2012, നവംബർ 11, ഞായറാഴ്‌ച

ആദം :നഗ്നതയുടെയും വസ്ത്രത്തിന്റെയും പിന്നില്‍ ?

       നാണം അഥവാ ലജ്ജ  എന്ന  ബോധം മനുഷ്യനില്‍ എങ്ങിനെ ഉണ്ടായി ?ഇന്നിന്ന ഭാഗങ്ങള്‍ നഗ്നതയാണെന്ന് മനുഷ്യന്‍ എങ്ങിനെ തീരുമാനിച്ചു? നിര്‍ലജ്ജമായി  ജീവിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം എന്ത്? ഇത് ചക്രവാളങ്ങളില്‍ എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ ?ജനിക്കുമ്പോള്‍ തന്നെ നമുക്ക് ഈ ബോധം എവിടെ നിന്ന് വന്നു ? പരിണാമ ശ്രേണിയില്‍ എപ്പോഴാണ് ഇത് കയറിവന്നത് ?

              മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന ഒരു ഘടകം ലജ്ജയാണ് .മൃഗങ്ങള്‍ക്ക് നാണം ഇല്ലാത്തതിനാല്‍ വസ്ത്രം ധരിക്കേണ്ട ബോധം അവര്‍ക്കില്ല .എന്നാല്‍ നാണം എന്ന വികാരം  മനുഷ്യനില്‍ നഗ്നതയെ കുറിച്ച ബോധം നിലനിര്‍ത്തുന്നു.അത് നമ്മില്‍  വസ്ത്രം ധരിക്കണം എന്ന ഓര്മ ഉണ്ടാക്കുന്നു. അപ്പോള്‍ നഗ്നത മറക്കുക എന്നത് പ്രകൃതിപരമായ ഒരാവശ്യമായി വരുന്നു.അതിന്നു തടസ്സം നില്‍ക്കുന്നവര്‍ പ്രകൃതി വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നു എന്നര്‍ത്ഥം.അതിനാല്‍ നഗ്നത മറക്കല്‍ എന്നത് പ്രകൃതിപരവും ,ധാര്മീകവും അതിനാല്‍ മതപരവും ആകുന്നു.


        എന്നാല്‍ വസ്ത്രം ഉരിയുക എന്നതും നഗ്നത പ്രദര്‍ശിപ്പിക്കുക എന്നതും പ്രകൃതി വിരുദ്ധമാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അതാണ്‌ .അതിനാല്‍ പാശ്ചാത്യന്‍ പഠിപ്പിക്കുന്ന സംസ്ക്കാരത്തില്‍ നിങ്ങള്‍ക്ക് അത് കാണാം.

        നിങ്ങളുടെ അന്വേഷണം തുടരുക .നാണം എന്നത് ശാസ്ത്രം എവിടെയെങ്കിലും വിശദീകരിച്ചിട്ടുണ്ടോ ? ഖുര്‍ആന്‍ ഇതു വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.......ഒരു പക്ഷേ നിങ്ങളുടെ അന്വേഷതിന്നു ഇതൊരു മുതല്‍ കൂട്ടായേകാം .

ആദി മനുഷ്യനായ ആദമിനെ കുറിച്ച് പറയുന്നു :


          "അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. "(താഹ :121)
          "അല്ലയോ ആദം സന്തതികളേ, നാം നിങ്ങള്‍ക്ക് നഗ്നത മറയ്ക്കുകയും ശരീരത്തെ സൂക്ഷിക്കുകയും അലങ്കരിക്കുകയും ചെയ്യുന്ന വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു. ഏറ്റവും വിശിഷ്ടമായ വസ്ത്രം ഭക്തിയുടെ വസ്ത്രമാകുന്നു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒരു ദൃഷ്ടാന്തമാകുന്നു. ജനം ഇതില്‍നിന്നു പാഠമുള്‍ക്കൊണ്ടെങ്കിലോ. "


          "അല്ലയോ ആദംസന്തതികളേ, ചെകുത്താന്‍ നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍നിന്നു പുറത്താക്കുകയും, ഗുഹ്യഭാഗങ്ങള്‍ പരസ്പരം വെളിപ്പെടുത്തുന്നതിന് അവരുടെ വസ്ത്രം ഊരിക്കളയുകയും ചെയ്തതുപോലെ ഇനിയും അവന്‍ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. നിങ്ങള്‍ക്ക് അവരെ കാണാനാവാത്ത നിലയില്‍ അവനും കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാകുന്നു. ഈ ചെകുത്താന്മാരെ നാം, വിശ്വസിക്കാത്തവരുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു."
(അല്‍ അഅ`റാഫ് :26 ,27)

        നഗ്നത മറക്കുക എന്നത് ലഘുവായി പറഞ്ഞാല്‍ മതം . വസ്ത്രം ഉരിയുക എന്നത് പിശാചിന്റെ പ്രേരണ അതിനാല്‍ അത് പൈശാചികമാണ് എന്നും അര്‍ഥം.അതിനെ പ്രോല്സാഹിപ്പിക്കുന്നവര്‍ പൈശാചിക മാര്‍ഗ്ഗമാണ് പിന്തുടരുന്നത് .അത് യുക്തിവാദത്തിന്റെയോ ,മോഡേണ്‍ ലോകത്തിന്റെ പേരിലായാലും ,അത് അന്ധവിശ്വാസത്തിന്റെ പേരില്‍ ആയാലും, പോരോഹിത്യ മതതിന്റെ പേരില്‍ ആയാലും ശരി പൈശാചികം തന്നെ .ദൈവീകതക്കും ധര്മീകതക്കും മനുഷ്യ പ്രകൃതിക്കും യോജിച്ചതല്ല .

       മറ്റു ജന്തു ജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനില്‍ പ്രകൃത്യാ രോമത്താലുള്ള ശക്തമായ  ആവരണം ശരീരത്തില്‍  ഇല്ല .അതിന്നു പകരം നാണം അല്ലെങ്കില്‍ ലജ്ജ എന്ന ബോധം മനുഷ്യ മനസ്സില്‍ നിക്ഷേപിക്കുകയാണ് ചെയ്തത് .


