2010, ഡിസംബർ 19, ഞായറാഴ്‌ച

എന്താണ് ദൈവം : ഒരു ശാസ്ത്രീയ അന്വേഷണം

                                                                    -ആബിദ് അലി പടന്ന

              ശാസ്ത്ര യുഗത്തില്‍ എല്ലാം ശാസ്ത്രീയമാകണം എന്ന് ആണെല്ലോ വെപ്പ്. ദൈവമെന്നത്‌ പദാര്‍ത്ഥത്തിന്നു അതീതമായതിനാല്‍  ശാസ്ത്രീയമായി നമുക്ക് വിശദീകരിക്കാനാവില്ല എന്നും. എന്നാല്‍ ഇവിടെ ചില കാര്യങ്ങള്‍ പരിശോധിക്കാം.

              മാത്തമാറ്റിക്സ് (ഗണിതശാസ്ത്രം) ത്തിന്റെ വളരെ പ്രാഥമികമായ അറിവിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.അക്കങ്ങളെ കുറിച്ച് നമുക്ക് അറിയാം. തുടക്കം  0 ,1 ,2 ,3 .... 10 ,100 ,... 1000 ,.... 10000 ,..... ഇങ്ങനെ പോകുന്നു.(- ve ഉം ഉണ്ട് ). നമുക്ക് എത്ര വേണമെങ്കിലും പറയുകയോ  എഴുതുകയോ ചെയ്യാം.  പക്ഷെ അതിന്റെ അവസാനം എന്ത്  എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ആര്‍ക്കും അറിയില്ല.അത് എവിടെയാണ് അവസാനിക്കുന്നത് എന്ന്.പക്ഷെ ഗണിതത്തില്‍ ആ അവസാനമില്ലാത്ത അവസാനത്തിനെ നാം അനന്തത(ഇന്ഫിനിറ്റി) എന്ന് വിളിക്കുന്നു. " α " ഈ ചിഹ്നമാണ് ഇതിന്നു പൊതുവേ ഉപയോഗിക്കുന്നത് . പക്ഷെ യഥാര്‍തത്തില്‍ അത് ഒരു അന്ത്യമല്ല. അനന്തതയെ സുചിപ്പിക്കുന്നു എന്ന് മാത്രം.

   അത് പോലെ നമ്മുടെ മുന്നില്‍ കാണുന്ന ഏതൊരു പദാര്‍ത്ഥജന്ന്യ വസ്തുക്കളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം നമ്മെ ശുന്യതയിലേക്ക് എത്തിക്കുന്നു. ഉദാ:-നാം ധരിക്കുന്ന വസ്ത്രം എവിടെ നിന്നും വന്നു? ഫാക്ടറി ഔട്ട്‌ ലെറ്റ്.....,ഫാക്ടറി,......നൂല്‍,....പരുത്തി,....പരുത്തി കൃഷി,....പരുത്തി ചെടി,....പരുത്തി വിത്ത് തുടങ്ങി ഉത്തരങ്ങള്‍ നീണ്ടു നീണ്ടു പോകുന്നു.അവസാനം ഉത്തരം പ്രക്രതി എന്ന കേവല അക്ഷരങ്ങളില്‍ തട്ടി നില്‍ക്കുന്നു. പദാര്‍ത്ഥത്തിന്റെ ഉത്ഭവത്തിന്റെ കാര്യത്തില്‍ തന്നെ നാം അനന്തമായ ശൂന്യതയിലാണ് എത്തിപ്പെടുന്നത്.അപ്പോള്‍ വിഷയം പദാര്‍ത്ഥത്തിന്നും അപ്പുറതുള്ളതാണ്  എങ്കിലോ ?യഥാര്‍ത്ഥത്തില്‍  ഉത്തരങ്ങള്‍ കണ്ടെത്താന്‍ ആകാതെ നാം വിളിക്കുന്ന പ്രകൃതി,മൂല കാരണം,ഇന്ഫിനിറ്റി തുടങ്ങിവ തന്നെയാണ്   ദൈവം എന്നും  വിളിക്കപ്പെടുന്നത്.അത്  ജീവസ്സുറ്റതും,എന്നെന്നും നിലനില്‍ക്കുന്നതും,സകല കാര്യങ്ങളെ കുറിച്ചും അറിവുള്ളതുമാണ് എന്ന് മാത്രം.
              ഇനി ഭൌതീക ശാസ്ത്രത്തിലെ(physics)ചില അടിസ്ഥാന അറിവുകള്‍ നോക്കാം.ഏതൊരു പദാര്‍ത്ഥത്തിന്റെയും അതിസൂക്ഷമമായ കണികയെ നാം ആറ്റം എന്ന് വിളിക്കുന്നു.


