- ആബിദലി ടി.എം. പടന്ന
ദീൻ എന്ന വാക്ക് നാം എല്ലാവരും നിത്യവും ഉപയോഗിക്കുന്നു.സാധാരണ മതം എന്ന അർത്ഥത്തിലാണ് നാം അതിനെ മനസ്സിലാക്കുന്നത്.എന്നാൽ ഖുർ ആൻ ഏതൊക്കെ അർത്ഥത്തിൽ ദീൻ എന്ന വാക്ക് പരിചയപ്പെടുത്തുന്നു? നമുക്കു പരിശോധിക്കാം.
1.പരലോകം :“വിധി ദിനത്തിന്റെ ഉടമസ്ത്ഥൻ “ (ഫാത്തിഹ )
2.രാജ്യ നിയമം : “രാജാവിന്റെ നിയമപ്രകാരം” (യൂസുഫ് :76)
3.ശിക്ഷാനിയമങ്ങൾ : “വ്യഭിചാരിയേയും,വ്യഭിചാരിണിയേ യും നൂറു വീതം അടിക്കുക.അല്ലാഹുവിന്റെ ദീൻ(ശിക്ഷാ നിയമങ്ങൾ) നടപ്പിലാക്കുന്നതിൽ ദയ കാണിക്കാതിരിക്കുക." (അന്നൂർ : 2)
4.നമസ്ക്കാരം,നോമ്പ്(ആരാധനകൾ) : “നമസ്ക്കാരം നിശ്ടയോടെ നിർവ്വഹിക്കാനും,സക്കാത്തു നൽകാനും-അതാണു നേരായ ദീൻ “ (അൽ ബയ്യിന : 5)
5.മതം: “ദീനിൽ (മതത്തിൽ) ബലാത്ക്കാരമില്ല“ (അൽ ബഖറ :256)
6.യുദ്ധം : “ദീൻ അല്ലാഹുവിന്ന് ആയിത്തീരുന്നത് വരെ അവരോട് യുദ്ധം ചെയ്യുക” (അൽ ബഖറ : 193)
7.വ്യവസ്ഥ (ജീവിതക്രമം):“ ഈ ദിനം നിങ്ങളുടെ ദീനിനെ നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നു” (അൽ മാഇദ :3)
8.സാമൂഹ്യകാര്യങ്ങൾ: “ദീൻ നിഷേധിയെ നീ കണ്ടുവോ? അവൻ അനാഥയെ ആട്ടിയകറ്റുന്നവനാണ്.അഗതിയുടെ അന്നം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനാണ്.” (അൽ മാഊൻ :1-3)
9.പ്രാർ ത്ഥന: “ദീൻ അല്ലാഹുവിനോട് മാത്രമാക്കി അവനോട് മാത്രം പ്രാർത്ഥിക്കുക.” (അൽ മുഅമിൻ:14)
10.പ്രക്യതി നിയമങ്ങൾ: “ആകാശ ഭൂകളുടെ സ്യഷ്ടിപ്പ് നടന്ന നാൾ തൊട്ട് അല്ലാഹുവിന്റെ അടുത്തു ദൈവ പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം 12 ആകുന്നു.അതിൽ 4 എണ്ണം യുദ്ധം നിഷിദ്ധമാണ്. ഇതാണ് യഥാർത്ഥ ദീൻ“ (അത്തൌബ :36 )
പ്രസക്താമായവ മാത്രമെ ഇവിടെ കൊടുത്തിട്ടുള്ളൂ. ഇതിന്റെ വിശദാംശങ്ങൾ മറ്റു ആയത്തുകളിൽ കാണാവുന്നതാണ്.
അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ലോകത്തിന്റെയും ജീവന്റെയും ആരംഭം,പ്രക്യതി,മനുഷ്യ ജീവൻ,ജീവിതത്തിന്റെ എല്ലാവശങ്ങളും,ശേഷം പരലോകം എല്ലാം ദീൻ എന്നവാക്കിന്റെ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടുന്നു.