     അപ്പോള്‍ വസ്ത്രധാരണ എന്നത് അലങ്കാരത്തിനോ ,കാലാവസ്ഥാ സംരക്ഷത്തിനോ മാത്രമല്ല.നഗ്നത മറക്കുക എന്നതിനും കൂടിയാണ് .അത് വെറും അലങ്കാരതിന്നു മാത്രം ആക്കുന്നത് മുതലാളിത്ത വീക്ഷണമാണ്.

മനുഷ്യനില്‍ പ്രകൃത്യാ ഉള്ള ധാര്മീകതയുടെ ഏക കവചം നാണമാണ് .അത് നഷ്ടപ്പെടുക എന്നത് മനുഷ്യന്‍ മൃഗ തുല്യമാകുന്നു എന്നര്‍ത്ഥം.അതിനെ നീക്കം ചെയ്യാനുള്ള എന്ത് നീക്കവും മനുഷ്യ കുലത്തിന്നു നേരെയുള്ള അക്രമമെത്രേ....   
കൂടുതല്‍ വിശദീകരണം താഴെ വായിക്കാം :

18 അഭിപ്രായങ്ങൾ:

  1. മേല്‍ ഖുറാന്‍ വാക്യങ്ങളുടെ വിശദീകരണത്തില്‍ സയ്യദ് മൌദൂദി പറയുന്നത് കാണുക :

    ആദംഹവ്വമാരുടെ കഥയിലെ ഒരു സവിശേഷ വശത്തിലേക്ക് വായനക്കാരന്റെ ശ്രദ്ധതിരിച്ചുകൊണ്ട്, അറബികളുടെ ജീവിതത്തില്‍ പ്രകടമായിക്കണ്ടിരുന്ന ഒരു പൈശാചികസ്വഭാവത്തിന്റെ നേരെ വിരല്‍ ചൂണ്ടുകയാണിവിടെ. അലങ്കാരത്തിനുവേണ്ടിയോ ശീതോഷ്ണങ്ങളില്‍നിന്നുള്ള ശരീര രക്ഷക്കുവേണ്ടിയോ മാത്രമാണ് അറബികള്‍ വസ്ത്രധാരണം ചെയ്തിരുന്നത്. അതേസമയം, വസ്ത്രധാരണത്തിന്റെ പ്രഥമവും മൌലികവുമായ നാണം മറയ്ക്കുകയെന്ന ആവശ്യത്തിന് അവരുടെ ദൃഷ്ടിയില്‍ യാതൊരു പ്രാധാന്യവുമില്ലായിരുന്നു. അന്യരുടെ മുമ്പാകെ ഉടുപ്പഴിക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയും തോന്നിയിരുന്നില്ല. പൊതുസ്ഥലങ്ങളില്‍വെച്ച് നഗ്നരായി കുളിക്കുക, വഴിനടക്കവേ അവിടത്തന്നെയിരുന്നു മലവിസര്‍ജനം ചെയ്യുക ഇതൊക്കെ അവരുടെ ജീവിതത്തില്‍ സര്‍വസാധാരണമായിരുന്നു. എന്നാല്‍ അവരില്‍ ധാരാളം പേര്‍ നൂല്‍ബന്ധംപോലുമില്ലാതെ കഅ്ബാപ്രദക്ഷിണം ചെയ്തിരുന്നുവെന്നതാണ് ഏറെ ആഭാസകരമായിട്ടുള്ളത്. ഇക്കാര്യത്തില്‍ അവരുടെ സ്ത്രീകളായിരുന്നു പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ നാണംകെട്ടവര്‍. ആ അന്ധവിശ്വാസികളുടെ ദൃഷ്ടിയില്‍ ഇതൊരു മതചടങ്ങും പുണ്യകര്‍മവുമായിരുന്നു. ഇതെല്ലാം അറബികളുടെ മാത്രം സവിശേഷതയുമായിരുന്നില്ല. ലോകത്തിലെ മിക്ക ജനതകളും നിര്‍ലജ്ജതയുടെ ഈ സംസ്കാരത്തിന്നടിമപ്പെട്ടവരായിരുന്നു. ഇന്നും അങ്ങനെത്തന്നെ. അതുകൊണ്ടാണ് അല്ലാഹു ആദംസന്തതികളെ പൊതുവില്‍ അഭിസംബോധനചെയ്തത്. അവന്‍ മനുഷ്യലോകത്തെ ഉണര്‍ത്തുകയാണ്: ഇതാ നോക്കൂ! പിശാചിന്റെ പ്രലോഭനത്തില്‍ പെട്ടുപോയതിന്റെ പ്രകടമായ ഒരു ലക്ഷണം നിങ്ങളുടെ ജീവിതത്തിലുണ്ട്. നിങ്ങളുടെ നാഥന്റെ മാര്‍ഗനിര്‍ദേശത്തില്‍നിന്നും അവന്റെ ദൂതന്‍മാരുടെ പ്രബോധനത്തില്‍നിന്നും മുഖം തിരിച്ച് സ്വയം പിശാചിന്റെ പിടിയില്‍ അര്‍പ്പിച്ചിരിക്കുകയാണ് നിങ്ങള്‍. ആ പിശാച്, നിങ്ങളെ മനുഷ്യ പ്രകൃതിയുടെ നേര്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിച്ചു, നിങ്ങളുടെ ആദിമാതാപിതാക്കളെ അകപ്പെടുത്തുവാന്‍ തുനിഞ്ഞ അതേ അശ്ളീലതയില്‍ അകപ്പെടുത്തിയിരിക്കുകയാണ്. ഇതേപ്പറ്റി ചിന്തിച്ചാല്‍ ഒരു യാഥാര്‍ഥ്യം നിങ്ങള്‍ക്ക് സ്വയം വ്യക്തമാവും. ദൈവദൂതന്‍മാരുടെ മാര്‍ഗദര്‍ശനം കൂടാതെ, മനുഷ്യപ്രകൃതിയുടെ പ്രാഥമിക താല്‍പര്യംപോലും മനസ്സിലാക്കുവാനോ നിറവേറ്റുവാനോ നിങ്ങള്‍ക്കു സാധ്യമാകുന്നതല്ല.

    മറുപടിഇല്ലാതാക്കൂ
  2. ഈ ഖുര്‍ആന്‍ വാക്യങ്ങളുടെ ഉള്ളടക്കത്തില്‍നിന്ന് ശ്രദ്ധേയമായ ചില യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ മുമ്പില്‍ തെളിഞ്ഞുവരുന്നു.

