- ആബിദലി ടി.എം. പടന്ന
നമ്മുടെ തിരക്കേറിയ ജീവിതത്തിൽ നിത്യവും നാം ചെയ്യുന്നതും, നമ്മുടെ മുന്നിൽ നടക്കുന്നതുമായ അനുഷ്ടാനങ്ങളുടെയും,പ്രവർത്തനങ് ങളുടെയും ആന്തരികവും, സാമൂഹികവുമായ അർത്ഥതലങ്ങൾ നാം അന്വേഷിക്കാറില്ല. ഇവിടെ ഇസ്ലാമിന്റെ അഞ്ചാം സ്തംഭമായ ഹജ്ജിന്റെയും, അതിന്റെ പര്യവസാനമായ ആഘോഷത്തിന്റെയും (ഈദ്) പിന്നാമ്പുറത്തേക്ക് ഒരു എളിയ യാത്ര.
ദൈവം(അല്ലാഹു), അവൻ ഏകൻ, സ്രഷ്ടാവ്, പരിപാലകൻ, സംരക്ഷകൻ, സർവ്വ ശക്തൻ, ഉടമസ്ഥൻ, സർവ്വാധിപതി, കല്പനാധികാരി. എല്ലാം അവന്റെ സൃഷ്ടി, അവന്റെ നിയമത്തിനു മാത്രം വിധേയർ. സർവ്വതും അവന്റെ അടിമകൾ. ആരാധനകൾ അടിമയുടെ വിനീതമായ അടിമത്ത പ്രകടനങ്ങൾ.
ആരാധനകൾ ഊർജ്ജ സ്രോതസ്സുകൾ, സമൂഹത്തെ ശുദ്ധീകരിക്കുന്ന ഹ്രദയം, വഴികാട്ടുന്ന വെളിച്ചം. തഖ്-വ(ജീവിത സൂക്ഷ്മത)യുടെ ഉറവിടങ്ങൾ. ആരാധനകൾ താൻ ദൈവത്തിന്റെ അടിമയാണെന്ന ബോധം നിലനിർത്തുന്നു . അനുസരണ ശീലം വളർത്തുന്നു
ഹജ്ജ് , “സന്ദർശനത്തിന്ന് ഉദ്ദേശിക്കുക” എന്ന് ഭാഷാർത്ഥം. ദൈവത്തോടുള്ള അടിമത്ത വികാരത്തിന്റെ ഉജ്ജ്വല മാത്രക. ഇതിലെ ഒരോ കർമങ്ങളും അതിന്റെ സാക്ഷി പത്രം.
ഹജ്ജ് , ചലനാത്മകതയാണ്(Movement) :
നിരന്തരമായ ചലനം, ആദ്യം ക-അബക്ക് ചുറ്റും, പിന്നെ സഫയിലേക്ക്, അവിടെ നിന്ന് മർവ്വ, മിന, അറഫ, മുസ്ദലിഫ, വീണ്ടും മിന, ജമ്രയിൽ കല്ലേറ്, ബലി, തല മുണ്ഡനം, അവസാനം ക-അബക്ക് ചുറ്റും വീണ്ടും. ചലനാത്മകതയുള്ള ആരാധന!! അതെ ദൈവം അതാണ് വിശ്വാസിയോട് ആവശ്യപെടുന്നത്. അവനു വേണ്ടിയുള്ള നിരന്തര പ്രവർത്തനം. ഒന്നിൽ നിന്നും വിരമിച്ചാൽ അടുത്തത്. ചലിക്കാതെ കിടക്കുന്ന വെള്ളം ചീഞ്ഞു നാറുന്നു.

ഹജ്ജ്, സമൂഹികതയാണ് :
അത് പ്രഖ്യാപിക്കുന്നു - ഏകാന്തതയും, സന്ന്യാസവും മനുഷ്യ വിരുദ്ധമാണ്. ആരാധനകൾ സാമൂഹികമാണ്. അതെ നമസ്ക്കാരവും, നോമ്പും, സക്കാത്തും, ഹജ്ജും എല്ലാം സാമൂഹികമായാണ് നിർവ്വഹിക്കേണ്ടത്. മനുഷ്യരിൽ നിന്നും അകന്നല്ല നാം ജീവിക്കേണ്ടത്. അവരിൽ ഒരാളായി. ഇടകലർന്ന്.അവരുടെ സുഖ-ദുഖങ്ങളറിഞ്ഞ്.

