്നു തിരിച്ചു പ്രതിഫലം ആഗ്രഹിക്കവതല്ല. നമ്മുടെ മാതാപിതാക്കളും,മുതിര്‍ന്നവരും,സമുഹം മൊത്തത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.അടിയന്തരമായി ഇത് മാറ്റിയില്ലെങ്കില്‍ നമ്മുടെ വരും തലമുറ നശിച്ചത് തന്നെ. അപ്പോള്‍ വീണ്ടും, എന്താണ് സ്നേഹം? "നിങ്ങളില്‍ നിന്നുണ്ടാകുന്ന ആശയവിനിമയം,പ്രവര്‍ത്തനങ്ങള്‍,സമീപനങ്ങള്‍,സംസാരശൈലി,മുഖഭാവം എന്നിവയില്‍ നിന്നും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അനുഭുതി(പോസറ്റീവ് സ്ട്രോക്ക് )യെ നമുക്ക് സ്നേഹമെന്ന് വിളിക്കാം" ഇത് ലഭിക്കാത്തവര്‍ അത് ലഭിക്കുന്നിടത്തെക്ക് പോകുന്നു.
     ഇതില്‍ സംസാര ശൈലിയെ മാത്രം നമുക്ക് എടുക്കാം.ചെറുപ്പകാലത്ത് നാം കുട്ടികളെ പൊട്ടന്‍,മന്ദബുദ്ധി,മണ്ടന്‍,പോത്ത്,ഒന്നിനും കൊള്ളാത്തവന്‍,തുടങ്ങിയവ വിളിക്കുന്നു.അത് അവരുടെ ഭാവി ജീവിതത്തെത്തന്നെ ചിലപ്പോള്‍ ഇരുട്ടിലാക്കിയേക്കാം.ആകാലത്ത്‌ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ജീവിതാന്ത്യം വരെ മറക്കുകയില്ല.ആഘാതം എല്പിച്ചവര്‍ അത് അറിയുന്നുമില്ല.ശരീരമുരിവ് മാറ്റം,പക്ഷെ മനസ്സിന്റെ മുറിവ് ജീവിതാന്ത്യം വരെ മറക്കില്ല.
           അറിയുക നന്മകള്‍ അല്ലാഹുവില്‍ നിന്ന്,പെരുമാറ്റം മാതാ-പിതാക്കളില്‍ നിന്ന് ,തിന്മ പിശാചില്‍ നിന്ന്.
          ശരീരം വളരുന്നതിനു അനുസരിച്ച് മനസ്സും വളരുന്നു.ശരീരത്തിനു ഭക്ഷണം ആവശ്യമാണ്‌ എന്നപോലെ മനസ്സിന്നും സ്നേഹം(പരിഗണന) ആവശ്യം ആവശ്യമാണ്‌.
ഉദാ:-റസുല്‍(സ) യുടെ റുമില്‍ മകള്‍ ഫാത്തിമ(റ) കയറിയാല്‍ നബി ആദ്യം എഴുന്നേറ്റു ഹസ്തദാനം ചെയ്യും,പിന്നെ ഫാത്തിമയുടെ നെറ്റി ത്തടത്തില്‍ ചുംബിക്കും,തന്റെ ഇരിപ്പിടം അവര്‍ക്കായി ഒഴിഞ്ഞു കൊടുക്കും. നബി(സ) ഫാത്തിമ(റ)യുടെ റുമില്‍ കയറിയാലും അവര്‍ തിരിച്ചും ഇങ്ങിനെയൊക്കെ ചെയ്യുമായിരുന്നു.നോക്കു,നമ്മില്‍ എത്ര പേര്‍ ഇങ്ങനെ ചെയ്യാറുണ്ട്? പോസറ്റീവ് സ്ട്രോക്ക് ഏറ്റവും കുടുതല്‍ ലഭിക്കുന്നത് സ്പര്‍ശനത്തിലുടെ എന്നാണ് മന:ശാസ്ത്രജ്ഞര്‍ പറയുന്നത്.  
     