 ആറ്റത്തിന്റെ ന്യുക്ളിയസ്സിനു ചുറ്റും ഒരു നിശ്ചിത പാതയിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്ന അനേകം  ഇലക്ട്രോണുകള്‍ .അവയുടെ പാതയെ നമുക്ക് ഓര്‍ബിറ്റ് എന്ന് പറയാം.ഇലക്ട്രോണുകളുടെ  സ്ഥാനം ഒരു ഓര്‍ബിറ്റില്‍ നിന്നും മറ്റൊന്നിലേക്കു മാറുമ്പോള്‍ അനേക കോടി ശക്തിയുള്ള ഉര്‍ജ്ജം (എനര്‍ജി) പുറത്ത് വിടുന്നു. ഇങ്ങനെ ഓരോ orbit-ലും ഇലക്ട്രോണ്‌കളെ  കൂടുതലായി കാണപ്പെടുന്ന മേഖലകളെ orbitals എന്ന് പറയുന്നു. ഇങ്ങനെയുള്ള orbitals-കളെ എനര്‍ജി ലെവെലുകള്‍ (Energy Levels )ആയി കണക്കാക്കുന്നു.കണ്ണോടു കാണാന്‍ സാധിക്കാത്ത ഒരു ആറ്റത്തിന്റെ അകത്തുള്ള അനേകം ഇലെക്ട്രോനുകളില്‍  ഒന്നിന് സ്ഥാന ചലനം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന എനര്‍ജി(ശക്തി /പവര്‍) ഇത്രയങ്കില്‍.കോടാനു കോടി ആറ്റങ്ങളുള്ള  ഈ ഭുമിയുടെയും സകല പ്രപഞ്ചത്തിന്റെയും അകത്തും പുറത്തും തളം കെട്ടിനില്‍ക്കുന്ന ആ മഹത്തായ ശക്തി(പവര്‍) എന്തായിരിക്കും? ഈ ശക്തി അഥവാ  പരാശക്തി   തന്നെയാകുന്നു യഥാര്‍തത്തില്‍ ദൈവം.
       
                 ഖുര്‍ആന്‍ പറയുന്നത് എത്ര സത്യം   "ഹുവല്‍ അവ്വല്   വല്‍ ആഖിര്‍, ഹുവ ള്ളാഹിറു വല്‍ ബാതിന്‍" (അവന്‍ ആദ്യനും  അന്ത്യനുമാകുന്നു , അവന്‍ അകവും പുറവുമാകുന്നു)(അല്‍ ഹദീദ് )

"അവന്‍ അതിശക്തനും കരുത്തനും തന്നെ."(അദ്ധാരിയാത്: 58) 
   പിന്‍ കുറി:-  യുകതിവാദികള്‍ ഈ അനന്തമായ  ഇന്ഫിനിറ്റിയിലും,അദ്രശ്യമായ പവറിലും വിശ്വസിക്കുമ്പോള്‍  അത്  യുക്തി ഭദ്രവും മത വിശ്വാസികള്‍ ദൈവം എന്നും വിളിക്കുമ്പോള്‍ അത് യുക്തിവിരുദ്ധവും ആകുന്നു എന്നുള്ളത് എത്ര യുക്തി വിരുദ്ധമാണ് !!!.