ഹജ്ജ്, മുഴുവൻ ആരാധനകളുടെയും സത്ത :
നമസ്ക്കാരം-ദൈവത്തെക്കുറിച്ച് ഒർമപെടുത്തൽ,
നോമ്പ്- ലൈംഗീകത, അശ്ലീലത, ആഡംഭരം, വേട്ട തുടങ്ങിയവ്യ്ക്കുള്ള നിയന്ത്രണം.
സക്കാത്ത്- ബലി മ്യഗത്തിനായ് സമ്പത്തു ചെലവഴിക്കുന്നു. അതിന്റെ മാംസം ദാനം ചെയ്യുന്നു.

ഹജ്ജ്, ചരിത്രത്തിന്റെ ആവർത്തനം :
അതെ ചരിത്രം ആവർത്തിക്കില്ല എന്നു നാം പറയുന്നു. ഇവിടെ അത് തിരുത്തി എഴുതുന്നു. 4500 വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം. ഒരു പിതാവ്, ഒരു മാതാവ്, ഒരു പുത്രൻ. സമൂഹത്തിൽ കുടുംബത്തിന്റെ പ്രധാന്യം ഊന്നിപ്പറയുന്നു.

ഇബ്രാഹീം(അ), ത്യാഗിയായ പിതാവ് :
ഇറാഖിലെ ഊർ പട്ടണത്തിൽ ജനനം. വികല വിശ്വാസങ്ങൾക്കും, പൌരോഹിത്യത്തിനും(ആസർ), സ്വേച്ഛാധിപത്യ ഭരണത്തിനും(നം റൂദ്) എതിരെ പട പൊരുതി. അല്ലഹുവിനെ അനുസരിക്കുന്നവരിൽ ഒന്നാമൻ. തീവ്ര പരീക്ഷണങ്ങൾക്ക് ഇരയായി. നാടും വീടും വിട്ട് പാലായനം ചെയ്തു. സിറിയ, ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിൽ പ്രബോധനം നടത്തി. അവസാനം മക്കയിലെ ജനശൂന്യമായ തഴ്വരയിൽ.

ഇസ്മാഈൽ(അ) , അനുസരണ ശീലനായ മകൻ :
പുത്ര ബലിക്ക് ദൈവ നിർദ്ധേശം. സമർപ്പണത്തിന്റെ സന്നദ്ധത. അതെ നിങ്ങളേടുള്ള ചോദ്യം- ദൈവ കല്പനക്കും, അവനോടുള്ള അനുസരണത്തിന്നും, സമർപ്പണത്തിന്നും സന്നദ്ധമാണോ??

ഹാജറ , ദൈവത്താൽ ആദരിക്കപ്പെട്ട അടിമ സ്ത്രീ :
കറുകറുത്തവൾ, ആഫ്രിക്കൻ അടിമ, ദരിദ്ര, പിന്നെ സ്ത്രീയും. നോക്കൂ ഇന്നും നമ്മുടെ മനസ്സും, സമൂഹവും ഔന്ന്യത്തിന്റ് ലക്ഷണങ്ങളായി ഇവയൊന്നും എണ്ണാറില്ല. എല്ലാം അടിമത്വത്തിന്റെയും, നീചത്വത്തിന്റെയും ലക്ഷണങ്ങൾ. പക്ഷേ അല്ലാഹുവിന്റെ അടുക്കൽ ഹാജറ ഉന്നത സോപാനത്തിൽ. ഇതിലൂടെ ഇസ്ലാം വർണ്ണം, ജാതി, കുലം, ആഡ്യത തുടങ്ങിയവയുടെ വേരറുക്കുന്നു.

ഹ ജ്ജിൽ നിങ്ങൾ ഒരോരുത്തരും ഇബ്രഹീം(അ),ഇസ്മായിൽ(അ),ഹാജറ(റ) എന്നിവരായി മാറുകയാണ്.
ക-അബ , മനുഷ്യർക്കായി ഉയർത്തിയ ആദ്യത്തെ ദൈവ മന്ദിരo:
ലോകത്തിലെ എല്ലാ പള്ളികളുടെയും കേന്ദ്രം. ലളിത രൂപം. പക്ഷെ ഗംഭീരം. ശില്പചാരുതകളില്ല. കാണിക്കകളോ, അർച്ചനകളോ വേണ്ട. ദൈവത്തിനുള്ള സമർപ്പണം അത്ര മാത്രം. ഏകാത്മകതയുടെ പ്രതീകം.