    ഒന്ന്, മനുഷ്യനെ സംബന്ധിച്ചിടത്തോളം വസ്ത്രധാരണം ഒരു കൃത്രിമസ്വഭാവമല്ല; പ്രകൃതിയുടെ ഒരു മുഖ്യ താല്‍പര്യമാണ്. ജന്തുവര്‍ഗങ്ങള്‍ക്കെന്നപോലെ, മനുഷ്യശരീരത്തില്‍ പ്രകൃത്യായുള്ള ഒരാവരണം ദൈവം ഉണ്ടാക്കിയിട്ടില്ല. മറിച്ച് മനുഷ്യന്റെ പ്രകൃതിയില്‍ നാണത്തിന്റെയും ലജ്ജാശീലത്തിന്റെയും ബീജം നിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ജനനേന്ദ്രിയത്തെ കേവലം ജനനേന്ദ്രിയമായിട്ടല്ല, സൌഅത്ത് ആയിട്ടുകൂടിയാണ് അല്ലാഹു വെച്ചിരിക്കുന്നത്. വെളിവാക്കുന്നത് മനുഷ്യര്‍ ചീത്തയായി കരുതുന്ന വസ്തുവിനാണ് അറബി ഭാഷയില്‍ സൌഅത്ത് എന്നു പറയുന്നത്. സഹജമായ ഈ നാണത്തിന്റെയും ലജ്ജാശീലത്തിന്റെയും താല്‍പര്യത്തെ പൂര്‍ത്തീകരിക്കാന്‍ തക്ക ഒരു നൈസര്‍ഗികാവരണം മനുഷ്യന് അല്ലാഹു നല്‍കിയതുമില്ല. മറിച്ച്, അവന്റെ പ്രകൃതിയില്‍ വസ്ത്രധാരണബോധം നിക്ഷേപിക്കുകയാണ് ചെയ്തത്. (أَنْزَلْنَا عَلَيْكُمْ لِبَاسًا) അതിനാല്‍ മനുഷ്യന്‍ സ്വന്തം ബുദ്ധിശക്തിയുപയോഗിച്ച് തന്റെ പ്രകൃതിയിലടങ്ങിയ ഈ ആവശ്യം മനസ്സിലാക്കുകയും അല്ലാഹു സൃഷ്ടിച്ചുതന്ന പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തനിക്കാവശ്യമായ വസ്ത്രാവരണം നിര്‍മിക്കുകയുമാണ് വേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  3. രണ്ട്, മേല്‍പറഞ്ഞ സഹജബോധപ്രകാരം വസ്ത്രത്തിന്റെ ധാര്‍മിക താല്‍പര്യമാണ് മനുഷ്യപ്രകൃതിയെ സംബന്ധിച്ചേടത്തോളം മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അഥവാ നാണം മറയ്ക്കുകയെന്നതിനാണ് പ്രഥമ സ്ഥാനം. അതിന്റെ ശാരീരിക താല്‍പര്യങ്ങള്‍ക്ക്-അലങ്കാരത്തിനും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളില്‍നിന്നുള്ള സംരക്ഷണത്തിനും-രണ്ടാം സ്ഥാനമേയുള്ളൂ. ഈ വിഷയത്തില്‍ ജന്തുവര്‍ഗങ്ങളില്‍നിന്നും പ്രകൃത്യാ വ്യത്യസ്തനാണ് മനുഷ്യന്‍. ജന്തുക്കളെ സംബന്ധിച്ചിടത്തോളം ആവരണത്തിന്റെ സാക്ഷാല്‍ ആവശ്യം ശാരീരികമാണ്. അഥവാ `രീശ്` (ശരീരത്തിന്റെ അലങ്കാരത്തിനും ശീതോഷ്ണങ്ങളില്‍നിന്നു രക്ഷപ്പെടാനുമുള്ള ഉപാധി) എന്നതാണ്. നാണം മറയ്ക്കുന്ന കാര്യമാണെങ്കില്‍, ജന്തുപ്രകൃതിയില്‍ അങ്ങനെയൊരു നാണമേയില്ല. അതിനാല്‍ ആ `പ്രകൃതിതാല്‍പര്യം` പൂര്‍ത്തീകരിക്കേണ്ടതിന്നായി അവയുടെ ശരീരത്തില്‍ ഒരു വസ്ത്രാവരണം സൃഷ്ടിക്കേണ്ടിവന്നുമില്ല. അവയുടെ ജനനേന്ദ്രിയത്തെ കേവലം ജനനേന്ദ്രിയമായിട്ടാണ് അല്ലാഹു വെച്ചിരിക്കുന്നത്; സൌഅത്തായിട്ടല്ല. എന്നാല്‍ മനുഷ്യന്‍ പിശാചിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചതോടെ സംഗതി അട്ടിമറിഞ്ഞു. പിശാച് അതിന്റെ ശിഷ്യഗണങ്ങളെ പഠിപ്പിച്ചുവിട്ടിരിക്കയാണ്: ജന്തുക്കള്‍ക്ക് രോമവും തൂവലും (رِيش) മറ്റും എന്തിനാണോ, അതേ ആവശ്യത്തിനാണ് മനുഷ്യന് വസ്ത്രാവരണം. അല്ലാതെ നാണം മറയ്ക്കുകയെന്നതിന് അര്‍ഥമൊന്നുമില്ല. ജന്തുക്കളുടെ അവയവങ്ങള്‍ നഗ്നത (സൌഅത്ത്)യല്ലാത്തതുപോലെ നിങ്ങളുടെ ഈ ലൈംഗികാവയവങ്ങളും യഥാര്‍ഥത്തില്‍ നഗ്നതയല്ല--കേവലം ജനനേന്ദ്രിയങ്ങള്‍ മാത്രമാണ്.`

