-Abid Ali TM, Padanna
അറിവില്ലായ്മ മനുഷ്യന്റെ കര്‍മ്മത്തെ സാരമായി ബാധിക്കുന്നു.ഏതൊരു വിഷയത്തെയും കുറിച്ചു അറിയാതെ നമുക്ക് ഒരു കര്‍മ്മവും ചെയ്യുക സാധ്യമല്ല.ഇസ്ലാമും ഇതിന്നു അപവാദമല്ല.പഠന സൌകര്യത്തിനായ് ഇസ്ലാം വിഷയങ്ങളെ നമുക്ക് വ്യക്തമായി വേര്‍തിരിച്ചു തന്നിട്ടുണ്ട്.ഇങ്ങനെ പഠനത്തിനായ് വിഭജിച്ച ചില വിഷയങ്ങള്‍ പില്‍കാലത്ത് പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.ഇതിന്നു ഒരു ഉദാഹരണമാണ് ഫിഖ് ഹും(കര്‍മ്മ ശസ്ത്രം) തസവ്വുഫും(ആത്മ സംസ്ക്കരണം) തമ്മിലെ വിഭജനം. പിന്നെ ഇതു രണ്ട് പരസ്പര വിരുദ്ധ ധാരയാണെന്ന് ജനങ്ങള്‍ തെറ്റി ദ്ധരിച്ചു.പല കാരണങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. ഫിഖ് ഹ് പഠിക്കുന്നവര്‍ അത് മാത്രം മതിയെന്നും തസവ്വുഫ് പഠിക്കുന്നവര്‍ നമുക്ക് ഫിഖ് ഹ് ബാധകമല്ലെന്നും ഉള്ള വിചിത്ര വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു.
പക്ഷെ സത്യം ഇതില്‍ നിന്നും വളരെ അകലെയാണ്.രണ്ടും ഒരേ പോലെ പഠിക്കാതെ നമ്മുടെ കര്‍മ്മം പൂര്‍ണ്ണ മാവുകയില്ല . കാരണം രണ്ടും ഒരേ വിഷയത്തിന്റെ അകവും പുറവുമാണ്.
ഫിഖ് ഹിന്റെ വിഷയങ്ങള്‍ നാം ഇങ്ങനെ അക്കമിട്ടു പഠിക്കുന്നു
1.ത്വഹൂറാത്ത് (ശുദ്ധി)
2.ഇബാദത്ത് (ആരാധനകള്‍)
3.മുഅമലാത്തു (സാമ്പത്തിക ഇടപാടുകള്‍)
4.കുടുമ്പം(വിവാഹം,വിവാഹ മോചനം )
5.ഹുദൂദ് (ശിക്ഷാ വിധികള്‍)
6.ജിഹാദ് (രാജ്യ സംരക്ഷണം,യുദ്ധം സന്ധി)
എന്നാല്‍ തസവ്വുഫിന്റെ വിഷയങ്ങള്‍ നാം പഠിക്കുകയോ പഠന ക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല എന്നുള്ളത് വിഷമമുള്ള കാര്യം തന്നെ.
പഠന സൌകര്യാര്‍ത്ഥം അതിന്റെ വിഷയക്രമം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം
1.ഇഖ്‌ലാസ്( ആത്മാര്‍ഥത )
2.തൌബ (പശ്ചാത്താപം)
3.തഖ് വ (ജീവിത സൂക്ഷ്മത )
4.സ്വബ്ര്‍ (ക്ഷമ )
5.സ്വദഖ
6.ഇഹ്സാന്‍
7.തവക്കുല്‍ /യഖീന്‍
8.ഫിഖ് ര്‍( ചിന്ത)
9.ദിഖ്ര്‍ (സ്മരണ /ഓര്‍മ)
10.ഇസ്തിഖാമാത്ത് (സത്യത്തില്‍ ഉറച്ചു നില്‍ക്കല്‍ )
11.മുറാഖബ (ദൈവം കാണുന്നു എന്ന ബോധം)
12.മുജാഹദ (തുടര്‍ച്ചയായ പരിശ്രമം)
13.മുബാദറ (നന്മയില്‍ മുന്നേറുക)
14.മുഹാഫള (എളിമ)
15.ഹുബ്ബ് (സ്നേഹം)
16.പരലോകം
17.സുഹദ് (ലാളിത്യം)
18.ഖൌഫ് /ഖുശൂഅ`(ഭയം)
19.മുശാഹദ (സത്യ സാക്ഷ്യം)
20.ഇത്തിബാഅ` (റസൂലിനെ പിന്‍പറ്റല്‍)
ഇസ്ലാമിനെ എണ്ണിയാല്‍ തീരാത്ത ഇസങ്ങളും മദ്ഹബ് കളും പ്രസ്ഥാനങ്ങളും സംഘടനകളും ആക്കി വെട്ടി മുറിച്ചവര്‍ പരലോകത്ത് അനുഭവിക്കും. തസവ്വുഫ്, ഫിഖ് ഹ്. അഖീദ, അദബ്, ത്വരീഖത്, എന്നിങ്ങനെ വിഭജിച്ച് കളിക്കുക എന്നല്ലാതെ യഥാര്‍ത്ഥ ഇസ്‌ലാം നിലനില്‍ക്കുന്ന ഖുര്‍ആനും സുന്നത്തും പഠിക്കാന്‍ തയാരാകുന്നവര്‍ കുറഞ്ഞു കുറഞ്ഞു വരുന്നു. അവസാനം അത് പ്രവാചകന്‍ പറഞ്ഞ പോലെ അപരിചിതമായ ഒരവസ്ഥയില്‍ എത്തിച്ചേരും.
മറുപടിഇല്ലാതാക്കൂമുഹമ്മദ് നബി (സ) പറഞ്ഞു: "ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ ഉപേക്ഷിച്ചു പോകുന്നു. അല്ലാഹുവിന്‍റെ കിതാബും അവന്‍റെ റസൂലിന്റെ ചര്യയും. അത് രണ്ടും മുറുകെ പിടിക്കുന്നിടത്തോളം നിങ്ങള്‍ പിഴക്കുകയില്ല. (മുവത്വ)
അല്ലാഹു പറഞ്ഞു:
തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏക സമുദായം. ഞാനാണ് നിങ്ങളുടെ ദൈവം. അതിനാല്‍ നിങ്ങള്‍ എന്നെ ഭയപ്പെടുക. എന്നാല്‍ മനുഷ്യര്‍ കക്ഷികളായി പിരിഞ്ഞു കൊണ്ട് അവരുടെ കാര്യത്തില്‍ ഭിന്നിച്ചു. ഓരോ കക്ഷിയും അവരുടെ പക്കലുള്ളതില്‍ സന്തോഷിച്ചു. (നബിയെ), അതിനാല്‍ ഒരു അവധിവരെ അവരെ അവരുടെ വിട്ടേക്കുക. (ഖുര്‍ആന്‍23:52,53,54)
പഠന സൌകര്യത്തിനായ് വിഷയങ്ങള്‍ ക്രമീകരിക്കുക എന്നത് ഒരു ശാസ്ത്രീയ രീതിയാണ്.ശരീ അത്ത് വിധികള്‍ പഠിക്കുന്ന അതേ പ്രാധാന്യം ആത്മസംസ്കരണ ത്തിന്നും മുസ്ലിംകള്‍ കൊടുക്കേണം.അതിന്നും ഖുര്‍ആനും സുന്നത്തും തന്നെയാണ് അവലംഭം.
മറുപടിഇല്ലാതാക്കൂJazakallah khair..
മറുപടിഇല്ലാതാക്കൂ