മക്ക, നിർഭയ പട്ടണം:
പ്രശാന്തം. ജനശൂന്യമായ മരുഭൂമി ജനനിബിഡമായ പട്ടണമായിമാറി. ഇസ്മായിലെന്ന പിഞ്ചുകുഞ്ഞിന്റെ കാലടിയിലെ ഭൂമിയിൽ നിന്നു പുറത്തു വന്ന സംസം നീരുറവ. അടിമയായ ഹാജറയുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയുടെ ദൈവ സാഫല്യം. അതെ, ജലം, ഒരു പട്ടണത്തിന്റെയും, നാഗരികതയുടെയും വികസനത്തിന്റെ അടിത്തറയായി മാറുന്നു. ഒർക്കുക ഇനിയൊരു ലോക യുദ്ധമുണ്ടാകുമെങ്കിൽ അത് ജലത്തിന്ന് വേണ്ടിയാകും.

ഇഹ്-റാം , ലാളിത്യത്തിന്റെ വേഷം :
ദേശീയ വേഷങ്ങൾക്ക് സ്ഥാനമില്ല. വിവിധ മുദ്രാവക്ക്യങ്ങളില്ല. ദൈവത്തിന്റെ മുന്നിൽ നിങ്ങൾ എല്ലാവരും ദരിദ്രർ(ഫക്കീർ). അവന്റെ ആശ്രിതർ. രണ്ട് കഷണം കഫൻ തുണി മാത്രം സ്വന്തമായുള്ളവർ. ഇഹ്റാം സമത്വം, സാഹോദര്യം വിളംബരം ചെയ്യുന്നു.

ത്വവാഫ് (പ്രദക്ഷിണം), പ്രപഞ്ചത്തിന്റെ താളം:
എതിർ ഘടികാര ദിശയിലെ (Anti Clockwise Direction) നിരന്തരമായ കറക്കം. അതിസൂക്ഷമമായ ആറ്റത്തിന്റെ കേന്ദ്രത്തിന്നു ചുറ്റും ഇലക്ട്രോണുകൾ, അണ്ഡത്തിന്നു ചുറ്റും ബീജം, ഭൂമി ഉൾപെടെ പ്രപഞ്ചത്തിലെ കോടാനു കോടി ഗ്രഹങ്ങളും ഗോളങ്ങളും. എല്ലാം ഒരേ ദിശയിൽ. കറക്കം സർവത്ര കറക്കം. പ്രക്യതിയോടുള്ള ഐക്യദാർഡ്യം. നിങ്ങൾ പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ജീവിതത്തിന്റെ തിക്കിലും,തിരക്കിലും വിട്ടുവീഴ്ചയില്ലാത്ത സമ്പൂർണ്ണമായ ദൈവാസരണവും, സമർപ്പണവും ത്വവാഫ് നമ്മോട് ആവശ്യപെടുന്നു.

സഫാ-മർവ്വ, തളരാത്ത പാദങ്ങൾ :
ഇബ്രാഹീം(അ), ഇസ്മായിൽ(അ), ഹാജറ(റ) തുടങ്ങിയവരുടെ മാർഗ്ഗമാണ് തന്റെതെന്നും, ആ മാർഗ്ഗത്തിലൂടെയുള്ള ലക്ഷ്യത്തിലേക്കുള്ള ചലനത്തിൽ(പ്രവർത്തനത്തിൽ) തന്റെ പാദം തളരുകയില്ലെന്നുള്ള ദ്യഡനിശ്ചയത്തിന്റെ പ്രകടനം.

അറഫ , വിശ്വ മാനവിക ഐക്യത്തിന്റെയും, വിമോചനത്തിന്റെയും പ്രതീകം:
ആദം നബി(അ) മുതൽ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചക പരമ്പരയുടെ എണ്ണവും, മുഹമ്മദ് നബി(സ) യുടെ അവസാന പ്രസംഗത്തിൽ സന്നിഹിതരായ അനുയായികളുടെ എണ്ണവും ഒരുലക്ഷത്തിലധികം. ഇത് ഒരു പ്രതീകമാണ്. പ്രവാചക സന്ദേശം ഒരു ഒഴുക്കാണ്. ലോകാവസാനം വരേക്കും. അറഫയുടെ സന്ദേശം വിമോചനമാണ്. പലിശയുടെ അടിത്തറയിലുള്ള സാമ്പത്തിക വ്യവസ്ഥയിൽ നിന്നും, സ്ത്രീയെ ഉല്പന്നമായി കാണുന്ന പാശ്ചാത്യൻ ചിന്തയിൽ നിന്നും, വർണ്ണ-ഭാഷ-ദേശ-ജാതി-സമുദായ ഉച്ചനീചത്തങ്ങളിൽ നിന്നും മനുഷ്യ സമൂഹത്തിന്റെ പൂർണ്ണമായ മോചനം (നബി (സ)യുടെ അവസാന പ്രസംഗം കാണുക). ഒരോ അറഫയും മനുഷ്യ ലോകത്തോട് വിളിച്ച് പറയുന്നു-സ്വാർത്ഥ, സങ്കുചിത, കുടില, കപട ചിന്തകളുടെ കെട്ടുനാറിയ ഓടകളിൽ മുങ്ങി നിൽക്കുന്നവരേ, നിങ്ങളുടെ വിമോചനം ഇതിലെ, ഇതിലേ മാത്രം.