    മറുപടിഇല്ലാതാക്കൂ
  4. മൂന്ന്, വസ്ത്രം മനുഷ്യനെ സംബന്ധിച്ചിടത്തോളം വെറും ഗുഹ്യാവരണത്തിന്നും അലങ്കാരത്തിന്നും ശരീരസംരക്ഷണത്തിന്നുമുള്ള ഉപകരണമായാല്‍ പോരാ; അവന്റെ വസ്ത്രം തഖ്വയുടെ വസ്ത്രമാകണം. അതാണ് യഥാര്‍ഥത്തില്‍ ഈ രംഗത്ത്, നന്‍മയില്‍ മനുഷ്യന്‍ എത്തിച്ചേരേണ്ടുന്ന സ്ഥാനം. അതായത്, പൂര്‍ണമായി നഗ്നത മറയ്ക്കുന്നതാവണം അവന്റെ വസ്ത്രം. അലങ്കാരത്തില്‍ അതിരുകവിഞ്ഞതോ, മനുഷ്യന്‍ എന്ന നിലപാടില്‍നിന്ന് താഴ്ന്നതോ ആവരുത്. അഹങ്കാരം, ഡംഭ്, പ്രകടനാത്മകത, കപടനാട്യം മുതലായവയെ ദ്യോതിപ്പിക്കുന്നതുമാവരുത്. അപ്രകാരംതന്നെ പുരുഷന്‍ സ്ത്രീവേഷം കെട്ടുവാനും സ്ത്രീ പുരുഷവേഷമണിയുവാനും പ്രേരിപ്പിക്കുന്നതോ, ഒരു ജനത മറ്റൊരു ജനതയുടെ കോലംകെട്ടുവാന്‍ ബദ്ധപ്പെട്ടുകൊണ്ട് സ്വന്തം നിന്ദ്യത വിളിച്ചറിയിക്കുന്നതോ ആയ മനോവൈകൃതങ്ങളെ പ്രകടിപ്പിക്കുന്നതുമാവരുത് വസ്ത്രധാരണം. വസ്ത്രധാരണത്തിന്റെ ഈ ഉദ്ദിഷ്ട നന്‍മയെ പ്രാപിക്കുവാന്‍ പ്രവാചകന്മാരില്‍ വിശ്വസിച്ചുകൊണ്ട് ദൈവനിര്‍ദേശത്തില്‍ സ്വയം അര്‍പ്പിച്ച ജനങ്ങള്‍ക്കല്ലാതെ സാധ്യമല്ലതന്നെ. ദൈവനിര്‍ദേശങ്ങളംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ പിശാചുക്കളെ തങ്ങളുടെ സഹകാരികളും രക്ഷാധികാരികളുമായി വരിക്കുകയാണ് ചെയ്യുന്നത്. പിശാചുക്കളാവട്ടെ, അവരെ ഒരബദ്ധത്തിലല്ലെങ്കില്‍ മറ്റൊരബദ്ധത്തില്‍ ചാടിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  5. നാല്, ലോകത്ത് നാനാഭാഗങ്ങളിലായി പരന്നുകിടക്കുന്നതും മനുഷ്യനെ യാഥാര്‍ഥത്തിലെത്തിച്ചേരാന്‍ സഹായിക്കുന്നതുമായ നിരവധി ദൈവികദൃഷ്ടാന്തങ്ങളിലൊന്നാണ് വസ്ത്രധാരണം. വസ്ത്രധാരണം എങ്ങനെയാണ് അല്ലാഹുവിന്റെ ഒരു പ്രധാന അടയാളമാവുന്നതെന്ന് മുകളില്‍ നാം സൂചിപ്പിച്ച വസ്തുതകളില്‍ ചിന്താദൃഷ്ടി പതിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. മനുഷ്യന്‍ പാഠം പഠിക്കാന്‍ സ്വയം സന്നദ്ധനാകണമെന്നു മാത്രം.
    http://www.thafheem.net/getinterpretation.php?q=7&r=16&hlt=undefined&sid=0.801795514867545

    മറുപടിഇല്ലാതാക്കൂ
  6. KS Binu :
    നാണം പ്രകൃത്യാ ഉള്ളതല്ല. മനുഷ്യന്‍ കാലാന്തരേ ആര്‍ജിച്ചെടുത്ത ഒന്നാണ് നാണം.

    Abid Ali Padanna :
    കാലാന്തരേണ ആര്ജ്ജിചെടുത്തതാണ് നാണം എങ്കില്‍ ഇപ്പോള്‍ മനുഷ്യന്‍ നാണം കൂടി കൂടി വന്നു നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തേണ്ടേ .......പക്ഷെ ഇപ്പോള്‍ നേരെ തിരിച്ചു നാണംകുറഞ്ഞു വരികയല്ലേ ചെയ്യുന്നത് .

    Abid Ali Padanna :
    പിന്നെ, കാലന്തരേണ നാണം ആര്‍ജ്ജിക്കാനുള്ള കാരണം എന്ത് ?
    മനുഷ്യ ജീവിത ചരിത്രത്തില്‍ എപ്പോഴാണ് നാം അത് ആര്‍ജ്ജിച്ചത് ?

    മറുപടിഇല്ലാതാക്കൂ
  7. KS Binu :
    നാണം എന്ന പ്രതിഭാസം പ്രകൃത്യാ ഉള്ളതായിരുന്നെങ്കില്‍ ആദിമമനുഷ്യനും നാണം മറച്ചേ നടക്കുമായിരുന്നുള്ളു. ഞാന്‍ പറഞ്ഞുവരുന്നത് മോസ്റ്റ് പ്രിമിറ്റീവ് ഹ്യൂമന്‍ ബീയിംഗിനെക്കുറിച്ചാണ്. അവര്‍ നഗ്നരായിരുന്നു എന്നതിനര്‍ഥം നാണം നൈസര്‍ഗികമല്ല എന്നാണ്. പിന്നീട്, പരിണാമദശയിലെന്നോ മനുഷ്യന് നാണം തോന്നിത്തുടങ്ങിയിരിക്കണം. അതിനു കാരണം ലൈംഗികാവയവങ്ങളുടെ കാഴ്ചയില്‍ തോന്നുന്ന കാമോദ്ദീപനത്തെ അവന്‍ വിശകലനബുദ്ധിയോടെ തിരിച്ചറിഞ്ഞത് ആയിരുന്നിരിക്കാം. മനുഷ്യന്റെ തലച്ചോറിന് മറ്റ് മൃഗങ്ങളുടേതിനേക്കാള്‍ വലിപ്പമുണ്ടെന്ന വസ്തുത ആ തിരിച്ചറിവിനോട് കൂട്ടിവായിക്കാം. അങ്ങനെയാണ് അവന്‍ നാണം മറയ്ക്കാന്‍ തുടങ്ങിയത്. സാംസ്ക്കാരികപരിണാമങ്ങള്‍ സംഭവിച്ചപ്പോള്‍ പതിയെ അത് സംസ്ക്കാരത്തിന്റെ ഭാഗമായി. പക്ഷേ നാണം കൂടിക്കൂടി നടക്കാന്‍ വയ്യാത്ത അവസ്ഥ എത്തില്ലേ എന്ന ചോദ്യത്തിനും മനുഷ്യന്റെ ബുദ്ധി എന്ന പോയിന്റ് തന്നെയാണ് ഉത്തരമായി ചൂണ്ടിക്കാണിക്കുവാനുള്ളത്. എത്ര കണ്ട് മറയ്ക്കണം എത്ര കണ്ട് മറയ്ക്കണ്ട എന്നത് വിവേചനബുദ്ധിയോടെ ചിന്തിക്കുവാനുള്ള വിവേകം അവന്റെ സവിശേഷബുദ്ധി അവന് നല്‍കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
    2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
    3. KS Binu :*****മോസ്റ്റ് പ്രിമിറ്റീവ് ഹ്യൂമന്‍ ബീയിംഗിനെക്കുറിച്ചാണ്. അവര്‍ നഗ്നരായിരുന്നു എന്നതിനര്‍ഥം നാണം നൈസര്‍ഗികമല്ല എന്നാണ്.****

