-ആബിദ് അലി പടന്ന
ബനൂ ഹാഷിം കുടുംബത്തിലെ ഖുവൈലിദ് ബിന്‍ അസദിന്റെ മകള്‍ 40 വയസ്സ് പ്രായമുള്ള ഖദീജ (റ) യെ റസൂല്‍ തന്റെ 25 )-ആം വയസ്സില്‍ വിവാഹം ചെയ്തു. ഖദീജ തന്റെ 64 -ആം വയസ്സില്‍ എ.ഡി.619 -ല്‍ ഇഹലോകവാസം വെടിഞ്ഞു.അവരില്‍ രണ്ടു പുത്രന്മാര്‍ ,ഖാസിം,അബ്ദുല്ല. ചെറുപ്രായത്തില്‍ തന്നെ രണ്ടു പേരും മരണപ്പെട്ടു.4 പെണ്‍ മക്കള്‍.
1 . സൈനബ് (റ) :-മൂത്തമകള്‍. നബിയുടെ വിവാഹത്തിന്റെ അഞ്ചാം വര്‍ഷം ജനിച്ചു.അപ്പോള്‍ നബിയുടെ പ്രായം 30 . മാതാവിന്റെ അമ്മാവന്റെ മകന്‍ അബൂ അല്‍ ആസ് സൈനബിനെ വിവാഹം ചെയ്തു.രണ്ടു മക്കള്‍. അലി,ഉമാമ.മക്ക വിജയ സമയത്ത് റസൂലിന്റെ ഒട്ടകപ്പുറത്ത് ഉണ്ടായിരുന്നത് ഈ അലിയായിരുന്നു.നബി സുജൂദില്‍ കിടന്നപ്പോള്‍ നബിയുടെ ശരീരത്തില്‍ കയറി കളിച്ചത് ഉമാമയായിരുന്നു. ഫാത്തിമ(റ)യുടെ മരണ ശേഷം അലി(റ) ഉമാമയെ വിവാഹം ചെയ്തു എന്ന് പറയപ്പെടുന്നു.ഹിജ്ര എട്ടാം വര്‍ഷം നബിയുടെ വിയോഗത്തിന്നു 2 വര്‍ഷം മുമ്പ് സൈനബ് തന്റെ 31 ) -ആം വയസ്സില്‍ ഈ ലോകത്തോട് വിട പറഞ്ഞു.
2 . റുഖയ്യ(റ) :- വിവാഹം അബൂലഹബിന്റെ മകന്‍ ഉതുബയുമായി. അബൂലഹബിന്റെ നബിയോടുള്ള വിദ്വേഷം വിവാഹ മോചനത്തില്‍ എത്തിച്ചു.ശേഷം ഉസ്മാന്‍(റ) റുഖയ്യയെ വിവാഹം ചെയ്തു.നബി(സ)യുടെ 55 )-ആം വയസ്സില്‍ ഹിജ്ര രണ്ടാം വര്‍ഷം റുഖയ്യ മരണപ്പെട്ടു.
3 . ഉമ്മുഖുല്‍സും(റ) :- അബൂലഹബിന്റെ രണ്ടാമത്തെ പുത്രന്‍ ഉതൈബയുമായി വിവാഹം.മേല്‍ കാരണം കൊണ്ട് വിവാഹ മോചനം.റുഖയ്യയുടെ മരണ ശേഷം ഉസ്മാന്‍(റ)യുമായി പുനര്‍വിവാഹം.
4 . ഫാത്തിമ(റ) :- എ.ഡി.605 -ല്‍ നബിയുടെ 35 ) -ആം വയസ്സില്‍ ജനനം.ഹിജ്ര രണ്ടാം വര്‍ഷം തന്റെ പതിനെട്ടാം വയസ്സില്‍ അലി(റ)യുമായി വിവാഹം. പരമ ദരിദ്രനായ അലി തന്റെ പടയങ്കി വിറ്റാണ് മഹറിനുള്ള പണം കണ്ടെത്തിയത്. വളരെ ദരിദ്രരയാണ് രണ്ടു പേരും ജീവിച്ചത്. ഭക്ഷണമില്ലാഞ്ഞിട്ടു ഒട്ടുമിക്ക നാളും നോമ്പ് നോക്കുമായിരുന്നു. തന്നാലാവുന്ന എല്ലാ ജോലിയും ഫാത്തിമ സ്വയം ചെയ്തിരുന്നു.വെള്ളത്തിന്റെ കുടം ചുമക്കുന്നതിനാല്‍ തന്റെ ചുമലില്‍ തഴമ്പ് ഉണ്ടായിരുന്നു.ചോളം,ഗോതമ്പ് പൊടിച്ചരക്കുന്നതിനാല്‍ തന്റെ കൈ പരുത്തതും നീരും,മുറിവുകളും ഉള്ളതായിരുന്നു.കൂടാതെ വീട്ടു ജോലികളെല്ലാം സ്വന്തമായാണ് ഫാത്തിമ(റ) ചെയ്തിരുന്നത്.വിറകു ശേഖരിക്കുക,ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക തുടങ്ങിയവ അലിയുടെ ചുമതലയായിരുന്നു.മറ്റുള്ളവരുടെ കൃഷി സ്ഥലങ്ങള്‍ നനക്കലയിരുന്നു അലിയുടെ(റ) ജോലി.
ആ വിവാഹ ജീവിതം പത്ത് വര്‍ഷമേ നീണ്ടു നിന്നുള്ളൂ.നബിയുടെ വിയോഗത്തിന്നു ശേഷം ആറു മാസത്തിനുള്ളില്‍ ഫാത്തിമ(റ) തന്റെ 27)-ആം വയസ്സില്‍ എ.ഡി.632 -ല്‍ ഈ ലോകത്തോട് വിടപറഞ്ഞു.
ഓർമ്മപ്പെടുത്തൽ..നന്നായി....അല്പംകൂടി വിശദാംശങ്ങൾ ഉണ്ടാകാമായിരുന്നു
മറുപടിഇല്ലാതാക്കൂ@തനിമ ....അഭിപ്രായതിന്ന്‍ നന്ദി ......
മറുപടിഇല്ലാതാക്കൂ