-ആബിദ് അലി ടി എം പടന്ന
സ്വാര്‍ഥതയുടെ സാമൂഹിക രൂപമാണ് മുതലാളിത്തം(Capitalism).ഇതു എവിടെയും എഴുതിവെക്കപ്പെട്ട ഒരു തത്വ സംഹിതയല്ല.അതിന്റെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ ആഡം സ്മിത്തിനെ പോലെയുള്ളവര്‍ എഴതിവെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്താണ് മുതലാളിത്തം എന്ന് കൃത്യമായി നിര്‍വ്വചിക്കുക പ്രയാസമാണ്.ഇതില്‍ ഏതൊരു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും വീണുപോകാം,നിങ്ങള്‍ കേവല ഏക ദൈവവിശ്വാസിയൊ, ബഹുദൈവ വിശ്വാസിയോ, നിരീശ്വരവാദിയോ ആരും ആകട്ടെ. മുതലാളിത്തം എന്താണെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ നിങ്ങളും അതിന്റെ വലയില്‍ പെട്ട് പോയേക്കാം.പക്ഷെ അതെങ്ങിനെ നാം അറിയും ?ആര് നമുക്ക് പറഞ്ഞു തരും ?
ഉത്തരം വളരെ ലളിതം. ആരാണോ മനുഷ്യനെ സൃഷ്ടിച്ചത് ,അവന്നു മാത്രമേ അത് വിശദീകരിക്കാന്‍ പറ്റൂ.ഇവിടെ ഖുര്‍ആന്‍ നിങ്ങള്‍ക്ക് വെളിച്ചം നല്‍കുന്നു.ഖുര്‍ആന്‍ അല്ലാതെ ലോകത്ത് മറ്റൊരു ഗ്രന്ഥവും ഇത്ര വിശദമായി ഇതു പ്രതിപാദിക്കുന്നില്ല എന്നതത്രേ സത്യം.
ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.ഇതു നിങ്ങള്‍ ആരില്‍ കാണുന്നുവോ അവര്‍ മുതലാളിത്ത ശീലമുള്ളവരാണ്. ഇനി ഈ ലക്ഷണം ഒരു സമൂഹത്തിലാണെങ്കില്‍ അവരെ നാം മുതലാളിത്ത സമൂഹം എന്ന് പറയും
ദേഹേച്ചയെ പിന്‍പറ്റുന്നു
1 .തന്റെ ചീത്ത പ്രവര്‍ത്തികളെ നല്ലതായി കരുതുകയും തന്റെ തന്നിഷ്ടങ്ങളെ പിന്‍ പറ്റുകയും ചെയ്തവന്‍ (മുഹമ്മദ് :14 )
2 .തന്റെ ദേഹേച്ചയെ ദൈവമാക്കിയവനെ നീ കണ്ടുവോ? (അല്‍ ഫുര്‍ഖാന്‍ :43 )
നേതാക്കന്മാരെ അന്ധമായി പിന്‍പറ്റുന്നു
1 .ഭൂമിയിലുള്ള അധികം പേരെയും നീ അനുസരിക്കുകയാണെങ്കില്‍ ദൈവ മാര്‍ഗ്ഗത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചു കളയും(അല്‍ അന്‍ആം :116 )
2 .എന്നിട്ടും അവര്‍ ഫറോവന്റെ ആജ്ഞകള്‍ പിന്‍പറ്റി.ഫറോവന്റെ കല്പനകളോ ഒട്ടും വിവേകം ഉള്ളതായിരുന്നില്ല( ഹൂദ് :97 )
ശാശ്വത സുഖം ആഗ്രഹിക്കുന്നു
1 .സുഖ സൌകര്യങ്ങളുടെ പിറകെ പോകുന്നു (ഹൂദ് :116 )
2 .അനാവശ്യ കാര്യങ്ങളില്‍ കളിച്ചു രസിക്കുന്നവരാണവര്‍ (അത്തൂര്‍ : 12 )
3 .ചിരിക്കുന്നു,കരയാതിരിക്കുന്നു (അന്നജ് മ് :60 )
4 .അശ്രദ്ധമായ ജീവിതം നയിക്കുന്നു (അന്നജ് മ് :61 )
5 .താല്‍ക്കാലിക നേട്ടം ആഗ്രഹിക്കുന്നു (അല്‍ ഖിയാമ : 20 )
പണം തന്നെ ദൈവം
1 . ധനം ഒന്നിച്ചു കൂട്ടുകയും അത് എണ്ണിക്കണക്കാക്കി വെക്കുകയും ചെയ്യുന്നു.