      ഈ പൊയന്റില്‍ ഞാന്‍ ബിനു പറഞ്ഞതിനോട് യോജിക്കുന്നു ....
      ആദിമ മനുഷ്യന്‍(ആദം) നഗ്നനായിരുന്നു .അദ്ദേഹത്തിന്നും വസ്ത്രം ആവശ്യം ഉണ്ടെന്നു തോന്നിയിരുന്നില്ല .പിന്നീട് നാണം എന്ന ബോധം നൈസര്‍ഗ്ഗികമായി വന്നു കിട്ടി എന്നാണ് ഞാനും മനസ്സിലാക്കുന്നത് .ആ ബോധമാണ് ഇന്നും നമ്മില്‍ നൈസര്ഗ്ഗെകമായി നിലനില്‍ക്കുന്നത് .അതിനാലാണ് അതിനെ പ്രകൃതിപരം എന്ന് പറയുന്നത് .
      ഈ വാക്യം ശ്രദ്ധിക്കുക ...
      "അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. "(താഹ :121)

      KS Binu :****അതിനു കാരണം ലൈംഗികാവയവങ്ങളുടെ കാഴ്ചയില്‍ അനുഭവപ്പെടുന്ന കാമോദ്ദീപനത്തെ അവന്‍ വിശകലനബുദ്ധിയോടെ തിരിച്ചറിഞ്ഞത് ആയിരുന്നിരിക്കാം.>>******

      ലൈഗീകാവയവങ്ങള്‍ കണ്ടിട്ടോ കാണാതെയോ ഉണ്ടാകുന്ന കാമോദ്ധീപനം എല്ലാ മൃഗങ്ങള്‍ക്കും ഉണ്ട് .എന്നാല്‍ അവയ്ക്ക് നാണം ഇല്ല താനും .എന്നാല്‍ മൃഗങ്ങള്‍ക്ക് ആവട്ടെ മനുഷ്യന്റെ ഉള്ഭാവതെക്കാള്ളും പഴക്കം ഉണ്ട് .....എന്നാല്‍ അവയ്ക്ക് ഇത്രയും കാലം ഇതൊക്കെ കണ്ടിട്ടും നാണം വന്നിട്ടില്ല .
      അതിനര്‍ത്ഥം നാണം എന്നത് പരിണാമം സംഭവിച്ചു ഉണ്ടായതാവാന്‍ സാധ്യയില്ല എന്നാണ് .

      KS Binu : ****സാംസ്ക്കാരികപരിണാമങ്ങള്‍ സംഭവിച്ചപ്പോള്‍ പതിയെ അത് സംസ്ക്കാരത്തിന്റെ ഭാഗമായി*****

      സാംസ്കാരിക പരിണാമം പുതിയതിനെ പുല്കുകയല്ലേ വേണ്ടത് .പഴത്തിലേക്ക് എങ്ങിനെ പോകുന്നു .അല്ലെങ്കില്‍ പോകാനായി ചിലര്‍ മന:പൂര്‍വ്വം എന്തിന്നു ശ്രമിക്കുന്നു ??
      അപ്പോള്‍ ചുരുക്കി റിവേര്‍സ് എവലൂശന്റെ മാന ദണ്ഡം എന്താണ് ??

      ഇല്ലാതാക്കൂ
    4. KS Binu പറയുന്നു :
      ആബിദ്, ഞാന്‍ പറഞ്ഞത് ആദത്തെയും ഈവയെയും കുറിച്ചല്ല. മോസ്റ്റ് പ്രിമിറ്റീവ് ഹ്യൂമന്‍ ബീയിംഗ് എന്ന് ഉദ്ദേശിച്ചത് മനുഷ്യന്‍ അവന്റെ പൂര്‍വികനില്‍നിന്നും പൂര്‍ണമനുഷ്യജനിതകത്തോടെ പരിണമിച്ച ശേഷം ഉള്ള ആദ്യ കാലങ്ങളിലെ എല്ലാ മനുഷ്യരെയുമാണ്. അത് ആദ്യത്തെ ഒരു തലമുറ മാത്രമല്ല. സഹസ്രാബ്ദങ്ങളിലൂടെ ജീവിച്ച അനേകം തലമുറകളുടെ കാര്യമാണ്. വേദപുസ്തകങ്ങളെ ആധാരമാക്കിയല്ല ഞാന്‍ പറഞ്ഞത്. അത്തരമൊരു ചര്‍ച്ചയിലെനിക്ക് താല്പര്യവുമില്ല. ഞാന്‍ പറഞ്ഞതത്രയും പണ്ട് പഠിച്ചതോ വായിച്ചതോ ആയ പരിണാമശാസ്ത്രവും നരവംശശാസ്ത്രവും എന്റെ യുക്തിയും ആധാരമാക്കിയാണ്. എന്ന് നാണമുണ്ടായി എന്ന് നാണം മറച്ചു എന്ന് കൃത്യമായി പറയാന്‍ പക്ഷേ എന്റെ കൈവശം ടൈം സ്കെയില്‍ ഒന്നുമില്ല. ഇതെല്ലാം സഹസ്രാബ്ദങ്ങളിലൂടെ വന്ന മാറ്റങ്ങളാണെന്ന് മാത്രം അറിയാം. നാണം എന്ന സംഭവം സിവിലൈസേഷന്റെ ബൈ പ്രോഡക്റ്റ് ആണ്. അത് ഇന്നും, യുഗങ്ങള്‍ നീണ്ട സിവിലൈസേഷനുകള്‍ക്ക് ശേഷവും നൈസര്‍ഗികമല്ല എന്നതിന്റെ ശക്തമായ തെളിവാണ് ശിശുക്കള്‍ക്ക് നാണമില്ല എന്നത്. ശിശുക്കള്‍ തങ്ങളുടെ നഗ്നതയെക്കുറിച്ച് ആശങ്കപ്പെടുന്നേയില്ല. അവന്‍ വളര്‍ന്ന് വരുമ്പോള്‍ അവന്റെ ചുറ്റുപാടുകളും ചുറ്റുമുള്ള മനുഷ്യരും അവനെ ബോധത്തിലും അര്‍ദ്ധബോധത്തിലുമായി നാണത്തെക്കുറിച്ച് ബോധവല്‍കരിക്കുകയാണ് ചെയ്യുന്നത്. ആ പ്രക്രിയ വിജയിക്കുമ്പോള്‍ മാത്രമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏതൊരു മനുഷ്യ(ശിശുവി)നും നാണമുണ്ടാവുന്നത്.

