2012, ഡിസംബർ 14, വെള്ളിയാഴ്‌ച

നോസ്റ്റര്‍ഡാമസിന്റെ പ്രവചനവും ഒരു ഗന്നം style ലോകാവസാനവും

                                                   - Abid Ali Padanna  
ചിലയാളുകള്‍ക്ക്‌ ലോകാവസാനം ഇടയ്ക്കിടയ്ക്ക് ആഘോഷിക്കണം, ചുരുങ്ങിയത്‌ എല്ലാ വര്‍ഷവും, അല്ലെങ്കില്‍ വര്‍ഷാവസാനമെങ്കിലും. പഴയ പല പ്രവചനങ്ങളും കൊഴിഞ്ഞു വീണത്‌ അവര്‍ക്ക് പ്രശ്നമല്ല.പുതിയത് കേള്‍ക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനും പ്രത്യേകിച്ച് ആളെ കിട്ടുമ്പോള്‍ .ആധുനികനും സംസ്ക്കാരത്തിന്റെ ഉത്തുംഗതയില്‍ എന്ന് പറഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന  iPad ഉം iPod ഉം കൊണ്ട് നടക്കുന്ന വിദ്യാസമ്പന്നര്‍ തന്നെ ഇതൊക്കെ തലയില്‍ ഏറ്റി നടന്നാലോ ?

ലോകാവസാനം യൂടൂബിലൂടെ  
ലോകം അവസാനിക്കുകയാണ്. ഇതാ ഇതാ ഇനി ദിവസങ്ങള്‍ മാത്രം. നിങ്ങള്‍ ആരും അറിയില്ലേ ?എന്നാല്‍ ഇതാ അറിഞ്ഞു കൊള്ളൂ.....
Nostardamas

500 വര്ഷം മുമ്പ് നോസ്റ്റര്‍ഡാമസ്   എന്ന ഫ്രഞ്ച്കാരന്‍ പലതും പ്രവചിച്ച കൂട്ടത്തില്‍ ഇങ്ങനെയും പറഞ്ഞുവത്രേ !!!
"From the calm morning, the end will come. When of the dancing horse the number of circles will be nine."
അര്‍ഥം നമുക്ക് ഇങ്ങനെ വായിക്കാം
"ശാന്തമായ സുപ്രഭാതത്തില്‍ , അവസാനം സംഭവിക്കും .അന്ന് നൃത്തം ചവിട്ടുന്ന  കുതിരയുടെ സംഖ്യ ഒമ്പത് വളയത്തില്‍ എത്തും."



ഇതില്‍ പറഞ്ഞ ശാന്ത സുപ്രഭാതത്തിന്റെ നാട് (Land  of  calm morning) എന്ന് പറയുന്നത് കൊറിയയാണ്.
PSY  in GANGNAM Style 
നൃത്തം ചവിട്ടുന്നത്  ആരാണെന്ന് അറിയില്ലേ അത് നമ്മുടെ സാക്ഷാല്‍ കൊറിയന്‍ ഗായകന്‍ പ്സി (Psy) തന്നെ.
ലോകം ഇളക്കി മറിച്ച അതേ പ്സി. ഗന്നം Style-ന്റെ  ഉപജ്ഞാതാവ്. കുതിര നൃത്തത്തിന്റെ ലോകാചാര്യന്‍ .
ഒമ്പത് വളയം എന്നാല്‍ എന്തെന്ന് നമ്മുടെ സോഷ്യല്‍ നെറ്റ് ഉപയോക്താവിനോട് ചോദിച്ചു അറിയേണ്ട കാര്യമില്ലല്ലോ,
അത് നമ്മുടെ YouTube ഹിറ്റ്  തന്നെ .മനസ്സിലായില്ലേ ?ഒന്ന് കൂടി പറയാം.....