             ഒരു വ്യക്തിയെ തിരിച്ചറിയുകയെന്നാല്‍ അയാളുടെ വ്യക്തിത്വം തിരിച്ചറിയുക എന്നാണ്.അപ്പോള്‍ എന്താണ് വ്യക്തിത്വം? നീ എന്ന വ്യക്തിയുടെ കഴിവും,കഴിവുകെടും ഞാന്‍ തിരിച്ചറിയുക.അത് പോലെ ഞാന്‍ എന്ന വ്യക്തിയുടെ  കഴിവും,കഴിവുകെടും നീയും  തിരിച്ചറിയുക. അതിനനുസരിച്ച് പെരുമാറുക അപ്പോള്‍ ഒരു പിതാവും തന്റെ പുത്രനോട് അവന്നു കഴയാത്തത് ആവശ്യപ്പെടില്ല.ഒരു ഭര്‍ത്താവും തന്റെ ഭാര്യയടെ കഴിവിന്നതീതമായത് കല്പിക്കില്ല.ഇങ്ങനെ എല്ലാവരും പരസ്പരം തിരിച്ചറിഞ്ഞു പെരുമാറിയാല്‍ കുടുംബവും സമുഹവും രക്ഷപ്പെടില്ലേ? വാക്കുകളിലും,സംസാര-പെരുമാറ്റ രീതികളിലുള്ള പാളിച്ചകള്‍ കുടുംബത്തിലും,സമുഹത്തിലും കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. ചില വാക്കുകള്‍ കൊലപാതകത്തിലേക്കും,ആത്മഹത്യയിലേക്കും നയിക്കുന്നു.       
   നിങ്ങള്‍ കണ്ടിട്ടില്ലേ?ചില സുഹൃത്തുക്കള്‍,ചില ഭാര്യ- ഭര്‍ത്താക്കള്‍ അവര്‍ ഒരിക്കലും കലഹിചിട്ടില്ല.വഴക്കടിചിട്ടുമില്ല.വര്‍ഷങ്ങളോളം ,അല്ലെങ്ങില്‍ ജീവിതാന്ത്യം വരെ.എന്ത് കൊണ്ട് ?അവര്‍ പരസ്പരം തിരിച്ചറിഞ്ഞു പെരുമാറുന്നു എന്നത് കൊണ്ടാണത് .എപ്പോഴും മകളെ ശകാരിക്കുന്ന മാതാവ്‌,അത് പോലെ മാതാവുമായി ശണ്ടകൂടുന്ന മക്കള്‍.അവര്‍ പരസ്പരം തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
         നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നല്ല വാക്ക് പറയുക(ഖൌലന്‍ മഅറൂഫ).നിങ്ങള്‍ എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്. 
                     

7 അഭിപ്രായങ്ങൾ:

  1. സ്നേഹത്തെപ്പറ്റി എഴുതിയത് നന്നായി
    ഞാന്‍ കരുതും ചില ആള്‍ക്കാര്‍ എങ്ങിനെയാകും മക്കളെ ഉമ്മ വെക്കാതെ ഒക്കെ ജീവിക്കുന്നത് എന്ന്.
    ഞാന്‍ ക്ലാസ്സുകളില്‍ ഇക്കാര്യം ഉപദേശിക്കാറുണ്ട്
    നമ്മള്‍ മക്കളെ പരിഗണിച്ചില്ലെങ്കില്‍ പിന്നെ അവരെ ആര് പരിഗണിച്ചിട്ടും കാര്യമില്ല...മക്കള്‍.--.മാതാ--പിതാക്കള്‍ ഒരു വല്ലാത്ത ബന്തമല്ലേ?
    അതില്‍ തന്നെ ഉമ്മ...
    എന്‍റെ മക്കള്ടെ സ്നേഹം എന്നെ പലപ്പോളും വീര്‍പ്പുമുട്ടിക്കാരുന്ദ്
    അല്‍ഹംദ് ലില്ല
    മക്കള്‍ പൈസ തരുമ്പോള്‍ ഇടക്ക് ആദ്യമൊക്കെ നാണം തോന്നുമായിരുന്നു
    എന്‍റെ മോന്‍ എനിക്ക് പൈസ തരാനായോ അല്ലഹ്....എന്നോര്‍ത് സന്തോഷിക്കും
    പറയാന്‍ പറ്റാത്ത വികാരമാണ് അപ്പോള്‍
    അതുപോലെ അവരുടെ മക്കള്‍ ആണ് വയസു കാലത്ത് നമ്മെ കൂടുതല്‍ ഉഷാരാക്കുന്നത്
    എല്ലാ സ്നേഹവും പേരക്കുട്ടികളില്‍ ഉരുണ്ടു കൂടുംപോലെയാണ് എനിക്ക്
    അല്ലാഹു 2 ലോകത്തും സ്നേഹം കൊണ്ടാനുഗ്രഹിക്കപ്പെട്ടവരില്‍ നമ്മെയെല്ലാം ഉള്പെടുതട്ടെ
    ആമീന്‍