      KS Binu പറയുന്നു :
      മൃഗങ്ങള്‍ നഗ്നത മറയ്ക്കാതിരിക്കുന്നതിനും മനുഷ്യന്‍ നഗ്നത മറയ്ക്കുന്നതിനുമൊക്കെയുള്ള കാരണമായി പറയാനുള്ളത് മുന്‍പ് പരാമര്‍ശിച്ച വലിയൊരു ഉത്തരമാണ്: മനുഷ്യന്റെ വിശേഷബുദ്ധി. (മനുഷ്യന്റെയും മൃഗത്തിന്റെയും ചിന്തിക്കാനുള്ള ശേഷികളുടെ അന്തരം അജഗജാന്തരം എന്നൊക്കെ പറയുന്നതിനും എത്രയോ പതിന്മടങ്ങ് കോടികള്‍ വലുതാണ്. ഒരിക്കലും നഗ്നത മറയ്ക്കുവാന്‍ ചിന്തിക്കുന്ന വിധമുള്ളൊരു സിവിലൈസേഷന്‍ അറ്റെയിന്‍ ചെയ്യാന്‍ മൃഗങ്ങള്‍ക്ക് അടുത്ത യുഗങ്ങളിലെങ്ങും സാധ്യമല്ല.)

      KS Binu പറയുന്നു :
      ആബിദ് പറഞ്ഞ ഒരു കാര്യം ശരിയാണ്. നാണം പരിണമിച്ചുണ്ടായ നൈസര്‍ഗികത അല്ല. അത് സംസ്ക്കാരത്തിന്റെ ഭാഗം മാത്രമാണ്.

      ഇല്ലാതാക്കൂ
    5. ഡിയര്‍ ബിനു ,
      നൈസര്ഗ്ഗെകമായ പലതും മനുഷ്യന്‍ പ്രകടിപ്പിക്കുന്നത് ഒരു പ്രത്യേക പ്രായത്തിലും ബുദ്ധിയിലും ആണ് .
      ഉദാ :ലൈഗീകമായ പക്വത ,കാര്യ ശേഷി ,വിവേചന ശേഷി ,.......
      എന്തിന്നു ബുദ്ധി പോലും ......
      ബുദ്ധി നൈസര്‍ഗ്ഗേകം അല്ല എന്ന് ആരെങ്കിലും പറയുമോ ?ജനിക്കുന്ന ശിശു ബുദ്ധി സാമര്‍ത്ഥ്യം കാണിക്കുന്നില്ല എന്നതിന്റെ അര്‍ഥം ബുദ്ധി നാം ചുറ്റുപാടില്‍ നിന്നും ആര്ജ്ജിചെടുക്കുന്നതാണ് എന്ന് പറയാന്‍ ന്യായമല്ല .

      ഇല്ലാതാക്കൂ
    6. KS Binu പറയുന്നു :
      എന്താണ് പുറകിലേയ്ക്ക് പോകുന്നത്? പരിണാമം മുന്‍പേയ്ക്ക് തന്നെയാണ്. മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ, സംസ്ക്കാരത്തിന്റെ കെട്ടുപാടുകലൊന്നുമില്ലാത്ത, അല്ലെങ്കില്‍ സംസ്ക്കാരത്തിനൊക്കെ എന്നും അതീതമായ അവന്റെ ആദിമസ്വത്വം പുറത്തുചാടാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ചിലപ്പോഴൊക്കെ അത് സംസ്ക്കാരത്തിന്റെ ചങ്ങലപ്പൂട്ടുകളെ ഭേദിക്കുമ്പോള്‍ മാത്രമാണ് പ്രകൃതിമയിലേക്ക് തിരിച്ചുപോകാന്‍ മനുഷ്യനെന്ന സാമൂഹ്യജീവി ത്വര കാണിക്കുന്നത്. ഇത് ഒരു സാമൂഹിക പ്രതിഭാസമല്ല. തികച്ചും വ്യക്തിപരമാണ്.