ഗന്നം Style-ന്റെ വീഡിയോ  ആല്‍ബം യൂടുബില്‍ ഒമ്പത് പൂജ്യം ഹിറ്റ് അഥവാ ഒരു ബില്യന്‍ ഹിറ്റ് കിട്ടിയാല്‍ അന്ന് ലോകം അവസാനിക്കും.
ഹിറ്റ് മാത്രമല്ല ഇപ്പോള്‍ പ്രശ്നം. മായന്‍ കലണ്ടര്‍ പ്രകാരം ലോകാവസാനം ഈ മാസം 21 നന്നു  ആണ് നടക്കേണ്ടത്‌ .ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളൂ
കൃത്യമായി പറഞ്ഞാല്‍ 21/12/12.....ഈ ദിവസം തന്നെ  യൂറ്റുബിലെ ക്ലിക്കും ഒമ്പത് പൂജ്യം കടക്കും എന്ന് അന്ന് തന്നെ ലോകം അവസാനിക്കും എന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. 
ആധുനിക സോഷ്യല്‍ നെറ്റ് വര്‍ക്കിലെ അന്ധവിശ്വാസികള്‍ ഇപ്പോള്‍ YouTube  ഹിറ്റും നോക്കി ഇരിപ്പാണ്. ഇതിനെയാണ്  നാം  ആധുനിക നെറ്റ് അന്ധവിശ്വാസം എന്ന് പറയുന്നത് . എല്ലാം കൂടി ആയപ്പോള്‍ ആകെ ഗുലുമാല്‍ 21 -ആം തിയതിയോടെ ലോകം തവിട് പൊടി.കൃത്യമായ സമയമൊക്കെ അറിയിച്ചു കൊണ്ട്  വെബ് സൈറ്റുകളും രംഗത്ത്‌ വന്നു. കൂടെ  Count Down ഉം ആരംഭിച്ചു .
Count Down ഇവിടെ Click യാല്‍  കാണാം..

തകര്‍ന്നു പൊടിയുന്ന  പ്രവചനങ്ങള്‍ 
ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല .ഇങ്ങനെ പലരും പ്രവചിച്ചു മണ്ണായിപ്പോയി .എന്നിട്ടും ആരും പാഠങ്ങള്‍ പഠിക്കാത്തത് എന്തേ ?
മനുഷ്യന്റെ ആധി(വെപ്രാളം) ചൂഷണം ചെയ്യാന്‍ വളരെ എളുപ്പമാണ് .അത് പോലെ തന്നെ വിശ്വാസവും .പുരാതന ചരിത്രം മുതല്‍ പലരും ഇങ്ങനെ പ്രവചിച്ചു നോക്കി. ആധുനിക ലോക ചരിത്രത്തില്‍ തന്നെ  ഇങ്ങനെ ലോകാവസാനം പ്രവചിച്ച പലരെയും നമുക്ക് കാണാം..

ഹെര്‍ബെര്‍ട്ട് ആംസ്ട്രോഗ് :എന്നയാള്‍ ആദ്യം ലോകാവസാനം 1936 -ല്‍ എന്ന് പറഞ്ഞു.അന്ന് നടന്നില്ല. പിന്നെ പറഞ്ഞു  1943 -ല്‍ .അതും നടന്നില്ല.പിന്നെ പറഞ്ഞു 1972 -ല്‍ അതും നടന്നില്ല പിന്നെ 1975 എന്ന് പറഞ്ഞു. അതും നടന്നില്ല .കാരണം അത് അറിയാന്‍ നാം ഇപ്പോള്‍ ഇവിടെ ഉണ്ട് എന്ന് തന്നെയാണ് അതിന്റെ തെളിവ്.

യഹോവാ സാക്ഷികള്‍ :1941 -ല്‍ ലോകാവസാനം എന്ന് പറഞ്ഞു .അന്ന് നടന്നില്ല.പിന്നെ 1984 -ല്‍ എന്നായി അതും നടന്നില്ല.

1994-ല്‍ കാംപിംഗ് (Harold Camping) മൂന്നു പ്രവചനം  നടത്തി.ഒന്നും നടന്നില്ല .പിന്നെ 2011 -ല്‍  ഒരു മഹാ ഭൂകമ്പത്തോടെ   ലോകം അവസാനിക്കും എന്ന് പറഞ്ഞു. അതും നടന്നില്ല.

1997 ആപ്പിള്‍വൈറ്റ് (Marshall Applewhite) എന്നയാളുടെ നേത്രത്വത്തില്‍ ഹെവന്‍സ് ഗേറ്റ് (Heavens Gate )കള്‍ട്ടിന്റെ 38 അംഗങ്ങള്‍ ലോകാവസാനം ഭയന്ന് ഈ ലോകംവിട്ടു പോകാനായി കൂട്ട ആത്മഹത്യ ചെയ്തു. അവര്‍ പോയി എന്നല്ലാതെ ലോകം അവസാനിച്ചില്ല.

ആകാശത്തില്‍ നിന്നും ഇറങ്ങുന്ന കിംഗ്‌ ഓഫ് ടെറര്‍ (King of Terror ) എന്ന നോസ്ടര്‍ഡാമിന്റെ മറ്റൊരു പ്രവചനത്തെ അടിസ്ഥാനമാക്കി 1999 -ല്‍ ലോകം അവസാനിക്കും എന്ന് പറഞ്ഞു ചിലര്‍ രംഗത്ത് വന്നു.  അതും പൊളിഞ്ഞു.  

