-ആബിദലി ടി .എം പടന്ന
മനുഷ്യന്‍ രണ്ട് കാര്യങ്ങളും കൊണ്ടാണ് ഭൂമിയില്‍ ജനിച്ചു വീഴുന്നത്. ഒന്ന് അജ്ഞത മറ്റേതു സ്വാര്‍ഥത. അജ്ഞത ബഹുദൈവത്വമായും സ്വാര്‍ഥത മുതലാളിത്തമായും പ്രകടമാകുന്നു.
ബഹുദൈവത്വം(Polytheism)(ശിര്‍ക്ക്) :-
അജ്ഞത ജന്മസിദ്ധമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ ആയുസ്സിന്റെ മൂന്നില്‍ ഒരു ഭാഗം വിദ്യഭ്യാസത്തിന്നായ് നാം ചെലവഴിക്കുന്നത്. അറിവില്ലായ്മയുമായാണ് എല്ലാ ഓരോരുത്തരും ജനിക്കുന്നത്.അറിവുകള നാം തേടി പോകേണ്ടതുണ്ട്. അറിവുകൾ ആർജ്ജിക്കാത്ത മനുഷ്യർ കൂടി ചേർന്ന് കുടുംബങ്ങളും ,ആ കുടുംബങ്ങൾ ചേർന്ന് സമൂഹവും ആയിമാറുന്നു . ഇങ്ങനെ അറിവില്ലായ്മയുള്ള ജനങ്ങളുടെ കൂട്ടം ബഹുദൈവത്വ പരമായ ആശയങ്ങളും ,ചിഹ്നങ്ങളും പ്രതിനിധാനം ചെയ്യുന്നു . അവരെ നമുക്ക് ബഹുദൈവത്വ സമൂഹം എന്ന് വിളിക്കാം
മനുഷ്യന്നു അറിവ് ലഭിക്കുന്നതിനു അനുസരിച്ച് ബഹുദൈവ വിശ്വാസ പരമായ കാര്യങ്ങള്‍ അവനില്‍ നിന്ന് ഇല്ലാതാകും. അതിന്നു ഏക ദൈവവിശ്വാസം,പ്രവാചകന്മാര്‍,വേദങ്ങള്‍ തുടങ്ങിയ വഴിയാണ് ദൈവം നിശ്ചയിച്ചത്.
പക്ഷെ അറിവ് നേടിയെടുക്കുന്നതില്‍ നിന്നും അവനെ തടയുന്നത് മുന്‍ധാരണ,പാരമ്പര്യ വാദം, അഹങ്കാരം ,സ്വാര്‍ത്ഥ താത്പര്യങ്ങള്‍ തുടങ്ങിയവയാണ്.
ബഹുദൈവത്വം വെറും വിശ്വാസപരമായ കാര്യം മാത്രമല്ല.അത് സമൂഹത്തില്‍ പല തരത്തിലുള്ള ദൂശ്യങ്ങളും വരുത്തിവെക്കുന്നു.
1 . തിന്മകളെ വിലക്കുന്നില്ല - മദ്യം,ചൂതാട്ടം,പരസ്തീഭോഗം,സവര് ഗ്ഗരതി,പലിശ തുടങ്ങിയവയ്ക്കെതിരെ ഒന്നും പറയുന്നില്ല.
2 . സാമ്പത്തിക ചൂഷണം - പുരോഹിതന്മാര്‍ ഇടനിലക്കാര്‍ (മധ്യസ്ഥര്‍ ) തുടങ്ങിയവര്‍ പൂജ ,ദര്‍ശനം, നേര്‍ച്ച,കാണിക്ക മുതലായവയുടെ പേരില്‍ ജനങ്ങളുടെ സമ്പത്ത് അടിച്ചു മാറ്റുന്നു .
3 . മാന നഷ്ടം,സമയ നഷ്ടം - അന്ധവിശ്വാസം,ജോത്സ്യന്‍ ,കണിയാന്‍,ഭാവി പ്രവചകര്‍ ,ലക്ഷണം നോക്കല്‍ ,ശകുനം നോക്കല്‍ തുടങ്ങിയവ കൊണ്ട് നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നു.
4 . നിയമ വ്യവസ്ഥ ഉണ്ടാവില്ല - സമൂഹത്തിനു ആവശ്യമായ നിയമം നിര്‍മ്മിച്ച് തരില്ല.
5 . യഥാര്‍ത്ഥ നാഗരിക വികാസം ഉണ്ടാകില്ല.