      KS Binu പറയുന്നു :
      ഒരാളുടെ ബുദ്ധിയെ രണ്ടായി കാണാം. ഒന്ന് ജന്മനാ ഉള്ളതും ബാക്കിയുള്ളത് ആര്‍ജിച്ചെടുക്കുന്നതും. ഇവയ്ക്കെല്ലാം തന്നെ മികച്ച ക്ഷമതയുള്ള തലച്ചോര്‍ വേണം. മനുഷ്യശിശു ജനിക്കുന്നത് (ഏറ്റക്കുറച്ചിലുകളോടെ) അങ്ങനെ അതിക്ഷമത ഉള്ള തലച്ചോറോടെയാണ്. ആ ക്ഷമതയുടെ ഭാഗമാണ് ഇന്നേറ്റ് ഇന്റലിജന്‍സ് അഥവാ നൈസര്‍ഗിക ബുദ്ധി. അത് ഇല്ലെങ്കില്‍ അക്വൈഡ് ഇന്റലിജന്‍സ് അഥവാ ആര്‍ജിതബുദ്ധി നേടുക സാധ്യമല്ല. പിന്നെ, ശാരീരികമായി പ്രതികരിക്കുവാനുള്ളതോ പ്രവര്‍ത്തിക്കാനുള്ളതോ ആയ ശേഷി പരിമിതപ്പെട്ടിരിക്കുന്നു എന്നുകരുതി ശിശുക്കള്‍ ബുദ്ധി ഉപയോഗിക്കുന്നില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? ഏറ്റവും ഫാസ്റ്റ് ലേണേഴ്സ് ശിശുക്കള്‍ ആണ്. അവര്‍ ഓരോ കാര്യങ്ങള്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്ന വേഗതയില്‍ അവ സ്വാംശീകരിക്കാന്‍ നമുക്ക് ആകില്ല. അതുകൊണ്ടാണ് ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യ രണ്ട് വര്‍ഷങ്ങള്‍ അവന്‍ എന്തൊക്കെ കാണുന്നു, കേള്‍ക്കുന്നു, അറിയുന്നു എന്നത് അവന്റെ ബുദ്ധിവികാസത്തിനും ദിശാരൂപീകരണത്തിനും നിര്‍ണായകമാണ് എന്ന് പറയുന്നത്. അതേ കാരണം കൊണ്ടാണ് ഗര്‍ഭവേളയില്‍ അമ്മ കാണുകയും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കാര്യങ്ങളും പ്രധാനമാണെന്നു പറയുന്നത്. അതിനര്‍ഥം ശിശുക്കളുടെ ബുദ്ധി ഗര്‍ഭത്തിലേ പ്രവര്‍ത്തനക്ഷമം ആണെന്നാണ്.

      KS Binu പറയുന്നു :
      ലൈംഗിക പക്വത ശാരീരികവളര്‍ച്ചയുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ലൈംഗിക ഹോര്‍മോണുകള്‍ക്കുള്ള ജീനുകള്‍ ഗര്‍ഭധാരണസമയത്തേ ഭ്രൂണത്തിലുണ്ട്. ശിശുവിലുമുണ്ട്. എന്നാല്‍ കൌമാരകാലത്തേ അവ സ്വിച്ച് ഓണ്‍ ആകുന്നുള്ളു. അപ്പോള്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുകയും ലൈംഗികവളര്‍ച്ച സംഭവിക്കുകയും ചെയ്യും. എന്നാല്‍ അതുപോലെ ഒരു നിശ്ചിതകാലം വരെ ഉറങ്ങുന്ന ജനിതകങ്ങള്‍ നാണത്തിനായി നമ്മുടെ ശരീരത്തിലില്ല. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കില്‍ ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന് അവനെ നാണമെന്താണെന്ന് ഒരിക്കല്‍ പോലും അറിയിക്കാതെ, നഗ്നത മറയ്ക്കപ്പെടേണ്ടതാണെന്ന് ബോധവല്‍ക്കരിക്കാതെ വളര്‍ത്തിയെടുത്താലും തീര്‍ച്ചയായും വളരുമ്പോള്‍ നാണം ഉണ്ടായിരുന്നേനെ. എന്നാല്‍ സത്യത്തില്‍, നഗ്നരായി ജീവിക്കുന്ന, നഗ്നതയെ സ്വാഭാവികമായി സമീപിക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ച് വളരുന്ന ഒരു മനുഷ്യന് പുറത്തുനിന്ന് ഒരു ബോധവല്‍ക്കരണം ഉണ്ടാകുന്ന കാലം വരെയും നാണം, നഗ്നത എന്നതൊന്നും ആശങ്കയ്ക്ക് വകയുണ്ടാക്കുന്ന സംഭവങ്ങളേ ആയിരിക്കില്ല. ആഫ്രിക്കന്‍ ഉള്‍ക്കാടുകളില്‍ ഇന്നും (ഒരുപക്ഷേ ഭാഗികമായി) നഗ്നരായി ജീവിക്കുന്ന, അതില്‍ അസ്വാഭാവികതയൊന്നും കാണാത്ത ആളുകള്‍ ഉണ്ട്.

      ഇല്ലാതാക്കൂ
    7. KS Binu :((((എന്താണ് പുറകിലേയ്ക്ക് പോകുന്നത്? പരിണാമം മുന്‍പേയ്ക്ക് തന്നെയാണ്.))))

      റിവേര്‍സ് എവലുഷന്‍ നടക്കുന്നില്ല എന്ന് എങ്ങിനെ പറയും ?
      നഗ്നരായി ആരാധന ചെയ്യുക,ആചാരങ്ങളുടെ പേരില്‍ മാറ് മറക്കാതിരിക്കുക ,വിവസ്ത്രയായി റോഡിലൂടെ നടക്കുക ,പരസ്യമായി പൊതു സ്ഥലത്ത് ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയവ ഇപ്പോഴും കാണുന്നത് എന്ത് കൊണ്ട് ?
      ഒന്നുകില്‍ പരിണാമം പൂര്‍ണ്ണമായി നടന്നിട്ടില്ല അല്ലെങ്കില്‍ നടന്ന പരിണാമം വാണ്ടും പിന്നോട്ട് പോകും എന്ന് നാം സമ്മതിക്കണം .
      അല്ലെങ്കില്‍ ഈ പരിണാമം എന്നത് ഏതെങ്കിലും ഒരു ഗ്രൂപ്പ്‌ ഓഫ് സ്പീഷീസിന്റെ പകുതിമാത്രം നടക്കുന്നതാണ് എന്ന് നാം മനസ്സിലാക്കണം ...

      ഡിയര്‍ ബിനു താങ്കള്‍ ഒരു തെറ്റിദ്ധാരണയില്‍ ആണെന്ന് തോന്നുന്നു .
      ലൈഗീകമായ പക്വതയും നാണവും രണ്ടും രണ്ടാണ്. ലൈംഗീക വളര്‍ച്ച മുരടിച്ചവരും ലൈഗീക വികാരം ഇല്ലാത്തവരും നാണം മറക്കാറുണ്ട് .എന്ത് കൊണ്ട് ???
      ബുദ്ധി സ്ഥിരത നഷ്ടപ്പെട്ടവര്‍ മാത്രമാണ് ഇത് മറന്നു പോകുന്നത് .കാരണം മനസ്സിന്റെ പല ബോധങ്ങളും മറന്നപ്പോള്‍ അവയും മറന്നു പോയി .