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ശരീരം വളരുന്നതിനു അനുസരിച്ച് മനസ്സും വളരുന്നു.ശരീരത്തിനു ഭക്ഷണം ആവശ്യമാണ്‌ എന്നപോലെ മനസ്സിന്നും സ്നേഹം(പരിഗണന) ആവശ്യം ആവശ്യമാണ്‌.
    ഉദാ:-റസുല്‍(സ) യുടെ റുമില്‍ മകള്‍ ഫാത്തിമ(റ) കയറിയാല്‍ നബി ആദ്യം എഴുന്നേറ്റു ഹസ്തദാനം ചെയ്യും,പിന്നെ ഫാത്തിമയുടെ നെറ്റി ത്തടത്തില്‍ ചുംബിക്കും,തന്റെ ഇരിപ്പിടം അവര്‍ക്കായി ഒഴിഞ്ഞു കൊടുക്കും. നബി(സ) ഫാത്തിമ(റ)യുടെ റുമില്‍ കയറിയാലും അവര്‍ തിരിച്ചും ഇങ്ങിനെയൊക്കെ ചെയ്യുമായിരുന്നു.നോക്കു,നമ്മില്‍ എത്ര പേര്‍ ഇങ്ങനെ ചെയ്യാറുണ്ട്? പോസറ്റീവ് സ്ട്രോക്ക് ഏറ്റവും കുടുതല്‍ ലഭിക്കുന്നത് സ്പര്‍ശനത്തിലുടെ എന്നാണ് മന:ശാസ്ത്രജ്ഞര്‍ പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. വളരെ നല്ല ലേഖനം... കുട്ടികള്‍ക്ക് നല്ല പരിഗണന നല്‍കുക. അവരെ സ്നേഹിക്കുക. അവര്‍ എവിടെയും സ്നേഹം തേടിപോകാനിടവരരുത്. കുട്ടികള്‍ നിങ്ങളില്‍നിന്ന് അകന്ന് മാറുന്നുണ്ടെങ്കില്‍ അവരെയല്ലെ തിരുത്തേണ്ടത് നമ്മെ തന്നെയാണ്.. അത് ഏറെ എളുപ്പവുമാണ്. പക്ഷെ നാം മക്കളെ മര്യാദ പഠിപ്പിക്കാന്‍ അനാവശ്യമായി സമയം കളയുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഒരു മനുഷ്യന്‍ തനിക്ക് ലഭിക്കുന്നതാണ് തിരിച്ചുകൊടുക്കുന്നത്. സ്നേഹം ലഭിക്കാത്ത കുട്ടികള്‍ മറ്റാര്‍ക്കും സ്നേഹം കൊടുക്കുകയില്ല. അതിനാല്‍ മറ്റുള്ളവരെ സ്നേഹിക്കേണ്ട ആദ്യ പടി നമ്മുടെ കുട്ടികളെ തന്നെ സ്നേഹിക്കലാണ്.. അതിലൂടെ നാം നല്ല ഒരു തലമുറക്കും രാജ്യത്തിനും നമ്മുടെതായ പങ്കുവഹിക്കുക കൂടി ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  6. വളരെ നല്ല ലേഖനം.

    നീ എന്ന വ്യക്തിയുടെ കഴിവും,കഴിവുകെടും ഞാന്‍ തിരിച്ചറിയുക.അത് പോലെ ഞാന്‍ എന്ന വ്യക്തിയുടെ കഴിവും,കഴിവുകെടും നീയും തിരിച്ചറിയുക.

    മറുപടിഇല്ലാതാക്കൂ