8 അഭിപ്രായങ്ങൾ:

  1. യുക്തിയെ നിര്‍വചിക്കാനാവുമോ..?
    ചിലര്‍ക്ക് യുക്തി,വാദത്തിലാണ്‍.അവരുടെ മനസ്സിലും ചിന്തയിലും ഈ കേവല“വാദ”മേ കാണൂ..!അതിനപ്പുറം വളരുന്നില്ല,ഇത്തരം വാദക്കാരുടെ യുക്തി.എവിടെയൊക്കെയോ തട്ടിമുട്ടി ചിതറിപ്പോവുന്നതിനെ എന്തിനേയും അയുക്തികമെന്നേ പറ്ഞ്ഞൂടൂ. താങ്കള്‍ വിരല്‍ചൂണ്ടിയപോലെ സാധാരണയായി അക്കങ്ങള്‍ക്കും പദാര്‍ഥങ്ങള്‍ക്കുമപ്പുറത്തെ അവസ്ഥയെക്കുറിച്ച അന്വേഷണം കേവലയുക്തിയിലൂടെ നിരീക്ഷിക്കാനാവില്ല.
    സ്വതന്ത്രചിന്തയെ തടയിടുന്നേടത്താണിപ്പോള്‍ യുക്തിവാദം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ഈയിടേയായി ചര്‍ച്ചചെയ്യപ്പെടുന്ന ഇടങ്ങളില്‍ ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്‍.

    മറുപടിഇല്ലാതാക്കൂ
  2. ചിന്തനീയമായ ഒരു വിഷയം. കുറച്ചു കൂടി കാര്യങ്ങള്‍ പോസ്റ്റില്‍ വന്നിരുന്നെകില്‍ എന്ന് തോന്നായ്കയില്ല.
    ദൈവവിശ്വാസിയാകാന്‍ 10 കാരണങ്ങള്‍ http://fourhomes.blogspot.in/2012/05/10.html

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @fourhomes ,
      ബ്ലോഗ്ഗില്‍ വളരെ നീട്ടി വലിച്ചു എഴുതുന്നത്‌ നല്ലതല്ല ......ബുദ്ധിയെ ഉണര്‍ത്തുക മനസ്സിനെ തുറക്കുക തുടങ്ങിയവ മാത്രമേ ഉദ്ദേശിച്ചുള്ളൂ
      അഭിപ്രായതിന്നും ലിങ്കിനും നന്ദി

      ഇല്ലാതാക്കൂ
  3. ആദ്യനും അന്ത്യനുമാകുന്നു , അവന്‍ അകവും പുറവുമാകുന്നു.
    ദൈവം സ്ഥൂലവും സൂഷ്മവും ആകുന്നു എന്നാണ് വേദങ്ങള്‍ പറയുന്നത്.
    അന്തവും അക്ഞാതവുമായ ദൈവത്തിനെ ഒരു മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിടാന്‍ ആവുമോ..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അന്തവും അഞ്ജാതവും എന്നത് ഞാന്‍ തിരുത്തി ,
      അന്ത്യനും അദ്രിശ്യനുമായ ഒരു ദൈവത്തെ ഒരു മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിടാന്‍ ആവുമോ..?

      ഇല്ലാതാക്കൂ
  4. നീ ങ്ങൾ ഈ പറഞ്ഞത് എല്ലാ മതഗ്രഥങ്ങളും പറയുന്ന കര്യം തന്നെ ......കുറെ ശ്രസ്ത്രം പറത്:: അത് ഖുറാനുമായി ബന്ധം ഉണ്ട് എന്ന് വരുത്തിതീർക്കാൻ ശ്രമം........... തോറ എന്നഗ്രഥത്തിൻ്റെ ;കോപ്പി

    മറുപടിഇല്ലാതാക്കൂ