      ഇനി ,സവിശേഷ ബുദ്ധിയാണ് നാണത്തിന്റെ അട്സ്ഥാനം എങ്കില്‍ അതെ സവിശേഷ ബുദ്ധികൊണ്ട് നമുക്ക് നാണം എന്ന വികാരത്തെ നമ്മില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ കഴിയാത്തത് എന്ത് കൊണ്ട് ??
      സവിശേഷ ബുദ്ധി കൊണ്ട് ഉണ്ടായത് സവിശേഷ ബുദ്ധി കൊണ്ട് തന്നെ തിരുത്താന്‍ കഴിയേണ്ടതല്ലേ ???

      ഡിയര്‍ ബിനു ,
      താങ്കളുടെ അഭിപ്രായങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന ആശയം ഞാന്‍ മനസ്സിലാക്കുന്നത് ഇതാണ് .
      സവിശേഷ ബുദ്ധി കൊണ്ട് മനുഷ്യന്നു തന്റെ നഗ്നത മറക്കാനും മറക്കതിരിക്കാനും കഴിയും .
      സവിശേഷ ബുദ്ധികൊണ്ട് മനുഷ്യന്നു കാമ വികാരങ്ങളെ പ്രകടിപ്പിക്കാനും മറച്ചു വെക്കാനും കഴിയും എന്നത് പോലെ .
      ഇത് തീര്‍ച്ചയായും ഞാന്‍ അംഗീകരിക്കുന്നു .
      .......
      എന്നാല്‍ സവിശേഷ ബുദ്ധിയാണ് കാമ വികാരങ്ങള്‍ക്ക് കാരണമെന്നും, അത് നൈസര്ഗ്ഗെകമല്ല എന്ന് പറയുന്നത് നമുക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതിനാല്‍, സവിശേഷ ബുദ്ധിയാണ് നഗ്നത മറക്കാന്‍ കാരണമെന്നും അതും നൈസര്‍ഗ്ഗീകമല്ല എന്ന് പറയുന്നതും നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹം ഇല്ല .

      ചുരുക്കി നാണത്തില്‍ (ലജ്ജയില്‍ )സവിശേഷ ബുദ്ധിക്കുള്ള സ്ഥാനം ഒരു ഡ്രൈവറിന്റെ സ്ഥാനം മാത്രമാണ് .വണ്ടി ചലിപ്പിക്കാനും നിര്‍ത്താനും അയാള്‍ക്ക്‌ കഴിയും ,നൈസര്‍ഗ്ഗീകമായ നാണത്തില്‍ നിന്ന് വന്ന നഗ്നത മറക്കാനും മറക്കതിരിക്കാനും ബുദ്ധിക്കു കഴിയും എന്നത് പോലെ.

      ഇല്ലാതാക്കൂ
  8. Viddi Man പറയുന്നു :
    നാണം മറയ്ക്കുക എന്നതിലപ്പുറത്തേയ്ക്ക് വസ്ത്രധാരണം രൂപപ്പെട്ടതിൽ അതിജീവനത്തിലും അതിനുശേഷം രൂപപ്പെട്ട സാമൂഹ്യവ്യവസ്ഥകൾക്കും പങ്കുണ്ടെന്ന് തോന്നുന്നു. ഭൂപ്രകൃതിയെയും കാലാവസ്ഥാവെല്ലുവിളികളെയും നേരിടാൻ വസ്ത്രങ്ങൾ സഹായിക്കുന്നുണ്ട് എന്ന് മനുഷ്യർ വിശേഷബുദ്ധി ഉപയോഗിച്ച് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഭൂഗോളത്തിന്റെ വിവിധഭാഗങ്ങളിൽ കമ്പിളിയും മൃഗത്തോലും പരുത്തിയും നീളനുടുപ്പും കാൽശരായിയും മുണ്ടും എല്ലാം വസ്ത്രങ്ങളായി രൂപപ്പെട്ടിട്ടുണ്ടാവണം..അതിനുശേഷം സാമൂഹ്യവ്യവസ്ഥ നിലവിൽ വന്നപ്പോൾ അതിലെ സ്ഥാനമാനങ്ങൾക്കനുസരിച്ച് കിരീടവും ഉത്തരീയവും പുരോഹിത വേഷവും പോലെയുള്ള വിശേഷ വസ്ത്രങ്ങൾ നിലവിൽ വന്നിട്ടുണ്ടാകണം..
    മരുഭൂമിയിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വസ്ത്രങ്ങൾ മഞ്ഞുറഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലും വർഷത്തിൽ കൂടുതലും മഴയുള്ള പ്രദേശങ്ങളിലും ( നേരെ തിരിച്ചും ) എല്ലാം സ്വീകരിക്കപ്പെടുകയോ അണിയാൻ നിർബന്ധിക്കപ്പെടുകയോ ഒക്കെ ചെയ്യുന്നത് മണ്ടത്തരമായി തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ Viddi Man :
      വസ്ത്ര ധാരനത്തിന്നു മൂന്നു കാരണങ്ങള്‍ ഉണ്ട് എന്ന് ബ്ലോഗ്ഗില്‍ പറയുന്നുണ്ട് .
      ഒന്ന് അലങ്കാരം ,
      രണ്ടു കാലാവസ്ഥ സുരക്ഷ
      മൂന്നു നഗ്നത മറക്കല്‍ ...
      ഇതില്‍ നഗ്നത മറക്കല്‍ എന്നത് എങ്ങിനെ വന്നു എന്നതാണ് നമ്മുടെ ചര്‍ച്ചാ വിഷയം .
      കാലാവസ്ഥ മാത്രമാണ് വസ്ത്രധാരനതിന്റെ അടിസ്ഥാനം എങ്കില്‍
      തണുത്ത മഞ്ഞുറച്ച കാലാവസ്ഥയില്‍ ശരീരം മുഴുവന്‍ മറക്കുന്ന മനുഷ്യന്‍ അതി കഠിനമായ ഉഷനമുള്ള മരുഭൂമികളില്‍ വിവസ്ത്രനായി നടക്കുകയല്ലേ വേണ്ടത് ????

      ഇല്ലാതാക്കൂ