2011, ഫെബ്രുവരി 16, ബുധനാഴ്‌ച

ഈജിപ്തിലെ ജനകീയ വിപ്ലവവും പാശ്ചാത്യ വ്യാകുലതകളും

                                                                                      -ആബിദ് അലി പടന്ന
പാശ്ചാത്യന്‍ കപടത
   
      ഈജിപ്തിലെ ജനകീയ വിപ്ലവത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അറിയാന്‍ ലോകം കാതോര്‍ക്കുകയാണ്. എന്ത് മാറ്റമാണ് അവിടെ വരാന്‍ പോകുന്നത്? പാശ്ചാത്യ ഭരണകൂടങ്ങള്‍ ഭയപ്പെടുന്നത് അവിടെ ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരുമോ എന്നാണ്.അതിന്നു അവര്‍ക്ക് അവരുടെതായ പല ന്യായങ്ങളുമുണ്ട്. മുസ്ലിം രാജ്യങ്ങളില്‍ ഏകാധിപത്യം തകര്‍ന്നാല്‍ പിന്നെ അവിടെ പുലരേണ്ടത് ജനാധിപത്യമാണോ എന്ന കാര്യത്തില്‍ പാശ്ചാത്യര്‍ അങ്കലാപ്പിലാണ്. ലോകത്ത് ജനാധിപത്യം പുലരാന്‍ ആരോഹാത്രം ഓടിനടക്കുന്ന അമേരിക്കക്ക് പോലും ഒരു ക്രത്യമായ നിലപാടെടുക്കാന്‍ സാധിക്കുന്നില്ല. മുബാറക് തന്നെ അവസാനത്തെ അടവായി തട്ടിവിട്ടത് ഞാന്‍ പോയാല്‍ പിന്നെ ഇസ്ലാമിസ്ടുകളാണ് വരിക എന്നാണ്. അത് പാശ്ചാത്യരുടെ  പിന്തുണ ലഭിക്കാനുള്ള അവസാനത്തെ തന്ത്രമായിരുന്നു. ഇസ്രയേല്‍ പറഞ്ഞത് മുബാറക്കിനെ നഷ്ടമായാല്‍ അത് ഇസ്രയേല്‍-അറബു ബന്ധത്തെ ബാധിക്കുമെന്നാണ്.അപ്പോള്‍ ജനങ്ങള്‍ വേണ്ടെന്നു പറഞ്ഞാലും അമേരിക്കക്കും ഇസ്രായേലിനും ഏകാധിപത്യം തന്നെ "ജനാധിപത്യം".  

          ചില രാജ്യങ്ങള്‍ക്ക് ഭയം  ഈജിപ്ത്, സൌദി അറേബ്യ പോലെ ആകുമെന്നാണ്.പക്ഷെ അവര്‍തന്നെ ഒരു കാര്യത്തിലും വിമര്‍ശിക്കാതെ സൌദിയുമായി ആയുധ-വ്യാപാര കരാറുകള്‍ ഒപ്പിടുന്നവരും നല്ല സൌഹ്രദം പങ്കിടുന്നവരുമാണ് . ഹൊ.. എന്തൊരു "ആത്മാര്‍ത്ഥമായ" കപടത!!.  

             മതേതരത്വം നഷ്ടപ്പെടുമെന്നാണ് മറ്റൊരു ആക്ഷേപം.ആര്‍ക്കുവേണം നിങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങള്‍ അടര്‍ത്തിയെടുത്ത മതേതരത്വം.പിന്നെ മത സൌഹാര്‍ദത്തിലൂന്നിയ  മത നിരപേക്ഷതയാണെങ്കില്‍ ഈജിപ്തിലേക്ക് നിങ്ങള്‍ അത് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല.നിങ്ങളൊക്കെ വരുന്നതിനു എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഈജിപ്ഷ്യരുടെ കയ്യില്‍ അത് വേണ്ടുവോളം ഉണ്ട്. പിന്നെ നിങ്ങളുടെ മതേതരത്വം തൊട്ടടുത്ത ഇസ്രായേല്‍ നടപ്പിലാകുന്നത് ലോകം ദിവസവും കാണുന്നതാണെല്ലോ?
         