ധനം , തന്നെ അനശ്വരനാക്കുമെന്നു അവന്‍ കരുതുന്നു (അല്‍ ഹുതമ : 2 ,3 )
2 . ധനം ശേഖരിച്ചു സൂക്ഷിച്ചുവെക്കുന്നു(അല്‍ മആരിജ് :18 )
3 . നേട്ടം കിട്ടിയാല്‍ കെട്ടി പ്പൂട്ടിവെക്കും (അല്‍ മആരിജ് :21 )
4 .അനാഥയെ പരിഗണിക്കില്ല, അഗതിക്ക് ഭക്ഷണം നല്‍കില്ല, അനന്തര സ്വത്തു ദൂര്ത്തടിച്ചു തിന്നുന്നു ,ധനത്തെ അതിരറ്റു സ്നേഹിക്കുന്നു (അല്‍ ഫജ് ര്‍ :17 -20 )
5 . ചെറിയ ഉപകാരങ്ങള്‍ തടയും (അല്‍ മാഊന് : 7 )
6 .പണത്തിനെ ഭരണാധികാരത്തിന്റെ യോഗ്യതയായി മനസ്സിലാക്കുന്നു. (അല്‍ ബഖറ :247 )
7 . പലിശയെ, കച്ചവടം പോലെ കണക്കാക്കുന്നു (അല്‍ ബഖറ :275 )
8 . സ്വര്‍ണ്ണവും വെള്ളിയും നിധിയായ് ശേഖരിക്കുന്നു (അത്തൌബ :34 )
9 .ശുഐബ് പറഞ്ഞു : നിങ്ങള്‍ അളവ് തൂക്കത്തില്‍ ക്രത്യത പാലിക്കുക,ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്.(അഅ`റാഫ് :85 )
10.സ്വാലിഹ് പറഞ്ഞു: നിങ്ങള്‍ ഭൂമിയിലെ സമതലങ്ങളില്‍ കൊട്ടാര സൌധങ്ങള്‍ പണിയുന്നു.മലകള്‍ തുരന്നു പടുകൂറ്റന്‍ വീടുകള്‍ ഉണ്ടാക്കുന്നു. (അഅ`റാഫ് :74 )
ഭൂമിയില്‍ കലാപം
1 .അവരുടെ തന്നിഷടങ്ങളെ പിന്‍പറ്റിയാല്‍ ഭൂമിയില്‍ കലാപം (അല്‍ മുഅ`മിനൂന്‍ 71 )
2 .ഇനി അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ അവര്‍ കലാപങ്ങള്‍ ഉണ്ടാക്കാനും,കൃഷിനാശം വരുത്താനും,മനുഷ്യ കുലത്തെ നശിപ്പിക്കാനും പരിശ്രമിക്കുന്നു.(അല്‍ ബഖറ:205 )
3 .ശുഐബ് പറഞ്ഞു :ഭൂമിയില്‍ അതിന്റെ സമുദ്ധാരണത്തിനു ശേഷം നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്( അഅ`റാഫ് :85 )
4 .ഫറോവ തന്റെ ജനതയെ വിവിധ വിഭാഗങ്ങളായി ഭിന്നിപ്പിച്ചു(അല്‍ ഖസസ് :4 )
ഓര്‍ക്കുക :-
ഇതു ലോകര്‍ക്കാകമാനമുള്ള ഒരു ഉല്‍ബോധനമാണ് .ഒരു നിശ്ചിത കാലത്തിനു ശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങള്‍ അറിയുക തന്നെ ചെയ്യും (സ്വാദ് : 87 )
ധനം ഒന്നിച്ചു കൂട്ടുകയും അത് എണ്ണിക്കണക്കാക്കി വെക്കുകയും ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂധനം , തന്നെ അനശ്വരനാക്കുമെന്നു അവന്‍ കരുതുന്നു (അല്‍ ഹുതമ : 2 ,3 )
നന്മകൾ നേരുന്നു
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്
മുതലാളിത്തം