6 . അനാവശ്യ ഭയം ഉണ്ടാക്കുന്നു - ഭൂത-പ്രേത-യക്ഷി വിശ്വാസങ്ങള്‍ മൂലം എന്നും അസ്വസ്ഥത
7 . സാമൂഹിക അസമത്വം - ജനങ്ങളെ തട്ടുകളായി തരം തിരിക്കുന്നു.
ബഹുദൈവത്വം എന്ന ആശയത്തെ മാത്രമല്ല ഖുര്‍ആന്‍ വിമർശിക്കുന്നത് ,അതിന്റെ അധികാര കേന്ദ്രം ,വിശ്വാസങ്ങള്‍ ,ആചാരങ്ങള്‍ , പ്രതീകങ്ങള്‍ ഇവയെ എല്ലാം ഖുര്‍ആന്‍ നിരൂപണം ചെയ്യുന്നു.
മുതലാളിത്തം(Capitalism) :-
എല്ലാവരും ജനിക്കുന്നത് തന്നെ സ്വാര്‍ഥത എന്ന വികാരത്തോടെയാണ്.അപ്പോള്‍ ഓരോ ആളുകളും സ്വാര്‍ഥതയുള്ളവരാണ്. അങ്ങിനെയുള്ള ആളുകളുടെ കൂട്ടം സ്വാര്‍ഥരായ(ആര്‍ത്തിയുള്ള) സമൂഹമാകുന്നു. ഇങ്ങനെ സ്വാര്‍ത്ഥതയെ ജീവിത ദര്‍ശനമായി കാണുന്ന സമൂഹത്തെ നമുക്ക് മുതലാളിത്ത സമൂഹം എന്ന് പറയാം.
കളി,തമാശ ,പരസ്പരം പെരുമനടിക്കല്‍, ആഡംഭരം തുടങ്ങിയവ യെ ജീവിത മുഖമുദ്രയായി കണക്കാക്കുന്നു.പണത്തിനെ അധികാരത്തിന്റെ യോഗ്യതയായി കണക്കാക്കുകയും ദൈവത്തിന്റെ സ്ഥാനവും കൊടുക്കുന്നു.
മുതലാളിത്തത്തിന്റെ എല്ലാ മുദ്രകളും ഖുര്‍ആന്‍ എടുത്തു കാണിക്കുന്നു. ശക്തമായ പരലോക ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ലളിത ജീവിതമാണ് ഖുര്‍ആന്‍ മുതലാളിത്ത ശീലങ്ങളുടെ പകരമായി നിര്‍ദ്ദേശിക്കുന്നത്.
"നമസ്ക്കാരം നിര്‍വ്വഹിക്കുന്നവരും,നാം നല്‍കിയതില്‍ നിന്നും ചിലവഴിക്കുന്നവരും" (അല്‍ ബഖറ : 3 )
"ആവുന്നത്ര നിങ്ങള്‍ ദൈവത്തെ സൂക്ഷിച്ചു ജീവിക്കുക .....ധനം ചെലവഴിക്കുക"( അത്തഗാബുന്‍ :16 )
"മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടുവോ? അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും" (അല്‍ മാഊന്‍ 1 - 3 )
ഈ രണ്ടു ദർശനങ്ങളിൽ നിന്ന് മനുഷ്യനെ വിമോചിപ്പിക്കുക എന്നതാണ് ഖുറാൻ മുന്നോട്ട് വെക്കുന്ന ദാർശനികത.
"മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടുവോ? അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും" (അല്‍ മാഊന്‍ 1 - 3 )
ഈ രണ്ടു ദർശനങ്ങളിൽ നിന്ന് മനുഷ്യനെ വിമോചിപ്പിക്കുക എന്നതാണ് ഖുറാൻ മുന്നോട്ട് വെക്കുന്ന ദാർശനികത.
അറിവ് കൂടുന്നതനുസരിച്ച്ചു എളിമ വര്‍ദ്ധിക്കുന്നു എന്നത് എത്ര വാസ്തവം..
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂവായിക്കാനും നല്ല സുഖം.
@Jefu Jailaf,@Naseem mantharathur
മറുപടിഇല്ലാതാക്കൂഇവിടെ വന്നതിന്നും അഭിപ്രായത്തിനും നന്ദി
കാലം സുന്ദരമാണ്. മനുഷ്യന്റെ സ്വാര്‍ത്ഥത ആണ് അതിനെ വിക്ര്തമാക്കുന്നത്. (Dr. മുസ്തഫ സിബാഹി). ആബിതെ... വളരെ ഗുണകരമായ ബ്ലോഗ്. വീണ്ടും തുടരുക.. എല്ലാ ഭാവുഗങ്ങളും..
മറുപടിഇല്ലാതാക്കൂzahir