ഇനി എല്ലായിടത്തും മതം എന്നു അർത്ഥം പറഞ്ഞാൽ നാം കുടുങ്ങും.ഉദാ:- “ ഈ ദിനം നിങ്ങളുടെ ദീനിനെ നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നു” (അൽ മാഇദ :3) എന്ന ആയത്തിൽ 'നിങ്ങളുടെ "മതം" പൂർത്തീകരിച്ചു' എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ, ഈ ആയത്തു ഇറങ്ങുന്ന സമയത്തും,അതിന്നു ശേഷവും, ഇസ്ലാമിക രാഷ്ട്രത്തിലും അതിന്നു പുറത്തും ,ബഹുദൈവാരാധകർ,ക്രിസ്ത്യാനികൾ, യഹൂദർ തുടങ്ങി നിരവധി മതസ്ഥർ ജീവിച്ചിരുന്നു.മതം പൂർത്തീകരിച്ചു എന്നു പറഞ്ഞാൽ പിന്നെ മറ്റു മതസ്ഥർ ഉണ്ടാകുമായിരുന്നില്ലല്ലൊ? പക്ഷേ,അങ്ങിനെയല്ല ചരിത്ര സത്യം.
ഇനി “ദീൻ അല്ലാഹുവിന്ന് ആയിത്തീരുന്നത് വരെ അവരോട് യുദ്ധം ചെയ്യുക” (അൽ ബഖറ : 193) എന്ന ആയത്ത് നോക്കുക. അവിടെയും മതം മാറുന്നത് വരെ അവരോട് യുദ്ധം ചെയ്യുക എന്നു ആരെങ്കിലും അർത്ഥം പറയുമോ? പ്രത്യേകിച്ച് “ദീനിൽ(മതത്തിൽ) ബലാത്ക്കാരമില്ല”എന്നു ഖുർ ആൻ വ്യക്തമായി പറഞ്ഞിരിക്കെ.
അപ്പോൾ ഇവിടെ ദീൻ എന്നത് ഒരു വ്യവസ്ഥ എന്ന അർത്ഥത്തിലാണ് കാണേണ്ടത്.അപ്പോൾ ആശയം വ്യക്തമാകും.“ഒരു വ്യവസ്ഥ(System) എന്ന നിലക്കു പൂർത്തീകരിച്ചു“. “ഇസ്ലാമിക രാഷ്ട്രത്തിന്നു(Islamic System) കീഴ്പ്പെടുന്നത് വരെ അവരോട് യുദ്ധം ചെയ്യുക”.
ഇനി ആരുടെ നിയമമനുസരിച്ചാണ് നിങ്ങൾ ജീവിക്കുന്നത് അപ്പോൾ നിങ്ങൾ അവരുടെ ദീനിലാണ്.ഉദാ:- നിങ്ങൾ ഫറോവന്റെ നിയമമാണ് പിൻപറ്റുന്നതെങ്കിൽ നിങ്ങൾ അയാളുടെ ദീനിലാണ്. ഇനി നിങ്ങൾ മത-പുരോഹിതന്മാർ കെട്ടിച്ചമച്ച നിയമങ്ങളാണ് പിന്തുടരുന്നതെങ്കിൽ നിങ്ങൾ അവരുടെ ദീനിലാണ്. ഇനി നിങ്ങൾ നിങ്ങളുടെ ദേഹേഛയുടെ ആജ്ഞയെയാണ് തുടരുന്നതെങ്കിൽ നിങ്ങൾ അതിന്റെ ദീനിലാണ്.ഇനി നിങ്ങൾ ഏതെങ്കിലും ഭൌതീക പാർട്ടികളെയാണ് പിൻപറ്റുന്നതെങ്കിൽ(സോഷ്യലിസം, കമ്മ്യൂണിസം…)നിങ്ങൾ അവരുടെ ദീനിലാണ്. ഇനി നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും നിയമങ്ങളാണ് അനുസരിക്കുന്നതെങ്കിൽ നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ദീനിലാണ്.
അല്ലാഹു നമുക്ക് ഉൾക്കാഴ്ച നൽകുമാറാവട്ടെ !
നിങ്ങള്ക്ക് ഇബ്രാഹിം (അ) വിനെ പറ്റി എന്താണ് പറയാനുള്ളത് ?
മറുപടിഇല്ലാതാക്കൂ