മറുപടിഇല്ലാതാക്കൂവിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വരുമാനം രണ്ട് രീതിയിൽ - ലാഭം ആയും കൂലി ആയും ആണ് രൂപപ്പെടുന്നതെന്ന് സാമാന്യമായി പറയാം. ഇവരണ്ടിനുമൊപ്പം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണാവകാശത്തിൽ നിന്നും ഉരുത്തിരിയുന്ന പാട്ടം എന്ന പ്രതിഭാസവും ഈ സമ്പദ്‌വ്യവസ്ഥയിൽ കാണാം. എന്തുതന്നെയായാലും, മൂലധനം പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം. പലപ്പോഴും ഈ ലാഭം സംരംഭത്തിന്റെ കൂടുതൽ വികാസത്തിന് നിക്ഷേപിക്കപ്പെടുകയും അത് കൂടുതൽ തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്. സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന തൊഴിലാളികൾ എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി. എന്നാൽ ഇവർക്ക് സംരംഭത്തിലോ, ഉത്പാദനോപാധികളിലോ ഉടമസ്ഥാവകാശമുണ്ടാകില്ല. അതിനാൽ തന്നെ, സംരംഭം ലാഭത്തിലായാലും നഷ്ടത്തിലായാലും ഇവർക്ക് കൂലി ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും.[1]
മുതലാളിത്തത്തിൽ മറ്റെന്തിനേയും പോലെ അദ്ധ്വനവും ഒരു ചരക്ക് ആയിരിക്കും എന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിയെക്കൊണ്ട് കുറഞ്ഞകൂലിയ്ക്ക് ജോലിചെയ്യിക്കണമെന്നു മുതലാളിയും മുതലാളിയിൽ നിന്നു കൂടുതൽ കൂലി വാങ്ങിച്ചെടുക്കണമെന്നു തൊഴിലാളിയും താത്പര്യപ്പെടും.ഇത് പലപ്പോഴും സംഘർഷത്തിലേക്ക് എത്തിച്ചേരുംഗ ഗോത്ര വർഗ്ഗം,അടിമ ഉടമ സബ്രദായം,ജന്മി കുടിയാൻസംവിധാനം, മുതലാളിത്തം,എന്നീക്രമങ്ങളിലൂടെ യാണ് മിക്കവാറും ജനസമൂഹങ്ങളുടെ സഞ്ചാരം.പലസമൂഹങ്ങളിലും ഈ വ്യവസ്ഥിതികൾ വ്യവച്ഛേദിച്ച് അറിയാൻ കഴിയാത്തവണ്ണം കൂടിക്കുഴഞ്ഞു കിടക്കുകയായിരിക്കും. യൂറോപ്പിലെ വ്യവസായ വിപ്ലവം വലിയ തൊഴിൽ ശാലകളുടെ ഉൽഭവത്തിനു വഴിയൊരുക്കി. ഇത്തരം വ്യവസായങ്ങൾ വലിയ മുതൽ മുടക്ക്,ദീർഘവീക്ഷണത്തോടുകൂടിയുള്ള മാനേജ്മെൻറ് ,പ്ലാനിഗ് എന്നിവ അത്യാവശ്യമാക്കി ഈ വ്യവസായങ്ങളുടെ ഉടമകൾക്ക് വലിയ ലാഭം കിട്ടുകയും അവർവീണ്ടും പുതിയവ സ്ഥാപിക്കുകയും ചെയ്തു. അതോടെ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടായി. അങ്ങനെ ഉദ്പ്പാദന ഉപാധികളുടെ ഉടമസ്ഥന്മാരായ മുതലാളിമാർ എന്നൊരു സമൂഹവും അധ്വാന ശേഷി വിൽക്കുന്നവരായ തൊഴിലാളികൾ എന്ന വിഭാഗവും ഉദയും ചെയ്തു. പണത്തിൻറെ കുത്തൊഴുക്ക് സമൂഹത്തിലേയ്ക്ക് ഉണ്ടായി. പഴയ ജന്മി കുടിയാൻ സംവിധാനത്തിൽ കാർഷിക വിളകളെ മാത്രം ആശ്രയിച്ചിരുന്ന സമൂഹത്തിൽ വ്യവസായ ഉല്പ്പന്നങ്ങളുടെ വിൽപ്പനയിലൂടെ വൻതോതിൽ പണം ലഭിച്ചു.