ഇസ്ലാമിക വിപ്ലവം എന്നാല്‍ കൈവേട്ടലോ?
                   ഇപ്പോള്‍ പത്ര മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയുമുള്ള ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന കാര്യം ഇതാണ്. ജനാധിപത്യം പുലര്‍ന്നാല്‍ അവിടെ വരുന്നത്  ഇസ്ലാം ആയിരിക്കും .ശരീഅത് അനുസരിച്ചായിരിക്കും പിന്നെ അവിടെ ഭരണം.  അപ്പോള്‍ മതേതരത്വം തകരും കാരണം ഇസ്ലാമില്‍ മതെതരത്വമില്ല.മറ്റു മതക്കാരുടെ കാര്യം കുഴപ്പത്തിലായത് തന്നെ.സകലരും അവരുടെ മതം ഉപേക്ഷിക്കേണ്ടിവരും പിന്നെ സ്ത്രീകള്‍ മൊത്തത്തില്‍ പര്‍ദ്ധക്കുള്ളില്‍ കഴിയേണ്ടി വരും.പാശ്ചാത്യ സ്ത്രീകളെയും അതില്‍ നിന്ന് ഒഴിവാക്കില്ല.മദ്യം നിരോധിക്കും.പലിശ ബാങ്കുകള്‍ അടച്ചുപൂട്ടും.സിനിമകള്‍ നിരോധിക്കും. കൈ വെട്ടലും എറിഞ്ഞു കൊല്ലലും രൂക്ഷംമാകും.അപ്പോള്‍ കൈറോ നഗരത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട നിലയില്‍ ബാന്‍ഡെജു കെട്ടുമായി ആയിരങ്ങള്‍ നടന്നു നീങ്ങുന്നുണ്ടാകും.അലക്സണ്ട്രിയാ നഗരത്തിന്റെ തെരുവീഥികള്‍  കല്ലേറ് കൊണ്ട് ചതഞ്ഞു വീണ ശരീരങ്ങളും,ഉരുണ്ടു വീഴുന്ന തലകളും കൊണ്ട് നിറഞ്ഞിരിക്കും.ഇതാണ് ഒരു ശരാശരി ഇസ്ലാമിക വിപ്ലവത്തിന്റെ ബാക്കി പത്രം. ഒരു യൂറോപ്യന്റെ മനസ്സില്‍ ഇങ്ങിനെയൊക്കെ ഉണ്ടെങ്കില്‍ അവനെ നാം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.പക്ഷെ ദുഃഖ കരമായ കാര്യം എന്നത് മുസ്ലിം എന്ന പേരില്‍ നടക്കുന്ന പല മാന്യന്മാരും ഇതു പോലെയൊക്കെ തന്നെയാണ് ധരിച്ചു വെച്ചിരിക്കുന്നതും എന്നതാണ്.

