2012, മാർച്ച് 11, ഞായറാഴ്‌ച

മുട്ടുകുത്തി ഊഞ്ഞാല്‍ ആടുന്നവര്‍ !!


നട്ടുച്ചയായാല്‍ നമ്മുടെ പ്രധാന ടിവി  ചാനലുകള്‍ നമ്മോടു പറയുന്നതാണ് ഈ വാക്യങ്ങള്‍ 
'മുട്ടുകുത്തി ഊഞ്ഞാലാടാന്‍ എന്ത് രസം?" 
"വെറും '9999' രൂപ മാത്രം "
"ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ "
ഇവര്‍ നമ്മെ ആട്ടാന്‍ തന്നെയാണ് പരിപാടി.അതിന്നു ചൂട്ടു പിടിക്കാന്‍ കേറെ ചാനലുകാരും 
അവരെ പറഞ്ഞിട്ട് കാര്യമില്ല...പണം ...അതല്ലേ എല്ലാം .....

അപ്പോള്‍ മറ്റൊരു ചാനലില്‍ മാന്ത്രിക കല്ലുകളും, മോതിരങ്ങളും, ഏലസ്സുകളും ,രക്ഷാ നൂലുകളും 
മിന്നി മറിയുന്നുണ്ടാകും......
അത്കൊണ്ട് അവര്‍ "രക്ഷ"പ്പെടും എന്നുണ്ടെങ്കില്‍ ഈ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു സമയം കളയേണ്ട ആവശ്യം അവര്‍ക്കുണ്ടോ?  ജനങ്ങളുടെ കാശ് ഇല്ലെങ്കില്‍ "രക്ഷ" വില്‍ക്കുന്നവര്‍ക്ക് തന്നെ രക്ഷയില്ല എന്നര്‍ത്ഥം. 
ഈ വൈരുദ്ധ്യം എന്ത് കൊണ്ട് ?
അന്ധവിശ്വാസങ്ങള്‍ കൊണ്ടുള്ള തട്ടിപ്പുകളും ചൂഷണങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. 
അതിന്റെ ഇരകളെ കുറിച്ചു നമ്മുടെ ടിവി അവതാരകരും, പത്ര ലേഖകരും വാതോരാതെ സംസാരിക്കുന്നു.  
എന്നിട്ടും അവരുടെ അതെ ടിവി ചാനലിലും പത്രങ്ങളിലും എന്ത് കൊണ്ട് ഇതിനോയൊക്കെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ വരുന്നു.? ഇതു വൈരുദ്ധ്യം അല്ലേ ?
ഒന്നുകില്‍ നിങ്ങള്‍ അന്ധവിശ്വാസം പ്രചരിപ്പിച്ചു കാശുണ്ടാക്കുക.അത് നിങ്ങളെയും കൊണ്ട് പോകുന്നത് വരേയ്ക്കും. അല്ലെങ്കില്‍ ഇതു നിങ്ങള്‍ നിര്‍ത്തുക.മനുഷ്യരാശി രക്ഷപ്പെടുന്നത് വരെക്കും.  

തടി കുറയ്ക്കാന്‍ എന്ന പേരിലും, ശരീര സൌന്ദര്യം നിലനിര്‍ത്താന്‍ എന്ന പേരിലും പലതട്ടിപ്പ്  മരുന്നുകളും കമ്പോളത്തില്‍ സുലഭം,അത് കൂടാതെ ചാനല്‍കാരുടെ വക നമ്മുടെ വീട്ടിനുള്ളിലും...  
സുഹ്രത്തുക്കളെ ഞാന്‍ ചോദിക്കട്ടെ ,
ഈ തടി കൂട്ടുന്ന വസ്തുക്കളുടെ പരസ്യം നമ്മുടെ മുന്നില്‍ നിരന്തരം വിളമ്പുന്നത് ആര് ?
ഇവര്‍തന്നെ .
ചോക്കളേറ്റ് ,ഐസ്കീം,ചിപ്സുകള്‍,പിസ്സ,ബര്‍ഗര്‍,കോളകള്‍,....തുടങ്ങി സകലമാന ഹൈ ഫാറ്റ് വസ്തുക്കള്‍ രാവും പകലും നമ്മുടെ കണ്മുന്നില്‍ മിന്നി മറിച്ച് നമ്മുടെ  തലമണ്ടയില്‍ കുത്തിക്കയറ്റുന്നത്  ആര് ?
ഇവര്‍തന്നെ.       
എന്നിട്ട് ഇവര്‍ തന്നെ പറയുന്നു, നിങ്ങള്‍ തടി കുറയ്ക്കുന്ന ഈ ഉപകരണം വാങ്ങൂ ആ ഉപകരണം വാങ്ങൂ എന്നൊക്കെ.
ഇവര്‍ ആരെയാണ് വിഡ്ഢികള്‍ ആക്കുന്നത്?