മുസ്-ദലിഫയിലെ രാപാർക്കൽ, ഒരു പലോകയാത്ര :
മനുഷ്യന്റെ നിസ്സാരതയും, ജീവിതത്തിന്റെ നശ്വരതയും, ജീവിതയാത്രയിൽ താൻ അഭയാർത്ഥിയാണെന്ന ബോധവും, പരലോകത്തിന്റെ അനശ്വരതയും, മുസ്-ദലിഫയിലെ രാത്രിലുള്ള അവന്റെ മണ്ണിലുള്ള കിടത്തം അവനെ ഓർമിപ്പിക്കുന്നു.

ജമ്രയിലെ കല്ലേറ് , പൈശാചിക ശക്തികൾക്ക് എതിരെയുള്ള പോരാട്ടം:
മൂന്ന് ജമ്രകൾ മൂന്ന് പൈശാചിക പ്രതീകങ്ങൾ. ഒന്ന്-പൌരോഹിത്യം(ആസർ). രണ്ട്-അധികാരം(നമ്രൂദ്). മൂന്ന്-സമ്പത്ത് (ഖാറൂൻ). മനുഷ്യ വംശത്തിന്റെ മുതുകിൽ എന്നും ഇരുമ്പ് നുകങ്ങളുടെ ഭാരങ്ങളും, വരിഞ്ഞു മുറുക്കുന്ന ചങ്ങലക്കെട്ടുകളും എടുത്ത് വെക്കുന്ന ഈ മൂന്ന് പ്രതീകങ്ങൾക്ക് നേരെയുള്ള നിരന്തരമായ ജീവിത പോരാട്ടത്തിന്റെ ആവശ്യകത ജമ്ര നമ്മെ ഉണർത്തുന്നു
ഈദ് (ബലി പെരുന്നാൾ) , സമർപ്പണത്തിന്റെ ആഘോഷം :
ഇബ്രാഹീം നബിയുടെ മേലുണ്ടായ അവസാന പരീക്ഷണമായ പുത്ര ബലിയിലെ സമർപ്പണ സന്നദ്ധതയ്ക്കുള്ള പ്രതിഫലമാണ് ഈദ്. മഹത്തായ ഒരു ബലിക്ക് പകരം അല്ലാഹു ഇസ്മാഇൽ (അ)യെ ബലിപീഡത്തിൽ നിന്നും മോചിപ്പിക്കുന്നു. ഇബ്രാഹീം നബി(അ)യെ ലോക ജനതയുടെ നേതാവാക്കിയതും, ക-അബ നിർമ്മിക്കനുള്ള ഉത്തരവുണ്ടായതും ഈ പരീക്ഷണ വിജയത്തിന്ന് ശേഷമാണ്.
“ബലി മ്യഗത്തിന്റെ രക്തമോ, മാംസമോ അല്ലാഹുവിന്റെ അടുക്കൽ എത്തുകയില്ല. മറിച്ച് നിങ്ങളുടെ തഖ്-വയാണ് അവനിൽ എത്തുന്നത്”(അൽ ബഖറ). അതെ നിങ്ങളുടെ ത്യാഗ-പരിശ്രമങ്ങളും, അതിനായുള്ള സന്നദ്ധതയും മാത്രമെ ദൈവത്തിന്നു വേണ്ടൂ.
തകബ്ബലല്ലാഹു മിന്നാ വമിങ്കും.. നല്ല നിരീക്ഷണങ്ങള്‍..
മറുപടിഇല്ലാതാക്കൂ@Jefu Jailaf.....aameen
മറുപടിഇല്ലാതാക്കൂthanks
ക-അബ , മനുഷ്യർക്കായി ഉയർത്തിയ ആദ്യത്തെ ദൈവ മന്ദിരo ? എന്നിട്ട് അമുസ്ലീംകള്‍ക്ക് പ്രവേശനം ഇല്ല എന്ന് കേള്‍ക്കുന്നു ശരിയാണോ
മറുപടിഇല്ലാതാക്കൂ