ഈജിപ്തിലെ യാഥാര്‍ത്ഥ്യം എന്ത് ?
              പക്ഷെ എന്താണ് യാഥാര്‍ത്ഥ്യം? ഒന്നാമതായി ഈജിപ്തില്‍ ഇസ്ലാമിക വിപ്ലവം നടന്നിട്ടില്ല. അടിസ്ഥാന ആവശ്യങ്ങള്‍ നിരാകരിക്കപ്പെട്ട പൊതു ജനങ്ങള്‍ ജനാധിപത്യത്തിന്റെ വാതില്‍ കുറക്കാനുള്ള ശക്തമായ ശ്രമമാണ് തഹരീര്‍ സ്ക്വയറില്‍ നടത്തിയത്.ഏകാധിപതി തകര്‍ന്നു വീണു . ഇനി ജനങ്ങളാണ് അവരുടെ ഭരണ കൂടത്തെ തെരഞ്ഞെടുക്കേണ്ടത്.അതിനു മുമ്പ് ഭരണ ഘടനാ പൊളിച്ചെഴുത്ത് നടക്കണം.പിന്നെ  പാശ്ചാത്യ ഇടപെടല്‍ ഇല്ലാതെ അവിടെ സ്വതന്ത്രമായ  തെരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്.അതില്‍ എല്ലാ വിഭാഗം പാര്‍ട്ടികളും മത്സരിക്കണം. ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ എത്തണം.ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ നിലവിലുള്ള ഇസ്ലാമിക് പാര്‍ട്ടി ഇഖ് വാനുല്‍ മുസ്ലിമൂന്‍ ചിലപ്പോള്‍ അധികാരത്തിലേക്ക് വരാം.പക്ഷെ അതിനുള്ള സാധ്യത വളരെ വിദൂരമാണ്.അവര്‍ അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കും എന്നാണ് ആദ്യമായി അറിയിച്ചത്. ഒരു പക്ഷെ പാശ്ചാത്യ ഇടപെടല്‍ ഒഴിവാക്കാനുള്ള അവരുടെ തന്ത്രമായിരിക്കാം അത്.          
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും  പിന്നെ എന്തിനാണ് പത്ര-ചാനലുകള്‍  "ഇസ്ലാം വരുന്നേ " എന്ന് നിലവിളിച്ചു കൂവുന്നത്? കഴിയുന്നത്ര പേരെ തെറ്റിദ്ധരിപ്പിക്കുക.അത്ര തന്നെ.

എന്താണ് ശരീഅത്ത്‌ ?
            ശരീഅത്ത്‌   നടപ്പിലാക്കുക എന്നാല്‍ എന്താണ് ? അത് കരം ചേദിക്കലോ ശിരസ്സ്‌ വെട്ടാലോ അല്ല.അത് നീതിയുടെ സൂക്ഷമമായ പ്രയോഗമത്രേ. ഇസ്ലാമിക ശരീഅത്തില്‍ ഭരണകൂടം  ശിക്ഷകള്‍ നടപ്പിലാക്കേണ്ട  സാമൂഹ്യ കുറ്റങ്ങള്‍ വളരെ കുറഞ്ഞത്‌ മാത്രമാണ്.ഒന്ന് വിവാഹിതനായ വ്യഭിചാരി/വ്യഭിചാരിണി.(സാക്ഷി മൊഴി ആവശ്യമാണ്‌). കുറ്റം തെളിഞ്ഞില്ലെങ്കില്‍ ശിക്ഷ സാക്ഷിക്കായിരിക്കും .രണ്ട് .മോഷണം.മൂന്നു.കൊലപാതകതിനുള്ള പ്രതിക്രിയ. 