2000 -ല്‍ എല്ലാം അവസാനിക്കുമെന്നു പറഞ്ഞു. ചിലര്‍  ക്രിസ്തുവിന്റെ രണ്ടാം വരവ് ഉണ്ടാകും എന്നും ചിലര്‍ ദൈവരാജ്യം വരുന്നു എന്നും പറഞ്ഞു ക്രിസ്ത്യന്‍ സംഘങ്ങളും രംഗത്ത്‌ വന്നു .

2000 ജനുവരി ഒന്നിന്നു ഉഗാണ്ടയില്‍  തടിച്ചു കൂടിയ ചില അന്ധവിശ്വാസികള്‍  ലോകാവസാനം നടക്കാത്തതില്‍ നിരാശരായി  തീ കൊളുത്തി മരിച്ചു എന്ന് പറയപ്പെടുന്നു.(778 പേര്‍ മരണ മടഞ്ഞു.)

ഗോള്‍ഡന്‍  ഡൌണ്‍ (Golden Dawn) എന്ന സന്ന്യാസി ഗ്രൂപ്പ്‌  പറഞ്ഞു ലോകം 2010 ഓടെ അവസാനിക്കും എന്ന്.ഇല്ല ഒന്നും നടന്നില്ല
ഇപ്പോള്‍ ഇതാ നാസയുടെ ഒരു പ്രവചനം മുന്നില്‍ വെച്ച്  21/12/2012 ന്നു ലോകം അവസാനിക്കും എന്ന്  പലരും പറയുന്നു.എന്നാല്‍ നാസ തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട് .

ഭാവി പ്രവചനങ്ങള്‍ 
ജൂതരുടെ നിയമ പുസ്തകമായ തല്‍മൂദിന്റെ അടിസ്ഥാനത്തില്‍ 2240 ല്‍ ലോകം അവസാനിക്കും എന്ന് ചില ജൂത ഗ്രൂപ്പുകള്‍ പ്രവചിക്കുന്നു.
അപ്പോള്‍ മുസ്ലികളും വിട്ടു കൊടുക്കില്ലല്ലോ ??അവരിലും ചിലര്‍ പറഞ്ഞു വെച്ചത് നോക്കൂ ...
സയ്യെദ് നൂര്‍സി  എന്നയാള്‍  ഹദീസും ഖുറാന്‍ വ്യഖ്യാനങ്ങളും  വെച്ച് പ്രവചിച്ചു  2129 ലോകം അവസാനിക്കും.
റാഷിദ്  ഖലീഫയും വിട്ടില്ല തന്റെ ഖുറാന്‍ കോഡ് പ്രകാരം അദ്ദേഹം ഇങ്ങനെയും പ്രവചിച്ചു :ലോകാവസാനം 2280 ല്‍ .

ലോകാവസാനം ഉണ്ടാകുമോ ??
ആധുനിക ശാസ്ത്രം തന്നെ സ്ഥിരീകരിച്ച വസ്തുതയാണ്  നാം ജീവിക്കുന്ന ഈ ഭൂമിയും സകല സകല ഗോളങ്ങളും ഒരു നാള്‍ തകര്‍ന്നു തരിപ്പണമാകാം എന്ന് .

ഒരു ബിഗ്‌ ബാങ്ങ് ഉണ്ടായതുപോലെ ഒരു ബിഗ്‌ ക്രഞ്ചും  ഉണ്ടാകാന്‍ സാധ്യതയുണ്ട്.പക്ഷെ അത് എന്ന് സംഭവിക്കും എന്ന് ഒരു ശാസ്ത്രജ്ഞനും അറിയില്ല..അനേകായിരമോ ലക്ഷമോ വര്‍ഷങ്ങള്‍ എടുത്തേക്കാം എന്ന്   ചിലര്‍ പറയുന്നു.
 



ഖുറാന്‍ പറയുന്നു :
ഭൂമി 
"ഭൂമി അതിശക്തിയായ പ്രകമ്പനത്താല്‍  വിറകൊണ്ടാല്‍ ,
ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍ ,
 
മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി?"
( അദ്ധ്യായം 99, അല്‍ സല്‍സല:1,2,3)  
"ഭൂമി പരത്തപ്പെടുമ്പോള്‍ 
അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും."
 (അദ്ധ്യായം 84,അല്‍  ഇന്‍ഷിഖാക്:3,4 )
"കുഴിമാടങ്ങള്‍ കീഴ്മേല്‍ മറിയുമ്പോള്‍ ,"
 (അദ്ധ്യായം 82 ഇന്‍ഫിത്വാര്‍ :4)
 ആകാശം 
ആകാശം പൊട്ടി പിളരുമ്പോള്‍ ,
നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍ .

(അദ്ധ്യായം 82,അല്‍ ഇന്‍ഫിത്വാര്‍ :1,2)
സൂര്യന്‍ 
 സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍ ,
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍ ,
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍ ,
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ ,
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍ ,
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍ ,
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍ ,
 (അദ്ധ്യായം 81,അത്തക് വീര്‍ :1-7)
സമുദ്രം
"പര്‍വ്വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ "(അദ്ധ്യായം 31, ലുഖ്മാന്‍ 32 )

"കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍ "(അദ്ധ്യായം 82,അല്‍ ഇന്‍ഫിത്വാര്‍:3) 
മനുഷ്യന്‍ 
"ഭയങ്കര സംഭവം!
എന്താണാ ഭയങ്കര സംഭവം?
ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം?
അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും.
പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.
അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,
അവന് സംതൃപ്തമായ ജീവിതമുണ്ട്." 
(അദ്ധ്യായം 101,അല്‍  ഖാരിഅ  :1-7)

ലോകാവസാനം എപ്പോള്‍ ??
ഇന്ന് വരെ ജനിച്ചു വീണ ഒരു മനുഷ്യന്നും  അത് അറിയില്ല. ഇനിയൊട്ടു അറിയുകയുമില്ല.
"ജനം അന്ത്യദിനത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: "അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ." (നബിയേ) അതേപ്പറ്റി നിനക്കെന്തറിയാം? ഒരുവേള അത് വളരെ അടുത്തുതന്നെയായേക്കാം."(ഖുര്‍ആന്‍ അദ്ധ്യയം 33,അല്‍  അഹ്സാബ് : 63) 

"ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അവന്‍ മഴ വീഴ്ത്തുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും."(ഖുര്‍ആന്‍ ,അദ്ധ്യായം 31,ലുഖ്മാന്‍: 34)
മുഹമ്മദ്‌ നബിയോട് പറയാന്‍ കല്പിക്കുന്നു :
"പറയുക: “ഉറപ്പായും ഞാനെന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നവനാണ്. നിങ്ങളോ അതിനെ തള്ളിപ്പറഞ്ഞവരും. നിങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം(അന്ത്യ സമയം)എന്റെ വശമില്ല. വിധിത്തീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിനു മാത്രമാണ്."(ഖുര്‍ആന്‍ അദ്ധ്യായം 6, അല്‍ അന്‍ആം:57)

18 അഭിപ്രായങ്ങൾ:

  1. പായലേ വിട പൂപ്പലേ വിട ................

    മറുപടിഇല്ലാതാക്കൂ
  2. ഈ ലോകാവസാന പ്രവചനക്കാര് ആള് കൊള്ളാമല്ലോ.... എന്തൂറ്റൊക്കെയാ പറയണേ അല്ലെ....

    നന്ദി ഈ വിഷയത്തില്‍ നLകിയ നല്ല അറിവുകള്‍ക്കും, സുന്ദരമായ ഒരു വായന സമ്മാനിച്ചതിനും...!

    മറുപടിഇല്ലാതാക്കൂ
  3. allahuvinte pravachakanekkalum valiya pravachakaro???? Abid...keep going..good writing

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. dear rashid CP.....
      നബിമാരെ പ്രവാചകന്‍മാര്‍ എന്ന് പറയുന്നതിലും നല്ലത് മുന്നരിയിപ്പുകാര്‍ എന്നല്ലേ
      നബി എന്ന വാക്ക് Naba'a (മുന്നറിയിപ്പ്,വൃത്താന്തം )എന്ന വാകില്‍ നിന്നും അല്ലെ ...?
      അല്ലെങ്കില്‍ ദൂതന്‍ (റസൂല്‍ )എന്ന വാക്കും പറയാം ......ശരിയല്ലേ ??

      ഇല്ലാതാക്കൂ
  4. ആ ഫോണൊന്നെടുത്തേ, ഞാൻ യൂ റ്റ്യൂബ്ബിലോട്ടൊൻ വിളിക്കട്ടെ. ആ കന്നം തിരിയാത്ത സാധനം ഡിലീറ്റാൻ പറയാം. അങ്ങിനെയെങ്കിലും തലക്കാലം ഈ Y2K ഒന്ന് സോൾവ് ചെയ്തൂടെ?

    മറുപടിഇല്ലാതാക്കൂ
  5. ലേഖനം നന്നായി ആശംസകള്‍ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  6. "ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അവന്‍ മഴ വീഴ്ത്തുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും."(ഖുര്‍ആന്‍ ,അദ്ധ്യായം 31,ലുഖ്മാന്‍: 34)
    Good Work...Congrats

    മറുപടിഇല്ലാതാക്കൂ