മുതലാളിത്ത ജീര്‍ണ്ണത
മുതലാളിത്തം  എന്നാല്‍ പണക്കാരന്‍ എന്നല്ല അര്‍ഥം.
അത്  ഒരു ആശയമാണ്.അതൊരു തത്വമാണ്.
എല്ലാത്തിനെയും  ലാഭം ആക്കി മാറ്റുക എന്ന മനുഷ്യന്റെ സ്വാര്‍ത്ഥതയാണത്.
ഇവിടെ ലാഭം തരുന്നത് അന്ധവിശ്വാസം ആയാലും അവര്‍ക്ക് പ്രശനമല്ല.
എന്നും  മതത്തെ പുരോഹിതന്മാരുടെ ആലയില്‍ കെട്ടി ലാഭാമുണ്ടാകുക എന്നത് അതിന്റെ തന്ത്രമാണ്. 
മതത്തിലൂടെയും അന്ധവിശ്വാസതിലൂടെയും ആരെങ്കിലും  ലാഭം ഉണ്ടാക്കിയാല്‍  അതും  മുതലാളിത്തം തന്നെ.അവര്‍ മത വിശ്വാസിയോ ദൈവ വിശ്വാസിയോ ആയാലും ശരി.അവര്‍ തന്നെയാണ് ദൈവധിക്കാരികള്‍ ,അവര്‍ തന്നെയാണ് മത നിഷേധികള്‍.

ഭക്ഷണ വസ്തുക്കളെ മായങ്ങളും വിഷാംശങ്ങളും കലര്‍ത്തി അനിയത്രിതമായ വണ്ണം കൂട്ടുക....പല തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടുത്തുക......
ഇവിടെ ഒരു വെടിക്ക് മൂന്നു പക്ഷിയാണ് 
ഒന്ന് ഭക്ഷണത്തിലൂടെ  ലാഭം,
രണ്ട് പൊണ്ണത്തടി  കുറക്കാന്‍ നമ്മുടെ 9999 രൂപയുടെ യന്ത്രങ്ങള്‍ വില്‍ക്കാം    
മൂന്നു രോഗങ്ങള്‍ പിടി പറ്റിയാല്‍ മരുന്ന് കമ്പനി കള്‍ക്കും ലാഭം 
എങ്ങിനെയുണ്ട് ?
ഇതാണ് നമ്മുടെ  മുതലാളിത്തം മനസ്സിലായോ ?
അതെ ഇവര്‍ തന്നെയാണ് ദൈവ ധിക്കാരികള്‍,ഇവര്‍ തന്നെയാണ് സത്യനിഷേധികള്‍....  

"തീര്‍ച്ചയായും മത പണ്ഡിതന്മാരിലും പുരോഹിതന്മാരിലും അധികം പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും ദൈവ മാര്‍ഗ്ഗത്തില്‍ വിലങ്ങു തടിയാവുകയും ചെയ്യുന്നു .സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ചു വെക്കുകയും അത് ദൈവമാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ  നോവേറിയ  ശിക്ഷയെ സംബന്ധിച്ച് 'സുവാര്‍ത്ത' അറിയിക്കുക." (ഖുര്‍ആന്‍ അദ്ധ്യായം 9 , അത്തൌബ : 34 )

5 അഭിപ്രായങ്ങൾ:

  1. ഇതേപോലെ ചെറുതും കാര്യമാത്ര പ്രസക്തവും ആയ ബ്ലോഗ്ഗുകള്‍ ആണ് നല്ലത്. വലിയ വാറോലകള്‍ വായിക്കാന്‍ ആര്‍ക്കും സമയം കിട്ടി കൊള്ളണം എന്നില്ല. പലരുടെയും ശൈലി നീട്ടി വലിച്ചു എഴുതല്‍ ആണ്. ആശയം എത്രയും സംഗ്രഹിച്ചു എന്നാല്‍ സുഗ്രാഹ്യം ആയ ശൈലിയില്‍ എഴുതുന്നതാണ് ഉത്തമം.

    മറുപടിഇല്ലാതാക്കൂ