         
   മദ്യ വില്പന-ഉപയോഗം,സവര്‍ഗ്ഗരതി,പലിശ എന്നിവയ്ക്ക് കൃത്യമായ ശിക്ഷകള്‍ നിര്‍ദേശിച്ചിട്ടില്ല.അത് കോടതിക്ക് ന്യായ പ്രകാരം തീരുമാനിക്കാം.                       
         ഇതൊന്നും ഒരു സുപ്രഭാതത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല  എന്ന് ഇസ്ലാമിന്നു നന്നായി അറിയാം അതിനാല്‍ അത് ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്താനാണ് ശ്രമിക്കുക .ആദ്യമായി ഒരു വശത്ത് ജനങ്ങള്‍ക്ക്‌ ധാര്മീകമായ ബോധം നല്‍കുകയും മറു വശത്ത് തെറ്റുകള്‍ ചെയ്യാതിരിക്കാനുള്ള സാമൂഹ്യ സാഹചര്യങ്ങള്‍  ഇല്ലാതാക്കുകയും ചെയ്യും .അതിനു ശേഷം മാത്രമേ ശിക്ഷകളിലേക്ക് എത്തുന്നുള്ളൂ .ഉദാഹരണമായി  മദ്യം ഉല്‍പാദിപ്പിക്കുന്നതും   വിപണനം ചെയ്യുന്നതും ക്രമേണ ഇല്ലായ്മ ചെയ്യാത്തിടത്തോളം മദ്യപാനിക്ക് ശിക്ഷയില്ല. ,ജനങ്ങളില്‍ ദാരിദ്രവും പട്ടിണിയും ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാക്കിയെടുത്താല്‍ മാത്രമേ മോഷ്ടവിനുള്ള ശിക്ഷ നടപ്പാക്കാന്‍ പറ്റുകയുള്ളൂ .പരസ്ത്രീ ബന്ധത്തിനുള്ള  സകല വാതിലുകളും കൊട്ടിയടച്ചതിന്നു ശേഷമേ വ്യഭിചാരിക്ക്‌  ശിക്ഷയുള്ളൂ.        
               പലിശ ബാങ്കുകള്‍ ഒരു സുപ്രഭാതത്തില്‍ പൂട്ടുകയില്ല.ഘട്ടം ഘട്ടമായി അതിനെ പുതിയൊരു സംരംഭത്തിലേക്ക് മാറ്റിയെടുക്കും.മുഹമ്മദ്‌ നബി  മദ്യ നിരോധനം നടപ്പാക്കിയത് എങ്ങിനെ എന്ന് ചരിത്രം വായിച്ചവര്‍ക്ക് അറിയാം.
        ഇസ്ലാം ഏറ്റവും വലിയ പാപമായി കരുതുന്ന ശിര്‍ക്ക്(ബഹുദൈവാരധാന)എന്നതിനു ഇസ്ലാമില്‍ ശിക്ഷയില്ല എന്നത് ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.
       മദ്യം സുലഭമായി ഒഴുക്കുന്ന രാജ്യങ്ങള്‍ തന്നെ മദ്യപാനികളെ ശിക്ഷിക്കുന്നു.ദാരിദ്രം കൊടികുത്തി വാഴുന്ന രാജ്യങ്ങള്‍  മോഷണത്തിന്നു ശിക്ഷ നടപ്പാകുന്നു...... ഇതിലൊന്നും പാശ്ചാത്യന്റെ "ധാര്‍മീക " രോഷം നാം കാണുന്നില്ല.


പക്ഷെ നിലവിളികള്‍ വീണ്ടും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.........     

2 അഭിപ്രായങ്ങൾ:

  1. ആബിദ്...
    വളരെ നല്ല നിരൂപണങ്ങള്‍.......
    ഞാനും ഈ വിഷയം എഴുതാറുണ്ട്
    ഈ വീക്ഷണം തന്നെയാണ് എനിക്കുള്ളത്..
    എങ്കിലും ഈ വഴിയിലേക്ക് ഞാന്‍ പോയിട്ടില്ല.
    ലേഖനത്തിന് അഭിനന്ദനങ്ങള്‍..!!!!!!!

    മറുപടിഇല്ലാതാക്കൂ
  2. ഇസ്ലാമിസ്റ്റുകള്‍ വളരെ ശ്രദ്ധിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട സന്ദര്‍ഭം ആണിത്. വെറുതെ ജനങ്ങള്‍ക്ക്‌ പരിചയമില്ലാത്ത അറബി ടെര്‍മിനോളജി ഒക്കെ ഉപയോഗിച്ച് ശത്രുക്കള്‍ക്ക്‌ വടി കൊടുക്കരുത്. എ കെ പാര്‍ട്ടി യെ കണ്ടു പഠിക്കണം ...

    മറുപടിഇല്ലാതാക്കൂ